സ്‌മാർട് ഫോണുകളുടെയും മിന്നൽ വേഗത്തിലുള്ള ഇന്റർനെറ്റ് കണക്‌ഷനുകളുടെയും യുഗത്തിൽ, പഴയ ബിഎസ്എൻഎൽ ലാൻഡ്‌ലൈനുകൾക്ക് വിചിത്രവും ഗൃഹാതുരവുമായ ചിലത് ഉണ്ട്. പലർക്കും ഇത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നില്ല; ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇടനാഴിയിലെ മേശപ്പുറത്ത് അഭിമാനത്തോടെ ഇരിക്കുന്ന കറുത്ത ഫോൺ, ഓരോ നമ്പറും ഡയൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഇപ്പോഴും ഓർക്കുന്നുവരുണ്ടാകും. പരിചിതമായ ആ റിങ്ടോണിനായി കാത്തിരിക്കുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു. പുറം ലോകവുമായി ബന്ധം സ്ഥാപിക്കാൻ അന്ന് റിസീവറിലൂടെ ലഭിച്ചിരുന്ന ആ ശബ്ദം മാത്രമായിരുന്നു. ലാൻഡ്‌ലൈൻ ഒരു ആശയവിനിമയ ഉപകരണം മാത്രമായിരുന്നില്ല അത്, പ്രത്യേകിച്ച് ദൂരെ താമസിക്കുന്നവർക്ക് ഒരു ജീവനാഡി ആയിരുന്നു. ഇന്ന് ബിഎസ്എൻഎൽ ലാൻഡ്‌ലൈനിന് പകരം കൂടുതൽ നൂതനമായ സാങ്കേതിക വിദ്യകൾ വന്നിട്ടുണ്ടാകാം, എങ്കിലും ആ പഴയ ലാൻഡ്ഫോൺ ഇനി പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ പോകുകയാണ് ബിഎസ്എൻഎൽ. നിങ്ങളുടെ വീട്ടിലെ ബിഎസ്എൻഎൽ ലാൻഡ്ഫോൺ ഇനി പഴയ ഫോണല്ല– സീൻ മാറുകയാണ്. ഈ വർഷം അവസാനത്തോടെ കേരളത്തിലെ ഒൻപതു ലക്ഷത്തോളം വരുന്ന ലാൻഡ്ഫോണുകളും അടുത്ത ലെവലിലേക്കു മാറും. ഒപ്റ്റിക്കൽ ഫൈബർ കേബിളിലേക്ക് ലാൻഡ് ഫോണുകൾ മാറ്റുന്ന മിഷൻ കൺവർഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആകെയുള്ള ലാൻഡ്ഫോണുകളിൽ മൂന്നിൽ ഒന്നു മാത്രമാണ് ഇനി പുതുതലമുറയിലേക്കു മാറാനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌മാർട് ഫോണുകളുടെയും മിന്നൽ വേഗത്തിലുള്ള ഇന്റർനെറ്റ് കണക്‌ഷനുകളുടെയും യുഗത്തിൽ, പഴയ ബിഎസ്എൻഎൽ ലാൻഡ്‌ലൈനുകൾക്ക് വിചിത്രവും ഗൃഹാതുരവുമായ ചിലത് ഉണ്ട്. പലർക്കും ഇത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നില്ല; ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇടനാഴിയിലെ മേശപ്പുറത്ത് അഭിമാനത്തോടെ ഇരിക്കുന്ന കറുത്ത ഫോൺ, ഓരോ നമ്പറും ഡയൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഇപ്പോഴും ഓർക്കുന്നവരുണ്ടാകും. പരിചിതമായ ആ റിങ്ടോണിനായി കാത്തിരിക്കുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു. പുറം ലോകവുമായി ബന്ധം സ്ഥാപിക്കാൻ അന്ന് റിസീവറിലൂടെ ലഭിച്ചിരുന്ന ആ ശബ്ദം മാത്രമായിരുന്നു.

