ഇംഗ്ലിഷ് സാഹിത്യത്തിലെ അതികായൻ ജോർജ് ബർണഡ് ഷാ 25ാം വയസ്സിൽ സമ്പൂർണ സസ്യഭുക്കായി. തീവ്ര സസ്യഭോജനവാദിയായ ഷെല്ലിയുടെ ഈരടികളാണ് ഷായ്ക്കു പ്രചോദനമായത്

ഇംഗ്ലിഷ് സാഹിത്യത്തിലെ അതികായൻ ജോർജ് ബർണഡ് ഷാ 25ാം വയസ്സിൽ സമ്പൂർണ സസ്യഭുക്കായി. തീവ്ര സസ്യഭോജനവാദിയായ ഷെല്ലിയുടെ ഈരടികളാണ് ഷായ്ക്കു പ്രചോദനമായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷ് സാഹിത്യത്തിലെ അതികായൻ ജോർജ് ബർണഡ് ഷാ 25ാം വയസ്സിൽ സമ്പൂർണ സസ്യഭുക്കായി. തീവ്ര സസ്യഭോജനവാദിയായ ഷെല്ലിയുടെ ഈരടികളാണ് ഷായ്ക്കു പ്രചോദനമായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷ് സാഹിത്യത്തിലെ അതികായൻ ജോർജ് ബർണഡ് ഷാ 25ാം വയസ്സിൽ സമ്പൂർണ സസ്യഭുക്കായി. തീവ്ര സസ്യഭോജനവാദിയായ ഷെല്ലിയുടെ ഈരടികളാണ് ഷായ്ക്കു പ്രചോദനമായത്: Never again may blood of bird or beast stain with its venemous stream a human feast.  

സസ്യാഹാരത്തിന്റെ പൊരുൾ തേടിയ ജീവശാസ്ത്രം പാരമ്പര്യത്തിന്റെ മൂലഘടകമായ ജീനിൽ എത്തി. സസ്യാഹാരത്തെ നിയന്ത്രിക്കുന്ന ജീനുകളുണ്ടോ? ശരീരം കെ‍ാഴുപ്പിനെ കൈകാര്യം ചെയ്യുന്നതിന്റെ പഠനമാണു ജീനുകളുടെ പങ്കും പ്രാധാന്യവും പ്രകടമാക്കിയത്.

ADVERTISEMENT

മാംസാഹാരവും സസ്യാഹാരവും തമ്മിലുള്ള മുഖ്യവ്യത്യാസം സങ്കീർണ കെ‍ാഴുപ്പു തന്മാത്രകളാണ്. സസ്യഭുക്കുകൾ ശരീരത്തിന് ആവശ്യമായ കെ‍ാഴുപ്പു തന്മാത്രകളെ സസ്യാഹാരത്തിൽ നിന്നുണ്ടാക്കുന്നു. സസ്യേതര ആഹാരത്തിൽനിന്നു മാത്രം കിട്ടുന്ന ക‍െ‍ാഴുപ്പു തന്മാത്രകളെയാണ് അവർ ഇങ്ങനെ  സവിശേഷമായി സൃഷ്ടിക്കുന്നത്. ബർണഡ് ഷായെപ്പോലെ സസ്യാഹാരത്തോടു ഭ്രമം മൂത്തു മാംസാഹാരത്തോടു വിട പറഞ്ഞവരെല്ലാം വിജയിച്ചിട്ടില്ല. മനംമടുത്ത്, മനശ്ശക്തി നശിച്ച് തിരിച്ചുപോയവരുണ്ട്. അവരുടെ ശരീരത്തിനു സസ്യോൽപന്നങ്ങളിൽനിന്ന് ആവശ്യമായ കെ‍ാഴുപ്പു തന്മാത്രകളെ സൃഷ്ടിക്കാൻ സാധിക്കാത്തതാകാം കാരണം. ഷായുടെ ജനിതകഘടന സസ്യാഹാര സൗഹൃദമായിരിക്കാം.  

സസ്യാഹാരം മാത്രം കഴിക്കുന്ന 5,324 പേരുടെയും മാംസാഹാരം കഴിക്കുന്ന 3,29,455 പേരുടെയും ആഹാര–ജനിതക വിശദാംശങ്ങളുള്ള ഗവേഷണ ഖനിയാണ് ബ്രിട്ടനിലെ ബയോ ബാങ്ക്. അതിനെ ആധാരമാക്കി അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ പ്രഫസർ നബീർ യസീൻ ആഹാര, ജനിതക ബന്ധത്തിന്റെ ചുരുളഴിക്കാൻ ശ്രമിച്ചു. സസ്യാഹാരവുമായി ചേ‍ർന്നുനിൽക്കുന്ന 3 ജീൻ വകഭേദങ്ങളെയും കെ‍ാഴുപ്പിനെ കൈകാര്യം ചെയ്യുന്നതും മസ്തിഷ്ക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതുമായ 31 ജീനുകളെയും ഗവേഷകർ തിരിച്ചറിഞ്ഞു. പോഷകാഹാരം സംബന്ധിച്ചു സാധാരണക്കാരന് ഉപദേശം നൽകാനും ലാബുകളിൽ കൃത്രിമമായി മാംസാഹാരം ഉൽപാദിപ്പിക്കാനും ഈ കണ്ടെത്തൽ സഹായകമാകും.

