ധന പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വിലപിക്കാത്ത സമയം പൊതുവേ കുറവാണ്. ട്രഷറി പൂട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ പലപ്പോഴും ചെന്നെത്തിയിട്ടുമുണ്ട്. ശമ്പളവും പെൻഷനും മുടങ്ങുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ലാതായിട്ടുണ്ട്. എന്നാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിവരുന്നത് പൊതു സമൂഹത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതും. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ ആർ.എസ്.ശശികുമാർ ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്.

ധന പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വിലപിക്കാത്ത സമയം പൊതുവേ കുറവാണ്. ട്രഷറി പൂട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ പലപ്പോഴും ചെന്നെത്തിയിട്ടുമുണ്ട്. ശമ്പളവും പെൻഷനും മുടങ്ങുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ലാതായിട്ടുണ്ട്. എന്നാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിവരുന്നത് പൊതു സമൂഹത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതും. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ ആർ.എസ്.ശശികുമാർ ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധന പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വിലപിക്കാത്ത സമയം പൊതുവേ കുറവാണ്. ട്രഷറി പൂട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ പലപ്പോഴും ചെന്നെത്തിയിട്ടുമുണ്ട്. ശമ്പളവും പെൻഷനും മുടങ്ങുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ലാതായിട്ടുണ്ട്. എന്നാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിവരുന്നത് പൊതു സമൂഹത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതും. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ ആർ.എസ്.ശശികുമാർ ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധന പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വിലപിക്കാത്ത സമയം പൊതുവേ കുറവാണ്. ട്രഷറി പൂട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ പലപ്പോഴും ചെന്നെത്തിയിട്ടുമുണ്ട്. ശമ്പളവും പെൻഷനും മുടങ്ങുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ലാതായിട്ടുണ്ട്. എന്നാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിവരുന്നത് പൊതു സമൂഹത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതും. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ ആർ.എസ്.ശശികുമാർ ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്. 

എട്ടു പേജുള്ള നിവേദനത്തിൽ സർക്കാരിന്റെ ധന പ്രതിസന്ധി വ്യക്തമാക്കുന്ന 12 കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിലെല്ലാം ചീഫ് സെക്രട്ടറിയോടു ഗവർണർ വിശദീകരണം തേടിയിരിക്കുകയാണ്. സംസ്ഥാനം ധനകാര്യ അടിയന്തരാവസ്ഥയെ നേരിടേണ്ടി വരുമോയെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ മാത്രമല്ല പൊതു സമൂഹവും പങ്കുവയ്ക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധത്തിന്റെ അനന്തരഫലമായി ഇതിനെ കൂട്ടിവായിക്കുന്നവരുമുണ്ട്. സർക്കാരിന്റെ ധന പ്രതിസന്ധിയുടെ യഥാർ‌ഥ ചിത്രം എന്താണ്? സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണോ നിലവിലുള്ളത്? ധനകാര്യ വിദഗ്ധയും യൂണിവേഴ്സിറ്റി കോളജ് മുൻ അധ്യാപികയുമായ ഡോ. മേരി ജോർജ് മനോരമ ഓൺലൈൻ പ്രീമിയത്തോടു വിശദമായി സംവദിക്കുന്നു. 

ഡ‍ോ. മേരി ജോർജ്
ADVERTISEMENT

∙ എന്താണ് ധനകാര്യ അടിയന്തരാവസ്ഥ?

ഇന്ത്യൻ ഭരണഘടനയുടെ 360 (1) അനുച്ഛേദത്തിലാണ് ധനകാര്യ അടിയന്തരാവസ്ഥയെപ്പറ്റി പറയുന്നത്. ഇന്ത്യയുടെ രാഷ്ട്രപതിക്കാണ് അതിനുള്ള അവകാശം. സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിയെക്കുറിച്ച് നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷം അത്യാവശ്യമെന്നു കണ്ടാൽ രാഷ്ട്രപതിക്ക് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. അതു നിലവിൽ വന്നു കഴിഞ്ഞാൽ കേന്ദ്ര സർക്കാർ രാഷ്ട്രപതിക്കു നൽകുന്ന മാർഗ നിർദേശ പ്രകാരമായിരിക്കും സംസ്ഥാനത്തിന്റെ ചെലവ്, വരുമാന സമാഹരണം എന്നിവയിലൊക്കെ തീരുമാനമുണ്ടാവുക. ഇക്കാര്യത്തിൽ കേന്ദ്ര നിർദേശത്തിനനുസൃതമായി സംസ്ഥാനത്തിനു നീങ്ങേണ്ടി വരും. ഇന്ത്യയിൽ‌ എവിടെയും ഇതുവരെ ധനകാര്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടില്ല.

