കേരളത്തെ നടുക്കിയ കോമോസ് ബസപകടം നടന്നത് 1979 മാർച്ച് 30 നാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് 46 പേർക്ക്. ബസ് വെട്ടിപ്പൊളിക്കുമ്പോൾ അട്ടിയട്ടിയായി കിടന്ന മൃതദേഹങ്ങൾക്കിടയിൽനിന്നാണ് ശ്വാസം അവശേഷിച്ചിരുന്ന പലരെയും രക്ഷപ്പെടുത്തിയത്. വഴിയാത്രക്കാരനെ ഇടിക്കാതെ വണ്ടി വെട്ടിച്ചപ്പോൾ എതിർവശത്തെ മതിലിൽ ഇടിച്ചുണ്ടായ താരതമ്യേന ചെറിയ അപകടം എങ്ങനെയാണ് ഇത്രയധികം പേരുടെ ജീവനെടുത്തത്? ഒരു സാധാരണ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ചാൽ അതിനുള്ള ഉത്തരം കിട്ടും; 156 പേർ. അപകടത്തിൽ ബസ് ഇടിച്ചുനിന്നപ്പോൾ ഒരു കൂട്ടം യാത്രക്കാരുടെ മുകളിലേക്ക് ബാക്കിയുള്ളവർ വീഴുകയായിരുന്നു. രക്ഷപ്പെടാനുള്ള ആ പരിഭ്രാന്തിയിൽ തിക്കിലും തിരക്കിലും പെട്ടതാണ് കേരളം കണ്ട ഏറ്റവും വലിയ ബസപകടത്തിലേക്ക് നയിച്ചത്. കുസാറ്റിൽ നാല് യുവാക്കളുടെ ജീവനെടുത്ത അപകടമാണ് ആ പരമ്പരയിൽ അവസാനത്തേത്. മറ്റ് ദുരന്തങ്ങളിൽനിന്ന് വ്യത്യസ്തമായി പൂർണമായും ‘മനുഷ്യ നിർമിത ദുരന്തം’ എന്ന് ഈ അപകടങ്ങളെ വിളിക്കാം. നിയന്ത്രണങ്ങളിൽ, നിയമ പാലനത്തിൽ, ആസൂത്രണത്തിൽ ശ്രദ്ധവച്ചിരുന്നെങ്കിൽ പൂർണമായും ഒഴിവാക്കാനാവുമായിരുന്ന ദുരന്തങ്ങളാണ് ഇവ. കോവിഡിനിപ്പുറം കേരളത്തിലെ ആരാധനാലയങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആഘോഷപരിപാടികളിലും ഉൾപ്പെടെ വലിയ തോതിൽ ആൾക്കൂട്ടം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ശ്രദ്ധിക്കാനും ഏറെയുണ്ട്. എത്ര തിരക്കുണ്ടെങ്കിലും അതിനെ അനായാസം നിയന്ത്രിക്കുന്ന സംഘാടകരും വിദഗ്ധരും നിയമപാലകരുമുണ്ട് കേരളത്തിൽ. അവർ പറയുന്നു: സംഘാടനത്തിൽ എന്തൊക്കെ ശ്രദ്ധിച്ചാൽ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ ഒഴിവാക്കാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ നടുക്കിയ കോമോസ് ബസപകടം നടന്നത് 1979 മാർച്ച് 30 നാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് 46 പേർക്ക്. ബസ് വെട്ടിപ്പൊളിക്കുമ്പോൾ അട്ടിയട്ടിയായി കിടന്ന മൃതദേഹങ്ങൾക്കിടയിൽനിന്നാണ് ശ്വാസം അവശേഷിച്ചിരുന്ന പലരെയും രക്ഷപ്പെടുത്തിയത്. വഴിയാത്രക്കാരനെ ഇടിക്കാതെ വണ്ടി വെട്ടിച്ചപ്പോൾ എതിർവശത്തെ മതിലിൽ ഇടിച്ചുണ്ടായ താരതമ്യേന ചെറിയ അപകടം എങ്ങനെയാണ് ഇത്രയധികം പേരുടെ ജീവനെടുത്തത്? ഒരു സാധാരണ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ചാൽ അതിനുള്ള ഉത്തരം കിട്ടും; 156 പേർ. അപകടത്തിൽ ബസ് ഇടിച്ചുനിന്നപ്പോൾ ഒരു കൂട്ടം യാത്രക്കാരുടെ മുകളിലേക്ക് ബാക്കിയുള്ളവർ വീഴുകയായിരുന്നു. രക്ഷപ്പെടാനുള്ള ആ പരിഭ്രാന്തിയിൽ തിക്കിലും തിരക്കിലും പെട്ടതാണ് കേരളം കണ്ട ഏറ്റവും വലിയ ബസപകടത്തിലേക്ക് നയിച്ചത്.

