അഴിമതിക്കെതിരെ രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ച അതിവേഗത്തിലായിരുന്നു. 2013 ഡിസംബറിൽ ആദ്യമായി അധികാരത്തിലെത്തിയ എഎപി 10 വർഷത്തിനുള്ളിലാണ് ദേശീയപാർട്ടി പദവി നേടിയെടുത്തത്. ഇന്നു ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം. പക്ഷേ, അതികഠിനമായ ഒരു പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് പാർട്ടി ഇന്ന്. നേതൃനിരയിലെ പ്രധാനപ്പെട്ട 3 പേരാണ് ജയിലിൽ. ജനങ്ങൾക്കിടയിൽ ആവേശം ജനിപ്പിക്കാൻതക്ക കരുത്തുറ്റ നേതാവ് ഇപ്പോൾ പാർട്ടിയിലില്ല. മദ്യനയക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ് കോടതി. നിലവിൽ ജയിലിൽനിന്നാണ് അദ്ദേഹത്തിന്റെ ‘ഭരണം’. എന്നാൽ അതു സമ്മതിക്കില്ലെന്നും ഡല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നുമുള്ള സൂചന നല്‍കിക്കഴിഞ്ഞു ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന. മുഖ്യമന്ത്രി സ്ഥാനവും കേജ്‌രിവാളിന്റെ ആവേശപ്രസംഗങ്ങളുമില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപി എങ്ങനെ മുന്നോട്ടു പോകും? ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്കു സാധിക്കുമോ?

അഴിമതിക്കെതിരെ രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ച അതിവേഗത്തിലായിരുന്നു. 2013 ഡിസംബറിൽ ആദ്യമായി അധികാരത്തിലെത്തിയ എഎപി 10 വർഷത്തിനുള്ളിലാണ് ദേശീയപാർട്ടി പദവി നേടിയെടുത്തത്. ഇന്നു ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം. പക്ഷേ, അതികഠിനമായ ഒരു പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് പാർട്ടി ഇന്ന്. നേതൃനിരയിലെ പ്രധാനപ്പെട്ട 3 പേരാണ് ജയിലിൽ. ജനങ്ങൾക്കിടയിൽ ആവേശം ജനിപ്പിക്കാൻതക്ക കരുത്തുറ്റ നേതാവ് ഇപ്പോൾ പാർട്ടിയിലില്ല. മദ്യനയക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ് കോടതി. നിലവിൽ ജയിലിൽനിന്നാണ് അദ്ദേഹത്തിന്റെ ‘ഭരണം’. എന്നാൽ അതു സമ്മതിക്കില്ലെന്നും ഡല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നുമുള്ള സൂചന നല്‍കിക്കഴിഞ്ഞു ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന. മുഖ്യമന്ത്രി സ്ഥാനവും കേജ്‌രിവാളിന്റെ ആവേശപ്രസംഗങ്ങളുമില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപി എങ്ങനെ മുന്നോട്ടു പോകും? ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്കു സാധിക്കുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഴിമതിക്കെതിരെ രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ച അതിവേഗത്തിലായിരുന്നു. 2013 ഡിസംബറിൽ ആദ്യമായി അധികാരത്തിലെത്തിയ എഎപി 10 വർഷത്തിനുള്ളിലാണ് ദേശീയപാർട്ടി പദവി നേടിയെടുത്തത്. ഇന്നു ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം. പക്ഷേ, അതികഠിനമായ ഒരു പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് പാർട്ടി ഇന്ന്. നേതൃനിരയിലെ പ്രധാനപ്പെട്ട 3 പേരാണ് ജയിലിൽ. ജനങ്ങൾക്കിടയിൽ ആവേശം ജനിപ്പിക്കാൻതക്ക കരുത്തുറ്റ നേതാവ് ഇപ്പോൾ പാർട്ടിയിലില്ല. മദ്യനയക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ് കോടതി. നിലവിൽ ജയിലിൽനിന്നാണ് അദ്ദേഹത്തിന്റെ ‘ഭരണം’. എന്നാൽ അതു സമ്മതിക്കില്ലെന്നും ഡല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നുമുള്ള സൂചന നല്‍കിക്കഴിഞ്ഞു ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന. മുഖ്യമന്ത്രി സ്ഥാനവും കേജ്‌രിവാളിന്റെ ആവേശപ്രസംഗങ്ങളുമില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപി എങ്ങനെ മുന്നോട്ടു പോകും? ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്കു സാധിക്കുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഴിമതിക്കെതിരെ രംഗത്തുവന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ച അതിവേഗത്തിലായിരുന്നു. 2013 ഡിസംബറിൽ ആദ്യമായി അധികാരത്തിലെത്തിയ എഎപി 10 വർഷത്തിനുള്ളിലാണ് ദേശീയപാർട്ടി പദവി നേടിയെടുത്തത്. ഇന്നു ഡൽഹിയിലും പഞ്ചാബിലും ഭരണത്തിൽ. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം. പക്ഷേ, അതികഠിനമായ ഒരു പ്രതിസന്ധിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് പാർട്ടി ഇന്ന്. നേതൃനിരയിലെ പ്രധാനപ്പെട്ട 3 പേരാണ് ജയിലിൽ. ജനങ്ങൾക്കിടയിൽ ആവേശം ജനിപ്പിക്കാൻതക്ക കരുത്തുറ്റ നേതാവ് ഇപ്പോൾ പാർട്ടിയിലില്ല.

