ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി സംസ്ഥാനത്ത് അഞ്ച് വയസ്സായി തന്നെ തുടരുമോ? അടുത്ത അധ്യയനവർഷം പുതിയ തീരുമാനങ്ങൾ വന്നാൽ ഒരു വർഷം നഷ്ടപ്പെടുമോ? വീണ്ടും ക്ലാസുകൾ ആരംഭിക്കാൻ 2 മാസം ശേഷിക്കെ സംസ്ഥാനത്തെ ഒരു കൂട്ടം മാതാപിതാക്കളുടെ ആധിയാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി 6 വയസ്സ് ആക്കണം എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാനത്ത് അത് നടപ്പാക്കില്ല എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ സമ്മർദം തുടർന്നാൽ 5 വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം നിഷേധിക്കപ്പെടുമോ എന്നാണ് ആശങ്ക. ദേശീയ വിദ്യാഭ്യാസ നയം പൂർണമായും സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമോ? 5 വയസ്സിൽ തന്നെ പഠനം തുടരാൻ സാധ്യതകളുണ്ടോ? എന്തുകൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ നിർബന്ധം പിടിക്കുന്നത്? കേരളത്തിലെ സാഹചര്യങ്ങളിൽ ഇത് എത്രത്തോളം പ്രാവർത്തികമാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഹയർസെക്കൻഡറി കഴിയാൻ 18!

ADVERTISEMENT

നിലവിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം വന്നത് 2020ലാണ്. സ്കൂളുകളുടെ ഭാഗമായ പ്രീ പ്രൈമറിയെ അതിൽ നിന്ന് മാറ്റി 3 മുതൽ 6 വയസ്സ് വരെയുള്ള വിദ്യാഭ്യാസം അങ്കണവാടികളിലേക്കോ മറ്റ് ബദൽ കേന്ദ്രങ്ങളിലേക്കോ മാറ്റുക എന്നതാണ് പുതിയ നയത്തിന്റെ പ്രധാന മാറ്റങ്ങളിലൊന്ന്. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പഠനവും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ഹയർസെക്കൻഡറി വിദ്യാഭ്യാസവും ഉൾപ്പെടെ 10+2 എന്നായിരുന്നു മുൻപ് നിലവിലുണ്ടായിരുന്ന ഘടന. പുതിയ വിദ്യാഭ്യാസ നയം ഇതിനെ കുറേക്കൂടി വിപുലീകരിച്ച് 5+3+3+4 എന്നാക്കി മാറ്റി. 3 മുതൽ 18 വയസ്സ് വരെയുള്ള വിദ്യാഭ്യാസ കാലമാണ് ഇതിൽ ഉൾപ്പെടുന്നത്.

ഇതിൽ ആദ്യത്തേത് അങ്കണവാടികൾ, പ്ലേ സ്കൂൾ, ബാലവാടികകൾ എന്നിവയുൾപ്പെടുന്നതാണ്. 3 വയസ്സ് മുതൽ 6 വയസ്സ് വരെയാണ് ഇതിന്റെ കാലാവധി. 6 വയസ്സിൽ ഒന്നാം ക്ലാസ്. ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കാനുള്ള പ്രായപരിധി 6–8 വരെയാണ്. ഈ അഞ്ച് വർഷങ്ങൾ ചേരുന്നതാണ് ആദ്യത്തെ ഘട്ടമായി കണക്കാക്കുന്നത്. മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള മൂന്നു വർഷമാണ് രണ്ടാം ഘട്ടം. പ്രായപരിധി 8–11 വരെ. മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത് ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ. പ്രായപരിധി 11–14. ഏറ്റവും ഒടുവിലെ ഘട്ടം ഒൻപതാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം അവസാനിക്കുന്ന പന്ത്രണ്ടാം ക്ലാസ് വരെയാണ്. ഹയർസെക്കൻഡറി കഴിയുമ്പോഴേക്കും വിദ്യാർഥിക്ക് 18 ആയിട്ടുണ്ടാവണം എന്നാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്.

വളരെ നേരത്തേ സ്കൂളുകളിലോ അങ്കണവാടികളിലോ പോയിത്തുടങ്ങുന്നതു കൊണ്ടുതന്നെ പ്രൈമറി വിദ്യാഭ്യാസം ആകുമ്പോഴേക്കും വ്യക്തമായ പഠന സന്നദ്ധത പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ കുട്ടികൾ. അടിസ്ഥാന സാക്ഷരതയും ഗണിതവും അഞ്ച് വയസ്സിൽ തന്നെ പഠിക്കാനുള്ള കഴിവ് അവർ ആർജിച്ചിട്ടുണ്ടാവും

കെ.വി.മനോജ്, മുൻ എസ്‌സിഇആർടി റിസർച് ഓഫിസർ

∙ എഴുതാനും വായിക്കാനും ‘അഞ്ചിൽ’ പഠിക്കുമോ?

