‘മദ്യപ്രദേശ് മുക്കിയ മന്ത്രി’ എന്നു പറയുന്നത് എത്രയോ ആക്ഷേപകരമാണ്. പക്ഷേ ആ രീതിയിലുള്ള ഉച്ചാരണം സർവസാധാരണമായിരിക്കുന്നു. ബയങ്കരചൂട്, ബയങ്കരമഴ എന്നെല്ലാം പലരും പറയുന്നതു കേട്ടാൽ ആരും നെറ്റി ചുളിക്കാറില്ല. കാര്യം മനസ്സിലായാൽപ്പോരേ, എന്തിനു ഉച്ചാരണത്തിലെ കൃത്യതയ്ക്കായി വാശിപിടിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. പക്ഷേ ഭാഷാസ്നേഹവും ആശയവിനിമയത്തിലെ കൃത്യതയും പുലർത്തേണ്ടവർ ഉച്ചാരണം കഴിയുന്നത്ര ശരിയാക്കുന്നതിൽ ശ്രദ്ധിച്ചേ മതിയാകൂ. മാന്യമായ ഏതെങ്കിലും വേദിയിൽക്കയറിനിന്ന് ഇത്തരത്തിലെല്ലാം സംസാരിക്കുന്നത് പരിഹാസ്യമാകുമെന്നു തീർച്ച. മലയാളത്തിലെ ഉച്ചാരണപ്പിശകിനോട് ഉദാരമനോഭാവം കാട്ടുന്നവർ ഇംഗ്ലിഷ് വാക്കുകളുടെ ഉച്ചാരണത്തിലെ ചെറിയ പിശകിനോടു പോലും അസഹിഷ്ണുത കാട്ടിക്കളയും. അവരുടെ തന്നെ ഇംഗ്ലിഷ് ഉച്ചാരണത്തിൽ വൈകല്യങ്ങളുണ്ടെങ്കിലും അവ തിരിച്ചറിയാതെയാകും മലയാളപ്പിശകിനോടു പ്രതികരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മദ്യപ്രദേശ് മുക്കിയ മന്ത്രി’ എന്നു പറയുന്നത് എത്രയോ ആക്ഷേപകരമാണ്. പക്ഷേ ആ രീതിയിലുള്ള ഉച്ചാരണം സർവസാധാരണമായിരിക്കുന്നു. ബയങ്കരചൂട്, ബയങ്കരമഴ എന്നെല്ലാം പലരും പറയുന്നതു കേട്ടാൽ ആരും നെറ്റി ചുളിക്കാറില്ല. കാര്യം മനസ്സിലായാൽപ്പോരേ, എന്തിനു ഉച്ചാരണത്തിലെ കൃത്യതയ്ക്കായി വാശിപിടിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. പക്ഷേ ഭാഷാസ്നേഹവും ആശയവിനിമയത്തിലെ കൃത്യതയും പുലർത്തേണ്ടവർ ഉച്ചാരണം കഴിയുന്നത്ര ശരിയാക്കുന്നതിൽ ശ്രദ്ധിച്ചേ മതിയാകൂ. മാന്യമായ ഏതെങ്കിലും വേദിയിൽക്കയറിനിന്ന് ഇത്തരത്തിലെല്ലാം സംസാരിക്കുന്നത് പരിഹാസ്യമാകുമെന്നു തീർച്ച.

മലയാളത്തിലെ  ഉച്ചാരണപ്പിശകിനോട് ഉദാരമനോഭാവം കാട്ടുന്നവർ ഇംഗ്ലിഷ് വാക്കുകളുടെ ഉച്ചാരണത്തിലെ ചെറിയ പിശകിനോടു പോലും അസഹിഷ്ണുത കാട്ടിക്കളയും. അവരുടെ തന്നെ ഇംഗ്ലിഷ് ഉച്ചാരണത്തിൽ വൈകല്യങ്ങളുണ്ടെങ്കിലും അവ തിരിച്ചറിയാതെയാകും മലയാളപ്പിശകിനോടു പ്രതികരിക്കുന്നത്.

(Representative image by insta_photos/istock)
ADVERTISEMENT

ബാല്യത്തിൽത്തന്നെ  ഉച്ചാരണപ്പിശകുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കൊടുത്താൽ പിൽക്കാലത്തു സമഗ്രമായി തിരുത്താനുള്ള ശ്രമം വേണ്ടിവരില്ല. എന്നു തന്നെയുമല്ല, പാടിപ്പതിഞ്ഞ രീതികൾ മാറ്റിയെടുക്കുക ക്ലേശകരമാണു താനും.

സാധാരണ വരുത്തുന്ന പിശകുകളാണ് ഖ, ഗ, ഘ, ഛ, ജ,ഝ, ഠ,ഡ,ഢ, ഥ, ദ, ധ, ഫ, ബ, ഭ എന്നീ അക്ഷരങ്ങൾ പലരും അശ്രദ്ധമായി ക, ച, ട, ത, പ എന്ന രീതിയിൽ ഉച്ചരിക്കുന്നത്. പന, നര എന്നിവയിലെ ‘ന’യിലുള്ള ഉച്ചാരണവ്യത്യാസം എഴുതിക്കാണിക്കാൻ ഇപ്പോൾ കഴിയില്ല. ശ്രദ്ധേയനായ സാമൂഹികപരിഷ്കർത്താവായിരുന്ന മന്നത്തു പദ്മനാഭനെ ജനങ്ങൾ സ്നേഹബഹുമാനങ്ങളോടെ വിളിച്ചുവന്നത് മന്നം എന്നായിരുന്നു. ജയന്തിദിനത്തിൽ ടെലിവിഷൻ ചാനലുകാർ  അദ്ദേഹത്തെ ഓർക്കാറുണ്ട്. പക്ഷേ ഒട്ടുമിക്കപ്പോഴും മന്നം എന്ന വാക്കിലെ ‘ന്ന’ എന്ന അക്ഷരം ‘വന്ന’ എന്നതിലെപ്പോലെ വേണ്ടതിനുപകരം ‘അന്നം’ എന്നതിലെപ്പോലെ ആക്കുക പതിവാണ്.

