ബംഗ്ലദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപി അൻവറുൽ അസിം അനാർ ചികിത്സയ്ക്കെന്ന പേരിൽ കൊൽക്കത്തയിലെത്തുന്നത് മേയ് 12നാണ്. പക്ഷേ, പിറ്റേന്ന് പുറത്തുപോയ അദ്ദേഹം പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതോടെ അനാറിനെ കാണാനില്ലെന്ന് കാട്ടി സുഹൃത്ത് പരാതി നൽകി. ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പിന്നീട് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് സിനിമാക്കഥയെ വെല്ലുന്ന വിവരങ്ങൾ! കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ ഫ്ലാറ്റിലേക്ക് അൻവറുൽ അസിം കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലപ്പെട്ട അസിമിന്റെ ശരീരം മാംസവും എല്ലുകളും വേർതിരിച്ച് ചെറിയ കഷണങ്ങളാക്കി കൊൽക്കത്തയിൽ പലയിടത്തായി ഉപേക്ഷിച്ചുവെന്ന വെളിപ്പെടുത്തലാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. മൃതദേഹം അതിക്രൂരമായ പീഡനത്തിന് വിധേയമായതായി ദേശീയ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലദേശിലെ ഭരണകക്ഷി എംപി ദുരൂഹ സാഹചര്യത്തിൽ ഇന്ത്യയിൽ കൊലപ്പെട്ടത് രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു. സംഭവത്തിൽ കുറ്റവാളി എന്ന് സംശയിക്കുന്ന എംപിയുടെ സുഹൃത്ത് ഏർപ്പെടുത്തിയ  കൊലയാളിയെ  അറസ്റ്റ് ചെയ്തിട്ടുണ്ട്.

അൻവറുൽ അസിം അനാർ (Photo Credit: AnwarulAzimAnar/facebook)
ADVERTISEMENT

ആരാണ് കൊല്ലപ്പെട്ട അവാമി ലീഗ് എംപി അൻവറുൽ അസിം  അനാർ? എന്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്? ബംഗ്ലദേശിലെ ഭരണകക്ഷി എംപിയെ കൊലപ്പെടുത്താൻ കൊൽക്കത്ത തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടാവും? അൻവറുൽ അസിമിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്നാരോപിക്കുന്ന സുഹൃത്തിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ത്? അൻവറുൽ അസിമിന്റെ ജീവിതം പോലെ തന്നെ നിഗൂ‍ഢതകൾ നിറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും. വിശദമായി വായിക്കാം.

∙  രാഷ്ട്രീയ നേതാവോ മാഫിയ നേതാവോ?

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി പാർട്ടി നേതാവാണ് കൊല്ലപ്പെട്ട അൻവറുൽ അസിം അനാർ. ജനൈദ–4 മണ്ഡലത്തിൽനിന്നുള്ള പാർലമെന്റംഗം. കാളിഗഞ്ജിലെ മധുഗഞ്ജിൽ ജനിച്ച അൻവറുൽ അനാർ മികച്ച ഫുട്ബോൾ താരമായിരുന്നു. ഫുട്ബോളിലൂടെ പ്രശസ്തിയിലേക്കുയർന്ന അനാർ 1993ൽ കാളിഗഞ്ജ് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2009ൽ കാളിഗഞ്ജ് ഉപജില്ലാ പരിഷദിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനാർ പിന്നീട് 2014 മുതൽ 2024 വരെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തുടർച്ചയായി ജനൈദ–4 മണ്ഡലത്തിൽനിന്ന് വിജയിച്ചു.