മദ്യനയക്കേസിൽ അകപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ് കോടതി. നിലവിൽ ജയിലിൽനിന്നാണ് അദ്ദേഹത്തിന്റെ ‘ഭരണം’. എന്നാൽ അതു സമ്മതിക്കില്ലെന്നും ഡല്‍ഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നുമുള്ള സൂചന നല്‍കിക്കഴിഞ്ഞു ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന. മുഖ്യമന്ത്രി സ്ഥാനവും കേജ്‌രിവാളിന്റെ ആവേശപ്രസംഗങ്ങളുമില്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപി എങ്ങനെ മുന്നോട്ടു പോകും? ഈ പ്രതിസന്ധിയെ മറികടക്കാൻ പാർട്ടിക്കു സാധിക്കുമോ? 

ADVERTISEMENT

∙ അരവിന്ദും മനീഷും

പ്രശാന്ത് ഭൂഷൻ, യോഗേന്ദ്ര യാദവ്, കുമാർ വിശ്വാസ്, മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളുടെ നിരയുമായിട്ടായിരുന്നു എഎപിയുടെ തുടക്കം. ചിലർ പാർട്ടി വിട്ടു. മറ്റു ചിലർ ജയിലിൽ. 2012 നവംബർ 26നു ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പൊതുപരിപാടിയിലാണു ആംആദ്മി പാർട്ടിയെന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അരവിന്ദ് കേജ്‌രിവാളിന്റെ അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്ന മനീഷ് സിസോദിയയ്ക്കായിരുന്നു പേരു പ്രഖ്യാപിക്കാനുള്ള ചുമതല. പിന്നീട് എഎപിയുടെ ഡൽഹിയിലെ മന്ത്രിസഭയിൽ മനീഷ് സിസോദിയ രണ്ടാമനായി. അരവിന്ദ് കേജ്‌രിവാൾ പാർട്ടിയെ  സജീവമാക്കാൻ, രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ പര്യടനങ്ങൾ തുടർന്നപ്പോൾ ഡൽഹിയിലെ ഭരണം സിസോദിയയുടെ കൈകളിൽ ഭദ്രമായി.

അരവിന്ദ് കേജ്‌രിവാളിനൊപ്പം മനീഷ് സിസോഡിയ. (ചിത്രം∙മനോരമ)

