43 വർഷങ്ങൾക്കു മുൻപ്, ഡിസംബർ 30ന് സമാപിച്ച സമ്മേളനത്തിലായിരുന്നു ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപിയുടെ ജനനം. ഏതാനും വർഷങ്ങൾക്കിപ്പുറം, 1989ൽ, രാമക്ഷേത്ര നിർമാണം അടക്കമുള്ള വിഷയങ്ങളുടെ ഭാഗമാകാൻ ബിജെപി തീരുമാനിക്കുന്നു. അന്നെടുത്ത തീരുമാനത്തിലെ നിർണായക നാഴികക്കല്ലാവുകയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം. 2024 ജനുവരി 22ന് രാമക്ഷേത്ര സമർപ്പണം നടക്കുമ്പോൾ ബിജെപിയുടെ ഭാവിയാത്ര ഏതു ദിശയിൽ എന്ന ചോദ്യവും ഉയരുന്നു.

43 വർഷങ്ങൾക്കു മുൻപ്, ഡിസംബർ 30ന് സമാപിച്ച സമ്മേളനത്തിലായിരുന്നു ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപിയുടെ ജനനം. ഏതാനും വർഷങ്ങൾക്കിപ്പുറം, 1989ൽ, രാമക്ഷേത്ര നിർമാണം അടക്കമുള്ള വിഷയങ്ങളുടെ ഭാഗമാകാൻ ബിജെപി തീരുമാനിക്കുന്നു. അന്നെടുത്ത തീരുമാനത്തിലെ നിർണായക നാഴികക്കല്ലാവുകയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം. 2024 ജനുവരി 22ന് രാമക്ഷേത്ര സമർപ്പണം നടക്കുമ്പോൾ ബിജെപിയുടെ ഭാവിയാത്ര ഏതു ദിശയിൽ എന്ന ചോദ്യവും ഉയരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

43 വർഷങ്ങൾക്കു മുൻപ്, ഡിസംബർ 30ന് സമാപിച്ച സമ്മേളനത്തിലായിരുന്നു ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപിയുടെ ജനനം. ഏതാനും വർഷങ്ങൾക്കിപ്പുറം, 1989ൽ, രാമക്ഷേത്ര നിർമാണം അടക്കമുള്ള വിഷയങ്ങളുടെ ഭാഗമാകാൻ ബിജെപി തീരുമാനിക്കുന്നു. അന്നെടുത്ത തീരുമാനത്തിലെ നിർണായക നാഴികക്കല്ലാവുകയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം. 2024 ജനുവരി 22ന് രാമക്ഷേത്ര സമർപ്പണം നടക്കുമ്പോൾ ബിജെപിയുടെ ഭാവിയാത്ര ഏതു ദിശയിൽ എന്ന ചോദ്യവും ഉയരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

43 വർഷങ്ങൾക്കു മുൻപ്, ഡിസംബർ 30ന് സമാപിച്ച സമ്മേളനത്തിലായിരുന്നു ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപിയുടെ ജനനം. ഏതാനും വർഷങ്ങൾക്കിപ്പുറം, 1989ൽ, രാമക്ഷേത്ര നിർമാണം അടക്കമുള്ള വിഷയങ്ങളുടെ ഭാഗമാകാൻ ബിജെപി തീരുമാനിക്കുന്നു. അന്നെടുത്ത തീരുമാനത്തിലെ നിർണായക നാഴികക്കല്ലാവുകയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം. 2024 ജനുവരി 22ന് രാമക്ഷേത്ര സമർപ്പണം നടക്കുമ്പോൾ ബിജെപിയുടെ ഭാവിയാത്ര ഏതു ദിശയിൽ എന്ന ചോദ്യവും ഉയരുന്നു. 

‘സൂര്യനുദിക്കും, കൂരിരുൾ മായും, താമര വിടരും.’ മുംബൈ ബാന്ദ്രയിലെ സായന്തനത്തിൽ മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി കാവ്യാത്മകമായി പ്രവചിച്ചത് ഇങ്ങനെയാണ്. 1980 ഡിസംബർ 28 മുതൽ‌ 30 വരെ നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ പ്രഥമ ദേശീയ മഹാ സമ്മേളനത്തിലായിരുന്നു (പ്ലീനറി) വാജ്പേയിയുടെ പ്രവചനം.

