സാമാന്യബുദ്ധിക്ക് നിരക്കാത്ത ഒരു നീക്കം. എന്നിട്ടും അത് കേരളത്തിലെ വനംവകുപ്പ് നടപ്പാക്കി. ഉന്നതങ്ങളിൽനിന്ന് ഇത്തരത്തിലുള്ള നീക്കങ്ങൾ എങ്ങനെ വരുന്നെന്ന് ആലോചിച്ച് പൊതുജനവും! ഒരു ഉത്തരവാണ് സംഭവം. കാട്ടിൽ യൂക്കാലി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ ഉത്തരവ്. എന്നാൽ പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. ഉത്തരവുകളിങ്ങനെ തിരുത്തുകയും പിൻവലിക്കുകയും ചെയ്യുന്നത് സംസ്ഥാന വനംവകുപ്പിന്റെ സ്ഥിരം പരിപാടിയായിക്കഴിഞ്ഞെന്ന വിമർശനം നിലനിൽക്കെയാണ് യൂക്കാലിയുടെ പേരിലും പഴി കേൾക്കേണ്ടി വന്നതെന്നോർക്കണം. ഏകവിള തോട്ടമായ യൂക്കാലി വനത്തില്‍ വച്ചുപിടിപ്പിക്കാനുള്ള നീക്കത്തിന് ആരാണു ചരട് വലിച്ചത്? തേക്കും യൂക്കാലിയും വച്ചുപിടിപ്പിച്ചതിന്റെ തിക്തഫലങ്ങൾ അതിരൂക്ഷമായി അനുഭവിക്കുന്നതിനിടെയാണ് വീണ്ടും ഇത്തരം ഉത്തരവ് ഇറങ്ങുന്നത് എന്നതാണ് കൗതുകകരം. സ്വഭാവിക വനത്തെ നശിപ്പിച്ച് പ്രകൃതിയെ വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ട ഇത്തരം മരങ്ങൾ വീണ്ടും നമ്മുടെ കാടുകളിൽ നിറയാൻ വഴി തുറക്കുന്നതിന് പിന്നിലെ ലക്ഷ്യവും സംശയാസ്പദമാണ്. യൂക്കാലി എങ്ങനെയാണ് നമ്മുടെ കാടുകൾ കയ്യടക്കിയത്, അതിന്റെ ചരിത്രമെന്താണ്? കാടുകയ്യേറിയ ഈ മരങ്ങൾ നമ്മുടെ കർഷകരോടും മണ്ണിനോടും ചെയ്തത് എന്താണ്? യൂക്കാലി മാത്രമല്ല, അതിനു കൂട്ടായി പിന്നെയുമുണ്ട് ‘വനനശീകരണ വൃക്ഷങ്ങൾ’. വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമാന്യബുദ്ധിക്ക് നിരക്കാത്ത ഒരു നീക്കം. എന്നിട്ടും അത് കേരളത്തിലെ വനംവകുപ്പ് നടപ്പാക്കി. ഉന്നതങ്ങളിൽനിന്ന് ഇത്തരത്തിലുള്ള നീക്കങ്ങൾ എങ്ങനെ വരുന്നെന്ന് ആലോചിച്ച് പൊതുജനവും! ഒരു ഉത്തരവാണ് സംഭവം. കാട്ടിൽ യൂക്കാലി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ ഉത്തരവ്. എന്നാൽ പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. ഉത്തരവുകളിങ്ങനെ തിരുത്തുകയും പിൻവലിക്കുകയും ചെയ്യുന്നത് സംസ്ഥാന വനംവകുപ്പിന്റെ സ്ഥിരം പരിപാടിയായിക്കഴിഞ്ഞെന്ന വിമർശനം നിലനിൽക്കെയാണ് യൂക്കാലിയുടെ പേരിലും പഴി കേൾക്കേണ്ടി വന്നതെന്നോർക്കണം.