ലാൻഡ്‌ലൈൻ ഒരു ആശയവിനിമയ ഉപകരണം മാത്രമായിരുന്നില്ല. പ്രത്യേകിച്ച് ദൂരെ താമസിക്കുന്നവർക്ക് ഒരു ജീവനാഡി ആയിരുന്നു. ഇന്ന് ബിഎസ്എൻഎൽ ലാൻഡ്‌ലൈനിന് പകരം കൂടുതൽ നൂതനമായ സാങ്കേതിക വിദ്യകൾ വന്നിട്ടുണ്ടാകാം, എങ്കിലും ആ പഴയ ലാൻഡ്ഫോൺ ഇനി പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ പോകുകയാണ് ബിഎസ്എൻഎൽ. നിങ്ങളുടെ വീട്ടിലെ ബിഎസ്എൻഎൽ ലാൻഡ്ഫോൺ ഇനി പഴയ ഫോണല്ല– സീൻ മാറുകയാണ്. ഈ വർഷം അവസാനത്തോടെ കേരളത്തിലെ ഒൻപതു ലക്ഷത്തോളം വരുന്ന ലാൻഡ്ഫോണുകളും അടുത്ത ലെവലിലേക്കു മാറും. ഒപ്റ്റിക്കൽ ഫൈബർ കേബിളിലേക്ക് ലാൻഡ് ഫോണുകൾ മാറ്റുന്ന മിഷൻ കൺവർഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആകെയുള്ള ലാൻഡ്ഫോണുകളിൽ മൂന്നിൽ ഒന്നു മാത്രമാണ് ഇനി പുതുതലമുറയിലേക്കു മാറാനുള്ളത്. 

പഴയ ലാൻഡ്ഫോൺ. (Photo: montree hanlue/shutterstock)
ADVERTISEMENT

? എന്താണ് മാറ്റം

പഴയ ലാൻഡ്ഫോണുകൾ കോപ്പർ കേബിളുകൾ വഴിയാണു കണക്ട് ചെയ്തിരുന്നത്. ഇതു മാറി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയാണു പുതിയ കണക്‌ഷൻ നൽകുന്നത്. ഇതിനുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ബിഎസ്എൻഎൽ കേരളത്തിൽ ഭൂരിഭാഗം സ്ഥലത്തും സ്ഥാപിച്ചു കഴിഞ്ഞു. വീടുകളിലേക്കുള്ള കേബിളുകൾ മാറുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് ആകെ 6 ലക്ഷം ലാൻഡ് ഫോണുകൾ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷനിലേക്കു മാറി. ഇനി മൂന്നര ലക്ഷത്തോളം കണക്‌ഷനുകളാണ് മാറാനുള്ളത്. 

? നമ്പർ മാറേണ്ടി വരുമോ

∙ നിലവിൽ ഉപയോഗിക്കുന്ന ലാൻഡ് ഫോൺ കണക്‌ഷൻ ഫൈബറിലേക്കു മാറുമ്പോൾ നമ്പർ മാറേണ്ടതില്ല. അതേ സ്ഥലത്ത് അതേ ഫോൺ നമ്പറിൽ തന്നെ ഫൈബർ കണക്‌ഷൻ ഉപയോഗിക്കാം. നിലവിൽ ഫോൺ വിളിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇന്റർനെറ്റ് ഉപയോഗത്തിന് വൈഫൈ മോഡം അടക്കമുള്ള സൗകര്യമാണ് പുതിയ കണക്‌ഷൻ വഴി ലഭിക്കുന്നത്. 