ADVERTISEMENT

സത്യത്തിൽ 1980 ഏപ്രിൽ ആറിന് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിലാണ് നേതാക്കൾ സമ്മേളിച്ച് ബിജെപിയുടെ പിറവി പ്രഖ്യാപിച്ചത്. ബാന്ദ്ര സമ്മേളനം അത് ഉറപ്പിക്കുകയായിരുന്നു.

43 വർഷത്തെ പാർട്ടി ചരിത്രത്തിനിടെ 17 വർഷം രാജ്യത്തിന്റെ അധികാരം ബിജെപിയ്ക്കൊപ്പം നിന്നു. 52 പേരെ പാർട്ടി മുഖ്യമന്ത്രിമാരാക്കി. ദീർഘകാലം ഭരിച്ച നരേന്ദ്ര മോദി, ശിവ്‌രാജ് സിങ് ചൗഹാൻ, രമൺ സിങ്, യോഗി ആദിത്യനാഥ് തുടങ്ങിയവർ മുതൽ പുതിയ തലമുറയിലെ മോഹൻ യാദവ്, വിഷ്ണു സായി, ഭജൻലാൽ ശർമ തുടങ്ങിയവരിൽ എത്തി നിൽക്കുന്നു ആ യാത്ര. വിവിധ സംസ്ഥാനങ്ങളിലായി നാല് വനിതകളെയും ആറ് ആദിവാസി നേതാക്കളെയും മുഖ്യമന്ത്രിമാരാക്കി. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിയുടെ യാത്ര ഏതു ദിശയിൽ എന്ന ചോദ്യം പ്രസക്തമാവുകയാണ്. അതേസമയം, ആ ദിശ നിർണയിക്കുന്നത് പാർട്ടി പിന്നിട്ട വർഷങ്ങളാണ്. ബിജെപിയുടെ ജനനത്തിലേക്കും ചരിത്രത്തിലേക്കും എത്തിയ സാഹചര്യങ്ങൾ എന്തെല്ലാമാണ്? ഒരിക്കൽ രണ്ട് സീറ്റിൽ മാത്രം ജയിച്ച പാർട്ടി പിന്നീട് തുടർച്ചയായി കേന്ദ്രത്തിൽ അധികാരത്തിലേറിയത് എങ്ങനെയാണ്? അതിൽ വിവിധ നേതാക്കളുടെ പങ്കെന്താണ്? ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാൽത്തന്നെ ബിജെപിയുടെ യാത്ര എങ്ങോട്ടെന്നതിന്റെ വ്യക്തമായ ഉത്തരം ലഭിക്കും. 

നിർമാണം പൂർത്തിയാവുന്ന അയോധ്യയിലെ രാമക്ഷേത്രം (ഫയൽ ചിത്രം)

∙ ജനതാ പാർട്ടിയിൽ കല്ലുകടിയായ ‘ദ്വയാംഗത്വം’ 

ADVERTISEMENT

ആർഎസ്എസ് പിന്തുടരുന്ന ഹിന്ദുത്വ, ദേശീയത ആശയം തന്നെയാണ് ബിജെപിയുടെയും അടിത്തറ. ആശയപരമായ അടിത്തറ ഉറപ്പിക്കാനും തങ്ങളുടെ കരുത്ത് തെളിയിക്കാനും ഒപ്പം നിന്നവരോട് വാദങ്ങളിൽ ഏർപ്പെട്ടും പോരടിച്ചുമാണ് ബിജെപിയുടെ തുടക്കം. 1975 ജൂണിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ അനന്തര സന്തതി കൂടിയാണ് ബിജെപി.  ആർഎസ്എസ് 1925ൽ സ്ഥാപിതമായെങ്കിലും സ്വാതന്ത്ര്യാനന്തരം 1951ൽ മാത്രമാണ് ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ സ്വാധീനത്തിനായി ഭാരതീയ ജനസംഘത്തിന് രൂപം നൽകിയത്. 

