വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ കാരണമില്ലാതെ പെട്ടെന്ന് ഓര്‍മിക്കുകയും പിന്നാലെ‍ അയാളുടെ ഫോണ്‍ വരികയും ചെയ്യുക! ഫോണിന്റെ റിങ്ടോണ്‍ മുഴങ്ങുമ്പോഴേ വിളിക്കുന്നയാള്‍ ആരെന്ന് മനസ്സിൽ തോന്നുക! മനസ്സിലുള്ള അതേ പാട്ട് ടിവി, റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുക! പ്രിയപ്പെട്ടവരുമായി ഒരുമിച്ചിരിക്കുന്ന ആനന്ദ വേളയില്‍‍ മനസ്സില്‍ മൂളിയ ഒരു ഗാനത്തിന്റെ വരികള്‍ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ പാടുക! ചില നിറങ്ങളും അക്കങ്ങളും‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് കാണുക! എന്തെങ്കിലും ഒരു ഉൽപന്നം വാങ്ങണമെന്നു മനസ്സിൽ കരുതുമ്പോൾ അതിന്റെ പരസ്യം ടിവിയിലോ പത്രത്തിലോ കാണുക! ‘ഈ സിനിമ ടിവിയിൽ കാണാനായിരുന്നെങ്കിലെന്ന്’ വിചാരിച്ചിരിക്കുന്ന നിമിഷം ഒരു ചാനലിൽ ആ ചിത്രം കാണുക! ദൈനംദിന ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളില്‍ അസാധാരണത്വം നിറച്ച് ചിലപ്പോഴൊക്കെ കടന്നു വരുന്ന യാദൃച്ഛികതകളാണിവ. ചില ആകസ്മികതകളാവട്ടെ പില്‍ക്കാല ജീവിതം മുഴുവനും ഓര്‍ത്തുവയ്ക്കാന്‍ പോന്നത്ര തീവ്രത ഉള്ളവയുമാണ്.

വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ കാരണമില്ലാതെ പെട്ടെന്ന് ഓര്‍മിക്കുകയും പിന്നാലെ‍ അയാളുടെ ഫോണ്‍ വരികയും ചെയ്യുക! ഫോണിന്റെ റിങ്ടോണ്‍ മുഴങ്ങുമ്പോഴേ വിളിക്കുന്നയാള്‍ ആരെന്ന് മനസ്സിൽ തോന്നുക! മനസ്സിലുള്ള അതേ പാട്ട് ടിവി, റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുക! പ്രിയപ്പെട്ടവരുമായി ഒരുമിച്ചിരിക്കുന്ന ആനന്ദ വേളയില്‍‍ മനസ്സില്‍ മൂളിയ ഒരു ഗാനത്തിന്റെ വരികള്‍ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ പാടുക! ചില നിറങ്ങളും അക്കങ്ങളും‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് കാണുക! എന്തെങ്കിലും ഒരു ഉൽപന്നം വാങ്ങണമെന്നു മനസ്സിൽ കരുതുമ്പോൾ അതിന്റെ പരസ്യം ടിവിയിലോ പത്രത്തിലോ കാണുക! ‘ഈ സിനിമ ടിവിയിൽ കാണാനായിരുന്നെങ്കിലെന്ന്’ വിചാരിച്ചിരിക്കുന്ന നിമിഷം ഒരു ചാനലിൽ ആ ചിത്രം കാണുക! ദൈനംദിന ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളില്‍ അസാധാരണത്വം നിറച്ച് ചിലപ്പോഴൊക്കെ കടന്നു വരുന്ന യാദൃച്ഛികതകളാണിവ. ചില ആകസ്മികതകളാവട്ടെ പില്‍ക്കാല ജീവിതം മുഴുവനും ഓര്‍ത്തുവയ്ക്കാന്‍ പോന്നത്ര തീവ്രത ഉള്ളവയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ കാരണമില്ലാതെ പെട്ടെന്ന് ഓര്‍മിക്കുകയും പിന്നാലെ‍ അയാളുടെ ഫോണ്‍ വരികയും ചെയ്യുക! ഫോണിന്റെ റിങ്ടോണ്‍ മുഴങ്ങുമ്പോഴേ വിളിക്കുന്നയാള്‍ ആരെന്ന് മനസ്സിൽ തോന്നുക! മനസ്സിലുള്ള അതേ പാട്ട് ടിവി, റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുക! പ്രിയപ്പെട്ടവരുമായി ഒരുമിച്ചിരിക്കുന്ന ആനന്ദ വേളയില്‍‍ മനസ്സില്‍ മൂളിയ ഒരു ഗാനത്തിന്റെ വരികള്‍ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ പാടുക! ചില നിറങ്ങളും അക്കങ്ങളും‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് കാണുക! എന്തെങ്കിലും ഒരു ഉൽപന്നം വാങ്ങണമെന്നു മനസ്സിൽ കരുതുമ്പോൾ അതിന്റെ പരസ്യം ടിവിയിലോ പത്രത്തിലോ കാണുക! ‘ഈ സിനിമ ടിവിയിൽ കാണാനായിരുന്നെങ്കിലെന്ന്’ വിചാരിച്ചിരിക്കുന്ന നിമിഷം ഒരു ചാനലിൽ ആ ചിത്രം കാണുക! ദൈനംദിന ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളില്‍ അസാധാരണത്വം നിറച്ച് ചിലപ്പോഴൊക്കെ കടന്നു വരുന്ന യാദൃച്ഛികതകളാണിവ. ചില ആകസ്മികതകളാവട്ടെ പില്‍ക്കാല ജീവിതം മുഴുവനും ഓര്‍ത്തുവയ്ക്കാന്‍ പോന്നത്ര തീവ്രത ഉള്ളവയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ കാരണമില്ലാതെ പെട്ടെന്ന് ഓര്‍മിക്കുകയും പിന്നാലെ‍ അയാളുടെ ഫോണ്‍ വരികയും ചെയ്യുക! ഫോണിന്റെ റിങ്ടോണ്‍ മുഴങ്ങുമ്പോഴേ വിളിക്കുന്നയാള്‍ ആരെന്ന് ഉള്ളിൽ‍ തോന്നുക! മനസ്സിലുള്ള അതേ  പാട്ട് ടിവി, റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുക! പ്രിയപ്പെട്ടവരുമായി ഒരുമിച്ചിരിക്കുന്ന ആനന്ദ വേളയില്‍‍ മനസ്സില്‍ മൂളിയ ഒരു ഗാനത്തിന്റെ വരികള്‍ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ പാടുക! ചില നിറങ്ങളും അക്കങ്ങളും‍ സവിശേഷ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് കാണുക! എന്തെങ്കിലും ഒരു ഉൽപന്നം വാങ്ങണമെന്നു മനസ്സിൽ കരുതുമ്പോൾ അതിന്റെ പരസ്യം ടിവിയിലോ പത്രത്തിലോ കാണുക! ‘ഈ സിനിമ ടിവിയിൽ കാണാനായിരുന്നെങ്കിലെന്ന്’ വിചാരിച്ചിരിക്കുന്ന നിമിഷം ഒരു ചാനലിൽ ആ ചിത്രം കാണുക!

ദൈനംദിന ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളില്‍ അസാധാരണത്വം നിറച്ച് ചിലപ്പോഴൊക്കെ കടന്നു വരുന്ന യാദൃച്ഛികതകളാണിവ. ചില ആകസ്മികതകളാവട്ടെ പില്‍ക്കാല ജീവിതം മുഴുവനും ഓര്‍ത്തുവയ്ക്കാന്‍ പോന്നത്ര തീവ്രത ഉള്ളവയായിരിക്കും.

ADVERTISEMENT

∙ യാദൃച്ഛികതയുടെ ഒളിച്ചുകളി

ജനനം, മരണം, പ്രണയാരംഭം, പ്രണയത്തകര്‍ച്ച, വിവാഹം വിവാഹമോചനം, രോഗം, ജോലി ലഭിക്കല്‍, ജോലിമാറ്റം തുടങ്ങി പ്രധാനപ്പെട്ട പല തീവ്ര വൈകാരിക സന്ദര്‍ഭങ്ങളിലും യാദൃച്ഛികതകള്‍ ഒളിച്ചുകളിക്കുന്ന അനുഭവം പലര്‍ക്കുമുണ്ടാകും. എല്ലാ യാദൃച്ഛികതകളും ആനന്ദകരമായിരിക്കണം എന്നില്ല. ചിലത് ഉള്‍ക്കിടിലത്തോടെ, അടിവയറ്റിലെ ആന്തലോടെ മാത്രം ഓര്‍മിക്കാനാവുന്നവ ആയിട്ടാവാം ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

വൈക്കം മുഹമ്മദ് ബഷീറും എസ്. കെ. പൊറ്റക്കാടും (മനോരമ ആർക്കൈവ്സ്)