സിസോദിയ കഴിഞ്ഞാൽ അരവിന്ദ് കേജ്‌രിവാളിന്റെ അടുത്ത വിശ്വസ്തനായിരുന്നു സഞ്ജയ് സിങ്. രാജ്യസഭയിലേക്കു തുടർച്ചയായി രണ്ടാം വട്ടവുമെത്തിയ സഞ്ജയ് സിങ് എഎപിയുടെ ഔദ്യോഗിക വക്താവ് പദവിയിലും ദീർഘനാൾ തുടർന്നു. ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ നിന്നുള്ള സഞ്ജയ് പാർലമെന്റിൽ എഎപിയുടെ ഏറ്റവും ശക്തമായ ശബ്ദമായി. എഎപിക്കും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ഇടയിലെ പാലമായി. ഓർക്കണം, പാർട്ടി രൂപീകരിച്ച് അധികം വൈകാതെ എഎപിയേയും കേജ്‌രിവാളിനെയും വിട്ടവരാണ് പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവർക്കെതിരെ കേജ്‌രിവാൾ ശബ്ദമുയർത്തിയതോടെ പാർട്ടി വിടുകയായിരുന്നു. പ്രശാന്ത് ഭൂഷൻ രാഷ്ട്രീയംതന്നെ വിട്ടിരിക്കുന്നു. യോഗേന്ദ്ര യാദവ് ‘സ്വരാജ് ഇന്ത്യ’യെന്ന പാർട്ടി രൂപീകരിച്ചെങ്കിലും അത്ര ശോഭിക്കുന്നില്ല.

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന കേജ്‌രിവാൾ. ഭാര്യ സുനിതയും മക്കളും സമീപം. (ചിത്രം∙മനോരമ)

2023 ഫെബ്രുവരിയിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഒക്ടോബറിൽ സഞ്ജയ് സിങ്ങും ജയിലിലായി. മാർച്ചിൽ അരവിന്ദ് കേജ്‌രിവാളും. ഇനിയാരു പാർട്ടിയെ നയിക്കുമെന്നതാണു ചോദ്യം. മാധ്യമപ്രവർത്തകരും ഇതേ ചോദ്യമുയർത്തിയപ്പോൾ മന്ത്രി അതിഷി ആവർത്തിച്ചു പറഞ്ഞത് ഇങ്ങനെയാണ്, ‘‘അരവിന്ദ് കേജ്‌രിവാളായിരുന്നു ഡൽഹിയുടെ മുഖ്യമന്ത്രി. അദ്ദേഹം ആ പദവിയിൽ തന്നെ തുടരും. ആവശ്യമെങ്കിൽ അദ്ദേഹം തിഹാറിൽനിന്നു സർക്കാരിനെ നയിക്കും.’’ 

ADVERTISEMENT

∙ അതു സാധിക്കുമോ?

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കേജ്‌രിവാൾ ജയിലിൽനിന്നു ഭരിക്കുമെന്നാണ് എഎപി നേതാക്കൾ ആവർത്തിക്കുന്നത്. ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള നിർദേശങ്ങൾ കഴിഞ്ഞ ദിവസം നൽകിയ കേജ്‌രിവാൾ ‘ഭരണ മാതൃക’ കാട്ടിത്തരികയും ചെയ്തു. ജയിലിൽനിന്നു ഭരിക്കുന്നതിനു  ഭരണഘടനാപരമായി തടസ്സമില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. എന്നാൽ പ്രായോഗിക തലത്തിൽ പല തടസ്സങ്ങളും മുന്നിലുണ്ടാകുമെന്ന ആശങ്കയും അവർ തന്നെ ഉയർത്തുന്നു. അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഒരാൾക്ക് ആഴ്ചയിൽ രണ്ടു തവണയാണ് സന്ദർശകരെ കാണാനുള്ള അനുമതി പരമാവധി നൽകുക. ഈ കൂടിക്കാഴ്ചകൾകൊണ്ട് മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുക പ്രയാസമാണ്.

ഏതു കെട്ടിടവും ജയിലാക്കി മാറ്റാൻ ലഫ്. ഗവർണർക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിൽ ആക്കാൻ ലഫ്. ഗവർണറോടു കേജ്‌രിവാളിന് അഭ്യർഥിക്കാം. ഇത്തരമൊരു നീക്കം നടത്തി അനുമതി ലഭിച്ചാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും.

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ യോഗങ്ങൾ ചേരുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകാം. മുഖ്യമന്ത്രിയുടെ അനുമതിക്കു വേണ്ടി ഈ തീരുമാനങ്ങൾ വൈകിക്കുന്നതു ഭരണത്തെ ബാധിക്കാം. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകൾ മാത്രമല്ല, ഫയൽ പരിശോധന, ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചന എന്നിവയെയെല്ലാം ഇതു ബാധിക്കും. മുഖ്യമന്ത്രിയാണെങ്കിലും അരവിന്ദ് കേജ്‌രിവാളിന്റെ കീഴിൽ വകുപ്പുകളൊന്നും നിലവിലില്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ പല കാര്യങ്ങളിലും തീരുമാനം ഇപ്പോഴും ഇദ്ദേഹത്തിന്റേതു തന്നെയാണ്. മുഖ്യമന്ത്രിയും ഡൽഹി ലഫ്. ഗവർണറും ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പോസ്റ്റിങ് എന്നിവ തീരുമാനിക്കുന്ന 3 അംഗ സമിതിയിലെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ഇക്കാര്യങ്ങളിലെല്ലാം എന്തു പ്രതിവിധിയാണു കാണുകയെന്ന ചോദ്യമുയരുന്നു.

