രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്ക പല പാർട്ടികളും വ്യക്തികളും ഉന്നയിക്കാറുമുണ്ട്. ഇത്തവണ വിഷയം സുപ്രീംകോടതി കയറുകയും ചെയ്തു. എന്നാൽ സംശയങ്ങൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദീകരണം നൽകിയിട്ടുണ്ട്. അപ്പോഴും, ചില വിഷയങ്ങളിൽ വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാകുന്നത്. ഇവിഎമ്മിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ 2024ൽതന്നെ രണ്ടു തവണ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഉൾപ്പെടെയായി ഫെബ്രുവരി 7നാണ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസാനമായി അപ്‌ഡേറ്റും ചെയ്തു. എങ്ങനെയാണ് ഇവിഎമ്മിന്റെ പ്രവർത്തനം? ഇതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടെ ചേർക്കുന്നത് എങ്ങനെയാണ്? ഇവിഎമ്മിനെ പുറത്തുനിന്ന് നിയന്ത്രിക്കാനാകുമോ?

രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്ക പല പാർട്ടികളും വ്യക്തികളും ഉന്നയിക്കാറുമുണ്ട്. ഇത്തവണ വിഷയം സുപ്രീംകോടതി കയറുകയും ചെയ്തു. എന്നാൽ സംശയങ്ങൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദീകരണം നൽകിയിട്ടുണ്ട്. അപ്പോഴും, ചില വിഷയങ്ങളിൽ വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാകുന്നത്. ഇവിഎമ്മിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ 2024ൽതന്നെ രണ്ടു തവണ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഉൾപ്പെടെയായി ഫെബ്രുവരി 7നാണ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസാനമായി അപ്‌ഡേറ്റും ചെയ്തു. എങ്ങനെയാണ് ഇവിഎമ്മിന്റെ പ്രവർത്തനം? ഇതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടെ ചേർക്കുന്നത് എങ്ങനെയാണ്? ഇവിഎമ്മിനെ പുറത്തുനിന്ന് നിയന്ത്രിക്കാനാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്ക പല പാർട്ടികളും വ്യക്തികളും ഉന്നയിക്കാറുമുണ്ട്. ഇത്തവണ വിഷയം സുപ്രീംകോടതി കയറുകയും ചെയ്തു. എന്നാൽ സംശയങ്ങൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദീകരണം നൽകിയിട്ടുണ്ട്. അപ്പോഴും, ചില വിഷയങ്ങളിൽ വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാകുന്നത്. ഇവിഎമ്മിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ 2024ൽതന്നെ രണ്ടു തവണ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഉൾപ്പെടെയായി ഫെബ്രുവരി 7നാണ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസാനമായി അപ്‌ഡേറ്റും ചെയ്തു. എങ്ങനെയാണ് ഇവിഎമ്മിന്റെ പ്രവർത്തനം? ഇതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടെ ചേർക്കുന്നത് എങ്ങനെയാണ്? ഇവിഎമ്മിനെ പുറത്തുനിന്ന് നിയന്ത്രിക്കാനാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്ക പല പാർട്ടികളും വ്യക്തികളും ഉന്നയിക്കാറുമുണ്ട്. ഇത്തവണ വിഷയം സുപ്രീംകോടതി കയറുകയും ചെയ്തു. എന്നാൽ സംശയങ്ങൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദീകരണം നൽകിയിട്ടുണ്ട്. അപ്പോഴും, ചില വിഷയങ്ങളിൽ വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാകുന്നത്. 

ഇവിഎമ്മിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ 2024ൽതന്നെ രണ്ടു തവണ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഉൾപ്പെടെയായി ഫെബ്രുവരി 7ന് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസാനമായി അപ്‌ഡേറ്റും ചെയ്തു. എങ്ങനെയാണ് ഇവിഎമ്മിന്റെ പ്രവർത്തനം? ഇതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടെ ചേർക്കുന്നത് എങ്ങനെയാണ്? ഇവിഎമ്മിനെ പുറത്തുനിന്ന് നിയന്ത്രിക്കാനാകുമോ? 