∙ ഒരു ഫെഡറൽ സംവിധാനത്തിൽ ഇത്തരം നടപടികൾ ആശാസ്യമാണോ?

ഫെഡറൽ സംവിധാനത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പോലൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്ഷേ 1990–91 വർഷത്തിൽ  കേന്ദ്ര സർക്കാർ ഇത്തരമൊരു കടുത്ത ധന പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ട്. അനിയന്ത്രിതമായി കടമെടുത്തുള്ള വികസനത്തിന്റെ അനന്തരഫലമായിരുന്നു അത്. 1980 മുതൽക്കാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഈ വഴിയിലേക്കു നീങ്ങിത്തുടങ്ങിയത്. 10 വർഷമായപ്പോഴേക്കും കേന്ദ്ര സർക്കാർ കടുത്ത ധന പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കുമാണ് എത്തിച്ചേർന്നത്. കേന്ദ്രത്തിന്റെ മൊത്തം കടമെന്നു പറയുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും കടം ചേർത്തുവയ്ക്കുന്നതാണ്. സംസ്ഥാനങ്ങൾ എടുക്കുന്ന ഏതു തരം കടത്തിന്റെയും ബാധ്യത അന്തിമമായി കേന്ദ്ര സർക്കാരിനുമേലാണ് വന്നു ചേരുന്നത്. അതുകൊണ്ടാണ് കടമെടുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും റിസർവ് ബാങ്കുമൊക്കെ കർശനമായ നിലപാട് സ്വീകരിക്കുന്നത്. 

കേരളത്തിലെ സാഹചര്യം പരിശോധിച്ചാൽ 2000 മുതൽ ഇവിടെ ധന പ്രതിസന്ധിയുണ്ട്. അഞ്ചാം കേന്ദ്ര ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചത് 1997–98ലാണ്. അതു കേരളത്തിൽ നടപ്പിലാക്കിയത് 2000– 2001ലാണ്. അന്നു മുതലാണ് സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയത്.

ഡോ. മേരി ജോർജ്

ADVERTISEMENT

കേരളത്തിലെ സാഹചര്യം പരിശോധിച്ചാൽ 2000 മുതൽ ഇവിടെ ധന പ്രതിസന്ധിയുണ്ട്. അഞ്ചാം കേന്ദ്ര ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചത് 1997–98ലാണ്. അതു കേരളത്തിൽ നടപ്പിലാക്കിയത് 2000– 2001ലാണ്. അന്നു മുതലാണ് സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയത്. ഈ പ്രതിസന്ധി കൂടിക്കൂടി വന്നു. എന്നാൽ ഇത്ര വഷളായ ഒരു സാഹചര്യം ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇത് അത്യപൂർവമായ സാഹര്യമാണ്. കേന്ദ്ര സർക്കാർ എന്തെങ്കിലും കടുത്ത നടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഞങ്ങൾക്കൊക്കെ ഭയമുണ്ട്.

∙ സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിയുടെ യഥാർഥ ചിത്രം എന്താണ്? 

ഭീമമായ റവന്യു കുടിശികയാണ് വിവിധ സർക്കാർ വകുപ്പുകൾ പിരിച്ചെടുക്കാനുള്ളത്. 2023 സെപ്റ്റംബറിൽ പുറത്തുവന്ന സിഎജി റിപ്പോർട്ട് പരിശോധിച്ചാൽ ആ ചിത്രം വ്യക്തമാകും. 9 ബുക്കുകളടങ്ങുന്നതാണ് ആ റിപ്പോർട്ട്. അതിൽ റവന്യു സെക്ടർ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നത് 2022–23 വർഷത്തിൽ നികുതി- നികുതിയേതര മേഖലകളിൽ സംസ്ഥാനം 28,258.39 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ്. ഇതിൽ 13,410.12 കോടിയിലധികം ജിഎസ്ടി വഴി പിരിച്ചെടുക്കാനുള്ളതാണ്. 

