ആദർശ രാഷ്ട്രീയത്തിന്റെ ബിംബമായി തിളങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചതിനു ശേഷവും കേ‌ജ്‌രിവാളിനെ വേട്ടയാടാൻ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ കാട്ടിയ ഈ അത്യുത്സാഹം സാധാരണക്കാരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ‘കുഞ്ഞൻ’ പാർട്ടിയായ ‘ആപി’നെ ഈ വിധം ചവിട്ടി കൂമ്പൊടിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ദീർഘകാല ലക്ഷ്യം മനസ്സിലാക്കിയാലേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കിട്ടൂ. രാജ്യതലസ്ഥാനമായ ഡൽഹിയും അയൽസംസ്ഥാനമായ പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണംനടത്തുന്ന ഒരേയൊരു കക്ഷിയാണ്. അതിനു പുറമേ ഗുജറാത്തിലും ഗോവയിലും സാന്നിധ്യമറിയിച്ചിട്ടുള്ള എഎപിയെ ഇന്ത്യയിലെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ പാർട്ടി എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മമത ബാനർജിയും ഇടതുപാർട്ടികളും ഹിന്ദി മേഖലയിലെ യാദവ സോഷ്യലിസ്റ്റുകളുമെല്ലാം ഒരൊറ്റ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിൽക്കുന്നു. അഥവാ, അടിത്തറ വിപുലമാക്കി ദേശീയ പാർട്ടിയായി വളരണമെന്ന ഇവയുടെ മോഹം സഫലമായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദർശ രാഷ്ട്രീയത്തിന്റെ ബിംബമായി തിളങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചതിനു ശേഷവും കേ‌ജ്‌രിവാളിനെ വേട്ടയാടാൻ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ കാട്ടിയ ഈ അത്യുത്സാഹം സാധാരണക്കാരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ‘കുഞ്ഞൻ’ പാർട്ടിയായ ‘ആപി’നെ ഈ വിധം ചവിട്ടി കൂമ്പൊടിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ദീർഘകാല ലക്ഷ്യം മനസ്സിലാക്കിയാലേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കിട്ടൂ.

രാജ്യതലസ്ഥാനമായ ഡൽഹിയും അയൽസംസ്ഥാനമായ പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണംനടത്തുന്ന ഒരേയൊരു കക്ഷിയാണ്. അതിനു പുറമേ ഗുജറാത്തിലും ഗോവയിലും സാന്നിധ്യമറിയിച്ചിട്ടുള്ള എഎപിയെ ഇന്ത്യയിലെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ പാർട്ടി എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മമത ബാനർജിയും ഇടതുപാർട്ടികളും ഹിന്ദി മേഖലയിലെ യാദവ സോഷ്യലിസ്റ്റുകളുമെല്ലാം ഒരൊറ്റ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിൽക്കുന്നു. അഥവാ, അടിത്തറ വിപുലമാക്കി ദേശീയ പാർട്ടിയായി വളരണമെന്ന ഇവയുടെ മോഹം സഫലമായില്ല.

എഎപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന അരവിന്ദ് കേജ്‌രിവാൾ. (PTI Photo)
ADVERTISEMENT

പക്ഷേ, എഎപിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉത്തരേന്ത്യയിലെ സാധാരണക്കാർക്കിടയിൽ അതിവേഗം സ്വീകാര്യത നേടി. പതിറ്റാണ്ടുകളായി രാഷ്ട്രീയക്കാരുടെയും അവരുടെ ശിങ്കിടികളുടെയും അഴിമതിയും കൊള്ളരുതായ്മകളും കണ്ടു പൊറുതിമുട്ടിയ സാധാരണക്കാർ, വള്ളിച്ചെരിപ്പിട്ട് മഫ്ളർ കഴുത്തിൽ ചുറ്റി, വാഗൺ ആർ സ്വയം ഓടിച്ചുവന്ന മനുഷ്യനെ ഗാന്ധിജിയുടെ മാതൃകയിലുള്ള പൊതുപ്രവർത്തകനായി കണ്ടു. അദ്ദേഹം പറയുന്നത് സത്യമാണെന്ന് അവർ വിശ്വസിച്ചു. അതോടെ, എഎപി രൂപീകരിക്കും മുൻപ് അന്നാ ഹസാരെയെപ്പോലുള്ളവരുടെ കൂടെ നിന്നു നടത്തിയ അഴിമതി വിരുദ്ധ സമരങ്ങളുടെ പൈതൃകവും അദ്ദേഹത്തിനു കൈവന്നു.

