ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് എത്തുമ്പോൾ നരേന്ദ്ര മോദിക്ക് ഒരു ശീലമുണ്ട്. സ്വാഗത പ്രാസംഗികൻ സംസാരിക്കുമ്പോള്‍ മോദി വിടരാറായ ഒരു താമരമൊട്ട് കൈയ്യിലെടുക്കും, പതിയെ അതിലെ ഇതളുകൾ ഓരോന്നായി വിടർത്തും. തുടർന്ന് പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴേക്കും മുന്നിലെ ചെറുമേശയിലേക്ക് വിടർന്ന താമര പൂവായിരിക്കും അദ്ദേഹം വയ്ക്കുക. സ്വയം വിടരാനുള്ള സമയം നൽകാതെ ഫലത്തിനായി ഒരുപടി മുന്നിൽ നിൽക്കുന്ന ഈ തന്ത്രമാണോ ഇക്കുറി സൂറത്തിലും ബിജെപി പരീക്ഷിച്ചത്. എതിരാളികളില്ലാതെ സൂറത്ത് മണ്ഡലത്തിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി സ്ഥാനാർഥി ജയിച്ചു കയറിയത് രാജ്യം ദിവസങ്ങളെടുത്ത് വിശദമായി ചർച്ച ചെയ്തു. അവിടെ സംഭവിച്ച അസ്വഭാവികതയിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നവർ കേവലം സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന മൂന്ന് വിശ്വസ്തരെ ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയതിനെ കുറിച്ച് പക്ഷേ അധികം ചർച്ച ചെയ്തു കണ്ടില്ല.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് എത്തുമ്പോൾ നരേന്ദ്ര മോദിക്ക് ഒരു ശീലമുണ്ട്. സ്വാഗത പ്രാസംഗികൻ സംസാരിക്കുമ്പോള്‍ മോദി വിടരാറായ ഒരു താമരമൊട്ട് കൈയ്യിലെടുക്കും, പതിയെ അതിലെ ഇതളുകൾ ഓരോന്നായി വിടർത്തും. തുടർന്ന് പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴേക്കും മുന്നിലെ ചെറുമേശയിലേക്ക് വിടർന്ന താമര പൂവായിരിക്കും അദ്ദേഹം വയ്ക്കുക. സ്വയം വിടരാനുള്ള സമയം നൽകാതെ ഫലത്തിനായി ഒരുപടി മുന്നിൽ നിൽക്കുന്ന ഈ തന്ത്രമാണോ ഇക്കുറി സൂറത്തിലും ബിജെപി പരീക്ഷിച്ചത്. എതിരാളികളില്ലാതെ സൂറത്ത് മണ്ഡലത്തിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി സ്ഥാനാർഥി ജയിച്ചു കയറിയത് രാജ്യം ദിവസങ്ങളെടുത്ത് വിശദമായി ചർച്ച ചെയ്തു. അവിടെ സംഭവിച്ച അസ്വഭാവികതയിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നവർ കേവലം സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന മൂന്ന് വിശ്വസ്തരെ ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയതിനെ കുറിച്ച് പക്ഷേ അധികം ചർച്ച ചെയ്തു കണ്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് എത്തുമ്പോൾ നരേന്ദ്ര മോദിക്ക് ഒരു ശീലമുണ്ട്. സ്വാഗത പ്രാസംഗികൻ സംസാരിക്കുമ്പോള്‍ മോദി വിടരാറായ ഒരു താമരമൊട്ട് കൈയ്യിലെടുക്കും, പതിയെ അതിലെ ഇതളുകൾ ഓരോന്നായി വിടർത്തും. തുടർന്ന് പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴേക്കും മുന്നിലെ ചെറുമേശയിലേക്ക് വിടർന്ന താമര പൂവായിരിക്കും അദ്ദേഹം വയ്ക്കുക. സ്വയം വിടരാനുള്ള സമയം നൽകാതെ ഫലത്തിനായി ഒരുപടി മുന്നിൽ നിൽക്കുന്ന ഈ തന്ത്രമാണോ ഇക്കുറി സൂറത്തിലും ബിജെപി പരീക്ഷിച്ചത്. എതിരാളികളില്ലാതെ സൂറത്ത് മണ്ഡലത്തിൽ വോട്ടെടുപ്പിന് മുൻപേ ബിജെപി സ്ഥാനാർഥി ജയിച്ചു കയറിയത് രാജ്യം ദിവസങ്ങളെടുത്ത് വിശദമായി ചർച്ച ചെയ്തു. അവിടെ സംഭവിച്ച അസ്വഭാവികതയിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നവർ കേവലം സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന മൂന്ന് വിശ്വസ്തരെ ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയതിനെ കുറിച്ച് പക്ഷേ അധികം ചർച്ച ചെയ്തു കണ്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് എത്തുമ്പോൾ നരേന്ദ്ര മോദിക്ക് ഒരു ശീലമുണ്ട്. സ്വാഗത പ്രാസംഗികൻ സംസാരിക്കുമ്പോള്‍ മോദി വിടരാറായ ഒരു താമരമൊട്ട് കൈയ്യിലെടുക്കും, പതിയെ അതിലെ ഇതളുകൾ ഓരോന്നായി വിടർത്തും. തുടർന്ന് പ്രസംഗിക്കാനായി എഴുന്നേൽക്കുമ്പോഴേക്കും മുന്നിലെ ചെറുമേശയിലേക്ക് വിടർന്ന താമര പൂവായിരിക്കും അദ്ദേഹം വയ്ക്കുക. സ്വയം വിടരാനുള്ള സമയം നൽകാതെ ഫലത്തിനായി ഒരുപടി മുന്നിൽ നിൽക്കുന്ന ഈ തന്ത്രമാണോ ഇക്കുറി സൂറത്തിലും ബിജെപി പരീക്ഷിച്ചത്? എതിരാളികളില്ലാതെ സൂറത്ത് മണ്ഡലത്തിൽ വോട്ടെടുപ്പിന് മുൻപേ  ബിജെപി സ്ഥാനാർഥി  ജയിച്ചു കയറിയത് രാജ്യം ദിവസങ്ങളെടുത്ത് വിശദമായി ചർച്ച ചെയ്തു.  അവിടെ സംഭവിച്ച അസ്വഭാവികതയിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നവർ കേവലം സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന മൂന്ന് വിശ്വസ്തരെ ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയതിനെ കുറിച്ച് പക്ഷേ അധികം ചർച്ച ചെയ്തു കണ്ടില്ല. 

