‘അപ്പുവും അമുലുവും വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ! 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങൾ ഒട്ടേറെ. ഒരു വർഷം ശരാശരി 30 പേരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് മറ്റൊരു കണക്ക്. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?

‘അപ്പുവും അമുലുവും വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ! 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങൾ ഒട്ടേറെ. ഒരു വർഷം ശരാശരി 30 പേരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് മറ്റൊരു കണക്ക്. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അപ്പുവും അമുലുവും വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ! 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങൾ ഒട്ടേറെ. ഒരു വർഷം ശരാശരി 30 പേരെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് മറ്റൊരു കണക്ക്. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മക്കള്‍ വിഷമിക്കരുത്... നന്നായി പഠിക്കുക... പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. 2023 ഒക്ടോബർ അഞ്ചിന് ആത്മഹത്യ ചെയ്ത പൊലീസ് ഓഫിസർ ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണിത്. മേലുദ്യോഗസ്ഥർ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് ജോബിയുടെ ആത്മഹത്യയിലെത്തിച്ച കാരണങ്ങളെന്നാണ് ആരോപണം. കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് ജോബിദാസിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബറിൽ മാത്രം മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 9 വർഷത്തിനിടെ 78 പേർ!

2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30 വരെയുള്ള നാലു വർഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെതന്നെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി. പ്രായം മുപ്പതുകളുടെ തുടക്കത്തിലുള്ളവർ മുതൽ വിരമിക്കാൻ രണ്ടോ മൂന്നോ വർഷം മാത്രം ബാക്കിയുണ്ടായിരുന്നവർ വരെയുണ്ട് അക്കൂട്ടത്തിൽ. പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങളും ഒട്ടേറെ.

Show more

ADVERTISEMENT

ജോലിഭാരം താങ്ങാനാവാതെ സ്വയം വിരമിക്കുന്നവരുടെ കണക്കും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. നാലു വർഷത്തിനിടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. എന്താണ് നമ്മുടെ പൊലീസുകാർക്ക് സംഭവിക്കുന്നത്? കാക്കിക്കുള്ളിൽ കടുത്ത സമ്മർദം പേറുന്ന മനുഷ്യരായി അവരെ മാറ്റുന്നതാരാണ്? ആത്മഹത്യയിലേക്ക് ഇത്രയധികം പൊലീസുകാർ നടന്നു മറയുന്നത് എന്തുകൊണ്ടായിരിക്കും?

∙ ഇനിയുമുണ്ട് 6000 ഒഴിവുകൾ

പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കേരളത്തിൽ ആകെയുള്ളത് 564 പൊലീസ് സ്റ്റേഷനുകളാണ്. 382 എണ്ണം ഗ്രാമീണ മേഖലയിലും 102 എണ്ണം നഗര പരിധികളിലും. പ്രത്യേക ആവശ്യങ്ങൾക്കായി രൂപീകരിച്ച 80 പൊലീസ് സ്റ്റേഷനുകൾ വേറെയും. ഗ്രാമീണ- നഗര പരിധികളിലായി സ്ഥിതി ചെയ്യുന്ന ക്രമസമാധാന പാലന ചുമതലയുള്ള 484 പൊലീസ് സ്റ്റേഷനുകളിൽ നാലിലൊന്നു പോലും ജീവനക്കാരില്ലെന്ന് പൊലീസുകാർതന്നെ പറയുന്നു. 

കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡിൽനിന്ന് (ഫയൽ ചിത്രം: മനോരമ)

ആകെ അനുവദിച്ചിട്ടുള്ള 62,618 തസ്തികകളിൽ ആളുള്ളത് 56,613 തസ്തികകളിൽ മാത്രം. 6005 പേരുടെ ഒഴിവ് ഇനിയും നികത്തിയിട്ടില്ല. ‌ക്രൈംബ്രാഞ്ചും വിജിലൻസും പോലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കും മന്ത്രിമാരുടെ പഴ്സണേൽ സ്റ്റാഫിലേക്കും കൂടി ഇതിൽനിന്ന് പൊലീസുകാരെ എടുത്തു കഴിയുമ്പോൾ സ്റ്റേഷൻ ഡ്യൂട്ടിക്ക് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. 6005 ‘സാങ്കൽപിക’ പൊലീസുകാരുടെ ഭാരം കൂടി ചുമലിൽ എടുത്തുവയ്ക്കേണ്ടതുകൊണ്ട് ഡ്യൂട്ടി സമയം 12 മണിക്കൂർ കഴിഞ്ഞും നീളാം.

ADVERTISEMENT

മാനസിക– ശാരീരീക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ തുടർച്ചയായി ജോലി നൽകരുതെന്നും മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ലഘുവായ ജോലി നൽകണമെന്നതും ഉൾപ്പെടെ പല തവണ നിർദേശങ്ങൾ ഇറങ്ങിയെങ്കിലും ഒന്നും ഫലവത്തായില്ല. എന്ത് ജോലിയാണ് ചെയ്യേണ്ടാത്തത് എന്നതിൽ മാത്രമാണ് പൊലീസിന് സംശയം. ‘‘തൃശൂരിലെ കാര്യമെടുത്താൽ, എന്നും ഉത്സവവും പരിപാടികളും ഒക്കെ ഉണ്ടാവും. കുമ്മാട്ടി നടക്കുന്നതിനിടയിൽ ചെറിയ പ്രകോപനത്തിന്റെ പേരിലാണ് അടുത്തിടെ ഒരു കത്തിക്കുത്ത് നടന്നത്. പരിപാടികളുടെയെല്ലാം മറവിൽ ലഹരി ഉപയോഗവും വർധിച്ചു. അതുകൊണ്ട് എല്ലായിടത്തും പൊലീസിന്റെ കാവലുണ്ടായേ തീരൂ.

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നവരെ തടയുന്ന പൊലീസ് (ഫയൽ ചിത്രം: മനോരമ)

പ്രധാന സംഘടനകളുടെയെല്ലാം സംസ്ഥാന സമ്മേളനം, ജാഥകൾ, ധർണകൾ ഒക്കെ നടത്താൻ തിരഞ്ഞെടുക്കുന്നത് തൃശൂരാണ്. ഇവിടെയും കാവൽ വേണം. മന്ത്രിമാർ ഉൾപ്പെടെയുള്ള വിഐപികൾ സംസ്ഥാനം കടന്നു പോകുന്നത് തൃശൂർ വഴിയായിരിക്കുമല്ലോ. അങ്ങനെ വരുന്ന ഡ്യൂട്ടി വേറെ. ചുരുക്കത്തിൽ കേസന്വേഷണത്തിനും മറ്റ് സ്റ്റേഷൻ ജോലികൾക്കും ഇതൊന്നും കഴിഞ്ഞ് നേരമില്ലാത്ത സ്ഥിതിയാണ്. ഓരോ ജില്ലകളിലും സാഹചര്യം മാറുമെന്നു മാത്രം. പക്ഷേ, ജോലിഭാരം കൂടുന്നതല്ലാതെ കുറയില്ല.’’ തൃശൂരിലെ പേര് വെളിപ്പെടുത്താനാവാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. 

തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ മാത്രം 15 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. മന്ത്രിമാർക്ക് എസ്കോർട്ട് പോകാൻതന്നെ ആളില്ലാത്ത സ്ഥിതി. ക്രമസമാധാനപാലനവും കേസന്വേഷണവും രണ്ട് വിഭാഗങ്ങളാക്കി മാറ്റണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ആൾക്ഷാമം മൂലം എല്ലാവരും എല്ലാ ജോലിയും ചെയ്യേണ്ട അവസ്ഥയാണ്. കേസന്വേഷിക്കുന്ന ആൾതന്നെ സമരത്തിനും പട്രോളിങ്ങിനും പോകേണ്ടി വരുന്നു എന്നതാണ് സ്ഥിതി. മാസാവസാനം കേസ് എഴുതിത്തീർക്കാൻ സമ്മർദം കൂടുമ്പോൾ ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് 18 മണിക്കൂർ വരെ.