Illustration: Jain David/Manoramaonline
ADVERTISEMENT

∙ എന്താണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അഥവാ ഇവിഎം?

ഒരു വോട്ടർക്ക് അവരുടെ മണ്ഡലത്തിൽ ഇഷ്ടമുള്ള സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കുന്ന നീല ബട്ടണുകളുള്ള വെളുത്ത ബോക്സാണ് ഇവിഎം. പണ്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ചിരുന്ന സമയത്ത് വോട്ടെണ്ണാൻ ദിവസങ്ങളെടുത്തിരുന്നു. ആ സമയം ഏതാനും മണിക്കൂറുകളിലേക്കു കുറച്ച്, വോട്ടിങ് പ്രക്രിയയെ ഏറെ എളുപ്പമാക്കിയത് ഇവിഎം ആണ്. ഈ സിസ്റ്റത്തിന് രണ്ട് യൂണിറ്റുകളുണ്ട് - കൺട്രോൾ യൂണിറ്റും ബാലറ്റിങ് യൂണിറ്റും. 

കൺട്രോൾ യൂണിറ്റിനെ പ്രിസൈഡിങ് ഓഫിസർ അല്ലെങ്കിൽ പോളിങ് ഓഫിസറാണ് കൈകാര്യം ചെയ്യുക. ബാലറ്റിങ് യൂണിറ്റാണ് നമുക്ക് വോട്ട് ചെയ്യുന്നതിനു വേണ്ടി സജ്ജമാക്കുന്നത്. കൺട്രോൾ യൂണിറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിലെ ബട്ടൺ അമർത്തി വോട്ടിങ്ങിന് അവസരം നൽകുന്നു. രണ്ട് യൂണിറ്റുകളും അഞ്ച് മീറ്റർ നീളമുള്ള കേബിൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ടാകും. അനുമതി ലഭിച്ചു കഴിഞ്ഞാൽ, വോട്ടർമാർക്ക് ബാലറ്റിങ് യൂണിറ്റിലെ നീല ബട്ടൺ അമർത്തി ഇഷ്ടസ്ഥാനാർഥിക്ക് വോട്ട് ചെയ്യാം. ഒരു ഇവിഎമ്മിൽ പരമാവധി 2000 വോട്ടുകൾ രേഖപ്പെടുത്താം.

Infographics:Jain David/ Manoramaonline

∙ ഇവിഎം പ്രവർത്തിക്കുന്നത് ‘ഒഎസി’ലോ?

ADVERTISEMENT

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ കൃത്രിമത്വത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ, കംപ്യൂട്ടറുകളുടേതിന് സമാനമായി ഇവിഎമ്മിന് ഓപറേറ്റിങ് സിസ്റ്റം (ഒഎസ്) ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഒറ്റത്തവണ-പ്രോഗ്രാം ചെയ്ത മെമറിയിൽ ഉൾപ്പെടുത്തിയ ഫേംവെയർ അല്ലെങ്കിൽ മെഷീൻ-ലെവൽ നിർദേശങ്ങൾ മാത്രമേ ഇതിൽ ഉപയോഗിക്കുന്നുള്ളൂ. റീപ്രോഗ്രാം ചെയ്യാനുള്ള സാധ്യതകൾ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്. ഹാക്കിങ്ങും സാധ്യമല്ല. കൺട്രോൾ യൂണിറ്റിനും ബാലറ്റിങ് യൂണിറ്റിനും വിവിപാറ്റിനും സ്വന്തമായി മൈക്രോകൺട്രോളറുകളുമുണ്ട്. ഇവ പ്രത്യേകം തയാറാക്കിയ ആക്സസ് മൊഡ്യൂളിലായിരിക്കും സൂക്ഷിക്കുക. അനുവാദമില്ലാതെ ഇവ മാറ്റാനും സാധിക്കില്ല.