സൂറത്തിൽ യഥാർഥത്തിൽ  പരാജയപ്പെട്ടത് കോൺഗ്രസ് മാത്രമാണോ? നാളെ ഗുജറാത്തിലെ 25 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സൂറത്തിലെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വിരലിൽ വോട്ടവകാശത്തിന്റെ അടയാളം പതിയില്ല.  മഷി പുരണ്ട വിരൽ കാട്ടി വോട്ട് പൗരന്റെ അവകാശമാണെന്ന് കോടികൾ ചെലവാക്കി പരസ്യം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്. സൂറത്തിലെ വോട്ടിങ് മെഷീനിൽ ബിജെപി സ്ഥാനാർഥിയെയും നോട്ടയേയും മാത്രം വച്ച് തിരഞ്ഞെടുപ്പ് നടത്തണമായിരുന്നോ? ഒരുപക്ഷേ നോട്ട മുന്നിലെത്തിയെങ്കിൽ എന്താവും സംഭവിക്കുക? സൂറത്തിനോളം സുരക്ഷിതമായ മണ്ഡലത്തിൽ മത്സരിക്കാതെ ജയിക്കാൻ  ബിജെപി വളഞ്ഞവഴി സ്വീകരിക്കേണ്ട ആവശ്യമുണ്ടോ? വിശദമായി അറിയാം വജ്രശോഭയുള്ള സൂറത്തിലെ രാഷ്ട്രീയം.

സൂറത്ത് മണ്ഡലത്തില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖകൾ ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൈമാറുന്നു (Photo by PTI)
ADVERTISEMENT

∙ സൂറത്തിൽ സംഭവിച്ചത്? 