∙ കേസുകൾ കുത്തനെ കൂടി

ADVERTISEMENT

പൊലീസിന്റെ ജോലിഭാരവും സമ്മർദവും വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുത്തനെ കൂടുന്ന കേസുകളുടെ എണ്ണമാണ്. 2016 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1656 പീഡന പരാതികളായിരുന്നെങ്കിൽ 2022 ൽ അതിന്റെ എണ്ണം 2503 ആണ്. 2023 ജൂലൈ വരെ മാത്രം 1700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ മാത്രം 2023 ൽ ഇതുവരെ റജിസ്റ്റർ ചെയ്തത് മൂവായിരത്തിഅഞ്ഞൂറോളം പരാതികളാണ്. 

Show more

വിവിധ വകുപ്പുകളിലായി 2023 ഒക്ടോബർ വരെ ആകെ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം 3.8 ലക്ഷം. 2022ൽ 4.5 ലക്ഷം കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയത് മാത്രമല്ല, കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറി എന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സമൂഹ മനസ്സാക്ഷിയെ നടുക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾക്കും കൂട്ട ആത്മഹത്യകൾക്കുമാണ് കേരളം കുറേക്കാലമായി സാക്ഷികളാവുന്നത്. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, സൈബർ കേസുകൾ എന്നിവയുടെ എണ്ണവും ക്രമാതീതമായി വർധിച്ചു. ജയിലുകളുടെ എണ്ണവും തടവിൽ കഴിയുന്നവരുടെ എണ്ണവും കൂടി. ഈ മാറ്റങ്ങളെല്ലാം ഉണ്ടായപ്പോഴും പൊലീസുകാരുടെ എണ്ണം വർധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങൾ കൃത്യമായി പ്രതിരോധിക്കുക എന്നത് ഫലപ്രദമായി നടപ്പാവുന്നുമില്ല.

ജനമൈത്രി പോലെയുള്ള പദ്ധതികൾ വഴി ജനങ്ങൾക്ക് പൊലീസിൽ വിശ്വാസം കൂടി. അതുകൊണ്ടുതന്നെ കേസുകളുടെ എണ്ണവും വർധിച്ചു. പക്ഷേ, കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സമൂഹത്തിന്റെ മനോഭാവം മാറിയില്ല. പൊലീസുകാരുടെ മേൽ കുതിരകയറുന്ന അവസ്ഥയാണ്.

സി.ആർ.ബിജു (പൊലീസ് ഓഫിസേഴ്സ് അസോ. സംസ്ഥാന ഭാരവാഹി)

‘‘ആത്മഹത്യകളുടെ കാരണം മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദമാണ് എന്നതിൽ കഴമ്പില്ല. പക്ഷേ, കടുത്ത ജോലിഭാരം ഉണ്ട് എന്നത് വസ്തുതയാണ്. നാലിലൊന്ന് പൊലീസുകാർ പോലും ജോലിക്കില്ലാത്ത അവസ്ഥയാണ്. ജോലിഭാരം ലഘൂകരിക്കാൻ പ്രായോഗികമായ നടപടികൾ ഉണ്ടാവണം.’’ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി സി.ആർ.ബിജു പറയുന്നു.

