നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള്‍ കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ. ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?

നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള്‍ കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ. ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള്‍ കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ. ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ‘ഇടിക്കാരൻ’ പൊലീസുകാരെയാണ് നമ്മൾ ‘മിന്നൽ’ എന്നു വിളിക്കാറുള്ളത്. അതിവേഗം പായുന്ന ബസ് ഇറക്കിയപ്പോള്‍ കെഎസ്ആർടിസി അതിനിട്ട പേര് മിന്നൽ. ഇടിവെട്ട് സംഭവം എന്നു പറഞ്ഞാൽ അതു കൊള്ളാമെന്നാണ്. പക്ഷേ നാട്ടുഭാഷയിലെ ഇടിവെട്ടല്ല മിന്നലിന്റെ തനിസ്വഭാവം. ഇടിമിന്നലിന്റെ കണക്കിൽ മുന്നിലാണ് കേരളം എന്നതാണ് സത്യം. തുലാമഴയ്ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് മിന്നലേറ്റു. തൃശൂരിൽ ഇടിയുടെ ശബ്ദം കേട്ട വീട്ടമ്മയ്ക്ക് കേൾവിശക്തി നഷ്ടപ്പെട്ടു. മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ? കേരളത്തിൽ വർഷം ഏകദേശം 70 പേർ കേരളത്തിൽ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇതിനു പുറമേയാണ് ഇടിമിന്നലിൽ പരുക്കേൽക്കുന്നവരുടെ എണ്ണം. ഒരു മിന്നൽ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാൻ.

ഇടിമിന്നൽ തടയാൻ വഴിയില്ല. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ വഴികൾ പലതുണ്ട്. ഇടിമിന്നൽ ഏൽക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം? കേരളത്തിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്? ഈ മേഖലയിലെ തട്ടിപ്പുകൾ എന്തൊക്കെ? ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രഫസറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. ആർ.വിഷ്ണു ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമാക്കുന്നു. 

ഡോ. ആർ.വിഷ്ണു
ADVERTISEMENT

∙ 25 കിലോമീറ്റർ ചുറ്റളവ്, 17 കിലോമീറ്റർ വരെ പൊക്കം, ഇതാണ് ഇടിമിന്നൽ മേഘം

ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ഇടിമിന്നലിന്റെ നാടായി കേരളത്തെ മാറ്റുന്നത്. കൃത്യമായ ഇടവേളകളിൽ അറബിക്കടലിൽനിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നും ജലം നീരാവിയായി മാറുന്നതിനും അത് സഞ്ചരിച്ച് ഉയരം കൂടിയ പശ്ചിമഘട്ട മേഖലയിലെത്തി തണുത്ത് മേഘമായി രൂപം കൊള്ളാനുമുള്ള സാഹചര്യം ഭൂപ്രകൃതി ഒരുക്കുന്നു. വര്‍ഷത്തിൽ 6 മാസമാണ് കേരളത്തിൽ ഇടിമിന്നലിന്റെ സീസൺ. മാർച്ച്, ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ തുടങ്ങിയ മാസങ്ങളിലാണ് കൂടുതലായും ഇടിമിന്നലുണ്ടാവുന്നത്. മുന്‍പ് പുറത്തുവന്ന കണക്കുപ്രകാരം വർഷത്തിൽ 70നടുത്ത് ആളുകൾ ഇടിമിന്നലേറ്റ് കേരളത്തിൽ കൊല്ലപ്പെടുന്നു.

പകൽ ചൂട് കൂടുതലുള്ള മാസങ്ങളിലാണ് ഇടിമിന്നലുണ്ടാവുന്നത്. ഇടിമിന്നലിന് കാരണക്കാരായ മേഘങ്ങളെ ‘ക്യുമിലോനിംബസ്’ അഥവാ ‘സിബി ക്ലൗഡ്’ എന്നാണ് വിളിക്കുക. ഈ മേഘങ്ങളുടെ രൂപീകരണം നടക്കുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. ചൂട് വർധിക്കുന്നതോടെ ഉച്ചയ്ക്ക് 11–11.30ഓടെ ഈ മേഘങ്ങളുടെ രൂപീകരണം പശ്ചിമഘട്ടത്തിൽ ആരംഭിക്കും. ആദ്യഘട്ടത്തെ ക്യുമിലസെന്ന് വിളിക്കുന്ന അവ പിന്നീട് ക്യുമിലോനിംബസ് മേഘങ്ങളായി മാറുന്നു. ഇടിമിന്നൽ മേഘം രൂപീകരിക്കപ്പെട്ടാൽ കാറ്റിന്റെ ദിശയനുസരിച്ച് കടൽ തീരത്തേയ്ക്ക് സഞ്ചരിച്ചുതുടങ്ങും.

