നാമെല്ലാം സമൂഹജീവികളാണ്. ഒറ്റപ്പെട്ട ദ്വീപുകളാകാൻ ആർക്കും കഴിയില്ല. അന്യരുമായി ഇടപഴകാതെ ജീവിതമില്ല. ‌നാം നിരന്തരം ഇടപഴകുന്നു. ബന്ധങ്ങൾ ദൃഢവും ഹൃദ്യവും ആകുന്തോറും പിരിമുറുക്കം കുറഞ്ഞുവരും. പക്ഷേ, അതിനു പെരുമാറ്റം നന്നായിരിക്കണം. ഒരിക്കൽ ‌തകർന്നാൽപ്പിന്നെ ബന്ധം പഴയപോലെയാക്കുക എളുപ്പമല്ല. കാലം എല്ലാം മറക്കാൻ ഇട നൽകുമെന്നു പറയാറുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നത് ബന്ധങ്ങളുടെ കാര്യത്തിലും ശരി. ബോധപൂർവം പരിഹസിച്ചിട്ടു മാപ്പുപറഞ്ഞാൽ മനസ്സിലേൽപ്പിച്ച മുറിവു കരിയില്ല. പരിഹാസപാത്രം എല്ലാം മറന്നെന്നു പറഞ്ഞ്, കൃത്രിമച്ചിരി വരുത്തിയേക്കാം. പക്ഷേ മനസ്സിലെ പാടുണങ്ങാതെ കിടക്കും. പരിഹസിക്കാതിരിക്കുന്നതുതന്നെ നല്ല വഴി. നമുക്കു ശീലിക്കാവുന്ന മറ്റു പലതുമുണ്ട്. പുഞ്ചിരിക്കാം. ഒരു പൈസ മുടക്കുമില്ലെങ്കിലും പലരും ഇക്കാര്യത്തിൽ പിശുക്കു കാണിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാമെല്ലാം സമൂഹജീവികളാണ്. ഒറ്റപ്പെട്ട ദ്വീപുകളാകാൻ ആർക്കും കഴിയില്ല. അന്യരുമായി ഇടപഴകാതെ ജീവിതമില്ല. ‌നാം നിരന്തരം ഇടപഴകുന്നു. ബന്ധങ്ങൾ ദൃഢവും ഹൃദ്യവും ആകുന്തോറും പിരിമുറുക്കം കുറഞ്ഞുവരും. പക്ഷേ, അതിനു പെരുമാറ്റം നന്നായിരിക്കണം. ഒരിക്കൽ ‌തകർന്നാൽപ്പിന്നെ ബന്ധം പഴയപോലെയാക്കുക എളുപ്പമല്ല. കാലം എല്ലാം മറക്കാൻ ഇട നൽകുമെന്നു പറയാറുണ്ട്. പക്ഷേ, ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നത് ബന്ധങ്ങളുടെ കാര്യത്തിലും ശരി. 

ബോധപൂർവം പരിഹസിച്ചിട്ടു മാപ്പുപറഞ്ഞാൽ മനസ്സിലേൽപ്പിച്ച മുറിവു കരിയില്ല. പരിഹാസപാത്രം എല്ലാം മറന്നെന്നു പറഞ്ഞ്, കൃത്രിമച്ചിരി വരുത്തിയേക്കാം. പക്ഷേ മനസ്സിലെ പാടുണങ്ങാതെ കിടക്കും. പരിഹസിക്കാതിരിക്കുന്നതുതന്നെ നല്ല വഴി. നമുക്കു ശീലിക്കാവുന്ന മറ്റു പലതുമുണ്ട്. പുഞ്ചിരിക്കാം. ഒരു പൈസ മുടക്കുമില്ലെങ്കിലും പലരും ഇക്കാര്യത്തിൽ പിശുക്കു കാണിക്കും. ദുർമുഖം ആരും ഇഷ്ടപ്പെടുന്നില്ല. പല വളവുകളും നിവർത്തുന്ന വളമാണു പുഞ്ചിരി. വിഷമത്തിലും പുഞ്ചിരിക്കുന്നവരെ എനിക്കിഷ്ടമാണെന്നു ലിയനാഡോ ഡാവിഞ്ചി. നർമ്മം ആസ്വദിക്കാം, ആസ്വദിച്ചെന്നു ബോധ്യപ്പെടുത്തുകയുമാകാം.

