ലക്ഷദ്വീപിന് ഇപ്പോൾ ലഭിച്ച ഭാഗ്യം കേരളത്തിനും ലഭിച്ചിട്ടുണ്ട്, അതും ഒരു പുതുവർഷ പിറവിയിൽ. 2000 ഡിസംബർ 26ന് കോട്ടയത്തെ കുമരകത്ത്, ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയി എത്തി. പുതുവർഷവും ആഘോഷിച്ച് മടങ്ങിയത് 2001 ജനുവരി ഒന്നിന്. പിന്നീട് കുമരകം കണ്ടത് സ്വപ്നം കാണാനാവാത്ത നേട്ടങ്ങൾ. പുതുവർഷത്തെ ആഘോഷ ചിത്രങ്ങൾ ഇടാൻ അന്ന് പ്രധാനമന്ത്രിക്ക് ഫെയ്സ്ബുക് ഉണ്ടായിരുന്നില്ല, ഏറ്റെടുത്ത് ‘സഹായിക്കാൻ’ മാല ദ്വീപിലെ മന്ത്രിമാരും. പകരം മാധ്യമങ്ങളിലെ വാർത്തകളും ചിത്രങ്ങളും കുമരകത്തെ ലോക ടൂറിസം മാപ്പിൽ ഇടം നേടാൻ സഹായിച്ചു. കുമരകത്ത് താജ് ഹോട്ടലിൽ വാജ്പേയി എത്തുമ്പോൾ മറ്റ് വമ്പൻ റിസോർട്ടുകളോ ഹോട്ടലുകളോ ഇവിടെ ഉണ്ടായിരുന്നില്ല.. പിന്നാലെ ഫൈവ് സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും കുമരകത്തേക്ക് ഒഴുകി. നിലവിൽ നക്ഷത്ര പദവിയുള്ളവ ഉൾപ്പെടെ നാൽപതോളം ഹോട്ടലുകളാണ് കുമരകത്ത് നിറഞ്ഞു നിൽക്കുന്നത്. ഒപ്പം മുന്നൂറോളം വഞ്ചിവീടുകളും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാജ്പേയി വന്നതിലൂടെ കുമരകത്തിന് കൈവന്ന ഭാഗ്യം വച്ചു നോക്കിയാൽ ലക്ഷദ്വീപിന് ഉണ്ടായിരിക്കുന്നത് മഹാഭാഗ്യമാണ്. പക്ഷേ അത് ഒരു ദിവസം കൊണ്ടു സംഭവിച്ചതാണെന്ന് കരുതുന്നുണ്ടോ? സംശയമുണ്ടെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി ലക്ഷദ്വീപിലെ ബംഗാരം തീരത്തെ കടലിൽ ഇറങ്ങും മുൻപ് അഗത്തി ദ്വീപിലെ പരിപാടിയിൽ പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി പരിശോധിക്കണം. ഒപ്പം 2023 നവംബറിലെ, പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ‘ മൻ കി ബാത്തി’ലെ വാക്കുകളും. ലക്ഷദ്വീപിന്റെ വികസനത്തില്‍ കേന്ദ്രം മാറ്റം വരുത്തിയത് ഒറ്റദിവസംകൊണ്ടൊന്നുമല്ല. എന്താണ് കേന്ദ്ര സർക്കാർ യഥാർഥത്തിൽ ലക്ഷ്യമിടുന്നത്? ലക്ഷദ്വീപിൽ അത്ര എളുപ്പത്തിൽ എല്ലാവർക്കും എത്താനാകുമോ? 

പ്രധാനമന്ത്രിയായിരിക്കെ എ.ബി.വാജ്പേയി കുമരകത്ത് വന്നപ്പോൾ. 2000ത്തിലെ ചിത്രം (Photo: Manorama Archive)
ADVERTISEMENT

∙ ആ സന്ദേശം നൽകിയത് ആർക്ക്?

