ഈ ഡിസംബറിൽ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിന് (കോപ്–28) ആതിഥേയത്വം വഹിച്ച് നാലു മാസം കഴിയുന്നതിനു മുൻപേ ആഗോള താപനഫലമായ തീവ്രമഴയിൽ ദുബായ് മുങ്ങി എന്നത് ചരിത്രത്തിനു നേരിട്ടു പ്രകൃതി നൽകിയ ഒരു മുന്നറിയിപ്പാകാം. യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കുറവുള്ള ഇവിടെ വല്ലപ്പോഴും പെയ്യുന്ന മഴ അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949 ലാണ്. ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരുന്നതിനാൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന പതിവ് നേരത്തെ തുടങ്ങാനായി. യുഎഇ നിലവിൽ വരുന്നത് 1971 ൽ ആണെങ്കിലും പെട്രോളിയം ഖനനം ആരംഭിക്കുന്നതിനും മുൻപേ ഈ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു തുടക്കമിട്ടിരുന്നതായി കാണാം. യുഎഇയുടെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള അൽ ഐൻ നഗരത്തിൽ ഈ ചൊവ്വാഴ്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 254 മില്ലീമീറ്റർ മഴയാണ് സർവകാല റെക്കോഡുകളെ ഭേദിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ 75–ാം വർഷത്തെ സംഭവബഹുലമാക്കിയത്. ഒന്നര വർഷം കൊണ്ടു കിട്ടേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിത്.

ഈ ഡിസംബറിൽ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിന് (കോപ്–28) ആതിഥേയത്വം വഹിച്ച് നാലു മാസം കഴിയുന്നതിനു മുൻപേ ആഗോള താപനഫലമായ തീവ്രമഴയിൽ ദുബായ് മുങ്ങി എന്നത് ചരിത്രത്തിനു നേരിട്ടു പ്രകൃതി നൽകിയ ഒരു മുന്നറിയിപ്പാകാം. യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കുറവുള്ള ഇവിടെ വല്ലപ്പോഴും പെയ്യുന്ന മഴ അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949 ലാണ്. ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരുന്നതിനാൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന പതിവ് നേരത്തെ തുടങ്ങാനായി. യുഎഇ നിലവിൽ വരുന്നത് 1971 ൽ ആണെങ്കിലും പെട്രോളിയം ഖനനം ആരംഭിക്കുന്നതിനും മുൻപേ ഈ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു തുടക്കമിട്ടിരുന്നതായി കാണാം. യുഎഇയുടെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള അൽ ഐൻ നഗരത്തിൽ ഈ ചൊവ്വാഴ്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 254 മില്ലീമീറ്റർ മഴയാണ് സർവകാല റെക്കോഡുകളെ ഭേദിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ 75–ാം വർഷത്തെ സംഭവബഹുലമാക്കിയത്. ഒന്നര വർഷം കൊണ്ടു കിട്ടേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഡിസംബറിൽ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിന് (കോപ്–28) ആതിഥേയത്വം വഹിച്ച് നാലു മാസം കഴിയുന്നതിനു മുൻപേ ആഗോള താപനഫലമായ തീവ്രമഴയിൽ ദുബായ് മുങ്ങി എന്നത് ചരിത്രത്തിനു നേരിട്ടു പ്രകൃതി നൽകിയ ഒരു മുന്നറിയിപ്പാകാം. യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കുറവുള്ള ഇവിടെ വല്ലപ്പോഴും പെയ്യുന്ന മഴ അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949 ലാണ്. ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരുന്നതിനാൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന പതിവ് നേരത്തെ തുടങ്ങാനായി. യുഎഇ നിലവിൽ വരുന്നത് 1971 ൽ ആണെങ്കിലും പെട്രോളിയം ഖനനം ആരംഭിക്കുന്നതിനും മുൻപേ ഈ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു തുടക്കമിട്ടിരുന്നതായി കാണാം. യുഎഇയുടെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള അൽ ഐൻ നഗരത്തിൽ ഈ ചൊവ്വാഴ്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 254 മില്ലീമീറ്റർ മഴയാണ് സർവകാല റെക്കോഡുകളെ ഭേദിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ 75–ാം വർഷത്തെ സംഭവബഹുലമാക്കിയത്. ഒന്നര വർഷം കൊണ്ടു കിട്ടേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഡിസംബറിൽ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിന് (കോപ്–28) ആതിഥേയത്വം വഹിച്ച് നാലു മാസം കഴിയുന്നതിനു മുൻപേ ആഗോള താപനഫലമായ തീവ്രമഴയിൽ ദുബായ് മുങ്ങി എന്നത് ചരിത്രത്തിനു നേരിട്ടു പ്രകൃതി നൽകിയ ഒരു മുന്നറിയിപ്പാകാം. യുഎഇയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന്റെ  പ്ലാറ്റിനം ജൂബിലി വർഷമാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കുറവുള്ള ഇവിടെ വല്ലപ്പോഴും പെയ്യുന്ന മഴ അടയാളപ്പെടുത്തി വയ്ക്കാൻ തുടങ്ങിയത് 1949ലാണ്. ബ്രിട്ടിഷ് പാരമ്പര്യം പിന്തുടരുന്നതിനാൽ ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന പതിവ് നേരത്തേ തുടങ്ങാനായി. യുഎഇ നിലവിൽ വരുന്നത് 1971ൽ ആണെങ്കിലും പെട്രോളിയം ഖനനം ആരംഭിക്കുന്നതിനും മുൻപേ ഈ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു തുടക്കമിട്ടിരുന്നതായി കാണാം. യുഎഇയുടെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള അൽ ഐൻ നഗരത്തിൽ ഈ ചൊവ്വാഴ്ച  24 മണിക്കൂറിൽ രേഖപ്പെടുത്തിയ 254 മില്ലീമീറ്റർ മഴയാണ് സർവകാല റെക്കോർഡുകളെ ഭേദിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന്റെ 75–ാം വർഷത്തെ സംഭവബഹുലമാക്കിയത്. 