? കോപ്പർ മാറി ഫൈബർ വന്നാൽ

ഫോൺ‌ വിളിക്കാൻ മാത്രമായി ആർക്കും ഫോൺ വേണ്ടാത്ത കാലത്തെ ലാൻഡ്ഫോണിന്റെ അപ്ഗ്രഡേഷനാണ് കോപ്പറിൽ നിന്നു ഫൈബറിലേക്കുള്ള മാറ്റം. ഫോൺ വിളികളും അത്യാവശ്യം ഇന്റർനെറ്റ് സേവനവും കോപ്പർ വഴിയുള്ള കണക്‌ഷനുകൾ വഴി ലഭിച്ചിരുന്നു. എന്നാൽ ഫൈബർ വഴി ഫോൺ വിളിക്കൊപ്പം അതിവേഗ ഇന്റർനെറ്റ് സേവനമാണു ലഭിക്കുക.  കോപ്പർ കേബിളുകൾ വഴി ഡേറ്റ ട്രാൻസ്ഫർ ചെയ്യുമ്പോൾ എക്സ്ചേഞ്ചിൽ നിന്നുള്ള ദൂരം വർധിക്കുന്നതിന് അനുസരിച്ച് ഇന്റർനെറ്റ് വേഗം കുറഞ്ഞിരുന്നു. ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. എന്നാൽ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷനിൽ ഈ പ്രശ്നം ഇല്ല. എവിടെയാണെങ്കിലും ഒരേ വേഗം ലഭിക്കും. 

ബിഎസ്എൻഎലിന്റെ പഴയ ലാൻഡ്ഫോൺ വഴി കോൾ ചെയ്യുന്നു. (Photo: PradeepGaurs/shutterstock)
ADVERTISEMENT

? ഫൈബർ കണക്‌ഷന്റെ ഗുണങ്ങൾ 

വോയിസ്, ഡേറ്റ, വിഡിയോ എന്നിങ്ങനെ മൂന്നു തലത്തിൽ ട്രിപ്പിൾ പ്ലേ ഉപയോഗം ഫൈബർ വഴി ലഭിക്കും. കൂടുതൽ വോയിസ് ക്ലാരിറ്റിയിൽ കോളുകൾ ചെയ്യാം. ഇതിനൊപ്പം വിവിധ പ്ലാനുകളിൽ അതിവേഗ ഇന്റർനെറ്റ് ഉപയോഗം സാധിക്കും. കൂടാതെ വിവിധ പ്ലാനുകളിൽ ഐപിടിവി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ) ഉപയോഗിക്കാനും സാധിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ മോഡം സൗജന്യമായി ലഭിക്കും. നഗരസഭകളിൽ 499 രൂപയ്ക്കു മുകളിലുള്ള പ്ലാനുകൾ എടുക്കുന്നവർക്കും മോഡം സൗജന്യമാണ്. ഫൈബർ കണക്‌ഷൻ ബുക്ക് ചെയ്യാൻ bookmyfiber.bsnl.co.in എന്ന സൈറ്റ് വഴിയോ My BSNL എന്ന ആൻഡ്രോയ്ഡ് ആപ്പ് വഴിയോ സാധിക്കും. പരാതികൾ അറിയിക്കാൻ 18004444 എന്ന വാട്സാപ് നമ്പറുമുണ്ട്. 

ഒപ്റ്റിക്കൽ ഫൈബർ കേബിൾ ബോക്സ് ശരിയാക്കുന്നു. (Photo by BERTRAND LANGLOIS / AFP)

∙ മാറ്റം 6 ലക്ഷം 

ബിഎസ്എൻഎൽ ഫൈബർ കണക്‌ഷനുകളുടെ എണ്ണം കേരളത്തിൽ 6 ലക്ഷം കടന്നു. ആകെ 9.79 ലക്ഷം ലാൻഡ്ഫോൺ കണക്‌ഷനുകളാണു കേരളത്തിൽ ആകെയുള്ളതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ അവസാന കണക്ക്. ഡിസംബറോടെ കേരളത്തിലെ എല്ലാ ലാൻഡ്ഫോൺ കണക്‌ഷനും ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷനിലേക്കു മാറും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ടെലിഫോൺ എക്സ്ചേഞ്ചുകൾ ഫൈബർ സാങ്കേതിക വിദ്യയിലേക്കു മാറിയിട്ടു വർഷങ്ങളായി. മൊബൈൽ ടവറുകളിൽ 80 ശതമാനവും ഫൈബർ സാങ്കേതിക വിദ്യയിലാണു പ്രവർത്തിക്കുന്നത്. ഇപ്പോൾ വീടുകളിലേക്കുള്ള കോപ്പർ കണക്‌ഷനുകൾ മാറി ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ നൽകുന്ന ജോലികളാണു നടക്കുന്നത്. 

