2022ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സമയത്ത് അരങ്ങേറിയ നോൺ വെജ് വിവാദത്തിനു പിന്നാലെ ഇനി സ്കൂൾ ഊട്ടുപുരകളിലേക്ക് ഇല്ല എന്നു പഴയിടം മോഹനൻ നമ്പൂതിരി തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം തീരുമാനം മാറ്റി. തുടർന്ന് എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേള, സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം തുടങ്ങി സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി നടന്ന കലാമേളകൾക്കെല്ലാം ഭക്ഷണമൊരുക്കിയത് പഴയിടവും സംഘവുമായിരുന്നു. മാത്രമല്ല 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും പഴയിടം ഒരുക്കുന്ന രുചിക്കൂട്ട് കൗമാര കലാകാരന്മാരെ തേടിയെത്തും. സത്യത്തിൽ കലോത്സവ വേദികളുടെ ഭാഗമാണ് പഴയിടം എന്ന നാലക്ഷരം. ഉപ്പില്ലാത്ത കറിയില്ലെന്നതു പോലെ പഴയിടം ഇല്ലാതെ എന്തു കലോത്സവം. അണിയറയിൽ കുട്ടികൾ ചിലങ്ക അണിയുമ്പോൾ ഊട്ടുപുരയിൽ അടുപ്പു കൂട്ടാതിരിക്കാൻ മോഹനൻ നമ്പൂതിരിക്കു കഴിയില്ലെന്നതാണു യാഥാർഥ്യം. ഒരുപക്ഷേ കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തെ വീട്ടിൽ ചെറിയ തോതിൽ ആരംഭിച്ച പാചകത്തിൽനിന്ന് ഇന്ന് കേരളത്തിലെ വിവിധ ഇടങ്ങളിൽ റസ്റ്ററന്റുകൾ തുറക്കുന്ന ബ്രാൻഡ് എന്ന നിലയിലേക്ക് പഴയിടം വളർന്നതിന്റെ പിന്നിലും ഈ അർപ്പണബോധമാകും. ആ അർപ്പണ ബോധമാണ് ഇന്ന് വിേദശങ്ങളിലടക്കം സദ്യകൾക്കും മറ്റും നേതൃത്വം നൽകുന്നതിലേക്കും വഴിതെളിച്ചത്. കാറ്ററിങ് ചെയ്യുന്നവർ ഒട്ടേറെയുള്ള കേരളത്തിൽ എന്താണ് പഴയിടത്തെ വേർതിരിച്ചു നിർത്തുന്നത്? കലോത്സവത്തിൽ നോൺ വെജ് വിളമ്പണമെന്നതു സംബന്ധിച്ച വിവാദം അദ്ദേഹത്തെ ബാധിച്ചത് എങ്ങനെയാണ്? പിന്നീട് തീരുമാനം മാറ്റി കലോത്സവ വേദിയിലേക്ക് തിരിച്ചു വരാൻ എന്തായിരുന്നു കാരണം? നല്ല ഭക്ഷണം എന്നാൽ വെജിറ്റേറിയൻ ഭക്ഷണമാണോ? സസ്യേതര ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമെന്താണ്? ഊട്ടുപുരയിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് പഴയിടം മനസ്സിന്റെ കലവറ തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സമയത്ത് അരങ്ങേറിയ നോൺ വെജ് വിവാദത്തിനു പിന്നാലെ ഇനി സ്കൂൾ ഊട്ടുപുരകളിലേക്ക് ഇല്ല എന്നു പഴയിടം മോഹനൻ നമ്പൂതിരി തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം തീരുമാനം മാറ്റി. തുടർന്ന് എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേള, സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം തുടങ്ങി സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി നടന്ന കലാമേളകൾക്കെല്ലാം ഭക്ഷണമൊരുക്കിയത് പഴയിടവും സംഘവുമായിരുന്നു. മാത്രമല്ല 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും പഴയിടം ഒരുക്കുന്ന രുചിക്കൂട്ട് കൗമാര കലാകാരന്മാരെ തേടിയെത്തും. 

സത്യത്തിൽ കലോത്സവ വേദികളുടെ ഭാഗമാണ് പഴയിടം എന്ന നാലക്ഷരം. ഉപ്പില്ലാത്ത കറിയില്ലെന്നതു പോലെ പഴയിടം ഇല്ലാതെ എന്തു കലോത്സവം. അണിയറയിൽ കുട്ടികൾ ചിലങ്ക അണിയുമ്പോൾ ഊട്ടുപുരയിൽ അടുപ്പു കൂട്ടാതിരിക്കാൻ മോഹനൻ നമ്പൂതിരിക്കു കഴിയില്ലെന്നതാണു യാഥാർഥ്യം. ഒരുപക്ഷേ കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തെ വീട്ടിൽ ചെറിയ തോതിൽ ആരംഭിച്ച പാചകത്തിൽനിന്ന് ഇന്ന് കേരളത്തിലെ വിവിധ ഇടങ്ങളിൽ റസ്റ്ററന്റുകൾ തുറക്കുന്ന ബ്രാൻഡ് എന്ന നിലയിലേക്ക് പഴയിടം വളർന്നതിന്റെ പിന്നിലും ഈ അർപ്പണബോധമാകും. ആ അർപ്പണ ബോധമാണ് ഇന്ന് വിദേശങ്ങളിലടക്കം സദ്യകൾക്കും മറ്റും നേതൃത്വം നൽകുന്നതിലേക്കും വഴിതെളിച്ചത്. 