Photo: AFP

മോട്ടർ വാഹന വകുപ്പ് 2868.47 കോടി, ഇലക്ട്രിസിറ്റി ബോർഡ്– 3118.50 കോടി, റജിസ്ട്രേഷൻ വകുപ്പ് 590.86 കോടി, വനംവകുപ്പ് 377.07 കോടി, പൊലീസ് വകുപ്പ് 346.64 കോടി, എക്സൈസ് 281.63 കോടി, മൈനിങ് ആൻഡ് ജിയോളജി 163.81 കോടി, ഇങ്ങനെ പോകുന്നു പിരിച്ചെടുക്കാനുള്ള റവന്യു കുടിശിക. ഇതൊക്കെ സാധാരണ ജനം ഖജനാവിലേക്ക് അടയ്ക്കുന്ന തുകയാണ്. എന്നാൽ അത് അവിടേക്ക് എത്തുന്നില്ല. റവന്യു വരുമാനത്തിന്റെ 24.23 ശതമാനമാണ് പിരിച്ചെടുക്കാനുള്ളത്. അതു കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിനു പകരം അത്തരത്തിൽ കുടിശിക പിരിച്ചെടുക്കാനില്ലെന്നും ധന പ്രതിസന്ധിക്കു കാരണം കേന്ദ്രം തഴയുന്നതാണെന്നുമൊക്കെയാണ് സംസ്ഥാനത്തിന്റെ വാദം. അത് കള്ള പ്രചാരണമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ പറ്റിച്ചുവെന്നാണ് സംസ്ഥാനത്തിന്റെ മറ്റൊരു വാദം. അതും ശരിയല്ല. 

ADVERTISEMENT

∙ കേന്ദ്ര‌ സർക്കാരിന്റെ നയ സമീപനങ്ങൾ സംസ്ഥാനത്തിന് എത്രമാത്രം തിരിച്ചടിയായിട്ടുണ്ട്?

കേന്ദ്ര സർക്കാരിന്റെ നയ സമീപനങ്ങൾ മുഴുവൻ ശരിയാണെന്ന അഭിപ്രായം എനിക്കില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിലപാടു മാറ്റവും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണെന്നു പറയേണ്ടി വരും. ധനകാര്യ കമ്മിഷനുകളുടെ മാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനം ജനസംഖ്യയാണ്. ഇതുവരെയുള്ള  14 കമ്മിഷനുകളും 1971ലെ ജനസംഖ്യയാണു ഏറ്റവും പ്രധാനമായി കണക്കിലെടുത്തിരുന്നത്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ പരിഗണിച്ചത് 2011ലെ ജനസംഖ്യയാണ്. 1971ലെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ 3.83 ശതമാനമായിരുന്നു കേരളത്തിലെ ജനസംഖ്യ. എന്നാൽ 2011 മുതലുള്ള കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യ 2.62 ശതമാനമാണ്. ഇന്ത്യയുടെ ജന സംഖ്യാ നയം കൃത്യമായി പാലിച്ചതുകൊണ്ടാണ് ഈ കുറവുണ്ടായത്. 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (Photo by Punit PARANJPE / AFP)

ജനസംഖ്യാ നയം കൃത്യമായി പിന്തുടർന്ന സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യയിലുള്ളത്. അതിന്റെ പേരിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ നികുതി വിഹിതം വെട്ടിക്കുറച്ചത് ഒരു ശിക്ഷ പോലെ അനുഭവപ്പെട്ടാൽ അതു സ്വാഭാവികമാണ്. പതിനാലാം കമ്മിഷൻ കേരളത്തിന് അനുവദിച്ച നികുതി വിഹിതം 2.53 ശതമാനമാണ് . എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലമായപ്പോൾ അത് 1.93 ശതമാനമായി കുറഞ്ഞു. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഇത്തരത്തിലുള്ള തിരിച്ചടി കിട്ടി. കേരളത്തിനേക്കാൾ ഇരട്ടി നഷ്ടമാണ് കർണാടകയ്ക്കുണ്ടായത്. 