ബംഗ്ലദേശ് എംപി അൻവറുൽ അസിം അനാർ (Photo Credit: AnwarulAzimAnar/facebook)

രാഷ്ട്രീയ നേതാവ് എന്നതിലുപരി മാഫിയാ നേതാവായാണ് അൻവറുൽ അനാർ പ്രവർത്തിച്ചത്. ‍സ്വർണക്കടത്ത്, ലഹരിക്കടത്ത്, ആയുധ മാഫിയയുമായി അനാറിന് അടുത്ത ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ പേരിൽ പൊലീസ് കേസുകളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 2024 ജനുവരിയിൽ ബംഗ്ലദേശിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി ബംഗ്ലദേശ് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 2000 മുതൽ 2008 വരെയുള്ള കാലയളവിൽ അനാറിന്റെ പേരിൽ 21 ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കൊലപാതകക്കേസുകളാണ്. ആയുധം, വെടിമരുന്ന്, ലഹരി, സ്വർണം കള്ളക്കടത്ത് കേസുകളും പിടിച്ചുപറി, കുറ്റവാളികൾക്ക് അഭയം നൽകൽ തുടങ്ങിയവയും മറ്റ് കേസുകളിൽപ്പെടുന്നു.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (Photo by Munir Uz Zaman / AFP)
ADVERTISEMENT

2007ൽ അനാറിന്റെ നേതൃത്വത്തിൽ കടത്തിയ 12 കിലോ സ്വർണം ബംഗ്ലദേശ് റൈഫിൾസ് പിടികൂടിയിരുന്നു. ബംഗ്ലദേശിലെ വ്യവസായിയായിരുന്ന സൈഫുൾ ഇസ്‌ലാമാണ് വിവരം ചോർത്തി നൽകിയതെന്ന് സ്വർണക്കടത്ത് മാഫിയ ആരോപിക്കുകയും പിന്നീട് സൈഫുൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ അനാറുൾപ്പെടുന്ന സ്വർണക്കടത്ത് മാഫിയയ്ക്ക് പങ്കുണ്ടെന്ന് അന്ന് ആരോപണമുയർന്നു. ഇതേത്തുടർന്ന് 2008ൽ അനാറിനെതിരേ രാജ്യാന്തര കുറ്റാന്വേഷണ സംഘടനയായ ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2012ൽ ഈ കേസിൽനിന്ന് അനാർ കുറ്റവിമുക്തനായി. എന്നാൽ 2014ൽ അവാമി ലീഗിനെ പ്രതിനിധാനം ചെയ്ത് പാർലമെന്റിലെത്തിയതോടെ അനാറിന്റെ പേരിലുണ്ടായിരുന്ന 21 കേസുകളും അവാമി ലീഗ് സർക്കാർ പിന്നീട് റദ്ദാക്കി അനാറിനെ സംരക്ഷിക്കുകയായിരുന്നു.

അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റു ചെയ്ത ജിഹാദ് (Photo Credit: global_voters/x)

∙ യുഎസ് പൗരൻ അനാറിനെ അപകടപ്പെടുത്തുന്നതെന്തിന്?

ബംഗ്ലദേശ് വംശജനായ യുഎസ് പൗരൻ അക്തറുസ്മാനാണ് കൊലപാതകത്തിന്റെ സൂത്രധാരൻ എന്നാണ് അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റു ചെയ്ത ജിഹാദിന്റെ മൊഴി. ആരാണ് അക്തറുസ്മാൻ? അനാറിന്റെ ബാല്യകാല സുഹൃത്ത്. ബംഗ്ലദേശിലെ ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന അക്തറുസ്മാൻ തൊണ്ണൂറുകളുടെ തുടക്കത്തിൽ യുഎസിലേക്ക് കുടിയേറി. 1986 മുതൽ ലഹരി കടത്തിന്റെ ഭാഗമായിരുന്ന അനാർ രാഷ്ട്രീയത്തിൽ സജീവമായതോടെ സ്വാധീനത്തിന്റെ മറവിൽ അക്തറുസ്മാനും മറ്റ് മാഫിയ നേതാക്കളുമായി ചേർന്ന് സ്വർണക്കടത്ത് ആരംഭിച്ചു. ഇന്ത്യ, യുഎസ് എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാനമായും സ്വർണം കടത്തിയിരുന്നത്.

