കോടീശ്വരനായ ഒരു രാജാവ്. അദ്ദേഹത്തിനു കീഴിലുള്ള സ്വർണഖനികളിൽനിന്നുള്ള വരുമാനം തന്നെ എണ്ണിയാലൊടുങ്ങില്ല. റോൾസ് റോയ്സ് കാറുകളോടായിരുന്നു പ്രിയം. അവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് കൊട്ടാരത്തിലെ ജീവനക്കാർക്കു യാത്രയ്ക്കു വേണ്ടി നൽകുന്നതും രാജാവിന്റെ ‘ഹോബി’യായിരുന്നു. മൈസൂരു പ്രവിശ്യയിലെ നാൽവഡി കൃഷ്ണരാജ വൊഡയാർ നാലാമനെപ്പറ്റിയാണ് (1884–1940) ഈ പറയുന്നത്. മൈസൂരുവിന്റെ ഇരുപത്തിനാലാമത്തെ രാജാവായിരുന്നു കൃഷ്ണരാജ വൊഡയാർ. 1902ൽ രാജകിരീടം ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിനു പ്രായം വെറും 18. പിന്നീട് അൻപത്തിയാറാമത്തെ വയസ്സിൽ വിട പറയുമ്പോഴേക്കും മൈസൂരുവിന്റെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു കൃഷ്ണരാജ. അതിനാൽത്തന്നെ അദ്ദേഹം അറിയപ്പെടുന്നതാകട്ടെ ആധുനിക മൈസൂരുവിന്റെ പിതാവ് എന്നും. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കാലത്താണ് ആരംഭിക്കുന്നത്. വികസന നയങ്ങളാലും ജനത്തിനോടുള്ള സ്നേഹത്താലും എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് ‘സാത്വികനായ രാജാവ്’ എന്നായിരുന്നു. മഹാത്മാഗാന്ധിയുടെ വരെ പ്രീതി പിടിച്ചുപറ്റിയ കൃഷ്ണരാജ ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ഒരിക്കലും മായാത്ത മഷി പോലെ പറ്റിച്ചേർന്നിരിപ്പുണ്ട്. അതിനു കാരണമായതും ഒരു മഷിയാണ്. പറഞ്ഞുവരുന്നത് കൃഷ്ണരാജ ആരംഭിച്ച മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനെപ്പറ്റിയാണ് (എംപിവിഎൽ). 1937ലാണ് ഈ കമ്പനിയുടെ തുടക്കം. ആരംഭത്തിലെ പേര് മൈസൂർ ലാക് ആൻഡ് പെയിന്റ് വർക്സ് ലിമിറ്റഡ്. ലാക് എന്നാൽ അരക്ക്. അന്ന് മൈസൂരുവിലെ കാടുകളിൽനിന്ന് വൻതോതിൽ പല തരത്തിലുള്ള ഉൽപന്നങ്ങള്‍ ശേഖരിച്ചിരുന്നു. ഇവയ്ക്ക് മികച്ച വില ലഭ്യമാക്കി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാജാവ്. അതിനു വേണ്ടിയാണ് കമ്പനി സ്ഥാപിച്ചതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടീശ്വരനായ ഒരു രാജാവ്. അദ്ദേഹത്തിനു കീഴിലുള്ള സ്വർണഖനികളിൽനിന്നുള്ള വരുമാനം തന്നെ എണ്ണിയാലൊടുങ്ങില്ല. റോൾസ് റോയ്സ് കാറുകളോടായിരുന്നു പ്രിയം. അവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് കൊട്ടാരത്തിലെ ജീവനക്കാർക്കു യാത്രയ്ക്കു വേണ്ടി നൽകുന്നതും രാജാവിന്റെ ‘ഹോബി’യായിരുന്നു. മൈസൂരു പ്രവിശ്യയിലെ നാൽവഡി കൃഷ്ണരാജ വൊഡയാർ നാലാമനെപ്പറ്റിയാണ് (1884–1940) ഈ പറയുന്നത്. മൈസൂരുവിന്റെ ഇരുപത്തിനാലാമത്തെ രാജാവായിരുന്നു കൃഷ്ണരാജ വൊഡയാർ. 1902ൽ രാജകിരീടം ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിനു പ്രായം വെറും 18. പിന്നീട് അൻപത്തിയാറാമത്തെ വയസ്സിൽ വിട പറയുമ്പോഴേക്കും മൈസൂരുവിന്റെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു കൃഷ്ണരാജ. അതിനാൽത്തന്നെ അദ്ദേഹം അറിയപ്പെടുന്നതാകട്ടെ ആധുനിക മൈസൂരുവിന്റെ പിതാവ് എന്നും. 

സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കാലത്താണ് ആരംഭിക്കുന്നത്. വികസന നയങ്ങളാലും ജനത്തിനോടുള്ള സ്നേഹത്താലും എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് ‘സാത്വികനായ രാജാവ്’ എന്നായിരുന്നു. മഹാത്മാഗാന്ധിയുടെ വരെ പ്രീതി പിടിച്ചുപറ്റിയ കൃഷ്ണരാജ ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ഒരിക്കലും മായാത്ത മഷി പോലെ പറ്റിച്ചേർന്നിരിപ്പുണ്ട്. അതിനു കാരണമായതും ഒരു മഷിയാണ്. പറഞ്ഞുവരുന്നത് കൃഷ്ണരാജ ആരംഭിച്ച മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനെപ്പറ്റിയാണ് (എംപിവിഎൽ). 

നാൽവഡി കൃഷ്ണരാജ വൊഡയാർ നാലാമന്റെ ഛായാചിത്രം. ആര്‍ടിസ്റ്റ് കെ. കേശവയ്യ വരച്ചത് (Photo: Wikipedia)
ADVERTISEMENT

1937ലാണ് ഈ കമ്പനിയുടെ തുടക്കം. ആരംഭത്തിലെ പേര് മൈസൂർ ലാക് ആൻഡ് പെയിന്റ് വർക്സ് ലിമിറ്റഡ്. ലാക് എന്നാൽ അരക്ക്. അന്ന് മൈസൂരുവിലെ കാടുകളിൽനിന്ന് വൻതോതിൽ പല തരത്തിലുള്ള ഉൽപന്നങ്ങള്‍ ശേഖരിച്ചിരുന്നു. ഇവയ്ക്ക് മികച്ച വില ലഭ്യമാക്കി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു രാജാവ്. അതിനു വേണ്ടിയാണ് കമ്പനി സ്ഥാപിച്ചതും. കാട്ടിലെ മരങ്ങളുടെ തൊലിയിൽ പറ്റിയിരിക്കുന്ന ഒരു തരം കറയാണ് കോലരക്കായി ഉപയോഗിക്കുന്നത്. സർക്കാർ രേഖകളും മറ്റും മുദ്ര വയ്ക്കാനുൾപ്പെടെ ഇതാണ് ഉപയോഗിക്കുന്നത്. രാജാവിനാകട്ടെ ഔദ്യോഗിക രേഖകൾ ഒട്ടേറെയുണ്ടായിരുന്നുതാനും. കർണാടകയിലെ സ്വർണഖനിയിൽനിന്നുള്ള വരുമാന രേഖകൾ വരെ മുദ്ര വച്ചാണ് സൂക്ഷിച്ചിരുന്നത്. 