രാജ്യത്തെ 543 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടപടികൾ ഏഴ് ഘട്ടമായി പുരോഗമിക്കവേയാണ് വോട്ടെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മിഷൻ സൂറത്തിലെ ഫലം പ്രഖ്യാപിച്ചത്. എതിരില്ലാതെ ബിജെപിയുടെ സ്ഥാനാർഥി വിജയിച്ചു എന്ന വിവരം. ഇതോടെ 400 സീറ്റെന്ന ലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ബിജെപിയുടെ സ്കോർ ബോർഡിൽ ആദ്യ അക്കം തെളിഞ്ഞു. എന്നാൽ എങ്ങനെയാണ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ പൊതുസമ്മതനായി മാറിയത്? മാധ്യമങ്ങളിലൂടെ അത് അറിഞ്ഞവരുടെ മനസ്സിൽ 'സംതിങ് ഫിഷി' എന്ന് തോന്നിയെങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ല. അത്രയ്ക്കുണ്ടായിരുന്നു സൂറത്തില്‍ സംഭവിച്ച അസ്വഭാവിക സംഭവങ്ങൾ. 

മാർച്ച് 16ന്  ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പ്രഖ്യാപനം പ്രകാരം മേയ് 7നാണ് സൂറത്ത് ഉൾപ്പെടെ ഗുജറാത്തിലെ 26 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നിശ്ചയിച്ചത്. ഏഴ് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തിനെ ഉൾപ്പെടുത്തിയത്. ഏപ്രിൽ 12ന് ഗുജറാത്ത് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് പ്രകാരം ഏപ്രിൽ 19വരെ സ്ഥാനാർഥികളാവാൻ ആഗ്രഹിക്കുന്നവർക്ക് നോമിനേഷൻ സമർപ്പിക്കാനാവുമായിരുന്നു. സൂറത്തിൽ 8 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. ബിജെപിയുടെ സ്ഥാനാർഥിയായി മുകേഷ് ദലാൽ, കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനി, ബിഎസ്പി സ്ഥാനാർഥി പ്യാരേലാൽ ഭാരതി തുടങ്ങിയവരുൾപ്പെടെ എട്ട് സ്വതന്ത്രരാണ് പത്രിക സമർപ്പിച്ചത്. 

കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനി പ്രചാരണ തിരക്കിൽ (Photo Credit: kumbhaninileshm/facebook)

ഏപ്രില്‍ 21ന് പത്രികകളുടെ സൂഷ്മ പരിശോധന നടത്തിയതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനിയുടെ പത്രിക വരണാധികാരി തള്ളി. കുംബാനി സമർപ്പിച്ച മൂന്ന് സെറ്റ് പത്രികയിലും പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പത്രിക തള്ളിയത്. നിലേഷ് കുംബാനിയ്ക്ക് പുറമെ സൂറത്തിൽ കോൺഗ്രസ് ഡമ്മി സ്ഥാനാർഥി സുരേഷ് പദ്‌സലയുടെ പത്രികയും സമാന കാരണത്താൽ തള്ളുകയുണ്ടായി. ഇതോടെ സൂറത്തിൽ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാതായി. പിന്നെ അവശേഷിച്ചത് ബിജെപി, ബിഎസ്പി എന്നീ പാർട്ടികളുടെ സ്ഥാനാർഥിയും ഒരുപിടി സ്വതന്ത്രന്‍മാരുമായിരുന്നു. തിരഞ്ഞെടുപ്പിൽ വരണാധികാരി പത്രിക തള്ളുന്നത് സ്വാഭാവികമാണ്. കാരണം പാർട്ടി നോക്കിയല്ല നിയമങ്ങൾ നൂലിഴ കീറി പരിശോധിച്ചാണ് അത്തരമൊരു തീരുമാനമെടുക്കുന്നത്. അപ്പോഴും കോൺഗ്രസ് സ്ഥാനാർഥിയെ പിന്താങ്ങിയവർ എന്തിനിങ്ങനെ ചെയ്തു എന്നതിന് ഉത്തരം നൽകാൻ ആരുമുണ്ടായിരുന്നില്ല. സ്വന്തം നില വിശദീകരിക്കാനായി നിലേഷ് കുംബാനിയെ തേടിയെങ്കിലും അദ്ദേഹം മറുപടി നൽകാതെ മറഞ്ഞിരുന്നു. ഇതോടെ സ്ഥാനാർഥിക്കും ഈ പിൻവാങ്ങലിൽ പങ്കുണ്ടെന്ന ആരോപണമുയര്‍ന്നു.

സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ (Photo Credit: MukeshDalalBJP/facebook)
ADVERTISEMENT

കുംബാനിയുടെയും ഡമ്മിയുടെയും പത്രിക തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങിയത്. സ്ഥാനാർഥികളാവാൻ നാമനിർദേശം നൽകിയവർക്ക് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഏപ്രിൽ 22ന് നടന്ന അപ്രതീക്ഷിത നീക്കങ്ങളായിരുന്നു കാരണം. ബിഎസ്പി സ്ഥാനാർഥി മുകേഷ് ദലാലും കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാർഥി സുരേഷ് പദ്‌സല, ഗ്ലോബൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ജയേഷ് മേവാഡ, ലോഗ് പാർട്ടി സ്ഥാനാർഥി സൊഹൈൽ ഷെയ്ഖ്, മറ്റ് സ്വതന്ത്രരായ കിഷോർഭായ് ദയാനി, അജിത്‌സിൻഹ് ഉമത്ത്, ഭരത്ഭായ് പ്രജാപതി, അബ്ദുൾ ഹമീദ് ഖാൻ, പർസോത്തംഭായ് ബാരിയ  തുടങ്ങിയവർ കൂട്ടത്തോടെ പത്രിക പിൻവലിച്ചു. ഇതോടെ സ്ഥാനാർഥിയായി  മുകേഷ് ദലാൽ മാത്രമായി. തിരഞ്ഞെടുപ്പ് നടത്തിയാൽ കൂട്ടിനുണ്ടാവുക നോട്ടയും.

സൂറത്തിൽ ഈ സംഭവിച്ചതെല്ലാം മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയോ? പക്ഷേ നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ രണ്ട് കാര്യങ്ങളാണ് വിശദീകരിക്കേണ്ടത്. ഒന്ന് സ്ഥാനാർഥിയെയും പിന്താങ്ങിയവരെയും തിരഞ്ഞെടുത്തപ്പോൾ കോൺഗ്രസിന് പറ്റിയ അബദ്ധം. രണ്ട് ബിജെപി സ്ഥാനാർഥിയും നോട്ടയും മത്സരത്തിനിറങ്ങിയാൽ എന്തു സംഭവിക്കും എന്നത്? ഇതുരണ്ടും വിശദീകരിച്ചതിന് ശേഷം പ്രതിപക്ഷം ആരോപിക്കും പോലെ ബിജെപി എന്തിന് ഈ പരീക്ഷണത്തിന്, അതും സൂറത്തിൽ മുതിർന്നു എന്നതിലേക്ക് പോകാം. 

നിലേഷ് കുംബാനി (Photo Credit: kumbhaninileshm/facebook)

∙ താങ്ങുന്നയാൾ 'കൈ'വിട്ടാൽ ഉറപ്പായും വീഴും

ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ ഇന്ത്യമുന്നണിയായിട്ടാണ് കോൺഗ്രസ് മത്സരത്തിന് ഇറങ്ങിയത്. ഇന്ത്യ മുന്നണിയിൽ പക്ഷേ മത്സരിക്കാൻ കോൺഗ്രസും ആപ്പും മാത്രം. മൊത്തമുള്ള 26 സീറ്റുകളിൽ 24 എണ്ണംകോൺഗ്രസും 2 എണ്ണത്തിൽ ആപ്പും ബിജെപിയെ നേരിടാൻ തീരുമാനിക്കുകയായിരുന്നു. സൂറത്തിൽ കോൺഗ്രസാണ് മത്സരിക്കാനിറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനിയും അദ്ദേഹത്തിന്റെ ഡമ്മി സ്ഥാനാർഥിയായി സുരേഷ് പദ്‌സലയും പത്രിക സമർപ്പിച്ചു. 1951ൽ പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പത്രിക സമർപ്പിക്കുമ്പോൾ ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയെ ഒരാൾ നിർബന്ധമായും പിന്താങ്ങണം.  (സ്വതന്ത്ര സ്ഥാനാര്‍ഥികളെ പത്തുപേരാണ് പിന്തുണയ്ക്കേണ്ടത്). പിന്തുണയ്ക്കുന്നയാൾ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടറായിരിക്കണം എന്നും നിർബന്ധമുണ്ട്. നാമനിർദേ പത്രികയിൽ ഇയാളുടെ പേരും ഒപ്പും നിർബന്ധവുമാണ്. 

