വിഴിഞ്ഞം തുറമുഖത്ത് ചൈനീസ് കപ്പലിനു സ്വീകരണം കൊടുക്കുന്നതു പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പ്രത്യേകം പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി ജീവൻ കൊടുത്ത പദ്ധതിയുടെ പിതൃത്വം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ഗീർവാണങ്ങളെക്കാൾ വലിയ വെടിക്കെട്ടൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. സൊമാലിയയിലെ കടൽക്കൊള്ളക്കാർപോലും കപ്പലുകൾ പിടിച്ചെടുത്തിട്ടേയുള്ളൂ. ഇതിപ്പോൾ തുറമുഖം തന്നെ പിടിച്ചെടുക്കുന്നതു പുതിയ ചരിത്രമാണ്. 5500 കോടി രൂപയുടെ കരാറൊപ്പിട്ട ഉമ്മൻ ചാണ്ടി 5000 കോടിയുടെ അഴിമതികാട്ടിയെന്ന ആരോപണവും അന്നു ചരിത്രമായതാണ്. അന്വേഷണക്കമ്മിഷനെ പ്രഖ്യാപിച്ചത് അതു കണ്ടുപിടിക്കാനായിരുന്നു. അഴിമതി 90 ശതമാനത്തിൽ നിർത്തിയതാണ് നോട്ടക്കുറവായത്. പദ്ധതി അടങ്കലിനെക്കാൾ അധികമാക്കിയിരുന്നെങ്കിൽ വിശ്വാസ്യത കൂടിയേനെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞത്തെ കോലാഹലം കണ്ടാൽ തുറമുഖം ഇന്നുതൊട്ടു പ്രവർത്തിച്ചു തുടങ്ങുമെന്നാണു ജനം കരുതുക. ചങ്കിൽ കുത്തുന്ന സത്യം പറ‍ഞ്ഞത് ലത്തീൻ അതിരൂപതാ വികാരി ജനറലാണ്. പണിക്കായി മൂന്നു ക്രെയിനുകൾ കപ്പലിൽ കൊണ്ടുവരുന്നതിന്റെ പുകിലാണ് ഇക്കാണുന്നതെല്ലാമത്രേ. ആർച്ച് ബിഷപ്പിന്റെയും മുൻ ആർച്ച് ബിഷപ്പിന്റെയുമൊക്കെ പേര് ഉദ്ഘാടനച്ചടങ്ങിന്റെ കടലാസിൽ സഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേർത്തതാണെന്നാണ് മറ്റൊരു പരാതി. അങ്ങനെ തോന്നുന്നതുതന്നെ സർക്കാരിന്റെയും പാർട്ടിയുടെയും രീതികൾ പിടിയില്ലാത്തതു കൊണ്ടാണ്. മത്സ്യത്തൊഴിലാളി സമരത്തിൽ ആർച്ച് ബിഷപ് മുതൽ വൈദികരുടെ വരെ പേരിൽ കേസെടുത്തത് അനുവാദം കൊടുത്തിട്ടാണോ? തല്ലും പിടിയുമായി അതിക്രമിച്ചു കയറി സിൽവർലൈനിന്റെ മഞ്ഞക്കുറ്റി കേരളം മുഴുവൻ നാട്ടിയത് പറമ്പിന്റെ ഉടമകളോടു ചോദിച്ചിട്ടാണോ?

ADVERTISEMENT

കണ്ണൂരിൽ, ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം മറച്ച മരം സ്കൂൾ വളപ്പിൽ കയറി മുറിച്ചതു ഹെഡ്മാസ്റ്ററോടു ചോദിച്ചിട്ടു വേണമായിരുന്നു എന്നു പറയുന്നതുപോലെ വേണ്ടാത്ത തോന്നലുകൾ ആർക്കും നല്ലതല്ല. അധികാരത്തിലിരിക്കുമ്പോൾ വികസനമെന്നു തോന്നുന്ന സംഗതിതന്നെ പ്രതിപക്ഷത്തിരിക്കുമ്പോൾ വിനാശമെന്നു തോന്നുന്നതു രോഗമൊന്നുമല്ല. വീണ്ടും അധികാരം കിട്ടുമ്പോൾ തോന്നലും മാറും. വണ്ടി ഓടിക്കുമ്പോൾ കാൽനടക്കാർ മഹാശല്യമെന്നു തോന്നുന്നവനുതന്നെ പിന്നീടു വഴിനടക്കുമ്പോൾ വാഹനങ്ങളോടു ശത്രുത തോന്നുന്നതുപോലെ കരുതിയാൽ മതി.