പഴയിടം മോഹനൻ നമ്പൂതിരി. (ചിത്രം: മനോരമ)
ADVERTISEMENT

കാറ്ററിങ് ചെയ്യുന്നവർ ഒട്ടേറെയുള്ള കേരളത്തിൽ എന്താണ് പഴയിടത്തെ വേർതിരിച്ചു നിർത്തുന്നത്? കലോത്സവത്തിൽ നോൺ വെജ് വിളമ്പണമെന്നതു സംബന്ധിച്ച വിവാദം അദ്ദേഹത്തെ ബാധിച്ചത് എങ്ങനെയാണ്? പിന്നീട് തീരുമാനം മാറ്റി കലോത്സവ വേദിയിലേക്ക് തിരിച്ചു വരാൻ എന്തായിരുന്നു കാരണം? നല്ല ഭക്ഷണം എന്നാൽ വെജിറ്റേറിയൻ ഭക്ഷണമാണോ? സസ്യേതര ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമെന്താണ്? ഊട്ടുപുരയിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് പഴയിടം മനസ്സിന്റെ കലവറ തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ... 

∙ നീണ്ട 18 കൊല്ലത്തോളം സംസ്ഥാന കലോത്സവത്തിന് ഭക്ഷണം തയാറാക്കിയ ആൾ വിവാദങ്ങളെ തുടർന്ന് അതിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്തിടെ ആ തീരുമാനം മാറ്റുകയും ഊട്ടുപുരയിലേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിക്കുകയും ചെയ്തു. എന്തായിരുന്നു അതിനുള്ള സാഹചര്യം?

രണ്ടു കാരണങ്ങളാണ്. എന്നെ ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. കലോത്സവ ഊട്ടുപുരകൾ പ്രസാദ ഊട്ടുകേന്ദ്രങ്ങളല്ല, ബ്രാഹ്മണാധിപത്യം നടപ്പാക്കുകയാണ് തുടങ്ങിയ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങൾ ഭയങ്കരമായിരുന്നു. പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ആളുകൾ അതേറ്റെടുത്തു. എങ്ങും സജീവമായ ചർ‌ച്ചകൾ, വൈകിട്ടത്തെ ചാനൽ ചർച്ചകൾ... അങ്ങനെ പോയി. അതൊക്കെ എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു. 2006 മുതൽ സ്ഥിരമായി ഇതുവരെ സംസ്ഥാന കലോത്സവത്തിന് ഭക്ഷണമുണ്ടാക്കിയിട്ടുണ്ട്. 

കോവിഡ്‌ കാലത്തും വെള്ളപ്പൊക്ക സമയത്തുമെല്ലാം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് ആലപ്പുഴയിലാണ് കലോത്സവം നടന്നത്. സർക്കാരിന്റെ കയ്യിൽ ഫണ്ടില്ലായിരുന്നു. പക്ഷേ കലോത്സവം ഒഴിവാക്കാൻ പറ്റില്ലായിരുന്നു. സാധനങ്ങൾ തന്നാൽ മതി, പാചകം സൗജന്യമായി ചെയ്തു തരാം എന്നാണു ഞാൻ പറഞ്ഞത്. അങ്ങനെ വരെ കലോത്സവത്തിനു വേണ്ടി നിലകൊണ്ടിട്ടുണ്ട്. എന്നിട്ടും ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടായി. വ്യക്തിപരമായിട്ടും, ഞങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ വരെ ഒറ്റപ്പെടുത്തിക്കൊണ്ടുമുള്ള സംസാരം വന്നപ്പോൾ അത് വല്ലാത്തൊരു മാനസികാവസ്ഥയിലേക്കെത്തിച്ചു. 

കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ പഴയിടത്തെ ആദരിക്കുന്നു. (ചിത്രം: മനോരമ)
ADVERTISEMENT

അന്ന് കുറേ ആളുകൾ പിന്തുണച്ചിട്ടുണ്ട്, കുറേ പേർ എതിർത്തിട്ടുണ്ട്. കഴിഞ്ഞ 16 വർഷമായി ഒരേ ആൾതന്നെ കലോത്സവ സദ്യ ചെയ്യുന്നുണ്ടെങ്കിൽ അതിനു പിന്നിൽ അജൻഡയുണ്ടെന്നു വരെ പലരും പറഞ്ഞുവച്ചിരുന്നു. അതുകൊണ്ട് ഇനിയൊരു വിവാദത്തിലേക്ക് പോവേണ്ടെന്ന് വിചാരിച്ച് മാറി നിൽ‌ക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ആ വിവാദം അവസാനിച്ചിട്ടും മാറി നിൽക്കാൻ തന്നെയായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ കലോത്സവവുമായി ബന്ധപ്പെട്ട ഊട്ടുപുരയുടെയും ഭക്ഷണത്തിന്റെയും ചുമതലയുള്ള സംഘടനാ ഭാരവാഹികൾ ബന്ധപ്പെട്ടു. മാറി നിൽക്കരുത്, അവർക്ക് മറ്റൊരാളെ വിശ്വസിച്ച് ഏൽപിക്കാൻ പറ്റുന്നില്ല, ചെയ്തു തരണം എന്നു പറഞ്ഞു. അപ്പോഴാണ് പാചക ടെൻഡറിനുള്ള ക്വട്ടേഷൻ കൊടുക്കാമെന്ന് ഞാൻ കരുതിയത്. 

∙ പാചകം മാത്രമാണോ കലോത്സവത്തിലേക്ക് ആകർഷിച്ചത്? അത്തരമൊരു പ്രസ്താവന നടത്തിയപ്പോൾ കലോത്സവത്തിലെ പങ്കാളിത്തം നഷ്ടമായോ? 

