സുമലത എന്നാൽ മലയാളികൾക്ക് മഴ തോർന്നൊലിക്കും പോലെ കണ്മുന്നിൽനിന്ന് യാത്ര പറഞ്ഞകന്ന, പത്മരാജന്റെ ക്ലാരയാണ്. 1980ൽ പുറത്തിറങ്ങിയ ‘മൂർഖൻ’ എന്ന ജയൻ ചിത്രത്തിൽ തുടങ്ങി പത്ത് വർഷക്കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അവർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളെടുത്താൽ അതിലുണ്ടാകും തൂവാനത്തുമ്പികളിലെ ക്ലാരയും ന്യൂഡൽഹിയിലെ മരിയ ഫെർണാണ്ടസുമെല്ലാം. ഇസബെല്ല എന്ന ചിത്രത്തിലെ ടൂർ ഗൈഡ്, ‘ഇടവേളയ്ക്കു ശേഷ’ത്തിലെ സിന്ധു, ‘തേനും വയമ്പും’ ചിത്രത്തിലെ ശ്രീദേവി എന്നിങ്ങനെ പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍. 1990ല്‍ താഴ്‌വാരം, പുറപ്പാട്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് പെട്ടെന്ന് അവർ അപ്രത്യക്ഷയായത്. പിന്നീട് ചുരുക്കം ചില കന്നഡ സിനിമകളും തെലുങ്ക് സിനിമകളുമായി ചുരുങ്ങിക്കൂടി. അതിനിടെ കന്നഡ താരം അംബരീഷിനെ വിവാഹം ചെയ്തു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സുമലത പക്ഷേ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു.

സുമലത എന്നാൽ മലയാളികൾക്ക് മഴ തോർന്നൊലിക്കും പോലെ കണ്മുന്നിൽനിന്ന് യാത്ര പറഞ്ഞകന്ന, പത്മരാജന്റെ ക്ലാരയാണ്. 1980ൽ പുറത്തിറങ്ങിയ ‘മൂർഖൻ’ എന്ന ജയൻ ചിത്രത്തിൽ തുടങ്ങി പത്ത് വർഷക്കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അവർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളെടുത്താൽ അതിലുണ്ടാകും തൂവാനത്തുമ്പികളിലെ ക്ലാരയും ന്യൂഡൽഹിയിലെ മരിയ ഫെർണാണ്ടസുമെല്ലാം. ഇസബെല്ല എന്ന ചിത്രത്തിലെ ടൂർ ഗൈഡ്, ‘ഇടവേളയ്ക്കു ശേഷ’ത്തിലെ സിന്ധു, ‘തേനും വയമ്പും’ ചിത്രത്തിലെ ശ്രീദേവി എന്നിങ്ങനെ പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍. 1990ല്‍ താഴ്‌വാരം, പുറപ്പാട്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് പെട്ടെന്ന് അവർ അപ്രത്യക്ഷയായത്. പിന്നീട് ചുരുക്കം ചില കന്നഡ സിനിമകളും തെലുങ്ക് സിനിമകളുമായി ചുരുങ്ങിക്കൂടി. അതിനിടെ കന്നഡ താരം അംബരീഷിനെ വിവാഹം ചെയ്തു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സുമലത പക്ഷേ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുമലത എന്നാൽ മലയാളികൾക്ക് മഴ തോർന്നൊലിക്കും പോലെ കണ്മുന്നിൽനിന്ന് യാത്ര പറഞ്ഞകന്ന, പത്മരാജന്റെ ക്ലാരയാണ്. 1980ൽ പുറത്തിറങ്ങിയ ‘മൂർഖൻ’ എന്ന ജയൻ ചിത്രത്തിൽ തുടങ്ങി പത്ത് വർഷക്കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അവർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളെടുത്താൽ അതിലുണ്ടാകും തൂവാനത്തുമ്പികളിലെ ക്ലാരയും ന്യൂഡൽഹിയിലെ മരിയ ഫെർണാണ്ടസുമെല്ലാം. ഇസബെല്ല എന്ന ചിത്രത്തിലെ ടൂർ ഗൈഡ്, ‘ഇടവേളയ്ക്കു ശേഷ’ത്തിലെ സിന്ധു, ‘തേനും വയമ്പും’ ചിത്രത്തിലെ ശ്രീദേവി എന്നിങ്ങനെ പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍. 1990ല്‍ താഴ്‌വാരം, പുറപ്പാട്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് പെട്ടെന്ന് അവർ അപ്രത്യക്ഷയായത്. പിന്നീട് ചുരുക്കം ചില കന്നഡ സിനിമകളും തെലുങ്ക് സിനിമകളുമായി ചുരുങ്ങിക്കൂടി. അതിനിടെ കന്നഡ താരം അംബരീഷിനെ വിവാഹം ചെയ്തു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സുമലത പക്ഷേ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുമലത എന്നാൽ മലയാളികൾക്ക് മഴ തോർന്നൊലിക്കും പോലെ കണ്മുന്നിൽനിന്ന് യാത്ര പറഞ്ഞകന്ന, പത്മരാജന്റെ ക്ലാരയാണ്. 1980ൽ പുറത്തിറങ്ങിയ ‘മൂർഖൻ’ എന്ന ജയൻ ചിത്രത്തിൽ തുടങ്ങി പത്ത് വർഷക്കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അവർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളെടുത്താൽ അതിലുണ്ടാകും തൂവാനത്തുമ്പികളിലെ ക്ലാരയും ന്യൂഡൽഹിയിലെ മരിയ ഫെർണാണ്ടസുമെല്ലാം. ഇസബെല്ല എന്ന ചിത്രത്തിലെ ടൂർ ഗൈഡ്, ‘ഇടവേളയ്ക്കു ശേഷ’ത്തിലെ സിന്ധു, ‘തേനും വയമ്പും’ ചിത്രത്തിലെ ശ്രീദേവി എന്നിങ്ങനെ പിന്നെയും എത്രയെത്ര കഥാപാത്രങ്ങള്‍. 