കോമോസ് ബസ് അപകടത്തെപ്പറ്റി മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത (ഫയൽ ചിത്രം)

കുസാറ്റിൽ നാല് യുവാക്കളുടെ ജീവനെടുത്ത അപകടമാണ് ആ പരമ്പരയിൽ അവസാനത്തേത്. മറ്റ് ദുരന്തങ്ങളിൽനിന്ന് വ്യത്യസ്തമായി പൂർണമായും ‘മനുഷ്യ നിർമിത ദുരന്തം’ എന്ന് ഈ അപകടങ്ങളെ വിളിക്കാം. നിയന്ത്രണങ്ങളിൽ, നിയമ പാലനത്തിൽ, ആസൂത്രണത്തിൽ ശ്രദ്ധവച്ചിരുന്നെങ്കിൽ പൂർണമായും ഒഴിവാക്കാനാവുമായിരുന്ന ദുരന്തങ്ങളാണ് ഇവ. കോവിഡിനിപ്പുറം കേരളത്തിലെ ആരാധനാലയങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആഘോഷപരിപാടികളിലും ഉൾപ്പെടെ വലിയ തോതിൽ ആൾക്കൂട്ടം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ശ്രദ്ധിക്കാനും ഏറെയുണ്ട്. എത്ര തിരക്കുണ്ടെങ്കിലും അതിനെ അനായാസം നിയന്ത്രിക്കുന്ന സംഘാടകരും വിദഗ്ധരും നിയമപാലകരുമുണ്ട് കേരളത്തിൽ. അവർ പറയുന്നു: സംഘാടനത്തിൽ എന്തൊക്കെ ശ്രദ്ധിച്ചാൽ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ ഒഴിവാക്കാം? 

ADVERTISEMENT

∙ ‘ബോട്ടിൽ നെക്ക്’ വരുത്തിവച്ചാൽ അപകടം ഉറപ്പ്

ഏതു പരിപാടി സംഘടിപ്പിക്കുമ്പോഴും അപകടസാധ്യത മുന്നിൽക്കണ്ടുകൂടിയുള്ള ആസൂത്രണം ആവശ്യമാണെന്നാണ് കുനൂര്‍ വെല്ലിങ്ടണില്‍ റെജിമെന്റ് സെന്ററിലെ ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ അഭിപ്രായം. ‘‘കുസാറ്റിലെ കാര്യമെടുത്താൽ ക്യാംപസിന്റെ അടുത്തുതന്നെ പൊതുജനം സഞ്ചരിക്കുന്ന റോഡ് ഉണ്ട്. നിഖിത ഗാന്ധിയെപ്പോലെ പ്രസിദ്ധയായ ഒരാളുടെ പരിപാടിക്ക് വിചാരിക്കുന്നതിലുമധികം ആളെത്താനുമിടയുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ ആളുകളെ അകത്തേക്കും പുറത്തേക്കും സുരക്ഷിതമായി കടത്തിവിടാനുള്ള സംവിധാനങ്ങൾ ഒരുക്കണം. 

ഒരു പരിപാടി നടത്തുമ്പോൾ അതിൽ പങ്കെടുക്കാനെത്തുന്നവർ ഏതാണ്ട് ഏതു സമയത്താവും എത്തുക എന്നതു സംബന്ധിച്ചും ധാരണയുണ്ടാവണം. നൂറ് പേരുണ്ടെങ്കിൽ 80 പേരും അവസാനത്തെ അര മണിക്കൂറിൽ എത്തുന്നവരാവും. പ്രവേശനം ക്രമീകരിക്കുമ്പോൾ ഇതുകൂടി മനസ്സിലുണ്ടാവണം. 