∙ സ്ഥാനാർഥിയുടെ പേരും ചിഹ്നവും

സ്ഥാനാർഥിയുടെ പേരും ചിഹ്നവും എങ്ങനെയാണ് ബാലറ്റ് ബോക്സിൽ ചേർക്കുന്നത്? പൊതുമേഖലാ സ്ഥാപനങ്ങളായ ബെലും (BEL) ഇസിഐഎലും (ECIL) നിർമിക്കുന്ന വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിൽ അധിഷ്ഠിതമായ സിംബൽ ലോഡിങ് ആപ്ലിക്കേഷനിൽനിന്നാണ് അതതു ചിഹ്നങ്ങൾ സിംബൽ ലോഡിങ് യൂണിറ്റിലേക്ക് (SLU) ലോഡ് ചെയ്യുന്നത്. മത്സരിക്കുന്ന സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലായിരിക്കും ഇത്. 

ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ നൽകുന്ന സംവിധാനത്തിലാണ് സിംബൽ ലോഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. തുടർന്ന്, ഒരു യുഎസ്ബി കേബിളിന്റെ സഹായത്തോടെ, അത് എസ്എൽയുവിലേയ്ക്ക് (SLU) അപ്‌ലോഡ് ചെയ്യുന്നു. ചിഹ്നവും പേരും അപ്‌ലോഡ് ചെയ്ത ശേഷം ഓരോ സ്ഥാനാർഥിക്കും വോട്ട് നൽകി വിവിപാറ്റ് സ്ലിപ് വരുന്നുണ്ടോയെന്നു നോക്കി ഉറപ്പാക്കും.

Illustration: Jain David/Manoramaonline
ADVERTISEMENT

∙ എത്ര പേരെ ഉൾപ്പെടുത്താം?

വോട്ടിങ് യന്ത്രത്തിലെ ബാലറ്റിങ് യൂണിറ്റിൽ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഫോട്ടോയുമുണ്ടാകും. ഒരു ബാലറ്റിങ് യൂണിറ്റിൽ പരമാവധി 16 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾപ്പെടുത്താം. അത്തരത്തിലുള്ള നാല് ബാലറ്റിങ് യൂണിറ്റ് വരെ പരസ്പരം യോജിപ്പിച്ച് ഉപയോഗിക്കാം. ഇവയ്ക്കെല്ലാം കൺട്രോൾ യൂണിറ്റ് ഒന്നുമതി. അങ്ങനെ ആകെ 64 സ്ഥാനാർഥികൾക്കു വരെ വോട്ടു ചെയ്യാം. 64 സ്‌ഥാനാർഥികളിൽക്കൂടുതൽ മത്സരിക്കാനുണ്ടെങ്കിൽ വോട്ടിങ് യന്ത്രത്തിന്റെ ഏറ്റവും പുതിയ വേർഷൻ എം–3 ഉപയോഗിക്കാം. നോട്ട ഉൾപ്പെടെ 384 സ്ഥാനാർഥികളെ ഇതിൽ ഉൾപ്പെടുത്താം.

∙ ഇന്ത്യയില്‍ എന്തുകൊണ്ട് ഇവിഎം?

പല വ്യക്തികളും രാഷ്ട്രീയക്കാരും ചോദിക്കുന്ന ചോദ്യമാണ് വികസിത രാജ്യങ്ങൾ ഉപയോഗിക്കാത്തപ്പോൾ ഇന്ത്യ എന്തുകൊണ്ട് ഇവിഎം ഉപയോഗിക്കുന്നു എന്നത്. ഈ ചോദ്യത്തിന് മറുപടിയായി, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, അർജന്റീന, ബ്രസീൽ, നമീബിയ, ഭൂട്ടാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഡയറക്ട് റിക്കോർഡിങ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെടുന്നത്. 

ഏതൊരു രാജ്യത്തും ഒരു പ്രത്യേക വോട്ടിങ് രീതി ഉപയോഗിക്കുന്നത് അതിന്റെ നിയമ ചട്ടക്കൂടിനെയും തിരഞ്ഞെടുപ്പ് ചരിത്രത്തെയും ആശ്രയിച്ചിരിക്കുന്നതാണ്. ഇതിനാൽ, മറ്റ് രാജ്യങ്ങളിൽ പ്രത്യേക വോട്ടിങ് രീതികൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തുകയോ വിശദീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത്തരമൊരു നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചതുമാണ്.

