‘‘തെലങ്കാനയിലേതു രാജാവും പ്രജകളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം പ്രജകൾക്കായിരിക്കും’’ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടങ്കലിലെ മദ്ദൂരിൽ വച്ച് കണ്ടപ്പോൾ ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞ വാക്കുകൾ. ഒൻപതര വർഷം സംസ്ഥാനം ഭരിച്ച ബിആർഎസിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ചൂടും അതു വോട്ടാക്കി മാറ്റാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയവുമാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം. തകർന്നു പോയിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ തെലങ്കാനയിലെ കോൺഗ്രസ് കൊടുങ്കാറ്റായി മാറിയപ്പോൾ കെ.ചന്ദ്രശേഖർ റാവു എന്ന വൻമരം കടപുഴകി വീണു. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിയെ (ബിആർഎസ്) പരാജയപ്പെടുത്തി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധികാരിക ജയം. ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ച ശേഷം രണ്ടിടത്തും നാമാവശേഷമായ കോൺഗ്രസിന് തിരിച്ചുവരവിന്റെ വഴിയൊരുക്കുകയായിരുന്നു തെലങ്കാന. സംസ്ഥാന രൂപീകരണത്തിനു ശേഷം തെലങ്കാനയിൽ ആദ്യമായാണു കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ഒൻപതു വർഷത്തെ ബിആർഎസ് ഭരണം അവസാനിപ്പിച്ച് കോൺഗ്രസിനെ വിജയത്തിലെത്തിച്ചതു ഭരണവിരുദ്ധവികാരവും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മാത്രമല്ല, ഒരു വർഷം മുൻപേ ആസൂത്രണം ചെയ്തു നടപ്പിലാക്കിത്തുടങ്ങിയ പഴുതടച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങൾ കൂടിയാണ്. രേവന്ത് റെഡ്ഡിയെന്ന ഊർജം പ്രസരിപ്പിക്കുന്ന നായകന്റെ നേതൃത്വത്തിൽ താഴേത്തട്ടുമുതൽ ശക്തമായ സംഘടനാസംവിധാനവും കോൺഗ്രസിന്റെ കൈമുതലായിരുന്നു. എങ്ങനെയാണ് തെലങ്കാനയിലെ വിജയം കോൺഗ്രസ് സ്വന്തം പേരിൽ കുറിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘തെലങ്കാനയിലേതു രാജാവും പ്രജകളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയം പ്രജകൾക്കായിരിക്കും’’ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടങ്കലിലെ മദ്ദൂരിൽ വച്ച് കണ്ടപ്പോൾ ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞ വാക്കുകൾ. ഒൻപതര വർഷം സംസ്ഥാനം ഭരിച്ച ബിആർഎസിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ചൂടും അതു വോട്ടാക്കി മാറ്റാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയവുമാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം.

തകർന്നു പോയിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ തെലങ്കാനയിലെ കോൺഗ്രസ് കൊടുങ്കാറ്റായി മാറിയപ്പോൾ കെ.ചന്ദ്രശേഖർ റാവു എന്ന വൻമരം കടപുഴകി വീണു. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിയെ (ബിആർഎസ്) പരാജയപ്പെടുത്തി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആധികാരിക ജയം. ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ച ശേഷം രണ്ടിടത്തും നാമാവശേഷമായ കോൺഗ്രസിന് തിരിച്ചുവരവിന്റെ വഴിയൊരുക്കുകയായിരുന്നു തെലങ്കാന. സംസ്ഥാന രൂപീകരണത്തിനു ശേഷം തെലങ്കാനയിൽ ആദ്യമായാണു കോൺഗ്രസ് അധികാരത്തിലെത്തുന്നത്.