ADVERTISEMENT

∙ കോപ്പർ ചെറിയ പുള്ളിയല്ല 

ടെലികമ്യൂണിക്കേഷനിലെ പുതുതലമുറ ആവശ്യങ്ങൾക്കു പ്രയോജനപ്പെടുന്ന ഒപ്റ്റിക്കൽ ഫൈബർ കളം നിറയുമ്പോഴും രണ്ടു നൂറ്റാണ്ട് ഈ മേഖല നിലനിന്നത് കോപ്പർ അധിഷ്ഠിത കേബിൾ വഴിയാണ്. ഉയർന്ന നിലവാരമുള്ള കോപ്പർ കേബിളുകൾ വഴിയാണു കമ്യൂണിക്കേഷൻ സാധ്യമായിരുന്നത്. പ്ലെയിൻ ഓൾഡ് ടെലിഫോൺ നെറ്റ്‌വർക്ക് (പിഒടിഎൻ) എന്നാണ് കോപ്പർ അധിഷ്ഠിത ടെലികമ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ സാങ്കേതിക നാമം. മറ്റൊരു പവർ സോഴ്സ് ഇല്ലാതെ പ്രവർത്തിക്കും എന്നതാണ് പഴയ ടെലിഫോണുകളുടെ ഏറ്റവും വലിയ ഗുണം. പുതിയ ഒപ്റ്റിക്കൽ ഫൈബർ മോഡവും ഫോണും ലോക്കൽ പവറിൽ ആണു പ്രവർത്തിക്കുന്നത്. അതായത് വീട്ടിൽ കറന്റ് പോയാൽ ഇതു പ്രവർത്തിക്കില്ലെന്നു സാരം. 

ഒപ്റ്റിക്കൽ ഫൈബർ കേബിൾ. (Photo: SHARKstock/shutterstock)

∙ സിൽക്യാരയിലെ ടെലിഫോൺ

കോപ്പർ അധിഷ്ഠിത ടെലികമ്യൂണിക്കേൻ സിസ്റ്റത്തിന്റെ പ്രവർത്തന വിജയത്തിന്റെ ഏറ്റവും നല്ല ഉദാഹരണം അടുത്ത കാലത്ത് ഉത്തരകാശിയിലാണ്. സിൽക്യാര തുരങ്ക അപകടമുണ്ടായ സ്ഥലത്ത് ബിഎസ്എൻഎൽ കോപ്പർ അധിഷ്ഠിത ടെലിഫോൺ സേവനം ഏർപ്പെടുത്തിയിരുന്നു. ഇതു വഴി തുരങ്കത്തിന് അകത്തേക്ക് കോപ്പർ കേബിളുകൾ വഴി ടെലിഫോൺ കണക്‌ഷൻ നൽകി. ഇതു വഴി തുരങ്കത്തിൽ കുരുങ്ങിയവർക്കു പുറംലോകവുമായി സംസാരിക്കാനായി. മറ്റൊരു പവർ സിസ്റ്റവും വേണ്ടാത്തതിനാലാണു തുരങ്കത്തിനുള്ളിൽ കോപ്പർ കേബിളുകൾ വഴിയുള്ള ടെലിഫോൺ സിസ്റ്റം പ്രവർത്തിപ്പിക്കാനായത്.

English Summary:

BSNL's Kerala Landlines Go Fiber: Seamless Upgrade without Changing Your Number