കോൺഗ്രസിന്റെ ശക്തിസ്രോതസ്സാണ് യൂത്ത് കോൺഗ്രസ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസ് ദുർബലമായപ്പോൾ വളരെ വേഗം അത് കോൺഗ്രസിന്റെ വേരുകളെയും ദുർബലമാക്കി. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പതിവു രീതികളിൽനിന്ന് വഴിമാറി സ്വന്തം അസ്തിത്വത്തിൽ ഉയിർതേടുകയാണ് യൂത്ത് കോൺഗ്രസ്. ഗ്രൂപ്പുകളുടെ പതിവു ചട്ടക്കൂടുകളെ പൊളിക്കുന്നതായിരുന്നു ഇപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പു രീതി എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. പുറമേ നിന്നുള്ള ഇടപെടലുകളെ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താനായതോടെ അടിത്തട്ടുമുതൽ തെളിഞ്ഞു വന്നത് പുതിയൊരു നേതൃനിര. വരും ദിനങ്ങളിൽ യുവജന രാഷ്ട്രീയത്തിൽ പുതുവഴിതെളിക്കുമോ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ്? സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പു രീതി, അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ്, സിപിഎമ്മിലെ അപചയം, മാറുന്ന സമരരീതികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സാമുദായിക സംഘടനകളോടുള്ള നിലപാട്, യൂത്ത് കോൺഗ്രസിന്റെ ഭാവി... ഇങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

കോൺഗ്രസിന്റെ ശക്തിസ്രോതസ്സാണ് യൂത്ത് കോൺഗ്രസ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസ് ദുർബലമായപ്പോൾ വളരെ വേഗം അത് കോൺഗ്രസിന്റെ വേരുകളെയും ദുർബലമാക്കി. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പതിവു രീതികളിൽനിന്ന് വഴിമാറി സ്വന്തം അസ്തിത്വത്തിൽ ഉയിർതേടുകയാണ് യൂത്ത് കോൺഗ്രസ്. ഗ്രൂപ്പുകളുടെ പതിവു ചട്ടക്കൂടുകളെ പൊളിക്കുന്നതായിരുന്നു ഇപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പു രീതി എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. പുറമേ നിന്നുള്ള ഇടപെടലുകളെ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താനായതോടെ അടിത്തട്ടുമുതൽ തെളിഞ്ഞു വന്നത് പുതിയൊരു നേതൃനിര. വരും ദിനങ്ങളിൽ യുവജന രാഷ്ട്രീയത്തിൽ പുതുവഴിതെളിക്കുമോ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ്? സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പു രീതി, അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ്, സിപിഎമ്മിലെ അപചയം, മാറുന്ന സമരരീതികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സാമുദായിക സംഘടനകളോടുള്ള നിലപാട്, യൂത്ത് കോൺഗ്രസിന്റെ ഭാവി... ഇങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിന്റെ ശക്തിസ്രോതസ്സാണ് യൂത്ത് കോൺഗ്രസ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസ് ദുർബലമായപ്പോൾ വളരെ വേഗം അത് കോൺഗ്രസിന്റെ വേരുകളെയും ദുർബലമാക്കി. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പതിവു രീതികളിൽനിന്ന് വഴിമാറി സ്വന്തം അസ്തിത്വത്തിൽ ഉയിർതേടുകയാണ് യൂത്ത് കോൺഗ്രസ്. ഗ്രൂപ്പുകളുടെ പതിവു ചട്ടക്കൂടുകളെ പൊളിക്കുന്നതായിരുന്നു ഇപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പു രീതി എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. പുറമേ നിന്നുള്ള ഇടപെടലുകളെ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താനായതോടെ അടിത്തട്ടുമുതൽ തെളിഞ്ഞു വന്നത് പുതിയൊരു നേതൃനിര. വരും ദിനങ്ങളിൽ യുവജന രാഷ്ട്രീയത്തിൽ പുതുവഴിതെളിക്കുമോ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ്? സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പു രീതി, അതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ്, സിപിഎമ്മിലെ അപചയം, മാറുന്ന സമരരീതികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സാമുദായിക സംഘടനകളോടുള്ള നിലപാട്, യൂത്ത് കോൺഗ്രസിന്റെ ഭാവി... ഇങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിന്റെ ശക്തിസ്രോതസ്സാണ് യൂത്ത് കോൺഗ്രസ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസ് ദുർബലമായപ്പോൾ വളരെ വേഗം അത് കോൺഗ്രസിന്റെ വേരുകളെയും ദുർബലമാക്കി. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ പതിവു രീതികളിൽനിന്ന് വഴിമാറി സ്വന്തം അസ്തിത്വത്തിൽ ഉയിർതേടുകയാണ് യൂത്ത് കോൺഗ്രസ്. ഗ്രൂപ്പുകളുടെ പതിവു ചട്ടക്കൂടുകളെ പൊളിക്കുന്നതായിരുന്നു ഇപ്പോൾ നടന്ന സംഘടനാ തിരഞ്ഞെടുപ്പു രീതി എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. 

പുറമേ നിന്നുള്ള ഇടപെടലുകളെ ഒരു പരിധിവരെ പടിക്കുപുറത്തു നിർത്താനായതോടെ അടിത്തട്ടുമുതൽ തെളിഞ്ഞു വന്നത് പുതിയൊരു  നേതൃനിര. വരും ദിനങ്ങളിൽ യുവജന രാഷ്ട്രീയത്തിൽ പുതുവഴിതെളിക്കുമോ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പുതിയ യൂത്ത് കോൺഗ്രസ്? സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ വിശദമായി സംസാരിക്കുന്നു. പുതിയ തിരഞ്ഞെടുപ്പു രീതി, അതുമായി ബന്ധപ്പെട്ട്  കോണ്‍ഗ്രസിലെ ഗ്രൂപ്പ്, സിപിഎമ്മിലെ അപചയം, മാറുന്ന സമരരീതികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സാമുദായിക സംഘടനകളോടുള്ള നിലപാട്, യൂത്ത് കോൺഗ്രസിന്റെ ഭാവി... ഇങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

ADVERTISEMENT

? ബാലറ്റ് വഴിയുള്ള തിരഞ്ഞെടുപ്പ് ഒഴിവായത് ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ സഹായിച്ചെങ്കിലും തിരഞ്ഞെടുപ്പിനായി ഉപയോഗിച്ച ആപ്പിന്റെ പേരിൽ വിവാദം തുടരുകയാണല്ലോ

മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലും മറ്റും പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ ചേർന്നാണ് ഈ തിരഞ്ഞെടുപ്പ് സംവിധാനത്തിന് രൂപം നൽകിയത്. കുറ്റമറ്റ രീതിയിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. അസാധുവാക്കപ്പെട്ട വോട്ട് വ്യാജവോട്ട് ആണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് പ്രശ്നം. ആർടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലാണ് ആപ് പ്രവർത്തിക്കുന്നത്. അതിനാൽ ഒരു സ്പെല്ലിങ് മിസ്റ്റേക്കിനോടു പോലും ‘സീറോ ടോളറൻസ്’ ആണ്. അത്ര കൃത്യമായി എല്ലാം നിരീക്ഷിക്കും. അത്രയേറെ നിഷ്പക്ഷമായുമാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കപ്പെട്ടത്. 

ജനം തെരുവിലാണ്. അതാണ് മുന്നിലെ വെല്ലുവിളിയും സാധ്യതയുമായി എനിക്ക് തോന്നുന്നത്. ആ തെരുവിൽ നിൽക്കുന്ന ജനം മുദ്രാവാക്യം വിളിക്കുന്നത് സർക്കാരിനെതിരായിട്ടാണ്. അതിലൊരാളുടെയെങ്കിലും സമരത്തിനൊപ്പം നില്‍ക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ മുദ്രാവാക്യം അടുത്ത ഘട്ടത്തിൽ പ്രതിപക്ഷത്തിനെതിരായി കൂടി ഉയരും എന്ന് ഞങ്ങൾക്കറിയാം. 