∙ ‘അഴിമതിക്കാരാണെല്ലാം’

ഈ രാജ്യത്ത് എല്ലാവരും അഴിമതിക്കാരാണെന്നു സ്ഥാപിക്കാനാണ് കേ‌ജ്‌രിവാളും സംഘവും ആദ്യം മുതൽ ശ്രമിച്ചത്. ഭരിക്കുന്ന രാഷ്ട്രീയക്കാർ, കോർപറേറ്റുകൾ, ഉദ്യോഗസ്ഥവൃന്ദം തുടങ്ങി സർവരും അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണെന്നും അതിനെല്ലാം എതിരെ പോരാടാൻ പിറവിയെടുത്ത അവതാരങ്ങളാണ് താനും സഹപ്രവർത്തകരുമെന്നും അദ്ദേഹം പ്രചരിപ്പിച്ചു. 2011 ൽ തുടങ്ങിയ ‘ഇന്ത്യ അഴിമതിക്കെതിരെ’ (India againist corruption) പ്രക്ഷോഭകാലത്തും പിറ്റേവർഷം ആം ആദ്മി പാർട്ടി രൂപീകരിച്ച ശേഷവും ഈ പ്രചാരണം വലിയ തോതിൽ വിജയിക്കുന്നതാണു കണ്ടത്. അന്നു പ്രതിപക്ഷത്തായിരുന്ന ബിജെപി ഇതിനു സർവാത്മനാ പിന്തുണ നൽകുകയും ചെയ്തു.

അരവിന്ദ് കേജ്‌രിവാൾ. (ചിത്രം∙മനോരമ)

ചൂലുമായി ഇറങ്ങിയ കേ‌ജ്‌രിവാളിന്റെ അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യ ഇര അന്ന് ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതായിരുന്നു. 2013ൽ കോൺഗ്രസിനെ തകർത്ത് ഡൽഹിയിൽ അദ്ദേഹം അധികാരം പിടിച്ചു. 2014 ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും എഎപിയുടെ പ്രചാരണത്തിനിരയായി കളങ്കിതനെന്നു മുദ്രകുത്തപ്പെട്ടു പടിയിറങ്ങേണ്ടിവന്നു. 

ADVERTISEMENT

∙ മദ്യനയക്കേസെന്ന വജ്രായുധം

അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്കു രാജ്യവ്യാപകമായി സ്വീകാര്യത ലഭിക്കുമെന്നു തിരിച്ചറിഞ്ഞ കേ‌ജ്‌രിവാൾ, ഡൽഹിയിൽ സ്ഥാനം ഉറപ്പിച്ചശേഷം രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ സംഗ്രൂറിൽ (ഭഗവന്ത് മാൻ) മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും പാർട്ടിക്ക് രാജ്യവ്യാപക മേൽവിലാസം ലഭിച്ചു. 2022 മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റ് നേടിയ പാർട്ടി പഞ്ചാബിൽ അധികാരം പിടിച്ചു. 42 ശതമാനം വോട്ട് നേടിയ ആപ്പിനു പിന്നിൽ 22.98 ശതമാനം വോട്ടും 16 സീറ്റുമായി കോൺഗ്രസ് പ്രതിപക്ഷമായി. 6.6 ശതമാനം വോട്ട് മാത്രം ലഭിച്ച ബിജെപിക്ക് 2 സീറ്റേ ലഭിച്ചുള്ളൂ.

Show more

ആ വർഷം ഡിസംബറിൽ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 182ൽ 156 സീറ്റ് (52.5 ശതമാനം വോട്ട്) നേടിയ ബിജെപി അധികാരം നിലനിർത്തിയെങ്കിലും എഎപിയുടെ വളർച്ച അവരെ അമ്പരപ്പിച്ചു. 5 സീറ്റേ ലഭിച്ചുള്ളൂവെങ്കിലും എഎപി 12.92 ശതമാനം വോട്ട് നേടി. കോൺഗ്രസിന് 17 സീറ്റും 27.28 ശതമാനം വോട്ടും ലഭിച്ചു. പഞ്ചാബിനൊപ്പം ഗോവയിലും ഒരുകൈ നോക്കിയ എഎപിക്ക് 2 സീറ്റേ കിട്ടിയുള്ളൂ. ബിജെപിക്കും (33.31 ശതമാനം) കോൺഗ്രസിനും (23.46 ശതമാനം) പിന്നിൽ 6.77 ശതമാനം വോട്ടും നേടി.