കാൽ നൂറ്റാണ്ട് പ്രവർത്തിച്ചെങ്കിലും ജനസംഘത്തിന്റെ രാജ്യവ്യാപക വളർച്ച ശക്തമായിരുന്നില്ല. എന്നാൽ 1975ൽ അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം ജനസംഘത്തെ കരുത്തുറ്റതാക്കി. പോരാട്ടം നയിക്കാൻ രൂപമെടുത്ത ലോക് സംഘർഷ സമിതിയുടെയും ജനതാപാർട്ടിയുടെയും  കരുത്തും ചാലകശക്തിയും ജനസംഘമായിരുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പോരാട്ടം നയിച്ചത് ജനസംഘം നേതാക്കളായിരുന്നു. പല ആശയ പ്രസ്ഥാനങ്ങൾ ഒന്നിച്ച് രൂപം നൽകിയ ജനതാ പാർട്ടിയിൽ വൈകാതെ രൂപപ്പെട്ട ഭിന്നതയിലും തകർച്ചയിലും നിന്നാണ് ബിജെപിയുടെ പിറവി. 

എ.ബി.വാജ്പേയിയും എൽ.കെ.അഡ്വാനിയും. 1996ലെ ചിത്രം (File Photo: Takee Tanwar /AFP)

1977 മാർച്ചിൽ കോൺഗ്രസിനെ തകർത്ത് ജനതാ പാർട്ടി അധികാരം പിടിച്ചു. എന്നാൽ പടലപിണക്കങ്ങൾ ‘ജനത’യെ തകർത്തു. രണ്ട് വർഷമായപ്പോഴേക്കും  ജനസംഘം നേതാക്കളുടെ ആർഎസ്എസ് ബന്ധം ജനതാപാർട്ടിയിൽ കല്ലുകടിയായി. ജനസംഘക്കാർ ആർഎസ്എസ് അംഗത്വം ഉപേക്ഷിക്കണമെന്ന് സോഷ്യലിസ്റ്റ് നേതാവ് സുരേന്ദ്ര മോഹൻ പാർലമെന്റിൽ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന്റെ തുടക്കം. അദ്ദേഹത്തിന് കൂട്ടായി എംപി മധു ലിമായെ കൂടി എത്തിയതോടെ വിഷയം കത്തിക്കയറി. വൈകാതെ തമ്മിലടി മൂത്ത് ജനതാ പാർട്ടി തകർന്നു. രാജ്യത്തെ ആദ്യ കോൺഗ്രസിതര സർക്കാർ വീണു. 

എന്നാൽ കെട്ടടങ്ങാതിരുന്ന ‘ദ്വയാംഗത്വ’ത്തിന്റെ പേരിൽ ജനസംഘം വിരുദ്ധർ ഒന്നിച്ചതോടെ ജനതാപാർട്ടിയെ വേണ്ടെന്നുവയ്ക്കാൻ ജനസംഘക്കാരും  തീരുമാനിച്ചു. ജനസംഘം അംഗങ്ങൾ ജനതാപാർട്ടി വിട്ടു. 1980 ഏപ്രിൽ ആറിന് ഡൽഹിയിൽ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒത്തുചേർന്ന നേതാക്കൾ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി പ്രഖ്യാപിച്ചു. ആർഎസ്എസ് ബന്ധമില്ലാതായാൽ ജനസംഘക്കാരായ നേതാക്കളുടെ ജനകീയ അടിത്തറ നഷ്ടമാവും എന്ന നിഗമനമാണ് ദ്വയാംഗതർക്കത്തിന് സോഷ്യലിസ്റ്റുകളെ പ്രേരിപ്പിച്ചത്. ഇത് മനസ്സിലാക്കിയതോടെയാണ് ജനസംഘം, ആർഎസ്എസ് പ്രവർത്തകർ ജനതാ പാർട്ടി വിടാൻ തീരുമാനിച്ചതും.