ക്യുമിലോനിംബസ് മേഘങ്ങൾ. യുഎസിലെ ടെക്സസിൽ നിന്നുള്ള കാഴ്ച (Photo by Brandon Bell / GETTY IMAGES NORTH AMERICA / via AFP)

മിക്കപ്പോഴും മലനാട്ടിൽനിന്ന് ഇടനാട്ടിലെത്തുമ്പോഴേക്ക് മേഘങ്ങളിൽ പ്രവർത്തനം കൂടുന്നത്. അതിന്റെ ഫലമായി ഇടിമിന്നൽ സംഭവിക്കും. ഇടിമിന്നലുണ്ടാവാൻ ഒറ്റ മേഘം തന്നെ ധാരാളമാണ്. അതിനുള്ളിൽ തന്നെ പോസിറ്റീവ്, നെഗറ്റീവ് ചാർജിങ്ങ് നടന്നുകൊണ്ടിരിക്കും. ഇടിമിന്നൽ മേഘത്തിന്റെ വലിപ്പം അതിഭയാനകമാണ്. അതിന്റെ ചുറ്റളവ് 25 കിലോമീറ്ററോളം വരും, ഉയരമാവട്ടെ 17 കിലോമീറ്റർ വരെയാകാം. 

ADVERTISEMENT

∙ ഇടിമിന്നൽ ഏൽക്കരുത്, വേണം മുൻകരുതൽ

ഇടിമിന്നൽ നേരിട്ട് ഏൽക്കുന്നയാൾക്ക് ജീവൻ തിരിച്ചുകിട്ടാൻ സാധ്യത കുറവാണ്. കാരണം 30,000 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇടിമിന്നലുണ്ടാകുമ്പോൾ പ്രവഹിക്കുന്നത്. ഈ ചൂടിൽ അന്തരീക്ഷവായു വികസിച്ച് പൊട്ടിത്തെറിക്കുന്നതാണ് നാം കേൾക്കുന്ന ഉഗ്രശബ്ദത്തിന് കാരണം. കട്ടിയുള്ള ചെമ്പ് കമ്പി പോലും ഇടിമിന്നലേറ്റ് ഉരുകി അപ്രത്യക്ഷമായി പോയ സംഭവമുണ്ടായിട്ടുണ്ട്. അത്രയും താപമാണ് ഇടിമിന്നലേൽക്കുമ്പോൾ ഉണ്ടാവുന്നത്.

വേനൽമഴയ്ക്കൊപ്പമെത്തിയ മിന്നൽക്കാഴ്ച പത്തനംതിട്ട നഗരത്തിൽ നിന്ന്. (ചിത്രം: മനോരമ)

നേരിട്ട് ശരീരത്തിൽ ഇടിമിന്നലേൽക്കുമ്പോൾ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലെന്ന് തന്നെ പറയാം. ഇടിമിന്നലേറ്റ ആൾ കൂടുതലും ഹൃദയം നിലച്ചാവും മരണത്തിന് കീഴടങ്ങുന്നത്. അതിനാൽ ഇടിമിന്നലേറ്റ  ആളിന് പ്രാഥമിക ശുശ്രൂഷ നൽകുമ്പോൾ ഹൃദയഭാഗത്ത് ശക്തിയായ അമർത്തിയുള്ള ശുശ്രൂഷ (സിപിആർ) നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊന്ന് പൊള്ളലേൽക്കുന്നതാണ്. ഇതും മരണകാരണമായി മാറാം. നാഡിസംബന്ധമായ അസുഖങ്ങളും ഇടിമിന്നലേറ്റ ആളിനുണ്ടാവാം.