പ്രകൃതിവാതകം കൊണ്ടുപോകുന്ന ഗെയ്ൽ പൈപ്പുകളെ ‘ഭൂമിക്കടിയിലെ ബോംബ് ’ എന്നുപറഞ്ഞ് ജനത്തെ പേടിപ്പിച്ചവർ പിന്നീട് പദ്ധതി നടപ്പായപ്പോൾ തങ്ങളുടെ ഉജ്വലവിജയമാണെന്ന് അവകാശപ്പെടുന്നതുപോലെ സ്വാഭാവികം. ‘ഗെയ്ൽ ഗെയ്ൽ ഗോ എവേ’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. പക്ഷേ, ഭരണം കിട്ടുമ്പോൾ തിരിച്ചുവരരുതെന്നു പറഞ്ഞിട്ടില്ല. ‘റെയ്ൻ റെയ്ൻ ഗോ എവേ’ എന്നു നഴ്സറിപ്പാട്ടു പാടിയ ലിറ്റിൽ ജോണിയും ‘കം എഗെയ്ൻ അനദർ ഡേ’ എന്നു തന്നെയാണ് പറഞ്ഞത്.

പക്ഷേ, പെട്ടെന്നു പഴയ ചില ശീലങ്ങൾ തികട്ടിവന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. നിയമസഭയിൽ സ്പീക്കറുടെ വേദിയിലെ കംപ്യൂട്ടറെടുത്തു നിലത്തടിക്കുന്നത് പെട്ടെന്നു പഴയ കംപ്യൂട്ടർസമരം ഓർമവന്നതുകൊണ്ടായിക്കൂടായ്കയില്ല. എന്നാലും, വികസനവിരുദ്ധത ചികിത്സയില്ലാത്ത ആജീവനാന്ത രോഗമൊന്നുമല്ല. വയറു നിറഞ്ഞിരിക്കുമ്പോൾ കണ്ടാൽ ഓക്കാനം വരുന്ന വസ്തുക്കൾ  വിശന്നുപൊരിയുമ്പോഴാണു കാണുന്നതെങ്കിൽ വായിൽ കപ്പലോടിക്കാവുന്നത്ര നില വരുന്നത് കുറ്റമല്ല.

∙ കോൺഗ്രസിന്റെ സ്വന്തം എഐ

ADVERTISEMENT

കോൺഗ്രസ് മണ്ഡലം പുനഃസംഘടന നീളും. അഖിലേന്ത്യാ പ്രസിഡന്റിനെ തീരുമാനിക്കുന്നതുപോലെ നിസ്സാരമല്ല മണ്ഡലം പ്രസിഡന്റിന്റെ കാര്യം. ജില്ലാതല സമിതികൾ ഏകകണ്ഠമായി തീരുമാനിച്ചാലും കെപിസിസിക്കു വിയോജന രോഗമുള്ളതാണത്രേ പ്രശ്നം. പദവികൾ ഗ്രൂപ്പുകൾക്കതീതമായി തീരുമാനിക്കുന്നതിന്റെ ബുദ്ധിമുട്ടാണ് എന്നാണു ന്യായം. മടുത്ത അണികൾ പ്രതികരിക്കാത്തത് അച്ചടക്കം ഭയന്നിട്ടാവാൻ വഴിയില്ല. നേതാക്കൾ ഒരുമിച്ചാണെന്ന് അണികളെ വിശ്വസിപ്പിക്കാൻ കഴിയണമെന്നാണ് കെ.സുധാകരനോടും വി.ഡി.സതീശനോടും കഴി‍ഞ്ഞദിവസം എ.കെ.ആന്റണി പറഞ്ഞതെന്നു കേൾക്കുന്നു.

(ചിത്രീകരണം∙മനോരമ)

തന്നെയും കരുണാകരനെയും മാതൃകയാക്കരുതെന്നാണോ പറയാതെ പറഞ്ഞതെന്നറിയില്ല. ‘എഐ’ എന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണു ലോകമെങ്ങും ധരിച്ചുവച്ചിരിക്കുന്നത്. യുഗങ്ങൾക്കു മുൻപേ കോൺഗ്രസ് സ്വന്തം സാങ്കേതികവിദ്യയായി വികസിപ്പിച്ചതാണത്. പകർപ്പവകാശം നേടിവച്ചിരുന്നെങ്കിൽ ആപത്തുകാലത്തു പത്തുകാശിന് ഉപകരിച്ചേനെ. ലാസ്റ്റ് ബസ് പോയശേഷം കൈ കാണിക്കുന്ന വിദ്യ ശീലമായതുകൊണ്ട് നടന്നില്ലെന്നേയുള്ളൂ. അധികാരം സ്റ്റോപ്പ് വിട്ട ശേഷമാണല്ലോ വനിതാ സംവരണവും ജാതിസംവരണവുമൊക്കെ കയറേണ്ട വണ്ടികളായിരുന്നുവെന്ന് പാർട്ടി തിരിച്ചറിഞ്ഞത്.

