സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് ഇതളുകളായ ജനതാദളും (എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സന്ദർഭമാണ് ഇത്. ജനതാദൾ(എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ ബിജെപി സഖ്യത്തിനു തയാറായതോടെ അവരുടെ കേരളഘടകം വൻ പ്രതിസന്ധി നേരിടുന്നു. മുൻപ് ദളിന്റെ (എസ്) ഭാഗമായിരുന്ന എൽജെഡി ഇപ്പോൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയനത്തിന് ഒരുങ്ങുന്നു. രണ്ടു പാർട്ടികളുടെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് ഡോ. വർഗീസ് ജോർജ് ഈ സന്നിഗ്ധ ഘട്ടത്തെ ‘ക്രോസ്ഫയറിൽ’ വിശകലനം ചെയ്തു സംസാരിക്കുകയാണ്. എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കും ആദരണീയനായ നേതാവാണ്. ദേശീയ–സംസ്ഥാന രാഷ്ട്രീയചലനങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് ഉൾക്കാഴ്ചയോടെ നിലപാടുകൾ എടുക്കാൻ പ്രാപ്തനായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. അതുകൊണ്ടുതന്നെ ദളുകൾ പ്രതിസന്ധി നേരിടുമ്പോൾ ഡോ. വർഗീസ് ജോർജിന്റെ അഭിപ്രായം എപ്പോഴും കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ. വർഗീസ് ജോർജ് സംസാരിക്കുന്നു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് ഇതളുകളായ ജനതാദളും (എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സന്ദർഭമാണ് ഇത്. ജനതാദൾ(എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ ബിജെപി സഖ്യത്തിനു തയാറായതോടെ അവരുടെ കേരളഘടകം വൻ പ്രതിസന്ധി നേരിടുന്നു. മുൻപ് ദളിന്റെ (എസ്) ഭാഗമായിരുന്ന എൽജെഡി ഇപ്പോൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയനത്തിന് ഒരുങ്ങുന്നു. രണ്ടു പാർട്ടികളുടെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് ഡോ. വർഗീസ് ജോർജ് ഈ സന്നിഗ്ധ ഘട്ടത്തെ ‘ക്രോസ്ഫയറിൽ’ വിശകലനം ചെയ്തു സംസാരിക്കുകയാണ്. എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കും ആദരണീയനായ നേതാവാണ്. ദേശീയ–സംസ്ഥാന രാഷ്ട്രീയചലനങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് ഉൾക്കാഴ്ചയോടെ നിലപാടുകൾ എടുക്കാൻ പ്രാപ്തനായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. അതുകൊണ്ടുതന്നെ ദളുകൾ പ്രതിസന്ധി നേരിടുമ്പോൾ ഡോ. വർഗീസ് ജോർജിന്റെ അഭിപ്രായം എപ്പോഴും കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ. വർഗീസ് ജോർജ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് ഇതളുകളായ ജനതാദളും (എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സന്ദർഭമാണ് ഇത്. ജനതാദൾ(എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ ബിജെപി സഖ്യത്തിനു തയാറായതോടെ അവരുടെ കേരളഘടകം വൻ പ്രതിസന്ധി നേരിടുന്നു. മുൻപ് ദളിന്റെ (എസ്) ഭാഗമായിരുന്ന എൽജെഡി ഇപ്പോൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയനത്തിന് ഒരുങ്ങുന്നു. രണ്ടു പാർട്ടികളുടെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് ഡോ. വർഗീസ് ജോർജ് ഈ സന്നിഗ്ധ ഘട്ടത്തെ ‘ക്രോസ്ഫയറിൽ’ വിശകലനം ചെയ്തു സംസാരിക്കുകയാണ്. എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കും ആദരണീയനായ നേതാവാണ്. ദേശീയ–സംസ്ഥാന രാഷ്ട്രീയചലനങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് ഉൾക്കാഴ്ചയോടെ നിലപാടുകൾ എടുക്കാൻ പ്രാപ്തനായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. അതുകൊണ്ടുതന്നെ ദളുകൾ പ്രതിസന്ധി നേരിടുമ്പോൾ ഡോ. വർഗീസ് ജോർജിന്റെ അഭിപ്രായം എപ്പോഴും കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ. വർഗീസ് ജോർജ് സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ രണ്ട് ഇതളുകളായ ജനതാദളും (എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സന്ദർഭമാണ് ഇത്. ജനതാദൾ(എസ്) ദേശീയ അധ്യക്ഷനായ എച്ച്.ഡി.ദേവെഗൗഡ ബിജെപി സഖ്യത്തിനു തയാറായതോടെ അവരുടെ കേരളഘടകം വൻ പ്രതിസന്ധി നേരിടുന്നു. മുൻപ് ദളിന്റെ (എസ്) ഭാഗമായിരുന്ന എൽജെഡി ഇപ്പോൾ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയനത്തിന് ഒരുങ്ങുന്നു. രണ്ടു പാർട്ടികളുടെയും നേതൃനിരയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് ഡോ. വർഗീസ് ജോർജ് ഈ സന്നിഗ്ധ ഘട്ടത്തെ ‘ക്രോസ്ഫയറിൽ’ വിശകലനം ചെയ്തു സംസാരിക്കുകയാണ്.

എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ വർഗീസ് ജോർജ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുമുന്നണിക്കും ആദരണീയനായ നേതാവാണ്. ദേശീയ–സംസ്ഥാന രാഷ്ട്രീയചലനങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് ഉൾക്കാഴ്ചയോടെ നിലപാടുകൾ എടുക്കാൻ പ്രാപ്തനായ നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. അതുകൊണ്ടുതന്നെ ദളുകൾ പ്രതിസന്ധി നേരിടുമ്പോൾ ഡോ. വർഗീസ് ജോർജിന്റെ അഭിപ്രായം എപ്പോഴും കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ. വർഗീസ് ജോർജ് സംസാരിക്കുന്നു. 

ADVERTISEMENT

∙ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിക്കാനുള്ള തീരുമാനത്തിൽ എൽജെഡി ഉറച്ചുതന്നെ അല്ലേ? 