ഏകവിള തോട്ടമായ യൂക്കാലി വനത്തില്‍ വച്ചുപിടിപ്പിക്കാനുള്ള നീക്കത്തിന് ആരാണു ചരട് വലിച്ചത്? തേക്കും യൂക്കാലിയും വച്ചുപിടിപ്പിച്ചതിന്റെ തിക്തഫലങ്ങൾ അതിരൂക്ഷമായി അനുഭവിക്കുന്നതിനിടെയാണ് വീണ്ടും ഇത്തരം ഉത്തരവ് ഇറങ്ങുന്നത് എന്നതാണ് കൗതുകകരം. സ്വഭാവിക വനത്തെ നശിപ്പിച്ച് പ്രകൃതിയെ വലിയ ദുരന്തത്തിലേക്ക് തള്ളിവിട്ട ഇത്തരം മരങ്ങൾ വീണ്ടും നമ്മുടെ കാടുകളിൽ നിറയാൻ വഴി തുറക്കുന്നതിന് പിന്നിലെ ലക്ഷ്യവും സംശയാസ്പദമാണ്. യൂക്കാലി എങ്ങനെയാണ് നമ്മുടെ കാടുകൾ കയ്യടക്കിയത്, അതിന്റെ ചരിത്രമെന്താണ്? കാടുകയ്യേറിയ ഈ മരങ്ങൾ നമ്മുടെ കർഷകരോടും മണ്ണിനോടും ചെയ്തത് എന്താണ്? യൂക്കാലി മാത്രമല്ല, അതിനു കൂട്ടായി പിന്നെയുമുണ്ട് ‘വനനശീകരണ വൃക്ഷങ്ങൾ’. വിശദമായി പരിശോധിക്കാം.

യൂക്കാലി ഇല (ഫയൽ ഫോട്ടോ: മനോരമ)
ADVERTISEMENT

∙ വെള്ളം ഊറ്റും യൂക്കാലി

ബ്രിട്ടിഷുകാരുടെ കാലത്തു തന്നെ കേരളത്തിൽ ഏകവിള തോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു. തേക്കാണ് ബ്രിട്ടിഷുകാർ വച്ചുപിടിപ്പിച്ചത്. കപ്പൽ നിർമാണത്തിനും മറ്റും ധാരാളം തടി ആവശ്യമായി വന്നതോടെയാണ് തേക്ക് വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. നിലമ്പൂരിലെ കനോലി തേക്ക് തോട്ടങ്ങളായിരുന്നു ആദ്യം നട്ടുപിടിപ്പിച്ചത്. അത് ചെറിയ അളവിൽ മാത്രമായിരുന്നു. പിന്നീട് 1960കളിലാണ് സർക്കാർ വലിയ രീതിയിൽ നിബിഢ വനം വെട്ടിവെളിപ്പിച്ച് വ്യാവസായിക ആവശ്യങ്ങൾക്കായി തേക്ക് നട്ടുപിടിപ്പിച്ചത്. തുടർന്ന് യൂക്കാലി, അക്വേഷ്യ തുടങ്ങിയ മരങ്ങളും നട്ടുപിടിപ്പിച്ചു. 

ഓസ്ട്രേലിയൻ മരമാണ് യൂക്കാലി (യൂക്കാലിപ്റ്റസ്). ഇതിന്റെ ഇല കോവാല എന്ന ജീവി മാത്രമേ ഭക്ഷിക്കൂ. മറ്റ് ജീവികളൊന്നും സാധാരണ ഭക്ഷിക്കാറില്ല. സൂക്ഷ്മ ജീവികളും ഇതിന്റെ ഇല ഭക്ഷിക്കില്ല. അതുകൊണ്ട് ഇല മണ്ണിൽ എളുപ്പത്തിൽ അഴുകില്ല. ഇലയിൽ ടാനിൻ എന്ന വിഷപദാർഥവും ഉണ്ട്. യൂക്കാലി നടുന്ന സ്ഥലത്ത് മറ്റൊരു സസ്യവും വളരില്ല. മണ്ണിലെ ജലം ഊറ്റിവലിച്ചെടുക്കുകയും ചെയ്യും.

ഇടുക്കി മൂന്നാറിലെ യൂക്കാലിക്കാട് (ചിത്രം: മനോരമ)

രണ്ടാം ലോക യുദ്ധത്തിന് ശേഷം ബ്രിട്ടിഷുകാർ ഇസ്രയേലിലേക്ക് യൂക്കാലി കൊണ്ടുപോയി. നൈൽ, യൂഫ്രട്ടീസ് നദികളുടെ ചതുപ്പ് പ്രദേശങ്ങളിൽ ഈ മരം വച്ചുപിടിപ്പിച്ചു. ചതുപ്പ് വറ്റിച്ച് മണ്ണ് കൃഷിയോഗ്യമാക്കാനും കെട്ടിടങ്ങൾ നിർമിക്കാനുമാണ് യൂക്കാലി നട്ടത്. മണ്ണ് അനുയോജ്യമായതോടെ യൂക്കാലികൾ പൂർണമായും മുറിച്ചു നീക്കി. 