∙ വിശ്രമമുറിയുണ്ട്, സമയമില്ല

പുതുതായി പണി കഴിപ്പിച്ച സ്റ്റേഷനുകളിൽ മിക്കതിലും വിശ്രമമുറിയുണ്ട്. പക്ഷേ, വിശ്രമമുറി ഉണ്ടെങ്കിലും ‘വിശ്രമം’ കടലാസിൽ മാത്രമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയും. ആൾക്ഷാമത്തിന് പുറമേ സ്റ്റേഷനുകളിൽ നടപ്പാക്കുന്ന അശാസ്ത്രീയമായ ഡ്യൂട്ടി സംവിധാനവും പൊലീസുകാരുടെ ആത്മവീര്യം കെടുത്തുന്നുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാലും പിറ്റേന്ന് ഉറങ്ങാൻ സമയം കിട്ടുമെന്ന് ഒരുറപ്പുമില്ല. ജോലിയിൽ കയറി ഏതാണ്ട് മൂന്നു വർഷമാകുമ്പോഴേക്കും ജീവിതശൈലീരോഗങ്ങളുടെ പിടിയിൽ അകപ്പെടുകയാണ് നല്ലൊരു വിഭാഗം പൊലീസുകാരും.

ലോക്ഡൗൺ നാളുകളിൽ ജനം പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനായി നിൽക്കവേ ലഘുഭക്ഷണം കഴിക്കുന്ന പൊലീസ്. ഭക്ഷണം പോലും കൃത്യമായി ലഭിക്കാതെ മണിക്കൂറുകളോളമായിരുന്നു ആ സമയത്ത് പൊലീസിന്റെ ജോലി (ഫയൽ ചിത്രം: മനോരമ)

‘‘ജോലിക്ക് കൃത്യമായ ടൈമിങ് ഇല്ല. ഷിഫ്റ്റ് കഴിഞ്ഞാലും അടുത്ത ഷിഫ്റ്റിന് മുൻപ് വേറെ ഒരുപാട് ജോലികൾ വരും. മന്ത്രിമാർക്കൊക്കെ ഇത്ര പൊലീസ് അകമ്പടിയുടെ ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. കൂടുതൽ പൊലീസുകാരും സ്വന്തം ജില്ലയിലല്ല ജോലി ചെയ്യുന്നത്. അവധിയെടുക്കാൻ പോലും വകുപ്പില്ലാത്തതുകൊണ്ട് കുടുംബത്തിനൊപ്പമോ മക്കൾക്കൊപ്പമോ ചെലവഴിക്കാൻ തീരെ സമയം കിട്ടാറില്ല. ഇത് കടുത്ത പിരിമുറുക്കമുണ്ടാക്കുന്നുണ്ട്.’’ കോട്ടയം ജില്ലയിലെ പേര് വെളിപ്പെടുത്താൻ കഴിയാത്ത പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

മാറുന്ന കാലത്തിനനുസരിച്ച് കൃത്യമായ പരിശീലനമോ പ്രതിരോധത്തിന് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളോ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നില്ല എന്ന പരാതിയുമുണ്ട്. പൊലീസിന് കീഴ്പെടുത്തേണ്ട പല പ്രതികളും ലഹരിമരുന്നിന്റെ സ്വാധീനത്താൽ അക്രമാസക്തരായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലത്തും ഇടുക്കിയിലും പൊലീസ് ഉദ്യോഗസ്ഥർ തന്നെ അക്രമത്തിനിരയായി. പുറത്തറിയുന്ന ഇത്തരം സംഭവങ്ങൾ ചുരുക്കമാണെന്നും പക്ഷേ, ദിനേനയെന്നൊണം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും പൊലീസുകാർ പറയുന്നു. 

സോളർ വിവാദ സമര നാളുകളിൽ എൽഡിഎഫ് പ്രതിഷേധം അക്രമാസക്തമായപ്പോൾ പ്രതിരോധിക്കുന്ന പൊലീസ്, സെക്രട്ടേറിയറ്റിനു സമീപത്തെ ദൃശ്യം (File photo by REUTERS/Stringer)

‘‘പേടിച്ചാണ് ജോലി ചെയ്യുന്നത്. ലാത്തിയും ഹെൽമറ്റും തോക്കും ഒക്കെ ഉൾപ്പെടെ കുറേക്കൂടി മെച്ചപ്പെട്ട ഉപകരണങ്ങൾ സേന അർഹിക്കുന്നുണ്ട്. പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പലരുമുണ്ട്. അതേസമയം പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിൽ മർദിച്ചിട്ടുണ്ടെങ്കിൽ നമ്മളെ ആരും സംരക്ഷിക്കുകയുമില്ല. നമുക്കെതിരെ അന്വേഷണത്തിനു മുൻപുതന്നെ സസ്പെൻഷൻ ആണ്. ഇതെല്ലാം കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്.’’ സി.ആർ.ബിജു പറയുന്നു.