പാർട്ടിയുടെ വിജയത്തെത്തുടർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി. ചിത്രം:പിടിഐ
ADVERTISEMENT

ഒൻപതു വർഷത്തെ ബിആർഎസ് ഭരണം അവസാനിപ്പിച്ച് കോൺഗ്രസിനെ വിജയത്തിലെത്തിച്ചതു ഭരണവിരുദ്ധവികാരവും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മാത്രമല്ല, ഒരു വർഷം മുൻപേ ആസൂത്രണം ചെയ്തു നടപ്പിലാക്കിത്തുടങ്ങിയ പഴുതടച്ച തിരഞ്ഞെടുപ്പു തന്ത്രങ്ങൾ കൂടിയാണ്. രേവന്ത് റെഡ്ഡിയെന്ന ഊർജം പ്രസരിപ്പിക്കുന്ന നായകന്റെ നേതൃത്വത്തിൽ താഴേത്തട്ടുമുതൽ ശക്തമായ സംഘടനാസംവിധാനവും കോൺഗ്രസിന്റെ കൈമുതലായിരുന്നു. എങ്ങനെയാണ് തെലങ്കാനയിലെ വിജയം കോൺഗ്രസ് സ്വന്തം പേരിൽ കുറിച്ചത്? 

∙ സംസ്ഥാനം ഇളക്കിമറിച്ച മൂന്നു യാത്രകൾ 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഇതിൽ 12 പേർ ബിആർഎസിൽ ചേർന്നതോടെ കൂടുതൽ ദുർബലമായിരുന്നു. 2020 ൽ നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിആർസിനു പിന്നിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ് 2 സീറ്റിലൊതുങ്ങി. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. 3 യാത്രകളും രേവന്ത് റെഡ്ഡിയെന്ന ഊർജം പ്രവഹിക്കുന്ന നായകനും ചേർന്നാണു തെലങ്കാനയിൽ പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിച്ചത്. 

ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് രാഹുൽ ഗാന്ധി തെലങ്കാനയിൽ പര്യടനം നടത്തുന്നു. (ഫയൽ ചിത്രം)

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലായിരുന്നു തുടക്കം. 12 ദിവസമാണു ജോഡോ യാത്ര തെലങ്കാനയിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർക 108 ദിവസമായി നടത്തിയ 1364 കിലോമീറ്റർ പദയാത്ര സർക്കാരിനെതിരെയുള്ള വികാരം ആളിക്കത്തിച്ചു. 20 ദിവസം നീണ്ട രേവന്ത് റെഡ്ഡിയുടെ പദയാത്രയാകട്ടെ പ്രവർത്തകരിൽ ആവേശം നിറച്ചു. പാർട്ടി അംഗങ്ങൾക്ക് ഇൻഷുറൻസ് ഉൾപ്പെടെ പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി നടത്തിയ ക്യാംപെയ്നിലൂടെ കോൺഗ്രസ് അംഗത്വവിതരണത്തിൽ തെലങ്കാന പിസിസി രാജ്യത്തു രണ്ടാം സ്ഥാനത്തെത്തി. ഇതിനിടെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് തെലങ്കാനയിലും ചലനമുണ്ടാക്കി. 

ADVERTISEMENT

∙ ആറ് ഉറപ്പുകൾ: പ്രചാരണ നോട്ടിസല്ല, ഗാരന്റി കാർഡ് 

കർണാടക മാതൃകയിൽ 6 ഉറപ്പുകൾ പ്രഖ്യാപിച്ചാണു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ബസ് യാത്രയും ഉറപ്പാക്കുന്ന മഹാലക്ഷ്മി പദ്ധതി, കർഷകർക്ക് ഏക്കറിന് 15,000 രൂപയും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും വിളവിന് ബോണസും ഉറപ്പുനൽകിയ റൈതു ബറോസ, വിദ്യാർഥികൾക്ക് 5 ലക്ഷം രൂപ പഠനസഹായവും എല്ലാ മണ്ഡലങ്ങളിലും രാജ്യാന്തര നിലവാരമുള്ള സ്കൂളുകളും വാഗ്ദാനം ചെയ്യുന്ന യുവവികാസം പദ്ധതി, വീടില്ലാത്തവർക്ക് വീടുവയ്ക്കാൻ ഭൂമിയും 5 ലക്ഷം രൂപയും നൽകുന്ന ഇന്ദിരാമ്മ ഇൻഡ്‌ലു, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ, 4000 രൂപ ക്ഷേമ പെൻഷൻ എന്നിവയായിരുന്നു കോൺഗ്രസിന്റെ ഉറപ്പുകൾ.

