കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിസർവ് ബാങ്കിന്റെ ഒരു പരസ്യം പത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി'യുടെ പരീക്ഷണത്തിൽ ഭാഗമാകൂ എന്നാണ് പരസ്യം. ചിലർക്കെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇതിനുള്ള ക്ഷണം ഇമെയിൽ/മെസേജ് ആയും എത്തിയിട്ടുണ്ടാകും. കറൻസികളുടെ ചരിത്രത്തിലെ നിർണായക ചുവടുവയ്പ്പിലേക്കുള്ള ക്ഷണമാണിത്. 2022 നവംബറിൽ 13 നഗരങ്ങളിലായി നടന്ന ഡിജിറ്റൽ കറൻസി പരീക്ഷണമാണ് നിലവിൽ രാജ്യത്ത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്. ഇനിയെന്താണ് ഈ ഡിജിറ്റൽ കറൻസിയെന്ന് വിശദമായി നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിസർവ് ബാങ്കിന്റെ ഒരു പരസ്യം പത്രങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ 'ഇ–റുപ്പി'യുടെ പരീക്ഷണത്തിൽ ഭാഗമാകൂ എന്നാണ് പരസ്യം. ചിലർക്കെങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇതിനുള്ള ക്ഷണം ഇമെയിൽ/മെസേജ് ആയും എത്തിയിട്ടുണ്ടാകും. കറൻസികളുടെ ചരിത്രത്തിലെ നിർണായക ചുവടുവയ്പ്പിലേക്കുള്ള ക്ഷണമാണിത്.

2022 നവംബറിൽ 13 നഗരങ്ങളിലായി നടന്ന ഡിജിറ്റൽ കറൻസി പരീക്ഷണമാണ് നിലവിൽ രാജ്യത്ത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്. ഇനിയെന്താണ് ഈ ഡിജിറ്റൽ കറൻസിയെന്ന് വിശദമായി നോക്കാം.

(Representative image by: shutterstock / Rahbar stock)
ADVERTISEMENT

∙ എന്താണ് സിബിഡിസി അഥവ ഇ–റുപ്പി?

ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ 'സിബിഡിസി' എന്നു വിളിക്കുന്നത്. ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ആയ റിസർവ് ബാങ്ക് പുറത്തിറക്കുന്ന സിബിഡിസിയുടെ പേരാണ് 'ഇ–റുപ്പി'. ലോകത്തിലെ 86% സെൻട്രൽ ബാങ്കുകളും സിബിഡിസി നടപ്പാക്കുന്നതിന്റെ സാധ്യതകൾ ആരായുന്നുണ്ട്. 60% ബാങ്കുകൾ പ്രാഥമിക നടപടികളിലും 14% ബാങ്കുകൾ പൈലറ്റ് പദ്ധതിയും നടപ്പാക്കുകയാണ്.

അച്ചടിച്ച കറൻസിയാണല്ലോ റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയുണ്ടെങ്കിലോ? ഇതിനെയാണ് ഡിജിറ്റൽ കറൻസി അഥവ ഇ–റുപ്പി എന്നു വിളിക്കുന്നത്. എന്നു കരുതി പ്രിന്റ് ചെയ്ത കറൻസി നിർത്തുമെന്നല്ല. പ്രിന്റ് ചെയ്യുന്ന കറൻസിക്കു പുറമേ ഡിജിറ്റലായ കറൻസിയും ഉണ്ടാകുമെന്നു ചുരുക്കം. കറൻസിയുടെ അച്ചടി, വിതരണം, സൂക്ഷിക്കൽ എന്നിവയിലുള്ള ചെലവും ലാഭിക്കാം.

(Representative image by: shutterstock / NVSR)

∙ എന്താണ് പ്രത്യേകത?

ADVERTISEMENT

അക്കൗണ്ടിൽ കിടക്കുന്ന പണത്തിന്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ സ്വന്തമായി മൂല്യമുള്ളതാണ് ഇ–റുപ്പി. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാൽ സിബിഡിസിയിൽ ബാങ്കുകൾ തമ്മിലുള്ള കൈമാറ്റമില്ല. സെൻട്രൽ ബാങ്ക് ആയ ആർബിഐ മാത്രമാണ് മധ്യത്തിൽ. ഒരു മൊബൈൽ ഫോണിലുള്ള ഇ–റുപ്പി വോലറ്റിൽ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം. 