∙ കൗൺസലിങ് നൽകിയത് ഏഴായിരത്തോളം പേർക്ക്

2015 മുതൽ 2019 വരെ മാത്രം 51 പൊലീസുകാർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. ആത്മഹത്യകൾ വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്, ജോലിപരമായും വ്യക്തിപരമായും പൊലീസുകാർ നേരിടുന്ന മാനസികസംഘർഷങ്ങൾക്ക് പരിഹാരം കാണാൻ 2019 ൽ ‘ഹെൽപ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കിൾ സ്ട്രെസ്’ എന്ന പ്രത്യേക കൗൺസലിങ് പദ്ധതിക്ക് തുടക്കമിടുന്നത്. മാനസികസമ്മർദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗൺസലിങ്ങിനായി തിരുവനന്തപുരത്തേക്ക് അയയ്ക്കും. കൗൺസലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കുകയും ചെയ്യും. ഇതുവരെ 4500ന് അടുത്ത് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ മാത്രം കൗൺസലിങ് നേടിയത്.

ലോക്ഡൗൺ നാളുകളിൽ പാലക്കാട്ടുനിന്നുള്ള കാഴ്ച (ഫയൽ ചിത്രം: മനോരമ)

‘‘ആദ്യഘട്ടത്തിൽ കൗൺസലിങ് തേടിയെത്തിയവരേക്കാളും അധികം പേരാണ് ഇപ്പോൾ ഒരു മാസം എത്തുന്നത്. കടുത്ത പിരിമുറുക്കം ഉള്ളവരെ സൈക്യാട്രിക് ചികിത്സയ്ക്കായി റഫർ ചെയ്യാറുമുണ്ട്. കുടുംബത്തോട് അടുത്ത ബന്ധം പുലർത്തുന്നവരെ സംബന്ധിച്ച് അവർക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടാതെ പോകുന്നത് സമ്മർദത്തിനിടയാക്കും. വിശ്രമമില്ലാത്ത ജോലി, ജോലി പൂർത്തീകരിക്കാനുള്ള സമ്മർദം എന്നിവ മൂലം ലഹരിക്ക് അടിമപ്പെടുന്നവരുണ്ട്. പലരെയും ഡി–അഡിക്‌ഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൃത്യമായ പിന്തുണയോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരുമുണ്ട്.’’ തിരുവനന്തപുരത്തെ കൗൺസലിങ് കേന്ദ്രത്തിലെ ജീവനക്കാരിലൊരാൾ പറയുന്നു.

ആർത്തവദിനങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താനുള്ള ഒരു സംവിധാനവും ചിലപ്പോൾ ലഭിക്കാറില്ല. വിഴിഞ്ഞം സമരം നിയന്ത്രിക്കാൻ പോയപ്പോൾ പലപ്പോഴും സമരക്കാരുടെ വീടുകൾ തന്നെയാണ് വനിതാ പൊലീസുകാർക്ക് ഉപയോഗിക്കേണ്ടി വന്നത്.

