കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ വലിയ മരവിപ്പിലേക്കു നീങ്ങുകയാണോ? കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിരന്തരം പറയാറുണ്ട്. നവംബർ മൂന്നിന് ‘കേരളീയം’ പരിപാടിയോടനുബന്ധിച്ചു നടന്ന, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സെമിനാറിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞത് കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ അല്ലാതെ കേരളത്തിൽ ഒരു ധനകാര്യ പ്രതിസന്ധിയും ഇല്ല എന്നാണ്. അതുകൊണ്ട് പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികം അല്ല! ഇതിനിടയിൽ ‘കേരള മോഡൽ’ വികസനത്തിന്റെ പ്രചാരണവുമായി കടന്നുവന്ന കേരളീയവും സമാപിച്ചു. ഇപ്പോൾ നവകേരള സദസ്സുമായി കാസർകോടുനിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്യുകയാണ്. ഇതെല്ലാം കഴിയുമ്പോൾ വീണ്ടും സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിലേക്കു കേരളത്തിനു മടങ്ങേണ്ടി വരും. എന്താണ് കേരളത്തിന്റെ ധനപ്രതിസന്ധിയുടെ യഥാർഥ ചിത്രം? മലയാളി അഭിമാനത്തോടെ നെഞ്ചേറ്റുന്ന കേരള മാതൃകയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയമായോ? സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ വലിയ മരവിപ്പിലേക്കു നീങ്ങുകയാണോ? കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിരന്തരം പറയാറുണ്ട്. നവംബർ മൂന്നിന് ‘കേരളീയം’ പരിപാടിയോടനുബന്ധിച്ചു നടന്ന, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സെമിനാറിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞത് കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ അല്ലാതെ കേരളത്തിൽ ഒരു ധനകാര്യ പ്രതിസന്ധിയും ഇല്ല എന്നാണ്. അതുകൊണ്ട് പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികം അല്ല! ഇതിനിടയിൽ ‘കേരള മോഡൽ’ വികസനത്തിന്റെ പ്രചാരണവുമായി കടന്നുവന്ന കേരളീയവും സമാപിച്ചു. ഇപ്പോൾ നവകേരള സദസ്സുമായി കാസർകോടുനിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്യുകയാണ്. ഇതെല്ലാം കഴിയുമ്പോൾ വീണ്ടും സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിലേക്കു കേരളത്തിനു മടങ്ങേണ്ടി വരും. എന്താണ് കേരളത്തിന്റെ ധനപ്രതിസന്ധിയുടെ യഥാർഥ ചിത്രം? മലയാളി അഭിമാനത്തോടെ നെഞ്ചേറ്റുന്ന കേരള മാതൃകയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയമായോ? സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ വലിയ മരവിപ്പിലേക്കു നീങ്ങുകയാണോ? കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിരന്തരം പറയാറുണ്ട്. നവംബർ മൂന്നിന് ‘കേരളീയം’ പരിപാടിയോടനുബന്ധിച്ചു നടന്ന, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സെമിനാറിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞത് കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ അല്ലാതെ കേരളത്തിൽ ഒരു ധനകാര്യ പ്രതിസന്ധിയും ഇല്ല എന്നാണ്. അതുകൊണ്ട് പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികം അല്ല! ഇതിനിടയിൽ ‘കേരള മോഡൽ’ വികസനത്തിന്റെ പ്രചാരണവുമായി കടന്നുവന്ന കേരളീയവും സമാപിച്ചു. ഇപ്പോൾ നവകേരള സദസ്സുമായി കാസർകോടുനിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്യുകയാണ്. ഇതെല്ലാം കഴിയുമ്പോൾ വീണ്ടും സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിലേക്കു കേരളത്തിനു മടങ്ങേണ്ടി വരും. എന്താണ് കേരളത്തിന്റെ ധനപ്രതിസന്ധിയുടെ യഥാർഥ ചിത്രം? മലയാളി അഭിമാനത്തോടെ നെഞ്ചേറ്റുന്ന കേരള മാതൃകയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയമായോ? സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥ വലിയ മരവിപ്പിലേക്കു നീങ്ങുകയാണോ? കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിരന്തരം പറയാറുണ്ട്. നവംബർ മൂന്നിന് ‘കേരളീയം’ പരിപാടിയോടനുബന്ധിച്ചു നടന്ന, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സെമിനാറിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പറഞ്ഞത് കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ അല്ലാതെ കേരളത്തിൽ ഒരു ധനകാര്യ പ്രതിസന്ധിയും ഇല്ല എന്നാണ്. അതുകൊണ്ട് പരിഹാരം രാഷ്ട്രീയമാണ്, സാമ്പത്തികം അല്ല!  ഇതിനിടയിൽ ‘കേരള മോഡൽ’ വികസനത്തിന്റെ പ്രചാരണവുമായി കടന്നുവന്ന കേരളീയവും സമാപിച്ചു. 

ഇപ്പോൾ നവകേരള സദസ്സുമായി കാസർകോടുനിന്ന് തിരുവനന്തപുരം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്യുകയാണ്. ഇതെല്ലാം കഴിയുമ്പോൾ വീണ്ടും സർക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിലേക്കു കേരളത്തിനു മടങ്ങേണ്ടി വരും. എന്താണ് കേരളത്തിന്റെ ധനപ്രതിസന്ധിയുടെ യഥാർഥ ചിത്രം? മലയാളി അഭിമാനത്തോടെ നെഞ്ചേറ്റുന്ന കേരള മാതൃകയെക്കുറിച്ച് പുനരാലോചന നടത്തേണ്ട സമയമായോ? സാമ്പത്തിക വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംവദിക്കുന്നു.  

ADVERTISEMENT

∙ കേരളത്തിന്റെ സമ്പദ്ഘടനയിൽ മരവിപ്പുണ്ടെന്നത് പ്രചാരണം മാത്രമാണോ?

അത് കേവലം ഒരു പ്രചാരണമല്ല. നമ്മളെ തുറിച്ചു നോക്കുന്ന യാഥാർഥ്യമാണ്. അതു മനസ്സിലാക്കണമെങ്കിൽ പുറത്തിറങ്ങി ഒന്നു നടന്നാൽ മാത്രം മതി. കോവിഡിന് മുൻപ് തുറന്നു പ്രവർത്തിച്ചിരുന്ന നൂറു കണക്കിന് കടകളും ചെറുകിട ചായക്കടകളും ഹോട്ടലുകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളിലും  വിൽപനയില്ല. ട്രെയിനുകളിലെ ജനറൽ കംപാർട്ട്മെന്റുകളിൽ പണ്ടെങ്ങുമില്ലാത്ത തിരക്കാണ്. ഇതിനെ മരവിപ്പിന്റെ മറ്റൊരു ലക്ഷണമായിട്ടു മനസ്സിലാക്കാനാണ് സാമ്പത്തിക ശാസ്ത്രം എന്നെ പഠിപ്പിച്ചിട്ടുള്ളത്. നിർഭാഗ്യശാൽ കേരളത്തിലെ കൊടികെട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കൊന്നും ഇതിന് പരിഹാരം നിർദേശിക്കാൻ ആവുന്നില്ല. 