അതെ. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ജനാധിപത്യ മൂല്യങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയമായ ചുമതല. എൽജെഡി പോലെ ചെറിയ പാർട്ടികളായി തുടരുന്നത് ആ ലക്ഷ്യത്തിനു പ്രയോജനകരമല്ല. വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി യോജിക്കുകയാണ് ഈ സാഹചര്യത്തിൽ കരണീയം. അതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ബിജെപിയുമായി സഖ്യം ചേരാത്ത ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായി യോജിക്കാൻ തീരുമാനിച്ചത്. 

ലാലു പ്രസാദ് യാദവ് (Photo: X/ laluprasadrjd)

∙ ഒക്ടോബർ 12ന് നടക്കാൻ പോകുന്ന ലയന സമ്മേളനത്തിൽ അവരുടെ ദേശീയ നേതൃത്വം പങ്കെടുക്കുന്നുണ്ടോ?

12ന് വൈകിട്ട് കോഴിക്കോട്ടാണ് ലയന സമ്മളനം തീരുമാനിച്ചിരിക്കുന്നത്. ലാലുപ്രസാദ് യാദവും തേജസ്വിയാദവും ഉൾപ്പെടെയുളള ദേശീയ നേതാക്കൾ പങ്കെടുക്കും. 

ADVERTISEMENT

∙ ബിജെപിയുമായി ഒരു കാലത്തും ലാലു സഖ്യത്തിലേർപ്പെട്ടിട്ടില്ല എന്നതു മാത്രമാണോ എൽജെഡിയിലേക്ക് ആകർഷിച്ച ഘടകം? 

ലാലുപ്രസാദ് യാദവിനെയും കുടുബാംഗങ്ങളെയും നിരന്തരമായി ബിജെപി സർക്കാർ വേട്ടയാടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും ഒരു തരത്തിലും അവരുമായി അനുരഞ്ജനപ്പെട്ടിട്ടില്ല. മറ്റു പല പാർട്ടികളും ബിജെപി പ്രയോഗിച്ച സമ്മർദങ്ങൾക്കു വഴങ്ങുകയാണ് ചെയ്തത്. ജയിലിൽ അടച്ചിട്ടു പോലും ബിജെപിയുമായി അനുനയത്തിനു പോകാതെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനപ്പെട്ട ഘടകകക്ഷിയായി ലാലുവും കൂട്ടരും തുടരുന്നത് വസ്തുതയാണല്ലോ.

∙ പക്ഷേ അഴിമതിക്കേസുകളിൽ പെട്ട നേതാവും പാർട്ടിയും എന്ന പ്രതിച്ഛായയല്ലേ ലാലുവിന് കേരളത്തിൽ ഉള്ളത്? മാർക്സിസ്റ്റ് പാർട്ടി അടക്കം ലാലുവിനെ എതിർത്തിരുന്നതല്ലേ? കഴിഞ്ഞ ദിവസമാണല്ലോ ലാലുവും ഭാര്യയും തേജസ്വി യാദവും ജാമ്യം എടുത്തതും. ഇതൊന്നും താങ്കളുടെ പാ‍ർട്ടി കണക്കിലെടുക്കുന്നില്ലേ? 

രഥയാത്രയുടെ സമയത്ത് എൽ.കെ.അഡ്വാനിയെ ബിഹാറിലെ സമസ്തിപൂരിൽ വച്ച് അറസ്റ്റു ചെയ്തത് ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായ സമയത്തായിരുന്നു. അതുകൊണ്ട് ലാലുപ്രസാദ് യാദവിനോട് ബിജെപി ഒരിക്കലും ക്ഷമിക്കില്ല. ബിജെപി അധികാരത്തിൽ വന്നതിനു ശേഷമാണ് ഈ കേസുകളെല്ലാം അവർ ക്രമീകരിച്ചത്. അതുകൊണ്ട് കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഒരു കാലത്ത് ലാലുവിനെതിരെ ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നീട് അവർ ലാലു നയിക്കുന്ന മുന്നണിയുടെ ഭാഗമായി ബിഹാറിൽ വരികയും അതിന്റെ ഭാഗമായി അവർക്ക് അവിടെ എംഎൽഎമാരെ ലഭിക്കുകയും ചെയ്തു. 

ADVERTISEMENT

∙ ആദർശത്തിൽ അടിയുറച്ച സോഷ്യലിസ്റ്റ് പാരമ്പര്യമാണ് കേരളത്തിലെ ദൾ നേതാക്കളുടേത്. അതിനു ചേരുന്നതാണോ അഴിമതിക്കേസുകളിൽ പെട്ടവരുമായുള്ള ലയനം? 

ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങൾ പരിശോധിച്ചത് രാഷ്ട്രീയ നിലപാടുകളാണ്. ലാലുവും അദ്ദേഹത്തിന്റെ മക്കളും പറയുന്നത് കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ്. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ബിജെപി നേതൃത്വം കൊണ്ടു വന്ന കേസുകളിൽ എല്ലാം അവർക്ക് കോടതികൾ ജാമ്യം അനുവദിച്ചിട്ടുണ്ട്. 

ഡോ.വർഗീസ് ജോർജ് (Photo/ Special Arrangement)

∙ ലയനത്തിനു മുൻപു തന്നെ ആർജെഡിക്ക് പക്ഷേ ഒരു കേരള ഘടകം നിലവിലുണ്ടല്ലോ? ആ പാർട്ടി യുഡിഎഫിലും ആണല്ലോ?

കഴിഞ്ഞ മേയ് 28ന് തേജസ്വി യാദവ് കോഴിക്കോട്ട് എം.പി.വീരേന്ദ്രകുമാർ അനുസ്മരണത്തിന് എത്തിയപ്പോൾ ഇക്കാര്യം ഞങ്ങൾ ഉന്നയിച്ചിരുന്നു. കേരളത്തിൽ ഇങ്ങനെ ഒരു ഘടകം ഉണ്ടെങ്കിലും എൽജെഡി ആർജെഡിയിൽ വരുന്നതോടെ ഏതു മുന്നണിയിൽ നിൽക്കണമെന്നു തീരുമാനിക്കുന്നത് എൽജെഡി ആയിരിക്കുമെന്നും അതിനുളള സ്വാതന്ത്ര്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ തീർപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ മുന്നോട്ടു പോയത്. 