ഒന്നര വർഷം കൊണ്ടു കിട്ടേണ്ട  മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയുമാണിത്.  ഇതിനു മുൻപും ദുബായിയിൽ കനത്ത മഴ പെയ്തിട്ടുണ്ട്. 2016 മാർച്ചിൽ സമാന രീതിയിൽ ദുബായിയിൽ മഴ പെയ്തിരുന്നു. അന്ന് ഏകദേശം 240 എംഎം മഴയാണ് ലഭിച്ചത്. അന്നും ഒമാനിൽ നിന്നാണ് മഴമേഘം എത്തിയത്. വേണ്ടത്ര ഓടകളില്ലാതെ നിർമിച്ചിരിക്കുന്ന റോഡുകളാണ് ദുബായിയുടെ ഏക പോരായ്മ എന്നു പറയാം. കാര്യമായ മഴ കിട്ടാത്തിടത്ത് എന്തിന് തോടും ഓടകളും. അതൊക്കെ അങ്ങ് കേരളത്തിൽ പോരേ എന്ന് ദുബായ് ചിന്തിച്ചു.   പക്ഷേ കാലാവസ്ഥാ മാറ്റം കാര്യങ്ങളെ തകിടം മറിക്കുകയാണ്. മൂന്നാറിൽ ചൂടേറുന്നു, ഊട്ടി പൊള്ളുന്നു, തണുപ്പിന്റെ നാടായ യൂറോപ്പിലെങ്ങും ഉഷ്ണതരംഗം,  കേരളത്തിൽ 42 ഡിഗ്രി  താപനില,  ജൂൺ– ജൂലൈ മാസങ്ങളിൽ എന്താവും സംഭവിക്കുക എന്നതിനെപ്പറ്റി ആശങ്കപ്പെട്ട്  ജനം. എന്നു തുടങ്ങി 'ഞെട്ടിപ്പിക്കുന്ന' തലക്കെട്ടുകളുടെ അകമ്പടിയോടെ കാലാവസ്ഥാ മാറ്റം വീട്ടുമുറ്റത്തേക്ക് തലനീട്ടി കയറിവരുന്ന കാലമാണിത്. ഇതിനിടയിലാണ്  പുതിയൊരു പ്രളയപാഠവുമായി ദുബായ് നീന്തിത്തുടിച്ചെത്തുന്നത്. 

ദുബായിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന കാർ. (Photo by Giuseppe CACACE / AFP)
ADVERTISEMENT

∙ പിന്നിലെ പ്രേരണ എതിർ അന്തരീക്ഷച്ചുഴലിയോ ?