ഇന്ത്യയിൽ ഇവിഎം ആദ്യം കേരളത്തിൽ

1982ലെ ഉപതിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ആദ്യമായി ഇവിഎമ്മുകൾ അവതരിപ്പിച്ചത്. ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും ഉൾപ്പെടുന്ന യന്ത്രങ്ങൾ ആദ്യമായി കേരളത്തിലെ പറവൂർ നിയമസഭാ മണ്ഡലത്തിലാണ് ഉപയോഗിച്ചത്. അന്ന് അത് വൻ വിജയമായിരുന്നു. വോട്ടെണ്ണലിന്റെ കൃത്യതയും വേഗവും വർധിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഈ നീക്കം നിർണായക നിമിഷമായി. പറവൂരിൽ ആകെയുള്ള 123 ബൂത്തുകളിൽ 50 ബൂത്തുകളിൽ മാത്രമാണ് അന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഇവിഎം ഉപയോഗിച്ചത്.

∙ വിവിപാറ്റിന്റെ വരവ്

2013ൽ നാഗാലാൻഡിലെ നോക്‌സെൻ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലാണ് രാജ്യത്ത് ആദ്യമായി വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ് സംവിധാനം ഇവിഎമ്മുകൾക്കൊപ്പം ഉപയോഗിച്ച് തുടങ്ങിയത്.

∙ ഇലക്ട്രോണിക് വോട്ടിങ് മെഷീന് എന്തു വില വരും?

കേന്ദ്ര പ്രൈസ് നെഗോഷ്യേഷൻ കമ്മിറ്റിയിൽനിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ഭാഗമായ ബാലറ്റിങ് യൂണിറ്റിന് 7991 രൂപയും കൺട്രോൾ യൂണിറ്റിന് 9812 രൂപയും വിവിപാറ്റ് സംവിധാനത്തിന് 16,132 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ബാലറ്റ് ബോക്‌സുകളേക്കാൾ ഭാരം കുറഞ്ഞതും കൊണ്ടുപോകാൻ സൗകര്യപ്രദവുമാണ് ഇവിഎം. കർശന സുരക്ഷാ നടപടികൾക്ക് ശേഷമാണ് ഇവിഎമ്മുകൾ കൊണ്ടുപോകുന്നത്. ഇവയുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിന് സമഗ്രമായ സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട്.

∙ ഇവിഎമ്മിൽ തിരഞ്ഞെടുപ്പ് ഫലം എത്രത്തോളം സമയം നിൽക്കും?

ഡേറ്റ ഇല്ലാതാക്കുകയോ മായ്‌ക്കുകയോ ചെയ്യുന്നതുവരെ കൺട്രോൾ യൂണിറ്റിലെ മെമറിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷിക്കപ്പെടും. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും പരാതികളൊന്നു റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഇസിഐയുടെ നിര്‍ദേശപ്രകാരം ഡേറ്റ നീക്കം ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി സജ്ജമാക്കും. എന്നാൽ, പരാതികള്‍ ഉണ്ടെങ്കിൽ അത് തീരുമാനമാകുന്നതു വരെ ഇവിഎമ്മുകൾ സുരക്ഷിതമായി സൂക്ഷിക്കും. കോടതി വീണ്ടും വോട്ട് എണ്ണാൻ ആവശ്യപ്പെട്ടാൽ കൺട്രോൾ യൂണിറ്റ് വീണ്ടും സജീവമാക്കും. ഇതോടൊപ്പം തന്നെ വിവിപാറ്റ് സ്ലിപ്പുകളും സൂക്ഷിക്കും.

Illustration: Jain David/Manoramaonline

∙ കറന്റ് പോയാൽ ഇവിഎം പ്രവർത്തനം നിർത്തുമോ?