പലപ്പോഴും കേൾവിശക്തി നഷ്ടമായി എന്നൊക്കെ പറയുന്നത് ഇടിമിന്നലിന്റെ ശബ്ദതരംഗം ഏൽക്കുന്നതിനാലാണ്. ഉയർന്ന മർദ്ദത്തിലാണ് ഇടിമിന്നലുണ്ടാകുമ്പോഴുള്ള തരംഗങ്ങൾ സഞ്ചരിക്കുന്നത്. ഇത് ചെവിക്കുള്ളിലെ ശ്രവണപുടത്തിന് കേടുപാടുകൾ ഉണ്ടാക്കും. പലപ്പോഴും താത്കാലികമായി കേൾവിശക്തി നഷ്ടമാവാനും മതി. ഉച്ചയ്ക്ക് മൂന്ന് മണികഴിഞ്ഞുള്ള സമയത്താവും സാധാരണ ഇടിമിന്നലുണ്ടാവുക. ആരംഭിച്ച് കഴിഞ്ഞാൽ  പരമാവധി ഒരു മണിക്കൂർ നേരം നീണ്ടുനിൽക്കും.

പത്തനംതിട്ട ഗവിയിൽ ഇടിമിന്നലേറ്റ് ചരിഞ്ഞ ആനകൾ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഈ സമയം സുരക്ഷിതരായി ഇരിക്കാൻ നാം ശ്രദ്ധിച്ചേ തീരു. ആദ്യത്തെ ഇടി വെട്ടുമ്പോഴാവും നാം പറമ്പിൽ കെട്ടിയിട്ടിരിക്കുന്ന പശുവിനെ, വീടിന് മുകളിൽ കഴുകി ഉണങ്ങാനിട്ട വസ്ത്രത്തെ, അതല്ലെങ്കിൽ ടിവിയുടെ കണക്‌ഷൻ വിച്ഛേദിക്കുന്നതിനെക്കുറിച്ചെല്ലാം ഓർമിക്കുന്നതും അതിനായി പോകുന്നതും. അപ്പോഴേക്ക് അടുത്ത ഇടിമിന്നൽ എത്തിയിരിക്കും. ചിലപ്പോൾ അപകടവുമുണ്ടാവും. അതിനാൽ ഇടിമിന്നലുണ്ടാവുന്ന സമയത്തെ കുറിച്ച് ആദ്യം നമുക്കൊരു ബോധം വേണം. അതനുസരിച്ച് മുൻകരുതലുമെടുക്കണം. ഇടിമിന്നലുണ്ടാകുന്ന സമയം മുറിയുടെ ഒത്തനടുക്കായി ഇരിക്കുന്നതാണ് സുരക്ഷിതം. 

∙ ഇപ്പോൾ കടയ്ക്കൽ അല്ല  മിന്നൽ നാട്, മിന്നലും മണ്ണുമായി ബന്ധമില്ല 

ഒരു മേഘത്തിൽ, ഒന്നിലധികം മേഘങ്ങളിൽ, മേഘത്തിൽ നിന്നും ഭൂമിയിക്ക്  എന്നിങ്ങനെ വിവിധ തരത്തിൽ ഇടിമിന്നൽ രൂപം കൊള്ളുന്നുണ്ട്. ഇതിൽ മേഘത്തിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ഇടിമിന്നലാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. കേരളത്തില്‍ കൊല്ലം ജില്ലയിലെ കടയ്ക്കലാണ് ഏറ്റവും കൂടുതൽ ഇടിമിന്നലേൽക്കുന്ന ഒരു പ്രദേശം. ഇതിന് കാരണമായി ഈ സ്ഥലത്തെ മണ്ണിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്നും ഇത് ഇടിമിന്നലിനെ ആകർഷിക്കുന്നുവെന്നുമൊക്കെ പറയുന്നവരുണ്ട്.

