സർക്കാരിനെതിരെ ആരോപണമുയർന്നാൽ, ആരോപണം അന്വേഷിക്കുന്നതിനു പകരം ആദ്യം ഗൂഢാലോചന അന്വേഷിക്കുന്ന പതിവ് ബാർകോഴയിലും സർക്കാർ തുടരുകയാണ്. ബാറുടമകളുടെ സംഘടനാ നേതാവായ അനിമോൻ ഉടമകളുടെ ഗ്രൂപ്പിലിട്ട ശബ്ദസന്ദേശത്തിലാണു കോഴയെക്കുറിച്ചു പരാമർശിക്കുന്നതെങ്കിലും ആരോപണമല്ല, ശബ്ദസന്ദേശത്തിനു പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയുണ്ടോ എന്നാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന് ആധാരമാക്കുന്നതാകട്ടെ, ആരോപണവിധേയമായ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഗൂഢാലോചനയാരോപിച്ചു നൽകിയ പരാതിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, കോഴയാരോപിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നു സാങ്കേതികമായി ആഭ്യന്തരവകുപ്പിനു ന്യായീകരിക്കാം. പാർട്ടിക്കും സർക്കാരിനുമെതിരെ ആരോപണമുയരുമ്പോഴെല്ലാം അതിനു പിന്നിൽ ഗൂഢാലോചന ആരോപിക്കുന്നതാണു സർക്കാരിന്റെ രീതി. പ്രതിസ്ഥാനത്തുള്ളവർ പരാതി നൽകുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യും. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനത്തിനു പട്ടിക ചോദിച്ച് മേയറുടെ ലെറ്റർപാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തെഴുതിയെന്ന വിവാദമുണ്ടായപ്പോഴും ഈ വഴിയാണു സർക്കാർ സ്വീകരിച്ചത്. 

വിദേശ മദ്യം (ഫയല്‍ ചിത്രം: മനോരമ)
ADVERTISEMENT

കത്ത് കൃത്രിമമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടു മേയർ മുഖ്യമന്ത്രിയെ സമീപിച്ചു. മേയറുടെ പരാതിയിലാണ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പിന്നീടു ചിലർ പരാതിയുമായി വിജിലൻസിനെ സമീപിച്ചപ്പോൾ അവർ പ്രാഥമികാന്വേഷണം തുടങ്ങി. രണ്ടന്വേഷണവും പൂർത്തിയായില്ല. കത്തും വിവാദവും വിസ്മൃതിയിലായി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കെ.ടി.ജലീൽ എംഎൽഎക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, സ്വപ്നയുടെ ആരോപണത്തിൽ ഗൂഢാലോചനയാരോപിച്ചു ജലീൽ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ ഗൂഢാലോചനക്കാരെ തിരഞ്ഞുപോയ പൊലീസ്, സ്വപ്നയുടെ ആരോപണത്തിന്റെ വസ്തുതയറിയാൻ ശ്രമിച്ചില്ല. 

വര: മനോരമ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോക്കെതിരെ പരീക്ഷാഫല വിവാദം കെഎസ്‍യു ഉയർത്തിയപ്പോൾ, തെറ്റായി ഫലപ്രഖ്യാപനം വന്നതിനെക്കുറിച്ചല്ല, ഇതുസംബന്ധിച്ച വാർത്ത വന്നതിലെ ഗൂഢാലോചനയാണു പൊലീസ് അന്വേഷിച്ചത്. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ ഗൂഢാലോചനക്കേസിൽ പ്രതിയാക്കിയെങ്കിലും തെളിവു കണ്ടെത്താനായില്ല. അതേസമയം, ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ ബിജു രമേശ് ഒരു കോടി രൂപയുടെ ആരോപണമുന്നയിച്ചു പിറ്റേന്നുതന്നെ വിജിലൻസ് അന്വേഷിക്കുമെന്നു പ്രഖ്യാപിക്കുകയാണ് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെയ്തത്. 