∙ കേരളത്തിലുള്ള അവരുടെ ഘടകവുമായി താങ്കളുടെ പാർട്ടി ചർച്ച നടത്തിയോ? അവരെ ഒപ്പം കൂട്ടാൻ നോക്കിയോ? 

അവർ യുഡിഎഫ് മുന്നണിയിൽ ആയതുകൊണ്ട് ഞങ്ങൾ അവരുമായി സംസാരിച്ചിട്ടില്ല. ഞങ്ങൾ എൽഡിഎഫ് മുന്നണിയിൽ ആണല്ലോ. കേന്ദ്രനേതൃത്വമാണ് അവരുമായി സംസാരിച്ചത്. 

∙ എൽജെഡിയുമായുള്ള ഈ ലയനനീക്കത്തിനെതിരെ അവരുടെ നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയല്ലേ, ഇത് എന്തെങ്കിലും ആശങ്ക ഉണ്ടാക്കുന്നുണ്ടോ? 

ആ എതിർപ്പ് കണക്കിലെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. ആർജെഡിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം കോഴിക്കോട്ട് വന്ന് ലയന സമ്മേളനത്തിൽ പങ്കെടുക്കുന്നതോടെ ആ എതിർപ്പ് അപ്രസക്തമാകും. 

∙ എങ്കിൽ പോലും ഒരു പാർട്ടിയുടെ ഘടകം കേരളത്തിൽ പ്രവർത്തിക്കുമ്പോൾ അവരെ അപ്രസക്തരാക്കിയും ഇരുട്ടിൽ നിർത്തിയും ലയന നീക്കം നടത്തുന്നത് ആ പാർട്ടിയോട് കാണിക്കുന്ന അനീതിയല്ലേ? 

അത് ആർജെഡിയുടെ ദേശീയ നേതൃത്വമാണ് പരിഗണിക്കേണ്ടത്. അവരുടെ ഒരു ഘടകം ഇവിടെ ഉള്ളപ്പോൾ അവരുമായി ആശയവിനിമയം നടത്തേണ്ടത് അവരാണ്. ഞങ്ങൾക്ക് ചർച്ച ചെയ്യാൻ കഴിയാത്തത് രണ്ടു മുന്നണികളിൽ നിൽക്കുന്നതു മൂലമാണ്. ഇപ്പോൾ ഇവിടെയുള്ള കക്ഷിയുടെ ഒരു പ്രതിനിധി സംഘം ബിഹാറിൽ പോയി സംസാരിച്ച സാഹചര്യത്തിൽ അക്കാര്യത്തിൽ വ്യക്തത വന്നു കാണുമെന്നാണ് ഞാൻ വിചാരിക്കുന്നത്. 

ഡോ. വർഗീസ് ജോർജ് (Photo/ Special Arrangement)

∙ യുഡിഎഫിലെ ഒരു ഘടകക്ഷിയായ പാർട്ടിയുടെ ദേശീയ നേതൃത്വവുമായി എൽഡിഎഫിലെ ഒരു ഘടകകക്ഷി ലയന സാധ്യത ആരായുന്നതിൽ രാഷ്ട്രീയ ശരികേടില്ലേ? 

ആർജെഡി എന്ന പാർട്ടി മഹാസഖ്യം എന്ന മുന്നണിയുടെ ഭാഗമാണ്. ആർജെഡി, ജനതാദൾ(യു) കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ(എംഎൽ) എന്നീ പാർട്ടികളാണ് ആ മുന്നണിയിൽ ഉള്ളത്. കേരളത്തിൽ ഈ പാർട്ടികളിൽ പലതും രണ്ടു മുന്നണികളിലുമാണ്. മഹാസഖ്യത്തിന്റെ ഭാഗമായതിനാൽ, അവിടെ അങ്ങനെ ഒരു വൈരുധ്യം തോന്നണമെന്നില്ലല്ലോ. 

∙ ജനതാദളും(എസ്) ആയി ഇവിടെ ലയനം നടക്കാതെ പോയത് എന്തുകൊണ്ടാണ്? മാരത്തൺ ചർച്ചകൾ അക്കാര്യത്തിൽ നടന്നതാണല്ലോ...

ലയനം വളരെ അനിവാര്യമായിരുന്നു. 2009 ലാണ് പാർട്ടി പിളർന്നത്. അതിനു മുൻപ് പാർട്ടിക്ക് അഞ്ച് എംഎൽഎമാരുണ്ടായിരുന്നു. 2.44% വോട്ട് കിട്ടി. എന്നാൽ പിളർപ്പിനു ശേഷം രണ്ടു പാർട്ടികളായപ്പോൾ രണ്ടും ദുർബലമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികൾക്കും കൂടി കിട്ടിയത് മൂന്ന് എംഎൽഎമാരെയാണ്. രണ്ടു പാർട്ടികൾക്കും കൂടി ലഭിച്ചത് ഒരു ശതമാനം വോട്ടും. അതായത് ഒന്നരശതമാനം കുറഞ്ഞു. കേരളത്തിലെ സോഷ്യലിസ്റ്റ് ആശയക്കാർക്ക് പ്രാഭവം വീണ്ടെടുക്കണമെങ്കിൽ യോജിക്കണം. ചർച്ചകൾ പലതവണ നടന്നെങ്കിലും ജനതാദളുമായി(എസ്) ലയിക്കുന്നതു സംബന്ധിച്ച് ഞങ്ങൾക്ക് ഒരു സന്ദേഹം ഉണ്ടായി. ഏതു സമയത്തും ദേവെഗൗഡാജി ബിജെപി മുന്നണിയുടെ ഭാഗമാകുമെന്ന ആശങ്ക ശക്തമായിരുന്നു. ആ സന്ദേഹം ഇപ്പോൾ ശരിയാണെന്നു തെളിഞ്ഞു. 

∙ നേതാക്കളുടെ അധികാരം, പദവികൾ സംബന്ധിച്ച തർക്കം, ഇതും ലയനത്തിന് തടസ്സമായിരുന്നില്ലേ? 