ലക്ഷദ്വീപിലെ സുന്ദരമായ കടൽ തീരത്ത് കസേരയിൽ ഇരുന്ന് പുസ്തകം വായിച്ചും നടന്നും ചെറുതിരകളിൽ കാൽ നനച്ചും പവിഴപ്പുറ്റുകളെ അടുത്തു കാണാനായി മുങ്ങാംകുഴിയിട്ടും പ്രധാനമന്ത്രിയുടെ കുപ്പായം അഴിച്ചു വച്ച് ഒരു ടൂറിസ്റ്റായിട്ടാണ് മോദി മണിക്കൂറുകൾ ചെലവഴിച്ചത്. കാഴ്ചയിൽ പരസ്യ ചിത്രങ്ങൾ പോലെ. ഇതിലൂടെ ‘ലക്ഷദ്വീപിലേക്ക് വരൂ’ എന്ന സന്ദേശം ആർക്കാണ് മോദി നൽകിയത്? പുതുവർഷത്തിൽ അവധി ആഘോഷിക്കാനിറങ്ങുന്നവരെയല്ല മോദി ലക്ഷ്യമിട്ടത്, പകരം ഉത്തരേന്ത്യയിലെ നവദമ്പതികളെയാണ്. 

പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ലക്ഷദ്വീപിൽ രണ്ടു തരം വികസനത്തിനാണ് പ്രധാന്യം നൽകേണ്ടത്. ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വികസന പ്രവൃത്തികളും ജനവാസമുള്ള ദ്വീപുകളിൽ അവരെയും പങ്കെടുപ്പിച്ചുള്ള വികസന രീതിയുമാണു വേണ്ടത്. ദ്വീപുവാസികൾക്ക് തൊഴിലവസരം ഉറപ്പുവരുത്തണം, അവരെ വിശ്വാസത്തിലെടുത്തുേവണം ഭാവിപദ്ധതികൾ നടപ്പിലാക്കാൻ

മുഹമ്മദ് ഫൈസൽ, ലക്ഷദ്വീപ് എംപി

ഉത്തരേന്ത്യയിൽ വിവാഹ സീസണാണിപ്പോൾ. തണുപ്പിന്റെ കാഠിന്യമേറുന്ന ഈ സമയം ഉത്തരേന്ത്യയിൽനിന്നുള്ള യാത്രികർ തണുത്ത ഇടങ്ങളല്ല തിരഞ്ഞെടുക്കുന്നത്. പൊതുവേ, ബീച്ചുകൾ ഇല്ലാത്ത ഉത്തരേന്ത്യക്കാർ മാലദ്വീപ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കാവും പറക്കുക. അടുത്തിടെ മൻ കി ബാത്തിലും, ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ പോയി വിവാഹം ആഘോഷമാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കാം. വിദേശത്തല്ല, ഇന്ത്യയിൽ വിവാഹങ്ങൾ നടത്തൂ എന്നാണ് 2023 നവംബറിലെ റേഡിയോ പ്രഭാഷണത്തിൽ മോദി ആഹ്വാനം ചെയ്തത്. ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ടെന്നത് ജനത്തെ കാണിക്കുവാനാണ് തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും പ്രധാനമന്ത്രി സമയം ചെലവഴിച്ചതെന്നും മേഖലയിലെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ലക്ഷദ്വീപ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: IANS/@narendramodi)

∙ ലക്ഷദ്വീപ്, എവിടെയായിരുന്നു ഇത്രയും നാൾ? 