പോളിങ് ബൂത്തിൽ കറന്റ് പോയാൽ വോട്ടിങ് യന്ത്രം പണിമുടക്കുമോയെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്നാൽ വൈദ്യുതി പോലുമെത്താത്ത ഇന്ത്യയുടെ വിദൂരഭാഗങ്ങളിൽ വോട്ടു ചെയ്യാനും യന്ത്രം ഉപയോഗിക്കാമെന്നതാണു യാഥാർഥ്യം. ഇവിഎം ഒരു ‘സ്റ്റാൻഡ്–എലോൺ’ യൂണിറ്റാണ്. അതായത് ഇവ മറ്റുള്ളവയുമായി ‘നെറ്റ്‌വർക്ക്’ ചെയ്യേണ്ട ആവശ്യമില്ല. ഇവിഎമ്മിന് സ്വന്തമായി ബാറ്ററികളോ പവർ പാക്കുകളോ ഉണ്ട്. ബെലും ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമാണ് അത് നിർമിക്കുന്നത്. 7.5 വോൾട്ട് പവർ പാക്കിലാണ് ഇവിഎമ്മിന്റെ പ്രവർത്തനം. വിവിപാറ്റാകട്ടെ 22.5 വോൾട്ടിന്റേതിലും.

∙ ഇവിഎം സൂക്ഷിക്കുന്നത് എവിടെ?

സുരക്ഷിതമായ കേന്ദ്രങ്ങളിലാണ് ഇവിഎമ്മുകൾ സൂക്ഷിക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ മേൽനോട്ടത്തിൽ ഇവിഎം ഗോഡൗണുകളിലോ സ്‌ട്രോങ് റൂമുകളിലോ  സൂക്ഷിക്കുന്നു. ഇവിടെ മുഴുവൻ സമയവും സിസിടിവി നിരീക്ഷണം ഉണ്ടാകും. പോൾ ചെയ്ത ഇവിഎമ്മുകൾ പ്രത്യേക സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും.

Illustration: Jain David/Manoramaonline

∙ ഇവിഎമ്മിന് പ്രശ്‌നമുണ്ടെങ്കിൽ എന്ത് ചെയ്യും?

ആകസ്മികമായി ഏതെങ്കിലും ഇവിഎം പ്രവർത്തനരഹിതമാകുകയോ വോട്ട് രേഖപ്പെടുത്താൻ കഴിയാതിരിക്കുകയോ ചെയ്താൽ ഇവിഎമ്മിന് പകരം മറ്റൊന്ന് നൽകും. ഇവിഎം പ്രവർത്തനരഹിതമാകുന്ന ഘട്ടം വരെ രേഖപ്പെടുത്തിയ വോട്ടുകൾ കൺട്രോൾ യൂണിറ്റിന്റെ മെമറിയിൽ ഭദ്രമായിരിക്കും. ആ വോട്ടുകൾ നഷ്ടപ്പെടാതെ മറ്റൊരു മെഷീനിൽ വോട്ടിങ് തുടരാമെന്നു ചുരുക്കം. 

വോട്ടെണ്ണൽ ദിവസം രണ്ട് കൺട്രോൾ യൂണിറ്റുകളിലും രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണാവുന്നതാണ്. പോളിങ് ദിവസം, സോണൽ/ഏരിയ/സെക്ടർ മജിസ്‌ട്രേറ്റുകൾ പട്രോളിങ്ങിലൂടെ വിവിധ ബൂത്തുകളിലെ ഇവിഎമുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കും. റിസർവ് ഇവിഎമ്മുകളുടെ സ്റ്റോക്കും അവർ സൂക്ഷിക്കും. കേടായ ഇവിഎം പെട്ടെന്ന് മാറ്റി പുതിയത് സ്ഥാപിക്കുന്നതും ഇവരാണ്.