ജോലിഭാരം മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പുവരുത്താനാവാത്ത തൊഴിൽസാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതും ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൗൺസലിങ്ങിന് എത്തുന്ന വനിതാ പൊലീസുകാർ പലരും ഇത്തരം പ്രശ്നങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ‘‘വീട്ടിൽനിന്ന് പോയാൽ എപ്പോൾ തിരികെ വരാനാകുമെന്ന് പലപ്പോഴും പറയാനാവില്ല. വിശ്രമമുറിയോ മറ്റ് സൗകര്യങ്ങളോ എല്ലായിടത്തും ഇല്ല. ആർത്തവദിനങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താനുള്ള ഒരു സംവിധാനവും ചിലപ്പോൾ ലഭിക്കാറില്ല. വിഴിഞ്ഞം സമരം നിയന്ത്രിക്കാൻ പോയപ്പോൾ പലപ്പോഴും സമരക്കാരുടെ വീടുകൾ തന്നെയാണ് വനിതാ പൊലീസുകാർക്ക് ഉപയോഗിക്കേണ്ടി വന്നത്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്ന ആത്മാഭിമാനം പൊലീസിനെ വലിയ തോതിൽ ബാധിക്കുന്നുണ്ട്’’. കൗൺസലിങ് നടത്തുന്നവർ പറയുന്നു.

∙ ജോലിക്ക് കൂലിയുമില്ല

ജോലിഭാരം മാത്രമല്ല, സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയും പൊലീസുകാരുടെ നടുവൊടിച്ചിട്ടുണ്ട്. കേസ് എഴുതാനുള്ള കടലാസ് മുതൽ സെല്ലിൽ കിടക്കുന്ന പ്രതികൾക്ക് ഭക്ഷണം വാങ്ങാനുള്ള പണം വരെ പിരിവെടുത്ത് സ്റ്റേഷനുകൾ മുന്നോട്ടു കൊണ്ടുപോകുന്ന പൊലീസുകാരുടെ ജീവിതത്തെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി കടക്കെണിയിലായ പ്രൈമറി സ്കൂൾ അധ്യാപകരുമായി താരതമ്യം ചെയ്താലും തെറ്റില്ല. എഫ്ഐആറിന്റെ 5 പകർപ്പ് കോടതിയിൽ ഹാജരാക്കണം എന്നാണ് നിർദേശം. ഒരു സ്റ്റേഷനിലും ഇതിന് സംവിധാനമില്ല. മദ്യപാനം പരിശോധിക്കാനുള്ള ബ്രത്തലൈസർ വാങ്ങുന്നതും പൊലീസുകാരുടെ ചുമതലയാണ്.

(ചിത്രം: മനോരമ)

ഒഡീഷയിൽനിന്നും ജാർഖണ്ഡിൽനിന്നും ഹരിയാനയിൽനിന്നുമൊക്കെ കേരള പൊലീസ് പ്രതികളെ പിടിച്ചുകൊണ്ടുവരുന്ന വാർത്തകൾ അടുത്തിടെ വലിയ ശ്രദ്ധ നേടിയിരുന്നു. പക്ഷേ, അതിർത്തി കടന്ന് പ്രതികളെ പിടിച്ചു കൊണ്ടുവരുന്ന പൊലീസുകാർക്ക് കയ്യടിയല്ലാതെ എന്തുകിട്ടിയെന്ന് കൂടി അന്വേഷിക്കുമ്പോഴാണ് സമ്മർദത്തിന്റെ കാണാപ്പുറങ്ങൾ വ്യക്തമാവുക. യാത്രാച്ചെലവിന് മുൻകൂർ പണം നൽകുന്നത് വകുപ്പ് റദ്ദാക്കി. സാഹസികമായി പ്രതിയെ പിടിച്ചുകൊണ്ടുവരുന്ന പൊലീസുകാർക്ക് യാത്രാച്ചെലവും ബാറ്റയും കിട്ടാൻ കാത്തിരിക്കേണ്ടത് ഒരു വർഷം വരെയാണ്. 