∙ ബാർ കോഴ പിരിവ് തിരഞ്ഞെടുപ്പിനു മുൻപ്

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു 2 ലക്ഷം രൂപ വീതവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു 3 ലക്ഷം രൂപ വീതവും ബാറുടമകളിൽനിന്ന് നേതൃത്വം പിരിച്ചെടുത്തതായി വിവരം. ഇരു മുന്നണികൾക്കും നൽകാനുള്ള തിരഞ്ഞെടുപ്പു ഫണ്ട് എന്ന പേരിലായിരുന്നു പിരിവ്. വലിയ തുക പിരിവെടുക്കുന്നതിനെതിരെ സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിൽ ചേരിതിരിഞ്ഞു വാക്പോരുമുണ്ടായി. രാഷ്ട്രീയസംഘടനകൾക്കു വേണ്ടി പിരിവെടുക്കാറില്ലെന്നും ചില മണ്ഡലങ്ങളിൽ വ്യക്തിപരമായി സംഭാവന നൽകി സഹായിക്കുക മാത്രമാണു ചെയ്യുന്നതെന്നും സംഘടനാ നേതാക്കൾ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. 

ബാർ ഹോട്ടലിൽ വിദേശ മദ്യം ഒഴിച്ചു നൽകുന്നു (ഫയല്‍ ചിത്രം: മനോരമ)
ADVERTISEMENT

കഴിഞ്ഞ സർക്കാരിൽ എക്സൈസ് വകുപ്പിന്റെ നിർണായക സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന്റെ ചെലവ് സംഘടനയുടെ കണക്കിൽപെടുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഘടനയുടെ കെട്ടിടവും സ്ഥലവും വാങ്ങാനായി ഓരോ ലൈസൻസിനും ഒരു ലക്ഷം രൂപ വീതമാണു പിരിച്ചത്. റജിസ്ട്രേഷൻ നടത്താൻ ഒരാഴ്ച മാത്രം ശേഷിക്കെ വിളിച്ച യോഗം, ബാക്കി തുക കണ്ടെത്താനായിരുന്നുവെന്ന സംഘടനാ നേതാക്കളുടെ വാദം വിശ്വാസയോഗ്യമല്ല. 4 മാസം മുൻപ് ഇതിനുള്ള ഫണ്ട് ശേഖരണം തുടങ്ങിയിരുന്നു. 

ബാക്കി തുക കണ്ടെത്താൻ സംസ്ഥാന സമിതിയംഗങ്ങൾ രണ്ടരലക്ഷം രൂപ വീതം തൽക്കാലം കയ്യിൽനിന്നെടുക്കണമെന്ന് 23നു ചേർന്ന നിർവാഹകസമിതിയോഗം തീരുമാനിച്ചെന്നാണു നേതാക്കൾ വിശദീകരിച്ചത്. എന്നാൽ, മൂന്നാഴ്ച മുൻപു തന്നെ പല ബാറുടമകളോടും രണ്ടരലക്ഷം രൂപ വീതവും ബീയർ പാർലർ ഉടമകളോട് ഒരു ലക്ഷം രൂപ വീതവും ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. ഈ തുക എന്തിനായിരുന്നുവെന്നാണു സംഘടനാ നേതൃത്വം വിശദീകരിക്കേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്കു നീങ്ങുമെന്ന് ഉറപ്പിക്കാനാകില്ല. തുടർച്ചയായി പിരിവു നടത്തുന്നതിന്റെ അസ്വസ്ഥത നല്ലൊരു പങ്കു ബാറുടമകൾക്കുമുണ്ട്. 

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ 2015–16ലെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എം.മാണിക്ക് യുഡിഎഫ് എംഎൽഎമാർ സുരക്ഷയൊരുക്കുന്നു (ഫയല്‍ ചിത്രം: മനോരമ)

∙ അന്നും വിവാദമായി അനിമോന്റെ ശബ്ദരേഖ

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ 10 വർഷം മുൻപു ബിജു രമേശ് ഉന്നയിച്ച ബാർ കോഴ ആരോപണത്തിലും അനിമോന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ തുറക്കുന്നതിന് 5 കോടി രൂപയുമായി കെ.എം.മാണിയുടെ വീട്ടിലെത്തിയെന്ന് അനിമോൻ പറയുന്ന സംഭാഷണം ബിജു രമേശ് തന്നെയാണ് അന്നു പുറത്തുവിട്ടത്. 