ആർബിഐ ഗവർണർ ഒപ്പിട്ട് നൽകുന്ന കറൻസി പോലെ തന്നെ 'ലീഗൽ ടെൻഡർ' ആണ് ഇ–റുപ്പി. ഇതിലും ആർബിഐ ഗവർണറുടെ ഒപ്പ് കാണാം. അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ. കറൻസി പോക്കറ്റിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഇ–റുപ്പി ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കുമെന്നു മാത്രം.

(Representative image by: shutterstock / Donjoy_2004)

∙ സാധ്യതകൾ?

ഇടപാടുകളുടെ സ്വകാര്യത ഉറപ്പാക്കാൻ പലരും കറൻസിനോട്ടാണ് നൽകാറുള്ളത്. ചെറിയ തുകയെങ്കിൽ ഇതേ കാര്യം ഇ–റുപ്പി വഴിയും ഭാവിയിൽ നിറവേറ്റാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന് നമ്മൾ ഒരു കടയിൽ നിന്ന് നിശ്ചിത സാധനം വാങ്ങുന്നു. എന്നാൽ ആ ഇടപാട് നമ്മുടെ അക്കൗണ്ടിൽ രേഖപ്പെടുത്തേണ്ടതില്ലെങ്കിൽ കറൻസിയാണ് നമ്മൾ നൽകാറുള്ളത്.

ADVERTISEMENT

ഇതിനു പകരം ബാങ്ക് അക്കൗണ്ടിലെ പണം ഇ–റുപ്പിയാക്കി മാറ്റി നൽകാൻ ഭാവിയിൽ അവസരമൊരുങ്ങിയേക്കാം. നിലവിൽ ഈ സൗകര്യം ലഭ്യമല്ല. അക്കൗണ്ടിലെ പണമാണ് ചെലവഴിക്കുന്നതെങ്കിലും കറൻസി നൽകുന്നതു പോലെ തന്നെ സ്വകാര്യമായി ഇടപാട് നടത്താം. ചുരുക്കത്തിൽ കറൻസി കൊണ്ടുനടക്കാതെ തന്നെ ഓൺലൈനായി നിശ്ചിത തുക അതേ രീതിയിൽ തന്നെ വിനിമയം ചെയ്യാൻ അവസരമൊരുങ്ങാം.

(Representative image by: shutterstock / Rufazillu)

∙ യുപിഐയിൽ നിന്നുള്ള വ്യത്യാസം?

യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പോകുന്ന ഇന്റർ–ബാങ്ക് സെറ്റിൽമെന്റ് നടക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ കറൻസി റിസർവ് ബാങ്ക് ഇഷ്യു ചെയ്യുന്നതിനാൽ ഈ സെറ്റിൽമെന്റ് ആവശ്യമില്ല. അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ.

∙ എങ്ങനെ?

ഇ–റുപ്പി പദ്ധതിയിൽ ഭാഗമായ ഓരോ ബാങ്കിനും വ്യത്യസ്തമായ ഡിജിറ്റൽ കറൻസി ആപ്പുകളുണ്ട്. ഉദാഹരണത്തിന് എസ്ബിഐയുടേതാണ് 'Digital Rupee SBI'. നമുക്ക് ഏത് ബാങ്കിലാണോ അക്കൗണ്ട്, അതിന്റെ ആപ് ഇൻസ്റ്റാൾ ചെയ്യണം.

'ഇ–റുപ്പി'യിൽ ഭാഗമായ ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര, കാനറ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ്, പഞ്ചാബ് നാഷനൽ ബാങ്ക്, ഫെഡറൽ ബാങ്ക്

∙ എസ്ബിഐ ഇ–റുപ്പി ആപ് 

∙ ഇ–റുപ്പി ആപ്പിൽ കയറി മൊബൈ‍ൽ നമ്പർ നൽകിക്കഴിയുമ്പോൾ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ആപ് സ്വയം കണ്ടെത്തി വോലറ്റുമായി ബന്ധിപ്പിക്കും. മൊബൈൽ നമ്പർ ആണ് ഇതിനായി വെരിഫൈ ചെയ്യുന്നത്.

ഇ–റുപ്പി വോലറ്റ്.

∙ Send, Collect, Load, Redeem എന്നീ 4 ഓപ്ഷനുകൾ വോലറ്റിന്റെ ഹോം പേജിലുണ്ടാകും. തൊട്ടുതാഴെ നമ്മൾ ഇടപാട് നടത്തുന്നവരുടെ പ്രൊഫൈലുകൾ, ഏറ്റവും ഒടുവിൽ നടത്തിയ ഇടപാടുകൾ എന്നിവ കാണാം. വോലറ്റിൽ എത്ര പണമുണ്ടെന്ന് ഏറ്റവും മുകളിലുണ്ടാകും.