തീർച്ചയായും നഷ്ടമാകുമല്ലോ. കലോത്സവം നമ്മുടെ രക്തത്തിലുള്ളതാണ്. കുട്ടികളുടെ കലോത്സവത്തിന് പോകുമ്പോൾ നമ്മളും കൂടെയുള്ള ജീവനക്കാരുമെല്ലാം അത് ആഘോഷിക്കുകയാണ് ചെയ്യുന്നത്. അതിനൊരു ആഘോഷത്തിന്റെ ഛായ കൂടി ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു തീരുമാനം അപ്പോൾ എടുക്കേണ്ടി വന്നു. എനിക്ക് കലാപരമായ കഴിവുകളൊന്നും ഇല്ലാത്ത ആളാണ്. പുസ്തക വായന മുൻപും ഇന്നുമുണ്ട്. അതൊഴിച്ചാൽ മറ്റ് കലാപരമായ കഴിവുകളൊന്നുമില്ല. 

2022 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജേതാക്കളായപ്പോൾ. (ചിത്രം∙മനോരമ)

സ്കൂള്‍ വാർഷികത്തിനു പോലും ഒരു പാട്ടു പാടുകയോ നാടകത്തിൽ അഭിനയിക്കുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല. കേരളത്തിൽ നടക്കുന്ന ദേശീയ, സംസ്ഥാന, ജില്ലാ കലാ, കായിക, ശാസ്ത്ര മേളകളിലെല്ലാമായി ഈ 18 കൊല്ലം കൊണ്ട് രണ്ട്–രണ്ടേകാൽ കോടി കുട്ടികൾക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട്. അതിന്റെ ഒരു അനുഗ്രഹമുണ്ട്. അതുകൊണ്ടാണ് പിന്മാറാൻ തീരുമാനിച്ചപ്പോൾ ആ ഒരു കാര്യം നഷ്ടമാകും എന്നു ഞാൻ പറഞ്ഞത്. അപ്പോൾ മാനസികമായി ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെയാണ് അവർ വന്നു വിളിച്ചതും ക്വട്ടേഷൻ കൊടുക്കാമെന്ന് ഞാൻ പറഞ്ഞതും. 

ADVERTISEMENT

∙ എങ്ങനെയാണ് ആദ്യമായി കലോത്സവങ്ങളുടെ ഊട്ടുപുരയിലേക്കെത്തുന്നത്? 

2000ത്തില്‍ കോട്ടയം ജില്ലാ കലോത്സവം നടക്കുന്ന സമയത്താണ് ഞാൻ ഈ കലോത്സവ പാചകത്തിലേക്ക് കടക്കുന്നത്. വൈക്കം വിശ്വൻ അന്ന് സിപിഎം ജില്ലാ സെക്രട്ടറിയാണ്. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഞാനായിരുന്നു ഭക്ഷണം ചെയ്തത്. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അന്ന് അധ്യാപക സംഘടനയായ കെഎസ്ടിഎയ്ക്കാണ് ഊട്ടുപുരയുടെ ചുമതല. എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹവും കൂടി അവരെ ബോധ്യപ്പെടുത്തിയതോടെയാണ് കലോത്സവത്തിലേക്ക് കടന്നത്. 

പഴയിടം കലോത്സവത്തിന്റെ പാചകപ്പുരയിൽ. (ചിത്രം∙മനോരമ)

അന്നു മുതൽ 23 വർഷമായി കോട്ടയം ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ഉണ്ട്. അന്ന് ഹയർ െസക്കൻഡറി, സ്കൂൾ കലോത്സവങ്ങൾ വെവ്വേറെയാണ് നടക്കുന്നത്. 2003ൽ കോട്ടയത്തു നടന്ന ഹയർ സെക്കൻഡറി കലോത്സവത്തിലും പങ്കെടുത്തു. കോട്ടയത്ത് 2004ൽ ശാസ്ത്രമേളയും 2005ൽ കായികമേളയും ചെയ്തു. അതിനു ശേഷമാണ് 2006ൽ എറണാകുളത്ത് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് ചുവടുവച്ചത്. ഇപ്പോൾ‌ 18 വർഷമായി. കോവിഡ് മൂലം 2 വർഷം വിട്ടു നിന്നു. കുറഞ്ഞ ടെ‍ന്‍ഡർ കൊടുക്കുന്നവർക്കാണ് കരാർ ലഭിക്കുക. അധ്യാപക സംഘടനകളുമായി നല്ല ബന്ധമുണ്ട്. അതിന്റെ കാരണം ഇത്രയും വർഷം ഊട്ടുപുര നടത്തിയതു വഴി ഉണ്ടാക്കിയ വിശ്വാസമാണ്. 

ഒരിക്കൽ പോലും ഭക്ഷണത്തിന്റെ കാര്യത്തിൽ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. വൃത്തിയോടെ ഭക്ഷണമുണ്ടാക്കുന്നതിൽ  ശ്രദ്ധ കൊടുക്കാറുണ്ട്. അങ്ങനെ ഉണ്ടായിട്ടുള്ള വിശ്വാസ്യതയുണ്ട്. കോഴിക്കോട് കലോത്സവത്തിൽ പക്ഷേ, ഇത്തരമൊരു സംഭവമുണ്ടായി. പിന്മാറുകയാണെന്നു പറഞ്ഞു. കായിക മേളയുടെ പാചകത്തിന് ക്വട്ടേഷൻ കൊടുത്തില്ല. അതോടെയാണ് കലോത്സവത്തിൽനിന്നും പിന്മാറുമോ എന്നു കരുതി എന്നോട് സംഘാടകർ സംസാരിക്കുന്നതും ക്വട്ടേഷൻ കൊടുക്കണമെന്ന് പറയുന്നതും. 