ഡോ.ജോസ് സെബാസ്റ്റ്യൻ

അടുത്തിടെ ഒരു ചാനൽ ചർച്ചയിൽ, ആസൂത്രണ ബോർഡ്‌ അംഗമായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞത് കേരള സമ്പദ്‍വ്യവസ്ഥ രണ്ടക്ക വളർച്ചാ നിരക്കിൽ ആണെന്നാണ്. കേരള സർക്കാർ പല മേഖലകളിലായി 50,000 കോടി രൂപ കുടിശ്ശിക കൊടുത്തു തീർക്കാൻ ഉണ്ട് എന്നാണ് ഒക്ടോബർ 31ലെ മനോരമ പത്രം റിപ്പോർട്ട്‌ ചെയ്തത്. സർക്കാരിന് വരവു കൂട്ടാനോ ചെലവു ചുരുക്കാനോ യാതൊരു മാർഗവുമില്ല എന്നായിരിക്കുന്നു. ആദ്യരാത്രി ആഘോഷിക്കാൻ പോയ മർമഗുരുക്കളുടെ സ്ഥിതിയിൽ ആണ് ധനകാര്യ മന്ത്രി. അതുകൊണ്ട് അടുത്ത കാലത്തൊന്നും സർക്കാരിന് പ്രതിസന്ധി പരിഹരിക്കാൻ ആവില്ല എന്ന് ഉറപ്പ്. കേന്ദ്രം ഉദാരമായി ഒരു 15,000 കോടി കൂടി കടം എടുക്കാൻ അനുവദിച്ചാൽ തീരുന്നതാണോ നമ്മുടെ പ്രശ്നം? അങ്ങനെ ഓരോ സംസ്ഥാനത്തിനും കടം എടുക്കാൻ അനുവദിച്ചാൽ രാജ്യത്തിന്റെ ധനകാര്യം എവിടെച്ചെന്നു നിൽക്കും?

∙ എന്താണ് ഇത്ര തീവ്രമായ ധനപ്രതിസന്ധിയിലേക്കു നയിച്ച കാരണങ്ങൾ?

ADVERTISEMENT

പൊതു വിഭവസമാഹരണത്തിലുണ്ടായ പരാജയമാണ് ഇന്നത്തെ സമ്പദ്‍വ്യവസ്ഥയുടെ തകർച്ചയുടെ മൂലകാരണം. 1983-84 മുതൽ റവന്യു കമ്മിയിലാണ് സംസ്ഥാനം. ചെലവു ചുരുക്കിയോ വരുമാനം കൂട്ടിയോ കമ്മി കുറയ്ക്കുന്നതിനു പകരം കടം വാങ്ങി ചെലവു നടത്തി. അങ്ങനെ കടവും പലിശയും കൂടി. പക്ഷേ 2021-22ലെ ശമ്പള പരിഷ്കരണമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. 25,000 കോടിയോളം രൂപയുടെ വർധനയാണ് അന്ന് ഒറ്റയടിക്ക് ശമ്പള–പെൻഷൻ ഇനത്തിൽ ഉണ്ടായത്. ഓരോ വർഷവും ഇതിന്റെ തുടർച്ച ഉണ്ടായിക്കൊണ്ടിരിക്കും. 

(പ്രതീകാത്മക ചിത്രം: മനോരമ)

തുടർഭരണം നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യം മുന്നിൽവച്ച് ശമ്പള-പെൻഷൻകാർക്ക് വാരിക്കോരി കൊടുക്കുകയായിരുന്നു. 2020–21ൽ 46,751.71 കോടി രൂപയായിരുന്നു ശമ്പള- പെൻഷൻ ഇനത്തിലെ ചെലവ്. 2021–22 ആയപ്പോൾ അത് 71,523.97 കോടിയായി വർധിച്ചു. അതായത് 24,770.26 കോടി വർധനയാണ് ഒരു വർഷംകൊണ്ട് ഉണ്ടായത്. മൊത്ത വരുമാനത്തിന്റെ 61.32% സമൂഹത്തിലെ വെറും 4% വരുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്കും പെൻഷൻകാർക്കും പോവുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട 17 സംസ്ഥാനങ്ങൾ ശമ്പള-പെൻഷൻ ഇനത്തിൽ ചെലവഴിക്കുന്നത് ശരാശരി 40.63% മാത്രമാണെന്നു കൂടി മനസ്സിലാക്കണം.

ഭാഗ്യക്കുറി, പെട്രോൾ, മോട്ടർ വാഹനങ്ങൾ എന്നിവയിൽനിന്നാണ് സംസ്ഥാനം 61 ശതമാനത്തോളം വരുമാനം കണ്ടെത്തുന്നത്. 1970–71ൽ മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും സമാഹരിച്ചിരുന്നത് തനതു വരുമാനത്തിന്റെ 14.77 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ അത് 36 ശതമാനത്തിനുമേൽ ആയിരിക്കുന്നു. കഴിഞ്ഞ ബജറ്റിൽ പോലും വിഭവസമാഹരണത്തിന് ആശ്രയിച്ചത് മദ്യം, ലോട്ടറി, പെട്രോൾ എന്നിവയെയാണ്. ഇത് ആരുടെ പണമാണ്? സാധാരണക്കാരന്റെയും പുറംപോക്കിൽ കിടക്കുന്നവരുടെയുമല്ലേ? അടിസ്ഥാന ജനവിഭാഗം ഇത്രയേറെ പൊതുവിഭവങ്ങൾ ഖജനാവിലേക്കെത്തിക്കുന്ന വേറെ ഒരു സംസ്ഥാനവുമില്ല. 

കോവിഡ് ലോക്‌ഡൗണിനു ശേഷം മദ്യക്കടകൾ തുറന്നപ്പോൾ അനുഭവപ്പെട്ട തിരക്ക് (PTI File Photo)

നമ്മുടെ നികുതിഭാരം സമ്പന്നരിൽനിന്നും മധ്യവർഗത്തിൽനിന്നും പതുക്കെപ്പതുക്കെ പാവപ്പെട്ടവരുടെ ചുമലുകളിലേക്കു മാറുകയാണ്. പാവപ്പെട്ടവരെ ഒരുപാടു സഹായിക്കുന്നുവെന്നൊക്കെയാണ് നമ്മുടെ അവകാശവാദം. എന്നാൽ അടുത്ത കാലത്ത് വിശ്വപ്രസിദ്ധമായ ഒരു ജേണലിൽ വന്ന പഠനം കാണിക്കുന്നത്, ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ്. മദ്യത്തെയും ഭാഗ്യക്കുറിയെയും നികുതി സമാഹരണത്തിനായി ആശ്രയിക്കുന്നതാണോ അതിനു കാരണമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ADVERTISEMENT

∙ ഈ വിടവ് എങ്ങനെ പരിഹരിക്കാം?