വോട്ടു ചെയ്ത യുവതിയുടെ കയ്യില്‍ മഷി പുരട്ടുന്നു (Photo by PRAKASH SINGH / AFP)
ADVERTISEMENT

പിഴവുകൾ പരമാവധി ഒഴിവാക്കുന്നതിനായി നിലേഷ് കുംബാനി മൂന്ന് സെറ്റ് പത്രികകളാണ് സൂറത്തിലെ വരണാധികാരിക്ക് മുന്നിൽ സമർപ്പിച്ചത്. ഒരു സ്ഥാനാര്‍ഥിക്ക് നാല് സെറ്റുവരെ പത്രിക ഒരു മണ്ഡലത്തിൽ സമർപ്പിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഒന്നിൽ എന്തെങ്കിലും പിശക് കണ്ടെത്തിയാൽ സുരക്ഷിതനാവുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഒന്നിലേറെ സെറ്റുകൾ സമർപ്പിക്കുന്നതിന് പിന്നിലുള്ളത്. നിലേഷ് കുംബാനിയുടെ പത്രിക പിന്തള്ളാനുള്ള കാരണം സമർപ്പിച്ച മൂന്ന് സെറ്റ് പത്രികയിലും പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതാണ്. സൂക്ഷ്മ പരിശോധന നടന്ന ദിവസം ബിജെപി നേതാവാണ് കോൺഗ്രസ് പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് വരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നാമനിർദേശ പത്രികയിൽ ഒപ്പിട്ടവർ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന സത്യവാങ്മൂലം നൽകിയതോടെ നിലേഷ് കുംബാനിയുടെ പത്രിക തള്ളി. 

സൂറത്ത് മണ്ഡലത്തിൽ മത്സരിക്കാൻ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംബാനി (Photo Credit: kumbhaninileshm/facebook)

പത്രികയിൽ ഒപ്പിട്ട ആ മൂന്ന് പേർ കുംബാനിയ്ക്ക് വേണ്ടപ്പെട്ടവർ ആയിരുന്നു എന്നതാണ് മറ്റൊരു വിചിത്ര സത്യം. നിലേഷ് കുംബാനിയുടെ സഹോദരി ഭർത്താവായ  ജഗദീഷ് സവാലിയ, മരുമകൻ ധ്രുവിൻ ധമേലിയ, ബിസിനസ് പങ്കാളിയായ  രമേഷ് പോൾറ എന്നിവരായിരുന്നു അത്. ഇവരുടെ ഒപ്പ് വ്യാജമാണെന്ന് കോൺഗ്രസിന് മനസ്സിലായില്ലെങ്കിലും ആരോപണം ഉയർത്തിയ ബിജെപി അനുയായി എങ്ങനെ തിരിച്ചറിഞ്ഞു എന്നതും ന്യായമായ സംശയമാണ്. പത്രിക തള്ളുന്നതിന് മുൻപ് വരാണാധികാരി  വിശദീകരണം ചോദിച്ചെങ്കിലും മറുപടി പറയാൻ ഹാജരാകാതെ കുംബാനി ഒളിവിൽ പോയി. മുഖ്യസ്ഥാനാർഥിക്ക് സംഭവിച്ച പിഴവുകളെല്ലാം കോൺഗ്രസ് ഡമ്മിസ്ഥാനാർഥിയുടെ പത്രികയിലും ആവർത്തിച്ചു (ഡമ്മി സ്ഥാനാർഥിയെയും പിന്താങ്ങുന്നയാളെയും നിലേഷ് കുംബാനിയാണ് ഏർപ്പാടാക്കിയത്). ഇതോടെ സൂറത്തിൽ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാതായി. തൊട്ടടുത്ത ദിവസം ബിജെപിയുടേതൊഴികെ ബാക്കി എല്ലാ സ്ഥാനാർഥികളും പത്രികകൾ പിൻവലിച്ചതോടെ  ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കേണ്ടി വന്നു. സംഭവം വിവാദമായപ്പോഴാണ് 'നോട്ട'യിലേക്ക് നോട്ടം എത്തിയത്. 

∙ നോട്ടയുമായി മത്സരിക്കാനാവില്ലേ?