1990ല്‍ താഴ്‌വാരം, പുറപ്പാട്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പരമ്പര, നമ്പർ 20 മദ്രാസ് മെയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് പെട്ടെന്ന് അവർ അപ്രത്യക്ഷയായത്. പിന്നീട് ചുരുക്കം ചില കന്നഡ സിനിമകളും തെലുങ്ക് സിനിമകളുമായി ചുരുങ്ങിക്കൂടി. അതിനിടെ കന്നഡ താരം അംബരീഷിനെ വിവാഹം ചെയ്തു. കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സുമലത പക്ഷേ വീണ്ടും തലക്കെട്ടുകളിൽ നിറഞ്ഞത് സിനിമയുടെ പേരിലായിരുന്നില്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു. 

സുമലത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ സുമലതയുടെ ‘സ്വതന്ത്ര’ പോരാട്ടം

സിനിമയിൽനിന്ന് ഒട്ടേറെ നടിമാർ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കിറങ്ങിയിട്ടുണ്ട്. പലരും രാഷ്ട്രീയക്കളത്തിൽ ഏറെ മുന്നേറി, ചിലരെങ്കിലും കാലിടറി വീണു. എന്നാൽ, വീണവരുടെ പട്ടികയിലായിരുന്നില്ല സുമലതയുടെ സ്ഥാനം. കർണാടകയിൽ ജെഡിഎസ് - കോൺഗ്രസ് മത്സരം കടുത്തിരുന്ന കാലത്ത് ഇരു മുന്നണികൾക്കും ഒപ്പം ചേരാതെ സ്വതന്ത്രയായി മത്സരിക്കുകയാണ് സുമലത ചെയ്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തായിരുന്നു അത്. അന്ന് കർണാടകയിലെ മാണ്ഡ്യയിൽനിന്ന് അവർ നേടിയതാകട്ടെ 1,25,876 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള ജയവും. കർണാടകയിൽനിന്ന് സ്വതന്ത്രയായി മത്സരിച്ചു ജയിച്ച് എംപിയായ ആദ്യ വനിതയും സുമലതയായിരുന്നു.