(Representative image by jacoblund/istockphoto)
ADVERTISEMENT

നല്ല കേൾവിക്കാരനാകാം: നാലു വാക്കു കേൾക്കുമ്പോൾ എട്ടു വാക്ക് അങ്ങോട്ടു പറയാൻ തിരക്കു കാട്ടുന്നവരുണ്ട്. അവർ ഒന്നും കേൾക്കുന്നില്ല. പുതിയതൊന്നും പഠിക്കുന്നുമില്ല. തനിക്കറിയാവുന്നത് ആവർത്തിക്കുന്നതേയുള്ളൂ. ശ്രദ്ധിച്ചു കേൾക്കുകയും, അങ്ങനെ ഭാവിക്കുന്നതും ചെയ്യുന്നത് പറയുന്നയാളെ മാനിക്കുകയാണ്. അതോടെ അവർക്കു നമ്മോടുള്ള താൽപര്യം വർധിക്കും. നമ്മോടു സംസാരിക്കാൻ ഇഷ്ടപ്പെടും. നമ്മെത്തന്നെ ഇഷ്ടപ്പെടും. കേൾക്കുന്നതുവഴി പുതിയ പലതും പഠിക്കുകയും ചെയ്യും. പറയുന്നതിന്റെ ഇരട്ടി കേൾക്കണമെന്നതു കൊണ്ടാവുമോ ഒരു വായ്ക്ക് രണ്ടു ചെവി തന്നിരിക്കുന്നത്? പേരുപറഞ്ഞു സംബോധന ചെയ്യാം. ഹലോ! എന്നും ഹലോ കൃഷ്ണൻ! എന്നുമുള്ള സംബോധനകൾ കൃഷ്ണന്റെ മനസ്സിൽ ളളവാക്കുന്നത് വ്യത്യസ്തവികാരങ്ങൾ ആവും.

ആദരം നൽകാ, ആദരം വാങ്ങാം. വിനയം മുഖമുദ്രയാക്കാം. അഹങ്കാരിയെ ആരാണ് ഇഷ്ടപ്പെടുക? പൊങ്ങച്ചവും അഹങ്കാരവും ചേർന്നാൽ വിവരക്കേടായെന്നു പ്രശസ്ത നോവലിസ്റ്റ് സാമുവൽ ബട്‌ലർ. കാരുണ്യവും കരുതലും ബന്ധങ്ങൾ ഉറപ്പിക്കും. വാക്കു പാലിക്കാം. വിശ്വാസ്യത പുലർത്താം, ഉത്സാഹിയാകാം. പ്രയത്നിക്കുന്നവരെ ഐശ്വര്യം പുൽകുമെന്നു സംസ്കൃതമൊഴിയുണ്ട്. നാം ഉത്സാഹത്തോടെ പ്രയത്നിക്കുമ്പോൾ അടുത്തുള്ളവരും പ്രയത്നത്തിലേക്കു വരാൻ സാധ്യത. പ്രോത്സാഹനം നാം ഇടപെടുന്നവരെയും കർമനിരതരാക്കും. ബന്ധങ്ങൾക്കു നിറമേറും.

നാം ആവർത്തിച്ചു ചെയ്യുന്നതു തന്നെയാണു നാം. ഉത്കൃഷ്ടത യാദൃച്ഛികമല്ല, അതു ശീലമാണ്.

വിൽ ഡ്യൂറാന്റ്

ADVERTISEMENT

മടിപിടിച്ചിരിക്കുന്നവർ ഒന്നും നേടുന്നില്ല. വിജയികളെല്ലാം കഠിനപ്രയത്നം ചെയ്തവരാണ്. ജോലി ചെയ്യുന്നത് ആഹ്ലാദകരമെന്നു കരുതിയാൽ ജോലി ഭാരമാവില്ല. കഴിയുന്നത്ര കുറവു ജോലി ചെയ്ത് കഴിയുന്നത്ര കുടുതൽ പ്രതിഫലം നേടുകയെന്ന ലക്ഷ്യമുള്ളവർ ആർക്കും മാതൃകയല്ല. അലസരായിരിക്കുകയും അന്യരെ ആലസ്യത്തിലേക്കു വലിച്ചിറക്കുകയും ചെയ്യുന്നവർ സമൂഹത്തിനു നന്മ പകരുന്നില്ല. അവരുടെ വ്യക്തിബന്ധങ്ങൾ ദുർബലമാകും. എന്തിന് ആ വഴിക്കു പോകണം? 

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാം. ചുമതലകളിൽനിന്ന് ഓടിയൊളിക്കുന്നവരെ  ആരും ഇഷ്ടപ്പെടുന്നില്ല. കുറു പുലർത്തണം – വ്യക്തിയോടും സ്ഥാപനത്തോടും. പരാതി കുറയ്ക്കാം, വിമർശനം ഒഴിവാക്കാം. വിമർശനത്തെ പുഞ്ചിരികൊണ്ടു നേരിടുകയുമാകാം. കുറ്റപ്പെടുത്തൽ ഒഴിവാക്കാം. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നു വിരൽ എന്റെ നേർക്കാണെന്നതു മറക്കാതിരിക്കാം. നിഷേധചിന്തയും ഏഷണിയും തർക്കവും ഒഴിവാക്കാം. വിഡ്ഢിയോടു തർക്കിക്കുന്നത് അതിവേഗം രണ്ടു വിഡ്ഢികളെ സൃഷ്ടിക്കും. പക്ഷേ ചർച്ചയാകാം. ‌ആശയങ്ങൾ കൈമാറാം. വാക്കുകൊണ്ടു നോവിക്കരുത്. കൈവിട്ട കല്ലും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ കഴിയില്ല. അയച്ച ഇ–മെയിലും എന്ന് ഐടി നർമം.