ഈ ചൊവ്വാഴ്ച  (2024 ഏപ്രിൽ 16)  ലോകത്തെ രണ്ടു സുപ്രധാന മഹാനഗരങ്ങൾ പരസ്പര ഭിന്നമായ കാലാവസ്ഥാ ദുരന്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. എതിർ അന്തരീക്ഷച്ചുഴലി അഥവാ ആന്റി സൈക്ലോണാണ് ദുബായ് പ്രളയത്തിനു പിന്നിലെ അജ്ഞാത ശക്തിയെന്ന് ഒരു വിഭാഗം ഗവേഷകർ കരുതുന്നു.  കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് ദുബായ് സാക്ഷ്യം വഹിച്ചപ്പോൾ അതേ ദിവസം മുംബൈ സാക്ഷ്യം വഹിച്ചത് അത്യപൂർവമായ താപതരംഗത്തിന്. മുംബൈയും ദുബായിയും തമ്മിൽ ഏകദേശം 2000 കിലോമീറ്ററിന്റെ അകലമാണുള്ളത്. എന്നാൽ ഒരു നഗരത്തെ ചുട്ടെടുത്ത അതേ അന്തരീക്ഷച്ചുഴലി മറുവശത്തെ മരുസാഗരത്തെ മഴഭൂമിയാക്കി. താളം തെറ്റുന്ന കാലാവസ്ഥയുടെ താണ്ഡവത്തിനു മുന്നിൽ വീണ്ടും തലകുനിച്ച് ലോകം. 

ഇന്ത്യയിൽ മഴ എത്തിക്കുന്ന പശ്ചിമവാതം (വെസ്റ്റേൺ ഡിസ്റ്റേർബൻസസ്) മെഡിറ്ററേനിയനിൽ നിന്നാണ് വരുന്നത്. മുംബൈയ്ക്കു മുകളിൽ രൂപപ്പെട്ട താപതരംഗ ഫലമായ എതിർ ചുഴലി ഈ പശ്ചിമവാതത്തെ തിരികെ ദുബായിയിലേക്കു വഴി തിരിച്ചതും മഴയ്ക്കു പ്രേരകമായോ എന്നതും വരും നാളുകളി‍ൽ ഗവേഷകർ അന്വേഷിക്കേണ്ട വസ്തുതയാണ്.

ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിലെ ഡൗൺ ടു എർത്ത് മാസികയുടെ കാലാവസ്ഥാ കാര്യ ലേഖകൻ ആക്‌ഷിത് സംഗോംലാ

മുംബൈയിൽ 16ന് കനത്ത ചൂടായിരുന്നു. അന്തരീക്ഷത്തിൽ എതിർ ചുഴലി  രൂപപ്പെട്ടതുമൂലമായിരുന്നു ഇത്. കടലും കടന്ന് വളരെ വിസ്തൃതമായ മേഖലയിലേക്ക് എതിർ ചുഴലി രൂപപ്പെടുമ്പോൾ ആ പ്രദേശത്തെ വായു ചൂടുപിടിച്ചു താഴേക്ക് ഇറങ്ങി വരും. താപഗോപുരം (ഹീറ്റ് ഡോം) എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇങ്ങനെ വരുമ്പോൾ മർദം കൂടി വായു കൂടുതൽ ചൂടു പിടിക്കും. മറ്റു കാറ്റുകളെയും ആഗോള അന്തരീക്ഷ ചലനങ്ങളെയും തടസ്സപ്പെടുത്തുമെന്നതാണ് എതിർ ചുഴലിയുടെ  പ്രത്യേകത. എതിർ ചുഴലിയെ ഒരു ടണലായി സങ്കൽപ്പിച്ചാൽ ഈ ടണലിന്റെ ഒരറ്റത്ത് ചുഴലി താപമായി പെയ്തിറങ്ങും. ആയിരണക്കിന് കിലോമീറ്റർ അപ്പുറം മറുവശത്ത് വലിച്ചെടുത്ത ഈർപ്പത്തെ മുഴുവൻ തണുപ്പിച്ച് പൈപ്പ് പൊട്ടൽ പോലെ മഴയായി പതിപ്പിക്കും. ദുബായ് മഴയ്ക്ക് കാരണമായ ഈർപ്പമത്രയും വന്നത് ഭൂമധ്യരേഖാ പ്രദേശത്തു നിന്നും അറബിക്കടലിൽ നിന്നുമാകാനാണു സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു.  ഈർപ്പത്തെ വലിച്ചെടുത്ത് പടിഞ്ഞാറേക്ക് നീങ്ങിയ എതിർ ചുഴലിയാവാം മഴയ്ക്കു കാരണമായത്. അബുദാബി, ഷാർജ, ഒമാൻ, സൗദി, ബഹ്റൈൻ തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും മഴ ലഭിച്ചു.