ADVERTISEMENT

ന്യൂഡൽഹിയിലും  നിർമാണത്തിനായി  യൂക്കാലി മരങ്ങൾ ബ്രിട്ടിഷുകാർ കൊണ്ടുവന്നു. യമുനാ നദിയുടെ ചതുപ്പ് വറ്റിച്ച് മണ്ണ് ഗാഢതയുള്ളതാക്കാനാണ് ഇവിടെയും യൂക്കാലി നട്ടത്.  പൾപ്പ് നിർമാണത്തിനായാണ് കേരളത്തിലേക്ക് യൂക്കാലി കൊണ്ടുവന്നത്. മലബാറിലാണ് ആദ്യം യൂക്കാലി വച്ചുപിടിപ്പിച്ചത്.

പൾപ്പ് ഉണ്ടാക്കാനല്ലാതെ മറ്റൊന്നിനും ഈ മരം ഉപകരിക്കില്ല. ബത്തേരി കല്ലൂർ മുതൽ പൊൻകുഴി വരെയുള്ള പ്രദേശം ചതുപ്പ് നിലമായിരുന്നു. എപ്പോളും വെള്ളം ലഭിക്കുന്ന സ്ഥലം. യൂക്കാലി നട്ടുപിടിപ്പിച്ചതോടെ ഈ സ്ഥലം ചതുപ്പല്ലാതായി മാറി. നീരുറവകൾ വറ്റിപ്പോയി. ഇതേ അവസ്ഥയാണ് യൂക്കാലി നട്ടുപിടിപ്പിച്ച മറ്റ് സ്ഥലങ്ങളിലുമുണ്ടായത്. 

∙ ഗ്വാളിയർ റയോൺസും യൂക്കാലിയും

1958ലാണ് ഗ്വാളിയർ റയോൺസ് കോഴിക്കോട് മാവൂരിലെത്തുന്നത്. പൾപ്പ് നിർമാണത്തിനാണ് കമ്പനി സ്ഥാപിച്ചത്. 1.5 രൂപയ്ക്ക് ഒരു ടൺ മുള, 10 നയാ പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി, ചാലിയാറിൽ നിന്ന് യഥേഷ്ടം വെള്ളം എന്നിവ സംസ്ഥാന സർക്കാർ നൽകാമെന്ന കരാറിലാണ് കമ്പനി ആരംഭിച്ചത്. ഇരുപത് വർഷത്തേക്ക് വരെ കമ്പനിക്ക് പ്രവർത്തിക്കാനാവശ്യമായ മുള പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ലഭിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുടങ്ങിയത്. കമ്പനി തുടങ്ങി നാല് വർഷം കഴിഞ്ഞപ്പോഴേക്കും മുളകൾ പൂത്ത് കൂട്ടത്തോടെ നശിച്ചു. പൾപ്പ് നിർമാണത്തിനാവശ്യമായ മുള ലഭിക്കില്ലെന്ന് വന്നതോടെയാണ് യൂക്കാലിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്.

ADVERTISEMENT

യൂക്കാലി മരങ്ങളുടെ നാരുകൾ മികച്ചതാണെന്നും പൾപ്പ് ഉണ്ടാക്കാൻ അനുയോജ്യമാണെന്നും കണ്ടെത്തി. മാത്രമല്ല എവിടെയും വളരുന്ന യൂക്കാലി പത്ത് വർഷം കൊണ്ട് വലിയ തടിയായി മാറും. ഇതോടെയാണ് വയനാടൻ കാടുകൾ വ്യാപകമായി വെട്ടിവെളിപ്പിച്ച് യൂക്കാലി നടാൻ തുടങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ട് വയനാട്ടിലെ നിബിഢ വനത്തിന്റെ 30 ശതമാനവും യൂക്കാലി, തേക്ക് ഉൾപ്പെടെയുള്ള ഏകവിള തോട്ടങ്ങളായി മാറി. സമരത്തെത്തുടർന്ന് 20 വർഷം മുൻപ്  കമ്പനി അടച്ചുപൂട്ടി. എന്നാൽ വനപ്രദേശത്ത് നട്ട യൂക്കാലികൾ തടിച്ചുവളർന്നു. 

∙ കെഎഫ്ഡിസി എന്ന വെള്ളാന

കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി) സാമ്പത്തിക ലാഭം മുൻനിർത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കേരളത്തിലെ ആകെ വനത്തിന്റെ 29 ശതമാനവും കെഎഫ്ഡിസിയുടെ നിയന്ത്രണത്തിലാണ്. യൂക്കാലി, അക്വേഷ്യ തുടങ്ങിയ മരങ്ങൾ പൾപ് നിർമാണത്തിലായി വച്ചുപിടിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് കെഎഫ്ഡിസി നടപ്പിലാക്കുന്നത്. കെഎഫ്ഡിസി യൂക്കാലിയും അക്വേഷ്യയും ഏറ്റവും കൂടുതൽ വച്ചുപിടിപ്പിച്ചത് തിരുവനന്തപുരത്താണ്. കുറവ് വയനാട്ടിലും.