എൽ.കെ.അഡ്വാനി, എ.ബി.വാജ്‍പേയി, മുരളി മനോഹർ ജോഷി, വിജയ രാജെ സിന്ധ്യ, നരേന്ദ്ര മോദി എന്നിവർ (ഫയൽ ചിത്രം)
ADVERTISEMENT

∙ ആദ്യ പ്രസിഡന്റും ആദ്യ പ്രധാനമന്ത്രിയും വാജ്‌പേയി 

1980 ഏപ്രിൽ ആറിന് ഡൽഹിയിൽ പ്രഖ്യാപിച്ച പാർട്ടിയുടെ പ്രഥമ പ്ലീനറി ചേർന്നത് ആറ് മാസം കഴിഞ്ഞ് മുംബൈയിലായിരുന്നു. ജനതാപാർട്ടി വിട്ട ജനസംഘം പ്രവർത്തകരും ഒപ്പം ജനതാ മന്ത്രിസഭയിലെ  ജനസംഘക്കാരല്ലാത്ത ചില പ്രമുഖരും പ്ലീനറിയിൽ പങ്കെടുത്തു. അതുവരെ അടൽ ബിഹാരി വാജ്പേയി ആയിരുന്നു വർക്കിങ് പ്രസിഡന്റ്. കേന്ദ്ര നിയമമന്ത്രിയായിരുന്ന ശാന്തിഭൂഷൻ, റാം ജഠ്‍മലാനി, സിക്കന്ദർ ബക്ത് തുടങ്ങിയ പ്രമുഖർ സമ്മേളനത്തോടെ ബിജെപി നേതാക്കളായി. 

ബാന്ദ്രയിലെ സമതാ നഗറിൽ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ  പങ്കെടുത്തു. 55,000 പ്രവർത്തകർ പങ്കാളികളായി എന്നാണ്  വിലയിരുത്തൽ. കൂപ്പണുകൾ വിറ്റ് സമാഹരിച്ച 60 ലക്ഷം രൂപയായിരുന്നു മൂലധനമെന്നാണ് പറയുന്നത്. നെഹ്റു, ഇന്ദിര മന്ത്രിസഭകളിൽ വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രിയും മുൻ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ മുഹമ്മദ് കരിം ചഗ്ളയായിരുന്നു (എം.സി.ചഗ്ള) സമ്മേളനത്തിന്റെ ഉദ്ഘാടകൻ. കേരളത്തിൽനിന്ന് മുന്നൂറോളം പ്രതിനിധികളാണ്  പങ്കെടുത്തത്. കെ.രാമൻപിള്ള, ഒ.രാജഗോപാൽ, കെ.ജി മാരാർ, പി.നാരായണൻ, ഒ.ജി.തങ്കപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേരള സംഘം പങ്കെടുത്തത്.

ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ രാജമാതാ വിജയരാജെ സിന്ധ്യ, എ.ബി.വാജ്പേയി, ഒ.രാജഗോപാൽ തുടങ്ങിയവർ (File Photo: Manorama Archive)

പാർട്ടിയെ ആരു നയിക്കണമെന്ന കാര്യത്തിൽ സമ്മേളനത്തിൽ ചർച്ചകൾ നടന്നു. ശ്യാമപ്രസാദ് മുഖർജിയും ദീനദയാൽ ഉപാധ്യയും മുന്നോട്ടു വച്ച ആശയഗതികൾ പിന്തുടരണമെന്നതായിരുന്നു ആർഎസ്എസ് നിർദേശം. അന്നത്തെ  സഹസർകാര്യവാഹ് മദൻദാസ് ദേവിയും മുതിർന്ന നേതാവ്  ഭാവു റാവു ദേവരസുമായിരുന്നു പുതിയ പാർട്ടിയെ ആർഎസ്എസുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ. ഏറെ ഉപചർച്ചകൾക്കൊടുവിലാണ് താരതമ്യേന ചെറുപ്പക്കാരനായിരുന്ന അടൽ ബിഹാരി വാജ്പേയിയെ പ്രഥമ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 