ADVERTISEMENT

വാസ്കോ ഡ ഗാമ കാപ്പാട് കാലുകുത്തിയതിനെപ്പറ്റി പഠിക്കുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളിൽ മോദിയുടെ ലക്ഷദ്വീപ് യാത്രകൾ ചർച്ചയാകുന്നത്. ഇത്രയും നാൾ ലക്ഷദ്വീപും ഈ സൗന്ദര്യ തീരങ്ങളും അവിടെ ഉണ്ടായിരുന്നില്ലേ? അതിനുള്ള ഉത്തരവും മോദിയുടെ സന്ദർശനം നൽകുന്നുണ്ട്. പുതുവർഷത്തിൽ തമിഴ്നാട്ടിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു മോദി ലക്ഷദ്വീപിലെ അഗത്തിയിൽ ഇറങ്ങിയത്. ദ്വീപിൽ 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ  ഉദ്ഘാടനം ചെയ്യുകയായിരുന്നു ‌വരവിന്റെ ഉദ്ദേശം. ലക്ഷദ്വീപിൽ നടത്തിയ ചെറു പ്രസംഗത്തിൽ, 10 വർഷത്തിനിടെ തന്റെ സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കിയ പദ്ധതികൾ അദ്ദേഹം വിവരിച്ചു. ഒപ്പം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം പിന്നിട്ട ദശാബ്ദങ്ങൾ ദ്വീപു വികസനത്തിൽ അവഗണന നേരിട്ടു എന്ന സത്യം തുറന്നു പറയാനും തയാറായി. 

ലക്ഷദ്വീപിന്റെ  വിസ്തീർണ്ണം ചെറുതാണെങ്കിലും, ജനങ്ങളുടെ ഹൃദയം സമുദ്രം പോലെ ആഴമുള്ളതാണ് - ലക്ഷദ്വീപ് സന്ദർശന വേളയിൽ മോദി പറഞ്ഞത്.

സാധ്യതകൾ നിറഞ്ഞതാണ് ലക്ഷദ്വീപെന്നും ദ്വീപുകളുടെ പുരോഗതിക്കായി കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷദ്വീപിന് വരും നാളുകളിൽ എന്തൊക്കെയാണു വേണ്ടതെന്ന ചെറു വിവരണവും അദ്ദേഹം നൽകി. ലക്ഷദ്വീപ് നിവാസികൾക്ക് കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ മാറ്റങ്ങൾ, അതിൽ സർക്കാർ വഹിച്ച പങ്ക് എന്നിവയാണ് പ്രസംഗത്തിൽ മോദി എടുത്തുകാട്ടിയത്. അക്കൂട്ടത്തിൽ ദ്വീപുകളിൽ പുതുതായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പുതിയ ഊർജ പദ്ധതികൾ, ഇന്റർനെറ്റ് സേവനങ്ങൾ അടക്കമുള്ള ആധുനിക വികസനങ്ങളെപ്പറ്റിയും പറഞ്ഞു. ഒപ്പം, വരാനിരിക്കുന്ന ദ്വീപിലെ ടൂറിസം സാധ്യതകളും. കദ്മത്ത്, സുഹേലി ദ്വീപുകളിലെ വാട്ടർ വില്ല പദ്ധതികളെ കുറിച്ചും. ക്രൂസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രം ലക്ഷദ്വീപാവുമെന്ന പ്രവചനവും ഇതിൽ ഉൾപ്പെടുന്നു. 

ലക്ഷദ്വീപ് അഗത്തിയിലെ വിമാനത്താവളം (Mohijaz/iStock)

‘‘കേവലം 5 വർഷംകൊണ്ട് ലക്ഷദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ അഞ്ചിരട്ടി വർധനയാണുണ്ടായത്. ലക്ഷദ്വീപിന്റെ മനോഹാരിത നിങ്ങൾ കണ്ടുകഴിഞ്ഞാൽ, ലോകത്തിലെ മറ്റു ലക്ഷ്യസ്ഥാനങ്ങൾ മങ്ങിയതായി കാണപ്പെടും. ഇന്ത്യൻ പൗരന്മാർ രാജ്യത്തെ 15 സ്ഥലങ്ങളെങ്കിലും സന്ദർശിക്കണം. വിദേശ രാജ്യങ്ങളിലെ ദ്വീപു രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ലക്ഷദ്വീപും സന്ദർശിക്കണം’’ എന്നാണ് പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ മണ്ണിൽനിന്ന് പറഞ്ഞത്. ഒരുപക്ഷേ ഈ വാക്കുകളാവും മാലദ്വീപിനെ അസ്വസ്ഥമാക്കിയത്. 