കേരള സമ്പദ്‌വ്യവസ്ഥയിലെ ഇപ്പോഴത്തെ മരവിപ്പിന്റെ കാരണം അടിസ്ഥാന ജനവിഭാഗങ്ങളിൽനിന്ന് സമാഹരിക്കുന്ന പണം ശമ്പളം, പെൻഷൻ എന്നീ രൂപത്തിൽ മധ്യവർഗത്തിന്റെയും സമ്പന്നരുടെയും പോക്കറ്റുകളിൽ ഇട്ടുകൊടുക്കുന്നതാണ്. ആദ്യം പറഞ്ഞ വിഭാഗം കയ്യിൽ ഉള്ളതും കടം വാങ്ങിയിട്ടുള്ളതും വിപണിയിൽ ചെലവാക്കുന്നവർ ആണ്. എന്നാൽ രണ്ടാമത് പറഞ്ഞ കൂട്ടർ കുറച്ചുമാത്രം വിപണിയിൽ ചെലവാക്കി ബാക്കി മിച്ചം പിടിക്കുന്നവർ ആണ്. ആദ്യം പറഞ്ഞ കൂട്ടരുടെ പോക്കറ്റിൽ എങ്ങനെ കാശ് എത്തിക്കാം എന്നാണ് സർക്കാർ നോക്കേണ്ടത്. അതിന് ഇനി നികുതി ചുമത്താൻ പോയാൽ ജനം തല്ലിയോടിക്കും. 

കേരളം പോലെ രാഷ്ട്രീയത്തിലും സാക്ഷരതയിലും ഉയർന്നു നിൽക്കുന്ന ഒരു സംസ്ഥാനത്തെ അപമാനിക്കാനുള്ള ശ്രമമാണു നവകേരള സദസ്സിലൂടെ നടക്കുന്നത്. താലൂക്ക് ഓഫിസിലെയോ വില്ലേജ് ഓഫിസിലെയോ ഉദ്യോഗസ്ഥന്മാർ പരിഹരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഇത്തരം സദസ്സുകളിലൂടെയല്ല.

സർക്കാർ ചെലവുകൾ ചുരുക്കി മാത്രമേ ഇനി മിച്ചം പിടിക്കാൻ ഒക്കൂ. അതിനുള്ള മാർഗങ്ങളിൽ ഒന്ന് മന്ത്രിമാരുടെയും എംഎൽഎമാരുടെയും വിവിധ ബോർഡുകളിലെയും കമ്മിഷനുകളിലെയും അംഗങ്ങളുടെ ശമ്പളം 35 ശതമാനം കുറയ്ക്കുകയെന്നതാണ്. വേറെയും കടുത്ത പരിഹാരങ്ങളുണ്ട്. ഏറ്റവും വലിയ മാറ്റം വേണ്ടത് പെൻഷനിൽ ആണ്. മൊത്തം വരുമാനത്തിന്റെ 23.06% ആണ് ഇപ്പോഴത്തെ പെൻഷൻ ചെലവ്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ മൂന്നും നാലും ഇരട്ടി പെൻഷൻ ആയി വാങ്ങുന്നവർ ഉണ്ട്. ഇത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അല്ല, സ്റ്റാറ്റ്യൂട്ടറി ശമ്പളം ആണ്. ഇതു പൊളിച്ചെഴുതാതെ കേരളത്തിന്റെ ധനകാര്യം ഒരു കാലത്തും പച്ചപിടിക്കുകയില്ല. മുഴുവൻ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരെയും പങ്കാളിത്ത പെൻഷനു കീഴിൽ കൊണ്ടുവരണം. 

ഓണത്തിന് കിറ്റുകൾ വിതരണം ചെയ്തപ്പോൾ. തിരുവനന്തപുരത്തു നിന്നുള്ള കാഴ്ച (File Photo/PTI)

സർവീസിൽ കയറിയ സമയത്ത് പങ്കാളിത്ത പെൻഷൻ ആയിരുന്നു എങ്കിൽ കിട്ടുമായിരുന്ന പെൻഷൻ കണക്ക് കൂട്ടി എടുത്ത് അത് കൊടുക്കുക. ഞാൻ നടത്തിയ പഠനം കാണിക്കുന്നത് അങ്ങനെ ചെയ്താൽ പെൻഷൻ ബാധ്യതയിൽ മൂന്നിൽ ഒന്നെങ്കിലും കുറവ് വരും എന്നാണ്. ഒരുപക്ഷേ 40% വരെ കുറയാം. അങ്ങനെ ഉണ്ടാകുന്ന മിച്ചം ഉപയോഗിച്ച് ക്ഷേമ പെൻഷൻ ഇന്നത്തെ 1600 രൂപയിൽനിന്ന് 4400 രൂപ ആയി വർധിപ്പിക്കാം. വർധിപ്പിക്കുന്ന തുക എവിടെയും പോവുകയില്ല. നേരെ വിപണിയിൽ എത്തി കച്ചവടവും കയറ്റിറക്കും വർധിപ്പിക്കും. അതോടെ പ്രാദേശികമായ ഉൽപന്നങ്ങളുടെ ഉൽപാദനം കൂടും. അങ്ങനെ സമ്പദ്‍വ്യവസ്ഥ ഉണരും. സർക്കാരിന്റെ നികുതി വരുമാനവും വർധിക്കും. ഇതു മാത്രമാണ് കേരളത്തിനു മുൻപിലുള്ള പരിഹാരം.  

∙ ഇപ്പോഴത്തെ ധനപ്രതിസന്ധി കേരള മോഡൽ വികസനത്തെക്കുറിച്ചുള്ള ഒരു തുറന്ന പരിശോധനയിലേക്കു വിരൽ ചൂണ്ടുന്നുണ്ടോ?

തീർച്ചയായും അതു വേണ്ടതാണ്. നികുതി നൽകൽ ശേഷിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായ സംസ്ഥാനമാണു കേരളം. 1972–73ൽ ഇന്ത്യയിൽ ആളോഹരി ഉപഭോഗത്തിൽ കേരളം എട്ടാമതായിരുന്നു. 1983ൽ കേരളം മൂന്നാമതായി. ഗൾഫ് പണത്തിന്റെ വരവാണതിനു വഴിയൊരുക്കിയത്. 1999–2000 ആയപ്പോൾ കേരളം ഒന്നാം സ്ഥാനത്തെത്തി. 2010–12ലാണ് ഉപഭോഗത്തെക്കുറിച്ചുള്ള അവസാനത്തെ സാംപിൾ സർവേ, ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ നടത്തിയത്. അപ്പോഴും കേരളം ഒന്നാം സ്ഥാനത്തായിരുന്നു. 