∙ പരിശോധന നടത്തുന്നത് പൊതുമേഖലാ സ്ഥാപനങ്ങൾ

തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് യന്ത്രങ്ങളെല്ലാം സമഗ്രമായി പരിശോധിക്കുന്നതിനാൽ ഇവിഎം മെഷീനുകൾക്ക് പ്രശ്നങ്ങൾ നേരിടാൻ സാധ്യത കുറവാണ്. ബെംഗളൂരിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ  പൊതുമേഖലാ സ്ഥാപനങ്ങളുടെ എൻജിനീയർമാരാണ് ഓരോ ഇവിഎമ്മിനും ഫസ്റ്റ് ലെവൽ ചെക്കിങ് (എഫ്എൽസി) നടത്തുന്നത്.

∙ വോട്ടു ചെയ്യേണ്ടതെങ്ങനെ?

Illustration: Jain David/Manoramaonline

ഒന്നാം പോളിങ് ഓഫിസർ : തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റു വിവരങ്ങളും പരിശോധിച്ച് രേഖപ്പെടുത്തും.

Illustration: Jain David/Manoramaonline

പോളിങ് ഏജന്റുമാർ: സ്ഥാനാർഥി നിയോഗിച്ച പോളിങ് ഏജന്റ് കേൾക്കേ ഒന്നാം പോളിങ് ഓഫിസർ വോട്ടറുടെ പേരു വിളിക്കും. ആളുമാറി വോട്ട് ചെയ്യാനെത്തിയതാണെന്നു തോന്നിയാൽ പോളിങ് ഏജന്റിനു നിശ്‌ചിത തുകയടച്ച് വോട്ട് ‘ചാലഞ്ച്’ ചെയ്യാം. വന്നത് കള്ളവോട്ടറെന്നു തെളിഞ്ഞാൽ തുക തിരിച്ചുനൽകും. എന്നാല്‍ ഏജന്റ് ഉത്തമ വിശ്വാസത്തോടെയല്ല ചാലഞ്ച് ചെയ്‌തതെന്നു ബോധ്യപ്പെട്ടാൽ ആ പണം സർക്കാരിലേക്ക് ഈടാക്കും.

Illustration: Jain David/Manoramaonline

രണ്ടാം പോളിങ് ഓഫിസർ: വോട്ട് ചാലഞ്ച് ചെയ്യപ്പെട്ടില്ലെങ്കിൽ ഇടതുചൂണ്ടു വിരലിൽ ഇദ്ദേഹം മഷി പുരട്ടും. റജിസ്‌റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. ക്രമ നമ്പർ രേഖപ്പെടുത്തിയ വോട്ടേഴ്സ് സ്ലിപ്പും നൽകും.

Illustration: Jain David/Manoramaonline

മൂന്നാം  പോളിങ് ഓഫിസർ: വോട്ടേഴ്സ് സ്ലിപുമായി മൂന്നാം പോളിങ് ഓഫിസറുടെ അടുക്കലേക്ക്. സ്ലിപ് സ്വീകരിച്ച  ഓഫിസർ  പോളിങ് കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. നീണ്ട ബീപ് ശബ്ദം കേട്ടാൽ യന്ത്രം തയാറായെന്ന് അർഥം. കുറവ് വോട്ടർമാരുള്ളയിടങ്ങളിൽ മൂന്നാം പോളിങ് ഓഫിസർ തന്നെയായിരിക്കും പ്രിസൈഡിങ് ഓഫിസർ. കൂടുതൽ വോട്ടർമാരുള്ളയിടങ്ങളിൽ മൂന്ന് പോളിങ് ഓഫിസർമാരും ഒരു പ്രിസൈഡിങ് ഓഫിസറുമുണ്ടാകും. 

∙ വോട്ടിങ് കംപാർട്മെന്റിൽ ചെയ്യേണ്ടത്...

Illustration: Jain David/Manoramaonline

1. വോട്ടിങ് യന്ത്രത്തിലെ ബാലറ്റിങ് യൂണിറ്റിൽ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഫോട്ടോയുമുണ്ടാകും.

Illustration: Jain David/Manoramaonline

2. ബാലറ്റിങ് യൂണിറ്റിന്റെ ഇടതു ഭാഗത്തായി പച്ച ലൈറ്റ് തെളിഞ്ഞിട്ടുണ്ടെങ്കിൽ യന്ത്രം വോട്ട് രേഖപ്പെടുത്താൻ തയാറാണെന്നർഥം.