ബംഗ്ലദേശ് എംപി അൻവറുൽ അസിം അനാർ (Photo Credit: AnwarulAzimAnar/facebook)

സ്വർണം സുരക്ഷിതമായി അതിർത്തി കടത്തുന്നതിന് അനാർ കമ്മിഷൻ കൈപ്പറ്റിയിരുന്നതായും അടുത്തിടെയായി അനാർ കമ്മിഷൻ കൂട്ടിച്ചോദിക്കാൻ തുടങ്ങിയത് അക്തറുസ്മാനെ പ്രകോപിപ്പിച്ചിരുന്നുവെന്നും ഇതിനെത്തുടർന്നായിരിക്കാം കൊലപാതകമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഇന്ത്യൻ അതിർത്തിയിൽ 200 കോടി ബംഗ്ലദേശ് ടാക്ക മൂല്യമുള്ള സ്വർണം പിടികൂടിയിരുന്നു. ഇതിൽ അക്തറുസ്മാൻ കടത്തിയ സ്വർണവും ഉൾപ്പെട്ടിരുന്നു. സ്വർണം പിടിക്കപ്പെട്ടതിൽ അനാറിന് പങ്കുണ്ടെന്നാരോപിച്ച് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. ഇതേത്തുടർന്ന് സുഹൃത്ത്  ശിലാസ്തി റഹ്മാനൊപ്പം അക്തറുസ്മാൻ ബംഗ്ലദേശിൽനിന്ന് ഏപ്രിൽ 30ന് കൊൽക്കത്തയിലെത്തിയിരുന്നതായി ബംഗ്ലദേശ് പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ADVERTISEMENT

തുടർന്ന് ഇയാൾ മേയ് 10ന് ബംഗ്ലദേശിലേക്ക് തിരികെപ്പോയി. അവിടെനിന്ന് മേയ് 20ന് ഡൽഹി, കാഠ്മണ്ഡു വഴി യുഎസിലേക്ക് പോയെന്നും ഡിബി റിപ്പോർട്ട് പറയുന്നു. ഇവർ കൊൽക്കത്തയിലുണ്ടായിരുന്ന സമയത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. ചികിത്സയ്ക്കെന്നു പറഞ്ഞ് മേയ് 12നാണ് അൻവറുൽ അസിം അനാർ ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലെത്തുന്നത്. സുഹൃത്ത് ഗോപാൽ ബിശ്വാസിന്റെ വസതിയിലാണ് ആദ്യദിവസം ഇദ്ദേഹം താമസിച്ചത്. എന്നാൽ മേയ് 13ന് പുറത്തുപോയ അദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന് ബിശ്വാസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബംഗ്ലദേശ് എംപി അൻവറുൽ അസിം അനാർ (Photo Credit: AnwarulAzimAnar/facebook)

ശിലാസ്തിയെ  ഉപയോഗപ്പെടുത്തി അനാറിനെ ഹണിട്രാപ്പിൽപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ ഫ്ലാറ്റിലാണ് അൻവറുലിനെ അവസാനമായി കാണുന്നത്. ഉടമയായ എക്സൈസ് ഉദ്യോഗസ്ഥൻ അക്തറുസ്മാന് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. ഫ്ലാറ്റിലേക്ക് അൻവറുൽ അസിം വരുന്നതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രണ്ട് ദിവസത്തിനു ശേഷം ഈ ഫ്ലാറ്റിൽനിന്ന് ഒരു സ്ത്രീയും 2 പുരുഷന്മാരും 2 വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. അൻവറുൽ അസിം പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാതിരുന്നതാണ് പ്രതികളിലേക്ക് എത്തിച്ചത്.

‘‘മാംസം കശാപ്പ് ചെയ്യുന്ന ആയുധങ്ങൾ ഉപയോഗിച്ച് അസിമിന്റെ മൃതദേഹം ചെറിയ കഷണങ്ങളാക്കി. മാംസവും എല്ലുകളും വേർതിരിച്ചു. തൊലി മൃതദേഹത്തിൽ നിന്ന് ഉരിച്ചുമാറ്റി. മുഖം ഉൾപ്പെടെ ഒരിക്കലും തിരിച്ചറിയാനാവാത്ത വിധത്തിലേക്ക് മാറ്റിയ ശേഷമാണ് മഞ്ഞൾപ്പൊടി ചേർത്ത ശരീരഭാഗങ്ങൾ പെട്ടികളിലാക്കിയത്. ശേഷം പ്രതികൾ രക്തക്കറ പലതവണ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കി. അതിനുശേഷം ഫ്ലാറ്റിലിരുന്ന് മദ്യപിക്കുകയും ചെയ്തു’’. സംഭവത്തെപ്പറ്റി അന്വേഷണ ഏജൻസികൾ പറയുന്നതിങ്ങനെ.