രാജസ്ഥാനിലെ അജ്‍മീറിൽനിന്നുള്ള മിന്നൽക്കാഴ്ച (Photo by Himanshu SHARMA / AFP)

എന്നാൽ കഴിഞ്ഞ 15 വർഷങ്ങളിലധികമായിട്ടുള്ള കേരളത്തിലെ ഇടിമിന്നലുകളുടെ  ഉപഗ്രഹ ഡാറ്റാ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ ഇടി വീഴുന്നത്. ഇതിന് വ്യക്തമായ കാരണവുമുണ്ട്. പക്ഷേ അതിന് അവിടത്തെ മണ്ണുമായോ അതിലെ ലോഹസാന്നിധ്യവുമായോ യാതൊരു ബന്ധവുമില്ല. 

മണ്ണിലെ ഒരു വസ്തുവിനും ഇടിമിന്നലിനെ ആകർഷിക്കാൻ കഴിയുകയില്ല. ഇടിമിന്നൽ ഒരിടത്ത് കൂടുതൽ ഉണ്ടാവുന്നു എന്നതിന് അർഥം ആ സ്ഥലത്ത് ഇടിമിന്നൽ മേഘമായ ക്യുമിലോനിംബസ് കൂടുതലായി എത്തുന്നു എന്നതാണ്. ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലേൽക്കുന്നത് കൂടുതലാണ് എന്നതിനപ്പുറം അവിടത്തെ മണ്ണിനോ മണ്ണിലെ ലോഹസാന്നിധ്യത്തിനോ പ്രത്യേകിച്ച് പങ്കൊന്നുമില്ല.

ചിത്രീകരണം ∙ മനോരമ

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ കൂടുതൽ ഇടിമിന്നൽ ഏൽക്കുന്നു എന്നുപറഞ്ഞാൽ അതിന് അർഥം അവിടെ ക്യുമിലോനിംബസ് കൂടുതലായി എത്തുന്നുവെന്നാണ്, ഏകദേശം അവിടെ എത്തുമ്പോഴേക്കും മേഘങ്ങളുടെയുള്ളിൽ നടക്കുന്ന പ്രവർത്തനം സ്ഫോടനാത്മകമാവുന്ന സമയമാവുന്നുണ്ടാവാം. അതുപോലെ തൃശൂർ ജില്ലയിൽ ഇടിമിന്നലേൽക്കുന്നത് കുറവാണ്. ഇതിന് കാരണം പാലക്കാട് ചുരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നതിനാലാണ്. ഇവിടെ ഇടിമിന്നൽ മേഘങ്ങൾ കാര്യമായി ഉണ്ടാകുന്നില്ല. മറ്റിടങ്ങളിൽ നിന്നും കാറ്റിന്റെ ദിശയ്ക്ക് അനുസരിച്ച് എത്തുന്ന മേഘങ്ങളാണ് തൃശൂരിലെ ഇടിമിന്നലിന് കാരണമാവുന്നത്. 

∙ തെങ്ങ് ഏറ്റുവാങ്ങും; എർത്തിങ്ങ് 'നാശത്തെ' വീട്ടിലേക്ക് ക്ഷണിക്കും

മിക്കപ്പോഴും വീടിനു മുകളിലായി സ്ഥാപിക്കുന്ന മിന്നൽ രക്ഷാചാലകത്തെക്കാളും ഉയരത്തിൽ തൊട്ടടുത്തു തന്നെ മരങ്ങളുണ്ടാവും. ഇതോടെ മിന്നൽ രക്ഷാചാലകത്തിന്റെ ജോലിഭാരം കുറയും. മരത്തിൽ നേരിട്ട് ഇടി വീഴുകയും ചെയ്യും. കേരളത്തിലെ വീടുകൾക്ക് നാശമുണ്ടാക്കുന്ന ഇടിമിന്നലുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാൻ കഴിയും. ഫാൻ, ഫ്രിജ്, ടിവി തുടങ്ങി വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ വ്യാപകമായി ഇടിമിന്നലിൽ നശിക്കുന്നു. ഇത്തരം സംഭവങ്ങളിൽ നാം കരുതുന്നത് വീടിനെ ലക്ഷ്യമാക്കി ഇടിമിന്നൽ വീണത് കൊണ്ടാണ് എന്നാണ്.

