സിംഗൂരിൽ മുതൽമുടക്കിയ ഇനത്തിൽ നഷ്ടപരിഹാരമായി ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന് 765.78 കോടി രൂപയും അതേ തുകയ്ക്ക് 7 വർഷത്തേക്ക് 11% പലിശയും ബംഗാൾ വ്യവസായ വികസന കോർപറേഷൻ നൽ‍കണമെന്നാണ് ആർബിട്രേഷൻ ട്രൈബ്യൂണൽ‍ തീർപ്പുകൽപിച്ചിരിക്കുന്നത്. ട്രൈബ്യൂണലിലെ ചെലവായി ഒരു കോടി രൂപ വേറെ. അപ്പോൾ, പലിശക്കാലാവധി നീട്ടിക്കൊണ്ടുപോകാൻ ബംഗാൾ സർക്കാർ തീരുമാനിക്കുന്നില്ലെങ്കിൽ മൊത്തം ഏതാണ്ട് 1356 കോടി. തീർപ്പിനോടു യോജിപ്പില്ലെങ്കിൽ ഹൈക്കോടതിയിലും അവിടംകൊണ്ടു നിൽക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയിലും പോകാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ തുക കൂടുകയോ കുറയുകയോ ചെയ്യാം. ട്രൈബ്യൂണൽ നിർദേശിച്ച തുകയടച്ച് അധ്യായം അടയ്ക്കില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്. സർക്കാരല്ല തൃണമൂലാണ് പണം നൽകേണ്ടതെന്നു ബിജെപിയും നശീകരണ രാഷ്ട്രീയത്തിന്റെ വിലയാണ് സംസ്ഥാനം നൽകുന്നതെന്നു സിപിഎമ്മും പ്രസ്താവിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗൂരിൽ മുതൽമുടക്കിയ ഇനത്തിൽ നഷ്ടപരിഹാരമായി ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന് 765.78 കോടി രൂപയും അതേ തുകയ്ക്ക് 7 വർഷത്തേക്ക് 11% പലിശയും ബംഗാൾ വ്യവസായ വികസന കോർപറേഷൻ നൽ‍കണമെന്നാണ് ആർബിട്രേഷൻ ട്രൈബ്യൂണൽ‍ തീർപ്പുകൽപിച്ചിരിക്കുന്നത്. ട്രൈബ്യൂണലിലെ ചെലവായി ഒരു കോടി രൂപ വേറെ. അപ്പോൾ, പലിശക്കാലാവധി നീട്ടിക്കൊണ്ടുപോകാൻ ബംഗാൾ സർക്കാർ തീരുമാനിക്കുന്നില്ലെങ്കിൽ മൊത്തം ഏതാണ്ട് 1356 കോടി. 

തീർപ്പിനോടു യോജിപ്പില്ലെങ്കിൽ ഹൈക്കോടതിയിലും അവിടംകൊണ്ടു നിൽക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയിലും പോകാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ തുക കൂടുകയോ കുറയുകയോ ചെയ്യാം. ട്രൈബ്യൂണൽ നിർദേശിച്ച തുകയടച്ച് അധ്യായം അടയ്ക്കില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്. സർക്കാരല്ല തൃണമൂലാണ് പണം നൽകേണ്ടതെന്നു ബിജെപിയും നശീകരണ രാഷ്ട്രീയത്തിന്റെ വിലയാണ് സംസ്ഥാനം നൽകുന്നതെന്നു സിപിഎമ്മും പ്രസ്താവിച്ചിട്ടുണ്ട്. 

ADVERTISEMENT

മൻമോഹൻ സിങ് കേന്ദ്രത്തിൽ ധനമന്ത്രിയായപ്പോൾ അതിന്റെ പ്രയോജനമെടുക്കണമെന്നു തീരുമാനിച്ചാണ് ജ്യോതിബസു ബംഗാളിൽ പുതിയ വ്യവസായനയം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി പലയിടത്തും ഭൂമി ഏറ്റെടുത്തു. അതൊന്നും കാര്യമായ വിവാദമുണ്ടാക്കിയില്ല. എന്നാൽ, ബുദ്ധദേവ് ഭട്ടാചാര്യയുടെ രണ്ടാമത്തേതും അവസാനത്തേതുമായ സർക്കാരിന്റെ കാലത്ത് (2006–2011) സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുത്ത് വ്യവസായം വളർത്താൻ‍ ശ്രമിച്ചതു പിടിയിൽനിന്നില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാണ കമ്പനിയാണ് ടാറ്റമോട്ടോർസ് (Picture credit:Mrinal Pal/iStock)

