‘അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ...’ വൈലോപ്പിള്ളി കവിതയിലെ അമ്മ കരഞ്ഞപ്പോൾ തൈമാവും കരഞ്ഞുവോ? വൂൾഫ്തോർപ് മാടമ്പി ഭവനത്തിലെ ആപ്പിൾ ഐസക് ന്യൂട്ടന്റെ തലയിൽ വീണപ്പോൾ ആ മരം കരഞ്ഞുവോ? 1973ൽ പ്രസിദ്ധീകരിച്ച ‘സസ്യങ്ങളുടെ സ്വകാര്യജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാക്കളായ പീറ്റർ ടോംപ്കിൻസിന്റെയും ക്രിസ്റ്റഫർ ബേർ‍ഡിയുടെയും ദൃഢമായ വിശ്വാസത്തിൽ ആ രണ്ടു മരങ്ങളും കരഞ്ഞുകാണും. മനുഷ്യരും മരങ്ങളും തമ്മിൽ വൈകാരികവും ഭൗതികവും ആധ്യാത്മികവുമായ ബന്ധങ്ങളുണ്ടെന്നും മരങ്ങൾക്കു കാര്യങ്ങൾ മുൻകൂട്ടി കണ്ടറിയാനുള്ള ശേഷിയുണ്ടെന്നുമാണ് അവരുടെ സിദ്ധാന്തം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു പതിറ്റാണ്ടിലധികം സസ്യശാസ്ത്ര ഗവേഷണസപര്യ നടത്തിയ സർ ജഗദീശ് ചന്ദ്രബോസ് ചെടികളുടെ അതിലോല കമ്പനങ്ങൾ അളക്കാനുള്ള ക്രെസ്കോഗ്രാഫ് കണ്ടുപിടിച്ചിട്ടുണ്ട്. ഞെട്ടറ്റു വീഴുന്ന മാങ്ങയും ആപ്പിളുമുണ്ടാക്കുന്ന ചലനങ്ങളെ രേഖപ്പെടുത്തി, തെ‍ാട്ടാവാടിയിലും തെ‍ാഴുകണ്ണിയിലും നടത്തിയ പഠനങ്ങളെ പിടിച്ച് മരത്തിനു വികാരങ്ങളുണ്ടെന്നു പറഞ്ഞേക്കാം. മകൻ ഫ്രാൻസിസുമായി ചേർന്നു ചെടികളെ പഠിച്ച ചാൾസ് ഡാർവിനും മരങ്ങളെ ബുദ്ധിജീവിയായി കാണുന്നു; തലച്ചോർ മണ്ണിനടിയിൽ വേരറ്റമാണെന്നു മാത്രം. സസ്യങ്ങൾക്കു വാർത്താവിനിമയ ശേഷിയുണ്ടെന്നു മുഖ്യധാരാ സസ്യശാസ്ത്ര ഗവേഷണം ഏറക്കുറെ അംഗീകരിച്ചിട്ടുണ്ട്. 

ADVERTISEMENT

തന്നെ തിന്നാൻ വരുന്ന ജീവിയുടെ മുന്നിൽ നിസ്സഹായതയോടെയും നിസ്സംഗതയോടെയും നിൽക്കുന്ന ഇരയായല്ല ഗവേഷകർ ചെടിയെ കാണുന്നത്. കലിഫോർണിയ സർവകലാശാലയിലെ റിച്ചഡ് കാർബണിന്റെ അഭിപ്രായത്തിൽ ചെടികളും മരങ്ങളും പ്രകൃതിയിൽ നടക്കുന്നതെല്ലാം തിരിച്ചറിയുന്നുണ്ട്. മാത്രമല്ല, അവ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സസ്യങ്ങളുടെ രാസഭാഷ രസാവഹമാണ്. ജാസ്മോണേറ്റ് എന്ന രാസവസ്തു അപകടമുന്നറിയിപ്പു കെ‍ാടുക്കുന്നു. കീടശല്യം, അത്യുഷ്ണം, അമിതതണുപ്പ്, വരൾച്ച എന്നീ ഞെരുക്കങ്ങളിൽപ്പെടുമ്പോൾ രാസസന്ദേശം വായുവിലെത്തുന്നു. ബീറ്റാ–ഓസിമീൻ എന്ന രാസവസ്തുവാണു സന്ദേശം വഹിക്കുന്ന മറ്റൊന്ന്.

കാലാവസ്ഥാ മാറ്റത്തിൽ ഭക്ഷ്യസുരക്ഷ അവതാളത്തിലാകുമ്പോൾ സസ്യങ്ങളുടെ വാർത്താവിനിമയ സാധ്യതകളെ പ്രയോജനപ്പെടുത്തി പ്രശ്നപരിഹാരം തേടാം എന്നാണു ഗവേഷകരുടെ ശുഭാപ്തി വിശ്വാസം.

കടുകു കുടുംബത്തിലെ പൂവിടുന്ന ഒരു കെ‍ാച്ചുചെടിയാണ് ശാസ്ത്രജ്ഞരുടെ ഇഷ്ടമോഡൽ: അറബിഡോപ്സിസ് ഥാലിയാനാ. പുതിനച്ചെടിക്കടുത്തു വളർന്ന കടുകുചെടിക്കും സോയാബീൻ ചെടിക്കും പുതിനയുടെ രക്ഷാരാസിക ബാധയേറ്റതിനാൽ കീടശല്യത്തിൽനിന്നു സുരക്ഷ കിട്ടിയതായി ടോക്കിയോ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഇതിനെ ആധാരമാക്കി ചെടികൾക്കു കുത്തിവയ്പു നടത്താമെന്ന ആശയമുദിച്ചു. (രക്ഷാരാസികം എന്നാൽ Defensive Chemicals. മണ്ണിൽ നിന്നു സിലിക്കൺ വലിച്ചെടുക്കുന്ന നെൽച്ചെടികളുടെ ഇലകൾ മൂർച്ച കൈവരിക്കുന്നത് ഉദാഹരണം.) വാഷിങ്ടൻ സർവകലാശാലയിൽ 1980കളിൽ ‘ഉരിയാടും മരം’ എന്ന സങ്കേതം വേരുപിടിച്ചു. രണ്ടു വാകമരങ്ങൾ, ആൽഡെറും വില്ലോയും അവയുടെ ഇല തിന്നു ശല്യം ചെയ്യുന്ന കീടങ്ങളെക്കുറിച്ചുള്ള വിവരം പങ്കുവച്ചു.