പ്രശസ്തരായ ചിലർക്കുണ്ടായ യാദൃച്ഛികതകൾ യുക്തിയെ വെല്ലുവിളിക്കുന്നവയാണ്. വൈക്കം മുഹമ്മദ് ബഷീർ വീടുവിട്ട് പരദേശിയായി നാടുചുറ്റുന്ന കാലം. ‘ഉറക്കത്തിൽ എന്റെ നാട്ടിലെ അയൽക്കാരി സുഹ്‌റ അടുത്തു വന്നു പറഞ്ഞു. ‘ഞാൻ മരിച്ചുപോയി പള്ളിയുടെ വടക്കുള്ള പ്ലാവിന്റെ ചുവട്ടിലാണ് എന്നെ അടക്കിയിരിക്കുന്നത്’. ഉടനെതന്നെ കണ്ണു തുറന്നു. നോക്കിയപ്പോൾ ആരുമില്ല. 

സ്വപ്‌നം ശരിയായിരുന്നു. സുഹ്‌റ മരിച്ചുപോയി. ഞങ്ങൾ തമ്മിൽ വലിയ കൂട്ടായിരുന്നു. എന്നാൽ നാട്ടിൽനിന്നു പത്തു വർഷം വിട്ടുനിന്നതിനാൽ സുഹ്‌റയെ കാണാൻ കഴിഞ്ഞിരുന്നില്ല. സുഹ്‌റ മരിച്ചപ്പോഴായിരുന്നു എന്റെ സ്വപ്‌നം. ഞാൻ ബാല്യകാലസഖി എഴുതിയത് ഈ സ്വപ്‌നം വച്ചാണ്. ഈ സ്വപ്‌നം ആരും വിശ്വസിക്കില്ലെന്നു കരുതി ഞാൻ മാറ്റിയെഴുതി. കുറേ തവണ’

ADVERTISEMENT

∙ ബഷീറിന്റെ ബാപ്പയുടെ മരണം 

ബഷീർ തുടരുന്നു– ‘ഇതുപോലെ വേറാരു സംഭവം ഞാൻ ‘എന്റെ ഉമ്മ’ എന്ന കഥയിൽ പറഞ്ഞിട്ടുണ്ട്. ഞാൻ തൃശൂരിലായിരിക്കുമ്പോഴാണ്. സന്ധ്യ നേരം. ഞാനും ചങ്ങമ്പുഴയും മുണ്ടശ്ശേരിയും വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഒരു ആൽമരച്ചോട്ടിൽ സൊറ പറഞ്ഞിരിക്കുന്നു. ഞാൻ വർത്തമാനം പറയുന്നതിനിടയിൽ കുറേ നേരം വായ് പൊളിച്ചു കണ്ണുകൾ മിഴിച്ച് ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നു ഞാൻ നിശ്ശബ്‌ദനായിരിക്കുന്നതു കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു ചങ്ങമ്പുഴയ്‌ക്കു തോന്നി. ചങ്ങമ്പുഴ ചോദിച്ചു. ‘എന്തു പറ്റിയെടോ?’

മലയാറ്റൂർ രാമകൃഷ്ണന്‍ (ഫയൽ ചിത്രം: മനോരമ)

എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എന്തോ ഒരു ശ്വാസം മുട്ടലു പോലെ തോന്നി. ഹൃദയം ഞെക്കി വലിക്കുന്നതുപോലെ അനുഭവപ്പെട്ടു. പിന്നെ കുറേ കഴിഞ്ഞാണ് ശ്വാസം നേരെ വീണത്. എന്നിട്ടേ എനിക്കു മിണ്ടാൻ കഴിഞ്ഞുള്ളൂ. എന്റെ ബാപ്പ മരിച്ച വിവരം പിറ്റേന്നു രാവിലെ ഞാനറിഞ്ഞു. ബാപ്പ മരിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു എനിക്കു ശ്വാസം മുട്ടിയത്’

∙ മലയാറ്റൂർ രാമകൃഷ്ണന്‍

ADVERTISEMENT

ഐഎഎസ് ഓഫിസറും എഴുത്തുകാരനുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണന്‍ തിരുവനന്തപുരത്തു പഠിക്കുന്ന സമയം രാത്രി സ്വപ്നത്തിൽ ആരോ അദ്ദേഹത്തിന്റെ കൈപിടിക്കുന്നതുപോലെ തോന്നി. ഒപ്പം അച്ഛൻ ഉപയോഗിക്കുമായിരുന്ന ബലാശ്വഗന്ധാദി എണ്ണയുടെ മണം. ‘എനിക്ക് എല്ലാം മനസ്സിലായി. ഞാൻ ഹോസ്റ്റലിലെ സുഹൃത്തിനോടു പറഞ്ഞു–  എന്റെ അച്ഛൻ മരിച്ചു... അതെ. ഞാൻ ആ ഗന്ധമേൽക്കുമ്പോൾ, അകലെ തോട്ടുവയിൽ അച്ഛൻ മരിക്കുകയായിരുന്നു. അച്ഛൻ മരിക്കുമ്പോൾ എന്നെപ്പറ്റി ഓർത്തിരിക്കണം.  അദ്ദേഹത്തിന്റെ ചിന്തകൾ സഞ്ചരിച്ചു ഗന്ധമായി എന്നെ ഉണർത്തുകയായിരുന്നില്ലേ?’