2021ൽ ആലുവയിൽ നിന്നുള്ള കാഴ്ച (ചിത്രം ∙ മനോരമ)

കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ പ്രധാനപ്പെട്ട ഒരു അന്തരമുണ്ട്. ഭക്ഷ്യേതര വസ്തുക്കളുടെ ഉപഭോഗത്തിലാണ് കേരളം മുന്നിലുള്ളത്. കേരളീയർ യഥാർഥത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമാണ്. എന്നാൽ ആഡംബര വസ്തുക്കളിൽ 10 ശതമാനമെങ്കിലും ചെലവാകുന്നത് കേരളത്തിലാണ്. ഇത്രമാത്രം നികുതി നൽകാൻ ശേഷിയുള്ള ജനതയായിട്ടും നമ്മുടെ നികുതി വരുമാനത്തിൽ അതു പ്രതിഫലിച്ചിട്ടില്ല. 

കേരളം രൂപീകരിക്കപ്പെട്ട 1957 മുതൽ 67–68 വരെയുള്ള ‌ആദ്യ 10 വർഷം എടുത്താൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന തനതു വരുമാനത്തിൽ കേരളത്തിന് 4.45% ഒാഹരി ഉണ്ടായിരുന്നു. പക്ഷേ കേരളത്തിന്റെ ഓഹരി 2021-22 ആയപ്പോൾ 3.87 ശതമാനമായി കുറഞ്ഞു. അതായത് നികുതി നൽകാനുള്ള ശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം പൊതു വിഭവസമാഹരണത്തിൽ താഴോട്ടു പോകുന്ന ഭയാനകമായ ഒരു സാഹചര്യം. ഇതാണ് നമ്മുടെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഇത്തരം സാഹചര്യങ്ങളിൽ സർക്കാരിനു മുന്നിൽ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ റവന്യു ചെലവുകൾ കുറയ്ക്കുക, അല്ലെങ്കിൽ റവന്യു വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുക. 

റവന്യു വരുമാനം കൂട്ടാനുള്ള സാധ്യതയുണ്ടായിരുന്നപ്പോൾ പോലും നമ്മുടെ സർക്കാരുകൾ കടമെടുപ്പിനെയാണ് ആശ്രയിച്ചത്. കടമെടുക്കൽ മാത്രമേ മാർഗമുള്ളുവെന്ന് സർക്കാരുകൾ കരുതാൻ തുടങ്ങി. നമ്മുടെ ചില ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരും അവരുടെ തെറ്റായ ചില പഠനങ്ങളുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്.

റവന്യു വരുമാനം കൂട്ടാനുള്ള സാധ്യതയുണ്ടായിരുന്നപ്പോൾപ്പോലും നമ്മുടെ സർക്കാരുകൾ കടമെടുപ്പിനെയാണ് ആശ്രയിച്ചത്. കടമെടുക്കൽ മാത്രമേ മാർഗമുള്ളുവെന്ന് സർക്കാരുകൾ കരുതാൻ തുടങ്ങി. നമ്മുടെ ചില  ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരും അവരുടെ തെറ്റായ ചില പഠനങ്ങളുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്. റവന്യു വരുമാനം കൂട്ടുന്നതിനു പകരം കടത്തെ ആശ്രയിച്ചതോടെ പലിശ ചെലവുകൾ കൂടി. ഇതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം. ജനകീയാസൂത്രണം വന്നതോടെ കേരളത്തിന്റെ ധന പ്രതിസന്ധിക്ക് ആക്കം കൂടുകയായിരുന്നു. ഇതൊക്കെ മനസ്സിൽവച്ചുവേണം  കേരള മോഡൽ വികസനമെന്ന പ്രചാരണങ്ങളെ സമീപിക്കേണ്ടത്. 

സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ (ഫയൽ ചിത്രം)

∙ ജനകീയാസൂത്രണത്തിന്റെ പ്രശ്നങ്ങൾ എന്തായിരുന്നു?

1995ലാണ് കേരളത്തിൽ  ജനകീയാസൂത്രണം ആരംഭിച്ചത്. അതു വലിയ വിജയമാണെന്നും വലിയ സംഭവമായിരുന്നെന്നുമൊക്കെയാണ് ഡോ. തോമസ് ഐസക്കിനെപ്പോലെയുള്ളവർ അവകാശപ്പെട്ടത്. സത്യത്തിൽ എന്താണ് സംഭവിച്ചത്? ഒരു രാജ്യത്ത് ഓരോ തട്ടിലുമുള്ള സർക്കാരുൾക്കു നികുതി പിരിക്കാനുള്ള അവകാശമുണ്ട്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉള്ളതുപോലെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നികുതി പിരിക്കാം. അങ്ങനെ നികുതി ചുമത്തി വിഭവങ്ങൾ സമാഹരിക്കുന്നതിനു പകരം അതിനു മുകളിലുള്ള തട്ടുകളോട് ധനസഹായം ആവശ്യപ്പെട്ടു കൊണ്ടിരിക്കുക എന്നതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

പഞ്ചായത്തുകൾ സംസ്ഥാന സർക്കാരിനോടും സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോടും കൈനീട്ടുന്നത് സ്വയം സമാഹരിക്കേണ്ട നികുതികൾ കൃത്യമായി പിരിച്ചെടുക്കാതെയാണ്. 1995ൽ പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്നപ്പോൾ പറഞ്ഞിരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നികുതി പിരിച്ച്  സേവനങ്ങൾ നൽകണമെന്നാണ്. അവർക്ക് നികുതി പിരിക്കാനുള്ള ഒട്ടേറെ അവസരങ്ങളും അധികാരവുമുണ്ട്. പക്ഷേ ജനകീയാസൂത്രണത്തിന്റെ പേരിൽ 33 ശതമാനത്തോളം തുക പദ്ധതിവിഹിതമായി പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊടുത്തു. അതോടെ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി, പ്രഫഷണൽ ടാക്സ് എന്നിവയുടെ പിരിവ് മന്ദഗതിയിലായി. പഞ്ചായത്തീരാജ് ആക്ട് പറയുന്നത് ഓരോ അഞ്ചു വർഷം കഴിയുമ്പോഴും വസ്തു നികുതി പുതുക്കണമെന്നാണ്. പക്ഷേ കേരളത്തിൽ അതു പുതുക്കിയത് 2013ലാണ്. അതു നിലവിൽ വന്നത് 2015ലും. 

ഡോ. തോമസ് ഐസക് (ചിത്രം: മനോരമ)

18 വർഷംകൊണ്ട് കോടിക്കണക്കിന്  രൂപ പ്രാദേശിക സർക്കാരുകൾ സമാഹരിക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമെല്ലാം സർക്കാരിന്റെ  ആശ്രിതത്വത്തിലേക്കു വന്നു. ഇതും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കി. ഗൾഫ് പണത്തിന്റെ വരവോടെ കേരളത്തിൽ കെട്ടിട നികുതി പിരിക്കാനുള്ള ധാരാളം അവസരങ്ങളുണ്ടായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. അവയിൽനിന്ന് കൃത്യമായി നികുതി പിരിച്ചെടുക്കാൻ കഴിഞ്ഞില്ല. സമ്പന്ന വർഗത്തിൽനിന്ന് പിരിച്ചെടുക്കാവുന്ന വൻതോതിലുള്ള സ്വാ‌‌ഭാവിക നികുതിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതിലൂടെ  നഷ്ടപ്പെടുത്തിയത്. 