രാഹുൽ മാങ്കൂട്ടത്തിൽ

ഏതോ ആപ്ലിക്കേഷൻ ഉപയോഗിച്ച് കുറേ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നാണ് വിവാദം. ഈ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ആരെങ്കിലും വോട്ട് ചെയ്തു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആദ്യം മനസ്സിലാക്കേണ്ടത് ഈ ആപ്പിലൂടെ അംഗത്വത്തിനും വോട്ടിനും നമ്മൾ അപേക്ഷിക്കുകയാണ് ചെയ്യുക. നമ്മുടെ ഫോട്ടോയും വിഡിയോയും പൂർണ വിവരങ്ങളുമെല്ലാം നൽകണം. ഈ ആപ്പിന്റെ പ്രാഥമികമായ ഡേറ്റ ബേസ് എന്ന് പറയുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടികയാണ്. 

രാഹുൽ മാങ്കൂട്ടത്തിൽ. (ചിത്രം: മനോരമ)

അംഗത്വത്തിന് അപേക്ഷിക്കുന്നയാൾ നൽകുന്ന ഇലക്‌ഷൻ തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങൾ വോട്ടർപട്ടികയിൽ ഇല്ല എങ്കിൽ ആപ്പിന് അത് കണ്ടെത്താൻ എളുപ്പമാണ്. മാത്രമല്ല,  ഫോട്ടോ കൊടുക്കണം, ലൈവ് വിഡിയോ കൊടുക്കണം. ഇതുമൂന്നും വിശദമായി പരിശോധിച്ച ശേഷം മാത്രമേ വോട്ട് അംഗീകരിക്കപ്പെടൂ. അംഗത്വത്തിനായി ആർക്കും അപേക്ഷിക്കാം. പക്ഷേ വോട്ടായി അംഗീകരിക്കപ്പെടുന്നത് ഈ പ്രക്രിയയിലൂടെയാണ്. ഈ പരിശോധനയിൽ പിഴവുകണ്ടെത്തിയ ഏ‌കദേശം 2 ലക്ഷത്തോളം വോട്ടുകളാണ് നിരാകരിക്കപ്പെട്ടത്. പ്രായപരിധി ഉൾപ്പെടെ ഇതിലൂടെ പരിശോധിക്കപ്പെടുന്നുണ്ട്. വോട്ടർപട്ടികയിൽ പേരും തിരിച്ചറിയൽ കാർഡും ഇല്ലാത്തവർക്ക് യൂത്ത് കോൺഗ്രസിൽ അംഗത്വമെടുക്കാനോ വോട്ടു ചെയ്യാനോ സാധിക്കില്ല. 

ADVERTISEMENT

? യൂത്ത് കോൺഗ്രസ് സ്വതന്ത്രമായും വിജയകരമായും സംഘടനാ തിരഞ്ഞെടുപ്പ് നടത്തി. ഡിവൈഎഫ്ഐയും ബിജെപിയും അതിനെ കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നു എന്നാണോ

എന്താ സംശയം. ഈ തിരഞ്ഞെടുപ്പിന് കിട്ടിയിട്ടുള്ള സ്വീകാര്യതയുണ്ട്. താഴേത്തട്ടിലെ ബൂത്ത് തലത്തിലുള്ള പ്രവർത്തകർക്ക് ഈ സംഘടനയുടെ ഭാരവാഹിയാകാം. ഡിവൈഎഫ്ഐയുടെ സെക്രട്ടറിയാകുന്നതിനുള്ള മാനദണ്ഡമെന്താണ്? സമ്മേളനം നടത്തി തിരഞ്ഞെടുക്കുന്നുവെന്നാണ് പറയുക. പാർട്ടി പാനൽ അവതരിപ്പിക്കുകയാണ്. ഈ പാനലിനു പുറത്തുനിന്ന് ഒരാൾ മത്സരിച്ചാൽ എന്താണ് അവസ്ഥ? അയാൾ വിമതനല്ലേ. യുവമോർച്ചയുടെ പ്രസിഡന്റ് വരുന്ന വഴിയേതാ? ഡൽഹിയിൽനിന്ന്  തീരുമാനിച്ച് വരുന്നതാരോ അയാളാണ്. അതിപ്പോൾ ബിജെപിയുടെ പ്രസിഡന്റായി പോലും ബിജെപിക്കാരനല്ലാത്തയാൾ വന്നിട്ടുണ്ട്. കുമ്മനം രാജശേഖരൻ ബിജെപി പ്രസിഡന്റാകുമ്പോൾ അദ്ദേഹം ബിജെപി പ്രവർത്തകൻ പോലുമല്ല. അങ്ങനെയൊക്കെയുള്ളവരാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ആക്ഷേപിക്കുന്നത്. മണ്ഡലം പ്രസിഡന്റ് മുതൽ സംസ്ഥാനപ്രസിഡന്റ് വരെയുള്ളവരെ പ്രവർത്തകർ നേരിട്ട് തിരഞ്ഞെടുക്കുന്ന അതിമനോഹരമായ മാതൃകയാണിത്.

കോൺഗ്രസ് നേതാക്കളായ കനയ്യ കുമാർ, ജിഗ്നേഷ് മേവാനി എന്നിവർക്കൊപ്പം സുനിൽ കനഗോലു (Photo- Twitter/@goyatkulkin)

? ഹാക്കർമാരെ ഉപയോഗിച്ചിട്ടുണ്ട്., തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഇടപെട്ടു എന്നൊക്കെയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്റിന്റെ  ആരോപണം

കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎമ്മുകാരെ സംബന്ധിച്ച് റോഡിൽ ഒരു ട്രാഫിക് ബ്ലോക്ക് ഉണ്ടായാൽ പോലും അവർ പറയുന്നത് ഇത് കനഗോലുവിന്റെ പ്ലാനാണ് എന്നാണ്. റോഡിൽ കുഴിയുണ്ടായാൽ രാത്രി പിക്കാസുമായി വന്ന് കനഗോലു റോഡ് കുഴിച്ചിട്ടിട്ട് പോയതാണ് എന്ന് പറയുന്ന തരത്തിലേക്ക് സിപിഎം അധപതിച്ചിട്ടുണ്ട്. എ.എ. റഹീമിന്റെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്ന അപ്രസക്തമായ പദവി വിട്ടേക്കൂ. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യസഭാ അംഗമല്ലേ. ഹാക്കറുടെ സഹായം തേടി എന്നാണ് ആരോപിക്കുന്നത്. എന്നിട്ടും അദ്ദേഹം പറയുന്നു ഞാൻ പേരൊന്നും പറയുന്നില്ല എന്ന്. റഹീമിന്റെ ആനുകൂല്യം ഞങ്ങൾക്കു വേണ്ട. തെളിവു പുറത്തു വിടട്ടെ. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആരായാലും സുനിൽ കനഗോലുവിനെ അത് ഏതു തരത്തിലാണ് ബാധിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. 

ADVERTISEMENT

? സൈബറിടത്തിൽ സിപിഎമ്മിന് വ്യക്തമായ ആധിപത്യം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഉണ്ടായിട്ടുണ്ട്. കനഗോലുവിന്റെ വരവോടെ അതിലൊരു മാറ്റമുണ്ടാകും എന്ന ഭയം, ‘കനഗോലു ഫോബിയ’യായി സിപിഎമ്മിനെ ബാധിച്ചുവെന്ന് കരുതുന്നുണ്ടോ

സിപിഎം നേതാക്കന്മാരുടെ വീട്ടിലെ പശു ഒരു ദിവസം പാലുചുരത്താതിരുന്നാലും കനഗോലു മാസ്റ്റർ പ്ലാൻ എന്ന് ആരോപിക്കുന്ന തരത്തിലേക്ക് അവർ അധഃപതിച്ചു പോയിരിക്കുന്നു. എന്തിനാണിത്ര ആശങ്ക? ഇടുക്കിയിൽ മറിയക്കുട്ടി ചേട്ടത്തി ഇറങ്ങിനിന്ന് പ്രതിഷേധിക്കുന്നത് കനഗോലുവിന്റെ ഇടപെടൽ, തകഴിയിലെ കർഷക ആത്മഹത്യയെ തുടർന്ന് കർഷകർ തെരുവിലിറങ്ങി സമരം ചെയ്യുന്നത് കനഗോലുവിന്റെ പ്ലാൻ. സാധാരണക്കാരനും അംഗപരിമിതനുമായ റോബിൻ എന്ന ബസിന്റെ ഉടമ ഈ നാട്ടിലെ കോടതി വ്യവഹാരത്തിലൂടെ നേടിയ വിധിയുടെ ഭാഗമായി ബസ് ഓടിക്കുന്നു. അതിനെ വഴിനീളെ, സാധാരണക്കാരായ ജനങ്ങൾ ആർപ്പുവിളിയും മാലകളുമായി കാത്തുനിന്നു സ്വീകരിക്കുന്നു. 