കവി കെ. സച്ചിദാനന്ദൻ (ഫയൽ ചിത്രം: മനോരമ)

∙ സച്ചിദാനന്ദൻ

കവി സച്ചിദാനന്ദന്റെ അച്ഛൻ ശബരിമലയാത്രയിൽ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. ‘അന്ന് ഞാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്‌മാരക കോളജിലാണ്. ക്ലാസിൽവച്ച് അറിയാത്ത അസ്വാസ്‌ഥ്യം തോന്നുകയും ഇടയ്‌ക്ക് ക്ലാസ്സ് നിർത്തുകയും ചെയ്‌തു. പിന്നെയും രണ്ടു നാൾ കഴിഞ്ഞാണ് തിരിച്ചുവന്ന സംഘാംഗങ്ങൾ അച്ഛന്റെ മരണ വാർത്ത അറിയിച്ചത്. അച്‌ഛന്റെ ആഗ്രഹമനുസരിച്ച് മുകളിൽത്തന്നെ ശവസംസ്‌കാരം നടത്തിയിട്ടാണ് അവർ വന്നിരുന്നത്. അവർ പറഞ്ഞ സമയം എനിക്ക് അസ്വാസ്‌ഥ്യമുണ്ടായ സമയം തന്നെയായിരുന്നു’

∙ ആന്റണി ഹോപ്കിൻസ്

പ്രശസ്ത നടൻ ആന്റണി ഹോപ്കിൻസിന് യാദൃച്ഛികത ഭാഗ്യാതിരേകമായി വന്ന വിചിത്രമായ അനുഭവം നോക്കൂ. 1972 ൽ കരിയറിന്റെ തുടക്കത്തിൽ ‘ദ് ഗേൾ ഫ്രം പെട്രോവ്ഖ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ഒരു നല്ല വേഷം ലഭിച്ചു. ആവേശത്തിലായ ഹോപ്കിൻസ് സിനിമയ്ക്ക് ആധാരമായ ഇതേ പേരിലുള്ള അമേരിക്കൻ നോവൽ തേടിയിറങ്ങി. വായിച്ച് അഭിനയം നന്നാക്കമല്ലോ. ബുക്ക് ഷോപ്പുകളിൽ തിരക്കിയപ്പോൾ ഇംഗ്ലണ്ടിൽ ഇതുവരെയും നോവൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നറിഞ്ഞു. നിരാശനായി, റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് നോവലിന്റെ ഒരു കോപ്പി ഓഡിഷനു മുൻപ് കിട്ടാനെന്താണു വഴി എന്ന് ആലോചിച്ചിരിക്കവേ ഒരു കടലാസു കെട്ടിലെ പേജുകൾ കാറ്റിൽ ഇളകുന്നതു കണ്ടു. എടുത്തു നോക്കിയപ്പോൾ ‘ദ് ഗേൾ ഫ്രം പെട്രോവ്ഖ’ എന്ന നോവലിന്റെ പേജുകൾ!. 

ആന്റണി ഹോപ്കിൻസ് (File Photo: Alexandre Meneghini/AP)

അവിടംകൊണ്ടും തീർന്നില്ല വിധിയുടെ വിളയാട്ടം. സിനിമയുടെ ഷൂട്ടിങ്ങിനിടെ നോവലിന്റെ രചയിതാവ് ചിത്രീകരണം കാണാനെത്തി. ഹോപ്കിൻസ് അദ്ദേഹത്തെ പരിചയപ്പെട്ടു. നോവലിന്റെ കോപ്പി കിട്ടാൻ പ്രയാസപ്പെട്ടതായി അറിയിച്ചപ്പോൾ നോവലിസ്റ്റിന്റെ മറുപടി ‘ക്ഷമിക്കണം. എന്റെ തെറ്റുകൊണ്ടാണ് നോവൽ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കാൻ താമസിക്കുന്നത്. യുകെ എഡിഷനുവേണ്ടി തയാറാക്കിയ കോപ്പി കൈമോശം വന്നുപോയി’. ഉടനെ ഹോപ്കിൻസ് ഓടിപ്പോയി തന്റെ കൈവശമുള്ള പേജുകൾ എടുത്തുകൊണ്ടുവന്ന് ഇതാണോ ആ കോപ്പി എന്നു തിരക്കി.