ബംഗ്ലദേശ് എംപി അൻവറുൽ അസിം അനാർ യോഗത്തിൽ സംസാരിക്കുന്നു (Photo Credit: AnwarulAzimAnar/facebook)

കൊലപാതകത്തിനുശേഷം ബംഗ്ലദേശിലേക്ക് കടന്ന സെലസ്തി ധാക്കയിൽ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ബംഗ്ലദേശി ടെലിവിഷൻ ചാനലിനോട് അക്തറുസ്മാൻ പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നിൽ താനാണെങ്കിൽ താൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽവച്ച് കൊലപാതകം നടത്താൻ സമ്മതിക്കുമോയെന്നും അക്തറുസ്മാൻ ചോദിച്ചു. ധാക്കയിലെ വിവിധയിടങ്ങളിലും കൊൽക്കത്തയിലും യുഎസിലെ ബ്രൂക്ക്‌ലിൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലും തനിക്ക് ഫ്ലാറ്റുകളുണ്ടെന്നും ഇതിന്റെയെല്ലാം താക്കോൽ അനാറിന്റെ പക്കലുണ്ടെന്നുമാണ് അക്തറുസ്മാൻ പറയുന്നത്. സ്വർണക്കടത്തുമായി അനാറിന് ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ കുടുംബവും തള്ളിക്കളയുകയാണ്.

∙ കൊലപാതകശ്രമം നേരത്തെയും

അനാറിനെ വധിക്കാൻ മൂന്നുമാസം മുൻപും അക്തറുസ്മാൻ ശ്രമിച്ചിരുന്നെന്ന് ബംഗ്ലദേശ് മാധ്യമമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലദേശിൽവച്ച് കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തെങ്കിലും പിടിക്കപ്പെടുെമന്ന ഭയത്താൽ കൊൽക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ധാക്കയിലെ ഗുൽഷൻ, ബാഷുൻധാര എന്നിവിടങ്ങളിലെ വീട്ടിൽവച്ചാണ് അനാറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. മൂന്നുമാസം മുമ്പായിരുന്നു ഇതെന്ന് ധാക്ക മെട്രൊപൊളിറ്റൻ പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാരുനോർ റാഷിദ് പറഞ്ഞു.

ബംഗ്ലദേശ് എംപി അൻവറുൽ അസിം അനാർ പാര്‍ട്ടി യോഗത്തിൽ സംസാരിക്കുന്നു (Photo Credit: AnwarulAzimAnar/facebook)

ധാക്കയിൽവച്ച് കൊലപാതകം നടത്താനായിരുന്നു പ്രതികൾ ആദ്യം പദ്ധതിയിട്ടത്. എന്നാൽ തലസ്ഥാനത്ത് കൂടുതൽ പൊലീസ് ശ്രദ്ധയുള്ളതിനാലും വിദേശത്ത് കൊല നടത്തുമ്പോൾ ബംഗ്ലദേശ് പൊലീസിന്റെ ശ്രദ്ധ കുറയുമെന്നതിനാലുമാണ് കൊൽക്കത്ത തിരഞ്ഞെടുത്തതെന്നും റാഷിദ് ബംഗ്ലദേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. അനാറിനെ വധിക്കാനായി ജിഹാദിനു പുറമെ അമാനുള്ള എന്നയാളെയും അക്തറുസ്മാൻ ചുമതലപ്പെടുത്തിയതിന് തെളിവുകളുണ്ട്. ഇയാളെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലദേശ് പൊലീസ് ധാക്കയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെക്കൂടാതെ മുസ്തഫിസുർ,ഫൈസൽ എന്നിവരും ബംഗ്ലദേശ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

English Summary:

Bangladesh MP Brutally Murdered in Kolkata: Bengal CID's Findings