അങ്ങനെ അരക്കിന്റെ ഉപയോഗത്തിനും ജനങ്ങൾക്ക് ജീവനോപാധിയായിട്ടുമാണ് എംപിവിഎലിന്റെ ആദ്യകാല രൂപത്തിന് തുടക്കം കുറിച്ചത്. 16 ഏക്കറിൽ 1.03 കോടി രൂപ മുടക്കിയായിരുന്നു സ്ഥാപനത്തിന്റെ നിർമാണം. എന്നാൽ 1940ൽ രാജാവ് വിട പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു പിന്നാലെ സ്ഥാപനം കർണാടക സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. അരക്കിനോടൊപ്പം വൻതോതിൽ പെയിന്റും വാർ‌ണിഷും തിന്നറുമെല്ലാം ഇവിടെ ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ എംപിവിഎലിന്റെ രാശി തെളിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ദീർഘദർശിയായ ക‍ൃഷ്ണരാജ വൊഡയാർ തുടക്കമിട്ട സ്ഥാപനം അധികം വൈകാതെതന്നെ ഇന്ത്യയുടെ ജനാധിപത്യ മഹോത്സവത്തിലെ നിർണായക കണ്ണിയായി മാറുകയായിരുന്നു ആ കഥയാണിത്. 

∙ എങ്ങനെ തടയും കള്ളവോട്ട്?

1950കളിൽ ഇന്ത്യയുടെ ആദ്യ തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയം. ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് അന്ന് വോട്ടിങ്. എന്നാൽ ഓരോരുത്തരും വോട്ട് ചെയ്തു എന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഒരാൾ വോട്ടു ചെയ്തു പോയി തിരികെ വന്ന് മറ്റൊരാളുടെ വോട്ടു ചെയ്താലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ‘ഒരു വോട്ടർ ഒരൊറ്റ വോട്ട്’ എന്ന ജനാധിപത്യത്തിന്റെ മൂലമന്ത്രത്തിനുതന്നെ കോട്ടം തട്ടിയ നാളുകള്‍. ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുൻപേതന്നെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരമൊരു പ്രതിസന്ധി മുന്നിൽ‌ക്കണ്ടിരുന്നു. 

1962ലെ തിരഞ്ഞെടുപ്പു നാളുകളിലെ കാഴ്ചകളിലൊന്ന് (Photo: AFP)
ADVERTISEMENT

ഏറെ ആലോചിച്ച് കണ്ടെത്തിയ പ്രതിവിധി ഒരു മഷിയായിരുന്നു. വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി വിട്ടാൽ വീണ്ടും വോട്ടു ചെയ്യാനെത്തുന്നവരെ എളുപ്പത്തിൽ പിടികൂടാം. പക്ഷേ മഷി മായ്ച്ചു കളഞ്ഞ് വീണ്ടും വരാനുള്ള സാധ്യതയേറെ. അപ്പോൾ വേണ്ടത് ഒരു മായാത്ത മഷിയാണ്.

 ആ ‘മായാ മഷി’ തേടി കമ്മിഷൻ എത്തിപ്പെട്ടതാകട്ടെ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് – നാഷനൽ ഫിസിക്കൽ ലാബറട്ടറിക്കു (സിഎസ്ഐആർ– എൻപിഎൽ) മുന്നിലും. അന്നു മുതൽക്കേ അവരുടെ കെമിക്കൽ ഡിവിഷൻ പരീക്ഷണങ്ങൾ തുടങ്ങിയതാണ്. ഒരു ദശാബ്ദമെടുത്തു അതു ഫലം കാണുന്നതിന്. 

1962ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ആ മഷി ഉപയോഗിക്കാനും തീരുമാനിച്ചു. പക്ഷേ അത്രയേറെ മഷി വ്യവസായികാടിസ്ഥാനത്തിൽ ആരു നിർമിച്ചു നൽകും? അധികം അന്വേഷിക്കേണ്ടി വന്നില്ല, തിര‍ഞ്ഞെടുപ്പു കമ്മിഷൻ എത്തിയത് എംപിവിഎലിനു മുന്നിൽ. അതിനോടകം ആ മഷിക്ക് നാഷനൽ റിസർച് ഡവലപ്മെന്റ് കോർപറേഷന്റെ (എൻആർഡിസി) പേരിൽ പേറ്റന്റും എടുത്തിരുന്നു സർക്കാർ. മഷി നിർമിക്കാനുള്ള ലൈസൻസ് ഇന്ത്യയിൽ ഒരു കമ്പനിക്കു മാത്രം നൽകിയാൽ മതിയെന്നും തീരുമാനിച്ചു. ആ ലൈസൻസ് ഇന്നും എംപിവിഎലിനു മാത്രം സ്വന്തം. എത്ര മഷി ആവശ്യപ്പെട്ടാലും തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപെങ്കിലും ഉൽപാദനം പൂർത്തിയാക്കി ചീഫ് ഇലക്ടറൽ ഓഫിസർക്കു കൈമാറി ഇക്കാലമത്രയും കമ്പനി വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ചെയ്തു.