∙ പരസ്യമാണ്, ആരും അറിയരുത്

ക്യാപ്സൂളുകൾ സമയത്തു കൊടുക്കുന്നതിൽ അണികൾക്കുള്ള കഴിവിൽ സംശയമില്ലെങ്കിലും ആരുമറിയാതെ എല്ലാവരെയും സമൂഹമാധ്യമഗ്രൂപ്പിൽ എത്തിക്കണമെന്ന ടാസ്ക് സിപിഎം അണികൾക്കു കൊടുത്തത് ഇത്തിരി കടുപ്പമായി. അതീവ രഹസ്യമായി പദ്ധതി പ്ലാനിട്ടെങ്കിലും ഇനിയറിയാൻ ഒരാളും ബാക്കിയില്ല. ആൾമാറാട്ടം എസ്എഫ്ഐ തലം തൊട്ടു പാർട്ടി പഠിപ്പിക്കുന്നതുകൊണ്ട് ഗ്രൂപ്പിനു പേരിടുന്നതു ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും ഉള്ളടക്കംകൊണ്ട് ജനം പ്രതിയെ തിരിച്ചറിഞ്ഞാൽ എന്തുചെയ്യും? മോഡസ് ഓപ്പറാന്റി വച്ച് കള്ളന്മാരെ പിടിക്കുന്ന വിദ്യ ജനത്തിനും അറിയാം. സർക്കാരിനെപ്പറ്റി നല്ലതു പറയുന്നവരെ ജനം സംശയത്തോടെ നോക്കുന്ന കാലമാണ്.

ADVERTISEMENT

പണ്ടായിരുന്നെങ്കിൽ പ്രതിപക്ഷം മാത്രമെന്നു കരുതിയേനെ. ഇപ്പോൾ ഘടകകക്ഷികളും, എന്തിനു പാർട്ടിയുടെ നേതാക്കളും വരെ തുടങ്ങിയ സ്ഥിതിക്ക് അതും അസ്തമിച്ചു. പുകഴ്ത്തൽ കേട്ടു തലയുയർത്തി നടക്കാൻ പറ്റാതായെന്നാണ് കഴിഞ്ഞദിവസം കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാർ പറഞ്ഞതത്രേ. കയ്യിലിരിപ്പു മൂലം ഇങ്ങോട്ടും കൂടി ഇ.ഡിയെ വരുത്തരുതെന്നാണ് കെഎസ്എഫ്ഇ ജീവനക്കാരോടു സാക്ഷാൽ എ.കെ.ബാലൻ പോലും പറഞ്ഞത്.

ഞങ്ങളാണെന്നു തിരിച്ചറിഞ്ഞാലും തിരിച്ചറിഞ്ഞെന്നു പുറത്തുപറയരുത് എന്നു പറഞ്ഞാൽ ജനം അനുസരിച്ചേക്കും.

അല്ലെങ്കിലും പണ്ടുതന്നെ പ്രഛന്നവേഷക്കാർക്കല്ല അതു തിരിച്ചറിഞ്ഞില്ല എന്നു നടിക്കുന്നവർക്കാണു ബുദ്ധിമുട്ട്. എംജിആറും നസീറുമൊക്കെ മുഖത്ത് ഒരു മറുക് ഒട്ടിച്ചാണു സിഐഡിമാരായി വരിക. ഏതു കൊച്ചുകുട്ടിക്കും അത് അവരാണെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും. അവരല്ലെന്നു വിശ്വസിച്ച മട്ടിൽ അഭിനയിക്കേണ്ടതു വില്ലന്റെ മാത്രം ബാധ്യതയാണ്.

സ്റ്റോപ് പ്രസ്:

വിഴിഞ്ഞം തുറമുഖം: ഉമ്മൻ ചാണ്ടിയുടെ പേര് 
മുഖ്യമന്ത്രി പറഞ്ഞില്ല; കരൺ അദാനി പറഞ്ഞു.

കപ്പലിൽവന്ന ക്രെയിനിന്റെ മറ കാരണം 
ചില പേരുകൾ മുഖ്യമന്ത്രി കണ്ടുകാണില്ല.