ഇന്ദിരാഗാന്ധിയുടെ മരണത്തിനു പിന്നാലെ 1984ൽ നടന്ന തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റിൽ മാത്രമായി ബിജെപി ഒതുങ്ങി. ജനസംഘം കാലത്ത്  കിട്ടിയ സീറ്റ് പോലും നേടാനാവാതെയായിരുന്നു ആദ്യ തോൽവി. എന്നാൽ, പാർട്ടി രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ തോൽവി വലിയ ഊർജമാക്കി മാറ്റുകയായിരുന്നു പിന്നീട് ബിജെപി. അതോടെ പ്രഖ്യാപിത നയമായ രാമക്ഷേത്ര നിർമാണം പ്രചാരണ ആയുധമാക്കിയ ബിജെപി, അതിനായി അഡ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര സംഘടിപ്പിച്ചു. അതിന്റെ കരുത്തിൽ 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടിൽ നിന്ന് 86 സീറ്റിലേക്ക് ബിജെപി ഉയർന്നു. 

വീണ്ടും അധികാരത്തിൽ എത്തിയ ഇന്ദിരാ ഗാന്ധിയെ നേരിടാൻ, യുവ നേതൃത്വം വേണമെന്ന ആർഎസ്എസ് വിലയിരുത്തലാണ് വാജ്പേയിക്ക് അനുകൂലമായത്. എന്നാൽ വാജ്പേയി അധ്യക്ഷനാകുന്നതിൽ തുടക്കത്തിൽ ആർഎസ്എസ് അനുകൂല നിലപാടിലായിരുന്നില്ലെന്ന് മുംബൈ സമ്മേളത്തിന്റെ മുഖ്യ സംഘാടകനായിരുന്ന മധു ദേവ്‌ലേക്കർ രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിയായിരിക്കെ ദേശീയ പ്രശ്നങ്ങളിൽ ആർഎസ്എസ് സമീപനങ്ങളെ വാജ്പേയി നിരന്തരം വിമർശിച്ചതിൽ സംഘപരിവാറിന് അമർഷം ഉണ്ടായിരുന്നെന്നും കണ്ണും പൂട്ടി വാജ്പേയിയെ അംഗീകരിക്കാൻ ആർഎസ്എസ് തയാറായിരുന്നില്ലെന്നും മധു ദേവ് ലേക്കർ വിലയിരുത്തുന്നു. 

എ.ബി.വാജ്പേയി (File Photo: PTI)

ഇന്ദിരാ ഗാന്ധിക്ക് ബദലായി വിജയരാജ സിന്ധ്യയെ ഉയർത്തിക്കൊണ്ടു വരാനായിരുന്നു ആദ്യ നീക്കം. എന്നാൽ, ജന്മിത്വ ആരോപണം തിരിച്ചടിക്കുമെന്ന വിലയിരുത്തലിലാണ്, ബിജെപിയുടെ ഭാവി തേരോട്ടത്തിന് നായകനാവാൻ വാജ്പേയിയെ പ്രഥമ അധ്യക്ഷനായി തീരുമാനിച്ചത്. അധ്യക്ഷനാവാൻ പറ്റും വിധം എൽ.കെ. അഡ്വാനി മുതിർന്ന നേതാവായിരുന്നില്ല. വിജയരാജ സിന്ധ്യ, എൽ.കെ. അഡ്വാനി, കുശ ഭാവു താക്കറെ, ജഗന്നാഥ റാവു ജോഷി, സുന്ദർ സിങ് ഭണ്ഡാരി, ജെ.പി.മാഥൂർ എന്നിവരായിരുന്നു കോർ ഗ്രൂപ് അംഗങ്ങൾ. രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും നാനാജി ദേശ്മുഖിനെ മുഖ്യ ഉപദേഷ്ടാവാക്കി. ലോക് സംഘർഷ സമിതി സെക്രട്ടറി എന്ന നിലയിൽ ജനതാ പാർട്ടിയുടെ മുഖ്യ പ്രചാരകനായിരുന്നു നാനാജി. 