കഴിഞ്ഞ ഏതാനും ദിവസമായി ഞങ്ങളുടെ മൂന്ന് ഓഫിസുകളിലും ലക്ഷദ്വീപിലേക്ക് വലിയ തോതിലാണ് ബുക്കിങ് നടന്നത്. 2024 മേയ് വരെയുളള ബുക്കിങ് നിലവിൽ പൂർത്തിയായ അവസ്ഥയാണ്. ടൂറിസ്റ്റുകളെ എത്തിക്കാൻ വിമാനത്തില്‍ സീറ്റില്ലാത്ത അവസ്ഥയാണ്. ലക്ഷദ്വീപിൽ ഹോട്ടലുകളിൽ മുറികൾ ഒഴിവുണ്ടെങ്കിലും അവിടെ എത്താൻ വിമാനത്തിൽ സീറ്റില്ലാത്തതാണ് നിലവിലെ പ്രശ്നം. മാലദ്വീപിൽ പോകാന്‍ ആഗ്രഹിക്കുന്നവരെല്ലാം ലക്ഷദ്വീപിനെ കുറിച്ചാണു ചോദിക്കുന്നത്.

സബീർ, സിഇഒ ഗോൽ (ഗോ ലക്ഷദ്വീപ്) ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്

∙ എങ്കിൽ പോയാലോ ലക്ഷദ്വീപിൽ?

ADVERTISEMENT

ഏതാനും മാസം മുൻപ് ലക്ഷദ്വീപ് സന്ദർശിച്ച് യാത്രാ വിഡിയോ പങ്കുവച്ച യുട്യൂബർ അഖിൽ രാജിന്റെ ഫോണിൽ നാലു ദിവസമായി ‘എങ്ങനെ ലക്ഷദ്വീപിൽ പോകാം’ എന്ന സംശയങ്ങളാണ് എത്തുന്നത്. മോദിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾ എത്തിയതിനു പിന്നാലെ, മാലദ്വീപുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നതിനും മുൻപായിരുന്നു ഈ അന്വേഷണങ്ങൾ. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് സന്ദർശിക്കാൻ അഖിൽരാജിന് സാധിച്ചത് ടൂറിസം പ്രമോഷന്റെ ഭാഗമായിട്ടാണ്. ലക്ഷദ്വീപ് ഇന്ത്യയിലാണെങ്കിലും, ഇന്ത്യൻ പൗരൻമാർക്കു രാജ്യത്ത് എവിടെയും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാമെന്ന് ഭരണഘടന ഉറപ്പുനൽകുന്നെങ്കിലും ലക്ഷദ്വീപിലെത്താൻ ചില കടമ്പകൾ കടക്കണം. 

അഗത്തിയിലൊക്കെ നമ്മുടെ നാട്ടിലേതു പോലെ റിസോർട്ടുകൾ ഉണ്ട്, ബംഗാരത്തിലാണ് വിദേശികൾ അടക്കമുള്ള യാത്രികരെത്തുന്നത്, കാരണം മദ്യം അവിടെ മാത്രമാണ് ലഭ്യം. നിയന്ത്രണങ്ങൾ പൂർണമായും മാറ്റണം എന്നല്ല, പക്ഷേ ടൂറിസ്റ്റ് സൗഹൃദമാവണം. മലയാളികൾ പോകാൻ ഏറെ ആഗ്രഹിക്കുന്ന സ്ഥലമാണ് ഇവിടം