സുമലത. (PTI Photo)

ഭരണകക്ഷിയായിരുന്ന ജനദാതൾ എസിന്റെ നേതാവും അന്നത്തെ കർണാടക മുഖ്യമന്ത്രിയുടെ മകനും നടനുമായ നിഖിൽ ഗൗഡയെ തോൽപിച്ചാണ് സുമലത അംബരീഷ് ലോക്സഭയിലെത്തുന്നത്. മാണ്ഡ്യയിൽ സ്ഥാനാർഥിയെ നിർത്താതെ സുമലതയെ ‘സഹായിക്കുന്ന’ നിലപാടായിരുന്നു ബിജെപി അന്ന് സ്വീകരിച്ചത്. അഞ്ചു വർഷത്തിനിപ്പുറം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അവർ ബിജെപിയിൽ ചേർന്നു. ഇത്തവണ മാണ്ഡ്യയിൽ പക്ഷേ സീറ്റ് ലഭിക്കില്ലെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത്തവണയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന സുമലത ബെംഗളൂരുവിൽ നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ വച്ച്, ‘സീറ്റില്ലെങ്കിലും കുഴപ്പമില്ല ഞാൻ ബിജെപിയിൽ ചേരുകയാണെന്ന്’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

‘‘തിരഞ്ഞെടുപ്പിലേക്കോ രാഷ്ട്രീയത്തിലേക്കോ കടന്നു വരണമെന്ന ആഗ്രഹം എനിക്ക് ഒട്ടുംതന്നെയില്ല. ഇനി ജനങ്ങൾ നിർബന്ധിക്കുകയാണെങ്കിൽ ഞാൻ മാണ്ഡ്യയിൽനിന്ന് മത്സരിക്കും. മറ്റൊരിടത്തുനിന്നും മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അത് സാധ്യമെങ്കിൽ മാത്രം രാഷ്ട്രീയപ്രവേശനം ഉണ്ടായിരിക്കും. ഇല്ലെങ്കിൽ, ഇല്ല.’’ അഞ്ച് വർഷം മുൻപ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുമലത പറഞ്ഞതാണിത്. ഭർത്താവ് അംബരീഷിന്റെ മണ്ഡലമായിരുന്ന മാണ്ഡ്യയിൽനിന്നു മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കൂ എന്ന് സുമലതയ്ക്ക് നിർബന്ധമുണ്ടായിരുന്നു. 

ബിജെപി പ്രചാരണത്തിൽ പങ്കെടുക്കുന്ന സുമലത. (PTI Photo)
ADVERTISEMENT

വർഷങ്ങളായി അംബരീഷിനെ പിന്തുണച്ചിട്ടുള്ള, അദ്ദേഹത്തിന്റെ സുരക്ഷിത മണ്ഡലം കൂടിയായിരുന്നു മാണ്ഡ്യ. അംബരീഷിന്റെ മരണത്തിന് മാസങ്ങൾക്ക് ശേഷമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പെത്തുന്നത്. അവിടെ ജനവികാരം വോട്ടാക്കി മാറ്റാൻ സുമലതയ്ക്ക് വലിയ മന്ത്രമോ തന്ത്രമോ ആവശ്യമില്ലെന്ന് വിലയിരുത്തിയവരെപ്പോലും അദ്ഭുതപ്പെടുത്തിയ ഭൂരിപക്ഷമാണ് അവർ നേടിയത്. അന്ന് ജെഡിഎസ്- കോൺഗ്രസ് സഖ്യം നിലനിന്നിരുന്നെങ്കിലും, കാലങ്ങളായുള്ള ജെഡിഎസ്- കോൺഗ്രസ് ശത്രുത, പ്രാദേശിക കോൺഗ്രസ് വോട്ടുകൾ സ്വാതന്ത്രസ്ഥാനാർഥിയിലേക്ക് എളുപ്പത്തിൽ വഴിമാറുന്നതിനു കാരണമായി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സുമലത. . (Photo credit: X/SumalathaAmbareesh)