രാഷ്ട്രീയത്തിന് അതീതമായി സൂറത്തിൽ നഷ്ടം സംഭവിച്ചത് ലക്ഷക്കണക്കിന് വോട്ടർമാർക്കാണ്. വോട്ടവകാശം നിഷേധിക്കപ്പെട്ട ജനതയ്ക്ക് ആരാവും മറുപടി പറയുക? സൂറത്തിലെ തിരഞ്ഞെടുപ്പ് അത് ബിജെപി സ്ഥാനാർഥിയും  നോട്ടയും മാത്രം വച്ച് നടത്തിയാൽ എന്താവും സംഭവിക്കുക? ഇത്തരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ കൊഴുത്തിരുന്നു. ചിലരാവട്ടെ ഒരു പടികൂടി കടന്ന് ബിജെപി സ്ഥാനാർഥിയെക്കാളും നോട്ട വോട്ട് നേടിയാൽ എന്ത് സംഭവിക്കും എന്നും അറിയാൻ ആഗ്രഹിച്ചു. എന്നാൽ  ഇന്ത്യയിൽ നോട്ട ഇനിയും ശൈശവദശ കഴിഞ്ഞിട്ടില്ല. 2013ലാണ് മേൽപ്പറഞ്ഞവയല്ല എന്ന അർഥമുള്ള നോട്ടയെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലും സ്ഥാപിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് അക്ഷരം പ്രതി അനുസരിച്ച് സ്ഥാനാർഥികളുടെ പട്ടികയിൽ ഏറ്റവും താഴെയായി നോട്ടയ്ക്കായി ഒരു സ്ഥാനം ഒഴിച്ചിട്ടു.

സൂറത്ത് മണ്ഡലത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം (Photo by PTI)

വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകന് ലഭിച്ച സ്ഥാനാർഥികളെല്ലാവരും തിരഞ്ഞെടുക്കപ്പെടാൻ യോഗ്യരല്ലെന്ന് തോന്നിയാൽ വോട്ടെടുപ്പിൽ വിയോജിപ്പ് രേഖപ്പെടുത്താനുള്ള വഴിമാത്രമാണ് ഇന്ന് നോട്ട. അതല്ലാതെ ഒരു മണ്ഡലത്തിലെ വോട്ടുകൾ എണ്ണുമ്പോൾ ആദ്യസ്ഥാനത്ത് നോട്ട എത്തുകയാണെങ്കിൽ കൂടുതൽ വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർഥിയെയാവും വിജയിയായി പ്രഖ്യാപിക്കുന്നത്. ചുരുക്കി പറഞ്ഞാൽ നോട്ടയ്ക്ക് വോട്ട് ചെയ്താൽ സമ്മതിദായകന് വോട്ടിങ് പ്രക്രിയയിൽ പങ്കെടുക്കാനാവും എന്ന നേട്ടം മാത്രമാണ് ഇന്ത്യയിൽ ലഭിക്കുന്നത്. പക്ഷേ നോട്ട നിലവിലുള്ള എല്ലായിടത്തും ഇതല്ല സ്ഥിതി. തെക്കുകിഴക്കൻ രാജ്യമായ ഇന്തോനേഷ്യയിലാണ് സൂറത്തിന് സമാനമായ അവസ്ഥയുണ്ടായതെങ്കിൽ അവിടെ തിരഞ്ഞെടുപ്പ് തീർച്ചയായും നടക്കും. സ്ഥാനാർഥിയും നോട്ടയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നോട്ട മുന്നിലെത്തിയാൽ പുതിയ തിരഞ്ഞെടുപ്പും നടക്കും. (2018ൽ ഇന്തനേഷ്യയിലെ മകാസർ നഗരത്തിലെ മേയർ തിരഞ്ഞെടുപ്പിൽ നോട്ട കൂടുതൽ വോട്ട് നേടിയപ്പോള്‍ പുതിയ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.) എന്നാൽ ഇന്ത്യയിൽ നോട്ടയ്ക്ക് വലിയ അധികാരമൊന്നും നൽകുന്നില്ല. 

സുപ്രീം കോടതി (ഫയൽ ചിത്രം: മനോരമ)

അതേസമയം 2024 ഏപ്രിലിൽ നോട്ടയുമായി ബന്ധപ്പെട്ട്  ഒരു ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീം കോടതി. ഒരു മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിയിലായിരുന്നു ഇത്. ഇതിന് പുറമെ തിരഞ്ഞെടുപ്പിൽ നോട്ടയേക്കാളും കുറച്ച് വോട്ടുകൾ നേടുന്ന സ്ഥാനാർഥികളെ അടുത്ത അഞ്ച് വർഷത്തേക്ക് എല്ലാ തിരഞ്ഞെടുപ്പുകളിൽ നിന്നും മത്സരിക്കുന്നത് തടയണമെന്ന പൊതുതാൽപര്യ ഹർജിയും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്. 

