ഒന്നാംഘട്ട വോട്ടെടുപ്പു തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെ, നിലവിൽ അധികാരത്തിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഏപ്രിൽ 15ന് പുറത്തിറക്കിയ പ്രകടനപത്രിക ശ്രദ്ധേയമാകുന്നത് ബോധപൂർവമുള്ള മറവിയുടെ പേരിലാണ്. അതിന് 10 ദിവസം മുൻപ് ഏപ്രിൽ 5ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചിരുന്നു. യുവാക്കൾക്കും വനിതകൾക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും നിരവധി വാഗ്ദാനങ്ങൾ ലോഭംകൂടാതെ നൽകിയ കോൺഗ്രസിനുള്ള മറുപടിയാവും ബിജെപിയുടെ പ്രഖ്യാപനം എന്നു കരുതിയവർ നിരാശരായി. 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റിയുമായി ചർച്ച ചെയ്ത് കോൺഗ്രസ് മുന്നോട്ടുവച്ച ‘മിനിമം വരുമാനം ഉറപ്പു നൽകുന്ന പദ്ധതി’ ഉൾപ്പെടെ പിന്നീട് ബിജെപി പ്രസിദ്ധീകരിച്ച പത്രികയിലെ വാഗ്ദാന പ്രഭയിൽ മങ്ങിപ്പോയിരുന്നു. ഇത്തവണ ബിജെപി വിട്ടുകളഞ്ഞതോ അവഗണിച്ചതോ ആയ വിഷയങ്ങളിൽ പ്രധാനം ജാതി സെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതിക സംവരണവുമാണ്. 2023 അവസാനം 5 സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽത്തന്നെ ജാതി സെൻസസ് മുഖ്യ അജൻഡയാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാംഘട്ട വോട്ടെടുപ്പു തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെ, നിലവിൽ അധികാരത്തിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഏപ്രിൽ 15ന് പുറത്തിറക്കിയ പ്രകടനപത്രിക ശ്രദ്ധേയമാകുന്നത് ബോധപൂർവമുള്ള മറവിയുടെ പേരിലാണ്. അതിന് 10 ദിവസം മുൻപ് ഏപ്രിൽ 5ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചിരുന്നു. യുവാക്കൾക്കും വനിതകൾക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും നിരവധി വാഗ്ദാനങ്ങൾ ലോഭംകൂടാതെ നൽകിയ കോൺഗ്രസിനുള്ള മറുപടിയാവും ബിജെപിയുടെ പ്രഖ്യാപനം എന്നു കരുതിയവർ നിരാശരായി. 

2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റിയുമായി ചർച്ച ചെയ്ത് കോൺഗ്രസ് മുന്നോട്ടുവച്ച ‘മിനിമം വരുമാനം ഉറപ്പു നൽകുന്ന പദ്ധതി’ ഉൾപ്പെടെ പിന്നീട് ബിജെപി പ്രസിദ്ധീകരിച്ച പത്രികയിലെ വാഗ്ദാന പ്രഭയിൽ മങ്ങിപ്പോയിരുന്നു. ഇത്തവണ ബിജെപി വിട്ടുകളഞ്ഞതോ അവഗണിച്ചതോ ആയ വിഷയങ്ങളിൽ പ്രധാനം ജാതി സെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതിക സംവരണവുമാണ്. 2023 അവസാനം 5 സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽത്തന്നെ ജാതി സെൻസസ് മുഖ്യ അജൻഡയാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു. 

സെൻസസിന്റെ ഭാഗമായി ബിഹാറിലെ വീടുകളിലൊന്നിൽ ക്രമ നമ്പർ എഴുതുന്ന ഉദ്യോഗസ്ഥ. (PTI Photo)
ADVERTISEMENT

അന്നും തുടക്കത്തിൽ അതിനെ അവഗണിക്കാൻ ശ്രമിച്ച ബിജെപി പക്ഷേ, അവസാന ഘട്ടമായപ്പോൾ ജാതി സെൻസസിന് പാർട്ടി എതിരല്ലെന്ന നിലപാടിലേക്ക് എത്തി. രാഹുൽ ഗാന്ധി അത് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കാൻ ശ്രമിച്ചപ്പോൾ അവർ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. ആ വഴുതിമാറൽ ഗുണംചെയ്തുവെന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കിയത്. മധ്യപ്രദേശിൽ പ്രതീക്ഷിച്ചിരുന്ന വിജയം കൈവിട്ടുപോയതിലും രാജസ്ഥാനിൽ ഭരണം നഷ്ടമായതിലും ജാതി സെൻസസിനെ മുറുകെപ്പിടിക്കാൻ കോൺഗ്രസ് കാട്ടിയ അത്യുൽസാഹം ഒരു ഘടകമായെന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഒരു വിഭാഗം പാർട്ടിയെ പൂർണമായി കയ്യൊഴിഞ്ഞു.