അടിസ്ഥാന വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ നയം രൂപകൽപന ചെയ്തിരിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സ്കൂൾ പ്രവേശനത്തിന് വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അങ്കണവാടി അധ്യാപകർക്ക് ഡിപ്ലോമ എടുക്കാനുള്ള പദ്ധതികളും ഒപ്പം രൂപീകരിച്ചിട്ടുണ്ട്. മൂന്ന് മുതൽ ആറ് വയസ്സ് വരെ മൂന്ന് വർഷക്കാലം അടിസ്ഥാന വിദ്യാഭ്യാസത്തിന് നീക്കി വയ്ക്കാൻ സർക്കാർ പറയുന്നതിനു പിന്നിൽ ചില കാരണങ്ങളുമുണ്ട്.

പ്രൈമറി വിദ്യാഭ്യാസം ആകുമ്പോഴേക്കും വ്യക്തമായ പഠന സന്നദ്ധത പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ കുട്ടികൾ. (ഫയൽ ചിത്രം∙ മനോരമ)
ADVERTISEMENT

ദേശീയ തലത്തിൽ സർക്കാരിന്റെ വിവിധ സംവിധാനങ്ങളുടെ ഭാഗമായി നടത്തിയ സർവേകളിൽ പ്രൈമറി സ്കൂളുകളിലെ അഞ്ച് കോടിയിലധികം കുട്ടികൾക്ക് അക്ഷരങ്ങൾ എഴുതാനോ വായിക്കാനോ അറിയില്ലെന്നും അടിസ്ഥാന ഗണിതം അറിയില്ലെന്നും കണ്ടെത്തിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം പുറത്തിറങ്ങിയതിനു ശേഷം പുറത്തുവന്ന പഠനങ്ങളും അത് ശരിവച്ചു. വിദ്യാഭ്യാസപരമായി വലിയ പ്രതിസന്ധിയിലാണ് നമ്മൾ എന്നാണ് പദ്ധതി വിശദീകരിക്കുന്നതിന് ആമുഖമായി ദേശീയ വിദ്യാഭ്യാസ നയത്തിൽ പറഞ്ഞിരിക്കുന്നത്. ഒന്നാം ക്ലാസ് പ്രവേശനം ഒരു വർഷം വൈകിപ്പിക്കുന്നതിലൂടെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിക്കാനുള്ള പ്രാപ്തിയിലേക്ക് എത്താൻ കുട്ടികൾക്ക് ഒരു വർഷം അധികം നൽകുന്നു എന്നാണ് ന്യായം.

പക്ഷേ കേരളത്തിലേക്ക് വരുമ്പോൾ ഇതാണോ സ്ഥിതി? ദേശീയ തലത്തിലെ ഒരു വിദ്യാഭ്യാസ സൂചികകളും വച്ച് പാശ്ചാത്യ രാജ്യങ്ങളിലെ പഠനനിലവാരത്തോട് കിടപിടിക്കുന്ന കേരളത്തെ താരതമ്യം ചെയ്യാനാവില്ല. 

രാജ്യത്ത് പഠനനിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലെ കുട്ടികൾ അഞ്ചോ ആറോ വയസ്സിൽ ആദ്യമായി പഠനം ആരംഭിക്കുമ്പോൾ മൂന്ന് വയസ്സിൽ തന്നെ പ്രീ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നവരാണ് കേരളത്തിലെ ഏതാണ്ട് നൂറ് ശതമാനം കുട്ടികളും എന്ന് പഠനങ്ങൾ പറയുന്നു. ‘‘വളരെ നേരത്തേ സ്കൂളുകളിലോ അങ്കണവാടികളിലോ പോയി തുടങ്ങുന്നതു കൊണ്ടു തന്നെ പ്രൈമറി വിദ്യാഭ്യാസം ആകുമ്പോഴേക്കും വ്യക്തമായ പഠന സന്നദ്ധത പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ കുട്ടികൾ. അടിസ്ഥാന സാക്ഷരതയും ഗണിതവും അഞ്ച് വയസ്സിൽ തന്നെ പഠിക്കാൻ അവർ ആർജിച്ചിട്ടുണ്ടാവും.’’ മുന്‍ എസ്‌സിഇആർടി റിസർച് ഓഫിസറും വയനാട് വടുവഞ്ചാൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പലുമായ കെ.വി.മനോജ് പറയുന്നു.

പാഠപുസ്തകവുമായി കുട്ടി (ചിത്രം∙മനോരമ)

∙ ഈ വർഷം, അഞ്ചാം വയസ്സിൽ ചേർക്കാമോ?