∙ എന്താണ് ഈ മഷിയിലുള്ളത്?

രസകരമാണ് ഈ മായാത്ത മഷിയുടെ രസതന്ത്രം. സോപ്പിട്ട് തേച്ചുരച്ചു കഴുകിയാലും ഏതെല്ലാം തരം രാസലായനികൾ‍ ഉപയോഗിച്ചാലും ഒരിറ്റു പോലും മായില്ല വിരലിൽ പതിഞ്ഞ ഈ മഷി. അതിന് സഹായിക്കുന്നത് സിൽവർ നൈട്രേറ്റ് എന്ന രാസ സംയുക്തമാണ്. ജലത്തിൽ നിശ്ചിത അളവിൽ നിറമില്ലാത്ത ഈ സംയുക്തം ചേർക്കും. അതോടൊപ്പം മഷിക്ക് നിറം ലഭിക്കുന്നതിന് ഒരു പർപ്പിൾ ഡൈയും ചേർക്കും. ഈ മഷി പുരട്ടിയാൽ ചർമത്തിൽ അലർജിയോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ ഒരു ബയോസൈഡും ചേർക്കും. ഇവയെല്ലാം എത്രമാത്രം അളവിലാണ് ചേർക്കുക എന്നത് രഹസ്യം. 

2018ലെ രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽനിന്നുള്ള കാഴ്ച (Photo: AFP / CHANDAN KHANNA)
ADVERTISEMENT

സിൽവർ നൈട്രേറ്റ് എത്രമാത്രം കൂടുതൽ ചേർക്കുന്നോ അത്രയേറെ കൂടുതൽ സമയം മഷി വിരലിൽ തുടരും. 7 മുതൽ 25% വരെ ചേർ‌ക്കുന്നുണ്ടെന്നാണ് കണക്ക്. നമ്മുടെ ശരീരത്തിലെ വിയർപ്പിൽ ഉപ്പിന്റെ രുചിയുണ്ടല്ലോ. ലവണാംശമുള്ള ആ വിയർപ്പുള്ള ചർമത്തിൽ സിൽവർ നൈട്രേറ്റ് സ്പർശിക്കുമ്പോഴുണ്ടാകുന്ന രാസപ്രവർത്തനത്തെ തുടർന്ന് അത് സിൽവർ ക്ലോറൈഡ് ആയി മാറും. വിരലിലെ തൊലിയും നഖത്തിലെ പ്രോട്ടീനുമായും ചേരുമ്പോൾ വിട്ടുപോരാൻ പറ്റാത്ത വിധം ഇത് ഒട്ടിപ്പിടിക്കുകയാണ് ചെയ്യുക. 40 സെക്കൻഡിൽ ഈ ഒട്ടിപ്പിടിക്കൽ പൂർത്തിയാകും. വേഗത്തിൽ ഉണങ്ങുന്നതിനു വേണ്ടി ആൽക്കഹോള്‍ പോലൊരു സോൾവന്റും ഇതിലുപയോഗിക്കും. 

വോട്ടിങ്ങിനല്ലാതെയുമുണ്ടായി ഈ മഷിയുടെ ഉപയോഗം. കോവിഡ് കാലത്തായിരുന്നു അത്. ക്വാറന്റീനിലുള്ളവരെ തിരിച്ചറിയാൻ അവരുടെ കയ്യിൽ ഈ മഷി ഉപയോഗിച്ച് മാർക്ക് ചെയ്ത ചില സംസ്ഥാനങ്ങളുണ്ട്. ഈ അടയാളം കണ്ടാൽ ഒന്നുറപ്പിക്കാം, ക്വാറന്റീനിൽനിന്ന് ‘ചാടിപ്പോന്നതാണ്’. 