∙ ജനസംഖ്യാനുപാതിക സംവരണം എന്ന കൈവിട്ട കളി

എന്നാൽ, ജാതി സെൻസസിനും ജനസംഖ്യാനുപാതിക സംവരണം എന്ന ആശയത്തിനും ഇപ്പോൾ ബിജെപിയുടെ കൂടെയുള്ള വോട്ടർമാരെ ഭിന്നിപ്പിക്കാൻ കഴിയുമെന്നാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും കണക്കുകൂട്ടൽ. അത് എത്രത്തോളം സാധ്യമാകുമെന്നറിയാൻ ജൂൺ 4ന് വോട്ടെണ്ണുംവരെ കാത്തിരിക്കുകതന്നെ വേണം. ഫലം എന്തുതന്നെയായാലും ജനസംഖ്യാനുപാതിക സംവരണം എന്ന കൈവിട്ട കളിക്ക് ഇല്ലെന്നാണ് പ്രകടനപത്രികയിലെ മൗനത്തിലൂടെ ബിജെപി വ്യക്തമാക്കുന്നത്. 15 ശതമാനത്തോളം വരുന്ന മുന്നാക്ക വോട്ട് ബാങ്ക് എന്ന ‘കക്ഷത്തിലുള്ളത്’ കളഞ്ഞുകൊണ്ട് കൂടുതൽ പ്രഖ്യാപനത്തിനു മുതിരുന്നത് ബുദ്ധിയാവില്ലെന്ന് അവർ കരുതുന്നു.

രാഹുൽ ഗാന്ധിയുടെ പ്രചാരണ വാഹനത്തിനു മുന്നിലൂടെ കടന്നു പോകുന്ന പ്രവർത്തകർ. (ചിത്രം∙മനോരമ)

പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ തുടങ്ങിയകാലം മുതൽ ഇന്ത്യയിൽ ജാതി സംവരണം ചൂടേറിയ വിഷയമായിരുന്നു. ഗുജറാത്തിലും മറ്റും 1960–80 കാലയളവിൽ പല തവണ അതിന്റെ പേരിൽ ചോരചിന്തിയ കലാപങ്ങളുണ്ടായി. 1989ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ പുറത്താക്കി വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ ദേശീയ മുന്നണി സർക്കാർ അധികാരത്തിൽ വന്നതോടെ, മുൻപ് ഇന്ദിരാ ഗാന്ധി അട്ടത്ത് വച്ചിരുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. പുറത്തുനിന്ന് പിന്തുണച്ചിരുന്ന ബിജെപിയുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗസംവരണം വ്യവസ്ഥ ചെയ്യുന്ന മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ 1990ൽ വി.പി.സിങ് തീരുമാനിച്ചത്. 

സാമ്പത്തിക സംവരണത്തോടുള്ള വിരോധം കഴിഞ്ഞ 5 വർഷത്തിനിടെ ജാതി സെൻസസ്, അതിനെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാനുപാതിക സംവരണം എന്നീ ആവശ്യങ്ങൾക്കു പിന്തുണ നേടിക്കൊടുത്തു. (Photo by Sanjay Kanojia/ AFP)
ADVERTISEMENT

അതേത്തുടർന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപം മാസങ്ങളോളം രാജ്യത്തെ സംഘർഷഭരിതമാക്കി. ബന്ദുകളും പൊതുമുതൽ നശിപ്പിക്കലുമായി മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ സുപ്രീം കോടതി ഇടപെട്ടു. പിന്നാക്ക സംവരണത്തിന്റെ പരിധിയിൽനിന്ന് ഉയർന്ന വരുമാനക്കാരെ ഒഴിവാക്കാൻ കോടതി നിർദേശിച്ചു. പിന്നീട്, ആകെ സംവരണം 50 ശതമാനത്തിൽ കൂടുതലാകരുതെന്ന വിധിയിലൂടെ (ഇന്ദിര സാഹ്നി കേസ്) പൊതുവേ എല്ലാ വിഭാഗത്തിനും സ്വീകാര്യമായ പരിഹാരം കുറച്ചുകാലത്തേക്കെങ്കിലും നിർദേശിക്കാനും കോടതിക്കു കഴിഞ്ഞു.