അരവിന്ദ് കേജ്‌രിവാളും അതിഷി സിങ്ങും (PTI Photo)

മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കുകയെന്നതാണ് ഈ പ്രതിസന്ധികൾക്കുള്ള ഒരുപോംവഴി. ഏതു കെട്ടിടവും ജയിലാക്കി മാറ്റാൻ ലഫ്. ഗവർണർക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിൽ ആക്കാൻ ലഫ്. ഗവർണറോടു കേജ്‌രിവാളിന് അഭ്യർഥിക്കാം. ഇത്തരമൊരു നീക്കം നടത്തി അനുമതി ലഭിച്ചാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലഫ്.ഗവർണർ ഇത്തരമൊരു ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത വിദൂരമാണ്. ഭരണപ്രതിസന്ധി രൂപപ്പെട്ടാൽ രാഷ്ട്രപതി ഭരണത്തിന് അദ്ദേഹം ശുപാർശ ചെയ്തേക്കുമെന്ന ആശങ്കയും എഎപിയുടെ മുന്നിലുണ്ട്. ഭരണഘടനയിൽ അതിനുള്ള വ്യവസ്ഥയുമുണ്ട്. അക്കാര്യം വിനയ് കുമാർ സൂചിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

പഞ്ചാബിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന അരവിന്ദ് കേജ്‌രിവാൾ. മനീഷ് സിസോദിയ, ഗോപാൽ റായ്എന്നിവർ സമീപം. (PTI Photo)
ADVERTISEMENT

ഭരണഘടനയുടെ 239എബി പ്രകാരം ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള അധികാരം പ്രസിഡന്റിനു നൽകുന്നുണ്ട്. ‘ഭരണഘടനയുടെ 239എഎയോ മറ്റേതെങ്കിലും വ്യവസ്ഥയോ അനുസരിച്ചു ദേശീയതലസ്ഥാന മേഖലയിലെ ഭരണം മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയുണ്ടായാൽ രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യാം’ 239എബിയിൽ ഇങ്ങനെയാണു വ്യവസ്ഥ. ‘70ൽ 62 സീറ്റുകളുമായി അധികാരത്തിലെത്തിയ എഎപിയെ അങ്ങനെ പുറത്താക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചേക്കില്ല. എങ്കിൽപ്പോലും ഡൽഹിയിലെ അധികാരം കയ്യാളാൻ അങ്ങനെയൊരു നീക്കം നടത്തിയാൽ അതിശയിക്കാനുമാകില്ല’ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

∙  ഉണ്ടോ പ്ലാൻ ബി?

എഎപി മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ഗോപാൽ റായിയും കൈലാഷ് ഗലോട്ടുമാണ്. പരിസ്ഥിതി ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഗോപാൽ റായ് എഎപി ഡൽഹി ഘടകം കൺവീനറുമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ പലതും ഗോപാൽ റായിയെ അലട്ടുന്നുണ്ട്. ലക്നൗ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ സിപിഐഎംഎലിന്റെ വിദ്യാർഥി വിഭാഗമായ ‘ഐസ’യുടെ നേതാവായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ് ശരീരം പാതി തളർന്നെങ്കിലും നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട് ജീവിതത്തിലേക്കും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കും തിരിച്ചുവന്നു. ജൻ ലോക്പാൽ സമരകാലത്താണു കേജ്‌രിവാൾ സംഘത്തിൽ അംഗമാകുന്നത്. ആവേശം കൊള്ളിക്കുന്ന പ്രസംഗ ശൈലിക്കും ഉടമയാണ് ഗോപാൽ റായ്.