എന്നാൽ ഇതു തെറ്റാണ്. വീടിന് സമീപം ഉയർന്ന നിലയിൽ കാണപ്പെടുന്ന ഏതെങ്കിലും മരത്തിനാവും ഇടിമിന്നൽ നേരിട്ട് ഏറ്റിട്ടുണ്ടാവുക. മിക്കവാറും അത് തെങ്ങോ ആഞ്ഞിലിയോ ആവും. കേരളത്തിൽ ഉയർന്ന മരങ്ങൾ ഏറെയുണ്ട്. ഒറ്റത്തടിയായി ഉയർന്ന് വളരുന്ന തെങ്ങിൽ ഇടിമിന്നൽ കൂടുതൽ ഏൽക്കുന്നത് കണ്ടിട്ടില്ലേ. സസ്യസാന്ദ്രത കൂടുതലുള്ളതും കേരളത്തിന്റെ പ്രത്യേകതയാണ്.

മിന്നലുണ്ടെങ്കിലും കാർ, ബസ് പോലുള്ള വാഹനങ്ങളിൽ യാത്ര സുരക്ഷിതമാണ് (ഫയൽ ചിത്രം)

ഉയരമുള്ള മരത്തിൽ വീണ ഇടിമിന്നൽ നേരെ താഴേക്ക് വന്ന് ഭൂമിയിലെത്തി സഞ്ചരിക്കുന്നു. ‘ഗ്രൗണ്ട് കണ്ടക്‌ഷൻ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ സഞ്ചാരത്തിലൂടെയാണ് ഇടിമിന്നൽ വീട്ടിലെ വൈദ്യുതി വയറിങ് ശൃംഖലയിലേക്ക് എത്തുന്നത്. ഇതിലേക്ക് പ്രവേശിക്കുന്നത് വീടുകളിൽ എർത്തിങ്ങ് ഏർപ്പെടുത്തിയിട്ടുള്ള ഭാഗത്തിലൂടെയാവും. ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഇടിമിന്നൽ തരംഗങ്ങൾ ലോഹവസ്തുക്കളിൽ വേഗത്തിൽ ആകർഷിക്കപ്പെടുന്നതാണ് കാരണം.

മിക്കവാറും വീടുകളുടെ ‘എർത്തിങ്ങ്’ ശരിയായ രീതിയിലായിരിക്കില്ല. ശരിയായ രീതിയിലാണെങ്കിൽ അവിടെ വച്ചുതന്നെ ഇടിമിന്നൽ നിർവീര്യമാകും. എർത്തിങ്ങ് ശരിയായി ചെയ്തില്ലെങ്കിൽ വീടിനുള്ളിലേക്ക് വൈദ്യുത കേബിളുകളിലൂടെ ഇടിമിന്നൽ പ്രവേശിക്കും. വീട്ടുപകരണങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ചെയ്യുന്ന എർത്തിങ്ങിലെ പിഴവാണ് ഇടിമിന്നൽ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കാരണമാവുന്നത്. 

∙ എന്താണ് ശരിക്കുള്ള എർത്തിങ്ങ്?

50 കിലോവാട്ടിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള കൃത്യമായ പരിശോധന ഉണ്ടായിരിക്കും. ഇതിന് ശേഷമേ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് അടക്കമുള്ള അനുമതികൾ ലഭിക്കുകയുള്ളു. ഇവിടെ എർത്തിങ്ങ് അടക്കം കൃത്യമായി പരിശോധിക്കപ്പെടുന്നു. ഗുണമേൻമയുള്ള സാധനങ്ങൾ, അവയുടെ കനം, നീളം തുടങ്ങിയവയെല്ലാം നിയമപ്രകാരം പാലിക്കപ്പെടുന്നു. എന്നാൽ വീടുകളെ സംബന്ധിച്ച് ഇത്തരം പരിശോധനകളൊന്നും നടക്കാറില്ല. കണക്‌ഷൻ നൽകാനെത്തുന്നവർ ഇതൊട്ട് ശ്രദ്ധിക്കാറുമില്ല. 