∙ അപ്പോഴും അണയാതെ കനലുകൾ 

അതൃപ്തിയുടെ കനലുകൾ പക്ഷേ, അണയാതെ കിടന്നു. പൊതുമേൽവിലാസത്തിൽ ഒന്നിച്ചില്ലെങ്കിലും, ജാതി സംവരണത്തോട് എതിർപ്പുള്ളവർ വിവിധ പേരുകളിൽ മിക്ക വടക്കൻ സംസ്ഥാനങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങി. അവരിൽ ഏതാണ്ട് എല്ലാവരും അന്നാടുകളിലെ പ്രബല വിഭാഗങ്ങളായിരുന്നു. ഗുജറാത്തിൽ പട്ടിദാർമാരും മഹാരാഷ്ട്രയിൽ മറാഠികളും ഹരിയാനയിലും രാജസ്ഥാനിലും ജാട്ടുകളും രാജസ്ഥാനിൽത്തന്നെ ഗുജ്ജറുകളും കർണാടകയിൽ വൊക്കലിഗ വിഭാഗക്കാരും സംവരണം വേണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി.  സമരത്തിനൊന്നും ഞങ്ങളിലെങ്കിലും കിട്ടിയാൽ വേണ്ടില്ലെന്ന മട്ടിൽ കേരളത്തിലെ നായർ സമുദായത്തിന്റെ മനസ്സ് അവർക്കൊപ്പമായിരുന്നു. 

ഒബിസി വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംവരണം നൽകുന്നതിനെതിരെ ഡൽഹിയിൽ നടന്ന സമരത്തിൽ നിന്ന്. (Photo by MANAN VATSYAYANA / AFP)

ഈ സംസ്ഥാനങ്ങളിൽ കേരളം ഒഴികെ മറ്റെല്ലായിടത്തും ബിജെപി ഭരണകക്ഷിയോ മുഖ്യപ്രതിപക്ഷമോ ആണ്. അവരുടെ അടിത്തറ ഈ പ്രബല സമുദായങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. ജനസംഘത്തിന്റെ കാലം മുതൽ കൂടെയുള്ള ഈ വിഭാഗങ്ങളെ ഉറപ്പിച്ചു നിർത്താനും ജാതി സംവരണത്തിലൂടെ നീതി നിഷേധിക്കപ്പെട്ടുവെന്ന വാദത്തിനു തടയിടാനുമാണ് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ ബിജെപി തീരുമാനിച്ചത്. 2019 ജനുവരി 9ന്  ലോക്സഭ പാസാക്കിയ 103–ാം ഭരണഘടനാ ഭേദഗതിയിലൂടെ  നരേന്ദ്ര മോദി സർക്കാർ ആ വാഗ്ദാനം യാഥാർഥ്യമാക്കി. 

ഒരുപക്ഷേ ബിജെപിയും ജനസംഖ്യാനുപാതിക സംവരണമെന്ന നിലപാടിലേക്ക് എത്തിയേക്കാം. അത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും. അപ്പോഴും പൊതു സിവിൽ കോഡ് ഉൾപ്പെടെയുള്ള മറ്റ് പ്രഖ്യാപിത അജൻഡകൾ തന്നെയാവും അവരുടെ പ്രഥമപരിഗണനയിൽ ഉണ്ടാവുക. 

ADVERTISEMENT

കോൺഗ്രസും മറ്റു പ്രമുഖ പ്രതിപക്ഷ പാർട്ടികളും മന്ത്രി തവർചന്ദ് ഗെലോട്ട് അവതരിപ്പിച്ച ബില്ലിനെ എതിർക്കാൻ കഴിയാതെ കൂടെനിൽക്കേണ്ടിവന്നു. സാമ്പത്തിക സംവരണത്തിനു വേണ്ടി ആകെ സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന സുപ്രീം കോടതി വിധി പാർലമെന്റ് മറികടന്നു. ആ നിബന്ധന ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനേ ബാധകമാകൂ എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഈ നിയമപരിഷ്കാരങ്ങളെല്ലാം പിന്നീട് 2022 നവംബറിൽ സുപ്രധാന വിധിയിലൂടെ സുപ്രീം കോടതിയും അംഗീകരിച്ചു.

∙ രാഹുല്‍ അതു ചേർത്തത് മനഃപൂർവം

ബ്രാഹ്മണരും പട്ടിദാർമാരും ജാട്ടുകളും മറാഠകളുമെല്ലാം അതതു സംസ്ഥാനങ്ങളിൽ സമൂഹത്തിലെ ഉയർന്ന ശ്രേണിയിലുള്ളവരാണ്. എല്ലാക്കാലത്തും അവർ അധികാരത്തിന്റെ ഉയർന്ന തലങ്ങളിൽ പങ്കാളിത്തമുള്ളവരായിരുന്നു. പരമ്പരാഗതമായി ഭൂമിയും വ്യവസായങ്ങളും മറ്റും സ്വന്തമായുള്ളവർക്ക് ഉദ്യോഗ, വിദ്യാഭ്യാസ രംഗത്തു സംവരണം  കൂടി നൽകാനുള്ള തീരുമാനത്തിനെതിരെ മറ്റുള്ളവർക്കിടയിൽ മുറുമുറുപ്പ് ഉയർന്നു. ആ എതിർപ്പിന് സംഘടിത രൂപം വരുന്നതിനു മുൻപാണ് 2019 മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 