അഖിൽ രാജ്, വ്ലോഗർ

ചുരുക്കിപ്പറഞ്ഞാൽ, ലക്ഷദ്വീപ് കാണാൻ ക്ഷണിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ കണ്ടാലുടനെ അവിടേക്കു ചാടിപ്പുറപ്പെടാൻ കഴിയുകയില്ല. രണ്ടു തരത്തിലാണ് ലക്ഷദ്വീപിൽ ഒരാൾക്ക് എത്താനാവുക. സർക്കാർ, സ്വകാര്യ പാക്കേജുകളിലൂടെയാണത്. വിദേശ രാജ്യങ്ങളിലെ വീസ പോലെ വിനോദ സഞ്ചാരികൾക്ക് ദ്വീപിലെത്താനായി പെർമിറ്റ് ആവശ്യമാണ്. ഇതിൽ സർക്കാർ ഏജൻസികളിലൂടെയാണ് പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ ആധാർ കാർഡ് മാത്രം നൽകിയാൽ മതി. യാത്രയ്ക്കായുള്ള പെർമിറ്റ് ലഭ്യമാവും. ഇപ്പോൾ ഈ സൗകര്യങ്ങളെല്ലാം ഓൺലൈനിലൂടെ ചെയ്യാനുമാവും. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ

ഇനി സ്വകാര്യ ഏജൻസികളുടെ പാക്കേജാണ് എടുക്കുന്നതെങ്കില്‍ ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും. പൊലീസ് ക്ലിയറൻസ് അടക്കമുള്ളവ പൂർത്തീകരിച്ചാൽ മാത്രമാണു യാത്ര സാധ്യമാവുക. ഉദ്ദേശം രണ്ടു മാസത്തോളം സമയം എടുക്കും ഇവയെല്ലാം പൂർത്തീകരിക്കാൻ. ദ്വീപിൽനിന്നുള്ള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാവൂ. സാധാരണ 15 ദിവസത്തേക്കാണ് ദ്വീപിലേക്ക് പെർമിറ്റ് ലഭിക്കുക. ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്ന ദ്വീപുകളുടെ വിവരങ്ങളും നൽകണം, അവിടേക്കു മാത്രമാണ് പെർമിറ്റ് അനുവദിക്കുക. 

അതേസമയം സർക്കാർ പാക്കേജിൽ രണ്ടു മാസം വരെ ലഭിക്കും. കൊച്ചിയിൽനിന്നു വിമാന മാർഗവും കപ്പൽ മാർഗവും ലക്ഷദ്വീപിലേക്കു യാത്ര പോകാനാവും. കപ്പലിൽ 12 മുതല്‍ 16 മണിക്കൂർ വരെ സമയമെടുക്കും ദ്വീപിലെത്താൻ. 72 സീറ്റുകളുള്ള ചെറുവിമാനമാണ് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് സർവീസിന് ഉപയോഗിക്കുന്നത്. പാക്കേജുകളിൽ കൂടുതലും ഉത്തേരന്ത്യൻ യാത്രികരാണ് എത്തുന്നത്. മലയാളികൾ കൂടുതലും ദ്വീപു വാസികളുടെ സ്പോൺസർഷിപ്പിലാണ് എത്തുന്നത്. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ

∙ ലക്ഷദ്വീപിനൊപ്പം വളരും കേരളവും

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ലക്ഷദ്വീപ് ടൂറിസം ടോപ് ഗിയറിലേക്ക് ഉയരും എന്ന് ഉറപ്പായിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള കവാടം എന്ന നിലയിൽ കൊച്ചിക്കും ഏറെ സന്തോഷിക്കാൻ ഇത് വകനൽകുന്നു. ഒപ്പം, ലക്ഷദ്വീപിലെത്തുന്ന സഞ്ചാരികൾ ‘ദൈവത്തിന്റെ സ്വന്തം നാട്’ കാണാൻ കൂടി സമയം ചെലവിട്ടാൽ അത് കേരളടൂറിസത്തിനും നേട്ടമാവും. അതിനുള്ള നീക്കങ്ങള്‍ വിനോദസഞ്ചാര വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം.

English Summary:

PM Narendra Modi's visit Proved to be a Boon for Lakshadweep, While Dealing a Major Setback to Maldives.