2012ൽനിന്നു 2019ൽ എത്തിയപ്പോൾ സസ്യഭുക്കുകളുടെ എണ്ണം ഇരട്ടിച്ചെന്നാണു ബ്രിട്ടനിലെ സസ്യാഹാര സെ‍ാസൈറ്റി അവകാശപ്പെടുന്നത്. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം, ജന്തുക്കളോടുള്ള അനുകമ്പ, കാലാവസ്ഥമാറ്റം എന്നിവയാണ് അവർ കണ്ട കാരണങ്ങൾ. ആഗോളതാപനത്തിന്റെ ഫലമായി ചില മരത്തവളകൾ സസ്യഭുക്കായെന്ന വിവരവും ഇതോടു ചേർത്തു വായിക്കാം.

വൃക്കരോഗത്തിൽനിന്നു വിമുക്തി നേടാൻ ഒരിക്കൽ ബർണഡ് ഷായ്ക്ക് മൃഗക്കരൾ കുറുക്കിയുണ്ടാക്കിയ രസം കുത്തിവച്ചു. അത് അദ്ദേഹത്തെ വേദനിപ്പിച്ചു.  

ADVERTISEMENT

ഒരു ഗവേഷണ ദുഃഖം: ഏഴു പതിറ്റാണ്ട് സസ്യാഹാരശീലം പിന്തുടർന്ന ബർണഡ് ഷായുടെ ജനിതകരഹസ്യം അറിയാനുള്ള സാധ്യത നമുക്കു നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികദേഹം ഭസ്മമാക്കി തോട്ടത്തിന്റെ നടവഴികളിൽ വിതറിപ്പോയി. അസ്ഥി, മജ്ജ എന്നിവ അവശേഷിച്ചിരുന്നെങ്കിൽ അതിൽ കുടികൊള്ളുന്ന രഹസ്യം പ്രഫ. യസീൻ കണ്ടെത്തിയേനെ...!

ചിത്രീകരണം ∙ മനോരമ

∙ പൂവൻകോഴിയോട് വിവേചനം

കോഴി വളർത്തൽ വലിയ കമ്പോളമാണ്, അതിൽ മുട്ടക്കോഴിയും (LAYER) ഇറച്ചിക്കോഴിയും (BROILER) ഉണ്ട്. ആഗോള മുട്ടക്കമ്പോളം ഇക്കെ‍ാല്ലം 30,00,000 കോടി രൂപയിലെത്തി. ഇറച്ചിക്കോഴി കമ്പോളം 37,50,000 കോടിയാണ്. ഇന്ത്യയുടെ കോഴിക്കമ്പോളവും ചില്ലറയല്ല; 1,90,000 കോടി രൂപ. കോഴി വ്യവസായിയുടെ കണ്ണു പിടക്കോഴിയിലാണ്. പൂവനെ വേണ്ടേ വേണ്ട. മുട്ടയിടാൻ കഴിയില്ല, മാംസത്തിനാണെങ്കിൽ മയവും പോരാ. തീറ്റ മുതലാവില്ല, കച്ചവടം കടത്തിൽ മുങ്ങും. ഏറ്റവും കുറവു തീറ്റകെ‍ാണ്ട് കുറഞ്ഞ സമയത്തിൽ കൂടുതൽ ഇറച്ചി നൽകുന്നതാണു പോൾട്രി വ്യവസായത്തിലെ ലക്ഷണമൊത്ത കോഴി. വലിയ തുടകളും നെഞ്ചുമാണ് ഉപഭോക്താവിനു പ്രിയങ്കരം.