ഇടിമിന്നൽ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല. ലാൻഡ് ഫോണുകൾ ഇടിമിന്നലുണ്ടാകുമ്പോൾ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്. അതിനുള്ള കാരണം ലൈൻ പുറത്തുനിന്നുമാണ് വരുന്നത് എന്നതാണ്. മിക്കയിടങ്ങളിലും മരത്തിൽ വീഴുന്ന ഇടിമിന്നൽ ഈ ലൈനിലൂടെ എത്തിയേക്കാം.

എർത്തിങ്ങ് ചെയ്യുമ്പോൾ ഇരുമ്പുദണ്ഡ് ഇറക്കുന്ന കുഴിയിൽ ഉപ്പ്, മരക്കരി തുടങ്ങിയവ ഇടാറുണ്ട്. ഇത് ശാസ്ത്രീയമല്ല. ഇത് ചെയ്യുന്നത് കണ്ടക്ടിവിറ്റി കൂട്ടുന്നതിന് വേണ്ടിയാണ്. എന്നാൽ ഉപ്പ് ഒരു മഴ കഴിയുന്നതോടെ അലിയും. എർത്തിങ്ങിന് വേണ്ടി ഇരുമ്പ് പൈപ്പായിരിക്കും താഴ്ത്തിയിട്ടുള്ളത്. അലിയുന്ന ഉപ്പ് ഇരുമ്പ് കുഴലിനെ തുരുമ്പിപ്പിക്കും, ദുർബലമാക്കും. ഇതിനാലാണ് എർത്തിങ്ങ് ശരിയായി പ്രവർത്തിക്കാത്തത്. ഉപ്പിന് പകരം വിപണിയിൽ ലഭിക്കുന്ന ബെന്റൊണേറ്റെന്ന എന്ന രാസവസ്തുവാണ് ഉപയോഗിക്കേണ്ടത്. മരക്കരി ഇടേണ്ട ആവശ്യവുമില്ല.

ഇടിമിന്നൽക്കാഴ്ച യുറഗ്വായിൽനിന്ന് (Photo by Mariana SUAREZ / AFP)

ഇനി ഇതൊന്നും ഇട്ടില്ലെങ്കിൽ നീളത്തിൽ രണ്ട് മീറ്റർ വരെ താഴ്ചയിൽ ജിഐ പൈപ്പ് അടിച്ചു താഴ്ത്താൽ മതി. ഈ സ്ഥലത്ത് ജലസാന്നിധ്യം കൂടി ഉറപ്പാക്കിയാൽ എർത്തിങ്ങ് പൂർണമായി. ജലാംശത്തിനായി എർത്തിങ്ങിന് തൊട്ടടുത്തായി ചെടി നട്ട് പിടിപ്പിക്കുന്നത് നല്ലതാണ്. അപ്പോൾ ചെടിക്കായി വെള്ളമൊഴിക്കുമ്പോൾ അത് എർത്തിങ്ങിനും പ്രയോജനം ചെയ്യും. 

∙ ഗ്രൗണ്ട് കണ്ടക്‌ഷൻ തടയാൻ വേണം റിങ് കണ്ടക്ടർ

പലരും വിചാരിച്ചിരിക്കുന്നത് ഇടിമിന്നലിൽ നിന്നും രക്ഷനേടണമെങ്കിൽ മിന്നൽ രക്ഷാചാലകം വീടിന് മുകളിൽ സ്ഥാപിക്കണമെന്നാണ്. എന്നിട്ടും ഈ വീടുകളിൽ ഇടിവീഴുന്നു. ഇടിമിന്നലേറ്റ വീട് നിൽക്കുന്ന പറമ്പിലെ മരങ്ങൾ ശ്രദ്ധിച്ചാൽ മതി. ദിവസങ്ങൾ കഴിയുമ്പോൾ ഏതെങ്കിലും ഉയരത്തിലുള്ള മരം കരിഞ്ഞുണങ്ങി നിൽക്കുന്നത് കാണാനാവും. കാരണം ഈ മരത്തിൽ വീണ ഇടിയാവും ഗ്രൗണ്ട് കണ്ടക്‌ഷനിലൂടെ വീടിനുള്ളിലും എത്തിയിട്ടുണ്ടാവുക.