സ്ഥാനാർഥിയെ നിർത്താതെ ബിജെപിയും ‘വോട്ടു മറിച്ച്’ കോൺഗ്രസ് പ്രവർത്തകരും സഹായിച്ചതോടെ ഇരു മുന്നണികളുടെയും തുല്യ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി സുമലത ജയിച്ചുകയറിയെന്നും പറയാം. ലോക്സഭയിലേക്കു വിജയിച്ചെത്തിയ സുമലത ബിജെപി സർക്കാരിന് പിന്തുണ നൽകി. അപ്പോഴും, പിന്നീട് 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും താൻ ബിജെപിയോടൊപ്പമാണെന്ന തരത്തിലുള്ള ഒരു പരസ്യപ്രസ്താവന പോലും അവർ നടത്തിയിരുന്നില്ല. 

എന്നാൽ 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽനിന്നുതന്നെ ലോക്സഭയിലേക്ക് മത്സരിച്ചെത്താമെന്ന സുമലതയുടെ സ്വപ്‌നങ്ങൾ തകർക്കുന്ന തരത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. മാണ്ഡ്യയിൽ ഇത്തവണ ബിജെപി ടിക്കറ്റിൽ കുമാരസ്വാമിയും, കോൺഗ്രസ് ടിക്കറ്റിൽ വെങ്കട്ടരാമെ ഗൗഡയുമാണ് മത്സരിക്കുന്നത്. 

പ്രഖ്യാപനത്തിൽ ഒട്ടും സംതൃപ്തയാവാതിരുന്ന സുമലത നേതാക്കളുമായി നിരന്തര കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. വിജയസാധ്യത ഏറെയുള്ള സ്ഥാനാർഥികളെ എന്തു വിലകൊടുത്തും കൂടെ നിർത്തി മത്സരിപ്പിക്കുന്ന ബിജെപി എന്തിന് സുമലതയെപ്പോലെ വിശ്വസ്തയായ സ്ഥാനാർഥിയെ ത്യജിക്കണമെന്ന ചോദ്യം എല്ലാ ഇടങ്ങളിൽനിന്നും ഉയർന്നു. 

∙ മാണ്ഡ്യട ഗണ്ടു - അംബരീഷ് എന്ന സ്റ്റാർ

ADVERTISEMENT

സാൻഡൽവുഡിന്റെ റിബൽ സ്റ്റാർ അംബരീഷിന്റെ സിനിമാപ്രവേശവും പിന്നീടുള്ള രാഷ്ട്രീയപ്രവേശവും അപ്രതീക്ഷിതമായിരുന്നു. മാളവള്ളി ഹുച്ചെഗൗഡ അമർനാഥ് എന്ന അംബരീഷ് വില്ലൻവേഷങ്ങളിലൂടെ താരപദവിയിലേക്ക് എത്തിയ ആളാണ്. സിനിമാതാരം വിഷ്ണുവർധന്റെ ആദ്യ ചിത്രം ‘നാഗരഹാവു’വിലെ ചെറിയൊരു വില്ലൻ വേഷത്തിലേക്ക്, സുഹൃത്ത് വഴി ഓഡിഷന് വന്ന അമർനാഥ്‌ പിന്നീട് സ്റ്റൈലും മാനറിസവുംകൊണ്ട് കന്നഡ സിനിമാ ലോകത്തിന്റെ അവിഭാജ്യ ഘടകമാവുകയായിരുന്നു. 