ലയനത്തിനു ശേഷം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെ ജനതാദളിന്(എസ്) എൽജെഡി നേതൃത്വം വാഗ്ദാനം ചെയ്തതാണ്. മറ്റു ഭാരവാഹിത്വം സംബന്ധിച്ച കാര്യങ്ങളും ജില്ലാ ഘടകങ്ങളുടെ നേതൃത്വം സംബന്ധിച്ചും എല്ലാം ധാരണയായി. അപ്പോഴാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് വന്നത്. അതിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് ജെഡിഎസ് വോട്ടു ചെയ്തു. ഉപരാഷ്ട്രപതിയായി കർണാടകത്തിൽനിന്നു തന്നെയുള്ള കോൺഗ്രസ് നേതാവായ മാർഗരറ്റ് ആൽവ മൽസരിച്ചിട്ടും എൻഡിഎ സ്ഥാനാർഥിക്കാണ് അവർ വോട്ടു ചെയ്തത്. ലയനതീയതി വരെ പ്രഖ്യാപിച്ചപ്പോഴാണ് ഇതെല്ലാം നടക്കുന്നത്. കർണാടകത്തിൽ ദൾ(എസ്) ശക്തമായ ഒരു പ്രാദേശിക പാർട്ടിയാണ്. പക്ഷേ രാഷ്ട്രീയമായ ഈ ചാഞ്ചാട്ടം കാരണം 33 സീറ്റിൽ നിന്ന് അവരുടെ എംഎൽഎമാരുടെ എണ്ണം 19 ആയി കുറഞ്ഞു. 5% വോട്ടും ഇടിഞ്ഞു. 

മുൻ പ്രധാനമന്ത്രിയും ജെ‍ഡി(എസ്) നേതാവുമായ എച്ച്.‍ഡി ദേവെ ഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു ( File Photo by PTI)

∙ ഗൗഡയുടെ തീരുമാനം മൂലം കേരള ഘടകം വലിയ പ്രതിസന്ധിയിലായി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന തോന്നൽ അവരുടെ നടപടികൾ ഉണ്ടാക്കുന്നു. കൊച്ചിയിൽ ഒടുവിൽ ചേർന്ന യോഗത്തിലും അവർക്ക് ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഇനിയും ഒരു ലയന സാധ്യത സജീവമല്ലേ? 

ജെഡിഎസിന്റെ ഈ അസ്തിത്വ പ്രതിസന്ധിയിൽ അവരുമായി ഞങ്ങൾ സംസാരിച്ചിരുന്നു. അവർ പ്രതിസന്ധി നേരിടുന്നു. ഞങ്ങൾ മറ്റൊരു പാർട്ടിയുമായി ലയനത്തിനു ശ്രമിക്കുന്നു. യോജിപ്പിന് ഏറ്റവും നല്ല സമയമാണ് ഇത്. ലയിച്ചാൽ മൂന്ന് എംഎൽഎമാരുള്ള പാർട്ടിയായി മാറും. ലോക്സഭാ സീറ്റ് ഉറപ്പാക്കാൻ കഴിയും. രാജ്യസഭയിലേക്കും പരിഗണിക്കും. കാരണം കേരളത്തിൽ മൂന്നാം ശക്തിയായി ഉയർന്നു വരാൻ കഴിയും. കൊച്ചിയിലെ നേതൃയോഗത്തിൽ ഞങ്ങളുടെ നിർദേശം പരിഗണിക്കാമെന്നും അവർ അറിയിച്ചു. ഞങ്ങളുടെ നിർദേശം സ്വീകരിച്ചില്ലെന്നാണ് അവരുടെ പ്രഖ്യാപനങ്ങളിൽനിന്നു മനസ്സിലാകുന്നത്. . 

∙ മറ്റേതെങ്കിലും പാർട്ടിയുമായുള്ള ലയനമാണോ ജെഡിഎസ് ഉദ്ദേശിക്കുന്നത്? 

ജനതാദൾ(എസ്) എന്ന പേര് അവർക്ക് ഇനി ഉപയോഗിക്കാൻ കഴിയില്ല. ആ കൊടി ഉപയോഗിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിൽ അവരുടെ അംഗങ്ങൾക്ക് മൽസരിക്കാനുളള എ ഫോമും ബിഫോമും കൊടുത്തത് ഗൗഡാജിയാണ്. അതുകൊണ്ട് എംഎൽഎമാർക്ക് മറ്റൊരു പാർട്ടിയിൽ ചേരാനാവില്ല. അതു ചെയ്താൽ അവർ അയോഗ്യരാകും. ഇതെല്ലാം കണക്കിലടുക്കുമ്പോൾ യോജിപ്പായിരുന്നു ഏറ്റവും അഭികാമ്യം. ഇനിയും അതിനുള്ള സമയമുണ്ട്. ഈ അഞ്ചു ദിവസത്തിനുള്ളിൽ അതിനുള്ള ശ്രമങ്ങൾ അവർ നടത്തണം എന്നാണ് എന്റെ അഭിപ്രായം. 

∙ തിരക്കിട്ട് ഒരു രാഷ്ട്രീയ നിലപാട് എടുത്ത് ഒന്നായാൽ ഒരുമിച്ച് ആർജെഡിയിലേക്കു പോകാം എന്നതാണോ? 

അതെ. അവരുടെ പാർട്ടി നേതൃയോഗ ചർച്ചകളിൽ ഒരു വിഭാഗം നേതാക്കൾ അക്കാര്യം ആലോചിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് മനസ്സിലാക്കുന്നത്. 

∙ ദൾ(എസ്) ദേശീയ നേതൃത്വം ബിജെപി സഖ്യത്തിന്റെ ഭാഗമായതു കണക്കിലെടുത്ത് അവരുടെ കേരള ഘടകം ആ ബന്ധം വിച്ഛേദിച്ചു വേറെ പാർട്ടി ആകേണ്ടതല്ലേ? 

തീരുമാനം അവർ നീട്ടിക്കൊണ്ടു പോകുന്ന കാലത്തോളം എൽഡിഎഫിനെ അതു പ്രതിസന്ധിയിലാക്കും. പ്രതിപക്ഷത്തിനു ചോദ്യങ്ങൾ ഉയർത്താനുള്ള അവസരം ഒരുക്കും. ഇപ്പോൾത്തന്നെ എൻഡിഎയിലെ ഘടകകക്ഷി എൽഡിഎഫിൽ തുടരുന്നതിനെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മുൻകാലങ്ങളിലേതു പോലെ ജെഡിഎസ് ദേശീയ നിർവാഹകസമിതിയിൽ ഉള്ള അംഗങ്ങളും ദേശീയ ഭാരവാഹികളും ഉടൻ രാജിവയ്ക്കുകയാണ് വേണ്ടത്. 