6 ഉറപ്പുകൾ അച്ചടിച്ച ഗാരന്റി കാർഡുകളുമായി കോൺഗ്രസ് നേതാക്കൾ. (ഫയൽ ചിത്രം)

6 ഉറപ്പുകൾ അച്ചടിച്ച ഗാരന്റി കാർഡുകൾ ഓരോ വീട്ടിലുമെത്തിച്ചു. സാധാരണ തിരഞ്ഞെടുപ്പ് നോട്ടിസ് എത്തിക്കുന്നതു പോലെയായിരുന്നില്ല ഇത്. ഓരോ ഗാരന്റി കാർഡിലും ക്രമനമ്പർ രേഖപ്പെടുത്തി. ആ നമ്പർ ഗൃഹനാഥയുടെ പേരിൽ റജിസ്റ്റർ ചെയ്തു. എല്ലാ വീട്ടിലും ഗാരന്റി കാർഡ് എത്തി എന്നുറപ്പാക്കുന്നതിനൊപ്പം കേവലം പ്രചാരണ നോട്ടിസിനപ്പുറം കോൺഗ്രസ് നൽകുന്ന ഉറപ്പാണ് എന്നു ബോധ്യപ്പെടുത്താനായി. 

∙ വോട്ടായില്ല കെസിആറിന്റെ കർഷക സ്നേഹം 

ADVERTISEMENT

സംസ്ഥാനമാകെ ഭരണവിരുദ്ധവികാരം അലയടിക്കുന്നുണ്ടെന്ന സൂചനകൾ ലഭിച്ചപ്പോഴും കർഷകവോട്ടുകൾ ഒപ്പം നിൽക്കുമെന്നായിരുന്നു ബിആർഎസിന്റെ പ്രതീക്ഷ. 2014 ൽ നടപ്പിലാക്കിയ കർഷകക്ഷേമ പദ്ധതികളാണ് 2018 ൽ അധികാരം നിലനിർത്താൻ സഹായിച്ചത് എന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു കഴിഞ്ഞ വട്ടം കർഷകർക്കായി കൂടുതൽ പദ്ധതികൾ നടപ്പാക്കിയിരുന്നു. കർഷകർക്ക് ഒരു ഏക്കറിന് വർഷം 10,000 രൂപ വീതം നൽകുന്ന റൈതു ബന്ധുവായിരുന്നു പ്രധാനം.

കെസിആർ (Photo by: facebook / KCR)

പക്ഷേ ബിആർഎസ് സർക്കാരിന്റെ റൈതു ബന്ധു പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നത് വൻകിട ഭൂവുടമകൾക്കു മാത്രമാണെന്ന ആരോപണം കർഷകർക്കിടയിലുണ്ടായിരുന്നു. വൻകിട ഭൂവുടകൾക്ക് വർഷം തോറും കോടിക്കണക്കിനു രൂപ സർക്കാർ ധനസഹായമായി കൈപ്പറ്റി. സ്ഥലം പാട്ടത്തിലെടുത്തു കൃഷി ചെയ്യുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികളുടെ നേട്ടം ലഭിച്ചില്ല. ഈ കർഷക വികാരം മുതലാക്കാൻ കോൺഗ്രസിനായി. ‌‌

റൈതു ബന്ധു മാതൃകയിൽ ഏക്കറിന് പ്രതിവർഷം 15,000 രൂപ നൽകുന്ന റൈതു ബറോസ പദ്ധതി പ്രഖ്യാപിച്ച കോൺഗ്രസ് ഈ ആനുകൂല്യം പാട്ടക്കർഷകർക്കർക്കു കൂടി നൽകുമെന്നു പ്രഖ്യാപിച്ചു. ഒപ്പം കർഷകത്തൊഴിലാളികൾക്ക് വർഷത്തിൽ 12,000 രൂപ സഹായധനവും പ്രഖ്യാപിച്ചു. നിലവിൽ സർക്കാരിന്റെ ധരണി പോർട്ടലിൽ റജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമാണു സഹായധനം ലഭിക്കുക.