കനത്ത വെള്ളക്കെട്ടുള്ള റോഡിലൂടെ കാർ ഓടുന്നു. ദുബായിയില്‍ നിന്നൊരു കാഴ്ച. (Photo by Giuseppe CACACE / AFP)

∙ ഒന്നര വർഷത്തെ മഴ മുഴുവൻ തുണ്ടംമുറിഞ്ഞിറങ്ങിയ ചൊവ്വ

ADVERTISEMENT

ചൊവ്വ രാവിലെയായപ്പോഴേക്കും മുപ്പതു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ദുബായ്  നഗരത്തിൽ 142 മില്ലീമീറ്റർ കനത്ത മഴ പെയ്തിറങ്ങി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 127 എംഎം മഴയും ലഭിച്ചു. ദുബായ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ശരാശരി വാർഷിക മഴ വെറും മൂന്ന് ഇഞ്ച് അഥവാ 76 എംഎം ആണെന്നതാണ് യാഥാർഥ്യം. അറബിക്കടലിനോടു ചേർന്നു കിടക്കുന്നതിനാൽ ഒമാനിൽ 100 മില്ലീമീറ്റർ വാർഷിക മഴ ലഭിക്കാറുണ്ട്. ഓഗസ്റ്റിൽ ചൂട് 49 ഡിഗ്രി  കടക്കും.  ഇത്തവണയും അറബിക്കടലിൽ നിന്നെത്തിയ എതിർചുഴലിയുടെ ഫലമായി മഴ ആദ്യം സാന്നിധ്യമറിയിച്ചത് ഒമാനിലാണ്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഇവിടെ ലഭിച്ച ആകെ മഴ 230 എംഎം. ശരാശരി താപനില പൊതുവേ വർധിക്കുന്ന പ്രവണതയാണ് അടുത്ത കാലത്തായി അറബി കടലിന്റേതെന്ന് ഡോ. റോക്സി മാത്യു കോളിനെപ്പോലുള്ള മലയാളി ഗവേഷകർ പറയുന്നു.  ദുബായ് ഉൾപ്പെടെ ഗൾഫ് മേഖലയ്ക്കു ചുറ്റുമുള്ള കടലുകളിലെ സമുദ്രജല താപനിലയും  ഉയർന്നതോതിലാണ്.

ദുബായിൽ കനത്ത മഴയിൽ റോഡുകൾ വെള്ളക്കെട്ടിൽ മുങ്ങിയപ്പോൾ. (Photo: Giuseppe CACACE / AFP)

ഇതുമൂലം ഈർപ്പത്തിന്റെ അളവും കൂടുതലാണ്. അനുകൂല സാഹചര്യങ്ങളിൽ ഇത് അന്തരീക്ഷത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും മഴമേഘങ്ങളായി മാറുകയും ചെയ്യും. മനുഷ്യന്റെ വിവിധ പ്രവർത്തന ഫലമായി ഭൂമിയിലെ ചൂട് വർധിക്കുന്നതു മൂലം ബാഷ്പീകരണ തോത് ഉയരുകയും ഒപ്പം ഇങ്ങനെ കുന്നുകൂടുന്ന ഈർപ്പത്തെ മലപോലെ കൂമ്പാരമാക്കി ദിവസങ്ങളോളം പിടിച്ചു നിർത്താനുള്ള ശേഷി അന്തരീക്ഷത്തിനു കൂടുകയും ചെയ്യുന്നു എന്നതാണ് ആഗോള താപന ഫലമായുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തസാധ്യതയെന്ന് ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിലെ ഡൗൺ ടു എർത്ത് മാസികയുടെ കാലാവസ്ഥാ കാര്യ ലേഖകൻ ആക്‌ഷിത് സംഗോംലാ പറയുന്നു. ഇന്ത്യയിൽ മഴ എത്തിക്കുന്ന പശ്ചിമവാതം (വെസ്റ്റേൺ ഡിസ്റ്റേർബൻസസ്) മെഡിറ്ററേനിയനിൽ നിന്നാണ് വരുന്നത്. മുംബൈയ്ക്കു മുകളിൽ രൂപപ്പെട്ട താപതരംഗ ഫലമായ എതിർ ചുഴലി ഈ പശ്ചിമവാതത്തെ തിരികെ ദുബായിയിലേക്കു വഴി തിരിച്ചതും മഴയ്ക്കു പ്രേരകമായോ എന്നതും വരും നാളുകളി‍ൽ ഗവേഷകർ അന്വേഷിക്കേണ്ട വസ്തുതയാണെന്ന് സംഗോല പറഞ്ഞു.  കാറ്റിലൂടെ വന്ന പൊടി ജലകണങ്ങളും മേഘങ്ങളും  രൂപപ്പെടാൻ സഹായിച്ചു കാണണം.  