കൊൽ‍ക്കത്തയിൽ ചെന്ന രത്തൻ ടാറ്റയോടു നാനോ കാർ നിർ‍മാണ ഫാക്ടറി ബംഗാളിൽ പണിതുകൂടേയെന്നു ബുദ്ധദേവാണു ചോദിച്ചത്. ഉത്തരാഖണ്ഡിലോ ഹിമാചലിലോ തുടങ്ങിയാൽ മലമേഖലകളെന്ന പേരിൽ പല ആനുകൂല്യങ്ങളും ലഭിക്കുമെന്നു രത്തൻ പറഞ്ഞു. മറ്റു പല ആനുകൂല്യങ്ങളും നൽകാമെന്നു ബുദ്ധദേവ് വാക്കുകൊടുത്തു. 2006ൽ, ബുദ്ധദേവ് സർക്കാർ അധികാരമേറ്റ ദിവസംതന്നെ പദ്ധതിക്ക് ഒപ്പുവച്ചു.

ADVERTISEMENT

പൊതു ആവശ്യത്തിനെന്ന പേരുപറഞ്ഞാണ് ടാറ്റ മോട്ടോഴ്സിനായി ഭൂമി ഏറ്റെടുത്തത്. വ്യവസായം വരും, തൊഴിലവസരം കൂടുമെന്ന സർക്കാർ പ്രതീക്ഷയെ നിയമപരമായല്ലെങ്കിലും പൊതു ആവശ്യമെന്നു പറയാം. നേരിട്ട് 1800 പേർക്കും അല്ലാതെ 4700 പേർക്കും സിംഗൂർ നാനോ കാർ പദ്ധതിയിലൂടെ തൊഴിൽ പ്രതീക്ഷിച്ചു. ടാറ്റയ്ക്കായി 997 ഏക്കർ ഏറ്റെടുക്കാനുള്ള പണം സർക്കാർ നേരിട്ടു നൽകുന്നതിനു പകരം വ്യവസായ വികസന കോർപറേഷൻ വിവിധ ബാങ്കുകളിൽനിന്നു വായ്പയായി സമാഹരിക്കുകയാണു ചെയ്തത്. സമാന്തരമായി, എത്രപേർക്കു തൊഴിൽ ലഭിക്കുമെന്നതുൾപ്പെടെ സർക്കാർ പറയുന്നതൊക്കെയും കള്ളമാണെന്നും ഒന്നാന്തരം കൃഷി ഭൂമി വിട്ടുകൊടുക്കാനാവില്ലെന്നുമുള്ള വാദം ശക്തമായി. കർഷകസമരരംഗത്തു പലരും മുന്നിലുണ്ടായിരുന്നു. മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമാണ് നേട്ടമുണ്ടായത്. 2008 ഒക്ടോബറിൽ ടാറ്റ മോട്ടോഴ്സ് സിംഗൂരിലെ പ്രവർത്തനം അവസാനിപ്പിച്ചു, ഫാക്ടറിയിലെ യന്ത്രസാമഗ്രികളും മറ്റും ഗുജറാത്തിലേക്കു കൊണ്ടുപോയി.

ഭൂമി ഏറ്റെടുത്ത രീതിയിൽ പിഴവുണ്ടായെന്നു ബുദ്ധദേവും സിപിഎമ്മും ഏറ്റുപറഞ്ഞെങ്കിലും 2011ൽ അവർക്കു സംസ്ഥാനഭരണം നഷ്ടമായി. പകരം, മമതയും തൃണമൂലും അധികാരത്തിലെത്തി. ടാറ്റയുടെ കൈവശമായിരുന്ന ഭൂമി സർക്കാരിലേക്കു തിരികെപ്പിടിക്കുക, കാർ പദ്ധതിയോടു സഹകരിക്കാനും നഷ്ടപരിഹാരം വാങ്ങാനും തയാറാകാതിരുന്നവർക്കു ഭൂമി തിരികെ നൽകുക, ഒപ്പം മാസം തോറും 2000 രൂപയും 16 കിലോ അരിയും നൽകുക തുടങ്ങിയവയ്ക്കായി നിയമമുണ്ടാക്കാൻ ആദ്യദിവസംതന്നെ സർക്കാർ തീരുമാനിച്ചു. ടാറ്റയിൽനിന്നു ഭൂമി തിരിച്ചുപിടിക്കുന്നതിനെച്ചൊല്ലിയുള്ള കേസ് പലതവണ കോടതികൾ കയറി. ഒടുവിൽ 2016ൽ സുപ്രീം കോടതി പറഞ്ഞു: ‘ഇടതു സർക്കാർ ഭൂമി ഏറ്റെടുത്തതു നിയമം ലംഘിച്ചാണ്; ഭൂമി കർഷകർക്കു വിട്ടുകൊടുക്കണം.’