സുമലതയും അംബരീഷും. (Photo Credit: Instagram/SumalathaAmbareesh)

പിന്നീട് പോലീസ് വേഷങ്ങളിലാണ് അദ്ദേഹത്തെ സാൻഡൽവുഡ് വരവേറ്റത്. സിനിമാലോകത്ത് മുഖ്യശക്തിയായി മാറിയ അതേസമയംതന്നെ അദ്ദേഹം മാണ്ഡ്യ എന്ന സ്വദേശത്തെയും ഒപ്പം ചേർത്തു. ‘മാണ്ഡ്യാട ഗണ്ടു’ എന്ന വിളിപ്പേരിൽ ജനനായകനായി. 1994ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ഭാഗമായി പ്രചാരണങ്ങളിൽ പങ്കാളിയുമായി. അടുത്ത തിരഞ്ഞെടുപ്പായപ്പോഴേക്കും അംബരീഷ് ജനതാദളിന്റെ ഭാഗമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ആദ്യമായി മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. അതും രണ്ടു ലക്ഷത്തിന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ. 

1999ൽ തിരികെ കോൺഗ്രസിലേക്ക്. 1999ലും 2004ലും വിജയിച്ചെത്തിയ അംബരീഷ് 2006 മുതൽ 2008 വരെ കേന്ദ്ര സഹമന്ത്രിയുമായിരുന്നു. കാവേരി വിഷയത്തിലുണ്ടായ അഭിപ്രായവ്യത്യസം മൂലം 2008ൽ മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചു. ഒരേ സമയം രാഷ്ട്രീയത്തിലും സിനിമാ ലോകത്തും സ്വാധീനമുണ്ടാക്കാനായത് അംബരീഷിന്റെ വിജയത്തിനു കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളെ തിരഞ്ഞെടുപ്പ‌് പ്രചാരണത്തിനു വേണ്ടി കൂടെ നിർത്തുകയും, വോട്ടുകൾ ആകർഷിക്കുകയും ചെയ്തിരുന്നു അംബരീഷ്. 

നടൻ യാഷിനും ഭാര്യയ്ക്കുമൊപ്പം സുമലത. പശ്ചാത്തലത്തിൽ അംബരീഷിന്റെ ചിത്രം (Photo credit: X/SumalathaAmbareesh)

2018 നവംബർ 24ന് ഹൃദയാഘാതം മൂലം മരണപ്പെട്ട അംബരീഷിന് ബാഷ്പാഞ്ജലിയർപ്പിക്കാൻ പതിനായിരങ്ങളായിരുന്നു എത്തിയത്. കർണാടക സർക്കാർ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുകയും, മന്ത്രിമാരും പ്രതിപക്ഷവും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര നേതാക്കളും മരണത്തിൽ ദുഃഖമറിയിക്കുകയും ചെയ്തു. പ്രിയപ്പെട്ട സുഹൃത്തിന്റെ നിര്യാണത്തിൽ നടൻ രജനീകാന്തും മറ്റ് ദക്ഷിണേന്ത്യൻ താരങ്ങളും ദുഃഖമറിയിച്ചു. അഞ്ച് മാസങ്ങൾക്കിപ്പുറം ഏപ്രിൽ 18, 23 ദിവസങ്ങളിലായി രണ്ടു ഘട്ടങ്ങളിലായി കർണാടക തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് ആണ് മാണ്ഡ്യയിൽ രേഖപ്പെടുത്തിയത്. 

സുമലത. (ചിത്രം∙മനോരമ)

1991ലാണ് അംബരീഷും സുമലതയും വിവാഹിതരാകുന്നത്. അംബരീഷ് തുടർന്നും സിനിമ- രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നെങ്കിലും സുമലത തീർത്തും അതിൽനിന്നെല്ലാം അകന്നു നിന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന ആശയം ഉയർന്നു വന്നപ്പോഴും, അവരുടെ നിലപാടുകളും രാഷ്ട്രീയവും ചർച്ചയായില്ല. എന്നാൽ പ്രചാരണകാലത്ത് അംബരീഷിന്റെ തന്ത്രങ്ങളെല്ലാംതന്നെ അവരും ഉപയോഗിച്ചു. ‌‘മാണ്ഡ്യയുടെ മരുമകൾ’ എന്ന ടാഗിൽ വൈകാരികത സൃഷ്ടിച്ചതും ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ പ്രമുഖവ്യക്തികളുടെ സ്വാധീനം തിരഞ്ഞെടുപ്പിൽ കൊണ്ടുവരാൻ സാധിച്ചതും സുമലതയുടെ വിജയ കാരണമായി നിരീക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു.