2020 മുതൽ വിവിധ ഘട്ടങ്ങളിലായി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം മാത്രമല്ല, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതിക്കു സമ്മതം അറിയിച്ചു ധാരണാപത്രം ഒപ്പിട്ടിട്ടില്ല. മറ്റിടങ്ങളിലാവട്ടെ നിബന്ധനകൾക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്. വർഷങ്ങളായി അഞ്ച് വയസ്സിൽ ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്ന കേരളത്തിൽ ആറ് വയസ്സ് എന്നത് നടപ്പാക്കാനാവില്ലെന്നും ലക്ഷക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പ്രവേശനം നേടുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു നീക്കം പ്രായോഗികമല്ലെന്നുമാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. (ചിത്രം∙മനോരമ)
ADVERTISEMENT

കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും നിർദേശം നടപ്പാക്കാത്ത സാഹചര്യത്തിൽ പുതിയ അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്നു നിർദേശിച്ചു സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ 2024 ഫെബ്രുവരിയിൽ വീണ്ടും കത്തയച്ചിരുന്നു. അതിന് പിന്നാലെ സംസ്ഥാന സർക്കാർ നിലപാട് കടുപ്പിക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയാൽ മാത്രമേ ഈ രംഗത്തെ ധനസഹായം നൽകൂ എന്ന നിലപാടിലാണ് കേന്ദ്രം.

വിദ്യാഭ്യാസ അവകാശ നിയമം 2009 ൽ നടപ്പാക്കിയപ്പോൾ, എട്ടാം ക്ലാസിനെ അപ്പർ പ്രൈമറിയുടെ ഭാഗമാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ രംഗത്തെത്തുകയും കേരളത്തിൽ അത് നടപ്പാക്കാതെ പോകുകയും ചെയ്ത ചരിത്രവുമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം ചൂണ്ടിക്കാട്ടി പ്രായപരിധി 6 ആക്കുന്നത് തടയാൻ സർക്കാർ മുൻകൈയെടുക്കണം എന്നാണ് പ്രായപരിധി കൂട്ടുന്നതിനെ എതിർക്കുന്നവർ പറയുന്നത്.

∙ നടപ്പാക്കാതിരുന്നാൽ എന്ത് സംഭവിക്കും?

ദേശീയ വിദ്യാഭ്യാസ നയത്തിനു പിന്നാലെ കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയയിലും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്സാക്കി ഉയർത്തിയിരുന്നു. കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കേരളത്തിലെ ഒരു വിഭാഗം സിബിഎസ്ഇ സ്കൂളുകളിലും ആറ് വയസ്സ് പൂർത്തിയായവർക്ക് മാത്രമേ  2024–25 അധ്യയനവർഷത്തിൽ ഒന്നാം ക്ലാസിൽ പഠിക്കാൻ കഴിയൂ. യുകെജിയിലെ പഠനം കഴിയുകയും ആറ് വയസ്സ് തികയാതിരിക്കുകയും ചെയ്ത കുട്ടികൾക്കായി പ്രത്യേക ക്ലാസ് തന്നെ ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ചില സ്കൂളുകൾ.

ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയേണ്ടതുകൊണ്ട് കെജി ക്ലാസിൽ വീണ്ടും പഠിക്കാനാണ് സ്കൂളിൽ നിന്ന് പറഞ്ഞത്. ഒപ്പം പഠിച്ചവരിൽ പലരും പുതിയ ക്ലാസിലേക്ക് പോകുന്ന വിഷമം മാറ്റാൻ കുട്ടിയെ സ്കൂൾ മാറ്റേണ്ടി വന്നു. 

പി.കെ.അനിൽകുമാർ, രക്ഷിതാവ്, ബേപ്പൂർ

സിബിഎസ്ഇയും പൂർണമായി നിബന്ധന നടപ്പാക്കുന്നതിലേക്ക് മാറിയാൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മാത്രമാവും അടുത്ത അധ്യയനവർഷം അഞ്ച് വയസ്സുകാർക്ക് ഒന്നാം ക്ലാസിൽ പഠിക്കാൻ കഴിയുക. നിബന്ധന നടപ്പാക്കാതിരുന്നാൽ എന്ത് സംഭവിക്കും? വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 6–14 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്നാണ്. പദ്ധതിയുടെ പേരിൽ കേന്ദ്രം വാശി കാണിച്ചാൽ 5 വയസ്സിലെ ഒന്നാം ക്ലാസുകാർക്ക് ആനുകൂല്യങ്ങൾ പലതും നഷ്ടമായേക്കും. അഞ്ച് വയസ്സിൽ ഒന്നിൽ ചേരുന്ന കുട്ടികൾ 5+3+3+4 എന്ന പുതിയ ഘടന അനുസരിച്ച്, ഓരോ ഘട്ടത്തിലും ആനൂകൂല്യങ്ങൾക്ക് അനർഹരായേക്കാം. നിലവിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത് പോലും പ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഇതിലൊക്കെ മാറ്റം വന്നേക്കാം.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പാത്രങ്ങൾ കഴുകി വയ്ക്കുന്ന ജീവനക്കാർ. ( ഫയൽ ചിത്രം∙മനോരമ)