ലഫ്. കേണല്‍ ഹേമന്ദ് രാജ്

പരിപാടി നടക്കുന്ന സ്ഥലം ഒരു സർക്കിൾ ആണെന്നു കരുതുക. അവിടേക്ക് ആളുകളെത്തുന്നത് ഒരു ബോട്ടിൽ നെക്ക് വഴിയാവരുത് എന്ന് സാങ്കേതികമായി പറയും. ഒരു കുപ്പിയുടെ വാ പോലെ ഇടുങ്ങിയ ഒരൊറ്റ കവാടത്തിലൂടെയാണ് പ്രവേശിക്കുന്നതെങ്കിൽ സ്വാഭാവികമായും അപകടം ഉണ്ടാവും. കുസാറ്റിലുണ്ടായിരുന്നത് അങ്ങനെയൊരു ഇടുങ്ങിയ വഴി ആയിരുന്നു എന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാവുന്നത്. ഇതിന് പ്രതിവിധി ഒരു ‘ഫണൽ സിസ്റ്റം’ ഒരുക്കുക എന്നതാണ്. പ്രവേശനകവാടത്തിന് കുറച്ച് മാറി ബാരിക്കേഡുകൾ ക്രമീകരിക്കണം. അവിടെനിന്നാവണം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങേണ്ടത്. അങ്ങനെയാവുമ്പോൾ പരിപാടി നടക്കുന്നത് എവിടെയാണോ അങ്ങോട്ട് ഒരേ സമയം പ്രവേശിക്കുന്നവരുടെ എണ്ണം കുറേക്കൂടി പരിമിതമായിരിക്കും. രണ്ട് വാതിലുകൾക്കുമിടയിലുള്ള സ്ഥലം ഒരു ഫണൽ പോലെയാണ് പ്രവർത്തിക്കുക.’’ ഹേമന്ദ് രാജ് പറയുന്നു.

കുസാറ്റിനകത്തെ പൊതു റോഡ് (ഫയൽ ചിത്രം: മനോരമ)

ഒരു പരിപാടി നടത്തുമ്പോൾ അതിൽ പങ്കെടുക്കാനെത്തുന്നവർ ഏതാണ്ട് ഏതു സമയത്താവും എത്തുക എന്നതു സംബന്ധിച്ചും ധാരണയുണ്ടാവണം. നൂറ് പേരുണ്ടെങ്കിൽ 80 പേരും അവസാനത്തെ അര മണിക്കൂറിൽ എത്തുന്നവരാവും. പ്രവേശനം ക്രമീകരിക്കുമ്പോൾ ഇതുകൂടി മനസ്സിലുണ്ടാവണം. വിപരീത ദിശകളിൽ അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമുള്ള വാതിലുകൾ ഉണ്ടാവുന്നതാണ് നല്ലത്. ഒരു പരിപാടി സംഘടിപ്പിക്കാൻ നിർമിക്കുന്നത് ഒരു ചെറിയ മുറി ആണെങ്കിൽ പോലും, നിർമാണ സമയത്ത് ഇത്തരം കാര്യങ്ങളെല്ലാം നിർബന്ധമായും പാലിച്ചിരിക്കണം എന്നും ഹേമന്ദ് രാജ് ഓർമിപ്പിക്കുന്നു.

ADVERTISEMENT

∙ പരിസരത്തുണ്ടാവണം ആംബുലൻസ്

‘‘2011 ലോ മറ്റോ കോഴിക്കോട് എ.ആർ.റഹ്മാന്റെ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. പാലിയേറ്റിവ് കെയറിലുള്ള കുറച്ചുപേരെയും ആ പരിപാടിക്ക് ക്ഷണിച്ചിരുന്നു. കാണികൾക്കിടയിൽ ഏതാണ്ട് മധ്യഭാഗത്താണ് അവർക്ക് ഇരിപ്പിടം ക്രമീകരിച്ചിരുന്നത്. തിക്കും തിരക്കും ഉണ്ടായിരുന്നെങ്കിൽ വലിയ അപകടത്തിൽ കലാശിക്കുമായിരുന്നു അതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ഒരു പരിപാടി നടത്തുമ്പോൾ ആരൊക്കെ എവിടെയൊക്കെ ഇരിക്കുന്നു, എന്താണ് അവരുടെ പ്രായം, എങ്ങനെ പെരുമാറാൻ സാധ്യതയുള്ളവരാണ് തുടങ്ങിയവയൊക്കെ സംബന്ധിച്ച് മുൻകൂർ ധാരണ ഉണ്ടാകണം.’’ കോഴിക്കോട് മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം തലവൻ ഡോ.പി.പി.വേണുഗോപാലൻ പറയുന്നു.