∙ സുമലത സഹായിക്കുമോ കുമാരസ്വാമിയെ? 

കർണാടകയിലെ, പ്രത്യേകിച്ചും മാണ്ഡ്യയിലെ രാഷ്ട്രീയ സാഹചര്യം പൂർണമായും വ്യക്തമാണ്. ബിജെപിയുമായി സഖ്യം ചേർന്ന ജെഡിഎസിന് മണ്ഡലത്തിൽ മുൻപുണ്ടായിരുന്ന സ്വാധീനം പോലും ഇപ്പോൾ നഷ്ടമായ അവസ്ഥയിലാണ്. പാർട്ടിയുടെ പുതിയ ബന്ധത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ കാര്യമായ അളവിൽ കൊഴിഞ്ഞു പോകുന്ന സാഹചര്യത്തിൽ, മാണ്ഡ്യ പോലെ മുസ്‌ലിം - കർഷക വോട്ടുകൾക്ക് പ്രാധാന്യമുള്ള മണ്ഡലത്തിൽ എൻഡിഎയുടെ വിജയം ദുഷ്കരമാണെന്നും പ്രവചനങ്ങളുണ്ട്. ജെഡിഎസ് അധ്യക്ഷനായിരുന്ന സി.എം. ഇബ്രാഹിം അടക്കമുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ജെഡിഎസിനെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. 

തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്ന സുമലത. (ഫയൽ ചിത്രം∙മനോരമ)

അതേസമയം ബിജെപി അനുകൂല നിലപാടുകൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചത് എത്തരത്തിലാണെന്ന് ജനതാദളിന് കൃത്യമായ ബോധ്യമുണ്ട്. സീറ്റുകൾ ഗണ്യമായി കുറഞ്ഞിരുന്നു. കർണാടകയിലെ 25 മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന ബിജെപി, മാണ്ഡ്യ, ഹസ്സൻ, കോലാർ എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ജെഡിഎസിന് ടിക്കറ്റ് അനുവദിച്ചത്. അതിൽത്തന്നെ, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അംഗബലത്തിന് ആഘാതമേൽപ്പിച്ച മാണ്ഡ്യ അടക്കമുള്ള മണ്ഡലങ്ങൾ ഉൾപ്പെടുന്നതോടെ ജെഡിഎസിന്റെ വിജയ സാധ്യത വീണ്ടും ചെറുതായി. കുമാരസ്വാമിയെ സംബന്ധിച്ചിടത്തോളം വിജയത്തിനു വേണ്ടി സുമലത കളത്തിലിറങ്ങേണ്ടത് അനിവാര്യമാകുകയും ചെയ്തു. 

കഴിഞ്ഞ വർഷം മകനെ പരാജയപ്പെടുത്തിയ സുമലതയ്ക്കെതിരെ നിരന്തരമായ ആക്രോശങ്ങൾ കുമാരസ്വാമിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ ബിജെപി എന്ന പൊതു താൽപര്യത്തിന് ഇരുവരും കീഴ്പ്പെട്ടു തുടങ്ങിയതിൽപ്പിന്നെ നിലനിൽപ്പിനായി പ്രാധാന്യം. മാണ്ഡ്യയിൽ സ്ഥാനാർഥിയായേക്കും എന്ന ഊഹാപോഹങ്ങൾ വന്നതിൽപിന്നെ കുമാരസ്വാമി സുമലതയ്ക്കെതിരെയുള്ള വിമർശനങ്ങളും തീർത്തും ഒഴിവാക്കി. സുമലത ഒരു രാഷ്ട്രീയ ശതുവല്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച കുമാരസ്വാമി അവരുടെ സഹായം തനിക്ക് ആവശ്യമാണെന്നും വെളിപ്പെടുത്തിയിരുന്നു. 