ഇപ്പോൾ മുഖ്യമന്ത്രിയുടെ ‘റോബറി ബസി’നേക്കാൾ ജനപിന്തുണ റോബിൻ ബസ് റോഡിലൂടെ പോകുമ്പോൾ കിട്ടുന്നുണ്ട്. അതും കനഗോലുവിന്റെ പദ്ധതിയാണെന്നാണു പറയുന്നത്. നാട്ടിൽ പെൻഷൻ കിട്ടാത്തതിനാൽ കെഎസ്ആർടിസി പെൻഷൻകാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം കനഗോലുവിന്റെ പ്ലാൻ. സിപിഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരവും കനഗോലുവിന്റെ പ്ലാൻ. ഇങ്ങനെ, നാട്ടിലെ ജനങ്ങളെയെല്ലാം ദ്രോഹിച്ചിട്ട് അവർ സമരവുമായി ഇറങ്ങുമ്പോൾ അതിനെല്ലാം പിന്നിൽ കനഗോലുവാണെന്ന് പറഞ്ഞാൽ എന്തു ചെയ്യും?

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ, കല്ലറയിൽ കത്തിക്കാനുള്ള മെഴുകുതിരിയിൽ ദീപം പകർന്ന് നൽകുന്ന യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ (ഫയൽ ചിത്രം: മനോരമ)

നമ്മുടെ നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങളിൽ ഞാനടക്കമുള്ള ആളുകൾ സൈബറിടത്തിലും തെരുവിലുമൊക്കെ പ്രതിഷേധിക്കുന്നവരാണ്. ഞാനീ നിമിഷം വരെ സുനിൽ കനഗോലുവിനെ നേരിട്ട് കണ്ടിട്ടോ, അദ്ദേഹവുമായി ഫോണിലൂടെ സംസാരിച്ചിട്ടോ ഇല്ല. സുനിൽ കനഗോലു ഒരു സ്ട്രാറ്റജിസ്റ്റാണ്. ദിവസവും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ക്യാംപെയ്നുകൾ, ജനങ്ങളുടെ പ്രതികരണങ്ങൾ ഇവയൊക്കെ കനഗോലുവിന്റെ  ഇടപെടലാണെന്നു പറഞ്ഞാൽ എന്തു ചെയ്യും. കനഗോലു എന്നു പറഞ്ഞാൽ സർക്കാർ വിരുദ്ധതയുടെ മാനദണ്ധമായി സിപിഎം തെറ്റിദ്ധരിക്കുന്നതിന്റെ പ്രശ്നമാണത്. ഇപ്പോൾ സിപിഎമ്മിന്റെ ഭയത്തിന്റെ പേരായി കനഗോലു മാറിയിരിക്കുന്നു എന്നതാണ് വസ്തുത.   

? സൈബറിടത്തിലെ രാഷ്ട്രീയ ഇടപെടലിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്നുണ്ടോ? പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനം സൈബർ ഇടം കൂടി ചേർന്നു പോകുന്നതാണോ

രാഷ്ട്രീയം എന്നു പറഞ്ഞാൽ എന്താണ്? നമ്മുടെ ആശയങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. അത് സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള സമരത്തിലൂടെയും കലക്ടറേറ്റിനു മുന്നിലെ പിക്കറ്റിങ്ങിലൂടെയും റോഡ് ഉപരോധത്തിലൂടെയും സാധിക്കും. അതേപോലെത്തന്നെ സൈബറിടത്തിൽ നമ്മുടെ രാഷ്ട്രീയം പറയുന്നതിലൂടെ ഒരു പൊതുയോഗ പ്രസംഗത്തിന്റെ പ്രസക്തിയാണുള്ളത്. ചിലപ്പോൾ അതിനേക്കാൾ കൂടുതൽ. പൊതുയോഗത്തിൽ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നത് ചിലപ്പോൾ ആയിരമോ രണ്ടായിരമോ ആളുകളായിരിക്കാം. അതേ അഭിപ്രായ പ്രകടനംതന്നെ ഒരു ലൈവ് വിഡിയോ ആയോ സമൂഹമാധ്യമ പോസ്റ്റായോ ഇടുമ്പോൾ ലക്ഷങ്ങളിലേക്കാണ് എത്തുന്നത്. 

സമുദായ സംഘടനകളെ ശത്രുപക്ഷത്ത് നിർത്തേണ്ട കാര്യവുമില്ല. അവരും ചില വിഭാഗം ജനങ്ങളുടെ പ്രതിനിധികളാണല്ലോ. അവർ പറയുന്നതിൽ ന്യായമുണ്ടെങ്കിൽ അതിനെ കേൾക്കുക. പക്ഷേ അനാവശ്യമായി രാഷ്ട്രീയത്തിൽ ഇടപെട്ടാൽ അതിനെ പ്രതിരോധിക്കുകതന്നെ ചെയ്യും. 

രാഹുൽ മാങ്കൂട്ടത്തിൽ

സൈബറിടം എന്നതൊരു യാഥാർഥ്യമാണ്. അത് രാഷ്ട്രീയ പ്രവർത്തനത്തിൽ മാത്രമല്ല എല്ലാ മേഖലയിലും. ഈ സൈബറിടത്തിൽ പ്രവർത്തിക്കുന്നു എന്ന് പറയുന്നവർ അന്യഗ്രഹജീവികളൊന്നുമല്ലല്ലോ. ഈ നാട്ടിലെ സാധാരണ പൗരന്മാരാണ്. അവരിലേക്കു കൂടി നമ്മുടെ ആശയങ്ങൾ എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം. സൈബറിടം എന്നുപറഞ്ഞാൽ ആശയവിനിമയത്തിനുള്ള മാധ്യമം എന്നേയുള്ളൂ. ജനങ്ങളോട് സംവദിക്കാൻ ഏതെല്ലാം മേഖലകളുണ്ടോ ആ മേഖലകളിലെല്ലാം ഒന്നാമതെത്തുകയാണു വേണ്ടത്.

? സൈബർ പോരാളികൾ സെൻസർഷിപ്പും ബാധകമല്ലാത്ത വിഭാഗമായാണ് അറിയപ്പെടുന്നത്. പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കും സംവിധാനങ്ങൾക്കും എതിരായി പ്രതികരിക്കുന്ന അവസ്ഥ പോലും  പലപ്പോഴുമുണ്ട്. എങ്ങനെയാണ് ഇവരെ നിയന്ത്രിക്കാൻ പോകുന്നത്

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണ്. ഞാനതിനെ കേഡർഷിപ്പ് എന്നൊന്നും വിളിക്കുന്നില്ല. സൈബറിടത്തിലായാലും അല്ലാതെയായാലും പ്രസ്ഥാനം എന്ന നിലയിൽ പാലിക്കേണ്ട അച്ചടക്കമുണ്ട്. അത് പാലിക്കാൻ എല്ലാ പാർട്ടി പ്രവർത്തകർക്കും ഉത്തരവാദിത്തമുണ്ട്. കേഡർ ആവുക എന്നത് മഹത്വവൽക്കരിക്കേണ്ട കാര്യമാണെന്ന അഭിപ്രായവും എനിക്കില്ല. കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റു രണ്ടു പാർട്ടികളായ  സിപിഎമ്മും ബിജെപിയും കേഡർ പാർട്ടികളാണ്. കേഡർ അല്ലാത്തതുകൊണ്ട് കോൺഗ്രസ് പിന്നാക്കം പോകുന്നു എന്ന അഭിപ്രായം എനിക്കില്ല. 