∙ 2019ൽ സൂറത്തിൽ ഇടതിനെ പിന്നിലാക്കിയ നോട്ട 

2019ല്‍ 13 സ്ഥാനാർഥികളാണ് സൂറത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ ബിജെപി സ്ഥാനാർഥിയായ ദർശന വിക്രം ജർദോഷാണ് ഫലം വന്നത് വിജയിയായത്. ആകെ പോൾ ചെയ്തതിന്റെ 74 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ ഇദ്ദേഹം 795,651 വോട്ടുകള്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥി അശോക് പട്ടേലിന് പക്ഷേ 247,421 വോട്ടുകൾ മാത്രമാണ് നേടാനായത്. 5,48,230 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാർഥി നേടിയത്. ഒറ്റവാക്കിൽ പറഞ്ഞാൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചതിന്റെ ഇരട്ടിയോളം വോട്ടുണ്ടായിരുന്നു ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷം. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ നോട്ടയുടെ നേട്ടം കാണാതെ പോകാനാവില്ല. നോട്ടയുൾപ്പെടെ 14 പേരുകൾ ഇടം പിടിച്ച വോട്ടിങ് യന്ത്രത്തിലിട്ട വോട്ടെണ്ണിയപ്പോൾ നോട്ടയ്ക്ക് 10,532 വോട്ടുകൾ നേടി മൂന്നാം സ്ഥാനമാണ് ലഭിച്ചത്. കൗതുകകരമായ ഒരു കാര്യം നാലാം സ്ഥാനത്തെത്തിയത് സിപിഐ സ്ഥാനാർഥിയായ അഡ്വ. വിജയ് ഷെൻമാരെയായിരുന്നു. നോട്ട നേടിയതിലും പകുതിയോളം വോട്ടാണ് (5,735) ഇദ്ദേഹം നേടിയത്.  ഇക്കുറി സിപിഐ സ്ഥാനാർഥിയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നില്ല. 

സൂറത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo by PTI)

∙ സൂറത്തിൽ ബിജെപിയുടെ പരീക്ഷണമോ?

ബിജെപി സ്ഥാനാർഥിയുടെ എതിരില്ലാത്ത ജയത്തിന് തൊട്ടുപിന്നാലെ ക്രിക്കറ്റ് മത്സരങ്ങളിൽ കണ്ടിട്ടുള്ളതുപോലെ എതിരാളികളായ സ്ഥാനാർഥികളെ കൂട്ടുപിടിച്ചിട്ടുള്ള മാച്ച് ഫിക്സിങാണെന്നാണ് കോൺഗ്രസ് അടക്കമുള്ള എതിരാളികൾ ആരോപിച്ചത്. എന്നാൽ സൂറത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ബിജെപിക്ക് ഇത്തരമൊരു നീക്കം നടത്തേണ്ട ആവശ്യമുണ്ടോ എന്ന സംശയം തോന്നാം. 1989 മുതലുള്ള കഴിഞ്ഞ ഒൻപത് തിരഞ്ഞെടുപ്പുകളിലും സൂറത്ത് തുടർച്ചയായി വിജയിപ്പിച്ചിരുന്നത് ബിജെപി സ്ഥാനാർഥിയെയാണ്. ഇന്ത്യയുടെ പ്രഥമ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായ മൊറാർജി ദേശായി 1957 മുതല്‍ 1977 വരെ അഞ്ച് വട്ടമാണ് സൂറത്തിനെ ലോക്സഭയിൽ പ്രതിനിധാനം ചെയ്തത്. 

സൂറത്ത് ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന എല്ലാ നിയമസഭ സീറ്റുകളിലും ബിജെപിയാണ് ജയിച്ചിട്ടുള്ളത്. 2014ലും  2019ലും ഗുജറാത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിലും സമ്പൂർണ ജയമാണ് ബിജെപി നേടിയത്. ഇക്കുറിയും ഏഴോളം വ്യത്യസ്ത ഏജൻസികള്‍ നടത്തിയ പ്രീ പോൾ സർവേകളിൽ ബിജെപി മുൻവർഷത്തെ ജയം തുടരുമെന്നും പ്രവചിക്കുന്നു. ഈ ഒരു അവസ്ഥയിൽ എന്തിന് ബിജെപി സൂറത്തിലെ ജയം അട്ടിമറിക്കാൻ എതിരാളികളെ കൊണ്ട് പത്രിക പിൻവലിപ്പിക്കണം. 