മറ്റൊരു പ്രധാന പ്രതിസന്ധി മത്സരപരീക്ഷകൾക്ക് കേന്ദ്ര സർക്കാർ നിശ്ചിത പ്രായപരിധി കൊണ്ടുവന്നേക്കുമോ എന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും വ്യക്തതയില്ല. നിലവിൽ 16–17 വയസ്സിലാണ് കേരളത്തിലെ കുട്ടികൾ പ്ലസ്ടു പരീക്ഷയെഴുതുന്ന പ്രായം. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാവട്ടെ ഹയർസെക്കൻഡറി പൂർത്തിയാവുന്നത് 18 വയസ്സിലാണ്. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനും നീറ്റ്,ജെഇഇ പോലുള്ള പ്രവേശനപരീക്ഷകൾക്കും 18 വയസ്സ് പ്രായപരിധി ആക്കി നിശ്ചയിച്ചാൽ കേരളത്തില്‍ അഞ്ച് വയസ്സിൽ ഒന്നാം ക്ലാസ് പഠനം തുടങ്ങിയ കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടുന്ന അവസ്ഥ വരും.

പദ്ധതിയുടെ പേരിൽ കേന്ദ്രം വാശി കാണിച്ചാൽ 5 വയസ്സിലെ ഒന്നാം ക്ലാസുകാർക്ക് ആനുകൂല്യങ്ങൾ പലതും നഷ്ടമായേക്കും. (ചിത്രം∙മനോരമ)

∙ നമ്മുടെ കുട്ടികളെ ഇതെങ്ങനെ ബാധിക്കും?

കേരളത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലം വ്യത്യസ്തമായതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ പഠനം ആരംഭിക്കുന്നുണ്ട്. ജോലി ചെയ്യുന്ന മാതാപിതാക്കളാണ് ഏറിയ പങ്കും എന്നതിനാൽ മൂന്നു വയസ്സിനോ അതിന് മുൻപോ തന്നെ അങ്കണവാടികളിലോ പ്ലേ സ്കൂളുകളിലോ എത്തുന്നവരാണ് ഭൂരിഭാഗവും. മൂന്നും നാലും വയസ്സിൽ കെജി ക്ലാസുകൾ, 5 വയസ്സിൽ ഒന്നാം ക്ലാസ് എന്ന രീതിയാണ് കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. വിദ്യാഭ്യാസ സൂചികകളിൽ പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളത്തിൽ അടിസ്ഥാന സാക്ഷരത 5 വയസ്സിന് മുൻപ് തന്നെ കുട്ടികൾ ആർജിക്കുമെന്നതിനാൽ പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അവർ പോകേണ്ടതുണ്ട്. പഠന സന്നദ്ധരായ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം വൈകിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും പറയുന്നു.

അവധിക്കാലം കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾ സ്കൂൾ ചുവരിലെ ചിത്രങ്ങൾ കൗതുകത്തോടെ നോക്കുന്നു. (ഫയൽ ചിത്രം∙മനോരമ)

അതേസമയം ഫിൻലൻഡ് പോലുള്ള രാജ്യങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം 7 വയസ്സിലാണ് ആരംഭിക്കുന്നതെന്നും പ്രായപരിധി ഉയർത്തുന്നത് ഗുണമാണെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. പക്ഷേ, കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ, ഇത് പ്രായോഗികമാവില്ല എന്നാണ് മറുവാദം. അടുത്ത അധ്യയനവർഷത്തിലും കേരളത്തിൽ പ്രായപരിധി ഉയർത്തില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കേന്ദ്രഫണ്ട് ലഭിക്കാതിരുന്നാൽ പ്രതിസന്ധി ഉണ്ടായേക്കാം. നിലവിൽ അടുത്ത അധ്യയനവർഷത്തിൽ 5 വയസ്സുകാർക്ക് ഒന്നാം ക്ലാസിൽ ചേരുന്നതിന് തടസ്സമില്ല. ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കുന്നതിലേക്ക് നീങ്ങിയാൽ നിലവിലെ പ്രീ പ്രൈമറി പാഠ്യപദ്ധതിയില്‍ പരിഷ്കരണങ്ങൾ വരുത്തണമെന്നും വിദഗ്ധർ പറയുന്നു.

English Summary:

Will Kerala Maintain First Class Admission at Age Five? Parents Rally as Countdown to Class Resumption Begins