സാധാരണ കേരളത്തിലെ വീടുകളുടെ മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിച്ചതുകൊണ്ട് വിചാരിച്ച പ്രയോജനം ലഭിക്കണമെന്നില്ല. കാരണം സ്ഥാപിക്കുന്ന ഈ ഉപകരണത്തേക്കാളും ഉയരത്തിലാവും ആ പറമ്പിലെ മരങ്ങളുണ്ടാവുക. ചില സ്ഥലങ്ങളിലൊക്കെ വീടിന് മുകളിൽ മിന്നൽ രക്ഷാചാലകം വച്ചിട്ടുള്ളതിന് തൊട്ടരികെ തന്നെ വീടിനോട് ചേർന്ന ഉയരത്തിൽ തെങ്ങ് നിൽപ്പുണ്ടാവും. അപ്പോൾ സംഭവിക്കുന്നത് എന്താണ്? വീടിന് മുകളിൽ വച്ചിരിക്കുന്ന ഉപകരണത്തിന് ഇടിയില്‍ നിന്നും സംരക്ഷണം ഒരുക്കിയാവും തെങ്ങ് നിൽക്കുക. മിന്നൽ രക്ഷാചാലകവുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും ഏറെയുണ്ട്. ഇടിമിന്നൽ ഉപകരണം പിടിച്ചെടുക്കുമെന്നുള്ള കഥകളാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്. 

സ്വാഭാവികമായും ആദ്യം ഇടി വീഴുന്നത് തെങ്ങിലാവും. അത് തെങ്ങിലൂടെ ഭൂമിയിലേക്ക് എത്തുകയും എര്‍ത്തിങ്ങ് ശരിയായിട്ട് ചെയ്തില്ലെങ്കിൽ ആ വീട്ടിൽ തന്നെ നാശമുണ്ടാക്കുകയും ചെയ്യും. അത് മിന്നൽ രക്ഷാചാലകത്തിന്റെ കുഴപ്പം കൊണ്ടല്ല അതിനും മുകളിൽ വളരുന്ന മരങ്ങളുള്ളതിനാലാണ്. കൂടുതൽ നാശനഷ്ടമുണ്ടാക്കുന്നത് ഗ്രൗണ്ട് കണ്ടക്‌ഷനിലൂടെയായതിനാൽ ഇതിൽ നിന്നും രക്ഷ നേടുന്നതിനായി റിങ് കണ്ടക്ടറുകൾ സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്.

റിങ് കണ്ടക്ടറെന്ന് പറഞ്ഞാൽ വീടിന് ചുറ്റും അംഗീകൃത മാനദണ്ഡമുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരു വലയം സ്ഥാപിക്കണം. ഇവ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യണം. ഈ ഇരുമ്പ് വലയം ശരിയായ എർത്തിങ്ങുമായി കൂട്ടിച്ചേർക്കുന്നതോടെ ഗ്രൗണ്ട് കണ്ടക്‌ഷൻ വഴി വീട്ടിലേക്ക് ഇടിമിന്നലെത്തുന്നത് തടയാനാവും. റിങ് കണ്ടക്ടര്‍ മണ്ണിൽ താഴ്ത്തിയാണ് സ്ഥാപിക്കേണ്ടത്. ഒരു മീറ്ററിൽ താഴെ വച്ചാൽ മതി. 

∙ മൊബൈൽ ടവറുണ്ടെങ്കിൽ ഇടി വെട്ടില്ലേ?

മിക്കപ്പോഴും ഉയർന്ന പ്രദേശത്താവും മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത്. അനുമതിക്കായി പരിശോധനയുള്ളതിനാൽ ടവറിന്റെ കാര്യത്തിൽ കൃത്യമായി എർത്തിങ്ങ് ചെയ്തിട്ടുണ്ടാവും. ഉയരമുളളതിനാൽ മുകളിലും ഗ്രൗണ്ട് കണ്ടക്‌ഷൻ വഴിയുള്ള ഇടിമിന്നൽ ആഘാതം ഒഴിവാക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടാവും. ഇതൊക്കെ കാരണം മൊബൈൽ ടവറിൽ ഇടിമിന്നൽ നാശനഷ്ടം ഉണ്ടാക്കാറില്ല. ടവറിൽ വീഴുന്ന ഇടിമിന്നൽ സുരക്ഷതമായി എർത്തിങ്ങിലൂടെ നിർവീര്യമാക്കുന്നുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.  അതല്ലാതെ മൊബൈൽ ടവറുണ്ടെങ്കിൽ ആ പ്രദേശം പൂർണമായും ഇടിമിന്നലിൽ നിന്നും സുരക്ഷിതമാണെന്ന് പറയാനാവില്ല. 