ദ് ഗേൾ ഫ്രം പെട്രോവ്ഖ സിനിമയുടെ പോസ്റ്റർ (photo credit: wiki images)

നഷ്ടപ്പെട്ടുപോയെന്ന് കരുതിയ പേജുകൾ ഹോപ്കിൻസിന്റെ കൈയ്യിരിക്കുന്നത് കണ്ടു നോവലിസ്റ്റ് അദ്ഭുതപരതന്ത്രനായിപ്പോയി. നോവലിന്റെ പകർപ്പ് പരിശോധിക്കാനായി നോവലിസ്റ്റിന്റെ ഒരു സുഹൃത്ത് കൊണ്ടുപോയി അലക്ഷ്യമായി അത് കാറിനുള്ളിലിട്ടു. ആ കാർ മോഷണം പോയി. അതിനകത്തുണ്ടായിരുന്ന നോവൽ പേജുകൾ  കറങ്ങിത്തിരിഞ്ഞ് ഹോപ്കിൻസിൽ എത്തുകയായിരുന്നു.

മിക്കവരും അവരവരുടെ ബുദ്ധിശക്തിക്ക് അനുസരിച്ച് ലളിതമോ സങ്കീര്‍ണമോ ആയ ഇതുപോലെയുള്ള സൂചനകളെ ഉള്ളില്‍ പോറ്റി വളര്‍ത്തുന്നവരാണ്. ഈ വിഷയത്തെക്കുറിച്ച് മറ്റുള്ളവരോട് തുറന്ന് സംസാരിക്കാന്‍ ഇടവന്നാല്‍ താൻമാത്രമല്ല മറ്റുള്ളവരും ഇമ്മാതിരിയുള്ള തോന്നലുകൾ കൊണ്ടുനടക്കുന്നുണ്ടെന്ന് മനസിലാകും. നാട്ടുകാരും സമ്മതിക്കുമ്പോള്‍ ഇത്തരം സൂചനകളെ ശകുനമെന്ന് വിളിക്കും. ശകുനം കാണുന്നതിന് അനുസരിച്ച് ശുഭമോ അശുഭമോ സംഭവിക്കുമെന്ന് പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. ശകുനങ്ങള്‍ക്ക് നിശ്ചിതത്വമുണ്ട്. നിശ്ചിത കാഴ്ചകൾ കണ്ടാല്‍ ഇങ്ങനെ സംഭവിക്കും എന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. യാദൃച്ഛികതകളാവട്ടെ അവയുടെ പുതുമകൊണ്ടും ഉള്ളടക്കത്തിന്റെ സവിശേഷതകൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. വൈകാരിക സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടല്ലാതെയും ഭ്രമിപ്പിക്കുന്ന യാദൃച്ഛികതകള്‍ അനുഭവപ്പെട്ടെന്നു വരാം. പ്രപഞ്ചത്തിന്റെ നിഗൂഢതയിലേക്ക് തുറക്കുന്ന ജാലകക്കാഴ്ചകളാവും പലപ്പോഴും അത്തരം അനുഭവങ്ങള്‍.

∙ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എന്ന ശക്തമായ ചോദ്യം ഉയര്‍ത്തുന്നവയാണ് യാദൃച്ഛികതകള്‍. പ്രത്യക്ഷമായ കാര്യകാരണബന്ധം കൂടാതെയാണ് അവ സംഭവിക്കുന്നത്. ഇരുട്ടില്‍ വല്ലപ്പോഴും പ്രകാശിക്കുന്ന മിന്നാമിനുങ്ങുകള്‍ എന്നപോലെ തെളിഞ്ഞണഞ്ഞ് പോകുന്ന ഈ അസാധാരണ അനുഭവങ്ങള്‍ നമ്മുടെ സാമാന്യ യുക്തിക്ക് പെട്ടെന്ന് പിടിതരുന്നവയല്ലെങ്കിലും ചൂഴ്‍ന്ന് ആലോചിച്ചാല്‍ അവയുടെ അടിയില്‍ കാര്യകാരണബന്ധം കണ്ടെത്താനാവും. ഒറ്റനോട്ടത്തില്‍ കണ്ണില്‍പ്പെടാത്ത കാരണങ്ങള്‍ തെളിഞ്ഞുകിട്ടും. 