സർക്കാരിൽനിന്നു കിട്ടുന്ന പദ്ധതി വിഹിതം എങ്ങനെയും ചെലവഴിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അതിനായി ആവർത്തന വിരസമായ പദ്ധതികൾ തയാറാക്കി, ആട്, കോഴി വിതരണം പോലെയുള്ള  കുറുക്കു വഴികൾ ആവിഷ്കരിച്ചു. ജനകീയ കമ്മിറ്റികൾ, പരിശീലനങ്ങൾ തുടങ്ങിയവയൊക്കെയാണ് ജനകീയാസൂത്രണത്തിന്റെ ബാക്കിപത്രം. ജനകീയാസൂത്രണത്തിന്റെ യഥാർഥ ലക്ഷ്യം  കാർഷികോൽപാദനം, മത്സ്യകൃഷി, മൃഗസംരക്ഷണം എന്നിവ മെച്ചമാക്കുക, ചെറുകിട വ്യവസായങ്ങൾ ശക്തിപ്പെടുത്തുക എന്നിവയൊക്കെയായിരുന്നു. അതൊന്നും യാഥാർഥ്യമായില്ലെന്നു പറയേണ്ടിവരുന്നു.

∙ കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ സാധ്യതകളല്ലേ കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ളത്. അത് വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?

കർഷകർക്ക് ഏറ്റവും കുറച്ചു സേവനങ്ങൾ നൽകുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ വൈദ്യുതി സൗജന്യമാണ്. അവർക്ക് സബ്സിഡി, ഇൻഷ‌ുറൻസ് എന്നിവയൊക്കെ സമയത്തുതന്നെ കിട്ടും. കേരളത്തിൽ സർക്കാരിന്റെ ധനപ്രതിസന്ധി കാരണം കൃഷി, ചെറുകിട വ്യവസായം തുടങ്ങിയവയിലൂടെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നവരെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കൊന്നും സഹായം നൽകാൻ സർക്കാരിനു പണമില്ല. കേരളത്തിലെപ്പോലെ ഇത്രയേറെ വൈവിധ്യമാർന്ന കൃഷികൾ നടത്താൻ കഴിയുന്ന മറ്റൊരു സംസ്ഥാനമില്ല. വിയറ്റ്നാമിലും മലേഷ്യയിലുമൊക്കെ ലഭ്യമാകുന്ന ധാരാളം ഫലവർഗങ്ങൾ ഇവിടെ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 

(ചിത്രം: മനോരമ)

ഇന്ത്യയിൽ സുഗന്ധദ്രവ്യങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണിത്. ഈ രംഗത്ത് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന വ്യവസായങ്ങളുടെ സാധ്യതകളും പരീക്ഷിക്കുന്നില്ല. ഇങ്ങനെ കാർഷിക മേഖലയിലുള്ള അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനു പകരം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് ശമ്പളവും പെൻഷനും ഭദ്രമാക്കാനാണ്. മറ്റൊന്ന് ചെറുകിട വ്യവസായങ്ങളാണ്. ആദ്യത്തെ നാലുവർഷമെങ്കിലും പിന്തുണ നൽകിയാൽ മാത്രമേ അവയ്ക്കു സ്വന്തം കൈലിൽ നിൽക്കാൻ കഴിയൂ. അങ്ങനെ നിലനിന്നാൽ മാത്രമേ അതിലൂടെ വിഭവ സമാഹരണം സാധ്യമാവുകയുള്ളൂ. ആ രംഗത്തും നിരാശയാണ് ഫലം.

∙ ജിഎസ്ടിയുടെ വരവ് സർക്കാരിന്റെ ധനസ്ഥിതിയെ ഏതു വിധത്തിലാണ് ബാധിച്ചത്?

ജിഎസ്ടി കേരളത്തെ ഏതു തരത്തിൽ ബാധിക്കുമെന്നതിനെപ്പറ്റി ഞാനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹപ്രവർത്തക അനിത കുമാരിയും ചേർന്ന് 2015ൽ ഒരു പഠനം നടത്തിയിരുന്നു. അതിൽ വ്യക്തമായത് ജിഎസ്ടി വന്നാൽ കേരളം രക്ഷപ്പെടില്ല എന്നതായിരുന്നു. ജിഎസ്ടിയോടൊപ്പമുള്ള സർവീസ് ടാക്സ് കൂടുതൽ പിരിക്കാനാവുക വ്യാവസായികമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ്. എന്നാൽ കേരളത്തിന്റെ വ്യാവസായിക പിന്നാക്കാവസ്ഥ കാരണം അതിനു കഴിയില്ലെന്നും ഞങ്ങൾ വ്യക്തമാക്കി. പക്ഷേ ആ പഠനത്തെ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പുച്ഛിച്ചു തള്ളിക്കൊണ്ടാണ് ജിഎസ്ടി നടപ്പിലാക്കിയത്. 

മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ വികസിത സംസ്ഥാനങ്ങളിൽനിന്ന് ഒരു രൂപ പിരിക്കുമ്പോഴും മഹാരാഷ്ട്രയ്ക്ക് 8 പൈസയും കർണാടകയ്ക്ക് 15 പൈസയും ഗുജറാത്തിന് 28 പൈസയും തമിഴ്നാടിന് 29 പൈസയുമാണ് ലഭിക്കുന്നതെന്നാണ്. പക്ഷേ അവരാരും കേരളത്തെപ്പോലെ കേന്ദ്ര വിരുദ്ധത പറയുന്നില്ല. കേരളത്തിൽ മാത്രമേ  മുറുമുറുപ്പുള്ളൂ.

ജിഎസ്‍ടിക്കെതിരെ വ്യാപാരികൾ 2021ല്‍ ഭാരത് ബന്ദിന് ആഹ്വനം ചെയ്ത ദിവസം ഡല്‍ഹിയിലെ ഒരു കാഴ്ച (Photo: Prakash Singh /AFP)

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ 20 മുതൽ 25% വരെ വർധനവുണ്ടാകുമെന്ന് അദ്ദേഹം നിയമസഭയിൽ വരെ പറഞ്ഞു. പക്ഷേ ജിഎസ്ടി വരുമാനത്തിലെ വർധന 10 ശതമാനത്തിനുമേൽ ഉയർന്നില്ല. എങ്കിലും അഞ്ചു വർഷം ജിഎസ്ടി നഷ്ടപരിഹാരം കിട്ടിക്കൊണ്ടിരുന്നു. ഈ നഷ്ടപരിഹാരമെന്നൊക്കെ പറയുന്നത് യഥാർഥത്തിൽ സ്വന്തം കാലിൽ നിൽക്കാൻ ആകുന്നതുവരെ പൊയ്ക്കാലിൽ നടക്കുന്നതുപോലെ മാത്രമാണ്. നഷ്ടപരിഹാരത്തെ അമിതമായി ആശ്രയിക്കുന്നതിനു പകരം ജിഎസ്ടി വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിച്ച് അധിക വിഭവസമാഹരണത്തിന് ശ്രമിക്കാമായിരുന്നു. പ്രളയവും കോവിഡും  അതിനുള്ള ഒഴികഴിവ് ആയിട്ടാണു കണ്ടത്. ഇപ്പോൾ നഷ്ടപരിഹാരം നിലച്ചിരിക്കുകയാണ്. പകരം കിഫ്‌ബിയിലൂടെയും പെൻഷൻ കമ്പനിയിലൂടെയും കടമെടുത്തുകൂട്ടാനാണ് ഡോ. ഐസക് ശ്രമിച്ചത്.