കുസാറ്റ് ടെക്ഫെസ്റ്റിൽ തിക്കിലും തിരക്കിലുംപെട്ട് മരണമടഞ്ഞ മൂന്നു പേരുടെ ഭൗതികശരീരം പൊതുദർശനത്തിനായി കളമശേരി കുസാറ്റ് ക്യാപസിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന വിദ്യാർത്ഥികൾ. ചിത്രം: മനോരമ

നിശ്ചിത എണ്ണത്തിലധികം ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും എമർജൻസി മെഡിക്കൽ ബൂത്ത് എന്നത് പ്രോട്ടോക്കോളിന്റെ ഭാഗമായിത്തന്നെ ഉണ്ടാവണം എന്നാണ് ഡോക്ടർ വേണുഗോപാലിന്റെ അഭിപ്രായം. ഇപ്പോൾ പല സംഘടനകളുടെയും സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്ന വേദികൾക്കു സമീപം ഫസ്റ്റ് എയ്ഡ് നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് കാണാറുണ്ട്. അതൊന്നും നിർബന്ധമായി ചെയ്യുന്നതല്ല. പക്ഷേ, വിദേശത്തൊക്കെ ഇങ്ങനെയൊരു പ്രോട്ടോക്കോൾ നിർബന്ധമാണ്. അതനുസരിച്ച്, വലിയ പരിപാടികൾ നടക്കുമ്പോൾ അതിൽ പങ്കെടുക്കാനിടയുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ച് പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ, എല്ലാ സൗകര്യങ്ങളുമുള്ള ഏറ്റവും കുറഞ്ഞത് ഒരു ആംബുലൻസ് എന്നിവയെങ്കിലും ആ പരിസരത്തുണ്ടാവണമെന്നാണ്. കേരളത്തിലും അതു വേണം.

നിശ്ചിത എണ്ണത്തിലധികം ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും എമർജൻസി മെഡിക്കൽ ബൂത്ത് എന്നത് പ്രോട്ടോക്കോളിന്റെ ഭാഗമായിത്തന്നെ ഉണ്ടാവണം. 

ഡോ.പി. പി.വേണുഗോപാലൻ

തിക്കിത്തിരക്കിയുള്ള മരണങ്ങളിൽ അടിയിൽ പെട്ടുപോകുന്നവർക്ക് വയറിലും നെഞ്ചിലുമൊക്കെ കിട്ടുന്ന ചവിട്ടാണ് പലപ്പോഴും മരണകാരണമാവുന്നത്. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് കയറുന്ന അവസ്ഥയുണ്ടാവും. മരണം വേഗം സംഭവിക്കും. അതേസമയം വേദിയുടെ ഒരുഭാഗം ഇടിയുകയോ മറ്റോ ചെയ്താൽ അപകടത്തിന്റെ സ്വഭാവം മറ്റൊരു തരത്തിലായിരിക്കും. എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടേണ്ടത് എങ്ങനെ, എന്തെങ്കിലും സംഭവിച്ചാൽ വൈദ്യസഹായം എത്രയും വേഗം ലഭ്യമാക്കേണ്ടത് എങ്ങനെ എന്നത് കൃത്യമായി ആസൂത്രണം ചെയ്തിരിക്കണം.

ADVERTISEMENT

∙ കോളജിന് പുറത്തെ ആൾക്കൂട്ടത്തെ നിയന്ത്രിക്കൽ എളുപ്പമല്ല

കേരളത്തിലെ ഒട്ടേറെ ക്യാംപസുകളിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വമ്പൻ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അതിന്റെയെല്ലാം നേതൃത്വം വഹിച്ച് വിദ്യാർഥികൾതന്നെ മുൻപന്തിയില്‍ നിന്നിട്ടുമുണ്ട്. എങ്ങനെയാണ് ക്യാംപസിനുള്ളിൽ വലിയ പരിപാടികൾ വിജയകരമായി നടത്തുന്നത്? സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നത് കുറച്ച് അധ്വാനമുള്ള പണിയാണെങ്കിലും അത് അസാധ്യമായ ഒന്നല്ല എന്നാണ് തേവര സേക്രഡ് ഹാർട്ട് കോളജിലെ മുൻ യൂണിയൻ ചെയർമാൻ ജെ.ഹരികൃഷ്ണന്റെ അഭിപ്രായം. 