സവിശേഷമായ അര്‍ഥത്തോടെ ഒരുമിച്ചുണ്ടാകുന്ന യാദൃച്ഛിക സംഭവത്തെ ‘സിങ്ക്രോണിസിറ്റി’ (Synchronicity) എന്നാണ് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ കാള്‍ ഗുസ്താവ് യുങ് വിളിച്ചത്. അദ്ദേഹത്തിന്റെ പക്കൽ വിദ്യസമ്പന്നയും ബുദ്ധിമതിയുമായ ഒരു യുവതി എത്തി. മാനസിക വിശകലന രീതികള്‍ ഫലവത്താകാതെ ചികിത്സ വഴിമുട്ടി നിന്ന ഘട്ടത്തില്‍ ആ യുവതി ഒരു സ്വപ്നംകണ്ടു. സ്വര്‍ണം കൊണ്ടു പണിത വണ്ടിന്റെ രൂപത്തിലുള്ള ഒരു ആഭരണം തനിക്ക് ലഭിക്കുന്നു. കൗണ്‍സലിങ് സെഷനില്‍ യുവതി ഈ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ ജനല്‍ച്ചില്ലില്‍ എന്തോ പറന്നുവന്നു മുട്ടുന്നത് യുങ് ശ്രദ്ധിച്ചു. ജനല്‍ തുറന്ന്  അദ്ദേഹം അതിനെ കൈക്കുള്ളിലാക്കി. സ്വര്‍ണ നിറത്തിലുള്ള ഒരു വണ്ടായിരുന്നു അത് ! യുങ് ആ സ്വര്‍ണ വണ്ടിനെ യുവതിക്ക് കൈമാറി. ഈ സംഭവം യുവതിയെ ഗുണപരമായി സ്വാധീനിക്കുകയും അവരുടെ രോഗവിമുക്തി വേഗത്തിലാവുകയും ചെയ്തു. 

ഗുസ്താവ് യുങ് (Photo Credit: vladimir.nikolouzos/facebook)

ജീവിതത്തിലുടനീളം യാദൃച്ഛികതകളുടെ വിളയാട്ടം അനുഭവിച്ചിരുന്ന ആളായിരുന്നു യുങ്. ഈ സംഭവത്തോടെ യാദൃച്ഛികതകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഭൗതിക യാഥാര്‍ഥ്യത്തെ അതിലംഘിച്ചു നിലനില്‍ക്കുന്ന ഒരു അടിസ്ഥാന വാസ്തവികതയുടെ മണ്ഡലത്തില്‍നിന്നാണ് സിങ്ക്രോണിസിറ്റിയുടെ ഉല്‍പത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ജീവപരമ്പരകളുടെ സഞ്ചിതമായ അബോധവും (കലക്ടീവ് അണ്‍കോണ്‍ഷ്യസ്), ഉപബോധമനസ്സില്‍ രൂഢമായിക്കിടക്കുന്ന ആദിരൂപങ്ങളും (ആര്‍ക്കിടൈപ്പ്), ആകാശഗോളങ്ങളുടെ സ്വാധീനവും (ജ്യോതിഷം) എല്ലാം അവയെ നിര്‍ണയിക്കുന്നുവെന്നും യുങ് കരുതി.

യാദൃച്ഛികതകളെക്കുറിച്ചുള്ള യുങ്ങിന്റെ ഗവേണഷണം തുടരവെ അസാധാരണനായ ഒരു വ്യക്തി അദ്ദേഹത്തില്‍നിന്ന് ചികിത്സ തേടിയെത്തി. ക്വാണ്ടം ഫിസിക്സിന്റെ പ്രണേതാക്കളില്‍ ഒരാളും പില്‍ക്കാലത്ത് നൊബേല്‍ സമ്മാനം നേടുകയും ചെയ്ത വിഖ്യാത ഭൗതിക ശാസ്ജ്ഞന്‍ വോൾഫ്ഗാങ് പൗളി. 1932 ല്‍ സൂറിച്ചില്‍ വച്ചായിരുന്നു ഇത്. ക്വാണ്ടം ഭൗതികത്തില്‍ നാഴികക്കല്ലായിത്തീര്‍ന്ന കണ്ടുപിടുത്തങ്ങളുമായി പുറമേയ്ക്കു തിളങ്ങി നില്‍ക്കുമ്പോഴും ആന്തരികമായി തകര്‍ച്ചയുടെ വക്കിലായിരുന്നു വോൾഫ്ഗാങ് പൗളി.