ഒരു കല്യാണം എന്നു പറഞ്ഞാൽ അതിൽ വരുന്നവരുടെ എണ്ണം കൃത്യമാണ്. ഇപ്പോൾ 1000 പേരുടെ സദ്യ എന്നു പറഞ്ഞാൽ അതിന്റെ 10% കൂടുതലോ കുറവോ ആയിരിക്കും അതിൽ പങ്കെടുക്കുക. കലോത്സവത്തിന്റെ കാര്യം അങ്ങനെയല്ല. എത്ര പേർ വരുമെന്ന് പ്രവചിക്കാൻ പറ്റുമോ? എന്നാൽ ഭക്ഷണം ആർക്കും കിട്ടാതെ വരികയും ചെയ്യരുത്. അതായത് ഒരു കൃത്യതയുമില്ലാത്ത കാര്യം ഏറ്റവും കൃത്യതയോടെ അവസാനിപ്പിക്കേണ്ട സ്ഥിതി എന്നു പറയാം.

∙ കോഴിക്കോട് നടന്ന വിവാദങ്ങൾക്ക് പിന്നാലെ അടുത്ത കലോത്സവത്തിന് സസ്യേതര വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു...  

നോൺ വെജ് മെനു ആണെങ്കിൽ ഞാൻ ഉണ്ടാകില്ല എന്നു പറഞ്ഞിരുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണം ഇത്രയും കുട്ടികൾക്ക് നോൺ വെജ് ഭക്ഷണം കൊടുക്കാനുള്ള കഴിവ് എനിക്കില്ല എന്നതാണ്. വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതാണ് നോൺ വെജ് ഭക്ഷണം എന്ന് എനിക്കറിയാം. ഒരു നിശ്ചിത എണ്ണം ആളുകൾ ആണെങ്കിൽ നോൺ വെജ് ചെയ്യാൻ പറ്റും. സ്കൂൾ കായിക മേളയ്ക്കൊക്കെ ആളുകളെ നിർത്തി തയാറാക്കി കൊടുത്തിട്ടുണ്ട്. 2000, 3000, അല്ലെങ്കിൽ ഒരു 5000 അതുമല്ല പരമാവധി 10,000 പേര്‍ ആയിക്കോട്ടെ, എണ്ണം കൃത്യമാണെങ്കില്‍ കൊടുക്കാം. 

ഇറച്ചിയും മറ്റും കഷ്ണങ്ങളുടെ അടിസ്ഥാനത്തിൽ ആണെല്ലോ തയാറാക്കുന്നത്. 10,000 പേരാണെങ്കിൽ 10% കൂടുതൽ ഉണ്ടാക്കുകയും ചെയ്യാം. എന്നാൽ 10,000 പേർ പറഞ്ഞിട്ട് 25,000 പേർ വന്നാലോ? അവർക്ക് എങ്ങനെ കൊടുക്കും? അപ്പോൾ 25,000 പേർക്ക് ഉണ്ടാക്കാൻ പറയാം, അപ്പോൾ 25,000 പേർ വരാതിരിക്കുകയും ആ ഭക്ഷണം  പാഴാകുകയും ചെയ്താൽ എന്തു ചെയ്യും? ഇത്രയും സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങളൊന്നും ഒരു സ്കൂളിലുമില്ല. അപ്പോൾ പിന്നെ അത് പുറത്തുനിന്ന് എടുക്കേണ്ടി വരും. 

2022 ൽ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുരയിൽ നിന്നുള്ള ദൃശ്യം. (ചിത്രം∙മനോരമ)

എന്നാൽ ഇത്രയും സാധനങ്ങളൊക്കെ ഇതിനകത്ത് വയ്ക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയോ വൈദ്യുതി തടസ്സം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അതൊക്കെ പ്രശ്നമാവും. ഇത്തരം സംഭവങ്ങളെല്ലാം നോക്കുമ്പോൾ അത് പാചകം ചെയ്തു കൊടുക്കാൻ‌ എനിക്ക് പറ്റില്ല, എനിക്കെന്നല്ല, എല്ലാവർക്കുെമാന്നും പറ്റുമോ എന്നറിയില്ല. അല്ലെങ്കിൽ പുറത്തുനിന്നുള്ളവരുടെ സഹായം തേടേണ്ടി വരും. അതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാൻ തയാറാകില്ല. ഇതൊന്നും സസ്യേതര  ഭക്ഷണത്തോടോ അത് കഴിക്കുന്ന ആളുകളോടോ ഉള്ള അവഹേളനമല്ല. എന്നെ സംബന്ധിച്ച് സസ്യേതര ഭക്ഷണം പാചകം ചെയ്യാൻ കഴിവ് കുറവാണ്. ആ പ്രശ്നം കായികമേളയ്ക്കില്ല. 3000 പേർ എന്നു പറഞ്ഞാൽ 3500 അല്ലെങ്കില്‍ പരമാവധി 4000 വരെയേ പോകൂ. അത്രയും പേർക്കുള്ളത് നമുക്ക് ഉണ്ടാക്കി വയ്ക്കാൻ പറ്റും. 

∙ കായിക മേളയ്ക്ക് നോൺ വെജ് കൊടുക്കാറുണ്ട് എന്നു പറഞ്ഞല്ലോ. എങ്ങനെയാണ് അത് കൈകാര്യം ചെയ്യുന്നത്?

ഈ വർഷം മാത്രമേ സ്കൂൾ കായിക മേളയ്ക്ക് ക്വട്ടേഷൻ നൽകാത്തതുള്ളൂ. എത്ര കലോത്സവം നടത്തിയിട്ടുണ്ടോ അത്രയും കായികമേളയും നടത്തിയിട്ടുണ്ട്. കായിക മേളയ്ക്ക് നോൺ വെജ് നിർബന്ധമാണ്. അതിനായി നമുക്ക് മറ്റൊരു വിഭാഗമുണ്ട്. അവർക്ക് പ്രത്യേക പാത്രങ്ങളും മറ്റുമുണ്ട്. അവർ അതുമായി വന്ന് പാചകം ചെയ്തുകൊള്ളും. നമ്മുടെ ഉത്തരവാദിത്തത്തിൽ അവർ ചെയ്തു കൊടുക്കുന്നു. പക്ഷേ കലോത്സവത്തിൽ ഇതൊന്നും നടക്കില്ല. 12,000 കുട്ടികൾ പങ്കെടുക്കും, 5000 ഒഫിഷ്യൽസ് കൂടി കൂട്ടിയാൽ 17,000. എന്നാൽ 25,000 ആണ് ഓരോ കൊല്ലത്തെയും സംഖ്യ. 