∙ ദുബായ് മിന്നൽ പ്രളയവും ആഗോള കാലാവസ്ഥാ മാറ്റവും 

കാലാവസ്ഥാ മാറ്റവുമായി ഇതിനു ബന്ധമുണ്ട്. ഐപിസിസി റിപ്പോർട്ടിലും ഇത്തരം തീവ്രമഴകൾ ഭാവിയിൽ വർധിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഓരോ ഡിഗ്രി താപനില കൂടുമ്പോഴും അന്തരീക്ഷ ഈർപ്പത്തിന്റെ തോത് 7% വച്ച് വർധിക്കും. ലിബിയയിൽ കഴിഞ്ഞ വർഷം ആന്റി സൈക്ലോൺ മൂലം മഴയുണ്ടായി. പോർച്ചുഗലിലും മറ്റും ഇതു താപതരംഗം ഉണ്ടാക്കുകയും ചെയ്തു. ആന്റി സൈക്ലോൺ വർധിക്കുന്നതു മൂലം ഒരു വശത്ത് താപതരംഗം സൃഷ്ടിക്കുന്ന എതിർ ചുഴലികൾ മറു വശത്ത് തീവ്ര മഴയ്ക്കും കാരണമാകുന്നതായി കണ്ടു വരുന്നു. ഇതു പഠനവിധേയമാകണം. മരുഭൂമിയിൽ ന്യൂനമർദങ്ങളുടെ ഫലമായി മഴയല്ല,  പൊടിക്കാറ്റുകളാണു രൂപപ്പെടുന്നതെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു. കടലിൽ ജലം നീരാവിയായി ഉയരുന്നതുപോലെ നേർത്ത പൊടിയും കാറ്റിൽ ഉയരുമത്രെ. ഇതിൽ പറ്റിപ്പിടിച്ചാണ് പലപ്പോഴും ഈർപ്പത്തിന്റെ കണികകൾ മഴത്തുള്ളികളായി രൂപം പ്രാപിക്കുന്നത്. തുള്ളി ഉണ്ടാകണമെങ്കിൽ ഒരു കോശകേന്ദ്രം അഥവാ നൂക്ലിയൈ ആവശ്യമാണ്. 

ദുബായിൽ കനത്ത മഴയിൽ റോഡുകൾ മുങ്ങിയതിനെത്തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടപ്പോൾ. (Photo: Giuseppe CACACE / AFP)
ADVERTISEMENT

നേർത്ത പൊടി ഈ ആവശ്യം നിറവേറ്റുന്നതോടെ നീരാവി ഇതി‍നു ചുറ്റും തുള്ളിയായോ മഞ്ഞുകട്ടയായോ രൂപപ്പെടുന്നു. ദുബായ് മഴയ്ക്കു പിന്നിലും ഈ പ്രതിഭാസം പ്രവർത്തിച്ചു കാണണം. ഘനീഭവിച്ച ശേഷം ഈ മേഘങ്ങൾ കാറ്റും മിന്നലുമെല്ലാമായി നാടൻ ഭാഷയിൽ പറഞ്ഞാൽ  തുണ്ടം മുറിഞ്ഞ് പെയ്തു വീഴുകയാണ്. ഇത്തരമൊരു ഈർപ്പം നിറഞ്ഞ സംവഹന മേഘപടലം യുഎഇ ഭാഗത്തേക്ക് നീങ്ങുന്ന കാര്യം കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്നു ഗവേഷകർ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ദുബായ്ക്ക് വളരെ അകലെ തെക്കുഭാഗത്തുകൂടെ കടന്നുപോകുന്ന   മധ്യരേഖാ പ്രദേശം മുതൽ ഇന്ത്യൻ തീരം വരെയുള്ള വിശാലമായ ഒരു പ്രദേശത്തു നിന്നുള്ള നീരാവിയത്രയും ഗൾഫ് കേന്ദ്രീകരിച്ച് പെയ്യാൻ തുടങ്ങിയതോടെ ദുബായ് തടാകമായി മാറുകയായിരുന്നു. താപനില വർധിക്കുന്ന ലോകത്ത് സംവഹനം (കൺവക്‌ഷൻ) മൂലം വായു അന്തരീക്ഷത്തിലേക്ക് ഉയരുന്ന ഇടങ്ങളിലെല്ലാം  ഈർപ്പം കൂടുതലായി നിറയുന്നതും സ്വാഭാവികമാണ്. ഇനി ഇത്തരം തീവ്രമഴകൾ പതിവായി മാറാനുള്ള സാധ്യതകളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. 