വോൾഫ്ഗാങ് പൗളി (photo credit:nobelprize/facebook)

അമ്മയുടെ ആത്മഹത്യയും പിന്നാലെ, കാബറേ നര്‍ത്തികിയായ ആദ്യ ഭാര്യ മുന്‍കാമുകനായ കെമിസ്റ്റിനൊപ്പം പോയതും അദ്ദേഹത്തെ വിഷാദത്തിലാക്കി. ‘ഒരു കാളപ്പോരുകാരന്റെ കൂടെ അവള്‍ പോയിരുന്നെങ്കില്‍ എനിക്കത് മനസ്സിലാകുമായിരുന്നു. ഇത് വെറുമൊരു സാധാരണ കെമിസ്റ്റിനൊപ്പം ....’ എന്നായിരുന്നു പൗളിയുടെ വിലാപം. അമിത മദ്യപാനാസക്തിയും വഴക്കാളി സ്വഭാവവും സാധാരണ ജീവിതം അസാധ്യമാക്കിയ ഘട്ടത്തില്‍ അദ്ദേഹം സൈക്ക്യാട്രിസ്റ്റായ യുങ്ങിന്റെ പക്കല്‍ ചികിത്സ തേടുകയും യുങ്ങിന്റെ സൈകോഅനലറ്റിക് തെറപ്പി സെഷനുകളിലൂടെ മനോബലം വീണ്ടെടുക്കുകയും ചെയ്തു.

∙ ക്വാണ്ടം ഫിസിക്സും യാദൃച്ഛികതയും

വ്യത്യസ്ത മേഖലകളിലെ പ്രതിഭാശാലികളായ ഇരുവരും അന്നുമുതല്‍ സൗഹൃദത്തിലായി ഒരുമിച്ച് ആശയങ്ങള്‍ രൂപപ്പെടുത്തി. ക്വാണ്ടം ഫിസിക്സിലെ നിഗമനങ്ങള്‍ പൗളി യുങ്ങിനെ പരിചയപ്പെടുത്തി. ഭൗതിക ശാസ്ത്രജ്ഞനായ പൗളിയാകട്ടെ ന്യൂട്രിനോ എന്നൊരുതരം കണികകൾ ഉണ്ടായിരിക്കാനുള്ള സാധ്യതയെക്കുറിച്ച് തലപുകഞ്ഞിട്ട്  അധികകാലം ആകുംമുമ്പേ മിസ്റ്റിസിസവും ന്യൂമറോളജിയും പൗരാണിക പ്രതീകങ്ങളെയും യുങ്ങില്‍നിന്ന് പഠിക്കാന്‍ തുടങ്ങി !

ചികിത്സയുടെ ഭാഗമായി പൗളി കണ്ടിരുന്ന സ്വപ്നങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുമായിരുന്നു. ഏതാണ്ട് 1300 സ്വപ്നങ്ങള്‍ ഇങ്ങനെ ഡോക്യുമെന്റ് ചെയ്തു. പൗളിയുടെ കിനാവുകളിലെ ജ്യാമിതീയ രൂപങ്ങളും ഗണിതശാസ്ത്രപരമായ ചിഹ്നങ്ങളും ആര്‍ക്കിടൈപ്പുകളെ അടിസ്ഥാനമാക്കി യുങ് വ്യാഖ്യാനിച്ചു കൊടുത്തു.

അധികമായല്‍ അമൃതും വിഷം എന്ന ചൊല്ല്  യാദൃച്ഛികതകളുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. സകല കാഴ്ചയിലും കേള്‍വിയിലും അനുഭവങ്ങളിലും അതീതമായ അര്‍ഥങ്ങള്‍ മറഞ്ഞിരിക്കുന്നതായി തോന്നിത്തുടങ്ങിയാല്‍ സൂക്ഷിക്കണം. അവിടം മുതല്‍ ഒരാളുടെ കാര്യഗ്രഹണശേഷിയും ബുദ്ധിയുമെല്ലാം മങ്ങാൻ പോവുകയാണ്. 