കോൺഗ്രസിന് കുറച്ചു കൂടി ജനാധിപത്യ മൂല്യങ്ങളും ബോധ്യങ്ങളുമുണ്ട്. ജനാധിപത്യ ഇടം വ്യക്തിക്കും പാർട്ടിക്കും ഇടയിലുണ്ടാകണം. പക്ഷേ അതിനു പരിധികളുണ്ട്. എല്ലാം കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നില്ല. സംഘടനയ്ക്കകത്ത് പറയാനുള്ളത് അവിടെ പറയണം. എന്നിട്ടും പരിഹാരമുണ്ടാകുന്നില്ലെങ്കിൽ അപ്പോൾ പുറത്തു പറയാം. അപ്പോഴും  ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണം, ശുദ്ധമായിരിക്കണം. ഉദ്ദേശശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. പ്രസ്ഥാനത്തിന് എന്തെങ്കിലും ക്ഷീണം വന്നാൽ ഈ പാർട്ടിയുടെ താഴേത്തട്ടിലുള്ള പ്രവർത്തകനെ മുതൽ അത് ബാധിക്കും. പ്രവർത്തകർക്ക് അവഹേളനമേൽക്കേണ്ടി വരുന്ന പ്രവർത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. അതുണ്ടാകാൻ അനുവദിക്കുകയുമില്ല. 

? കോൺഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് രാഷ്ട്രീയത്തിൽനിന്നു മാറി നടക്കേണ്ട സമയമായോ. ഇത്തവണ പ്രമുഖനായൊരു നേതാവൊഴികെ കോൺഗ്രസിന്റെ മറ്റുനേതാക്കളെല്ലാം യൂത്ത് കോൺഗ്രസ് ഏറെക്കുറെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നാണ് പറഞ്ഞത്

ഗ്രൂപ്പ് എന്നതിനപ്പുറം അതൊരു അഫിലിയേഷൻ അഥവാ കൂടിച്ചേരലാണ്. പാർട്ടിയിൽ പല നേതാക്കന്മാരുണ്ട്. നമുക്ക് അക്കൂട്ടത്തിൽ ഏറ്റവും ഇഷ്ടമുള്ള ഒരാളുണ്ടാവും. അത്തരം കൂടിച്ചേരലുകൾ തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. കോൺഗ്രസിൽ ഈ കാലഘട്ടത്തിലെ നേതാക്കന്മാരിൽ എനിക്ക് ഏറ്റവും അടുപ്പമുള്ളതും ഇഷ്ടമുള്ളതും ഉമ്മൻ ചാണ്ടി സാറിനോടായിരുന്നു. എന്നു കരുതി എനിക്ക് വേറെ ആരോടെങ്കിലും ബഹുമാനക്കുറവുണ്ട് എന്ന് അർഥമില്ല. കോൺഗ്രസ് പാർട്ടിയിലെ എല്ലാ നേതാക്കന്മാരും അവരവരുടെ ഇടത്തിൽ ഒരുപാട് സംഭാവനകൾ നൽകുന്നവരാണ്. ഒരു നേതാവിനോടുമുള്ള ഇഷ്ടം മറ്റൊരു നേതാവിനോടുള്ള അനിഷ്ടമായി മാറാതിരിക്കുന്നതുവരെ അത് പോസിറ്റീവാണ്. അല്ലാതെ നെഗറ്റീവായി മാറുമ്പോഴാണ് പ്രശ്നം. 

രാഹുൽ മാങ്കൂട്ടത്തിൽ. (Picture courtesy: X/ @rmamkoottathil)

? പുതിയ കമ്മിറ്റിയിൽ ഇത്തരം പല അഫിലിയേഷനുകളിൽ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. ഇനി യൂത്ത് കോൺഗ്രസിൽ ഒരു ഗ്രൂപ്പ് പ്രവർത്തനം പഴയ നിലയിൽ ഉണ്ടാവുകയാണെങ്കിൽ അതിനെ എങ്ങനെയാണ് നേരിടാൻ പോകുന്നത്

ഈ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സാറിന്റെ നിർദേശപ്രകാരമാണ് ഞാൻ മത്സരിക്കാനിറങ്ങുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലധികം സാധാരണ പ്രവർത്തകർ, യൂത്ത് കോൺഗ്രസിനായി തെരുവിൽ സമരം ചെയ്ത, ചോര ചിന്തിയവർതന്നെയാണ് എനിക്ക് വോട്ട് ചെയ്തിട്ടുള്ളത്. അവർ എന്നിലർപ്പിച്ച വിശ്വാസത്തെ ഒരു പ്രവൃത്തിയിലൂടെയും നോവിക്കാൻ പാടില്ല. കാരണം പല കൂട്ടായ്മകളിലുള്ളവരും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്.

അവരിൽ ഒരാളുടെ വികാരത്തെപ്പോലും മുറിവേൽപിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അതിനുമപ്പുറമുള്ള വലിയൊരു സംഖ്യ ആളുകൾ എനിക്ക് വോട്ട് ചെയ്തിട്ടില്ല. അപ്പോൾ അവർക്ക് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എന്നെ വിശ്വാസമായിരുന്നില്ല. അവരുടെ വിശ്വാസമാർജിക്കേണ്ട ഉത്തരവാദിത്വം കൂടി ഇപ്പോൾ എനിക്കുണ്ട്. അതിനു മറ്റൊരു അഫിലിയേഷനും മാനദണ്ഡമായി വരില്ല. 

‘കേരളത്തിലെ യൂത്ത് കോൺഗ്രസുകാർ, തെരുവിൽ സമരം ചെയ്യുന്നവർ, വീട്ടിൽ പ്രതിസന്ധിയുള്ളപ്പോഴും സംഘടനയ്ക്കുവേണ്ടി ഇറങ്ങി പ്രവർത്തിക്കുന്നവർ... അവരോടൊപ്പമാണ് ഇനിയെന്റെ കൂടിച്ചേരൽ’

? കോൺഗ്രസിന്റെ താക്കോൽസ്ഥാനങ്ങൾ പിടിച്ചെടുക്കുക എന്നത് യൂത്ത് കോൺഗ്രസിന്റെ ഒരു കാലഘട്ടത്തിലെ മുദ്രാവാക്യമായിരുന്നു. അതിൽ ആ തലമുറ വിജയിക്കുകയും ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പ് വരികയാണ്. തുടർച്ചയായിതന്നെ ചിലർ ചില സീറ്റുകളിൽ മത്സരിക്കുന്നു. ഇത് ചോദ്യം ചെയ്യാനുള്ള കരുത്ത് യൂത്ത് കോൺഗ്രസിനുണ്ടാകുമോ

സീറ്റിന്റെ കാര്യമെടുത്താൽ പ്രായത്തിനപ്പുറം ജയമാണ് മാനദണ്ഡം. അഞ്ചു തവണ ഒരാൾ ജയിച്ചതുകൊണ്ട് ആറാമത്തെ തവണ അയാൾ പരാജയപ്പെടുമെങ്കിൽ അഞ്ചു തവണ ജയിച്ചു എന്ന മാനദണ്ഡത്തിൽ അയാളെ നിർത്താൻ പാടില്ല. അത് എത്ര മുതിർന്ന ആളാണെങ്കിലും. ഇനി അഞ്ചു തവണ ജയിച്ച ആൾ തന്നെ ആറാമതും ജയിക്കുമെങ്കിൽ അവിടെ ചെറുപ്പക്കാരനെ കൊണ്ടു വരണമെന്ന പേരിൽ മാത്രം മറ്റൊരാളെ മത്സരിപ്പിക്കാനും പാടില്ല. കോൺഗ്രസിന്റെ ആശയങ്ങൾ നടപ്പാക്കണമെങ്കിൽ സ്വാഭാവികമായും അധികാരത്തിലേക്ക് ഏത്തേണ്ടതുണ്ട്. അതിനായി വിജയം മാനദണ്ഡമാക്കി സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നതാണ് യൂത്ത് കോൺഗ്രസിന്റെ നിലപാട്. ഞങ്ങൾക്ക് പറയാനുള്ളത് കോൺഗ്രസിന്റെ വേദികളിൽ ശക്തമായിത്തന്നെ ഉന്നയിക്കും.