∙ ഈ ഇടിമിന്നൽ ഇല്ലാതിരുന്നെങ്കിലോ?

ഇടിമിന്നലുകൾ കൊണ്ട് പ്രകൃതിക്ക് ചില ഉപയോഗങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ നൈട്രജൻ നൈട്രേറ്റാവുന്നതിൽ ഇടിമിന്നൽ പങ്കുവഹിക്കുന്നുണ്ട്. ഇത് ചെടികളുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാവുന്നു. ഓസോണിന്റെ രൂപീകരണത്തിലും ഇടിമിന്നൽ പ്രധാന പങ്കുവഹിക്കുന്നു, സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളെ തടയാൻ ഓസോൺ സഹായിക്കുന്നു. എത്രയോ ഇടിമിന്നലുകൾ പാഴായി പോകുന്നു, ഇതിൽ നിന്നും വൈദ്യുതി ഉണ്ടാക്കിക്കൂടെ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അതൊരിക്കലും സാധ്യമല്ല. നമ്മൾ ഉദ്ദേശിക്കുന്നതിലും വലിയ ഊർജ്ജപ്രവാഹമാണ് ഇടിമിന്നലിലൂടെ ഉണ്ടാകുന്നത്. ഇനി കൃത്രിമമായി ഇടിമിന്നൽ ഉണ്ടാക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ കഴിയും എന്നാണ് ഉത്തരം. 

കൊല്ലം ജില്ലയിലുണ്ടായ ഇടിമിന്നൽ കാഴ്ച (ഫയൽ ചിത്രം: മനോരമ)

സ്വീഡനിലെ ഒപ്സല യൂണിവേഴ്സിറ്റിയിൽ ഇക്കാര്യം പഠനത്തിനായി ചെയ്തിട്ടുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ഇടിമിന്നലിന് കാരണമായ മേഘങ്ങളെ കുറിച്ചും അതിന്റെ രൂപീകരണത്തെ കുറിച്ചുമാണ് പഠനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. രണ്ട് മേഘങ്ങൾ തമ്മിൽ കൂട്ടിമുട്ടിയാണ് ഇടിമിന്നലുണ്ടാവുന്നത് എന്നാണ് ഇപ്പോഴും മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ പഞ്ഞിക്കെട്ടുപോലെ മൃദുലമായ മേഘങ്ങൾ കൂട്ടിമുട്ടിയാൽ ഇടിമിന്നലുണ്ടാകില്ലെന്നതാണ് വാസ്തവം, ഈ തെറ്റിദ്ധാരണകൾക്കെല്ലാം കാരണം സ്കൂളുകളിലും കാര്യമായിട്ട് ഇടിമിന്നലിനെ കുറിച്ചോ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചോ പഠിപ്പിക്കുന്നില്ലെന്നതാണ്. ഇടിമിന്നലിന്റെ നാശനഷ്ടങ്ങളിൽ നിന്നു വീടിന് സുരക്ഷയൊരുക്കാൻ ആദ്യം ചെയ്യേണ്ടത് വീട് നിർമ്മിക്കുമ്പോൾ എർത്തിങ്ങ് കൃത്യമായി ചെയ്യുക എന്നതാണ്. 

(കേരളത്തിലെ ഇടിമിന്നലിന്റെ രൂപീകരണത്തെ കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തിന് അതിലുള്ള പങ്കിനെ കുറിച്ചും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ നടക്കുന്ന ഗവേഷണ പദ്ധതിയിലുടെ ചുമതലയും ഡോ. ആർ.വിഷ്ണു വഹിക്കുന്നുണ്ട്) 

English Summary:

What is Thunder and Lightning, How can One Avoid being Struck by it?