വിരിഞ്ഞ് ഒരു ദിവസത്തിനകം ആണോ പെണ്ണോ എന്നു തിരിച്ചറിയാം. അതോടെ പൂവൻ കുഞ്ഞുങ്ങൾ അപ്രത്യക്ഷരാകുന്നു. വർഷം 700 കോടി പൂവൻ കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നുണ്ട് (Culling). കൺവെയർ ബെൽറ്റിലൂടെ മെല്ലെ കടത്തിവിട്ട് പെട്ടെന്നെ‍ാരു ഗ്രൈൻഡറിൽ വീഴ്ത്തി സെക്കൻഡിനുള്ളിൽ ജീവനില്ലാതാക്കുന്നു. ഇതിനെ ദയാഹത്യ എന്നു വ്യവസായലോകവും ക്രൂരകൃത്യം എന്നു ജീവിസ്നേഹികളും വ്യാഖ്യാനിക്കുന്നു. വേറെയും രീതികളുണ്ട്. ശ്വാസംമുട്ടിച്ചു കെ‍ാല്ലുന്നതിനു വായുസഞ്ചാരം നിർത്തൽ എന്നാണു പേര്. പ്രാണവായു കിട്ടാതെ പിടയുമ്പോൾ താപനില ഉയർത്തുകയും കാർബൺ ഡയോക്സൈഡ് കടത്തിവിടുകയും ചെയ്യുന്നു. അമേരിക്കയിൽ ഷോക്കേൽപിക്കലും വെള്ളത്തിൽ മുക്കിക്കൊല്ലലുമാണ്. 

ADVERTISEMENT

ക്രൂരവും നിയമവിരുദ്ധവുമായ ഹത്യയാണു വ്യവസായം പ്രയോഗിക്കുന്നത്. ഇവിടെയാണു ഗവേഷണത്തിന്റെ പ്രസക്തി. മുട്ടയുടെ നീളത്തിലും കുറുകെയുമുള്ള അളവിലെ അനുപാതം (ആകൃതി സൂചിക അഥവാ Shape Index), വ്യാപ്തം (volume), തൂക്കം എന്നിവ കണക്കിലെടുത്താൽ അകത്തു പിടയോ പൂവനോ എന്നു തിരിച്ചറിയാനാകുമെങ്കിലും കൃത്യത 80% മാത്രമാണ്. മുട്ടത്തോടും തെ‍ാട്ടുള്ള സ്തരവും പരിശോധിച്ചു ലിംഗനിർണയം നടത്തുന്ന ഓവോസെക്സിങ് (Ovosexing) രീതിക്കു 90% വിശ്വാസ്യതയുണ്ടെങ്കിലും സമയവും ചെലവും ഏറെ വേണം, പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. 

മുട്ട വിരിയാൻ 21 ദിവസമെടുക്കും. ഏഴാം ദിവസമാണ് മുട്ടയ്ക്കകത്തെ കോഴിക്കു‍‍ഞ്ഞ് വേദന അറിയാൻ തുടങ്ങുന്നത്. മ്യൂണിക് ടെക്നിക്കൽ സർവകലാശാലയിലെ ഗവേഷകർ മുട്ടയെ ഏഴാം ദിവസം മുതൽ 19–ാം ദിവസം വരെ നിരീക്ഷിച്ചു. ചലനം, തലച്ചോർ പ്രവർത്തനം, രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നീ നാലു കാര്യങ്ങളാണു നിരീക്ഷിച്ചത്. 13–ാം ദിവസം തലച്ചോർ പ്രവർത്തനം തുടങ്ങി. 16–ാം ദിവസം രക്തസമ്മർദം പ്രകടമായി. 17–ാം ദിവസം ഹൃദയമിടിപ്പു തുടങ്ങി. 18–ാം ദിവസം ശരീരം ഇളക്കാനും തുടങ്ങി. ജർമനിയിൽ അടുത്ത വർഷം നടപ്പാക്കാനിരിക്കുന്ന നിയമമനുസരിച്ച് പൂവൻഭ്രൂണമുള്ളവയെ ഏഴാം ദിവസത്തിനു മുൻപു നശിപ്പിച്ചിരിക്കണം.  

പൂവൻമുട്ടകളെ തിരിച്ചറിയാൻ ഏറ്റവും ഫലപ്രദമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതു നമ്മുടെ സി.വി.രാമന്റെ സ്വന്തം രാമൻ സ്പെക്ട്രോസ്കോപ്പിയാണ്. മൂന്നു ദിവസമായ മുട്ടയിലൂടെ കടത്തിവിടുന്ന പ്രകാശം പിടയെയും പൂവനെയും വേർതിരിച്ചു കണ്ടെത്തുന്നു. പ്രകാശകിരണം ഭ്രൂണാവസ്ഥയിലുള്ള കോഴിക്കുഞ്ഞിൽ തട്ടി ചിതറുമ്പോൾ ചോരക്കുഴലുകളിലുള്ള രാസവസ്തുക്കളാണു പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നത്. അതോടെ ആ മുട്ടകൾ മാറ്റാം. കുഞ്ഞായി വിരിഞ്ഞു പുറത്തുവന്നശേഷം കൊല്ലപ്പെടുന്നത് ഒഴിവാകും.  സി.വി.രാമനു നൊബേൽ സമ്മാനം നേടിക്കൊടുത്ത രാമൻ പ്രഭാവം (Raman Effect) വർഷം 700 കോടി പൂവൻ കുഞ്ഞുങ്ങൾക്കു ശാപമോക്ഷം നൽകുന്നു.