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. (Photo courtesy: X / @INCTelangana)

എന്നാൽ പോർട്ടലിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും സാധാരണക്കാരായ കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ധരണി പോർട്ടൽ നിർത്തലാക്കുമെന്നും ഭൂരേഖകൾ പരിശോധിച്ചു സഹായധനം നൽകുമെന്നും പ്രഖ്യാപിച്ചതു ഗ്രാമീണ കർഷകർക്കിടയിൽ ചലനമുണ്ടാക്കി. 56 ലക്ഷം കർഷകരാണു സംസ്ഥാനത്തുള്ളത്. 3.17 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 56 ലക്ഷം കർഷകകുടുംബങ്ങളുടെ വോട്ടുകൾ നിർണായകമായി. 

∙ അടിവേരറുത്ത് അഴിമതിയും കുടുംബ ഭരണവും 

കെസിആർ ഭരണകാലത്തെ തെലങ്കാനയുടെ വികസനമായിരുന്നു ബിആർഎസിന്റെ പ്രധാന പ്രചാരണ വിഷയം. കാർഷിക ഉൽപാദനം, ഊർജ ഉൽപാദനം, ജിഡിപി വളർച്ച, ആളോഹരി വരുമാനം എന്നിവയിലെല്ലാം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് തെലങ്കാനയെന്നു കണക്കുകൾ നിരത്തി ബിആർഎസ് സ്ഥാപിച്ചു. വിവാഹധനസഹായം എന്നിവ നേട്ടമാക്കി ഉയർത്തിക്കാട്ടുന്നു. എന്നാൽ തെലങ്കാനയേക്കാൾ വികസിച്ചതു കെസിആറിന്റെ കുടുംബമാണെന്ന പ്രതിപക്ഷ ആരോപണം ജനങ്ങൾ വിശ്വസിച്ചുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. 

Show more

മുഖ്യമന്ത്രി കെസിആറും മക്കളായ മന്ത്രി കെ.ടി.രാമറാവു, എംഎൽസി കെ.കവിത, അനന്തിരവനും മന്ത്രിയുമായ ടി.ഹരീഷ് റാവു എന്നിവർ ചേർന്നുള്ള കുടുംബഭരണമാണ് നടക്കുന്നതെന്ന അതൃപ്തി പാർട്ടിക്കുള്ളിലുണ്ട്. വികസനപദ്ധതികളുടെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും പണമെല്ലാം കെസിആറിന്റെ കുടുംബത്തിലേക്കാണു പോകുന്നതെന്നുമായിരുന്നു ആരോപണം.

80,000 കോടി മുതൽമുടക്കുള്ള കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അണക്കെട്ടിന്റെ ചില തൂണുകൾ മുങ്ങിപ്പോയത് ഈ ആരോപണങ്ങളുടെ മൂർച്ച കൂട്ടി. കാലേശ്വരം അഴിമതി പ്രധാന തിരഞ്ഞെടുപ്പു വിഷയമായി. കാലേശ്വരം അണക്കെട്ട് കെസിആർ കുടുംബത്തിന്റെ എടിഎം ആണെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തുടനീളം കോൺഗ്രസ് കാലേശ്വരം എടിഎമ്മുകൾ സ്ഥാപിച്ചു. ഈ അഴിമതി ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നു ഫലം വ്യക്തമാക്കുന്നു. 