∙ ധന പ്രതിസന്ധി മറികടക്കാൻ കടമെടുക്കണമെന്ന സമീപനത്തെ എങ്ങനെ വിലയിരുത്താം?

വിഭവസമാഹരണത്തിന് മാർഗമില്ലാത്ത സാഹചര്യത്തിൽ കടമെടുത്ത് ഉത്പാ‌ദനപരമായി നിക്ഷേപിച്ചു ഭാവിയിൽ ഉയർന്ന നികുതി വരുമാനം നേടുന്ന തന്ത്രം മനസ്സിലാക്കാം. ഇവിടെപ്പോലും വിഭവസമാഹരണവും കടമെടുപ്പും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട് എന്ന് ഓർമിക്കണം. പിരിക്കാൻ കഴിയുന്ന നികുതി പിരിക്കാതിരുന്നാൽ അത് എന്നന്നേക്കുമായി നഷ്ടപ്പെടും. സംസ്ഥാനങ്ങളുടെ പ്രധാന വിഭവ സ്രോതസ് സാധനങ്ങളുടെയും സേവനങ്ങളുടെയും വിൽപനയുടെ മേൽ ഉള്ള നികുതികൾ ആണല്ലോ. പക്ഷേ, കടമെടുത്താൽ പലിശ അടക്കം തിരികെ നൽകണം. എന്നിട്ടും കിഫ്ബിയും പെൻഷൻ കമ്പനിയും തുടങ്ങി കടം എടുത്തു. 

2019ലാണ് ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി മസാല ബോണ്ട്‌ ലിസ്റ്റ് ചെയ്യുന്നത്. (ഫയൽ ചിത്രം)

ഇത് ബജറ്റിന്റെ ഭാഗമാണെന്നും അബദ്ധമാണെന്നും അന്നത്തെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടുന്നവർ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല.  അങ്ങനെ തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനം ബജറ്റിനു പുറത്ത് വൻതോതിൽ കടം വാങ്ങിക്കൂട്ടാൻ തുടങ്ങി. അന്നുതന്നെ കേന്ദ്രം കിഫ്ബി നിരോധിക്കേണ്ടതായിരുന്നു. എന്നാൽ മൂന്നു നാലു വർഷം കഴിഞ്ഞിട്ടാണ് ഇത് സംസ്ഥാനത്തിന്റെ കടത്തിന്റെ ഭാഗമാണെന്ന് കേന്ദ്രം പറഞ്ഞത്. കിഫ്ബിയിലൂടെ കടമെടുത്തത് വ്യവസായവൽക്കരണത്തിനോ ഭാവിയിൽ നികുതി വരുമാനം ലഭിക്കുന്ന മറ്റ് ഏതെങ്കിലും മേഖലയിലോ ആയിരുന്നു മുടക്കേണ്ടിയിരുന്നത്. 

നമ്മുടെ നികുതിഭാരം സമ്പന്നരിൽനിന്നും മധ്യവർഗത്തിൽനിന്നും പതുക്കെപ്പതുക്കെ പാവപ്പെട്ടവരുടെ ചുമലുകളിലേക്കു മാറുകയാണ്. പാവപ്പെട്ടവരെ ഒരുപാടു സഹായിക്കുന്നുവെന്നൊക്കെയാണ് നമ്മുടെ അവകാശവാദം. എന്നാൽ അടുത്ത കാലത്ത് വിശ്വപ്രസിദ്ധമായ ഒരു ജേണലിൽ വന്ന പഠനം കാണിക്കുന്നത്, ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ്. 

പക്ഷേ ഒൻപതേമുക്കാൽ ശതമാനംവരെ പലിശയ്ക്കു വാങ്ങിയ പണം ഉപയോഗിച്ചത് നമ്മുടെ ചെറിയ റോഡുകൾ, കലുങ്കുകൾ, സ്കൂൾ കെട്ടിടങ്ങൾ, പാലങ്ങൾ, സ്റ്റേഡിയം, ആശുപത്രി കെട്ടിടങ്ങൾ ഇങ്ങനെയുള്ള സാമൂഹിക ആസ്തികൾക്കു വേണ്ടിയാണ്. ഇത്തരം ജോലികളൊക്കെ 1960–70 വർഷങ്ങളിൽ നമ്മുടെ റവന്യു മിച്ചം കൊണ്ടു നടന്നിരുന്നവയായിരുന്നു. 2016 ആയപ്പോൾ കടമെടുക്കുന്നത് റവന്യു ചെലവിനു വേണ്ടിയായിത്തുടങ്ങി. റോഡ്, പാലം പണികൾക്കായി വരുമാനം കണ്ടെത്തുന്നതിനു തുടങ്ങിയ കിഫ്ബി വലിയ അബദ്ധത്തിൽ കലാശിച്ചു. അങ്ങനെ പലിശ ബാധ്യത കൂടി.

∙ കേന്ദ്ര നയങ്ങൾ കേരളത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ടോ? 

സംസ്ഥാന സർക്കാരിനെ ധന പ്രതിസന്ധിയിൽനിന്നു കരകയറാൻ സഹായിച്ചത് കേന്ദ്രം നൽകിയ റവന്യു കമ്മി ഗ്രാന്റാണെന്നതു മറക്കരുത്. അതു വാങ്ങിയെടുക്കാൻ കഴിഞ്ഞത് ഡോ. തോമസ് ഐസക്കിന്റെ മിടുക്കാണ്. റവന്യു കമ്മി ഗ്രാന്റ് ധനകാര്യ കമ്മിഷനുകളുടെ വിവേചനാധികാരത്തിൽപ്പെട്ട കാര്യമാണ്. റവന്യു ചെലവുകൾ മിച്ചം പിടിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ ഗ്രാന്റ് കിട്ടാറില്ല. കേരളം പോലെ കാര്യക്ഷമമായി വിഭവസമാഹരണം നടത്താതെ ചെലവുകൾ വരുത്തിക്കൂട്ടി വയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി ഗ്രാന്റ് കിട്ടും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും (ചിത്രം: മനോരമ)

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾക്കൊന്നും ഈ ഗ്രാന്റ് കൊടുത്തിട്ടില്ല. 2017 മുതൽ 2022 വരെയുള്ള 5 വർഷത്തേക്കാണ് കേരളത്തിന് ധനകാര്യ കമ്മിഷൻ 53,137 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചത്. കോവിഡ് കാലത്ത് ഈ തുക വാങ്ങിയെടുക്കുന്നതിന് ഡോ. തോമസ് ഐസക് വലിയ പരിശ്രമമാണു നടത്തിയത്. വലിയ സെമിനാറുകൾ സംഘടിപ്പിച്ചു, അക്കാദമിക രംഗത്തെ ബന്ധങ്ങൾ ഉപയോഗിച്ചു, പുസ്തകം എഴുതി, ഇത്തരം ധാരാളം കൗശലങ്ങൾ‌ പ്രയോഗിച്ചാണ് അദ്ദേഹം ഈ ഗ്രാന്റ് വാങ്ങിയെടുത്തത്. 