കോട്ടയം കലക്ടറേറ്റിൽ വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന മുറിക്കു കാവൽ നിൽക്കുന്ന പൊലീസുകാരൻ (ചിത്രം: മനോരമ)

ഇനി പ്രതിയെ കൊണ്ടുവന്നത് വിമാനത്തിലാണെന്നിരിക്കട്ടെ, മാനദണ്ഡങ്ങൾ കൂട്ടിമുട്ടിച്ചു വരുമ്പോൾ അനുവദിക്കുന്ന തുക ചെലവായ തുകയേക്കാളും കുറവായിരിക്കാനാണ് സാധ്യതയും. അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടെന്ന് പൊലീസുകാർ തന്നെ പറയുന്നു. പൊലീസിന്റെ യഥാർഥ അനുഭവത്തെ അടിസ്ഥാനമാക്കിയെടുത്ത് നിർമിച്ച ‘കണ്ണൂർ സ്ക്വാഡ്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു ഒരു ഡയലോഗുണ്ട്– ‘‘നമുക്കു വേണ്ടി ചെലവാക്കാൻ 30,000 രൂപ പോലും ഡിപ്പാർട്മെന്റിന്റെ കയ്യിലില്ലത്രേ!’’. മുംബൈയിൽനിന്ന് പ്രതികളെ തേടി ഉത്തർപ്രദേശിലേക്കു പോകാൻ വിമാന യാത്രാക്കൂലി ചോദിച്ചപ്പോൾ ‘ഉന്നതങ്ങളിൽ’നിന്നു ലഭിച്ച മറുപടിയുടെ മനോവിഷമത്തിലായിരുന്നു ആ വാക്കുകള്‍. 2017ലായിരുന്നു സിനിമയെ ആസ്പദമാക്കിയ സംഭവം. പക്ഷേ കേരളത്തിലെ സമകാലിക സാഹചര്യത്തിലും സത്യമാവുകയാണത്.

∙ മാറണം കാലഹരണപ്പെട്ട രീതികൾ

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും ക്രമസമാധാനപാലനത്തിനും എല്ലാ സ്റ്റേഷനുകളിലും പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരുള്ളപ്പോൾ കേരളത്തിൽ സുപ്രീംകോടതി ഉത്തരവിനു ശേഷവും ആ നടപടി കടലാസിൽ മാത്രമാണ്. കേസുകൾ യഥാസമയം അന്വേഷിച്ച് തെളിയിക്കപ്പെടാതെ പോകുന്നതിന്റെയും കൃത്യമായ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെട്ടു പോകുന്നതിന്റെയും പിന്നിൽ ഇക്കാരണം കൂടിയുണ്ട്. ക്രമസമാധാനപാലനത്തിന് ആളില്ലാതെ വരുമ്പോൾ കേസന്വേഷണം തുടരാൻ അവധിയില്ലാതെ ജോലിയെടുക്കേണ്ട ഗതികേടിലാണ് പലരും.

മറ്റെല്ലാം കഴിഞ്ഞ് കുറ്റാന്വേഷണം എന്ന അവസ്ഥയാണ് ഇപ്പോൾ. പൊലീസുകാരിൽ നല്ലൊരു ശതമാനത്തിനും കൃത്യമായ കേസ് വർക്ക് അറിയില്ല എന്നതും അത് പഠിക്കാനുള്ള സംവിധാനം ഉണ്ടാവുന്നില്ല എന്നതും കഷ്ടമാണ്. മൗലികാവകാശങ്ങൾ, പൗരന്റെ അവകാശങ്ങൾ എന്നതിനെ കുറിച്ചൊക്കെ അറിയാത്തവരാണ് സ്റ്റേഷനിലെത്തുന്നവരോട് തട്ടിക്കയറുന്നത്.

ആർ.കെ.ജയരാജ്, റിട്ട.എസ്പി

‘‘പെർഫോമ ടാർജറ്റിങ് എന്ന കാലഹരണപ്പെട്ട രീതി ആദ്യം നിർത്തലാക്കണം. പെറ്റിക്കേസുകളുടെ എണ്ണം എത്ര എന്നതല്ല ഇക്കാലത്ത് പൊലീസിന്റെ മികവ് തെളിയിക്കുന്നത്. കുറ്റകൃത്യം അന്വേഷിച്ച് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിപ്പിക്കുക എന്നത് പൊലീസിന് മാത്രം ചെയ്യാനാവുന്ന ജോലിയാണ്. അതിനാണ് പ്രഥമ പരിഗണന വേണ്ടതും’’ . റിട്ട.എസ്പി ആർ.കെ.ജയരാജ് പറയുന്നു.