വളരെ ചെറുപ്പത്തിൽതന്നെ മൽസരിച്ചു വിജയിക്കാൻ മാത്യു ടി. തോമസിന് കഴിഞ്ഞു. ആ ഗ്ലാമർ പിന്നീട് അദ്ദേഹത്തെ സഹായിച്ചു. ഞാൻ ആദ്യത്തെ മൽസരത്തിൽ തന്നെ പരാജയപ്പെട്ടതുകൊണ്ട് അവസരം ഉണ്ടായുമില്ല.

കേരളത്തിലെ പാ‍ർട്ടി ഘടകം ദേശീയനേതൃത്വവുമായുളള ബന്ധം വിച്ഛേദിച്ചെന്നു പ്രഖ്യാപിക്കുകയും വേണം. 2006 ൽ ‍ഞങ്ങൾ അതു ചെയ്തതാണ്. ഞാൻ അന്ന് ഗൗഡാജിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. ഞാൻ അപ്പോൾ തന്നെ ആ പദവി രാജിവച്ചു. മറ്റു ദേശീയ നിർവാഹകസമിതി അംഗങ്ങളും രാജിവച്ചു. ഇങ്ങനെ ചെയ്തതിനു ശേഷമാകണം മറ്റു സാധ്യതകൾ ആരായേണ്ടത്. അല്ലാത്ത പക്ഷം അവരുടെ വിശ്വാസ്യതയെ അതു കാര്യമായി ബാധിക്കും. പ്രതിപക്ഷത്തിന് നല്ല ആയുധമായി മാറുകയും ചെയ്യും. 

ഡോ. വർഗീസ് ജോർജ് (Photo/ Special Arrangement)

∙ ദേശീയ നേതൃത്വം ബിജെപിയിൽ നിൽക്കുമ്പോൾതന്നെ കേരളത്തിൽ എൽഡിഎഫിൽ തുടരാം എന്ന സമീപനമാണ് അവരുടേത് എന്നാണ് മനസ്സിലാകുന്നത്. ഇത് എൽഡിഎഫിന് അംഗീകരിക്കാവുന്നതാണോ? 

ഇത് ജെഡിഎസിനു തന്നെ പ്രതിസന്ധി ഉണ്ടാക്കും. ജനതാദൾ(എസ്) എന്നത് ഗൗഡാജിയുടെ പാർട്ടിയാണ്. അങ്ങനെയിരിക്കെ അവർക്ക് ആ പേര് ഉപയോഗിക്കാൻ പറ്റുമോ? ജെഡിഎസ് കേരള ഘടകം എന്ന് വിശേഷിപ്പിക്കാൻ കഴിയുമോ? കൊടിയും ചിഹ്നവും പറ്റുമോ? ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പോ വന്നാൽ ആരു ചിഹ്നം കൊടുക്കും? റജിസ്ട്രേഡ് പാർട്ടിയുടെ അധ്യക്ഷൻ ഗൗഡയാണ്. അപ്പോൾ അവരുടെ സ്ഥാനാർഥി സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. അതുകൊണ്ട് എത്രയും വേഗം അവരുടെ എംഎൽഎമാർ ഒഴികെയുള്ളവർ ഏതെങ്കിലും പാർട്ടിയിൽ ലയിച്ച് പാർട്ടിയേയും അണികളെയും സംരക്ഷിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം അവർക്ക് രാഷ്ട്രീയമായ അസ്തിത്വം ഇല്ല. 

∙ എൽഎമാരായ മാത്യു ടി.തോമസിനും മന്ത്രി കെ.കൃഷണൻകുട്ടിക്കും വേറൊരു പാർട്ടിയിൽ ചേരാൻ കഴിയില്ലല്ലോ. അതുകൊണ്ടാണോ ഖണ്ഡിതമായ തീരുമാനം ഇല്ലാതെ പോകുന്നത്? 

നേരത്തേയും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടല്ലോ. അവർ രണ്ടുപേരും ശക്തമായ മതനിരപേക്ഷ നിലപാട് ഉളളവരാണ്. ഈ രണ്ട് എംഎൽഎമാർക്കും ഈ നിയമസഭാ കാലാവധി പൂർത്തിയാകുന്നതു വരെ വേറൊരു പാർട്ടിയിൽ പോകാൻ കഴിയില്ല. പക്ഷേ ബാക്കി ഉള്ളവർക്ക് അസാധിക്കും. 2006 ൽ ഗൗഡാജി ബിജെപി പാളയത്തിലേക്കു പോയപ്പോഴും ഇതു തന്നെയാണ് ചെയ്തത്. എംഎൽഎമാർ സാങ്കേതികമായി പുതിയ സംവിധാനത്തിന്റെ ഭാഗമായില്ല. 

∙ തീരുമാനം വൈകിപ്പിക്കുന്ന അവർക്കെതിരെ എൽഡിഎഫ് നേതൃത്വം ശക്തമായ നിലപാട് എടുക്കേണ്ടതല്ലേ? 

തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിൽ ഇതിനകം തന്നെ സിപിഎം അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വാർത്ത വന്നത്. അതിനു മറുപടിയായി ജനതാദൾ നേതാക്കൾ പറഞ്ഞത് ഒക്ടോബർ ഏഴിന് തീരുമാനം ഉണ്ടാകുമെന്നായിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. ഈ സാഹചര്യത്തിൽ സിപിഎം ഇടപെടുമോ എന്ന് അറിയില്ല. ഏതായാലും അതു മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

മാത്യു ടി.തോമസ് (Photo from Archive)

∙ സിപിഎമ്മിനും എൽഡിഎഫിനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രാഷ്ട്രീയ നിലപാട് എടുക്കുന്ന അവരെ എൽഡിഎഫിൽനിന്നു പുറത്താക്കേണ്ടതല്ലേ? 