ഈ മിടുക്ക് വിഭവസമാഹരണ രംഗത്ത് അദ്ദേഹം കാണിച്ചിരുന്നെങ്കിൽ നമുക്ക് 50,000 മുതൽ 75,000 കോടി രൂപവരെ സമാഹരിക്കാൻ കഴിയുമായിരുന്നു. 2017 മുതൽ കേന്ദ്രത്തിൽനിന്നുള്ള ജിഎസ്ടി നഷ്ടപരിഹാരത്തെയും റവന്യു കമ്മി ഗ്രാന്റിനെയും ആശ്രയിക്കാതെ സംസ്ഥാനത്തെ നികുതി വ്യവസ്ഥ കാര്യക്ഷമമാക്കാൻ‌ ശ്രമം നടത്തിയിരുന്നെങ്കിൽ‌ ഓരോ വർഷവും കുറഞ്ഞത് 20 ശതമാനം വർധനയുണ്ടാകുമായിരുന്നു.

(Photo: Reuters)

∙ കടമെടുക്കലിന്റെ പരിധി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളത്തെ പ്രതിസന്ധിയിലാക്കിയെന്ന വാദത്തിന്റെ വസ്തുതകൾ എന്താണ്? 

കടമെടുക്കുന്നതിന്റെ പരിധി കേന്ദ്ര സർക്കാർ കുറയ്ക്കുന്നതാണ് സംസ്ഥാനത്തിന്റെ പ്രതിസന്ധിയെന്നാണ് സർക്കാർ പറയുന്നത്. യഥാർ‌ഥത്തിൽ കേന്ദ്രം ഒരു 15,000 കോടി കടമടുക്കാൻ അനുവദിച്ചാൽ പോലും നമ്മുടെ പ്രതിസന്ധികൾക്കു പരിഹാരമാവുകയില്ല. 25,000 കോടി വരും ശമ്പള, പെൻഷന്റെ ഡിഎ അരിയർ നൽകുന്നതിന്. 16,000 കോടി കരാറുകാർക്ക് കൊടുക്കാനുണ്ട്. 5000– 10,00 കോടിയോളം മറ്റു കുടിശ്ശികകൾ കൊടുത്തു തീർക്കുവാനുണ്ട്. ‌‌നെൽക്കർഷകർ, സ്കൂൾ ഭക്ഷണം എന്നിവയും ഇതിൽപ്പെടും. അതായത് 45,000 കോടിയോളം രൂപ സർക്കാർ കുടിശ്ശിക ഇനത്തിൽ കൊടുത്തു തീർക്കാനുണ്ട്. നമ്മുടെ ധനകാര്യത്തിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്തുകൾക്കു ശ്രമിക്കുന്നതിനു പകരം 15,000 കോടി കൂടി കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നു പറഞ്ഞ് കേന്ദ്രത്തെ പഴിക്കുകയാണ്, സംസ്ഥാന സർക്കാർ ചെയ്യുന്നത്.

∙ കേന്ദ്രസർക്കാരിന്റെ സമീപനങ്ങളിൽ ഒരു തെറ്റും ഇല്ലെന്നാണോ?

കേന്ദ്രത്തിന് ചില തെറ്റുകളുണ്ട്. അതിലൊന്ന് കൂടുതൽ സെസ്സുക‌ളും സർചാർജുകളും ഏർപ്പെടുത്തി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട വിഭവങ്ങളിൽ കുറവു വരുത്തുന്നതാണ്. ഫെഡറൽ രാഷ്ട്രത്തിന്റെ അന്ത‌ഃസത്തയെന്നത് കൂടുതൽ വികസിതമായ സംസ്ഥാനങ്ങളിൽനിന്ന് അവികസിതമായ സംസ്ഥാനങ്ങളിലേക്കു വിഭവങ്ങൾ പോകണമെന്നതാണ്. കേരളം വികസന സൂചികകളിലും മാനവ വികസനത്തിലുമൊക്കെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നു എന്നാണ് നമ്മൾ അവകാശപ്പെടുന്നത്. അപ്പോൾ സ്വാഭാവികമായും നമുക്കു കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട വിഭവങ്ങൾ കുറയും.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ (ചിത്രം: മനോരമ)

ഇപ്പോൾ നമ്മുടെ ധനമന്ത്രി പറയുന്നത് കേന്ദ്രം ഇവിടെനിന്ന് ഒരു രൂപ പിരിക്കുമ്പോൾ 57 പൈസ മാത്രമാണു തിരികെ തരുന്നതെന്നാണ്. പക്ഷേ ഉത്തർ പ്രദേശിലും ബിഹാറിലുംനിന്ന് ഒരു രൂപ പിരിക്കുമ്പോൾ രണ്ടു രൂപ 73 പൈസ ഉത്തർ പ്രദേശിനും 7 രൂപ 6 പൈസ ബിഹാറിനും ലഭിക്കുന്നു. പക്ഷേ അദ്ദേഹം പറയാതിരുന്നത് മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ വികസിത സംസ്ഥാനങ്ങളിൽനിന്ന് ഒരു രൂപ പിരിക്കുമ്പോഴും മഹാരാഷ്ട്രയ്ക്ക് 8 പൈസയും കർണാടകയ്ക്ക് 15 പൈസയും ഗുജറാത്തിന് 28 പൈസയും തമിഴ്നാടിന് 29 പൈസയുമാണ് ലഭിക്കുന്നതെന്നാണ്. പക്ഷേ അവരാരും കേരളത്തെപ്പോലെ കേന്ദ്ര വിരുദ്ധത പറയുന്നില്ല. കേരളത്തിൽ മാത്രമേ മുറുമുറുപ്പുള്ളൂ, അതേസമയം കേന്ദ്രത്തിൽനിന്ന് നേടിയെടുത്ത റവന്യു കമ്മി ഗ്രാന്റിനെക്കുറിച്ച് കേരളം പറയുകയുമില്ല.

∙ നവകേരള യാത്ര പുരോഗമിക്കുകയാണല്ലോ. അതിനെപ്പറ്റി പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിലൂടെ അതിനെ വിലയിരുത്താൻ കഴിയുമോ?