∙ ബാങ്ക് അക്കൗണ്ടിലെ പണം നിന്ന് വോലറ്റിലേക്ക് ഡിജിറ്റൽ കറൻസിയാക്കി മാറ്റുകയാണ് ആദ്യ നടപടി. ഇതിനായി Load ഓപ്ഷൻ എടുക്കുക. Notes, Coins എന്ന് 2 വിഭാഗമുണ്ടാകും. Notes എടുത്താൽ നിലവിൽ പ്രാബല്യത്തിലുള്ള എല്ലാത്തരം ഇന്ത്യൻ കറൻസികളുടെയും ഡിജിറ്റൽ പതിപ്പ് ഇതിലുണ്ടാകും (ഉദാ: 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ). കോയിൻസ് എടുത്താൽ ഡിജിറ്റൽ നാണയങ്ങളും കാണാം. കറൻസിക്ക് സമാനമായി റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് അടക്കം ഇതിൽ കാണാം.

ഇ–റുപ്പി തിരഞ്ഞെടുക്കുന്നത് ഇങ്ങനെ

∙ ഉദാഹരണത്തിന് 10 രൂപയുടെ 5 നോട്ട് വോലറ്റിലേക്ക് ചേർക്കണമെങ്കിൽ 10 രൂപയുടെ നോട്ട് തിരഞ്ഞെടുത്ത ശേഷം മുകളിലേക്ക് 5 തവണ സ്വൈപ് ചെയ്താൽ മുകളിൽ '50 രൂപ' എന്നു കാണിക്കും. ആവശ്യമനുസരിച്ച് മറ്റ് നോട്ടുകളും നാണയങ്ങളും തിരഞ്ഞെടുക്കാം. ബാങ്ക് അക്കൗണ്ടിലെ പണം എടിഎമ്മിലൂടെ കറൻസിയാക്കി മാറ്റുന്നതിനു സമാനമാണിത്. ഏതൊക്കെ മൂല്യമുള്ള കറൻസി വേണമെന്നത് നമ്മുടെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാമെന്നതാണ് മെച്ചം.

∙ ഒരു കടയിൽ 25 രൂപയുടെ പേയ്മെന്റിനാണ് നമ്മൾ നിർദേശം കൊടുത്തതെന്നു കരുതുക. 50 രൂപയുടെ ഡിജിറ്റൽ നോട്ടാണ് അക്കൗണ്ടിലുള്ളതെങ്കിൽ അതാണ് വിനിമയം ചെയ്യപ്പെടുന്നത്. ബാക്കി 25 രൂപ ചില്ലറയായി നമ്മുടെ വോലറ്റിലേക്ക് തനിയെ തിരിച്ചെത്തും.

ഉപയോക്താവിന്റെ ക്യുആർ കോഡ്

∙ പ്രൊഫൈൽ ഓപ്ഷൻ തുറന്നാൽ നമ്മുടെ ക്യുആർ കോഡ് ദൃശ്യമാകും. ഇതിനു നടുവിൽ ഇ–റുപ്പിയുടെ ലോഗയുണ്ടാകും.

∙ ഇ–റുപ്പി വോലറ്റ് ഉപയോഗിച്ച് കടകളിൽ നിന്ന് സാധനം വാങ്ങാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ ക്യുആർ കോ‍ഡുകൾ (മെർച്ചന്റ് ക്യുആർ) സ്കാ‍ൻ ചെയ്ത് പണമടയ്ക്കാം. വ്യക്തികളുടെ ക്യുആർ സ്കാൻ ചെയ്ത് പണമിടപാട് സാധ്യമല്ല. പകരം നമ്പർ ഉപയോഗിച്ച് ഇ–റുപ്പി വോലറ്റുള്ള മറ്റൊരു വ്യക്തിക്ക് നേരിട്ടും അയയ്ക്കാം. ഒരിടപാടിൽ 10,000 രൂപ വരെ അയയ്ക്കാം. 1 ലക്ഷം രൂപ വരെ ഒരു സമയം വോലറ്റിൽ സൂക്ഷിക്കാം.

English Summary:

What is Central Bank Digital Currency (CBDC), and what is e-RUPI?