ജെ.ഹരികൃഷ്ണൻ

‘‘ആൾബലമുള്ള കോളജുകളാണെങ്കിൽ അവിടെ പരിപാടികൾക്ക് ക്ഷണിക്കുക വലിയ സെലിബ്രിറ്റികളെയാവും. സിനിമാ താരങ്ങളാണെങ്കിൽ അവരുടെ ഫാൻസും വരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒരു പ്രഫഷനൽ ടീമിന്റെ സഹായം തേടുക എന്നതു തന്നെയാണ് അഭികാമ്യം. കാരണം വിദ്യാർഥികളെ നിയന്ത്രിക്കാൻ കോളജിലെ വൊളന്റിയർമാർക്കും അധ്യാപകർക്കും കഴിഞ്ഞേക്കും. പക്ഷേ, പുറത്തുനിന്നുള്ളവരുടെ കാര്യത്തിൽ അത് നടക്കില്ല. ഒരുപാട് ആളുകൾ വരാനിടയുണ്ടെങ്കിൽ പൊലീസിനെ നിർബന്ധമായും അറിയിച്ചിരിക്കണം. രണ്ട് പൊലീസ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിൽ പോലും അതിലെ വ്യത്യാസം നമുക്ക് തിരിച്ചറിയാനാവും.’’ ഹരികൃഷ്ണൻ പറയുന്നു.

കോളജുകളെ സംബന്ധിച്ച് ആർട്സ് ഡേ, ഫെസ്റ്റുകൾ തുടങ്ങി ഏത് പരിപാടിയിലും ഒരു സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കഴിവതും പരിപാടികൾ പുറത്ത് തുറന്ന വേദികളിലാവുന്നതാണ് അപകടം ഒഴിവാക്കാൻ നല്ലത്.

കുസാറ്റ് ക്യാംപസിന്റെ ആകാശദൃശ്യം (ഫയൽ ചിത്രം: മനോരമ)

സെലിബ്രിറ്റികളെ പരിപാടിക്ക് ക്ഷണിക്കുമ്പോൾ അവരുടെ സുരക്ഷ കൂടി നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ്. ഘട്ടംഘട്ടമായി കാണികളെ പ്രവേശിപ്പിക്കുകയും അത് പൂർത്തിയായ ശേഷം മാത്രം അതിഥിയെ വേദിയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് നല്ല മാർഗമായി തോന്നിയിട്ടുള്ളത്. അല്ലെങ്കിൽ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും അവസാന നിമിഷം ഇടിച്ചു കയറാൻ ശ്രമമുണ്ടാവും. കോളജുകളെ സംബന്ധിച്ച് ആർട്സ് ഡേ, ഫെസ്റ്റുകൾ തുടങ്ങി ഏത് പരിപാടിയിലും ഒരു സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കഴിവതും പരിപാടികൾ പുറത്ത് തുറന്ന വേദികളിലാവുന്നതാണ് അപകടം ഒഴിവാക്കാൻ നല്ലതെന്നും ഹരികൃഷ്ണൻ പറയുന്നു.

∙ ഏറ്റവും വലിയ പ്രശ്നം ‘സിവിക് സെൻസ്’ ഇല്ലായ്മ

‘‘കുസാറ്റിൽ സംഭവിച്ച ദുരന്തത്തിൽ പൊലീസ് സേനയെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇത്തരമൊരു പരിപാടി നടത്തുമ്പോൾ പൊലീസിന്റെ അനുമതി തേടണം എന്ന് നിയമപരമായി നിർബന്ധമില്ല. കൂട്ടം ചേരാനുള്ള അവകാശം ഭരണഘടനാപരമായ മൗലികാവകാശമാണ്. പക്ഷേ, പുറത്തുനിന്ന് ആളുകൾ കൂടുതലായി എത്താനിടയുള്ള ഒരു പരിപാടിയിൽ സുരക്ഷയെ മുൻനിർത്തി പൊലീസിനെ അറിയിക്കുക എന്നത് യുക്തിയാണ്. അതാണ് അതിലെ പ്രായോഗിക വശം.’’ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നു. തിക്കിലും തിരക്കിലും പെട്ടുള്ള അപകടം തടയാൻ നിസ്സാരമായി സ്വീകരിക്കാവുന്ന പല മാർഗങ്ങളുണ്ട്. ബാരിക്കേഡുകൾ സ്ഥാപിക്കുക, ഒരു സെക്കൻഡിൽ ഒരാൾക്കു മാത്രം അകത്തേക്ക് കടക്കാവുന്ന തരത്തിലെ റൗണ്ട് റെയിൽ സ്ഥാപിക്കുക തുടങ്ങിയവയാണ് അതിൽ ചിലത്. വലിയ ആൾക്കൂട്ടം ഒരുമിച്ച് അകത്തു പ്രവേശിക്കുന്നത് തടയാനായാൽതന്നെ വലിയ അപകടങ്ങൾ ഒഴിവാക്കാം.

അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനും ഒന്നിലധികം വാതിലുകൾ വേണം എന്നത് ഒരു വീട് നിർമിക്കുമ്പോൾ പോലും പാലിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ നിർദേശമാണ്. കുസാറ്റിൽ ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചിരുന്ന ഒരു ഓഡിറ്റോറിയത്തിൽ അത്തരം വാതിലുകൾ ഉണ്ടായിരുന്നില്ല എന്നത് വീഴ്ചയാണ്. 

ജേക്കബ് പുന്നൂസ്, മുൻ ഡിജിപി

ഒരു കെട്ടിടം നിർമിക്കുമ്പോൾ അത് എത്രയോ കാലത്തേക്കു കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന ബോധ്യമുണ്ടാവണം. അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനും ഒന്നിലധികം വാതിലുകൾ വേണം എന്നത് ഒരു വീട് നിർമിക്കുമ്പോൾ പോലും പാലിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ നിർദേശമാണ്. കുസാറ്റിൽ ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചിരുന്ന ഒരു ഓഡിറ്റോറിയത്തിൽ അത്തരം വാതിലുകൾ ഉണ്ടായിരുന്നില്ല എന്നത് വീഴ്ചയാണ്. ആവശ്യത്തിന് വാതിലുകൾ മാത്രമല്ല, ഓഡിറ്റോറിയത്തിനുള്ളിലും കൃത്യമായി കാണികളെ വേലികെട്ടിത്തിരിച്ച് ഇരുത്താനുള്ള സംവിധാനം ഇത്തരം പരിപാടികളിൽ ഉറപ്പു വരുത്തണം.

കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർഥിനി സാറാ തോമസിന്റെ മൃതദേഹം ജൻമനാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ ചിത്രം പതിപ്പിക്കുന്ന സഹപാഠികൾ. വണ്ടിക്കുള്ളിൽ സാറയുടെ പിതാവ് തോമസ് സക്കറിയ. ചിത്രം: മനോരമ.

പക്ഷേ, ഇതിനൊക്കെയപ്പുറത്ത് ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഒരു സമൂഹം എന്നനിലയിൽ നമ്മൾ ആർജിച്ചെടുക്കാത്ത ‘സിവിക് സെൻസ്’ ആണ്. അതായത്, സമൂഹത്തിലെ നയങ്ങളെയും നിയമങ്ങളെയുമെല്ലാം പറ്റിയുള്ള അവബോധം ഉണ്ടായിരിക്കുന്നത്. പൊതുസുരക്ഷ എന്നതിൽ നമുക്ക് ഉത്തരവാദിത്തം ഇല്ലെന്നും അത് പൊലീസിന്റെ മാത്രം ചുമതല ആണെന്നുമാണ് നമ്മുടെ ചിന്ത. ബസോ ട്രെയിനോ നമുക്ക് സീറ്റ് ഉറപ്പുള്ള വിമാനമോ ആവട്ടെ, തള്ളിക്കയറാൻ മാത്രമേ നമ്മൾ പഠിച്ചിട്ടുള്ളൂ. കല്യാണസദ്യ വിളമ്പാൻ ഹാൾ തുറക്കുമ്പോൾ എങ്ങനെയാണ് മറ്റൊരാളെ ഇടിച്ചിട്ട് ഓടുന്നതെന്ന് അറിയാമല്ലോ. മുന്നിൽക്കയറാനുള്ള ഈ ത്വരയും അപകടങ്ങൾക്കു പിന്നിലുണ്ട്. കുസാറ്റിലും അങ്ങനെ തള്ളിക്കയറാനാണ് ശ്രമിച്ചിരിക്കുക. ആ കാഴ്ചപ്പാട് മാറണമെങ്കിൽ ചെറിയ ക്ലാസുകൾ മുതൽ സിവിക് സെൻസ് എന്തെന്ന് കൃത്യമായി നമ്മൾ പഠിപ്പിച്ചു കൊടുക്കണം.