∙ കൃത്രിമമഴയ്ക്കു ശ്രമിച്ചതു മാത്രമല്ല തീവ്രമഴയ്ക്കു പിന്നിൽ

ദുബായിയിൽ ശുദ്ധജലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 34 വർഷമായി യുഎഇ കൃത്രിമ മഴ പെയ്യിക്കാനായി വിമാനത്തിൽ പോയി മേഘങ്ങൾക്കിടിൽ രാസവസ്തുക്കൾ വിതറാറുണ്ടെന്ന് യുഎഇ നാഷനൽ സെന്റർ ഫോർ മെറ്റിരിയോളജിയിലെ (എൻസിഎം) ശാസ്ത്രജ്ഞർ പറയുന്നു. ഈ മഴയ്ക്കു മുൻപും ആറോളം വിമാനങ്ങൾ പറന്നുയർന്നിരുന്നു. 

ഡ്രൈ ഐസോ സിൽവർ അയോഡൈഡോ ഉപയോഗിച്ച് കൃത്രിമമഴ പെയ്യിക്കാൻ 1940കളിൽ ശാസ്ത്ര ലോകം തുടക്കമിട്ട ഈ പദ്ധതി ലോകത്തെ അൻപതോളം രാജ്യങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ പുണെ കേന്ദ്രീകരിച്ചാണ് ഇന്ത്യ മെറ്റിരിയോളജിക്കൽ വിഭാഗം നടപ്പാക്കിയിരിക്കുന്നത്. എന്നാൽ ഇതിന്റെ വിജയസാധ്യതയെപ്പറ്റി ഇതുവരെയും ആർക്കും പറയാറായിട്ടില്ല. ഇത് അന്തരീക്ഷ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയും കൃത്യമായ പഠനമില്ല.  2008 ഒളിംപിക്സ് കാലത്ത് മഴമേഘം ഒഴിവാക്കി തെളിഞ്ഞ ആകാശം ഉറപ്പാക്കാൻ ചൈന ഇതു പരീക്ഷിച്ചു. അതിനാൽ ദുബായിയിലെ കനത്ത മഴയ്ക്കു പിന്നിൽ കൃത്രിമമഴയ്ക്കു നടത്തിയ ശ്രമങ്ങൾ മാത്രമല്ല എന്നു ഗവേഷകർ പറയുന്നു. കൃത്രിമ മഴയ്ക്കായി രാസവസ്തു രണ്ടു ദിവസം മുൻപേ വിതറണം. കിട്ടുന്നത് ശക്തി കുറഞ്ഞ മഴയായിരിക്കുമെന്നാണ് ലോകമെങ്ങുമുള്ള അനുഭവം. ദുബായിൽ കിട്ടിയത് തീവ്രമഴ ആയതിനാൽ കൃത്രിമമഴയെ പഴിയ്ക്കാനാവില്ല. 

2023 ഡിസംബർ 13ന് ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് (കോപ്28). (Photo by Giuseppe CACACE / AFP)