സംസ്ഥാനത്തിന്റെ കടം പരിധി വിടാതിരിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഒരു സംസ്ഥാനം കടക്കെണിയിലേക്കു പോയാൽ അതു പരിഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുമേൽ വന്നു ചേരും. 1990–91ൽ അത്തരം ഒരു പ്രതിസന്ധി  അനുഭവിച്ചതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ കരുതലോടെ നീങ്ങുന്നത്.

ജനസംഖ്യാ മാനദണ്ഡത്തിൽ വന്ന പുതിയ സമീപനം സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ധനകാര്യ കമ്മിഷനു വീഴ്ചവരുത്തിയെന്നു പറയാതിരിക്കാനാവില്ല. ഇക്കാര്യം മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൃത്യമായ ഒരു നിലപാട് എടുക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധനകാര്യ കമ്മിഷനെ പൂർണമായി കുറ്റം പറയാനും കഴിയില്ല. കമ്മിഷൻ നിലവിൽ വന്നു കഴിഞ്ഞാൽ പ്രാഥമിക ചർച്ചകൾക്കായി ഉദ്യോഗസ്ഥരെ എല്ലാ സംസ്ഥാനങ്ങളിലേക്കും നിയോഗിക്കാറുണ്ട്. പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ് ) സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യുകയെന്നതാണ് അവരുടെ നിയോഗം. അപകടകരമായ എന്തെങ്കിലുമുണ്ടെങ്കിൽ അതിൽ മാറ്റം വരുത്താനുള്ള ശ്രമം ഈ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്കു നടത്താൻ കഴിയും. അക്കാര്യത്തിൽ നമ്മുടെ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ചവന്നിട്ടുണ്ടോയെന്നു പരിശോധിക്കണം.

പക്ഷപാതപരമായും ഏകപക്ഷീയമായും  ഒരു മാനദണ്ഡം സ്വീകരിക്കാനോ ആരോടും പക്ഷപാതപരമായി ഇടപെടാനോ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ധനകാര്യ കമ്മിഷന് കഴിയില്ല. സംസ്ഥാനങ്ങളുമായി നികുതി വിഹിതം പങ്കുവയ്ക്കുന്നതിൽ പ്രതിശീർഷ വരുമാനമാണ് മറ്റൊരു പ്രധാന ഘടകം. കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങൾക്കായിരിക്കും കേന്ദ്ര വിഹിതം കൂടുതൽ ലഭിക്കുക. പ്രതിശീർഷ വരുമാനത്തിൽ കേരളം എട്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ കേരളത്തിനു ലഭിക്കുന്ന വിഹിതം ഇനിയും കുറയും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിശീർഷ വരുമാനം വളരെ കുറവാണ്. ജനസംഖ്യയും കൂടുതലാണ്. ഈ മാനദണ്ഡങ്ങൾ കണക്കാക്കുമ്പോൾ കേന്ദ്ര വിഹിതം കൂടുതൽ ലഭിക്കുക ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കായിരിക്കും.

സെക്രട്ടറിയേറ്റ് മന്ദിരം (ഫയൽ ചിത്രം ∙ മനോരമ)

എന്നാൽ റവന്യു കമ്മിയുമായി ബന്ധപ്പെട്ട ഗ്രാന്റ് ഈ സംസ്ഥാനങ്ങളിലേക്കാൾ കൂടുതൽ ലഭിക്കുന്നത് കേരളത്തിനാണെന്നു മറക്കരുത്. കേരളത്തിന് റവന്യു കമ്മി ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എയ്ഡഡ് മേഖലയ്ക്കു നൽകുന്ന പിന്തുണയാണ്. ഈ മേഖലയിൽ ശമ്പളവും പെൻഷനുമൊക്കെ നൽകുന്നത് സംസ്ഥാന സർക്കാരാണ്. സംസ്ഥാനത്തിന്റെ റവന്യു ചെലവിന്റെ 20 ശതമാനമോ കൂടുതലോ എയ്ഡഡ് മേഖലയിൽ ചെലവഴിക്കാറുണ്ട്. മാനവ വിഭവ ശേഷിയുടെ കാര്യത്തിൽ മുന്നിലാണെന്ന് 1980 മുതൽ കേരളം അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം വിദ്യാഭ്യാസമാണ്. മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ എയ്ഡഡ് മേഖലയുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് ഈ മേഖലയെ തള്ളിക്കളയാൻ കഴിയില്ല. 