? മറിയക്കുട്ടി ചേട്ടത്തിയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് പറഞ്ഞല്ലോ. സത്യത്തിൽ അത് പ്രതിപക്ഷത്തിന്റെ ദൗർബല്യമല്ലേ കാണിക്കുന്നത്

കാലഘട്ടം വല്ലാതെ മാറി. സമൂഹമാധ്യമങ്ങൾ വന്നതോടെ സിറ്റിസൺ ജേണലിസം വ്യാപകമായതു പോലെ ഇപ്പോൾ ‘സിറ്റിസൺ ഓപ്പസിഷ’ന്റെ കാലമാണ്. ഓരോ പൗരനും പ്രതിപക്ഷമാകുന്ന കാലം. എന്തുകൊണ്ട് പൗരന്മാരെല്ലാം പ്രതിപക്ഷമാകുന്നു എന്നു ചോദിച്ചാൽ നേരത്തേ ഇത്രമാത്രം ദുരിതം ജനങ്ങൾ അനുഭവിച്ചിരുന്നില്ല എന്നാണുത്തരം. 12 മാസത്തിനിടെ ആകെ മൂന്നുതവണയാണ് ക്ഷേമപെൻഷൻ വിതരണം നടത്തിയത്. മറിയക്കുട്ടി ചേട്ടത്തി മുന്നോട്ടു വയ്ക്കുന്ന വിഷയം അതാണ്. കർഷകരുടെ പ്രശ്നം മുതൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രശ്നമടക്കം ഒട്ടേറെ പ്രശ്നങ്ങളാണ് ദിനവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരുവിഷയത്തെ പോലും പ്രതിപക്ഷം സ്പർശിക്കാതെ പോകുന്നില്ല. ഒരു വിഷയത്തിൽ തന്നെ തുടർ സമരമെന്നത് ഈ സർക്കാരിന്റെ കാലത്ത് അപ്രായോഗികമാണ്. 

കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് കോർപ്പറേഷനിലേക്കു നടത്തിയ മാർച്ച് സംഘർഷമായതിനെ തുടർന്നു നേതാക്കൻമാരായ ഷാഫിപറമ്പിൽ എംഎൽഎ, സുധീർ ഷാ പാലോട്, രാഹുൽ മാങ്കൂട്ടം തുടങ്ങിയവർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. (ഫയൽ ചിത്രം: മനോരമ)

‘സൂപ്പർ ആക്ടീവാ’യാണ് സർക്കാർ കൊള്ളരുതായ്മകൾ ചെയ്യുന്നത്. പ്രതിപക്ഷം സജീവമാണ്. ഞങ്ങൾ യുവജന സംഘടനകളടക്കം സജീവമാണ്. എങ്കിൽപോലും ജനം ഞങ്ങളെ കുറ്റപ്പെടുത്തും. കാരണം സൂപ്പർ ആക്ടീവായ സർക്കാരിനെതിരെ പ്രതിപക്ഷവും സൂപ്പർ ആക്ടീവ് ആകണം. ജനമെന്തായാലും തെരുവിലാണ്. അതാണ് മുന്നിലെ വെല്ലുവിളിയും സാധ്യതയുമായി എനിക്ക് തോന്നുന്നത്. തെരുവിൽ പ്രതിഷേധിക്കുന്ന അവസാനത്തെ ആളെയും സംഘടിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട ജോലി. ആ തെരുവിൽ നിൽക്കുന്ന ജനം മുദ്രാവാക്യം വിളിക്കുന്നത് സർക്കാരിനെതിരായിട്ടാണ്. അതിലൊരാളുടെയെങ്കിലും സമരത്തിനൊപ്പം നില്‍ക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ മുദ്രാവാക്യം അടുത്ത ഘട്ടത്തിൽ പ്രതിപക്ഷത്തിനെതിരായി കൂടി ഉയരും എന്ന് ഞങ്ങൾക്കറിയാം. 

? പ്രതിപക്ഷത്തെ ‘സൂപ്പർ ആക്ടീവ്’ ആക്കി മാറ്റാൻ യൂത്ത് കോൺഗ്രസ് ഇടപെടലിലൂടെ സാധിക്കുമോ

പ്രതിപക്ഷ പ്രവർത്തനം മുൻകാലങ്ങളെ വച്ചു നോക്കുമ്പോൾ മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഇന്ന് സമരം ചെയ്യുന്ന പ്രവർത്തകർക്കെതിരെ ചുമത്തപ്പെടുന്ന കേസുകളുടെ എണ്ണം എത്രയോ കൂടുതലാണ്. സമരത്തിൽ പങ്കെടുത്ത് കണ്ണുപോയവർ, കാലു നഷ്ടപ്പെട്ടവർ തുടങ്ങിയവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കളിൽ പലരുടെ പേരിലുമുള്ള കേസുകളുടെ എണ്ണം നൂറുകണക്കിനാണ്. സാധാരണ പ്രവർത്തകർ നിരന്തരം കോടതി വ്യവഹാരങ്ങളിലാണ്. സമരം ചെയ്യാത്തതിനാലല്ല, ശക്തമായി ഞങ്ങൾ സമരം ചെയ്തതാണ് അവർക്ക് പ്രശ്നം. 

ഈ സർക്കാർ അതിസൂക്ഷ്മ ഗവേഷണം നടത്തി കൊള്ളരുതായ്മകൾ ചെയ്യുകയാണ്. എങ്ങനെയെല്ലാം സമരം ചെയ്താലും പിണറായി വിജയൻ രാജിവയ്ക്കില്ല എന്നത് പ്രതിപക്ഷത്തിന്റെ പരാജയമല്ല, ഈ സർക്കാരിന്റെ നാണമില്ലായ്മയാണ് കാണിക്കുന്നത്. ധാർമികത അടുത്തു കൂടി പോലും പോയിട്ടില്ലാത്ത, ധാർമികത എന്നു പറഞ്ഞാൽ കിലോയ്ക്ക് എത്രയാ വില എന്നു ചോദിക്കുന്ന സർക്കാരാണ്. അപ്പോൾ ഇവർക്കെതിരെ സമരം ചെയ്യുമ്പോൾ പ്രതിപക്ഷവും അതിനനുസരിച്ച് മെച്ചപ്പെടണമെന്നാണ്. അതിനർഥം ഇപ്പോൾ പ്രതിപക്ഷം മോശമാണെന്നല്ല. 

മാത്യു കുഴൽനാടൻ (ഫയൽ ചിത്രം ∙ മനോരമ)

? മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് ഒറ്റയാൾ പോരാട്ടം നയിക്കേണ്ടി വന്നില്ലേ? ഇത്തരം സംഭവങ്ങളിൽ യൂത്ത് കോൺഗ്രസ് ഇടപെടൽ എങ്ങനെയാവും

പാർട്ടിയിൽനിന്ന് പിന്തുണ കിട്ടുന്നില്ല എന്ന ആക്ഷേപം മാത്യു കുഴൽനാടനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു വിഷയം വരുമ്പോൾ അദ്ദേഹത്തെ എന്തിനാണ് കോൺഗ്രസിൽനിന്ന് അടർത്തിമാറ്റി സംസാരിക്കുന്നത്. മാത്യു സംസാരിക്കുന്നത് കോൺഗ്രസിന്റെ എംഎൽഎ എന്ന നിലയിലല്ലേ. ഇത്രയേറെ വിഷയങ്ങൾ നിൽക്കുകയാണ്. പലരായി സംസാരിച്ചെങ്കിൽ മാത്രമേ എല്ലാ വിഷയങ്ങളെയും അഭിമുഖീകരിക്കാൻ പറ്റൂ.

ബാങ്കുകളിലെ സിപിഎം അഴിമതി സംബന്ധിച്ച് അനിൽ അക്കര സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദിവസംതന്നെ പുതിയ വിഷയങ്ങൾ ഉണ്ടാവുകയാണ്. കോൺഗ്രസിന്റെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾ മാത്യു കുഴൽനാടന് പിന്തുണ നൽകിയിട്ടുണ്ട്. കഴിഞ്ഞ കാലത്ത്  മെഡിക്കൽ അഴിമതിയെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിച്ചത് പി.സി. വിഷ്ണുനാഥ് ആണ്. തൊഴിൽ നിഷേധത്തിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ചത് ഷാഫി പറമ്പിലാണ്. ഓരോ വ്യക്തികൾ ആ വിഷയത്തെ നയിക്കുന്നു എന്നേ ഉള്ളൂ. അവർക്കൊപ്പം യൂത്ത് കോൺഗ്രസ് ഉണ്ടാവും. 