എന്നാൽ കെഎഫ്ഡിസി വരുന്നതിന് മുൻപുതന്നെ വയനാട്ടിൽ ഉൾപ്പെടെ മലബാറിൽ യൂക്കാലി നട്ടുപിടിപ്പിച്ചുകഴി‍ഞ്ഞിരുന്നു. കെഎഫ്ഡിസിയുടെ കീഴിൽ ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമുണ്ട്. കൂടാതെ മറ്റ് വനവിഭവങ്ങൾ സംസ്കരണം നടത്തുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടും കെഎഫ്ഡിസി നഷ്ടത്തിലാണ്. 

കോവാല (Photo by Patrick HAMILTON / AFP)

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണെന്ന് കരുതിയാണ് യൂക്കാലി മരങ്ങൾ നടാൻ അനുമതി തേടിയതെന്നാണ് കെഎഫ്ഡിസി എംഡിയുടെ വാദം. സംസ്ഥാന സർക്കാർ നയത്തിന് വിരുദ്ധമായി യൂക്കാലി മരം നടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കെഎഫ്ഡിസി എംഡി ജോർജി പി.മാത്തച്ചൻ നേരിട്ട് കത്തെഴുതുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമാണ് 1975ൽ കെഎഫ്ഡിസി സ്ഥാപിച്ചത്. വനസംരക്ഷണമായിരുന്നു പ്രധാന ലക്ഷ്യം. അതിൽ നിന്നെല്ലാം വ്യതിചലിച്ച് കശുവണ്ടി തോട്ടം വച്ചുപിടിപ്പിക്കുന്നതിലേക്ക് വരെ കെഎഫ്ഡിസി എത്തി. ഏറ്റവും ഒടുവിൽ കാട് മുച്ചൂടും മുടിക്കുന്ന യൂക്കാലി വീണ്ടും നട്ട് വളർത്തി ലാഭമുണ്ടാക്കാനാണ് നീക്കം. 

കെഎഫ്ഡിസി ഒരു വെള്ളാനയാണ്. 400 പേർമാത്രമാണ് കെഎഫ്ഡിസിയിൽ ജോലി ചെയ്യുന്നത്. എല്ലാകാലത്തും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. വനസംരക്ഷണത്തിന് കേന്ദ്രസർക്കാരിന്റെ താൽപര്യപ്രകാരം തുടങ്ങിയതാണ്. എന്നാൽ അവരുടെ ഇപ്പോളത്തെ പണി അതൊന്നുമല്ല. കശുവണ്ടി തോട്ടം വച്ചുപിടിപ്പിക്കലും ഗവിയിലും മറ്റും ടൂറിസം നടത്തലുമൊക്കെയാണ്. കെഎഫ്ഡിസി ജീവനക്കാരെ വനംവകുപ്പിലേക്ക് എടുക്കുകയും കെഎഫ്ഡിസിയുെട പക്കലുള്ള വനം റിസർവ് ഫോറസ്റ്റിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. കെഎഫ്ഡിസിയുടെ പ്രവർത്തനം തന്നെ അവസാനിപ്പിക്കണം

എൻ.ബാദുഷ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ്

∙ വീഴ്ചകൾക്ക് മാത്രമായി ഒരു വകുപ്പ്

വീഴ്ചകളുടെ പരമ്പരയാണ് വനംവകുപ്പിൽ സംഭവിക്കുന്നത്. രൂക്ഷമായ വന്യമൃഗ ആക്രമണമുണ്ടാകുകയും ആളുകൾ തുടർച്ചയായി കൊല്ലപ്പെടുകയും ചെയ്തപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാനേ വകുപ്പിന് സാധിച്ചുള്ളു. വയനാട്ടിൽ തുടരെ ആളുകൾ കൊല്ലപ്പെട്ടിട്ടും വനംമന്ത്രിക്ക് ആ പരിസരത്തേക്ക് തിരിഞ്ഞുപോലും നോക്കാൻ സാധിച്ചില്ല. വനംവകുപ്പുതന്നെ വനം നശിപ്പിക്കുകയും അതിന് ഉത്തരവാദികൾ മലയോരത്തെ കർഷകരാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്.