ഫോട്ടോസെൻസിറ്റീവ് ആണ് ഈ മഷി. അതായത് സൂര്യപ്രകാശവുമായോ (അൾട്രാവയലറ്റ്) മുറിക്കകത്തെ പ്രകാശവുമായോ ഇത് ചേർന്നാൽ അതിനു രാസമാറ്റം സംഭവിക്കും. ഇക്കാരണക്കാൽ തുടക്കകാലത്ത് ഇത് തവിട്ടു നിറമുള്ള ചില്ലുകുപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ പിന്നീട് ആംബർ നിറത്തിലുള്ള (ചിത്രം കാണുക) പ്ലാസ്റ്റിക് കുപ്പികളിലേക്കു മാറ്റി. വോട്ടിങ്ങിന്റെ സമയത്തു മാത്രമേ ഇത് തുറക്കാറുള്ളൂ. വിരലിൽ പുരട്ടുന്നതിനു പിന്നാലെ പർപ്പിൾ–ബ്ലാക്ക് നിറം മാറി കറുത്ത നിറത്തിലേക്ക് മഷി മാറും. പിന്നെ പഠിച്ച പണി പതിനെട്ടും നോക്കിയാലും അത് മായ്ച്ചു കളയാനാകില്ല. 

ഡൽഹിയിൽനിന്ന് 2014ലെ തിരഞ്ഞെടുപ്പുകാലത്തെ കാഴ്ച (Photo by SAJJAD HUSSAIN / AFP)

അന്തരീക്ഷത്തിലെ താപനില, ശരീരതാപനില ഇതെല്ലാം അനുസരിച്ചിരിക്കും എത്രകാലം വരെ ഇത് വിരലിൽ തുടരും എന്നതും. മാസങ്ങളോളം മായാതെ ഇരിക്കുന്ന അനുഭവം വരെ പലര്‍ക്കും പറയാനുണ്ടാകും. എന്തായാലും ഏറ്റവും കുറഞ്ഞത് 48 മണിക്കൂർ ഒരനക്കവും തട്ടാതെ മഷി കയ്യിലിരിക്കുമെന്നത് കമ്പനിയുടെ ഉറപ്പ്. 2006 വരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടറുടെ ചൂണ്ടുവിരലിലെ നഖത്തിനു താഴെയുള്ള ചർമഭാഗത്ത് മഷികൊണ്ട് ഒരു വലിയ കുത്തിടുന്നതായിരുന്നു രീതി. എന്നാൽ ആ വർഷം ഫെബ്രുവരി 1 മുതൽ നഖവും അതിനു താഴെയുള്ള ചർമവും ഉൾപ്പെടുന്ന വിധം നീളത്തിൽ ഒരു വരയായി അടയാളമിടാൻ തീരുമാനിച്ചു. അതോടെ മഷിയുടെ ആവശ്യവും കൂടി. 

മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിൽ തിരഞ്ഞെടുപ്പിനായി നിർമിച്ച മഷി (Photo: REUTERS/Rakesh Nair)