∙ കൂടെനിന്നില്ല തെലങ്കാന വികാരം 

തെലങ്കാന വികാരമായിരുന്നു കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ടിആർഎസിന്റെ (ഇപ്പോൾ ബിആർഎസ്) തുറുപ്പുചീട്ട്. എന്നാൽ ദേശീയ നേതാവാകാനുള്ള മോഹത്തിൽ തെലങ്കാനയെ മറന്നുതുടങ്ങിയ കെസിആറിനെ ഇക്കുറി തെലങ്കാന വികാരം തുണച്ചില്ല. അവിഭക്ത ആന്ധപ്രദേശിലെ തിരഞ്ഞെടുപ്പുകളിൽ തെലങ്കാന മേഖലയിൽ മാറി മാറി ഭൂരിപക്ഷം നേടിയത് കോൺഗ്രസും ടിഡിപിയുമായിരുന്നു. എന്നാൽ തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളെയും പിന്നിലാക്കി ടിആർഎസ് മുന്നിലെത്തി. രണ്ടാം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ചു ഭരണത്തുടർച്ച നേടി. തെലങ്കാന രൂപീകരണത്തിനായി  കെ.ചന്ദ്രശേഖർ റാവു നടത്തിയ പോരാട്ടത്തിന്റെ ചിറകിലേറിയായിരുന്നു 2 വിജയങ്ങളും. 

Show more

എന്നാൽ ഇക്കുറി തെലങ്കാന രാഷ്ട്ര സമിതി പേരുമാറ്റി ഭാരത് രാഷ്ട്രീയ സമിതിയാക്കിയതും പാർട്ടി പതാകയിൽനിന്നു തെലങ്കാനയുടെ ഭൂപടം എടുത്തുമാറ്റിയതുമെല്ലാം തീവ്രസംസ്ഥാന വാദികൾക്ക് രസിച്ചില്ല. തെലങ്കാന വിമോചന പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആനുകൂല്യങ്ങൾ നൽകാതെ കെസിആർ വഞ്ചിച്ചു എന്നും ആരോപണമുയർന്നു. രക്തസാക്ഷി കുടുംബങ്ങളിലെ അംഗങ്ങൾ കെസിആറിനെതിരെ ഗജ്‌വേൽ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. രക്തസാക്ഷി കുടുംബങ്ങൾക്ക് സൗജന്യഭൂമി പ്രഖ്യാപിച്ച് കോൺഗ്രസ് ഈ വികാരം ആളിക്കത്തിച്ചു. തെലങ്കാന സംസ്ഥാനം യുപിഎ സർക്കാരിന്റെ സംഭാവനയാണെന്നു സ്ഥാപിക്കുന്നതിലും കോൺഗ്രസ് വിജയിച്ചു. സംസ്ഥാനം അനുവദിച്ച സോണിയ ഗാന്ധിയോടു കടം വീട്ടാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. 

∙ സർക്കാരിനെ പൊള്ളിച്ച് യുവജനപ്രതിഷേധവും 

തൊഴിലവസരം സൃഷ്ടിക്കാത്ത ബിആർഎസ് സർക്കാരിനെതിരെയുള്ള വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധവും സർക്കാരിനെതിരായ വികാരമുണർത്തി. ബിആർഎസ് സർക്കാരിനെതിരെ പ്രതിഷേധവുമായി 104 വിദ്യാർഥികളാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിആർഎസിനു ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുകൾ തടയാനായില്ലെങ്കിലും സർക്കാരിനെതിരെയുള്ള യുവജനപ്രതിഷേധം ആളിക്കത്തിക്കാൻ ഈ മത്സരത്തിനു കഴിഞ്ഞു. 