വിവാദങ്ങൾക്കു ശേഷം പഴയിടം മോഹനൻ നമ്പൂതിരി എറണാകുളം ജില്ല കലോത്സവത്തിന്റെ പാചകം ഏറ്റെടുത്തപ്പോൾ. (ചിത്രം∙മനോരമ)

വിവിധ വിഭാഗങ്ങളിലായി കലോത്സവത്തോട് സഹകരിക്കുന്നവരുണ്ട്. അവരെയെല്ലാം വിവിധ കമ്മിറ്റികളിലായി ഉൾപ്പെടുത്തുന്നതോടെ ജനകീയ കമ്മിറ്റികളിൽ ആളു കൂടും. അവരുടെ കൂടി പങ്കാളിത്തത്തോടു കൂടി നടത്തപ്പെടുന്ന മേളയാണ്. അവരെ ഒഴിവാക്കിക്കൊണ്ട് അത് സാധ്യവുമല്ല. അതുപോലെ ഭക്ഷണം കഴിക്കാനുള്ള കൂപ്പണുകൾ കൊടുക്കേണ്ട മറ്റുള്ളവരുമുണ്ട്. ആരെയും ഒഴിവാക്കാൻ പറ്റില്ല. കലോത്സവം കാണാനും കേൾക്കാനുമായി വരുന്നവരാണ്. അവരും വരികയും കഴിക്കുകയും വേണം. പക്ഷേ, നമുക്ക് എത്ര പേർ എന്ന എണ്ണം ഒരിക്കലും കൃത്യമായി പറയാൻ പറ്റാത്തതു കൊണ്ടാണ് നോൺ വെജ് അവിടെ നൽകാൻ പറ്റാത്തത്. 

∙ കലോത്സവ സദ്യയും മറ്റു സദ്യയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഒരു കലോത്സവത്തിൽ പാചകത്തിന്റെ തുടക്കം എങ്ങനെയാണ്?

രണ്ടു കാര്യങ്ങളുണ്ട്. ഒരു കല്യാണം എന്നു പറഞ്ഞാൽ അതിൽ വരുന്നവരുടെ എണ്ണം കൃത്യമാണ്. ഇപ്പോൾ 1000 പേരുടെ സദ്യ എന്നു പറഞ്ഞാൽ അതിന്റെ 10% കൂടുതലോ കുറവോ ആയിരിക്കും അതിൽ പങ്കെടുക്കുക. കലോത്സവത്തിന്റെ കാര്യം അങ്ങനെയല്ല. എത്ര പേർ വരുമെന്ന് പ്രവചിക്കാൻ പറ്റുമോ? എന്നാൽ ഭക്ഷണം ആർക്കും കിട്ടാതെ വരികയും ചെയ്യരുത്. അതായത് ഒരു കൃത്യതയുമില്ലാത്ത കാര്യം ഏറ്റവും കൃത്യതയോടെ അവസാനിപ്പിക്കേണ്ട സ്ഥിതി എന്നു പറയാം. 10,000 പേർക്ക് പറയുന്ന സ്ഥലത്ത് 25,000 പേർക്ക് ഭക്ഷണം കൊടുക്കേണ്ടി വരിക എന്നതാണ് അതിലെ പ്രശ്നം. കലോത്സവത്തിന് എപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കും എന്നതുകൊണ്ട് അടുക്കളയിൽ അതിന് അനുസരിച്ച് തയാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കണം.

2016 ൽ തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവത്തിന്റെ കലവറയിലെത്തിച്ച പച്ചക്കറികൾ അന്നത്തെ ഭക്ഷ്യസുരക്ഷവകുപ്പ് കമ്മിഷണർ ടി.വി.അനുപമ പരിശോധിക്കുന്നു. (ഫയൽ ചിത്രം∙മനോരമ)

അതുകൊണ്ട് കലോത്സവ തലേന്ന് തീ കൊടുക്കുന്ന അടുപ്പുകളൊന്നും കലോത്സവം കഴിയുന്നതു വരെ അണയ്ക്കാറില്ല. തുടർച്ചയായി ആളുകൾ ജോലി ചെയ്തു കൊണ്ടിരിക്കും. കലോത്സവത്തിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് അതിൽ പ്രധാനം. കുട്ടികൾക്ക് വേണ്ടിയാണ് പാചകം. അവർ വൈവിധ്യം ആഗ്രഹിക്കുന്നവരാണ്. അടുത്തിടെ വിദേശ രാജ്യങ്ങളിലെ ഭക്ഷണം കേരളത്തിൽ പ്രചാരത്തിലായി. കുട്ടികൾക്ക് കേരളം എന്താണെന്നോ കേരളീയ ഭക്ഷണം എന്താണെന്നോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെത്തി. അതുകൊണ്ടുതന്നെ ഓരോ കലോത്സവങ്ങളിലും പരമാവധി പുതിയ കേരളീയ വിഭവങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. 