∙ ആദ്യ തിരഞ്ഞെടുപ്പിൽ വിജയം രണ്ടു സീറ്റ്, പാർട്ടിയെ വളർത്തിയത് രഥയാത്ര

1980ൽ നിന്ന് 2024ൽ എത്തുമ്പോൾ, ഏറെ തളർച്ചയും വളർച്ചയും കണ്ടാണ് ബിജെപി ഇന്നത്തെ അധികാര ശക്തിയായി മാറിയത്. ചെറിയ കാലയളവുകൾ ഉൾപ്പെടെ അഞ്ചു തവണ രാജ്യഭരണത്തിലെത്തി. കോൺഗ്രസ് ഒഴികെ മിക്കവാറും എല്ലാ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എപ്പോഴെങ്കിലും പരോക്ഷമായെങ്കിലും ഒപ്പം നിർത്തി, 17 സംസ്ഥാനങ്ങളിൽ ഭരണപങ്കാളിത്തമുണ്ട്. പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ ഏക വ്യക്തിയാണ് വാജ്പേയി. രണ്ടാം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയത് ഏറെക്കാലം പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽ നിന്നതിനു ശേഷമായിരുന്നു. 

മുരളി മനോഹർ ജോഷി, ഒ.രാജഗോപാൽ, എൽ.കെ.അഡ്വാനി എന്നിവർ. 1991ലെ ചിത്രം (File Photo: Manorama Archive)

എന്നാൽ പാർട്ടിയെ രാജ്യത്താകമാനം ചലനാത്മക ശക്തിയാക്കുന്നതിൽ നിർണായക പങ്കു വഹിച്ച എൽ.കെ.അഡ്വാനിക്ക് ഉപ‌പ്രധാനമന്ത്രി പദത്തിനപ്പുറം പോകാനായില്ല. ജനസംഘകാലം മുതൽ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൂന്നിയാണ് ബിജെപിയുടെ ഇന്നത്തെ യാത്ര. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയവയിൽ വിജയം നേടിയാണ് ബിജെപിയുടെ യാത്ര. ഏകീകൃത വ്യക്തിനിയമം എന്ന നയം വിടാതെ പിന്തുടരുന്നു. ഭരണത്തിലെത്തിയ തുടക്കകാലത്ത് കൂട്ടുകക്ഷി സർക്കാരിനെ നിലനിർത്താൻ ഈ ആശയങ്ങളെ ഉപേക്ഷിച്ചു എന്ന ആരോപണം  നേരിട്ടിടത്തു നിന്ന്, വ്യക്തമായ ഭൂരിപക്ഷം നേടിയതോടെയാണ് പ്രഖ്യാപിത നയങ്ങൾ ബിജെപി നടപ്പാക്കിയത്. 

രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി പ്രതിഷ്ഠയ്ക്കു തയാറെടുക്കുകയാണിപ്പോ‍ൾ. ആദ്യം വാജ്പേയിയിലും അഡ്വാനിയിലും കേന്ദ്രീകരിച്ച പാർട്ടി ഇപ്പോൾ മോദിയിലും അമിത് ഷായിലും ഊന്നിയാണു യാത്ര. ജനതാപാർട്ടിയിൽനിന്ന് ഇറങ്ങിപ്പോയ എട്ട് ജനസംഘം എംപിമാരുമായാണ് ബിജെപിയുടെ ലോക്സഭയിലെ തുടക്കമെങ്കിലും, കന്നി തിരഞ്ഞെടുപ്പു പോരാട്ടത്തിൽ തകർന്നടിഞ്ഞിടത്തുനിന്ന് ഉയിർത്തെഴുന്നേറ്റതാണ് ബിജെപിയുടെ വളർച്ചയുടെ ചരിത്രം. 