Illustration: Jain David/Manoramaonline

3.  സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും ഫോട്ടോയ്ക്കും നേരെയുള്ള നീല ബട്ടൺ അമർത്താം. ഒരിക്കൽ മാത്രമേ ബട്ടൺ അമർത്തേണ്ടതുള്ളൂ. 

Illustration: Jain David/Manoramaonline

4. ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ചെറിയ ബീപ്’ ശബ്ദത്തോടൊപ്പം പച്ച ബൾബ് അണഞ്ഞ് ചുവന്ന ലൈറ്റ് തെളിയും. നിങ്ങളുടെ വോട്ട് രേഖപ്പടുത്തിക്കഴിഞ്ഞു. നീല ബട്ടൺ ഒരു തവണ അമർത്തിയാലുടൻ യന്ത്രം ലോക്ക് ആകും. ഒരു വോട്ട് മാത്രമേ ചെയ്യാൻ ആവുകയുള്ളൂ . അസാധുവോട്ടുകളും ഉണ്ടാകുന്നില്ല. പിന്നീട് അടുത്തയാൾ വരുമ്പോൾ പ്രിസൈഡിങ് ഓഫിസർ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തിയാലേ അദ്ദേഹത്തിനു വോട്ട് ചെയ്യാൻ കഴിയൂ. 

Illustration: Jain David/Manoramaonline

5. സ്ഥാനാർഥികളിൽ ആരെയും താൽപര്യമില്ലെങ്കിൽ ബാലറ്റിങ് യൂണിറ്റിലെ ‘നോട്ട’യ്ക്കു (നൺ ഓഫ് ദി എബവ്) വോട്ടു ചെയ്യാം. വോട്ട് രേഖപ്പെടുത്തിയാൽ നീണ്ട ബീപ് ശബ്‌ദം കേൾക്കാം. വോട്ടിങ് പൂർത്തിയായി എന്നാണ് ഇതിനർഥം. ചുവപ്പ് ലൈറ്റ് കത്തിയില്ലെങ്കിലോ ബീപ് ശബ്ദം കേട്ടില്ലെങ്കിലോ പ്രിസൈഡിങ് ഓഫിസറുടെ സഹായം തേടാം.

Illustration: Jain David/Manoramaonline

6. ഉദ്ദേശിച്ച ആൾക്കു തന്നെയാണോ വോട്ട് ചെയ്തത് എന്ന് വോട്ടർക്ക് അറിയാൻ ഇത്തവണ ‘വിവി പാറ്റ്’ (വോട്ടേഴ്സ് വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം. വോട്ടർക്കു മാത്രമേ ഇതു കാണാൻ കഴിയൂ. 

7. വോട്ട് ചെയ്തു കഴിഞ്ഞ ഉടൻ വോട്ടു ലഭിച്ചയാളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റ് മെഷീൻ പ്രദർശിപ്പിക്കും. ഇൗ ഭാഗം ഗ്ലാസ് കൊണ്ടു മറച്ചിട്ടുള്ളതിനാൽ സ്ലിപ് വോട്ടർക്കോ മറ്റാർക്കെങ്കിലുമോ പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഏഴു സെക്കൻഡ് നേരം സ്ലിപ് വായിക്കാൻ വോട്ടർക്കു സമയം ലഭിക്കും. എട്ടാം സെക്കൻഡിൽ സ്ലിപ് മുറിഞ്ഞു മെഷീന്റെ ഭാഗമായ പെട്ടിയിലേക്കു വീഴും. വോട്ടു വിഹിതം സംബന്ധിച്ചു പരാതി ഉയർന്നാൽ സ്ലിപ്പുകൾ അടങ്ങിയ പെട്ടി തുറന്നു വോട്ടുകൾ എണ്ണി വിജയിയെ സ്ഥിരീകരിക്കും.

English Summary:

What is an Electronic Voting Machine and How it works?