Show more

തെലങ്കാന സംസ്ഥാനം രൂപീകരിച്ചാൽ 5 വർഷം കൊണ്ടു 2.6 ലക്ഷം പേർക്കു സർക്കാർജോലി നൽകുമെന്നായിരുന്നു കെ.ചന്ദ്രശേഖർ റാവുവിന്റെ വാഗ്ദാനം. എന്നാൽ 10 വർഷം കൊണ്ട് ഇതിന്റെ 10% പോലും നടന്നില്ലെന്നാണ് ആരോപണം.സർക്കാർ സ്ഥാപനങ്ങൾ കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല, ഉള്ള ഒഴിവുകളിൽ തെലങ്കാന സ്റ്റേറ്റ് പിഎസ്‌സി നിയമനം നടത്തുന്നില്ല. നടത്തുന്ന പരീക്ഷകൾ പല കാരങ്ങളാൽ റദ്ദാക്കുന്നു, തുടങ്ങിയ ആരോപണങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു. ബിരുദയോഗ്യതയുള്ള ജോലികൾക്കുള്ള ഗ്രൂപ്പ് വൺ പരീക്ഷ ചോദ്യപേപ്പർ ചോർന്നതനെത്തുടർന്ന് 2 വട്ടമാണ് റദ്ദാക്കിയത് പ്രതിഷേധം കനത്തതോടെ നിയമനങ്ങളുടെ കണക്കും കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കുമെന്ന ഉറപ്പുമായി മന്ത്രി കെ.ടി.രാമറാവു വിദ്യാർഥി സദസ്സുകൾ സംഘടിപ്പിച്ചെങ്കിലും ഗുണമുണ്ടായില്ല. 

∙ ഐക്യമാർഗം തെളിച്ച് ഹൈക്കമാൻഡ് 

പൂർണമായും എഐസിസിയുടെ മേൽനോട്ടത്തിലാണു തെലങ്കാനയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. ഭാരത് ജോഡോ യാത്രയുടെ തെലങ്കാന പര്യടന വേളയില്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടി കെ.സി.വേണുഗോപാലും കോൺഗ്രസിന്റെ മുഴുവൻ നേതാക്കളുമായും ചർച്ച നടത്തി. പിണങ്ങി നിന്നവരെ അനുനയിപ്പിച്ചു. യാത്ര കഴിഞ്ഞതിനു പിന്നാലെ ഹൈക്കമാൻഡ് സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചു സർവേ നടത്തി, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും നേതാക്കൾക്കു ജനങ്ങൾക്കിടയിലുള്ള സ്വാധീനവും വിലയിരുത്തി. 

ഇതിനു പിന്നാലെയാണു എഐസിസി നിർദേശ പ്രകാരം രേവന്ത് റെഡ്ഡിയും മല്ലു ഭട്ടി വിക്രമാർകയും പദയാത്രകൾ നടത്തിയത്. പുനഃസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യയോഗം ഹൈദരാബാദിൽ നടത്തിയതും സംസ്ഥാന തിരഞ്ഞെടുപ്പിന് കോൺഗ്രസ് നൽകുന്ന പ്രാധാന്യം വ്യക്തമാക്കി. യോഗത്തിനു പിന്നാലെ നടന്ന മഹാറാലി തെലങ്കാനയിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സോണിയ ഗാന്ധി തുടക്കമിടണമെന്നുള്ളതും ഹൈക്കമാൻഡിന്റെ നിർദേശമായിരുന്നു. 

തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിൽ യുപിഎ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്കുള്ള പങ്ക് ജനങ്ങളുടെ മനസ്സിൽ അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള പ്രചാരണമാണു കോൺഗ്രസ് നടത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്ത റാലികളിൽ ജനമിരമ്പിയാർത്തു. തെലങ്കാനയിലെ വിമതനീക്കം തടയാനും ഹൈക്കമാൻഡ് നേതൃത്വം നൽകി. ഇരുപതോളം മണ്ഡലങ്ങളിൽ വിമതസാന്നിധ്യം വിജയത്തിനു വിലങ്ങുതടിയാകുമെന്ന ഘട്ടത്തിൽ കെ.സി.വേണുഗോപാൽ ഹൈദരാബാദിൽ നേരിട്ടെത്തി. ഒരു പകലും രാത്രിയും നീണ്ട അനുനയനീക്കങ്ങൾക്കൊടുവിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം 15 മണ്ഡലങ്ങളിലെ വിമതർ പിൻവാങ്ങി. പ്രചാരണഘട്ടത്തിൽ 20 ദിവസത്തോളം വേണുഗോപാൽ തെലങ്കാനയിലുണ്ടായിരുന്നു. 