(Representative image by scyther5/istockphoto)
ADVERTISEMENT

ചെയ്യാമെന്നേറ്റ കാര്യം മറന്നുപോയെന്നു പറയാനിടയാക്കരുത്. എന്നെ ആ സമയം ഓർമിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ട. നമുക്കുതന്നെ ഓർമിക്കാം. മറക്കാതിരിക്കാൻ സംഗതി കുറിച്ചുവയ്ക്കാം. അപ്രിയസത്യം പറയാതിരിക്കാം. ശത്രുക്കളെ സൃഷ്ടിക്കുന്ന കുത്തുവാക്കു വേണ്ട. സാമാന്യമര്യാദകൾ മറന്നുകൂടാ. പക കൊണ്ടുനടക്കേണ്ട. സഹായിക്കാൻ മടിക്കരുത്. ചേതമില്ലാത്ത ഉപകാരം പോലും ചെയ്യാൻ ചിലർ തയാറാകാറില്ല. സഹായം അർഹിക്കുന്നവരെ കഴിവനുസരിച്ച് സഹായിക്കാൻ മടിക്കേണ്ട. കളവു വേണ്ട. കളവു കാട്ടി പിടിക്കപ്പെട്ടാൽ, തിരുത്താനാവാത്തവിധം ബന്ധം തകരും. പിടിക്കപ്പെടുമോയെന്നതു പ്രസക്തമല്ല. ഇരുട്ടത്ത് എങ്ങനെ പെരുമാറുന്നുവെന്നതാണ് തനി സ്വഭാവം വ്യക്തമാക്കുന്നത്.

തെറ്റു പറ്റിയാൽ സമ്മതിക്കാം. തുടർന്ന് ആ തെറ്റു വരുത്താതിരിക്കാം. തെറ്റു തെറ്റല്ലെന്നു വാദിക്കേണ്ട. സ്വാർത്ഥത കുറയ്ക്കാം. സ്വാർത്ഥതയുടെ അംശംപോലുമില്ലാതെ ജീവിക്കാൻ ആർക്കും കഴിയില്ല. തനിക്ക് അത്യാവശ്യം വേണ്ട ആഹാരവും  വസ്ത്രവും അന്യർക്കു നൽകാൻ ആർക്കും സാധ്യമല്ല. തൻകാര്യത്തിനു മാത്രം പ്രാധാന്യം നൽകുകയും അന്യരെ അവഗണിക്കുകയും ചെയ്യുന്നത് അവരെ അകറ്റും. അകറ്റുകയല്ല, അടുപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. പരിഗണന അർഹിക്കുന്നവരെ വേണ്ടപ്പോൾ പരിഗണിക്കാം. അന്യരോടുള്ള പരിഗണന സംസ്കാരത്തിന്റെ ഭാഗമാണ്. അഭിനന്ദിക്കാൻ മറക്കരുത്. അന്യരുടെ ചെറിയ വിജയം പോലും ശ്രദ്ധിച്ച്, സമയത്ത് അഭിനന്ദിക്കുന്നത് അവർ മറക്കില്ല. ഏവരും  അംഗീകാരം ആഗ്രഹിക്കുന്നു. അർഹിക്കുന്നവരെ അംഗീകരിക്കുന്നത് അവർക്കും നമുക്കും നന്ന്. 

(Representative image by LoveTheWind/ istockphoto)

നന്ദി പറയാൻ മറക്കരുത്. ചെറിയ സഹായംപോലും ചെയ്തു തന്നവരോട് നന്ദിവാക്കു പറയുന്നത് അവർക്കും നമുക്കും സന്തോഷപ്രദമാണ്. നല്ല സുഹൃത്തുക്കൾ വേണമെങ്കിൽ നമ്മളും നല്ല  സുഹൃത്തായേ മതിയാകൂ. ഏറെക്കാര്യങ്ങൾ നാം പറഞ്ഞു. ഇവയെല്ലാം വെറും ഉപദേശങ്ങളല്ല. പല ചിന്തകരും സൂചിപ്പിച്ചതും പല വിജയികളും സ്വീകരിച്ചതുമായ തത്ത്വങ്ങളാണ്. പറയാനാർക്കും കഴിയും നടപ്പാക്കാൻ കഴിയില്ല എന്ന ചിന്ത വേണ്ട. ഇവ മനസ്സിൽ വച്ചു ശ്രമിച്ചാൽ ക്രമേണ ബന്ധങ്ങൾ ദൃഢമാകും. തുടർന്നു പലതും ശീലമാകുകയും ചെയ്യും. ‘നാം ആവർത്തിച്ചു ചെയ്യുന്നതു തന്നെയാണു നാം. ഉത്കൃഷ്ടത യാദൃച്ഛികമല്ല, അതു ശീലമാണ്’ എന്നു പ്രശസ്ത ചരിത്രകാരൻ വിൽ ഡ്യൂറാന്റ്.

English Summary:

How To Nurture Friendships? BS Warrier Writes