ഇന്ദിരാഗാന്ധിയുടെ മരണത്തിനു പിന്നാലെ 1984 ൽ നടന്ന തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റിൽ മാത്രമായി ബിജെപി ഒതുങ്ങി. ജനസംഘം കാലത്ത്  കിട്ടിയ സീറ്റ് പോലും നേടാനാവാതെയായിരുന്നു ആദ്യ തോൽവി. എന്നാൽ, പാർട്ടി രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ തോൽവി വലിയ ഊർജമാക്കി മാറ്റുകയായിരുന്നു പിന്നീട് ബിജെപി. അതോടെ പ്രഖ്യാപിത നയമായ രാമക്ഷേത്ര നിർമാണം പ്രചാരണ ആയുധമാക്കിയ ബിജെപി, അതിനായി അഡ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര സംഘടിപ്പിച്ചു. അതിന്റെ കരുത്തിൽ 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടിൽ നിന്ന് 86 സീറ്റിലേക്ക് ബിജെപി ഉയർന്നു. 

അവശ്യവസ്തുക്കളുടെ വിലവർധനയ്ക്കെതിരെ ബിജെപി 2010ൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സുഷമ സ്വരാജ്, എൽ.കെ.അഡ്വാനി, നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ്, അരുൺ ജയ്‌റ്റ്ലി തുടങ്ങിയവർ (Photo by RAVEENDRAN / AFP)

∙ ഭരണത്തിന് തുടക്കമിട്ട രാജസ്ഥാൻ, ‌പിന്നാലെ കേന്ദ്രത്തിലേക്കും...

സ്ഥാപിതമായതിന്റെ പത്താം വർഷം രാജസ്ഥാനിൽ അധികാരത്തിലെത്തിയതോടെയാണ് സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിനു തുടക്കമായത്. 1967ൽ ചില സംസ്ഥാനങ്ങളിൽ സഖ്യകക്ഷി സർക്കാരുകളിൽ ജനസംഘം പങ്കാളിയായിരുന്നെങ്കിലും ഒരിടത്തും ഒറ്റയ്ക്കു ഭരണത്തിലെത്തിയിരുന്നില്ല. രാജസ്ഥാനിലും ഹിമാചലിലും മധ്യപ്രദേശിലും ജനസംഘം പ്രതിനിധികൾക്ക് 1978ൽ ജനതാ പാർട്ടി സർക്കാരുകൾക്ക് നേതൃത്വം നൽകാൻ അവസരം ലഭിച്ചതാണ് ഭരണ പങ്കാളിത്തത്തിലെ തുടക്കം.

Show more

രാജസ്ഥാനിലെ വിജയത്തോടെ ഭൈരോൺ സിങ് ശെഖാവത് ബിജെപിയുടെ ചരിത്രത്തിലെ ആദ്യ മുഖ്യമന്ത്രിയായി. തുടർന്ന് മധ്യപ്രദേശിലും ഉത്തർ പ്രദേശിലും ഹിമാചലിലും ബിജെപി മുഖ്യമന്ത്രിമാരുണ്ടായി. 1996ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ വാജ്പേയിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് ബിജെപിയുടെ വളർച്ചയിലെ നാഴികക്കല്ലായത്. 13 ദിവസം മാത്രം ഭരണത്തിലിരുന്ന് ഭൂരിപക്ഷം തെളിയിക്കാതെ രാജിവച്ചു പുറത്തു പോയി. തുടർന്ന് 182 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപി ഒട്ടേറെ പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ഏഴ് വർഷം തുടർച്ചയായി  രാജ്യം ഭരിച്ചു. 

എന്നാൽ 2004ൽ 138 സീറ്റ് മാത്രം നേടി പരാജയം ഏറ്റുവാങ്ങി. 2009ലും 117 സീറ്റ് മാത്രം നേടിയ ബിജെപി ഒരിക്കല്‍കൂടി  പുറത്തായി. ഇതിനിടെ ഗുജറാത്തടക്കം പല സംസ്ഥാനങ്ങളിലും അധികാരം നേടിയ പാർട്ടി, ഇന്ത്യൻ ജനാധിപത്യത്തിലെ ശക്തമായ പ്രസ്ഥാനമായി മാറിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണം നേടിയ പാർട്ടി ഉത്തരേന്ത്യൻ മണ്ണിൽ കാലുറപ്പിച്ചു. 2013 ൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് നടത്തിയ പ്രചാരണമാണ് ബിജെപിയുടെ തലവര മാറ്റിയത്. 2014 ഏപ്രിൽ–മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 282 സീറ്റു നേടി 336 സീറ്റുമായി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തി. 