∙ മരുഭൂമിയുടെ ഉള്ളറ ദുബായിയും ഗൾഫും 

നേരിയ അളവിൽ മാത്രം മഴ പെയ്യുന്ന മരുഭൂപ്രദേശം. 60 ലക്ഷം വർഷം മുൻപ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഇടിച്ചകന്നും മുറിഞ്ഞുമാറിയും രൂപപ്പെട്ട ഭൂവിഭാഗം. ഒമാൻ ഉൾക്കടലും അറബിക്കടലും ഏഡൻ ഉൾക്കടലും ചെങ്കടലും മെഡിറ്ററേനിയൻ കടലുമൊക്കെ അതിരിടുന്ന അറേബ്യൻ മണലാരണ്യത്തിന്റെ വിസ്തൃതി 23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. 38,863 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കേരളവുമായി താരതമ്യം ചെയ്താൽ ഏതാണ്ട് 59 കേരളം ചേരുന്നതാണ് അറേബ്യൻ മരുഭൂമി. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് ഗൾഫ് അഥവാ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). സ്വയം ഭരണാധികാരമുള്ള 7 എമിറേറ്റുകൾ ചേർന്ന ഫെഡറേഷനാണ് യുഎഇ. തലസ്ഥാനം അബുദാബി. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസർഖൈമ, ഉമ്മുൽഖുവൈൻ എന്നിവയാണ് ആ പ്രധാന എമിറേറ്റുകൾ. സലാലയും സോഹാറും ഉൾപ്പെടുന്ന ഒമാന്റെ തലസ്ഥാനം മസ്കത്താണ്. 

വലുപ്പം കൊണ്ട് സഹാറ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലുപ്പമേറിയതുമായ ഈ ഉഷ്ണ മരുഭൂമി യമൻ മുതൽ പേർഷ്യൻ ഗൾഫ് വരെയും ഒമാൻ മുതൽ ജോർദാൻ– ഇറാക്ക് വരെയും വ്യാപിച്ചു കിടക്കുന്നു. പകൽതാപനില ഉഷ്ണ കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെയും അല്ലാത്ത സമയത്ത് 35 മുതൽ 40 ഡിഗ്രി വരെയും രാത്രി താപം 15–10 ഡിഗ്രി വരെയും താഴും. മൈനസ് രണ്ട് ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. ഓസ്ട്രേലിയൻ മരുഭൂമിയും ഏകദേശം അറേബ്യൻ മരുഭൂമിയുടെ അത്രയും വലുപ്പമുള്ള ഭൂ വിഭാഗമാണ്. കലഹാരി മരുഭൂമിയും ഈ വിഭാഗത്തിൽ ഉൾപ്പെടും. എന്നാൽ ഗോബി മരുഭൂമി തണുത്തുറഞ്ഞവയുടെ വിഭാഗത്തിലാണ്. ആർട്ടിക്ക് അന്റാർട്ടിക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും വിസ്തൃതമായ മരുഭൂമികളുടെ പട്ടികയിൽ ഉള്ളതെങ്കിലും ഇവ തുന്ദ്ര പ്രദേശം എന്ന് അറിയപ്പെടുന്ന ശീത മരുഭൂമികളായതിനാൽ സഹാറയും അറേബ്യയും ഓസ്ട്രേലിയയുമായി തമ്മിൽ താരതമ്യം ചെയ്യാനാവില്ല. 

ശക്തമായ പേമാരിക്കിടെ റോഡിലൂടെ ഓടുന്ന വാഹനങ്ങൾ. (Photo by Giuseppe CACACE / AFP)

ഒട്ടകങ്ങളെ പരിപാലിക്കാനായി ഏകദേശം 3000 വർഷം മുൻപാണ് ഇവിടേക്ക് ആദ്യമായി മനുഷ്യരെത്തുന്നത്. പ്രീ ക്രാംബിയൻ വിഭാഗത്തിൽ പെടുന്ന ഇവിടുത്തെ പാറക്കെട്ടുകൾക്ക് 300 കോടിയിലേറെ വർഷത്തെ പഴക്കമാണ് ഭൗമശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമിയായ സഹാറായുടെ ഭാഗമാണ് അറേബ്യൻ മരുഭൂമി. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടുത്തെ വാർഷിക മഴ കേവലം 10 സെന്റീമീറ്റർ (100 മില്ലീമീറ്റർ) മാത്രമാണ്. കേരളത്തിലെ വാർഷിക മഴ 300 സെന്റീമീറ്ററാണെന്ന് ഓർക്കുക. ലളിതമായ ഭാഷയിൽ പറഞ്ഞാൽ നമുക്ക് ഒരു വർഷം കിട്ടുന്ന മഴ അവിടെ കിട്ടണമെങ്കിൽ 30 വർഷമെടുക്കും എന്നു ചുരുക്കം. 