കോൺഗ്രസ് നേതാക്കളായ കനയ്യ കുമാർ, ജിഗ്നേഷ് മേവാനി എന്നിവർക്കൊപ്പം സുനിൽ കനഗൊലു (File Photo- Twitter/@goyatkulkin)

∙ കനഗൊലുവിന്റെ കർണാടക മോഡൽ 

കർണാടകയിൽ കോൺഗ്രസ് പ്രചാരണം ഏകോപിപ്പിച്ച തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗൊലു തന്നെയാണ് കർണാടകയിലും കോൺഗ്രസ് ‘വാർ റൂം’ നിയന്ത്രിച്ചത്. നിയമസഭാ മണ്ഡലങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച് മേൽനോട്ടച്ചുമതല കർണാടകയിലെ നേതാക്കൾക്കു നൽകി. കർണാടക മന്ത്രിസഭയിലെ 75% അംഗങ്ങളും തെലങ്കാനയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകാനെത്തി. 5 തലത്തിലുളള ഏകോപന സംവിധാനമാണ് ഒരുക്കിയത്. ഓരോ മേഖലയ്ക്കും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. പല ഘട്ടങ്ങളിലായി സർവേകൾ നടത്തി, നേട്ടവും കോട്ടവും കണ്ടെത്തി പരിഹരിച്ചു. വോട്ടർമാരുമായി ആശയവിനിമയം നടത്താൻ കോൾ സെന്ററുകൾ എല്ലാ മണ്ഡലങ്ങളിലും സ്ഥാപിച്ചു. 

തെലങ്കാനയിലെ കോൺഗ്രസ് വാർ റൂമുകളിൽ ഒന്നിന്റെ മുന്നിൽ നിൽക്കുന്ന പ്രവർത്തകർ. (ചിത്രം: മനോരമ)

∙ വിജയത്തിനു പിന്നിൽ കേരള നേതാക്കളും 

സ്ഥാനാർഥി നിർണയം മുതൽ വോട്ടെടുപ്പു വരെ നീളുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മലയാളി നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു പുറമേ കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എന്നിവർ പാർട്ടി ഏൽപ്പിച്ച റോളുകൾ ഗംഭീരമാക്കി. 

കെ.മുരളീധരൻ എംപിയായിരുന്നു സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ. എഐസിസി പ്രത്യേക നിരീക്ഷകനായി നിയോഗിച്ച രമേശ് ചെന്നിത്തല 15 ദിവസത്തോളമാണു തെലങ്കാനയിൽ പ്രചാരണത്തിനു നേതൃത്വം നൽകിയത്. 25 മണ്ഡലങ്ങളിൽ ചെന്നിത്തല നേരിട്ടെത്തി. പിണങ്ങിനിന്ന നേതാക്കളെ പ്രചാരണത്തിൽ സജീവമാക്കി.

സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കെ.മുരളീധരനെ സ്വീകരിക്കുന്ന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി. (Photo courtesy: X /@revanth_anumula)

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് മാസങ്ങളായി തെലങ്കാനയിലാണ്. തെലങ്കാനയെ 3 മേഖലകളാക്കി തിരിച്ച് 3 എഐസിസി സെക്രട്ടറിമാർക്ക് ചുമതല നൽകിയിരുന്നു. വിഷ്ണുനാഥിനു ചുമതലയുള്ള നിസാമാബാദ് മേഖലയിൽ കോൺഗ്രസ് മികച്ച വിജയം നേടി.