10 മില്ലിയുടെ കുപ്പിയിലാണ് പിന്നീടങ്ങോട്ട് മഷി വിതരണം ചെയ്തിരുന്നത്. 10 മില്ലി മഷി കൊണ്ട് 800–900 പേരുടെ വിരലിൽ അടയാളമിടാൻ സാധിക്കും. അതിനിടെ ‘വിലക്കയറ്റം’ മഷിയേയും പിടികൂടി. സിൽവർ നൈട്രേറ്റിന് ഉൾപ്പെടെ വില കൂടി. അതുവരെ 160 രൂപയായിരുന്നു ഒരു കുപ്പിക്ക് കമ്പനി ഈടാക്കിയിരുന്നത്, നിലവിൽ അത് 174 രൂപയാണ്. ആദ്യ തിരഞ്ഞെടുപ്പിനു വേണ്ടി വന്നത് 3,89,816 വയൽ (ചെറിയ കുപ്പി) മഷിയായിരുന്നു. ചെലവാകട്ടെ 2,27,460 രൂപയും. ഇത്തവണത്തെ ലോക്സഭാ തിര‍ഞ്ഞെടുപ്പിലേക്കാണ് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഓർഡർ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയത്. 30 ലക്ഷം വയൽ മഷി നൽകണമെന്നായിരുന്നു ആവശ്യം. ഇതിനായി നൽകിയതാകട്ടെ 55 കോടി രൂപയും. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനും ഒരു മാസം മുൻപേ, മാർച്ച് 15നുതന്നെ, ഓർഡർ അനുസരിച്ചുള്ള ഈ മഷി മൊത്തം എത്തിച്ചുംകൊടുത്തു എംപിവിഎൽ. നൂറ്റിഅൻപതോളം തൊഴിലാളികളാണ് ഇതിനു വേണ്ടി രാവും പകലും പണിയെടുത്തത്. 

∙ ‘യുദ്ധ’ത്തിന് പെയിന്റടിച്ചവർ...

രസകരമാണ് എംപിവിഎലിന് അകത്തെ കാഴ്ചകൾ. കോടിക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്ന ഫാക്ടറിയാണെന്നൊന്നും ഒറ്റ നോട്ടത്തിൽ തോന്നില്ല. അതീവ സുരക്ഷയിലാണ് മഷിയുടെ നിർമാണം. പക്ഷേ മാധ്യമങ്ങൾക്കു പ്രത്യേക അനുമതിയോടെ പ്രവേശനം ലഭിക്കും. നിലത്ത് എല്ലാവരും ചേർന്ന് കൂട്ടംകൂടിയിരുന്നാണ് മഷിയുടെ പായ്ക്കിങ്ങും ലേബലിങ്ങും മറ്റും. മിക്സിങ്, ഫില്ലിങ്, ക്യാപ്പിങ് ഇതെല്ലാം കൂട്ടം കൂട്ടമായിരുന്നു ചെയ്യുന്നതു കാണാം. മൂന്നു ഘട്ടമായി പരീക്ഷണം പൂർത്തിയാക്കിയിട്ടാണ് മഷി പായ്ക്കിങ്ങിനായി അയയ്ക്കുക. എല്ലാം നിരീക്ഷിക്കാനായി സൂപ്പർവൈസർമാരുമുണ്ടാകും. ഗുണനിലവാര പരിശോധനയ്ക്കായി ക്വാളിറ്റി കൺട്രോള്‍ മാനേജരും. 

മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിൽ മഷിക്കുപ്പികൾ ഒരുക്കുന്ന തൊഴിലാളികൾ. (Photo: REUTERS/Rakesh Nair)

1989ലാണ് മൈസൂർ ലാക് ആൻഡ് പെയിന്റ് വർക്സ് ലിമിറ്റഡ് പേരു മാറ്റി എംപിവിഎൽ ആകുന്നത്. രാജകുടുംബത്തിൽനിന്ന് ഏറ്റെടുത്തതിനു ശേഷം 91.39% ഓഹരികളാണ് കർണാടക സർക്കാരിനു കീഴിലുള്ളത്. ശേഷിച്ചത് 1000 പേർക്ക് ഓഹരികളായി നൽകി. രാജകുടുംബത്തിനും ഒരു ഭാഗം ഓഹരി നൽകി. തുടക്കകാലത്ത് അരക്ക് മാത്രമായിരുന്നില്ല, വൻതോതിൽ പെയിന്റും ഇവിടെ ഉൽപാദിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രതിരോധ വകുപ്പിന് യുദ്ധ ടാങ്കുകളിൽ ഉപയോഗിക്കാനുള്ള പെയിന്റ് നൽകിയിരുന്നതും ഇവിടെനിന്നായിരുന്നു. രാജ്യമെമ്പാടുമുള്ള സ്ഥാപനങ്ങളിലേക്ക് ഔദ്യോഗിക മുദ്രണത്തിന് ആവശ്യമുള്ള അരക്കു നൽകിയിരുന്നതും എംപിവിഎൽതന്നെ. ഇലക്ട്രോണിങ് വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പിനു ശേഷം മുദ്ര വയ്ക്കാൻ ഉപയോഗിക്കുന്നതും ഈ അരക്കാണ്. 

മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിൽ തയാറാക്കിയ മഷി നിറയ്ക്കാനുള്ള കുപ്പികൾ ഒരുക്കുന്നു (Photo: REUTERS/Rakesh Nair)

ഇന്ന് കോട്ടിങ് പെയിന്റ്, ഡെക്കറേറ്റിവ് പെയിന്റ്, വുഡ് പോളിഷ്, വാർണിഷ്, തിന്നർ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഇവിടെനിന്നു പുറത്തിറങ്ങുന്നത്. അതോടൊപ്പമാണ് മഷിയുടെ ഉൽപാദനവും. 1962ൽ തിരഞ്ഞെടുപ്പു കമ്മിഷൻ, നിയമമന്ത്രാലയം, നാഷനൽ ഫിസിക്കൽ ലാബറട്ടറി, എൻആർഡിസി എന്നിവ ചേർന്നാണ് മൈസൂർ ലാക് ആൻഡ് പെയിന്റ് വർക്സുമായി കരാറൊപ്പിട്ടത്. മഷിയുടെ കൂട്ട് ഒരു കാരണവശാലും പരസ്യമാക്കരുതെന്നും കരാറിലുണ്ട്. 1951ലെ ദ് റെപ്രസന്റേഷൻ ഓഫ് ദ് പീപ്പിൾ ആക്ടിലും (ആർഒപിഎ) ഈ മഷിയെപ്പറ്റിയും അതിന്റെ നിർമാണത്തെയും ഉപയോഗത്തെയും പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

∙ വോട്ടിനു മാത്രമല്ല; നമ്മുടെ നാട്ടിൽ മാത്രവുമല്ല

ഉപയോഗിക്കുന്ന മേഖലയുടെ പേരു ചേർത്ത് ‘വോട്ടേഴ്സ് ഇങ്ക്’ എന്നൊരു പേരും ഇതിനുണ്ട്. 5, 7.5, 10, 20, 50, 80 മില്ലി വയലുകളിലായിട്ടാണ് നിലവിൽ മഷി നിർമിച്ച് നൽകുന്നത്. 2017ൽ മാർക്കർ പേനയായും ഈ മഷി ഇറക്കി. അന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോളിയോ യജ്ഞത്തിൽ ഉപയോഗിക്കാൻ വേണ്ടിയായിരുന്നു പേന നിർമിച്ചത്. പോളിയോ എടുത്ത കുട്ടികളുടെ ഇടതുകൈവിരലിൽ ഇതുപയോഗിച്ച് ചെറിയൊരു അടയാളമിടും. കുട്ടികൾ വായിൽ വിരലിടാൻ സാധ്യതയുള്ളതിനാൽ വളരെ കുറച്ച് സിൽവർ നൈട്രേറ്റ് ആണ് ഇതിൽ ഉപയോഗിച്ചിരുന്നത്. 