സംഘപരിവാറിന്റെ കേരളത്തിലെ ഒന്നാമത്തെ മിത്രം സിപിഎമ്മാണ്. അതിൽ തർക്കമൊന്നുമില്ല. സംഘപരിവാറിന് വഴിമരുന്നിടുകയല്ലല്ലോ, വഴിവെട്ടി ടാറിട്ട് കൊടുക്കുകയല്ലേ ചെയ്യുന്നത്. പിണറായിയെപ്പോലെ ബിജെപിയുടെ ഇത്രയേറെ സഹായം കിട്ടുന്ന മറ്റേത് നേതാവാണുള്ളത്. 

രാഹുൽ മാങ്കൂട്ടത്തിൽ

? പ്രതിപക്ഷ സമരങ്ങൾ ‘സിലക്ടീവാ’ണ് എന്ന ആരോപണമുണ്ട്...

പ്രതിപക്ഷം ഒരു സമരത്തിലും സിലക്ടീവ് അല്ല. എല്ലാ വിഷയത്തിലും സമരം ചെയ്യുന്നുണ്ട്. സമരത്തിനാധാരമാകുന്ന വിഷയങ്ങളും കൂടുതലാണ്. പിഎസ്‌സി സമരം തന്നെയെടുത്താൽ എത്ര തവണയാണ് യൂത്ത് കോൺഗ്രസിനെതിരെ ലാത്തിച്ചാർജുണ്ടായത്. അതേസമയംതന്നെ ഇന്ധന വിലവർധനയുണ്ടായി. അതിനെതിരെ എന്തു ചെയ്തു എന്നു പറഞ്ഞ് വിമർശനമുണ്ടായി. എല്ലാ ശക്തിയുമെടുത്ത് ഒരു വിഷയത്തിൽ സമരം ചെയ്യുമ്പോൾ അതേ പരിഗണന മറ്റേ വിഷയത്തിന് കിട്ടിയെന്ന് വരില്ല. കാരണം മനുഷ്യ സാധ്യമല്ലാത്ത അഴിമതികളാണ്, കൊള്ളരുതായ്മകളാണ് സർക്കാരുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങൾ മനുഷ്യ സാധ്യമായ സമരങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ഇനി അതിനുമപ്പുറത്തേക്ക് പോകണം. ഇതുവരെ ചെയ്തത് ഏറ്റവും മെച്ചമായത് എന്നൊരു അഭിപ്രായം പറഞ്ഞാൽ അത് ആത്മാർഥതയില്ലാത്തതാവും. 

? പല സമരങ്ങളും വഴിയിലുപേക്ഷിക്കേണ്ടി വരുന്നില്ലേ. സമരരീതിയിൽ മാറ്റമുണ്ടാകുമോ

സമരത്തിന്റെ തീവ്രത അളക്കപ്പെടുന്നത് അക്രമത്തിന്റെ അടിസ്ഥാനത്തിലല്ല. സമരത്തിന്റെ ഭാഗമായി അഞ്ചെട്ട് ബസുകളൊക്കെ കത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച്, കല്ലേറു നടത്തിയാൽ സംതൃപ്തരാകുന്ന ഒരു വിഭാഗം ആളുകളുണ്ട്. അയ്യായിരം പേരെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയാൽ പോലും സംതൃപ്തരാകാത്ത ആളുകൾ അഞ്ചുപേരെ കൂട്ടിപോയി ബസ് കത്തിച്ചാൽ സംതൃപ്തരാകും. ഞങ്ങൾ സമരം ചെയ്യുമ്പോൾ ഞങ്ങൾക്കൊരു ലക്ഷ്യം ഉണ്ട്.

സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തിരുവല്ല റയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞശേഷം നേതാക്കൻമാരായ രാഹുൽ മാങ്കുട്ടത്തിൽ, എം.ജി കണ്ണൻ തുടങ്ങിയവരെ പൊലീസ് നീക്കം ചെയ്യുന്നു. (ഫയൽ ചിത്രം: മനോരമ)

ഞങ്ങൾ സർക്കാരിനെതിരായാണ് സമരം ചെയ്യുന്നത്. ഈ നാട്ടിലെ ജനങ്ങൾക്കെതിരായല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ അജണ്ടയല്ല. അങ്ങനെയുള്ള സമരങ്ങളുടെ പേരിൽ വിമർശനം കേട്ടുകഴിഞ്ഞാൽ സന്തോഷം മാത്രമേയുള്ളൂ. ഭയപ്പെടുത്തുന്നത് മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം എന്നും ഒരു പാർട്ടിയെ ജനങ്ങൾ ഭയപ്പെടണം എന്നും എന്തിനാണ് വാശിപിടിക്കുന്നത്. പക്ഷേ ജനങ്ങളെ സമരത്തിന്റ ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ വിജയിക്കും. അതു വിജയിപ്പിക്കാനായിട്ടുള്ള ശ്രമങ്ങൾ തുടരും. 

? കൂടുതൽ ശ്രദ്ധ ലഭിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുമോ

എല്ലാ കാലഘട്ടങ്ങളെപ്പോലെയല്ല ഇത്. യൂത്ത് കോൺഗ്രസ് സമരത്തിനിറങ്ങിയില്ലെങ്കിൽ മറിയക്കുട്ടി ചേട്ടത്തി സമരത്തിനിറങ്ങും. ഇന്നത്തെ കാലം ഉയർത്തുന്നത് കുറച്ചുകൂടി വലിയ വെല്ലുവിളിയാണ്. ഇപ്പോൾതന്നെ തെരുവിൽ ആളുകൾ നിൽക്കുന്നുണ്ട്. അവർ ഇപ്പോൾ സർക്കാരിനെതിരാണ്. ഞങ്ങൾ തെരുവിലിറങ്ങിയില്ലെങ്കിൽ അവർ ഞങ്ങൾക്കുമെതിരാകും. അവരെ എതിരാക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റും. 

? സേവനമേഖലയിൽ കോവിഡിന് ശേഷം യൂത്ത് കെയർ പോലുള്ള സന്നദ്ധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഇതിന്റെ അടുത്ത ഘട്ടം എങ്ങനെയാണ്

കഴിഞ്ഞ കമ്മിറ്റിയുടെ ഏറ്റവും വലിയ സംഭാവന ജീവകാരുണ്യ പ്രവർത്തനമായിരുന്നു. സേവന പ്രവർത്തനം ഒരു തരത്തിൽ സമരമാണ്. വ്യക്തിപരമായി മനസ്സിൽ ചില പദ്ധതികളുണ്ട്. ഒരു രാത്രിവിപ്ലവത്തിനൊന്നും ഞാനില്ല. ഞാനൊരു കറ കളഞ്ഞ നെഹ്റുവിയനാണ്. നെഹ്റുവിയൻ ജനാധിപത്യത്തിന്റെ പ്രത്യേകത കൂടിയാലോചനകളും സംവാദങ്ങളുമാണ്. 

എന്റെ അഭിപ്രായങ്ങൾ  മാത്രം പോരാ. കഴിവും പ്രാപ്തിയുമുള്ള ഒരുപാട് നേതാക്കളും പ്രവർത്തകരുമുണ്ട്. കൂട്ടായ ചർച്ചകളിലൂടെ കൃത്യമായ പദ്ധതിയോടു കൂടി യൂത്ത് കെയറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകും.