Show more

ബിജെപിയുടെ ഹൃദയഭൂമിയായ ഗുജറാത്തിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേ‌ജ്‌രിവാളിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ ക്ലച്ചു പിടിക്കുന്നത് അവർക്കു വിട്ടുകളയാൻ പറ്റുന്നതാവില്ലല്ലോ. ഈ പ്രതിച്ഛായ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ കൂടുതൽ വിള്ളലുണ്ടാക്കിയാൽ 2027ൽ നടക്കേണ്ട അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ബിജെപിക്കു ഭീഷണിയായേക്കാം. അതുകൊണ്ടുതന്നെ എഎപിയുടെയും കേ‌ജ്‌രിവാളിന്റെയും അഴിമതിവിരുദ്ധ പ്രതിച്ഛായ ഏതുവിധേനയും തകർക്കേണ്ടത്, എക്കാലവും രാജ്യം ഭരിക്കണമെന്ന ബിജെപിയുടെ ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിന് അനിവാര്യമാണ്. അത് അഴിമതിയുടെ പേരിൽത്തന്നെയാകണമെന്നും അവർക്കു നിർബന്ധമുണ്ട്. അഴിമതിയുടെ പേരിൽ മറ്റുള്ളവരെ ചെളിവാരിയെറിഞ്ഞ് അധികാരത്തിലേറിയെ കേ‌ജ്‌രിവാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് താഴെയിറക്കിയാലേ ആ ലക്ഷ്യം പൂർണമാവുകയുള്ളൂ. മദ്യനയക്കേസ് അവർക്കു ലഭിച്ച വജ്രായുധമായും മാറി.

അയോധ്യ ക്ഷേത്ര സന്ദർശനത്തിനെത്തിയ അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മാനും കുടുംബാംഗങ്ങളും (Photo from X/ArvindKejriwal)
ADVERTISEMENT

∙ കേ‌ജ്‌രിവാൾ എന്ന ആശയം

ഈ പ്രതിസന്ധി കേ‌ജ്‌രിവാളും ആപ്പും എങ്ങനെ അതിജീവിക്കുമെന്നു പ്രവചിക്കാനാവില്ല. ജാമ്യം നേടി താമസിയാതെ പുറത്തിറങ്ങാൻ കഴിഞ്ഞാൽ വർധിത വീര്യനായി അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ ബിജെപിക്കെതിരെ ആഞ്ഞടിക്കും. ഡൽഹിയിലും പഞ്ചാബിലുമെങ്കിലും അത് വിജയത്തെ നിർണായകമായി സ്വാധീനിക്കുകയും ചെയ്യും. എന്നാൽ, മദ്യനയ അഴിമതിക്കേസിനു പുറമേ ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട മറ്റൊരു അഴിമതിക്കേസ് കൂടി സിബിഐ അദ്ദേഹത്തിനെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ കേസിൽ ജാമ്യം ലഭിച്ചാലും പുതിയ കേസിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെടാം. കേ‌ജ്‌രിവാളിന്റെ വലംകയ്യായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതേ കേസിൽ 2023 ഫെബ്രുവരി മുതൽ ജയിലിലാണെങ്കിലും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നോർക്കണം. 

അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും. (PTI Photo)

നേതാക്കളെ ജയിലിലാക്കിയതോടെ ഡൽഹി, പഞ്ചാബ് സർക്കാരുകളെ അസ്ഥിരപ്പെടുത്താനും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുമായിരിക്കും ഇനി ബിജെപി ശ്രമിക്കുക. അതോടെ പാർട്ടിയും തകർന്നടിഞ്ഞേക്കാം. അതല്ലെങ്കിൽ വിശ്വാസ്യതയുള്ള നേതൃത്വം വീണ്ടും ഉയർന്നുവരണം. എഎപിയെ തകർത്താൽ അടുത്ത ഊഴം തങ്ങളായിരിക്കുമെന്നു കോൺഗ്രസിനും അറിയാം. കഴിഞ്ഞതെല്ലാം മറന്ന് കേ‌ജ്‌രിവാളിനു പിന്നിൽ അണിനിരക്കാൻ അവരെ നിർബന്ധിതമാക്കുന്നതും ആ ആശങ്കയാണ്. 

കേ‌ജ്‌രിവാൾ ഒരു വ്യക്തിയല്ല, ആശയമാണെന്നാണ് സഹപ്രവർത്തകയും മന്ത്രിയുമായ അതിഷി മാർലെന പറഞ്ഞത്. അതെ, ആ ആശയത്തെ ഉന്മൂലനം ചെയ്യേണ്ടത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും അനിവാര്യമാണ്.

English Summary:

Why Does the BJP Seek to Implicate AAP Leader Arvind Kejriwal in a Corruption Case?