നവകേരള യാത്ര വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുകൊണ്ടുള്ള ഒരു അഭ്യാസം മാത്രമാണ്. സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് എന്തോ വലുതു സംഭവിക്കുന്നുവെന്ന വലിയ ഒരു തോന്നലുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്. താലൂക്ക് ഓഫിസിലെയോ വില്ലേജ് ഓഫിസിലെയോ ഉദ്യോഗസ്ഥന്മാർ പരിഹരിക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഇത്തരം സദസ്സുകളിലൂടെയല്ല. കേരളം പോലെ രാഷ്ട്രീയത്തിലും സാക്ഷരതയിലും ഉയർന്നു നിൽക്കുന്ന ഒരു സംസ്ഥാനത്തെ അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നത്. സർക്കാരിന്റെ ധനപ്രതിസന്ധി മൂർച്ഛിച്ചു നിൽക്കുകയാണ്. ഖജനാവ് കാലിയായിക്കൊണ്ടിരിക്കുന്നു. 

(Representative Image: Archive)

ഡിസംബറിലെ ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാരിൽനിന്നു പണം കിട്ടാതെ നെൽക്കർഷകർ, പാചക‌ത്തൊഴിലാളികൾ എന്നിവരൊക്കെ പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ വലിയൊരു വിഭാഗത്തിനു നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സാഹചര്യമാണ്. അങ്ങനെ സമൂഹത്തിലെ എല്ലാ തലങ്ങളിലും അശാന്തിയും  മനസ്സമാധാനം ഇല്ലായ്മയും നിലനിൽക്കുമ്പോൾ മന്ത്രിമാരുടെ സംഘം വലിയ പുഞ്ചിരിയോടു കൂടി  ഇറങ്ങിയിരിക്കുകയാണ്.  ഓരോ സദസ്സും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ വേദിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

∙ ഒരു മന്ത്രിസഭ മുഴുവൻ കാസർകോടു മുതൽ തിരുവനന്തപുരംവരെ ഒന്നിച്ച് യാത്ര ചെയ്തു ജനങ്ങൾക്കരികിലേക്കെത്തുന്നുവെന്ന ആശയം പക്ഷേ,  പുതുമയുള്ളതല്ലേ? 

എല്ലാവരും സർക്കാരിനു കീഴിലാവുകയെന്നതാണ് കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനം. ആശ്രിത സംസ്കാരം വളർത്തിയെടുക്കുകയെന്നതാണ് അതിന്റെ അന്തഃസത്ത. ജനങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയുമാണു സർക്കാരുകൾ ‍ചെയ്യേണ്ടത്. ഇവിടെ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന കർഷകർ, ചെറുകിട വ്യവസായികൾ, കൈത്തൊഴിൽക്കാർ, ചെറുകിട കച്ചവടക്കാർ എന്നിവരെയൊക്കെ നിരായുധരാക്കി സർക്കാരിന്റെ  ആശ്രിതരാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഒരു ബസിൽക്കയറി ഒരു മന്ത്രിസഭ മുഴുവൻ യാത്ര ചെയ്യുകയും വലിയ സദസ്സുകൾ വിളിച്ചു കൂട്ടുകയും ചെയ്യുന്നതിലൂടെ  ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല, സങ്കീർണമാക്കുകയാണ്. 

നവ കേരള സദസ്സിന്റെ ഭാഗമായി മന്ത്രിമാരുടെ യാത്രയ്ക്ക് ഒരുക്കിയ ബസിനു നൽകിയ സ്വീകരണം (Photo: Facebook/CPIM Kerala)

പഴയ രാജഭരണ കാലത്തെ ദാനങ്ങളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. രാജസദസ്സുപോലെ സദസ്സുകൾ ഉണ്ടാക്കി ജനങ്ങളെ വിളിച്ചു കൂട്ടി ‘നിങ്ങൾക്കൊക്കെ എന്തെങ്കിലുമൊക്കെ ദാനം ചെയ്യുകയാണെ’ന്ന മനോഭാവം സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. ജനങ്ങളുടെ നികുതികൊണ്ടു പ്രവർത്തിക്കുന്ന ഒരു സർക്കാരും ഇങ്ങനെയൊന്നും പ്രവർത്തിക്കാൻ പാടില്ല.  കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ഇതിലില്ല. ഇവിടെയൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ അറിയാനായി ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന പ്രതീതിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ആഴമില്ലായ്മയുടെ ലക്ഷണമാണിത്. ഒരു പരിഷ്കൃതമായ ഒരു സമൂഹത്തിലും ഇങ്ങനെ നടക്കുകയില്ല. ജനങ്ങളുടെ ചെലവിലാണല്ലോ ഇതൊക്കെ ചെയ്യുന്നത്. 

∙ ഉമ്മൻചാണ്ടിയുടെ കാലത്തു നടന്ന ജനസമ്പർക്ക യാത്രയും നവകേരള സദസ്സുമായുള്ള വ്യത്യാസം എന്താണ്?

രാത്രിവരെ ജനങ്ങളുടെ പരാതികൾ സ്വീകരിച്ച് പ്രശ്നങ്ങൾ അവിടെവച്ചുതന്നെ പരിഹരിക്കുന്നതിനുള്ള ശ്രമാണ് ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കയാത്രയിൽ നടന്നിരുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നവകേരള യാത്ര അതിൽനിന്നു വ്യത്യസ്തമാണ്. പല സംരംഭങ്ങളും നിയമത്തിന്റെ പലതരം നൂലാമാലകളിൽ കുരുങ്ങിക്കിടക്കുകയാണ്. സ്വന്തം സംരംഭം നടത്താനാകാതെ ഒരു സംരംഭകൻ റോഡിൽ കിടന്ന സംഭവം നമുക്കറിയാം. അതിനു കാരണം നിയമത്തിലെയും ചട്ടങ്ങളിലെയും നൂലാമാലകളാണ്. 

ഇസ്രയേലിലേക്ക് കർഷകത്തൊഴിലാളികളെ വേണമെന്നു പറയുമ്പോൾ അവിടേക്ക് ആളുകൾ ഒഴുകുന്ന സാഹചര്യമാണ്. സ്വന്തം  സംസ്ഥാനത്ത് ആത്മാഭിമാനത്തോടെ ജീവിക്കാൻ ചെറുപ്പക്കാർക്കും കർഷകർക്കും വ്യവസായികൾക്കും സാധിക്കുന്നില്ലെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറിക്കൊണ്ടിരിക്കുയാണ്. അങ്ങനെ കേരളം ഒരു വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറ്റിയെടുക്കണമെങ്കിൽ സംരംഭകരിലും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരിലും ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയണം. അവർക്കു മുന്നിൽ ഇത്തരം സദസ്സുകൾ പരിഹാരമല്ല.

English Summary:

Interview with Economist Dr Jose Sebastian over Kerala's Financial Health