ജൻ ലോക്പാൽ ബില്ലിനു വേണ്ടി നിരാഹാര സമരം അനുഷ്ഠിച്ച ഗോപാൽ റായിക്ക് സമരം അവസാനിപ്പിക്കാൻ വെള്ളം നൽകുന്ന കേജ്‌രിവാൾ. പ്രശാന്ത് ഭൂഷൻ സമീപം. (File Photo by PTI)

ഗതാഗതം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ വഹിക്കുന്ന കൈലാഷ് ഗലോട്ട് മികച്ച അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ശ്രദ്ധേയനെങ്കിലും രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അത്ര തിളക്കമില്ല. ഗോപാൽ റായ് ദേശീയ രാഷ്ട്രീയത്തിൽ അത്ര ശ്രദ്ധേയനല്ല. എഎപിയുടെ ഏറ്റവും വലിയ സമിതിയായ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിലെ(പിഎസി) 9 അംഗങ്ങളിൽ രണ്ടു പേർ ഇപ്പോൾ ജയിലിലാണ്. സിസോദിയയും സഞ്ജയ് സിങ്ങും. അതിഷി, നടി പരീണിതി ചോപ്രയുടെ ഭർത്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ, ദുർഗേഷ് പാഠക്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാഖി ബിർല, പങ്കജ് ഗുപ്ത, എൻ.ഡി. ഗുപ്ത എന്നിവരാണു സമിതിയിലെ മറ്റംഗങ്ങൾ.

പഞ്ചാബിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അരവിന്ദ് കേജ്‌രിവാൾ, സുനിത കേജ്‌രിവാൾ, മനീഷ് സിസോദയ എന്നിവർ (ചിത്രം∙മനോരമ)

രാഘവ് ഛദ്ദ, ദുർഗേഷ് പാഠക്, മന്ത്രി സൗരഭ് ഭരദ്വാജ് എന്നിവരെല്ലാം സജീവമായുണ്ടെങ്കിലും കേജ്‌രിവാളിനു പിൻഗാമിയെന്ന നിലയിലേക്ക് ഇവർ വളരാൻ സാധ്യത വളരെ കുറവാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രചാരണത്തിലും മറ്റും സജീവമാകുമെങ്കിലും പഞ്ചാബിൽനിന്നു മാറി നിൽക്കാനുള്ള സാധ്യതയും കുറവ്. രാഘവ് ഛദ്ദ പാർട്ടിയുടെ പ്രതിദിന പ്രവർത്തനങ്ങളിൽ ഇപ്പോൾ അത്ര സജീവമല്ല. എഎപിയുടെ സംഘടനാ സെക്രട്ടറി സന്ദീപ് പാഠക് സംസ്ഥാന യൂണിറ്റുകളുടെ കാര്യവും മറ്റുമാണു നോക്കുന്നത്.

∙ അതിഷിയും സുനിതയും

അരവിന്ദ് കേജ്‌രിവാളിന്റെ പിൻഗാമിയെന്ന നിലയിൽ സജീവമായി കേൾക്കുന്ന പേര് അതിഷിയുടേതാണ്. മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന, അതിഷിയാണ് ഇപ്പോൾ പാർട്ടിയുടെ നിലപാടുകൾ ഔദ്യോഗികമായി ലോകത്തെ അറിയിക്കുന്നത്. 2020ൽ ആദ്യമായി എംഎൽഎയായ അതിഷി കഴിഞ്ഞ വർഷം സിസോദിയ രാജിവച്ചതിനു പിന്നാലെയാണു മന്ത്രിസ്ഥാനത്തെത്തുന്നത്. മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ വലംകയ്യായിരുന്നു അതിഷി. തീപ്പൊരി നേതാവെന്ന വിശേഷണത്തിന് അർഹ. ഡൽഹിയിലെ വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളുടെ പിന്നിലെ ഊർജമായി അതിഷിയെ വിലയിരുത്തുന്നുണ്ട്.