സത്യത്തിൽ കലോത്സവത്തിൽ പാചകത്തിന് തുടക്കവും ഒടുക്കവുമില്ല. പാലു കാച്ചലൊക്കെ കഴിഞ്ഞ വർഷം വരെയുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന ശാസ്ത്രമേള എറണാകുളത്ത് വച്ചാണ് നടന്നത്. ശാസ്ത്രമേളയ്ക്ക് മുഹൂർത്തം നോക്കി പാലു കാച്ചുന്നു എന്ന് ആരോപണങ്ങൾ ഉയർന്നു. അതുകൊണ്ടായിരിക്കാം അതിനു ശേഷം കോഴിക്കോട് വച്ചു നടന്ന കലോത്സവത്തിൽ പാലു കാച്ചൽ ഒഴിവാക്കിയത്. എന്നാൽ പാൽപ്പായസം കൊടുക്കുകയും ചെയ്തു. കാലത്തുതന്നെ നമ്മൾ പാൽപ്പായസം ഉണ്ടാക്കി വന്ന അതിഥികൾക്കെല്ലാം നൽകി. എന്തായാലും അപ്പോൾ മുതൽ തുടങ്ങുന്ന പാചകം അതിന്റെ സമാപനപരിപാടി വരെ ഒരുപോലെ പൊയ്ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവിടെ തുടങ്ങലും അവസാനിക്കലുമില്ല. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, രാത്രി എന്നിങ്ങനെ നാലു നേരമാണ് ഭക്ഷണം നൽകേണ്ടത്. പാലു കാച്ചുമ്പോൾ തുടങ്ങി കലോത്സവം സമാപിക്കുന്നതു വരെ ഇതാണ് ഷെഡ്യൂൾ. അത് ഇടയ്ക്ക് നിൽക്കുന്നില്ല. 

കോഴിക്കോട് കലോത്സവത്തിൽ ഉണ്ടായ അനുഭവം പറയാം. ഒരിക്കൽ ചെറുപ്പത്തിലേ പ്രമേഹം ബാധിച്ച കുട്ടികളെ കണ്ടു. അവർ ഇതുവരെ പഞ്ചസാരയുടെ മധുരം അനുഭവിച്ചിട്ടില്ല. മറ്റു കുട്ടികളൊക്കെ പായസം കുടിക്കുമ്പോൾ അവർക്ക് മോഹം തോന്നും. അവരെ അടുക്കളയിൽ കൊണ്ടു വന്ന് പായസം കൊടുത്തു. പാവയ്ക്ക കൊണ്ടുള്ളതായിരുന്നു പായസം. എന്നാൽ കയ്പില്ലായിരുന്നു. ശർക്കര ചേർത്തിരുന്നില്ല, എന്നാൽ മധുരമുണ്ടായിരുന്നു. അവർക്ക് ഇഷ്ടപ്പെട്ടു.

∙ കലോത്സവത്തിൽ പാചകത്തേക്കാൾ വെല്ലുവിളി വിളമ്പുന്നതല്ലേ. എങ്ങനെയാണ് പച്ചക്കറികളുടേയും മറ്റും  ഗുണമേന്മ ഉറപ്പു വരുത്തുന്നത്?

ഭക്ഷണം ഉണ്ടാക്കി കലവറയിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. അത് വിളമ്പുന്നതിന്റെ ചുമതല ആ വർഷത്തെ ഊട്ടുപുരയുടെ ചുമതലയുള്ള അധ്യാപക സംഘടനയ്ക്കാണ്. അതിൽ ഏറ്റവും കുടുതൽ റിസ്ക് ഉണ്ടായിരുന്നത് മലപ്പുറത്തായിരുന്നു. 2013ൽ 4000 പേരെ 40,000 ചതുരശ്ര അടി പന്തലിൽ ഒറ്റയടിക്ക് ഇരുത്തുകയായിരുന്നു. 500 പേരായിരുന്നു രണ്ടു ബാച്ചുകളായി വിളമ്പാനും മറ്റും. അതിനു ശേഷം അത്രയും സീറ്റുകളൊന്നും ഒരുമിച്ച് ഇട്ടു കണ്ടിട്ടില്ല. 3000 വരെയൊക്കെ വന്നിട്ടുണ്ട്. അല്ലെങ്കിൽ ഇത് കൊടുത്തു തീർക്കാൻ പറ്റില്ല. 24,000–25,000 പേരൊക്കെ വന്ന് ഭക്ഷണം കഴിക്കുമ്പോൾ 7–8 ട്രിപ്പ് വിളമ്പണം. അത് ചെയ്യുന്നവർ അപ്പോഴേക്കും മടുത്തു പോകും.

2022 ലെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണ കൗണ്ടറുകൾ. (Pic Credit: Facebook/P.A.Mohamed Riyas)

2009ൽ തിരുവനന്തപുരത്ത് വച്ചു നടന്ന കലോത്സവത്തിലാണ് ഹയർ സെക്കന്‍ഡറിയും സ്കൂളും മറ്റുമെല്ലാം ഒരുമിപ്പിച്ച് നടത്തിത്തുടങ്ങിയത്. അതുകൊണ്ടാണ് അത്രയും ആളു വന്നു കൂടിയതും. പച്ചക്കറി വാങ്ങേണ്ടത് സംഘാടകരുടെ ചുമതലയാണ്. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നമ്മൾ നേരത്തേ കൊടുക്കും. സ്കൂൾ കലോത്സവത്തിന്റെ സാധനം വാങ്ങലിൽ ഞങ്ങൾ ഇടപെടാറില്ല. അതിന് സാധിക്കില്ല എന്നതാണ് വാസ്തവം. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും ഞങ്ങൾക്ക് പ്രത്യേക വിതരണക്കാരുണ്ട്. ഞങ്ങളുടെ മറ്റ് പാചകപരിപാടികൾ നടക്കുമ്പോഴും  പരമാവധി അവിടെനിന്നു തന്നെ വാങ്ങാൻ ശ്രമിക്കും. പക്ഷേ പലചരക്ക് സാധനങ്ങൾ എടുക്കുന്നത് ഇവിടെ, കുറിച്ചിത്താനത്തുനിന്നു തന്നെയാണ്. അത് പോകുമ്പോൾ കൂടെ കൊണ്ടു പോകും.