ADVERTISEMENT

രണ്ടു മരങ്ങളും ആൽക്കലോയ്ഡ്, ടെർപിനോയ്ഡ് എന്നീ അരോചക രാസവസ്തുക്കളുണ്ടാക്കി ഇലകളിൽ എത്തിച്ചു. കീടങ്ങൾക്കു തീറ്റ മുടങ്ങി. മാത്രമല്ല, മരങ്ങൾ കീടങ്ങൾക്കു ദഹിപ്പിക്കാൻ വയ്യാത്ത ഒരു പ്രോട്ടീനുമുണ്ടാക്കി. ആഹാരമില്ലാതെയും പ്രതിരോധ ശക്തിയില്ലാതെയും കീടങ്ങൾ നശിച്ചുപോയി. കാലാവസ്ഥാ മാറ്റത്തിൽ ഭക്ഷ്യസുരക്ഷ അവതാളത്തിലാകുമ്പോൾ സസ്യങ്ങളുടെ വാർത്താവിനിമയ സാധ്യതകളെ പ്രയോജനപ്പെടുത്തി പ്രശ്നപരിഹാരം തേടാം എന്നാണു ഗവേഷകരുടെ ശുഭാപ്തി വിശ്വാസം. ചൈനീസ് ശാസ്ത്രജ്ഞർ ശബ്ദതരംഗങ്ങൾ ഉപയോഗിച്ചു തക്കാളിയുടെയും വെള്ളരിക്കയുടെയും വിളവു ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ഇനി കൃഷിയിലും വരുമോ മ്യൂസിക് തെറപ്പി?

Representative Image. Photo Credit : Triloks / iStockphoto.com

∙ ദാമ്പത്യത്തിന്റെ ധനരഹസ്യം

ADVERTISEMENT

പണംകെ‍ാണ്ടു സ്നേഹം വാങ്ങാനാവില്ലെന്ന ബീറ്റിൽസ് പാട്ടിന്റെ പെ‍ാരുളിനെ വെട്ടിച്ച് കെല്ലി ബിസിനസ് സ്കൂളിലെ മാനേജ്മെന്റ് ഗവേഷക പ്രഫ.ജെന്നി ഓസ്‌ലോൺ സ്നേഹത്തിന്റെ ധനരാശി കണ്ടെത്തി. 2 അക്കൗണ്ടുകൾ ഒന്നായാൽ ദമ്പതികൾക്കു സന്തോഷം കൂടുമെന്ന പ്രമാണം പണ്ടേയുണ്ട്. പക്ഷേ, അത് ഒരു സഹബന്ധം മാത്രമായിരുന്നു. ഇപ്പോഴിതാ ഓസ്‌ലോൺ അതിനെ കാര്യകാരണ സഹിതം ബന്ധിപ്പിച്ചു. ശരാശരി 28 വയസ്സുള്ള 230 ദമ്പതികൾ പഠനത്തിൽ പങ്കെടുത്ത് രണ്ടു കെ‍ാല്ലം നിരീക്ഷണത്തിൽ കഴിഞ്ഞു.

35% പേർ ബിരുദധാരികളായിരുന്നു. കുടുംബവരുമാനം 40 ലക്ഷം രൂപ. ആരുടെയും രണ്ടാം വിവാഹമായിരുന്നില്ല; ആർക്കും ജോയിന്റ് അക്കൗണ്ടും ഉണ്ടായിരുന്നില്ല. ഇവരെ മൂന്നാക്കി തിരിച്ചു. ഒരു സംഘം ജോയിന്റ് അക്കൗണ്ടുണ്ടാക്കി. മറ്റെ‍ാരു സംഘം അതുണ്ടാക്കിയില്ല. മൂന്നാമത്തെ കൂട്ടർ ഇഷ്ടം പോലെ ചെയ്തു.

പഠനഫലം ഇങ്ങനെ: ജോയിന്റ് അക്കൗണ്ടുകാർ കൂടുതൽ സന്തുഷ്ടരായിരുന്നു. സാമ്പത്തിക ലക്ഷ്യത്തിൽ പെ‍ാരുത്തവും സുതാര്യതയും കണ്ടു. വെവ്വേറെ അക്കൗണ്ട് വച്ചവർ സാമ്പത്തിക തീരുമാനങ്ങളെ കേവലം ഇടപാടായി മാത്രമേ കാണുന്നുള്ളൂ.  ബന്ധത്തിൽനിന്നു തലയൂരാൻ ഇതു സഹായകമാകുന്നു. വിവാഹത്തോടെ ജീവിതകാര്യങ്ങൾ ഒന്നാകുമ്പോൾ രണ്ടായ അക്കൗണ്ടുകൾ സ്വരച്ചേർച്ചയ്ക്കു കാരണമാകുന്നുവെന്നാണ് ഓസ്‌ലോണിന്റെ പക്ഷം.

English Summary:

Can Plants Identify Emotions?