അതിഷി സിങ്. (Photo Credit: Facebook/Atishi)

നാൽപ്പത്തിരണ്ടുകാരിയായ അതിഷി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നു മത്സരിച്ചിരുന്നെങ്കിലും ഗൗതം ഗംഭീറിനോടു പരാജയപ്പെട്ടു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്നു വിജയിച്ചു. ഡൽഹി സർവകലാശാല അധ്യാപകരായ വിജർ കുമാർ സിങ്ങിന്റെയും ത്രിപ്ത വാഷിയുടെയും മകളായ അതിഷി സ്പ്രിങ്ഡേൽ സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സെന്റ് സ്റ്റീഫൻസിൽനിന്നു ബിരുദം നേടിയശേഷം ഓക്സ്ഫഡിൽ നിന്നു ചരിത്രത്തിൽ മാസ്റ്റേഴ്സ് നേടി. ഷെവനിങ് സ്കോളർഷിപ്പോടെയായിരുന്നു പഠനം. പിന്നീടു ഓക്സ്ഫഡിൽ തന്നെ റോഡ്സ് സ്കോളറായും ഉപരിപഠനം നടത്തി.

പഞ്ചാബി രജ്പുത് കുടുംബത്തിൽ നിന്നുള്ള അതിഷിയുടെ പിതാവ് വിജർ സിങ്, കാൾ മാർക്സിന്റെയും വ്ലാഡിമിർ ലെനിനിന്റെയും പേരുചേർത്ത് മർലേന എന്നു കൂടി പേരിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ കാലത്ത് ‘മർലേന’ വിവാദമായപ്പോൾ പേരിൽനിന്ന് അതൊഴിവാക്കി. 2015ൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായി നിയമിതയായ അതിഷി അക്കാലത്താണു ഡൽഹിയിലെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. 3 വർഷത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നു പദവിയിൽ നിന്നൊഴിയേണ്ടി വന്നു. പിന്നീടാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നിയോഗമെത്തുന്നത്. ഇപ്പോൾ ധനം, വിദ്യാഭ്യാസം, തൊഴിൽ, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളെല്ലാം അതിഷിയാണു കൈകാര്യം ചെയ്യുന്നത്.

സുനിത കേജ്‌രിവാൾ വാർത്താസമ്മേളനത്തിനിടെ (Photo Credit: X/ArvindKejriwal)

അപ്രതീക്ഷിതമായാണു സുനിത കേജ്‌രിവാളിന്റെ പേര് ചർച്ചകളിൽ സജീവമാകുന്നത്. അരവിന്ദ് കേജ്‌രിവാളിന്റെ സന്ദേശം വായിച്ച ഇവർ ഒരു രാഷ്ട്രീയ സന്ദേശം കൂടി പരോക്ഷമായി നൽകിയെന്നാണു വിലയിരുത്തൽ. അരവിന്ദ് കേജ്‌രിവാൾ വാർത്താസമ്മേളനങ്ങൾ നടത്തുന്ന അതേരീതിയിൽ, ത്രിവർണ പതാകയും അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളും പശ്ചാത്തലമാക്കിയായിരുന്നു സുനിതയുടെ പ്രത്യക്ഷപ്പെടലും. ഐആർഎസ് ഉദ്യോഗസ്ഥയായിരുന്ന സുനിത, 29 വർഷം മുൻപാണു കേജ്‌രിവാളിനെ വിവാഹം ചെയ്യുന്നത്. 2015ൽ സർവീസിൽ നിന്നു രാജിവച്ച ശേഷം എഎപിക്കു വേണ്ടി സജീവമായി പ്രചാരണം നടത്തി. പിന്നീടു മുഖ്യമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ ഒതുങ്ങിയെങ്കിലും താനും സജ്ജയാണെന്ന സന്ദേശമാണ് ഇവർ കഴിഞ്ഞ ദിവസത്തെ വിഡിയോയിലൂടെ ആവർത്തിക്കുന്നത്. കാര്യമെന്തായാലും വരും ദിവസങ്ങൾ എഎപിയെ സംബന്ധിച്ച് നിർണായകമാണ്. ഒരു എഎപി 2.0യുടെ ഉദയം വരും ദിവസങ്ങളിൽ കാണാമെന്നുതന്നെ രാഷ്ട്രീയ ലോകവും വിലയിരുത്തുന്നു. കേജ്‌രിവാളിന്റെ ജയിൽവാസം കൂടുകയും ലോക്‌സഭാ വോട്ടെടുപ്പ് അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്...

English Summary:

Atishi vs. Sunita Kejriwal: AAP's Leadership Battle Ramps Up as Lok Sabha Elections Loom