ബാൻഡ് മേളം മത്സരം വീക്ഷിക്കുന്ന മത്സരാർഥികളും കാണികളും. കലോത്സവവേദിയിൽ നിന്നുള്ള കാഴ്ച. (ചിത്രം∙മനോരമ)

∙ കലോത്സവത്തിലടക്കം വിവിധതരം പായസങ്ങൾ ഉൾപ്പെടുത്താറുണ്ടല്ലോ. ഇതൊക്കെ എപ്പോഴാണ് പരീക്ഷിച്ചു നോക്കുന്നത്?

അത് ‌പരീക്ഷണത്തേക്കാൾ കൂടുതൽ ഒരു തോന്നലിൽ നിന്ന് ചെയ്യുന്നതാണ്. ഇങ്ങനെയായാൽ എങ്ങനെയാകും എന്ന ധാരണയാണ് അതിന്റെ അടിസ്ഥാനം. വിരുദ്ധാഹാരം കൊടുക്കരുത് എന്നാണ്. പാലും തൈരും കൂടി മിക്സ് ചെയ്യാൻ പറ്റില്ല, ശർക്കരതന്നെ ഉപയോഗിച്ച് അരവണ പോലുള്ളവ ഉണ്ടാക്കാം എന്നാൽ ശർക്കരയും പാലും തമ്മിൽ ചേർക്കാൻ പറ്റില്ല എന്നൊക്കെ പറയാറുണ്ട്, അതിൽ വിഷാംശമുണ്ടാകുമെന്നും. അപ്പോൾ വിരുദ്ധാഹാരം ഉൾപ്പെടുത്താതെ നമുക്ക് കിട്ടിയിരിക്കുന്ന അറിവ് വച്ചിട്ട് പായസം ഉണ്ടാക്കി നോക്കും. 

∙ കലോത്സവവുമായി ബന്ധപ്പെട്ട് രസകരവും അല്ലാത്തതുമായ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകുമല്ലോ...

കോഴിക്കോട് കലോത്സവത്തിൽ ഉണ്ടായ അനുഭവം പറയാം. ഒരിക്കൽ ചെറുപ്പത്തിലേ പ്രമേഹം ബാധിച്ച കുട്ടികളെ കണ്ടു. അവർ ഇതുവരെ പഞ്ചസാരയുടെ മധുരം അനുഭവിച്ചിട്ടില്ല. മറ്റു കുട്ടികളൊക്കെ പായസം കുടിക്കുമ്പോൾ അവർക്ക് മോഹം തോന്നും. അവരെ അടുക്കളയിൽ കൊണ്ടു വന്ന് പായസം കൊടുത്തു. പാവയ്ക്ക കൊണ്ടുള്ളതായിരുന്നു പായസം. എന്നാൽ കയ്പില്ലായിരുന്നു. ശർക്കര ചേർത്തിരുന്നില്ല, എന്നാൽ മധുരമുണ്ടായിരുന്നു. അവർക്ക് ഇഷ്ടപ്പെട്ടു. 

നമ്മുടെ സാമൂഹിക അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. പഴയൊരു യോജിപ്പും ഐക്യവുമൊന്നും കാണുന്നില്ല. എന്തിന്റെയെങ്കിലും പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക, കുറെ പേർ എല്ലാത്തിനേയും ‍പിന്തുണയ്ക്കാനുണ്ടാവുക, ഇതൊക്കെ മാനസികമായി ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. നമ്മളൊന്നും ചിന്തിക്കാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിപ്പോകുന്നുണ്ട്. 

പഴയിടം മോഹനൻ നമ്പൂതിരി

2015ൽ പാലക്കാട് വിക്ടോറിയയിൽ നടന്ന കലോത്സവത്തിലാണ് മറ്റൊരു സംഭവം. കലോത്സവത്തിന് പലപ്പോഴും ആദ്യമെത്തുന്നത് കാസർകോട് നീലേശ്വരത്തുനിന്നുള്ള കുട്ടികളാണ്. അവർ തലേദിവസം രാത്രി തന്നെ എത്തും. അപ്പോഴാണ് അറിഞ്ഞത് കുട്ടികൾ വരുന്നുണ്ട്, അവർക്ക് ഭക്ഷണമൊന്നും കിട്ടിയിട്ടില്ല എന്ന്. 150 പേരുണ്ട്. ഒരു മണിക്കൂറിനുള്ളിൽ അവർക്ക് ഞങ്ങൾ ഭക്ഷണം കൊടുത്തു. കലോത്സവ വേദിയിൽ എത്തുന്നവരെ സംഘാടക സമിതി പൂച്ചെണ്ടു നൽകിയാണ് സ്വീകരിക്കുക. ഭക്ഷണം കഴിഞ്ഞ് അവർ 150 പൂച്ചെണ്ടു കൊണ്ട് ബൊക്കെയുണ്ടാക്കി ഞങ്ങൾക്കു തന്നു. അതൊന്നും മറക്കാൻ പറ്റില്ല.

∙ കോഴിക്കോട് ഉണ്ടായതു പോലെ വിവാദങ്ങൾ ഇനിയും ഉണ്ടാകുമെന്ന പേടിയുണ്ടോ?