ADVERTISEMENT

5 കോടി രൂപയുമായി കെ.എം.മാണിയുടെ വീട്ടിലെത്തി പെട്ടി തുറന്നു മാണിയെ പണം കാണിച്ചുവെന്നും എന്നാൽ ബാർ പൂട്ടിയത് ഇത്രയും വിവാദമായ സ്ഥിതിക്ക് ഇനി തുറക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തെന്നുമായിരുന്നു അനിമോൻ പറഞ്ഞത്. കൊല്ലത്തുള്ള ഒരാളിൽനിന്നാണ് 5 കോടി രൂപ സംഘടിപ്പിച്ചത്. കയ്യിൽ പണമുണ്ടെന്നും തരാൻ ഒരുക്കമാണെന്നും ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്നും അനിമോൻ ഈ സംഭാഷണത്തിൽ പറഞ്ഞിരുന്നു.

ബിൽഡിങ് ഫണ്ടിൽ ഇടുക്കി ജില്ലയാണു സഹകരിക്കാത്തതെന്നും അതിനു കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ ഞാനാണെന്നു നിർവാഹകസമിതി യോഗത്തിൽ പ്രസിഡന്റ് സുനിൽകുമാർ കുറ്റപ്പെടുത്തി. പറഞ്ഞ സമയത്തു റജിസ്ട്രേഷൻ നടക്കാതിരുന്നാൽ സംഘടനയുടെ ഒരു കാര്യത്തിനും ഇറങ്ങില്ലെന്നും പോളിസി എന്തായെന്നൊന്നും ചോദിച്ച് ആരും വിളിക്കരുതെന്നും സുനിൽകുമാർ പറഞ്ഞു. ഈ ഭീഷണിയെ ഞാൻ ശക്തമായി എതിർത്തു. അവരെല്ലാം കൂടി എന്നെ ആക്ഷേപിച്ചാണ് ഇറക്കിവിട്ടത്. അന്നേരത്തെ ഒരു മാനസികാവസ്ഥയിലാണു ശബ്ദസന്ദേശമിട്ടത്. പക്ഷേ അതിനു ഞാൻ ഉദ്ദേശിച്ച അർഥമല്ല വന്നത്.

വിവാദവും കേസും ആയ ശേഷം അനിമോന്റെ കുറിപ്പ്

കെ.എം.മാണിക്കു 3 ഗഡുവായി നൽകിയ ഒരു കോടി രൂപയിൽ രണ്ടാം ഗഡുവുമായി മാണിയുടെ വീട്ടിൽ പോയവരിൽ അനിമോനുമുണ്ടായിരുന്നെന്ന് അന്നു ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിൽ അനിമോൻ ഇതു ശരിവയ്ക്കുകയും ചെയ്തു. ഇതേസമയം,  ശബ്ദരേഖ പുറത്തായതോടെ, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ തമിഴ്നാട്ടിലേക്കു പോയതായി സൂചനയുണ്ട്.

എക്സൈസ് മന്ത്രി എം.ബി.രാജേഷ് (ഫയല്‍ ചിത്രം: മനോരമ)

∙ മദ്യവിൽപനയും വരുമാനവും കുറഞ്ഞു മന്ത്രി

കേരളത്തെ മദ്യത്തിൽ മുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്, സർക്കാരിന്റെ വരുമാനത്തിൽ മദ്യവരുമാനത്തിന്റെ പങ്കു കുറയുകയാണെന്നു മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. 2012–13 ൽ എക്സൈസ് തീരുവയും വിൽപന നികുതിയും ഉൾപ്പെടെ മദ്യത്തിൽനിന്നുള്ള വരുമാനം സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022–23 ൽ ഇതു 13.4 ശതമാനമാണ്– 4.8% കുറവ്.

മദ്യവിൽപനയും കുറഞ്ഞതായി മന്ത്രി പറയുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012–13 ൽ മദ്യവിൽപന 244.33 ലക്ഷം കെയ്സായിരുന്നു. 2022–23 ൽ ഇത് 224.34 ലക്ഷം കെയ്സായി കുറഞ്ഞു. 10 വർഷത്തിനിടെ വിൽപന 8.1 % കുറയുകയാണു ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാറുകൾ പൂട്ടുമ്പോൾ 728 എണ്ണമുണ്ടായിരുന്നു. ഇതോടൊപ്പം 78 ബവ്കോ ഔട്‌ലെറ്റുകളും പൂട്ടി. ശാസ്ത്രീയമായ പഠനം നടത്തിയാണ് എൽഡിഎഫ് സർക്കാർ ബാറുകൾ തുറന്നതെന്നും മന്ത്രി വാദിക്കുന്നു.

English Summary:

Unraveling Liquor Bribery Scandal: Conspiracy or Corruption?