∙ ഓപൺ ഓഡിറ്റോറിയമെന്നാൽ എത്ര വേണമെങ്കിലും കാണികൾ എന്നല്ല

വലിയ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സെലിബ്രിറ്റികളുടെ സുരക്ഷയിൽ മാത്രമാണ് സംഘാടകരുടെ ശ്രദ്ധയെന്നും  ആളുകളെ നിയന്ത്രിക്കാൻ കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കാനോ സുരക്ഷയ്ക്ക് ആളുകളെ നിയമിക്കാനോ പറയുമ്പോൾ സാമ്പത്തിക ചെലവിന്റെ പേരിൽ പലരും അതിനും തയാറാവില്ലെന്നും ഇവന്റ് മാനേജ്മെന്റ് ടീം നടത്തുന്ന രാജേഷ് പി.ജോസ് പറയുന്നു. തിക്കിലും തിരക്കിലും പെട്ടുള്ള വലിയ അപകടങ്ങളൊന്നും നമുക്ക് മുൻപിൽ ഇല്ല എന്നതാണ് അതിനു കാരണം. പക്ഷേ, പലതരത്തിൽ ചിന്തിക്കുന്ന ഒരു വലിയ ആൾക്കൂട്ടം എപ്പോഴാണ് കൈവിട്ട് പോകുകയെന്ന് അറിയാത്തതാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോഴുള്ള വലിയ പ്രതിസന്ധി.

രാജേഷ് .പി.ജോസ്

‘‘ഓപൺ ഓഡിറ്റോറിയം എന്നാൽ എത്ര വേണമെങ്കിലും ആളെ കയറ്റാവുന്ന ഒരിടമാണ് എന്ന ധാരണ പലർക്കുമുണ്ട് അത് ശരിയല്ല. ഒരു വേദിക്ക് ഉൾക്കൊള്ളാവുന്ന ആളുകൾക്ക് പരിധിയുണ്ട്. അത് കഴിഞ്ഞാൽ ഒരു കാരണവശാലും ആളെ കയറ്റരുത്. അടഞ്ഞ വേദികളിൽ ക്ഷണിക്കപ്പെട്ട അതിഥികളെ ഉൾക്കൊള്ളുമ്പോഴുള്ള എല്ലാ മുൻകരുതലുകളും ഓപൺ ഓഡിറ്റോറിയത്തിനുമുണ്ടാവണം. നാലുവശവും ഒഴിച്ചിടുക എന്നതും നാലുവശങ്ങളിലും നിയന്ത്രണമുണ്ടാകുക എന്നതും പ്രധാനമാണ്. കലൂർ സ്റ്റേഡിയം ഇത്തരത്തിൽ ആവശ്യത്തിന് ഇടമുള്ള ഒരു വേദിയാണ്. മറ്റൊരു പ്രധാന കാര്യം, പലപ്പോഴും സെലിബ്രിറ്റികളെ കാണാനെത്തുന്ന പലർക്കും ആ വേദിയെപ്പറ്റിയോ സ്ഥലത്തെപ്പറ്റിയോ ഒരു ധാരണയുമുണ്ടാകില്ല എന്നതാണ്. എന്തെങ്കിലും സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടത്, ഏതുവഴിയാണ് പുറത്തിറങ്ങേണ്ടത്, രക്ഷപ്പെടേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ ഇവാക്വേഷൻ പ്ലാൻ ഉണ്ടായിരിക്കണം. ഇതിന്റെ ഡെമോ നൽകണം. വലിയ പ്രൊജക്ടറുകൾ ഉണ്ടെങ്കിൽ ഈ പ്ലാൻ പ്രദർശിപ്പിക്കുകയും വേണം.’’ രാജേഷ് പറയുന്നു.

English Summary:

What Measures Can be Taken to Prevent a Stampede? Experts Weigh in on the Backdrop of the CUSAT Tragedy.