രാഹുൽ ഗാന്ധി. ചിത്രം∙മനോരമ

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സാമ്പത്തിക സംവരണം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. അതേസമയം, സാമ്പത്തിക സംവരണത്തോടുള്ള വിരോധം കഴിഞ്ഞ 5 വർഷത്തിനിടെ  ജാതി സെൻസസ്, അതിനെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാനുപാതിക സംവരണം എന്നീ ആവശ്യങ്ങൾക്കു പിന്തുണ നേടിക്കൊടുത്തു. ഉത്തരേന്ത്യയിലെ യാദവ പാർട്ടികളും മറ്റ് ദലിത്, ന്യൂനപക്ഷ സംഘടനകളും കേരളത്തിലും മറ്റും ചില തീവ്ര ആശയ ഗ്രൂപ്പുകളും ഇതിനു പിന്തുണ നൽകി.

ഈ വികാരം മുതലാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് കഴിഞ്ഞ ഒരു വർഷമായി നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലിച്ചില്ലെങ്കിലും അതു വിട്ടുകളയാൻ രാഹുൽ ഗാന്ധി തയാറല്ല. കേരളത്തിൽ ഉൾപ്പെടെ പരമ്പരാഗതമായി കൂടെ നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഈ നിർദേശം കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് രാഹുലിന്റെ പ്രേരണ മൂലമാണെന്നു കരുതാനേ ന്യായമുള്ളൂ. പക്ഷേ, അതിൽ കയറിപ്പിടിച്ചാൽ വീണ്ടും ഭൂതത്തെ കുടം തുറന്നുവിടുന്നതുപോലെയാവുമെന്നു ബിജെപി കരുതുന്നു. 

മുംബൈയിൽനിന്നുള്ള കാഴ്ച. 2018ലെ ചിത്രം: Indranil MUKHERJEE / AFP

ഉത്തരേന്ത്യ മുഴുവൻ 2004ലെ സ്ഥിതിയിലേക്കു പോകാൻ തക്ക പ്രഹരശേഷി അതിനുണ്ടെന്ന് ചെറുപ്പം മുതൽ ജാതിരാഷ്ട്രീയം ശീലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെയും പ്രായോഗിക ബുദ്ധിക്കറിയാം. 2004ൽ യുപിഎ ആണ് അധികാരത്തിലേറിയത്. അന്ന് ഉത്തർപ്രദേശിലെ മാത്രം കണക്കെടുത്താൽ 77 മണ്ഡലത്തിൽ മത്സരിച്ച ബിജെപിക്ക് ലഭിച്ചത് 10 സീറ്റാണ്. 68 സീറ്റിൽ മത്സരിച്ച എസ്‌പി 35 ഇടത്ത് ജയിക്കുകയും ചെയ്തു. ഈ സാഹചര്യം മുന്നിലുള്ളതിനാൽത്തന്നെ, ജാതിയുടെ ഡിഎൻഎ രാഹുലിനേക്കാൾ സൂക്ഷ്മമായി ഗ്രഹിക്കാൻ അവർക്കു കഴിയുന്നുണ്ടാകണം. 

മമത ബാനർജിക്കൊപ്പം രാഹുൽ ഗാന്ധി. (PTI Photo)

ഇക്കാര്യത്തിൽ രാഹുലിനെ പിന്തുണയ്ക്കാൻ ‘ഇന്ത്യ’ സഖ്യത്തിലെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ പല കക്ഷികളും തയാറായില്ലെന്നതും ശ്രദ്ധേയമാണ്. ജാതി സെൻസസ് സഖ്യത്തിന്റെ പ്രധാന മുദ്രാവാക്യമാക്കണമെന്ന രാഹുലിന്റെ നിർദേശം മമത ബാനർജി തൽക്ഷണം നിരാകരിക്കുകയും ചെയ്തു. ഒരുപക്ഷേ ബിജെപിയും ജനസംഖ്യാനുപാതിക സംവരണമെന്ന നിലപാടിലേക്ക് എത്തിയേക്കാം. അത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും. അപ്പോഴും പൊതു സിവിൽ കോഡ് ഉൾപ്പെടെയുള്ള മറ്റ് പ്രഖ്യാപിത അജൻഡകൾ തന്നെയാവും അവരുടെ പ്രഥമപരിഗണനയിൽ ഉണ്ടാവുക. ഇതിനിടെ മഥുരയും കാശിയുമെല്ലാം തന്ത്രപരമായ കരുനീക്കങ്ങളിലൂടെ മുഖ്യ അജൻഡയാക്കാൻ അവർ ശ്രമിക്കാതിരിക്കില്ല. അയോധ്യ കഴിഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ച്.

English Summary:

Battle of the Manifestos: How Caste and Reservation Politics are Shaping Up India's Elections