വൈത്തിരി സുഗന്ധഗിരിയിൽ നൂറുകണക്കിന് മരങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആശീർവാദത്തോടെ മുറിച്ചു കടത്തിയത്. ഇതിന്റെ പേരിൽ ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്യുകയും ആ ഉത്തരവ് പിൻവലിക്കുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തു. ഇതിനിടെ മുട്ടിൽ മരംമുറിക്കേസ് ഒന്നുമാകാതെ ഇഴയുകയാണ്. ഇത്തരത്തിൽ തുമ്പും വാലുമില്ലാതെ വനംവകുപ്പ് പ്രവർത്തിക്കുന്നതിനിടെയാണ് ആളുകളെ ചിരിപ്പിക്കുന്ന തരത്തിലുള്ള ഉത്തരവുകൾ വീണ്ടും ഇറക്കുന്നത്.

നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പൻ. മഞ്ഞക്കൊന്ന പോലുള്ള ചെടികൾ, വൻതോതിൽ കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. (ചിത്രം: മനോരമ)

∙ വനനശീകരണത്തിനും വനംവകുപ്പ്

വനാതിർത്തി പ്രദേശത്തെ കൃഷിക്കാർ വാഴ നടുന്നതും കന്നുകാലികളെ വളർത്തുന്നതുമെല്ലാമാണ് വന്യമൃഗ ആക്രമണം വർധിക്കാൻ കാരണമാകുന്നതെന്ന വാദമാണ് വനംവകുപ്പിലെ ചില ഉന്നതർ മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യ–വന്യമൃഗ ആക്രമണം എങ്ങനെ ലഘൂകരിക്കാം എന്ന പഠനങ്ങൾ നടത്തുകയും അതേസമയം തന്നെ കാട്ടിലെ മരം മുറിച്ച് കടത്തുകയും യൂക്കാലി നട്ടുപിടിപ്പിക്കുന്നതിന് അനുമതി തേടുകയും ചെയ്യുന്നത് ഇതേ വനംവകുപ്പാണ്. 

വയനാടൻ കാടുകൾ സൗന്ദര്യവത്കരിക്കുന്നതിന് 40 വർഷം മുൻപ് നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്ന പടർന്നുപന്തലിച്ചു. വനത്തിലെ മറ്റ് സസ്യങ്ങളെയെല്ലാം നശിപ്പിച്ച് മഞ്ഞക്കൊന്ന നൂറുകണക്കിന് ഹെക്ടർ സ്ഥലത്താണ് വ്യാപിച്ചത്. മഞ്ഞക്കൊന്ന വളരുന്ന പ്രദേശത്ത് വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ യാതൊന്നും വളരില്ല. ഇതോടെ ഈ പ്രദേശം വന്യമൃഗങ്ങൾ ഉപേക്ഷിച്ചു. മുത്തങ്ങയിലും തോല്‍പ്പെട്ടിയിലുമെല്ലാം കാടിനകത്ത് മഞ്ഞക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുന്നു.

യൂക്കാലി മരങ്ങൾ (ഫയൽ ഫോട്ടോ: മനോരമ)

കാടിന്‍റെ സ്വാഭാവികതയെ അടപടലം നശിപ്പിച്ചിരിക്കുകയാണ്  രാക്ഷസക്കൊന്നയെ എങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ കൈമലർത്തുകയാണ് വനംവകുപ്പ്. മഞ്ഞക്കൊന്ന നശിപ്പിക്കാനെന്ന പേരിലും കോടികളാണ് വകയിരുത്തിയിരിക്കുന്നത്. ഇങ്ങനെ വനനശീകരണത്തിൽ വലിയ പങ്ക് വഹിച്ചത് വനംവകുപ്പ് തന്നെയാണ്.

∙ ഇങ്ങനെ പോയാൽ എങ്ങനെയാകും!

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ മാറ്റങ്ങൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കൊടും ചൂട് സഹിച്ച കേരളം പേമാരിയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ മാറ്റത്തെ ഒരു പരിധിവരെയെങ്കിലും തടഞ്ഞുനിർത്താൻ സാധിക്കുന്നത് വനം– വന്യജീവി വകുപ്പിനാണ്. അത്തരത്തിലുള്ള ശ്രമം കാര്യക്ഷമമായി നടത്തുന്നതിന് പകരം നിക്ഷിപ്ത താൽപര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്ന് അടുത്തിടെ ഇറങ്ങുന്ന ഉത്തരവുകൾ തെളിയിക്കുന്നു. വനംവകുപ്പിലെ കുത്തഴിഞ്ഞ നടപടികളുടെ തിക്തഫലങ്ങൾ ഏറെയും അനുഭവിക്കേണ്ടി വരുന്നതാകട്ടെ മലയോര ജനതയും. 

English Summary:

How Eucalyptus Plantations Are Dangerous to Kerala Forests