ദക്ഷിണേന്ത്യയിൽ കർണാടക മാത്രമാണ് ബിജെപിക്കായി ഭാഗികമായെങ്കിലും വാതായനം തുറന്നത്.  2019ലെ തിരഞ്ഞെടുപ്പിൽ പ്രകടനം മികച്ചതാക്കിയ ബിജെപി, കേരളം, ആന്ധ്ര, തമിഴ്നാട്, സിക്കിം ഒഴികെയുള്ള എല്ലാ സംസ്ഥാനത്തുനിന്നും എംപിമാരെ നേടി. ഒറ്റയ്ക്ക് 303 സീറ്റ് സ്വന്തമാക്കി. 354 സീറ്റുമായാണ് ദേശീയ ജനാധിപത്യ സഖ്യം രണ്ടാം തവണയും അധികാരത്തിലെത്തിയത്. കേരളം, തമിഴ്നാട്, ബംഗാൾ, സിക്കിം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലും എപ്പോഴെങ്കിലും ഭരണത്തിന്റെ ഭാഗമാകാൻ ബിജെപിക്കു കഴിഞ്ഞു. മെഹ്ബൂബ മുഫ്തിയുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ച് ജമ്മു കശ്മീരിലും ഭരണത്തിൽ പങ്കാളിയായ ബിജെപി, എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭരണത്തിൽ പങ്കാളികളായി. 

Show more

∙ നയിച്ചവരിൽ മുന്നിൽ അഡ്വാനി

43 വർഷത്തിനിടെ 11 പേരാണ് ബിജെപിയുടെ അധ്യക്ഷ പദവിയിലെത്തിയത്. 1980 മുതൽ 86 വരെ വാജ്പേയി പ്രഥമ അധ്യക്ഷനായെങ്കിലും നിർണായക ഘട്ടങ്ങളിൽ 11 വർഷം നയിച്ചത് എൽ.കെ. അഡ്വാനിയാണ്. 1986 മുതൽ 1991 വരെയും 1993 മുതൽ ’98 വരെയും 2004 മുതൽ ’05 വരെയും അഡ്വാനി പ്രസിഡന്റായി. മൂന്നാമനായി മുരളിമനോഹർ ജോഷി 1991 മുതൽ ’93 വരെ നായകനായി. പിന്നാലെ  കുശഭാവുറാവു താക്കറെ (1998–2000) പ്രസിഡന്റായി. 

ആദ്യ ദക്ഷിണേന്ത്യക്കാരനും ദലിത് വിഭാഗത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാർട്ടി  അധ്യക്ഷനുമായ ബെംഗാരു ലക്ഷ്മണിന് കാലാവധി പൂർത്തിയാക്കാനായില്ല. കൈക്കൂലി വിവാദത്തിൽപ്പെട്ട് 2001ൽ ഒഴിയേണ്ടി വന്നു. തെഹൽക്ക മാസികയാണ് അന്ന് അഴിമതിക്കേസ് വെളിച്ചത്തുകൊണ്ടുവന്നത്. പിന്നാലെ ജന കൃഷ്ണമൂർത്തി (2001–02), വെങ്കയ്യ നായിഡു (2002–04) രാജ്നാഥ് സിങ് (2005–09, 2013–14) നിതിൻ ഗഡ്കരി (2009 –13) അമിത് ഷാ (2014–20) എന്നിവരാണു ബിജെപിയെ നയിച്ചത്. ഒട്ടേറെ തിരഞ്ഞെ‍ടുപ്പു വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയെങ്കിലും, 2020ൽ അധ്യക്ഷനായ ജെ.പി.നഡ്ഡയുടെ നേത‍ൃത്വത്തിലാവും 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക.

English Summary:

What Does the History of the BJP Suggest about the Party's Future in the Context of the 2024 Lok Sabha Elections?