തീർച്ചയായും. ‌വിവാദങ്ങളെ പേടിച്ചിട്ടല്ല. പക്ഷേ, എന്തോ, ഇതിനു മുൻപില്ലാതിരുന്ന ഒരു ഭയം ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്. നമ്മുടെ സാമൂഹിക അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. പഴയൊരു യോജിപ്പും ഐക്യവുമൊന്നും കാണുന്നില്ല. എന്തിന്റെയെങ്കിലും പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക, കുറേ പേർ എല്ലാത്തിനേയും ‍പിന്തുണയ്ക്കാനുണ്ടാവുക, ഇതൊക്കെ മാനസികമായി ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. നമ്മളൊന്നും ചിന്തിക്കാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിപ്പോകുന്നുണ്ട്. അതുകൊണ്ട് പേടിയുണ്ട്. അത് സത്യമാണ്. ഇല്ലെന്നു ഞാൻ പറയുന്നില്ല. ഇതിനു മുൻപ് ഇല്ലാതിരുന്ന ഒരു വികാരമായിരുന്നു അത്. 

കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയിൽ നിന്ന് സദ്യ കഴിക്കുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവർ. (Photo cRedit: Facebook/V.Sivankutty)

∙ കലോത്സവ പാചകം താങ്കൾക്ക് ലാഭകരമാണോ? ഇതിലെ അധ്വാനത്തെ കുറിച്ച് പറയാമോ?

ഏഴു ദിവസമൊക്കെ സ്കൂൾ കലോത്സവം നടത്തണമെങ്കിൽ ദിവസവും 1000 പേരുടെയെങ്കിലും അധ്വാനം വേണ്ടി വരും. ഇപ്പോള്‍ അത് 5 ദിവസമാക്കി ചുരുക്കിയതുകൊണ്ട് ഒരു 650–700 പേർ കൂടിയേ തീരൂ. അങ്ങനെ നോക്കുമ്പോൾ സാമ്പത്തികമായി നഷ്ടമാണ്. പക്ഷേ നഷ്ടത്തെക്കുറിച്ച് നമ്മൾ പറയേണ്ട കാര്യമില്ല. സർക്കാരിന്റെ ഫണ്ട് ഒക്കെ അത്രയേ ഉണ്ടാവൂ. എന്നാൽ നമുക്ക് അതിന്റെ പേരിൽ കിട്ടുന്ന പ്രചാരം ഏറെ പ്രധാനമാണ്. അതുതന്നെയാണ് പ്രധാന ലാഭം. 

∙ 18 വർഷമായി സംസ്ഥാന തലത്തിൽതന്നെയുള്ള കലോത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷങ്ങൾക്കിടയിൽ എന്താണ് പൊതുവിൽ കണ്ടിട്ടുള്ള മാറ്റം? അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാവുമല്ലോ...

കലോത്സവം ഉപരിപ്ലവമായി എന്നു തോന്നുന്നു. കൊഴുപ്പും മേളവും പൊലിമയും കാണിച്ചാൽ കലോത്സവം നന്നായി എന്നൊരു സങ്കൽപം ആളുകൾക്ക് വന്നിട്ടുണ്ടോ എന്നൊരു സംശയം. സ്വാർഥത, അനാരോഗ്യകരമായ മത്സരം എന്നിവ എല്ലാ വേദികളിലും കാണാറുണ്ട്. എല്ലാം അണുകുടുംബങ്ങളാണ്. അവിടെ ഒന്നോ രണ്ടോ കുട്ടികളേ കാണൂ. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും കൊടുത്തിട്ടാണ് അവരെ കലോത്സവങ്ങൾക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സമ്മാനം കിട്ടിയില്ലെങ്കിൽ അവർ തകർന്നു പോകുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് മുദ്രാവാക്യം വിളിയും പ്രശ്നങ്ങളുമുണ്ടാകുന്നത്. 

വിവിധ വിഭവങ്ങൾ അടങ്ങിയ പഴയിടത്തിന്റെ സദ്യ. (Photo Credit: Facebook/ Ruchi by Yadu Pazhayidom)

ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് പോലും മാറ്റങ്ങളുണ്ട്. ആളുകൾ പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്ന ശീലം കൂടി. ഭക്ഷണം നേരത്തേ ഒരു ഊണുവട്ടത്തിലേക്കൊതുങ്ങിയതായിരുന്നു. സാമ്പാർ അല്ലെങ്കിൽ പുളിശ്ശേരി, ഒരു തോരൻ, അവിയൽ, ഒരു അച്ചാർ. ഒരു ദിവസം പായസം. പപ്പടം കൂടി കിട്ടിയാൽ കുശാൽ. ഞാൻ തുടങ്ങുന്ന കാലത്ത് അങ്ങനെ ആയിരുന്നു. 2006ൽ ഒരു ദിവസം അല്ലെങ്കിൽ 2 ദിവസം പായസം കൊടുക്കാറുണ്ടായിരുന്നു. ഇപ്പോൾ എല്ലാ ദിവസവും പായസം കൊടുക്കണം. മുൻപ് ഒരു ദിവസം ഉപ്പുമാവെങ്കിൽ ഒരു ദിവസം ഇഡ്ഡലി എന്നിങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് അതു മാറി ഉപ്പുമാവ്, ഇഡ്ഡലി, പൂരി, അപ്പം, ഇടിയപ്പം, പുട്ട് എന്നിങ്ങനെ സാധ്യമാകുന്ന എല്ലാം നമ്മൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എല്ലാ ദിവസവും സദ്യയായി. വിവിധ ഇനം പായസങ്ങളായി. ഇലയിൽ വിളമ്പുന്നതുതന്നെ 10–12 തരങ്ങളാണ്. അതായത്, സദ്യക്കും പൊലിമ കൂടി എന്നർഥം.

English Summary:

18-Year Journey with the Kerala State School Youth Festival: Pazhayidam Mohanan Namboothiri, the Master Chef, Shared His Profound Insights