ദുബായിയിൽ കനത്ത മഴയെത്തുടർന്ന് കാറുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ. (Photo by Giuseppe CACACE / AFP)

∙ സൂര്യരശ്മിയുടെ തീഷ്ണത ഏറുന്ന ഉത്തരായനരേഖയിലെ നാട് 

ട്രോപ്പിക് ഓഫ് കാൻസർ അഥവാ ഉത്തരായന രേഖ കടന്നുപോകുന്ന പ്രദേശമാണ് ഇവിടം. ഭൂമധ്യരേഖയ്ക്ക് വടക്കായി 23 ഡിഗ്രി അക്ഷാംശത്തിലൂടെയാണ് ഇതു കടന്നുപോകുന്നത്. നമ്മുടെ ഗുജറാത്ത് മധ്യപ്രദേശ് വഴിയും ഈ രേഖ കടന്നുപോകുന്നു. കൊച്ചി സ്ഥിതി ചെയ്യുന്നത് ഭൂമധ്യരേഖയിൽ നിന്ന് 10 ഡിഗ്രി അക്ഷാംശം വടക്കാണ് (10 ഡിഗ്രി ലാറ്റിറ്റ്യൂഡ്) എന്നതും ഓർത്തുവയ്ക്കാം. ഏതാണ്ട് 25 ഡിഗ്രി അക്ഷാംശത്തിന് ഇരുപുറവുമായി സ്ഥിതി ചെയ്യുന്ന ഇവിടം സൂര്യപ്രകാശം ഏറ്റവുമധികം നേരിട്ടു പതിക്കുന്ന പ്രദേശങ്ങളാണ്. അന്തരീക്ഷ മർദം ഏറ്റവുമധികം അനുഭവപ്പെടുമെങ്കിലും അതു മഴയായി മാറാത്ത പ്രദേശം കൂടിയാണ് അറേബ്യൻ മണലാരണ്യം. 

മഴയെത്തുടർന്ന് കാറുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ. ദുബായിയിലെ രാത്രിക്കാഴ്ച. (Photo: Mandela_O1/X)

ഇന്ത്യൻ മഹാസമുദ്രവും അതിന്റെ ഭാഗമായ ബംഗാൾ ഉൾക്കടലും അറബിക്കടലുമെല്ലാം അതിരിടുന്ന ഇന്ത്യയെപ്പോലെ വിശാലമായ കടലോരമോ ജലാശയങ്ങളോ ഇല്ലാത്തതുമൂലം ജലം നീരാവിയായി ഉയർന്ന് കരയിലേക്കു കയറി കുന്നുകളിൽ തട്ടിനിന്ന് തണുത്ത് മഴയായി പെയ്യുന്ന പ്രക്രിയ ഇവിടെ കുറവാണ്. ചെങ്കടലും പേർഷ്യൻ ഉൾക്കടലും മറ്റും ചുറ്റുമുണ്ടെങ്കിലും അവയെല്ലാം വിസ്തൃതി കുറഞ്ഞ വെറും സമുദ്ര ഭാഗങ്ങൾ മാത്രമായതിനാൽ വേണ്ടത്ര നീരാവി ഉയരണമെന്നില്ല. ഇതു മഴ കുറയാൻ കാരണമാകുന്നു. 

∙ കേരളത്തിനുമുണ്ട് ദുബായിയിൽ നിന്നു പഠിക്കാൻ ചിലതൊക്കെ

 കാലാവസ്ഥാ മാറ്റം ഈ മരുഭൂമിയിലെ മഴരീതികളെ മാറ്റി മറിച്ചേക്കാം. മരുഭൂമി മലർവാടിയാകുമോ എന്ന തമാശ കമന്റ് ഇടാൻ വരട്ടെ.  താപതരംഗത്തെ മാത്രമല്ല ഗൾഫ് മേഖല ഭാവിയി‍ൽ മിന്നൽ പ്രളയങ്ങളെയും കരുതിയിരിക്കണമെന്ന സന്ദേശമാണ് ദുബായ് ലോകത്തിനു നൽകുന്ന പാഠം. വയലുകളും തോടുകളുമെല്ലാം നികത്തിയും പാറയെല്ലാം പൊട്ടിച്ചും മലകളും ഇടനാടൻ കുന്നുകളും ഇടിച്ചു നിരത്തിയും നാടെല്ലാം കോൺക്രീറ്റും ടാറും കോരിയൊഴിച്ച് ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങരുതെന്ന് വാശിപിടിച്ച് വികസന മുന്നേറ്റത്തിനു വഴി കാണിക്കുന്ന കേരളത്തിലെ നേതാക്കൾക്കും ചില പാഠങ്ങൾ ഇതിൽ നിന്നു പഠിക്കാനുണ്ട്. ജാഗ്രതൈ.  

English Summary:

Dubai Floods: Insights from COP-28 and Climate Change Impact