ADVERTISEMENT

സ്വപ്നത്തിലെ ‘ന’ ‘പന’യിലെ പോലെ പറയുന്നത് സാധാരണമായിക്കഴിഞ്ഞു. ‘നല്ല’ എന്നതിലെപ്പോലെ വേണം എന്നു ചൂണ്ടിക്കാണിക്കാൻ വയ്യാത്ത നിലയായിട്ടുണ്ട്. അഗ്നി, വിഘ്നം എന്നിവയുടെ തെറ്റായ ഉച്ചാരണവും പ്രചാരം കൈവരിച്ചു. എഴുതുന്നതു പോലെ മാത്രം വായിക്കുന്ന ഭാഷയല്ല മലയാളം. ഉദാഹരണത്തിന് നന്ദി എന്ന വാക്ക് അതുപോലെ പറഞ്ഞാൽ ആളുകൾ ചിരിക്കും. നന്നി എന്നാണ് സാധാരണ പറയുക. ഗജം എന്ന വാക്കു ഗെജം എന്നു വായിക്കാറുള്ളതിന്റെ ചുവടുപിടിച്ച് ഗൾഫിനെ ഗെൾഫ് ആക്കുന്നവരുണ്ട്. ലണ്ടനെ ലെണ്ടനെന്നും പറഞ്ഞുകളയും. ലഞ്ച് ലെഞ്ചും. ഗ, ജ, ഡ, ദ, ബ, യ, ര, ല എന്നീ അക്ഷരങ്ങളുടെ കാര്യത്തിൽ ഇംഗ്ലിഷ് പദങ്ങളെ ആ ഭാഷയുടെ രീതിയിൽത്തന്നെ ഉച്ചരിക്കുന്നതാണ് നല്ലത്.   

ഇംഗ്ലിഷ് ഉച്ചാരണത്തിന്റെ കാര്യത്തിലും തെറ്റുകൾ സാധാരണമാണ്. പണ്ടൊരു സ്വാഗതപ്രസംഗത്തിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തിക്കൊണ്ട് ‘Unique Personality’ എന്നു പറഞ്ഞത് ഉച്ചാരണവൈകല്യം മൂലം Eunuch Personality എന്നു കേട്ടുപോയ കഥയുണ്ട്. John, George, Form എന്നിവ നാം ജോൺ, ജോർജ്, ഫോം എന്നിങ്ങനെയെഴുതുന്നു. ഈ വാക്കുകളിലെ ‘ഓ’ Cone എന്നതിലെപോലെ ഉച്ചരിക്കുന്ന പിശക് വ്യാപകമാണ്. ഇതുപോലെ മലയാളികൾ പൊതുവേ വരുത്താറുള്ള തെറ്റുകൾ മാത്രമേ നാം ഇവിടെ നോക്കുന്നുള്ളൂ. വ്യാപകമായ ചില ഉച്ചാരണത്തെറ്റുകകളും, ശരിയോടടുത്ത ശബ്ദങ്ങളും താഴെക്കൊടുക്കുന്നു. ഇതിൽ വലിയ പരിമിതിയുണ്ട്.

ADVERTISEMENT

ഇംഗ്ലിഷിലെ ഉച്ചാരണഭേദങ്ങൾ മലയാളത്തിൽ എഴുതിക്കാട്ടുക പലപ്പോഴും സാധ്യമല്ല. ഉദാഹരണത്തിന് LAW എന്ന പദം ലാ എന്നോ ലോ എന്നോ മാത്രമേ നമുക്ക് എഴുതാൻ സാധിക്കൂ. രണ്ടും ശരിയല്ലെന്നതാണ് വാസ്തവം. ഇംഗ്ലിഷ് ഉച്ചാരണത്തോട് കഴിയുന്നത്ര അടുത്തുവരുന്ന മലയാളശബ്ദമാണ്  ഇവിടെ കാണിക്കുന്നത്.

കൃത്യമായ ഇംഗ്ലിഷ് ഉച്ചാരണം മനസ്സിലാക്കാൻ പ്രൊനൗൺസിങ് ഡിക്‌ഷണറികൾ ഉപയോഗിക്കാം. അതിലും സൗകര്യം വെബ്സൈറ്റുകളെ ആശ്രയിക്കുന്നതാണ്. ഒരേ പദം ഇംഗ്ലണ്ട്, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരെക്കൊണ്ടു പറയിച്ച് റെക്കോർഡു ചെയ്ത ശബ്ദങ്ങൾ നമുക്കു കേൾക്കാൻ കഴിയും. ചില വെബ് സൈറ്റുകൾ : https://forvo.com, https://howjsay.com, www.howtopronounce.com.

English Summary:

How to Learn Correct Pronunciation?