∙ കടമെടുക്കൽ പരിധിയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണെന്നാണല്ലോ ധനകാര്യ മന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിൽ എത്ര മാത്രമാണ് വസ്തുത? 

സംസ്ഥാനത്തിന്റെ കടം പരിധി വിടാതിരിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഒരു സംസ്ഥാനം കടക്കെണിയിലേക്കു പോയാൽ അതു പരിഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുമേൽ വന്നു ചേരും. 1990–91ൽ അത്തരം ഒരു പ്രതിസന്ധി  അനുഭവിച്ചതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ കരുതലോടെ നീങ്ങുന്നത്. അതിന്റെ തുടർച്ചയാണ് ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട്. അതതു വർഷം എടുക്കുന്ന കടം ജിഎസ്ഡിപിയുടെ 3 ശതമാനത്തിൽ കൂടാ‍ൻ പാടില്ലെന്നതാണ് അതിലെ ഒരു വ്യവസ്ഥ. സഞ്ചിത കടം (സംസ്ഥാനം രൂപം കൊണ്ട 1956 മുതൽ ഇതുവരെ എടുത്ത കടം) ജിഎസ് ഡിപിയുടെ 29 ശതമാനത്തിന്റെ താഴെ നിൽക്കണം, റവന്യു കമ്മി അഞ്ചുവർഷം കൊണ്ട് ഇല്ലാതാക്കണം എന്നിവയാണ് മറ്റു വ്യവസ്ഥകൾ. 

ഖജനാവിനെ കാലിയാക്കിക്കൊണ്ടുള്ള ധൂർത്താണ് നവകേരള സദസ്സും കേരളീയവും. ഒരു കാരണവശാലും ബജറ്റിൽ പറയാത്ത ഇത്തരം ഭീമമായ ചെലവുകൾ നടത്താൻ പാടില്ലാത്തതാണ്. നവകേരള സദസ്സിന്റെ നടത്തിപ്പിന് തുക അനുവദിക്കാനുള്ള ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമില്ല.

ഡോ. മേരി ജോർജ്

റവന്യു കമ്മി പൂജ്യമാക്കണമെന്നതിന്റെ അർഥം റവന്യു ചെലവും വരവും ഒരുപോലെയാകണമെന്നാണ്. കേരളം ഈ നിയമം പാസാക്കിയത് 2003ലാണ് 20 വർഷം പിന്നിട്ടിട്ടും നമ്മുടെ റവന്യു കമ്മി പൂജ്യമായില്ലെന്നു മാത്രമല്ല കൂടിക്കൊണ്ടിരിക്കുകയുമാണ്. സഞ്ചിത കടമാകട്ടെ 2016നു ശേഷമുള്ള എല്ലാ വർഷവും 29 ശതമാനത്തിനു മുകളിലേക്കു പോയി. 2019–20ൽ അത് 32 ശതമാനത്തിലെത്തി. 2021 മുതൽ അത് 35 ശതമാനത്തിനു മുകളിലേക്കു നീങ്ങിത്തുടങ്ങി. ഭൂരിഭാഗം സംസ്ഥാനങ്ങളും  സഞ്ചിത കടത്തിന്റെ ജിഎസ്ഡിപി അനുപാതം 29 ശതമാനത്തിനു താഴെ നിർത്താൻ ശ്രദ്ധിക്കുമ്പോൾ കേരളത്തിന്റെ ബാധ്യത ഉയർന്നുകൊണ്ടിരിക്കുകയാണ്. 