എൽഡിഎഫിൽനിന്ന് ഒരു കക്ഷിയെയും പുറത്താക്കാൻ പാടില്ല. വളരെ ചെറിയ പാർട്ടികളെ പോലും ഉൾക്കൊള്ളുന്ന രീതിയാണ് ഇപ്പോൾ എൽഡിഎഫിന്റേത്. അതിന്റെ ഭാഗമായി 11 പാർട്ടികൾ ഉള്ള മുന്നണിയായി മാറി. ഖണ്ഡിതമായ തീരുമാനം എടുത്ത് അതിൽ ഉറച്ചു നിൽക്കാനാണ് ജെഡിഎസിനോടു പറയേണ്ടത്. 

∙ ബിജെപി സഖ്യകക്ഷിയുടെ പ്രതിനിധി എൽഡിഎഫ് മന്ത്രിസഭയിൽ തുടരുന്നതിൽ രാഷ്ട്രീയമായ ശരികേടില്ലേ?

അതാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജെഡിഎസ് നേതൃത്വം ഒക്ടോബറിൽതന്നെ വീണ്ടും യോഗം ചേരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അടുത്ത എൽഡിഎഫ് യോഗത്തിനു മുൻപെങ്കിലും അവർക്ക് ഒരു തീരുമാനം എടുക്കേണ്ടിവരും. 

∙ ഇക്കാര്യം എൽഡിഎഫിൽ താങ്കളുടെ പാർട്ടി ഉന്നയിക്കുമോ? 

എൽജെഡി ഒരിക്കലും മറ്റൊരു കക്ഷിയുടെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടില്ല. ഈ സാഹചര്യം മനസ്സിലാക്കി ഒരുമിച്ചു പ്രവർത്തിക്കാനുളള സാധ്യത അവർ പ്രയോജനപ്പെടുത്തണമെന്ന അഭ്യർഥനയാണ് ഞങ്ങളുടേത്. 

∙ പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള എൽജെഡിയുടെ കത്ത് എൽഡിഎഫ് പരിഗണിക്കുമോ? 

എൽഡിഎഫിൽ 11 ഘടകകക്ഷികളുണ്ട്. അതിൽ മന്ത്രിസഭാ പ്രാതിനിധ്യം ഇല്ലാത്ത ഏക പാർട്ടി ഞങ്ങളുടേതാണ്. ആ തീരുമാനത്തോട് യോജിച്ചില്ലെങ്കിലും എൽഡിഎഫിന്റെ കൂട്ടായ തീരുമാനം എന്ന നിലയിൽ അംഗീകരിച്ചു. ഇപ്പോൾ രണ്ടരവർഷം കഴിഞ്ഞു. പരിമിതമായ മന്ത്രിസഭാ പുനഃസഘടന വരുമ്പോൾ അത്രയും കാലത്തേക്ക് എൽജെഡിക്ക് മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കത്തു നൽകി. ഉഭയകക്ഷി ചർച്ച നടത്താമെന്ന് സിപിഎം സമ്മതിച്ചിട്ടുണ്ട്. 

പിണറായി വിജയൻ (ചിത്രം: മനോരമ)

∙ പതിനൊന്നിൽ പത്തു പേർക്കും മന്ത്രിസഭാംഗത്വം കൊടുത്തിട്ടും എൽജെഡിയെ മാറ്റി നിർത്തി. എന്തായിരുന്നു അയോഗ്യത? 

അന്ന് എ. വിജയരാഘവനായിരുന്നു എൽഡിഎഫ് കൺവീനർ. ആവർത്തിച്ചു ചോദിച്ചിട്ടും അതിന്റെ കാരണം അദ്ദേഹം പറഞ്ഞില്ല. 

∙ ദളുകൾ ലയിക്കാത്തതു കൊണ്ടാണോ മാറ്റിനിർത്തിയത്? 

രണ്ടായിട്ടാണല്ലോ ഞങ്ങൾ മൽസരിച്ചത്. അതുകൊണ്ട് അത് ഒരു കാരണമല്ല. 

∙ മന്ത്രിസ്ഥാനമോ, ലോക്സഭാ സീറ്റോ, രാജ്യസഭാ സീറ്റോ ഒന്നുമില്ലാത്ത എൽഡിഎഫിലെ ഏക ഘടകക്ഷിയാണ് താങ്കളുടെ പാർട്ടി. ഇതു തഴയൽ തന്നെ അല്ലേ? 

ഇതിൽ വലിയ പ്രയാസം പാർട്ടി പ്രവർത്തകർക്ക് ഉണ്ട്. എൽഡിഎഫിനു വേണ്ടി മലബാറിലെ പല സീറ്റുകളും വിജയിപ്പിക്കുന്നതിൽ എൽജെഡി ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഒരു സീറ്റേ കിട്ടിയുള്ളൂവെങ്കിലും കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ഇടതുമുന്നണിയുടെ ജയത്തിന് ഞങ്ങളും കാരണക്കാരാണ്. പാർട്ടി പ്രവർത്തകരുടെ ഈ വികാരം കൂടി മാനിച്ചാണ് മന്ത്രിസ്ഥാനം ചോദിക്കാൻ പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്. മന്ത്രിസ്ഥാനം മാത്രമല്ല, ലോക്സഭാ സീറ്റും ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

തൃക്കാക്കരയിൽ 26,000 വോട്ടിനും പുതുപ്പള്ളിയിൽ 37,000 വോട്ടിനും തോറ്റു. ഇതു കേവലം സഹതാപതരംഗം മാത്രമായി പരിഗണിക്കാൻ കഴിയില്ല. എൽഡിഎഫും സർക്കാരും ഇതു ഗൗരവമായി പരിശോധിക്കണം. 

എൽഡിഎഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 45% വോട്ടാണ്. അതിൽ സിപിഎമ്മിന് കിട്ടിയത് 24.52 % ആണ്. ബാക്കി 20% വോട്ടും കൊണ്ടുവന്നത് ഘടകകക്ഷികളാണ്. പക്ഷേ സീറ്റ് വിഭജനം വരുമ്പോൾ ഇതു കണക്കിലെടുക്കുന്നില്ല. തമിഴ്നാട് മാതൃക ഇവിടെ അവലംബിക്കണം. 39 ലോക്സഭാ സീറ്റിൽ 20 സീറ്റിൽ മാത്രമാണ് ഡിഎംകെ മൽസരിച്ചത്. ബാക്കി 19 ഘടകകക്ഷികൾക്ക് വീതിച്ചുകൊടുത്തു. പകുതി സീറ്റ് മാത്രമാണ് ഡിഎംകെ എടുത്തത്. എന്നാൽ ഇവിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും വീതിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഘടകകക്ഷികളെ പൂർണമായും വിശ്വാസത്തിലെടുത്ത് അവരുടെ സമ്പൂർണസഹകരണം ഉറപ്പാക്കിയാൽ അതിന്റെ പ്രയോജനം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടാകും.

∙ നേരത്തേ ജെഡിഎസിന് ലോക്സഭാ സീറ്റുണ്ടായിരുന്നല്ലോ. ഇപ്പോൾ രണ്ടു കൂട്ടർക്കും ഇല്ല. അതിലാണോ അവകാശവാദം ഉന്നയിക്കുന്നത്? മന്ത്രിസ്ഥാനം കൂടി ഇല്ലാത്ത സാഹചര്യത്തിൽ പ്രതീക്ഷ ശക്തമാണോ? 

മന്ത്രിസ്ഥാനമോ രാജ്യസഭാംഗത്വമോ ഇല്ലാത്ത സാഹചര്യത്തിൽ ലോക്സഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. 1952 മുതൽ ഇവിടെ സോഷ്യലിസ്റ്റുകൾക്ക് സീറ്റ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അത് നിഷേധിക്കപ്പെട്ടു. കോഴിക്കോടും വടകരയും ദൾ മൽസരിച്ചിട്ടുണ്ട്. മലബാറിലെ സീറ്റുകളിലാണ് ഞങ്ങൾക്ക് സ്വാധീനം ഉള്ളത്.

∙ ജെഡിഎസുമായുള്ള ലയനം നടന്നാൽ എൽജെഡി പ്രതിനിധിയായ കെ.പി.മോഹനൻ ആയിരിക്കുമോ അടുത്ത രണ്ടരവർഷം മന്ത്രി? 

രണ്ടു ദളുകളും കൂടി യോജിക്കുകയാണെങ്കിൽ രണ്ടര വർഷം കഴിഞ്ഞ് എൽജെഡിക്ക് മന്ത്രിസ്ഥാനം കിട്ടുമെന്നാണ് മന്ത്രിസഭാ രൂപീകരണ വേളയിൽ എൽഡിഎഫ് നേതൃത്വം വ്യക്തമാക്കിയത്. യോജിക്കാത്ത സാഹചര്യത്തിൽ എന്താകുമെന്ന് പറയാൻ കഴിയില്ല. 

∙ ലയന ചർച്ചകളിൽ അപ്പോൾ മന്ത്രിസ്ഥാനവും കടന്നു വന്നിരുന്നോ? 

ഇല്ല. അത് ലയനത്തിന് ഒരു മുളളായി മാറേണ്ട എന്നു കരുതി അക്കാര്യം ചർച്ച ചെയ്തില്ല. യോജിച്ച് ഒരു പാർട്ടിയായി മാറിയശേഷം എന്തു വേണമെന്ന് തീരുമാനിക്കാം എന്നായിരുന്നു ധാരണ. 

കെ.പി.മോഹനന്‍ (Photo/ Special Arrangement)

∙ വ്യക്തിപരമായ കാര്യങ്ങളിലേക്കു കടന്നാൽ, ദീർഘകാലം എൽഡിഎഫിന്റെയും പാർട്ടിയുടേയും നേതൃനിരയിൽ ഉള്ള താങ്കൾക്ക്, പക്ഷേ പാർലമെന്ററി രംഗത്ത് ഒരു അവസരം ലഭിച്ചില്ല. ഇതു നിരാശ ഉണ്ടാക്കുന്നുണ്ടോ? 

ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിഞ്ഞിട്ടില്ല എന്നതു ശരിയാണ്. എംപി വീരേന്ദ്രകുമാർ പ്രസിഡന്റ് ആയിരുന്നപ്പോൾ 24 വർഷം ജനറൽസെക്രട്ടറി ആയിരുന്നു. എച്ച്.ഡി.ദേവെഗൗഡ, സുരേന്ദ്രമോഹൻ, നിതീഷ്കുമാർ, ശരദ് യാദവ് എന്നിവരുടെ എല്ലാം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു. ഗരിമ ഉള്ള ഈ നേതാക്കളുടെ കൂടെ എല്ലാം ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിക്കാനായി എന്നതിൽ അഭിമാനമുണ്ട്. പക്ഷേ ഡോ. ലോഹ്യ പറഞ്ഞതു പോലെ, തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രധാനമാണ്. അതിന് അവസരം കിട്ടിയില്ല. നിരാശ ഉണ്ടോ എന്നു ചോദിച്ചാൽ, അവസരങ്ങൾ പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചിട്ടില്ല. നിയമസഭയിൽ ഒരു തവണ മത്സരിച്ചെങ്കിലും യുഡിഎഫ് തരംഗത്തിൽ പരാജയപ്പെട്ടു. ലോക്സഭയിൽ കൂടുതലും മലബാറിലാണല്ലോ പാർട്ടിക്ക് സീറ്റ്. രാജ്യസഭയിൽ ഒരു സീറ്റേ ലഭിക്കാറുള്ളൂ. വീരേന്ദ്രകുമാറിനെ പോലെ ഉന്നതനായ ഒരു നേതാവ് ഉള്ളപ്പോൾ അത് ആഗ്രഹിച്ചിട്ടുമില്ല. 

∙ അതിനു ശേഷം എം.വി.ശ്രേയാംസ്കുമാറും രാജ്യസഭാംഗമായല്ലോ? 

ഒരു സീറ്റേ ഉള്ളെങ്കിൽ പാർട്ടി പ്രസിഡന്റിനുതന്നെ ടിക്കറ്റ് നൽകുന്നതാണ് പാർട്ടിയുടെ രീതി. 