തിരഞ്ഞെടുപ്പ് ബോധവൽക്കരണ ബോർഡിന്റെ ഈ കാഴ്ച 2014ൽ ഡല്‍ഹിയിൽനിന്ന് എടുത്തത് (Photo by SAJJAD HUSSAIN / AFP)

വോട്ടിങ്ങിനല്ലാതെ ഇനിയുമുണ്ടായി ഈ മഷിയുടെ ഉപയോഗം. കോവിഡ് കാലത്തായിരുന്നു അത്. ക്വാറന്റീനിലുള്ളവരെ തിരിച്ചറിയാൻ അവരുടെ കയ്യിൽ ഈ മഷി ഉപയോഗിച്ച് മാർക്ക് ചെയ്ത ചില സംസ്ഥാനങ്ങളുണ്ട്. ഈ അടയാളം കണ്ടാൽ ഒന്നുറപ്പിക്കാം, ക്വാറന്റീനിൽനിന്ന് ‘ചാടിപ്പോന്നതാണ്’. ഇന്ത്യയിൽ മാത്രമല്ല, മുപ്പതിലേറെ രാജ്യങ്ങളിൽ ഇന്ന് എംപിവിഎലിന്റെ മഷി ഉപയോഗിക്കുന്നുണ്ട്. സിംഗപ്പുർ, തായ്‌ലൻഡ്, മലേഷ്യ, മാലദ്വീപ്, ഫിജി, തുർക്കി. അഫ്ഗാനിസ്ഥാൻ, കാനഡ, ഘാന, നൈജീരിയ, മംഗോളിയ, നേപ്പാൾ, ദക്ഷിണാഫ്രിക്ക, ബുർക്കിനഫാസോ, കംബോഡിയ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ചില രാജ്യങ്ങളിൽ ഈ മഷി വിരലിൽ പ്രയോഗിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. ഉദാഹരണത്തിന് മാലദ്വീപിൽ വിരലിന്റെ അറ്റം മഷിയിൽ മുക്കുന്നതാണ് രീതി. അതിനാൽത്തന്നെ ആവശ്യമുള്ള മഷിയുടെ അളവും കൂടും. പക്ഷേ ഇന്ത്യയുടെയത്ര വമ്പൻ ജനസംഖ്യയില്ലാത്തതിനാൽ കുഞ്ഞൻ രാജ്യങ്ങൾക്ക് മഷി യഥേഷ്ടം ഉപയോഗിക്കാമെന്ന നിലയാണ്. എത്ര വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും ഉൽപാദിപ്പിച്ചു നൽകാൻ എംപിവിഎലും തയാറാണല്ലോ!

വാരാണസി മണ്ഡലത്തിൽ 2009ല്‍ വോട്ടു ചെയ്ത യുവതിയുടെ കയ്യില്‍ മഷി പുരട്ടുന്നു (Photo by PRAKASH SINGH / AFP)

ആർക്കു വേണമെങ്കിലും ഇവിടെനിന്ന് മഷി വാങ്ങാമെന്നു കരുതിയാൽ പക്ഷേ നടക്കില്ല. അതിനു സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇനി ഈ മഷി സ്വയം നിർമിക്കാമെന്നു വച്ചാലോ, എംപിവിഎലിന്റെ മാനേജിങ് ഡയറക്ടർക്കു പോലും അതിന്റെ രഹസ്യമറിയില്ല. കമ്പനിയിലെ രണ്ട് കെമിസ്റ്റുകൾക്കു മാത്രമാണ് ഈ മഷിക്കൂട്ടിന്റെ കൃത്യമായ ആനുപാതം കൈമാറിയിരിക്കുന്നത്. അവർ ഇരുവരും രാജിവയ്ക്കുമ്പോൾ മാത്രം അടുത്ത 2 പേർക്കു പറഞ്ഞുകൊടുക്കും. അവരായിരിക്കും ആ ഫോർമുല പിന്നീട് രഹസ്യമായി സൂക്ഷിക്കുക. ജനാധിപത്യം എത്രയേറെ വിലയേറിയതാണന്ന് നമുക്കെല്ലാവർക്കും അറിയാം. ആ ജനാധിപത്യ സംരക്ഷണം ഉറപ്പുവരുത്തുന്ന മഷിക്കൂട്ടും അത്രയേറെ അമൂല്യമായതാണല്ലോ...!

English Summary:

The History, Origins and Development of the Indelible Ink Mark in the Indian Voting System