ഇനി ടാറ്റയ്ക്കു പണം നൽകുകയല്ലാതെ മമതയുടെ സർക്കാരിനു മറ്റു മാർഗമൊന്നുമില്ലെന്ന സ്ഥിതിവന്നാലോ? ബംഗാളിന്റെ ആളോഹരി കടബാധ്യത 59,000 രൂപയിൽനിന്നു നേരിയ തോതിൽ വർധിക്കാം.

ADVERTISEMENT

എങ്കിൽ തങ്ങൾ മുടക്കിയ പണം തിരികെ നൽകണമെന്നു ടാറ്റ സർക്കാരിനോട് ആവശ്യപ്പെട്ടു. പറ്റില്ലെന്നു സർക്കാർ പറഞ്ഞപ്പോൾ ടാറ്റ, പാട്ടക്കരാറിലെ ആർബിട്രേഷൻ വ്യവസ്ഥ പ്രയോഗിച്ചു. അതാണ് ഒരുവശം. മറുവശത്ത്, 12 ആഴ്ചയ്ക്കുള്ളിൽ ഭൂമി കർഷകർക്കു നൽകാനാണ് 2016 ഓഗസ്റ്റിൽ സുപ്രീം കോടതി പറഞ്ഞതെങ്കിലും നടപടി എങ്ങുമെത്തിയില്ല. കാടും പടപ്പും വളർന്നതിനാൽ‍ ഏതാണു തങ്ങളുടെ മണ്ണെന്നു തിരിച്ചറിയാൻപോലും പലർക്കും സാധിക്കുന്നില്ല. ഇനിയവിടെ കൃഷിയിറക്കാൻ പറ്റില്ലെന്നു കരുതുന്നവരുണ്ട്; കൃഷിയോഗ്യമാക്കാൻ പരിശ്രമം തുടരുന്നുവെന്നു സർക്കാർ പറയുന്നുണ്ട്.

പതിനഞ്ചാം വർഷത്തിൽ സിംഗൂരിന്റെ നീക്കിയിരിപ്പെടുത്താൽ, വലിയ നഷ്ടമുണ്ടായത് മണ്ണുപോയവർക്കാണ്: കർഷകർക്കും സിപിഎമ്മിനും. വലിയ വ്യവസായങ്ങൾകൊണ്ടുവന്നു പ്രതിഛായ മാറ്റാൻ ശ്രമിച്ച സിപിഎം നേതാക്കൾക്ക് അധികാരനഷ്ടമുണ്ടായി; അവർ അതുവരെ പറഞ്ഞതെല്ലാം സത്യമാണെന്നു കരുതിയ പ്രവർത്തകരുടെ കാര്യം പറയേണ്ടതില്ല. ഒരു പാർ‍ട്ടിതന്നെ ഇല്ലാതായി. കൃഷിയെക്കാൾ വരുമാനം തരുന്ന തൊഴിൽ ലഭിക്കുമെന്നു കരുതിയ കർഷകർക്കും മമതയും കൂട്ടരും സംരക്ഷിക്കുമെന്നു കരുതിയ കർഷകർക്കും ഒന്നും കിട്ടിയില്ല. അധികാരത്തിൽ‍ വരാൻ സിംഗൂർ മമതയെ സഹായിച്ചു.

മുതൽമുടക്കുന്നവരുടെ വശത്തുനിന്നു നോക്കിയാൽ, വ്യവസായത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതും രാഷ്ട്രീയക്കളികളിൽപ്പെടാതെ സംരക്ഷിക്കേണ്ടതും സർക്കാരിന്റെ ബാധ്യതയാണെന്ന് ടാറ്റയെ ഉദാഹരണമാക്കി വാദിക്കാം. അങ്ങനെ നഷ്ടങ്ങൾ നികത്തിയെടുക്കാൻ എല്ലാവരും ടാറ്റയല്ലെന്നു മാത്രം. ഇനി ടാറ്റയ്ക്കു പണം നൽകുകയല്ലാതെ മമതയുടെ സർക്കാരിനു മറ്റു മാർഗമൊന്നുമില്ലെന്ന സ്ഥിതിവന്നാലോ? ബംഗാളിന്റെ ആളോഹരി കടബാധ്യത 59,000 രൂപയിൽനിന്നു നേരിയ തോതിൽ വർധിക്കാം.

English Summary:

How does the scraping of the Tata Nano project impact Bengal politics?