∙ സമ്മർദം മാറ്റാൻ യോഗയും സംഗീതവും വരെ

പൊലീസുകാരിൽ സമ്മർദവും ആത്മഹത്യാപ്രവണതയും കൂടുന്നതായി 2021 ൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർതന്നെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കൗൺസലിങ്ങും ബോധവൽക്കരണവുമാണ് പരിഹാര നടപടികളായി ഉണ്ടായത്. തിരുവനന്തപുരത്തെ കൗൺസലിങ് സെന്ററിന് പുറമേ എല്ലാ ജില്ലകളിലും കൗൺസലിങ് സെന്ററുകൾ സ്ഥാപിക്കുമെന്നൊക്കെ പ്രഖ്യാപനങ്ങൾ വന്നെങ്കിലും നടപ്പായില്ല. അതിനിടെ സമ്മർദം അകറ്റാൻ പൊലീസുകാരെ യോഗ പഠിപ്പിക്കാനുള്ള പദ്ധതി വന്നു. എട്ട് മണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടവർ യോഗ പഠിക്കാൻ ഏഴ് മണിക്ക് എത്തേണ്ട അവസ്ഥയുണ്ടായതോടെ പദ്ധതി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാർതന്നെ രംഗത്തുവന്നു.

2018 ഓഗസ്റ്റിലെ പ്രളയ നാളുകളിൽ ആലുവയിലെ ആശുപത്രികളിൽനിന്ന് രോഗികളെ ഒഴിപ്പിച്ചപ്പോൾ വയോധികയുമായി സുരക്ഷിതസ്ഥാനത്തേക്കു പോകുന്ന പൊലീസ് സേനാംഗം (ഫയൽ ചിത്രം: മനോരമ)

പൊലീസുകാരുടെ മാനസിക സമ്മർദം കൂടുന്നതായി ഡിജിപിതന്നെ നേരത്തേ സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും മേലുദ്യോഗസ്ഥരുടെ പീഡനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് വകുപ്പിന്റെ നിലപാട്. ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീർണത എന്നിവയാണ് മാനസിക സമ്മർദം വർധിക്കുന്നതിന്റെ കാരണങ്ങളായി കണ്ടെത്തിയിരുന്നത്. പക്ഷേ, കൗൺസലിങ് അല്ലാതെ പ്രശ്ന പരിഹാരത്തിന് കൃത്യമായ ഒരു നടപടികളും സ്വീകരിക്കുന്നില്ല താനും.

പൊലീസിന് എതിരായ വിമർശനങ്ങൾ ഉയരുമ്പോൾ, ‘‘പൊലീസിന്റെ മനോവീര്യം തകർക്കരുത്’’ എന്ന ഒരൊറ്റ വാചകം കൊണ്ടാണ് ഒരിക്കൽ വിമർശനങ്ങളെ മുഖ്യമന്തി പ്രതിരോധിച്ചത്. വിശ്രമമില്ലാതെ പണിയെടുത്ത്, ആത്മഹത്യയിലേക്ക് നടന്നടുക്കുന്ന പൊലീസുകാർ മനോവീര്യം ചോർന്ന് ദുർബലരായിപോകുന്നത് അതേ സർക്കാർ കാണുന്നില്ലേ എന്ന ചോദ്യത്തിനു കൂടി ഉത്തരമുണ്ടാവേണ്ടതുണ്ട്. തളർന്നു പോകുന്നവർക്ക് ഒരു കൈത്താങ്ങ് നൽകാൻ കൗൺസലിങ്കൊണ്ട് കഴിയുന്നുണ്ടെങ്കിലും അവർ തിരികെ ചെല്ലേണ്ട അധ്വാനഭാരത്തിന് ഒരു കുറവും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം.

English Summary:

Work Pressure, Stress, Mental Torture..; Suicide Rate is Increasing in Kerala Police Department