തുടക്കത്തിന്റെ ആവേശത്തിൽ പറയുന്നതല്ല. സേവനത്തിന്റെ മറുപേര് യൂത്ത് കെയർ എന്ന് പറയിപ്പിക്കുന്ന നിലയിലുള്ള പ്രവർത്തനം നടത്തും. ഏറ്റവും താഴേത്തട്ടുമുതൽ അസംബ്ലി കമ്മിറ്റികളുടെ മേൽനോട്ടത്തിൽ ഇതിനായി കൃത്യമായ ആക്‌ഷൻ പ്ലാൻ ഉണ്ടാക്കും. എന്റെ അഭിപ്രായം സംഘടനാ ശരീരത്തിൽ അടിച്ചേൽപ്പിക്കാനില്ല. അതിനേക്കാൾ മെച്ചപ്പെട്ട ആശയം ലഭിച്ചാൽ അത് നടപ്പിലാക്കും. 

? ഷാഫി പറമ്പിലിൽനിന്ന് എങ്ങനെ രാഹുൽ മാങ്കൂട്ടത്തിൽ വ്യത്യസ്തനാകും

ഞങ്ങൾ സുഹൃത്തുക്കൾക്കപ്പുറം സഹോദര ബന്ധമുള്ളവരാണ്. അദ്ദേഹത്തിന്റെ ശൈലികൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടുപേരും രണ്ട് ശൈലിയുടെ ആളുകളാണ്. സംഘടനാപരമായി ആ വ്യത്യസ്തത എങ്ങനെയാണെന്ന് വരുംകാല പ്രവർത്തനം വിലയിരുത്തി അടുത്ത കാലഘട്ടത്തിലെ യൂത്ത് കോൺഗ്രസുകാരാണ് അഭിപ്രായം പറയേണ്ടത്. 

രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംഎൽഎയും. (Picture courtesy: X/ @rmamkoottathil)

? സമുദായ സംഘടനകൾ എപ്പോഴും യുവജന സംഘടനകൾക്ക് വലിയ വെല്ലുവിളിയാണ്. അവർ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ പ്രധാന രാഷ്ട്രീയ കക്ഷികൾ പലപ്പോഴും നേരിട്ടൊരു സംഘർഷത്തിന് നിൽക്കാതെ ഒഴിഞ്ഞുമാറും. അവർക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തം യുവജന സംഘടനകളാണ് ഏറ്റെടുക്കേണ്ടി വരുന്നത്. പിന്നീട് ഈ യുവജന നേതാക്കൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമുദായ സംഘടനകളുടെ നോട്ടപ്പുള്ളികളായി മാറും. സമുദായ സംഘടനകളുടെ ഇടപെടലുകൾ രാഷ്ട്രീയത്തിൽ കൂടിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് ഇതിനെ നേരിടുക

വ്യക്തിപരമായി അങ്ങനെയൊരു ഭയം എനിക്കില്ല. ഭംഗിവാക്കായി പറയുകയല്ല. ഏതെങ്കിലും ഒരു സമുദായത്തെ പ്രീതിപ്പെടുത്താനായി ഒരു പ്രവർത്തനവും ഇന്നേവരെ നടത്തിയിട്ടില്ല. ആ നിലയിൽതന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ആർക്കെതിരെയെങ്കിലും അഭിപ്രായം പറഞ്ഞാൽ എന്റെ മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടും എന്നുള്ളതുകൊണ്ട് ഞാൻ അഭിപ്രായം പറയാതിരിക്കുകയുമില്ല. നാളെകളിലുണ്ടാകുന്ന നഷ്ടങ്ങളും നേട്ടങ്ങളുമൊന്നും അങ്ങനെ അഭിപ്രായം പറയുന്നതിന് തടസ്സവുമല്ല. പിന്നെ സമുദായ സംഘടന രാഷ്ട്രീയത്തിൽ പോസിറ്റീവ് ആയി ഇടപെടുന്നതിനെ എതിർക്കേണ്ടതില്ല. 

ഞങ്ങൾക്കിത്ര മന്തിമാർ വേണം, എംഎൽഎമാർ വേണം, ഈ പദവികളിൽ ഞങ്ങളുടെ ആളുകൾ വേണമെന്ന് അവർക്ക് വേണമെങ്കിൽ ആഗ്രഹിക്കാം. പക്ഷേ അത് നടപ്പാക്കാൻ കഴിയില്ല. അത് തീരുമാനിക്കേണ്ടത് അതതു പാർട്ടികളാണ്. അതുപോലെത്തന്നെ സമുദായ സംഘടനകളെ ശത്രുപക്ഷത്ത് നിർത്തേണ്ട കാര്യവുമില്ല. അവരും ചില വിഭാഗം ജനങ്ങളുടെ പ്രതിനിധികളാണല്ലോ. അവർ പറയുന്നതിൽ ന്യായമുണ്ടെങ്കിൽ അതിനെ കേൾക്കുക. പക്ഷേ അനാവശ്യമായി രാഷ്ട്രീയത്തിൽ ഇടപെട്ടാൽ അതിനെ പ്രതിരോധിക്കുകതന്നെ ചെയ്യും. അതേസമയം, മികച്ച പ്രതിച്ഛായയുണ്ടാക്കാനും സമുദായ സംഘടനകൾക്കെതിരെ പറഞ്ഞാൽ കേരളത്തിന്റെ പൊതു ഇടത്തിൽ കിട്ടുന്ന കയ്യടിക്കു വേണ്ടിയും അവരെ നിരന്തരമായി അധിക്ഷേപിക്കുന്ന പ്രവണതയും നന്നല്ല. അതെന്റെ ഭാഗത്തുനിന്നുണ്ടാകില്ല. നെഗറ്റീവായി ഇടപെട്ടാൽ കൃത്യമായി ഇടപെടുകയും ചെയ്യും. 

രാഹുൽ മാങ്കൂട്ടത്തിൽ. (Picture courtesy: X/ @rmamkoottathil)

കേരളത്തിന്റെ സാമുദായിക സൗഹാർദം ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന കാലമാണ്. മതങ്ങൾക്കിടയിൽ രൂപപ്പെടുന്ന കാലുഷ്യം കൂടിവരുന്നു. സമുദായ സംഘടനാ നേതാക്കൾക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെങ്കിൽ അവർ ചെയ്യേണ്ടത്, കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്നുകൊണ്ട് സമൂഹത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വർഗീയതയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുകയെന്നതാണ്. സമുദായങ്ങൾക്കിടയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അകൽച്ച പരിഹരിക്കാൻ സമുദായ നേതാക്കൾ മുന്നിട്ടിറങ്ങണം. കേരളത്തിന്റെ സാമുദായിക സൗഹാർദം നിലനിർത്തുന്നതിനുള്ള അതികഠിനമായ ശ്രമം യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യൂത്ത് കോൺഗ്രസിന്റെ ഇനിയുള്ള പ്രധാനപ്പെട്ട സമരങ്ങളിലൊന്ന് വർഗീയതയ്ക്കെതിരായ സമരമാകും.  

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എല്ലാ മേഖലകളിലും പോരാളികളുണ്ട്. ആളെക്കൊല്ലാൻ കൊടിസുനിയുണ്ടെങ്കിൽ പേനയെടുക്കാൻ കൊടി സാഹിത്യകാരന്മാരും പ്രസംഗിക്കാൻ കൊടി പ്രഭാഷകരും ഉണ്ട്. എല്ലാ മേഖലയിലും ഇങ്ങനെ ഓരോ ആളുകളെ ‘കൊടി കൊടിയായി’ സിപിഎം വളർത്തിക്കൊണ്ടിരിക്കുന്നു. അവർ ചെയ്യുന്നത് പലപ്പോഴും സാംസ്കാരിക ഗുണ്ടായിസമാണ്. 

രാഹുൽ മാങ്കൂട്ടത്തിൽ

? വർഗീയ വിരുദ്ധ പോരാട്ടത്തിൽ സിപിഎം കുറച്ചുകൂടി ശക്തമാണെന്നാണ് കരുതപ്പെടുന്നത്...

കേരളത്തിൽ ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ താലോലിക്കുന്ന പാർട്ടിയാണ് സിപിഎം. ബിജെപിക്ക് അധികാര രാഷ്ട്രീയത്തിൽ സ്ഥാനമില്ലാത്തതിനാൽ അവിടെ അവർക്കൊപ്പം നിൽക്കുന്ന നിലപാടുകളാണ് സിപിഎമ്മിന്റേത്. ആദിവാസി വിഭാഗങ്ങളെ ‘ജീവിക്കുന്ന മ്യൂസിയം’ ആക്കുന്നത്ര നീചമായ തലത്തിലേക്ക് കാര്യങ്ങളെത്തി. ഇന്ത്യയിലെ ഏറ്റവും ദലിത് വിരുദ്ധ സംഘടനയാണ് സിപിഎം. 

വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവുമടക്കം ഒട്ടനവധി സമരങ്ങളെടുത്താൽ കോൺഗ്രസ് ദലിതരുടെ അവകാശങ്ങൾക്കൊപ്പം നിലനിന്ന സംഘടനയാണ്. ഇന്നും ദലിതർക്ക് പ്രവേശനമില്ലാത്തത് സിപിഎമ്മിന്റെ അധികാരഘടനയിലാണ്. സവർണരല്ലാതെ ആരെയെങ്കിലും അവർ അവിടെ ഇരുത്താറുണ്ടോ? സമുദായ നേതാക്കളെ ശ്കതമായി എതിർക്കുന്നുവെന്ന് പറയുന്ന സിപിഎമ്മിലെ യുവജന നേതാക്കളിലൊരാൾ അടുത്ത കാലത്ത് വോട്ടിനായി സമുദായ നേതാക്കളുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കുന്ന കാഴ്ച നമ്മൾ കണ്ടില്ലേ. എല്ലാ സമുദായ സംഘടനകളെയും ഒരുപോലെ തൃപ്തിപ്പെടുത്തി, ബാലൻസ് ചെയ്താണ് സർക്കാർ മുന്നോട്ടു പോകുന്നത്. കേരളത്തിനകത്ത് ഏറ്റവും കൂടുതൽ വർഗീയധ്രുവീകരണം നടത്തുന്നത് സിപിഎമ്മാണ്. 

? ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും ഭൂരിപക്ഷത്തെ പരിഗണിക്കാറില്ലെന്നുമാണ് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിക്കുന്നത്...

കോൺഗ്രസ് ആളുകളെ തിര‍ഞ്ഞെടുക്കുന്നതും ഓരോ സ്ഥാനങ്ങളിലെത്തിക്കുന്നതും അവരുടെ മതം മാനദണ്ഡമാക്കിയല്ല. അത്തരത്തിലൊരു ചർച്ചയും ശരിയല്ല. സംഘപരിവാർ ഇല്ലെങ്കിൽ പിണറായി വിജയൻ ഉണ്ടോ? കൂത്തുപറമ്പ് തിരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ച തിരഞ്ഞെടുപ്പാണല്ലോ. വിജയിപ്പിച്ചത് സംഘപരിവാറല്ലേ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിച്ചതും ഇതേ സംഘപരിവാറല്ലേ. സ്വർണക്കടത്തുപോലെ ഗുരുതരമായ കേസിൽ മൊഴികളുണ്ടായിട്ടും പിണറായിയെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ വിളിച്ചിട്ടുണ്ടോ? ബിജെപിയുടെ ഇത്രയേറെ സഹായം കിട്ടുന്ന ഏത് നേതാവാണുള്ളത്. 

പിണറായി വിജയൻ. (ചിത്രം∙മനോരമ)

സംഘപരിവാറിന്റെ കേരളത്തിലെ ഒന്നാമത്തെ മിത്രം സിപിഎമ്മാണ്. അതിലെന്താണ് തർക്കമുള്ളത്. സംഘപരിവാറിന് വഴിമരുന്നിടുകയല്ലല്ലോ, വഴിവെട്ടി ടാറിട്ട് കൊടുക്കുകയല്ലേ ചെയ്യുന്നത്. താൽക്കാലിക ലാഭത്തിനായാണിത് ചെയ്യുന്നത്. വിദൂരഭാവിയിൽ കേരളത്തിലെ പൊതു മണ്ഡലത്തിൽതന്നെ സിപിഎം ഇല്ലാതാകും. സിപിഎം ബിജെപിക്ക് വഴിവെട്ടിക്കൊടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ കേരളത്തിലെ രാഷ്ട്രീയ രൂപത്തിന്റെ പേര് സിപിഎം എന്നാണ്.

? സിപിഎം ലീഗിന് പിന്നാലെയാണല്ലോ

ലീഗുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ ആശങ്കയോ ആത്മവിശ്വാസക്കുറവോ ഇല്ല. നല്ല രാഷ്ട്രീയ വീക്ഷണമുള്ളവരാണ് ലീഗ്. സിപിഎം എന്തിനുവേണ്ടിയാണ് പിന്നാലെ നടക്കുന്നതെന്നും അതു നല്ലതിനു വേണ്ടിയല്ല എന്നും മറ്റാരേക്കാളും ലീഗിന് അറിയാം. ലീഗ് വർഗീയ പാർട്ടിയാണെന്ന് രാജ്യത്ത് ആദ്യമായി പറഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. ആ പാർട്ടി ഇന്ന് ലീഗിനെ അംഗീകരിച്ച് വിളിക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ കോൺഗ്രസ് നിലപാടാണ് ശരിയെന്നല്ലേ. സിപിഎമ്മിനെപ്പോലെ വർഗീയത പറഞ്ഞു നടക്കുന്ന പാർട്ടിപോലും ലീഗിനെ അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. 

? കലാ, സാംസ്കാരിക, സാഹിത്യ രംഗത്ത് കോൺഗ്രസ് ഇടപെടലുകൾ മെച്ചപ്പെടുത്താൻ ശ്രമമുണ്ടാകുമോ

അടുത്തിടെ ഒരു ചലച്ചിത്രതാരം സർക്കാർ വിരുദ്ധ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഏഴ് പരിപാടികളിൽനിന്നാണ് അദ്ദേഹത്തിന്റെ പേര് വെട്ടിയത്. കോൺഗ്രസ് സർക്കാർ എന്തായാലും അത് ചെയ്യില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എല്ലാ മേഖലകളിലും പോരാളികളുണ്ട്. ആളെക്കൊല്ലാൻ കൊടിസുനിയുണ്ടെങ്കിൽ പേനയെടുക്കാൻ കൊടി സാഹിത്യകാരന്മാരും പ്രസംഗിക്കാൻ കൊടി പ്രഭാഷകരും ഉണ്ട്. എല്ലാ മേഖലയിലും ഇങ്ങനെ ഓരോ ആളുകളെ ‘കൊടി കൊടിയായി’ സിപിഎം വളർത്തിക്കൊണ്ടിരിക്കുന്നു. അവർ ചെയ്യുന്നത് പലപ്പോഴും സാംസ്കാരിക ഗുണ്ടായിസമാണ്. 

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് ചുറ്റും തടിച്ചുകൂടിയ ആൾക്കൂട്ടം. ചിത്രം: ഹരിലാൽ∙ മനോരമ

ഇന്ന് ഒരു ഭരണാധികാരി ആഡംബര ബസിൽ നാടുചുറ്റാനിറങ്ങുമ്പോൾ ഒരു വാക്ക് മിണ്ടാൻ പറ്റാത്ത സാംസ്കാരിക നേതാക്കളല്ലേ ഇവിടെയുള്ളത്. നിലവിലുള്ള വ്യവസ്ഥിതിയോട് കലകൊണ്ട് കലഹിക്കുന്നവരല്ലേ യഥാർഥ കലാകാരൻ? അങ്ങനെ വരുമ്പോൾ സിപിഎം പടച്ചുവിടുന്നത് അടിമകളെയും ഞങ്ങൾ ചേർത്തുപിടിക്കുന്നത് കലാകാരന്മാരെയുമാണ് എന്ന വ്യത്യാസമാണുള്ളത്. കോൺഗ്രസിനൊപ്പമുള്ളവർ കുറച്ചുകൂടി നിഷ്പക്ഷരാണ്. ഞങ്ങളെയും വിമർശിക്കും. ജനാധിപത്യസ്വഭാവത്തിൽ അതിനെ പോസിറ്റീവായാണ് ഞങ്ങൾ കാണുന്നത്.  

English Summary:

Rahul Mamkootathil, the Newly Elected President of the Youth Congress, Shares His Thoughts | Exclusive Interview