ഒരുപക്ഷേ ശക്തികേന്ദ്രത്തിൽ ബിജെപി നടത്തിയ ഒരു പരീക്ഷണമാണെങ്കിലോ? സൂറത്ത് സംഭവത്തിൽ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജനപ്രതിനിധികളെ റിസോർട്ടുകളിൽ പാർപ്പിക്കുന്ന പതിവ് ഇന്ത്യൻ രാഷ്ട്രീയത്തിന് പുതുമയുള്ളതല്ല. കുതിരക്കച്ചവടം എന്ന ഓമനപേരിൽ വിളിക്കുന്ന ജനപ്രതിനിധികളെ സ്വന്തമാക്കുന്ന തന്ത്രത്തിന് 'ഓപറേഷൻ കമല്‍' എന്ന പേര് നൽകിയത് ബിജെപിയാണ്. തിരഞ്ഞെടുപ്പിന് മുൻപ് എതിർ സ്ഥാനാർഥികളെ പാട്ടിലാക്കുന്ന തന്ത്രം സൂറത്തിൽ നടത്തിയതിലൂടെ ഏറെ കാര്യങ്ങൾ പരീക്ഷിക്കാനാവും. ഇത്തരമൊരു അവസ്ഥയുണ്ടായാൽ അത് എങ്ങനെയാണ് കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും നേരിടുന്നതെന്നും എതിരാളികൾക്ക് സംഭവിക്കുന്ന ക്ഷീണവുമെല്ലാം മനസ്സിലാക്കാനും അവർക്കാവും. 

അതേസമയം രാജ്യത്ത് ആദ്യമായിട്ടല്ല എതിരില്ലാതെ ഒരു സ്ഥാനാർഥി ലോക്സഭ തിരഞ്ഞടുപ്പിൽ വോട്ടെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 1951-52, 1957ലെയും തിരഞ്ഞെടുപ്പുകളിൽ പത്തും, പതിനൊന്നും സ്ഥാനാർഥികളാണ് യഥാക്രമം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടുകളില്‍ 35 പ്രാവശ്യം ഇത് സംഭവിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥി ഇങ്ങനെ ജയിക്കുന്നത് ആദ്യമാണെന്ന് മാത്രം. 2012ൽ യുപിയിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തിൽ  ഉപതിരഞ്ഞെടുപ്പിലൂടെ സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവിന്റെ ജയമായിരുന്നു സൂറത്തിന് തൊട്ടുമുൻപായി സംഭവിച്ച ഏകപക്ഷീയ ജയം.

ഡിംപിൾ യാദവ് (Photo Credit: dimpleyadav/facebook)

പക്ഷേ അന്ന് തിരഞ്ഞെടുപ്പുകളിൽ നോട്ടയുണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകങ്ങളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് സാധാരണമായിരുന്നതിനാൽ അത് ചർച്ചയായിരുന്നില്ല. സ്ഥാനാർഥികൾ ഒന്നൊഴികെ ബാക്കിയെല്ലാവരും പത്രിക പിൻവലിച്ച് തിരഞ്ഞെടുപ്പ് എതിരില്ലാതാക്കി മാറ്റുന്ന സൂറത്ത് മോഡൽ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. സ്ഥാനാർഥികളെ നിർത്തുന്ന രാഷ്ട്രീയ പാർട്ടികളും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യവും ഈ ഗുജറാത്ത് മണ്ഡലം കാട്ടിത്തരുന്നു. സൂറത്ത് ഒരു പാഠമാവട്ടെ ഇനി ഒരിക്കലും ആവർത്തിക്കരുത് എന്ന് മനസ്സിലാക്കി തരുന്ന പാഠം.

(കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സൂറത്ത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇവിടെ സംഭവിച്ച അതേ ദൗർഭാഗ്യം ഇൻഡോറിലും കോൺഗ്രസ്സിനുണ്ടായി.  കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച ശേഷം ബിജെപിയിൽ ചേർന്നു. അതേസമയം ബിജെപിക്കൊപ്പം മറ്റു സ്ഥാനാർഥികളുള്ളതിനാൽ ഇവിടെ തിരഞ്ഞെടുപ്പ് നടക്കും. )

English Summary:

Gujarat's Political Experiment: What is Behind the BJP's Unopposed Victory in Surat?