സംസ്ഥാനങ്ങളുടെ കടബാധ്യതയെപ്പറ്റി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും അവസാനം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബംഗാളാണ് ഏറ്റവും മുന്നിൽ. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 38.3 ശതമാനം വരും ഇത്. കേരളം രണ്ടാം സ്ഥാനത്താണ് 36.5 ശതമാനം. മൂന്നാം സ്ഥാനത്ത് രാജസ്ഥാനാണ്. 35. ഇതിനു പുറമേയാണ് കിഫ്ബി വഴിയും സാമൂഹിക സുരക്ഷാ പദ്ധതിയുടെ പേരിലും കടമെടുക്കാൻ ശ്രമിക്കുന്നത്. കടം ഇങ്ങനെ ഉയരുന്നതിനെത്തുടർന്നാണ് കേരളത്തിന്റെ ജിഎസ്ഡിപി അനുപാതം കൂടുന്നതിനനുസരിച്ച് റിസർവ് ബാങ്ക് വഴി എടുക്കുന്ന കടത്തിന് പലിശ 7 മുതൽ 9 ശതമാനംവരെ കേന്ദ്രം വർധിപ്പിച്ചു തുടങ്ങിയത്. 

റിസർവ് ബാങ്കിനു മുന്നിൽനിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)

അതിനു മുൻപ് റിസർവ് ബാങ്ക് വഴി നമ്മുടെ കടപ്പത്രങ്ങൾ വിൽക്കുമ്പോൾ 4 മുതൽ 5 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുമായിരുന്നു. അതിനെ മറികടക്കാനാണ് സംസ്ഥാനം കിഫ്ബി വഴിയും സാമൂഹിക സുരക്ഷാ പദ്ധതി വഴിയും കടമെടുത്തു തുടങ്ങിയത്. അത് ബജറ്റിനു പുറത്താണെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. അത് കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാന സർക്കാർ നൽകുന്ന ഉറപ്പിന്റെ പുറത്താണ് കിഫ്ബിയിലേക്കു നിക്ഷേപം എത്തുന്നത്. ആ ഉറപ്പു പാലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയാതെ വരുന്ന ഘട്ടത്തിൽ രക്ഷയ്ക്കെത്തുന്നത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനത്തിന്റെ ഉറപ്പിന്റെ പേരിൽ നടത്തിയ നിക്ഷേപങ്ങളുടെ ബാധ്യത കേന്ദ്ര സർക്കാരിന്റെ ചുമലിലേക്ക് എത്തിച്ചേരുമെന്നു സാരം. അതുകൊണ്ടാണ് കേന്ദ്രവും സിഎജിയുമൊക്കെ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കുന്നത്. അപ്പോഴാണ്  വായ്പയെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയെന്ന സംസ്ഥാനം വിലപിക്കുന്നത്. 

∙ സംസ്ഥാനത്തിന്റെ കടത്തിന്റെ യഥാർഥ ചിത്രം എന്താണ്?

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2023–24 വർഷത്തെ ബജറ്റ് രേഖയിൽ വ്യക്തമാക്കുന്നത് നമ്മുടെ സഞ്ചിത കടം 4, 08,164 കോടിയാണെന്നാണ്. റിസർവ് ബാങ്കിന്റെ പുനഃപരിശോധനയിൽ വ്യക്തമായത് അത് 4.29 ലക്ഷം കോടിയാകുമെന്നാണ്. നമ്മുടെ മൊത്തം ആഭ്യന്തര വളർച്ച 11,32,194.01 കോടിയാണ്. അതിന്റെ 29 ശതമാനമാണ് നമുക്കു കടമെടുക്കാവുന്നത്. എന്നാൽ ഇപ്പോൾ കടമെടുത്തിരിക്കുന്നത് 36.05 ശതമാനമാണ്. ‌ഈ സംസ്ഥാനം കേന്ദ്രത്തിന്റെ ഒരു നിയമങ്ങളും അംഗീകരിക്കാതെ ഇഷ്ടപ്രകാരം കടമെടുക്കുകയും ധൂർത്തടിക്കുകയും ചെയ്യുകയാണ്. അങ്ങനെ ലക്കും ലഗാനുമില്ലാകെ ഈ സർക്കാർ ജനങ്ങളെ കടത്തിൽ മുക്കിക്കൊല്ലുകയാണ്

കെ.എൻ.ബാലഗോപാൽ (ചിത്രം ∙ ജോസ്‍കുട്ടി പനയ്ക്കൽ ∙ മനോരമ)

∙ എന്താണ് ഇതിനു പരിഹാരം?