സുമലത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. നടൻ യാഷ് സമീപം (File Photo by PTI)

എന്നാൽ, മാണ്ഡ്യ വിട്ടുകൊടുക്കാൻ സുമലത തയാറായിരുന്നില്ല. സ്വാതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻതന്നെയാണ് സുമലതയുടെ തീരുമാനമെങ്കിൽ അത് എൻഡിഎയ്ക്ക് ദോഷം മാത്രമേ ചെയ്യൂ എന്ന ഉറപ്പിന്മേലാണ്, ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയും ജെഡിഎസ് നേതാക്കളും മണിക്കൂറുകളോളം സുമലതയുമായി ചർച്ച നടത്തിയത്. സുമലത നേതാക്കളെ ധരിപ്പിച്ചതു പോലെ, അവർ മത്സരിച്ചിരുന്നെങ്കിൽ എതിർപ്പില്ലാത്ത വിജയം കൈവരിക്കാമായിരുന്ന സീറ്റാണ് മാണ്ഡ്യ. കുമാരസ്വാമിക്ക് അത്രത്തോളം സ്വാധീനമില്ലെന്നതും തിരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം ഉണ്ടായിവരാൻ സാധ്യതയില്ലെന്നതും ശരിയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നിലവിലെ ലോക്സഭാ അംഗം എന്ന നിലയിലും മുൻ എംപിയും മന്ത്രിയുമായിരുന്ന അംബരീഷിന്റെ ഭാര്യ എന്ന നിലയിലും സുമലത കളത്തിലിറങ്ങിയാൽ സാഹചര്യം തെളിയും. ഇതിനായി പലതരം വാഗ്ദാനങ്ങൾ അവരെത്തേടി ഇതിനോടകം വന്നിട്ടുണ്ട്. ഇതിൽ കൂടുതൽ സ്വാധീനശേഷിയുള്ളത് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയടക്കമുള്ള ആളുകൾ വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനമാണ്. ഏതെങ്കിലും സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന രാജ്യസഭാസീറ്റിൽ മത്സരിച്ചു ജയിച്ചാൽ മന്ത്രിസ്ഥാനം നൽകാം എന്ന ഉറപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

സുമലത ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്‌ക്കൊപ്പം. (Photo credit: X/SumalathaAmbareesh)

എന്തായിരുന്നാലും, മാണ്ഡ്യ കുമാരസ്വാമിക്കു വിട്ടുനൽകുക എന്നതാണ് അവരുടെ നിലവിലെ നിലപാട്. ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നു എന്നറിയിച്ച സുമലത തന്റെ തീരുമാനം അവതരിപ്പിച്ചത് ഇങ്ങനെയാണ്; ‘‘സീറ്റ് കിട്ടില്ലെന്ന്‌ കണ്ട് ബിജെപിയിൽ ചേരുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ എനിക്ക് സീറ്റ് നിഷേധിച്ച പാർട്ടിയിൽ ചേരാൻ തീരുമാനിക്കുന്നു. മോദിയുടെ വികസന സങ്കൽപങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’’. എന്തായിരുന്നാലും 'മാണ്ഡ്യയുടെ മരുമകളായി തന്നെ ഞാൻ തുടരുമെന്ന്' ഓർമപ്പെടുത്തി സുമലത ബിജെപിയിൽ അംഗത്വമെടുത്തിരിക്കുന്നതോടെ അവിടെയിനി അദ്ഭുതങ്ങൾ ഒന്നും നടക്കാനില്ലെന്ന അത്മവിശ്വാസത്തിലാണ് ജെഡിഎസ്.

English Summary:

Mandya's Daughter-in-Law to BJP Member: The Surprising Political Evolution of Sumalatha