∙ താങ്കളുടെ അതേ സ്ഥലമായ തിരുവവല്ലയിൽ നിന്നുള്ള താങ്കളെ പോലെ സോഷ്യലിസ്റ്റ് നേതാവ് തന്നെയായ മാത്യു ടി. തോമസ് പക്ഷേ പലതവണ മന്ത്രിയും എംഎൽഎയും ആയല്ലോ? 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ വിജയിച്ചുകഴിഞ്ഞാൽ പിന്നെ മുന്നോട്ടു പോകാൻ അവസരമുണ്ട്. വളരെ ചെറുപ്പത്തിൽതന്നെ മൽസരിച്ചു വിജയിക്കാൻ മാത്യു ടിക്കു കഴിഞ്ഞു. ആ ഗ്ലാമർ പിന്നീട് അദ്ദേഹത്തെ സഹായിച്ചു. ഞാൻ ആദ്യത്തെ മൽസരത്തിൽ തന്നെ പരാജയപ്പെട്ടതുകൊണ്ട് അവസരം ഉണ്ടായുമില്ല. 

എം.വി.ശ്രേയാംസ് കുമാർ (ചിത്രം: മനോരമ)

∙ പിളർപ്പ് ദൾ നേതാക്കൾക്ക് ഇടയിലെ വ്യക്തിബന്ധങ്ങളെ ബാധിച്ചിട്ടുണ്ടോ? 

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നേതാക്കൾ വളരെ വൈയക്തിക നിലപാട് ഉള്ളവരാണ്. ഒരാൾ മറ്റൊരാളെ അംഗീകരിക്കില്ല. ഒരു നാഴി മറ്റൊരു നാഴിയിൽ ഇറങ്ങില്ല. പക്ഷേ വ്യക്തിപരമായ അകന്നിട്ടില്ല. ജനതാപരിവാർ എന്നാണ് കണ്ടുമുട്ടുമ്പോൾ പറയുന്നത്. ഏതു സമയത്തും യോജിക്കാം ഏതു സമയത്തും ഭിന്നിക്കാം എന്ന രീതി കുറേ നാളായി ഉണ്ട്. 

∙ തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലും എൽഡിഎഫ് വലിയ തോതിൽ പരാജയപ്പെട്ടു. സഹതാപ തരംഗത്തിന് അപ്പുറം ഭരണവിരുദ്ധ വികാരം ഇതിൽ പ്രതിഫലിക്കുന്നില്ലേ?

തൃക്കാക്കരയിൽ 26,000 വോട്ടിനും പുതുപ്പള്ളിയിൽ 37,000 വോട്ടിനും തോറ്റു. ഇതു കേവലം സഹതാപതരംഗം മാത്രമായി പരിഗണിക്കാൻ കഴിയില്ല. എൽഡിഎഫും സർക്കാരും ഇതു ഗൗരവമായി പരിശോധിക്കണം. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും എൽഡിഎഫ് സാമൂഹിക അടിത്തറ വികസിപ്പിച്ചു വരികയായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് രണ്ടു ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയത് കണക്കിലെടുത്ത് സർക്കാർ അതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. സർക്കാരിന്റെ നയങ്ങൾ എൽഡിഎഫ് യോഗങ്ങളിൽ ചർച്ച ചെയ്യണം. മുന്നണിയിൽ ചർച്ച ചെയ്യുമ്പോൾ പ്രത്യാഘാതങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയും. സർക്കാരും മുന്നണിയും തമ്മിലെ പാരസ്പര്യം കുറേക്കൂടി ബലപ്പെടുത്തണം. 

∙ നിലവിൽ മുന്നണിയിൽ ഗൗരവമുള്ള ചർച്ചകൾ നടക്കുന്നില്ല എന്നാണോ? 

മുന്നണിയിലെ ചർച്ചകൾ കുറേക്കൂടി ഫലപ്രദമാകണം. ദൈനംദിനകാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ല. അതിനു മന്ത്രിസഭാ യോഗവും സർക്കാർ സംവിധാനവും ഉണ്ട്. എന്നാൽ സർക്കാർ എടുക്കുന്ന നയതീരുമാനങ്ങൾ സംബന്ധിച്ചു വിശദമായ ചർച്ച മുന്നണി യോഗങ്ങളിൽ ഉണ്ടാകണം. ആ പഴയ പാരമ്പര്യം വീണ്ടെടുക്കണം. 

∙ സിപിഎമ്മും സിപിഐയും മാത്രം ചർച്ച ചെയ്തു തീരുമാനങ്ങളെടുക്കുന്ന രീതിയാണോ ഇപ്പോൾ നടക്കുന്നത്?

അങ്ങനെയില്ല. എൽഡിഎഫ് യോഗം ചേരാറുണ്ട്. പക്ഷേ അവിടെ ഫലപ്രദമായ ചർച്ചകൾ നടക്കണം. ചെറിയ കക്ഷി എന്നോ വലിയ കക്ഷി എന്നോ ഉള്ള വേർതിരിവ് എൽഡിഎഫിൽ ഇല്ല. പക്ഷേ, കഴി‍ഞ്ഞകാലങ്ങളിലെ പോലെ പ്രത്യയശാസ്ത്രപരമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകൾക്ക് എന്തോ വിമുഖത കാണുന്നുണ്ട്. എൽഡിഎഫിനെ ക്രിയാത്മകമാക്കി, സർക്കാരിനെ നയിക്കുന്ന മുന്നണിയാക്കിത്തന്നെ മാറ്റണം. ഓരോ മന്ത്രിമാരെക്കുറിച്ചും മുന്നണി വിലയിരുത്തണമെന്ന് എൽഡിഎഫ് യോഗത്തിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു.

∙ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ, മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച വിമർശനങ്ങൾ ഇവയെക്കുറിച്ച് എന്താണ് പ്രതികരണം? 

പ്രതിപക്ഷം ശക്തമായ ആക്രമണം നടത്തുന്നത് സ്വാഭാവികമാണ്. ആ വിമർശനങ്ങളിലെ ഗൗരവമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിൽ തെറ്റില്ല. സർക്കാരിന്റെ കുറവുകൾ സ്വഭാവികമായും പരിശോധിക്കപ്പെടണം. ജനാധിപത്യ പ്രക്രിയയിൽ വിമർശനങ്ങൾ സർഗാത്മകമായി പരിശോധിക്കുകയും തിരുത്തുകയുമാണ് വേണ്ടത്.