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ 5 വർഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്കരണം എന്നു വേണ്ടെന്നു വയ്ക്കുന്നോ അന്നു മാത്രമേ കേരളം കടബാധ്യതയിൽനിന്ന് കരകയറുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളെല്ലാം 10 വർഷത്തെ ശമ്പള പരിഷ്കരണത്തിലേക്കു നീങ്ങിക്കഴിഞ്ഞു. അങ്ങനെ വന്നാൽ ആദ്യത്തെ രണ്ടു വർഷത്തിനുള്ളിൽ റവന്യു കമ്മി നമുക്കു നിയന്ത്രിച്ചു നിർത്താനാകും. കടം വാങ്ങുന്ന പണം പ്രത്യുൽപന്നപരമായ മേഖലകളിലേക്കു വിന്യസിക്കാൻ കഴിയും. കേരളത്തിനു കര കയറാനുള്ള മാർഗം ഇതു മാത്രമാണ്. 

∙ നവകേരള സദസ്സുമായി മന്ത്രിസഭ ജനങ്ങളുടെ അടുക്കലേക്കു നീങ്ങുകയാണല്ലോ? അതു നൽകുന്ന സന്ദേശം എന്താണ്? 

ഖജനാവിനെ കാലിയാക്കിക്കൊണ്ടുള്ള ധൂർത്താണ് നവകേരള സദസ്സും കേരളീയവും. ഒരു കാരണവശാലും ബജറ്റിൽ പറയാത്ത ഇത്തരം ഭീമമായ ചെലവുകൾ നടത്താൻ പാടില്ലാത്തതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽനിന്ന് ഈ പരിപാടിക്കു ‌വിഹിതം ചോദിക്കുന്നത് അവയുടെ അധികാരത്തിലേക്കു കടന്നു കയറുന്ന നടപടിയാണ്. ഭരണഘടന പ്രകാരം പ്രവർത്തിക്കേണ്ട സ്വയംഭരണ സ്ഥാപനങ്ങളാണിവ. തനതു ഫണ്ട് എങ്ങനെ സമാഹരിക്കണമെന്നും എങ്ങനെ ചെലവഴിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ അവകാശം ഈ സ്ഥാപനങ്ങൾക്കു മാത്രമാണ്. അതിൽ വിഹിതം ചോദിക്കാനൊന്നും സംസ്ഥാന സർക്കാരിന് അധികാരമില്ല. നവകേരള സദസ്സിന്റെ നടത്തിപ്പിന് തുക അനുവദിക്കാനുള്ള ബാധ്യതയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കില്ല. 

നവകേരള യാത്രയിൽ നിന്ന് (ചിത്രം ∙മനോരമ)

ജനങ്ങൾ തിരഞ്ഞെടുത്ത ഭരണ സമിതികളെ സർക്കാരിന്റെ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി സമ്മർദത്തിലാക്കാൻ സെക്രട്ടറിമാരെ ഒരുകാരണവശാലും അനുവദിക്കരുത്. അവർ ഭരണ സമിതികൾക്കു വിധേയപ്പെട്ടു പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവിൽ നിർമിച്ച സ്റ്റേഡിയങ്ങളും സ്കൂളുകളുടെ ചുറ്റുമതിലുകളും നവകേരള സദസ്സിനു വേണ്ടി പൊളിച്ചിട്ടുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ നവീകരിക്കാൻ ഈ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ പണം കണ്ടെത്തേണ്ടി വരും. അത് വലിയ ബാധ്യതയാണ് സൃഷ്ടിക്കാൻ പോകുന്നത്. അവ വർഷങ്ങളോളം ഇങ്ങനെതന്നെ കിടക്കാനും സാധ്യതയുണ്ട്. കേന്ദ്രത്തിന്റെ ഫെഡറൽ നയത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാർ പ്രാദേശിക സർക്കാരുകളോട് ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ തീരെ ആശാ‌സ്യമല്ല.

English Summary:

Is There a Necessity For The Imposition of a Financial Emergency in Kerala? Economist Dr. Mary George Explains.