ക്വാണ്ടം ഫിസിക്സിലെ ആശയങ്ങളായ നോണ്‍ ലൊക്കാലിറ്റി, ഒബ്സർവർ ഇഫക്ട്, ക്വാണ്ടം എന്റാംഗിള്‍മെന്റ് തുടങ്ങിയവ ഉപയോഗിച്ച് സിങ്ക്രോണിസിറ്റി എന്ന പ്രതിഭാസത്തെ വിശദീകരിക്കാന്‍ ഇരുവരും ചേര്‍ന്നു ‍ശ്രമിച്ചു. സബ് ആറ്റമിക് തലത്തില്‍ കണികകള്‍ തമ്മിലുള്ള സവിശേഷ ബന്ധമാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്. ഇതനുസരിച്ച്, ഒരു കണികയുടെ നില എങ്ങനെയാണോ എന്നതിനെ ആശ്രയിച്ചായിരിക്കും രണ്ടാമത്തെ കണികയുടെ നില്‍പ്. ഇരു കണങ്ങള്‍ക്കും ഇടയില്‍ ഭൗതികമായി എത്ര ദൂരം ഉണ്ടായിരുന്നാലും അദൃശ്യമായ ചരടിലെന്നപോലെ പരസ്പരാശ്രിതമായി അവ പെരുമാറും. നീരീക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍ തന്റെ നിലയില്‍ വ്യത്യാസം വരുത്താന്‍ കണത്തിനുള്ള പ്രവണതയാണ് ഒബ്സർവർ ഇഫക്ട്.

സിങ്ക്രോണിസിറ്റി അഥവാ അര്‍ഥപൂര്‍ണമായ യാദൃച്ഛികത പിറിവിയെടുക്കുന്നത്‍ സൈക്കോളജിയും ഭൗതിക പ്രതിഭാസവും ചേരുന്ന സൈക്കോയ്ഡ് (Psychoid) എന്ന അവസ്ഥയി‍ല്‍ നിന്നാണെന്ന നിഗമനത്തിലേക്ക് യുങ്ങും പൗളിയും എത്തി. മനസ്സ് എന്നും മാറ്റര്‍ എന്നും വേര്‍തിരിയാതെ, സ്ഥലവും കാലവും ഒന്നായിരിക്കുന്ന വാസ്തവികതയുടെ ലോകത്തുനിന്നാണ് അര്‍ഥപൂര്‍ണമായ യാദൃച്ഛിക സംഭവങ്ങള്‍ പിറക്കുന്നത്.

ഭൗതിക ശാസ്ത്രത്തിന്റ കണിശ യുക്തികള്‍ക്ക് അപ്പുറം വാസ്തവികതയ്ക്ക് വേറെയും മുഖങ്ങളുണ്ടായേക്കാം എന്ന ബോധ്യം പൗളിക്ക് ഉണ്ടായിരുന്നു. എങ്കിലും, പൗളി എന്ന വലിയ ശാസ്ത്രജ്ഞന്‍ ഹൃദയത്തില്‍ സംശയാലുവായിരുന്നു. യുങ്ങിന്റെ നിഗമനങ്ങളിലെ അശാസ്ത്രീയതയും യുക്തിരാഹിത്യങ്ങളും പൗളി കാണാതിരുന്നില്ല. അവ അദ്ദേഹം മറ്റ് ശാസ്ത്രജ്ഞന്മാരോട് പങ്കുവയ്ക്കുകയും ചെയ്തു. 23 വര്‍ഷത്തോളം നീണ്ട സൗഹൃദത്തില്‍ അവര്‍ പരസ്പരം അയച്ച കത്തുകള്‍ പിന്നീട് ‘ആറ്റം ആന്‍ഡ് ആര്‍ക്കിടൈപ്പ്’ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. യുങ്ങിന്റെ ഭൗതികാതീതമായ മെറ്റാഫിസിക്കല്‍ സങ്കല്‍പങ്ങളുമായി ആധുനിക ശാസ്ത്രത്തെ കൂട്ടിക്കെട്ടുന്നതിനോട് ശാസ്ത്രലോകം വിയോജിച്ചു. അത്തരം നിഗമനങ്ങളെ കപടശാസ്ത്രമായി വിധിയെഴുതി. 

‘ആറ്റം ആന്‍ഡ് ആര്‍ക്കിടൈപ്പ്’ പുസ്തകത്തിന്റെ പുറംചട്ട (photo credit:Amazon)

∙ യാദൃച്ഛികതകൾക്ക് പിന്നിലെന്ത് – ശാസ്ത്രത്തിന്റെ കാഴ്ചപ്പാട്

കാര്യകാരണങ്ങളെ വേണ്ടവിധം മനസ്സിലാക്കുന്നതില്‍ സംഭവിക്കുന്ന ധാരാണാ വൈകല്യങ്ങളാണ് യാദൃച്ഛികതകളെ മഹത്വവൽകരിക്കുന്നതിന് കാരണമെന്ന് ശാസ്ത്രം  കരുതുന്നു. പല യാദൃച്ഛികതകളെയും സ്റ്റാറ്റിസ്റ്റിക്കലായി വിശദീകരിക്കാനാകും. ഒരു മുറിയില്‍ 23 പേര്‍ ഒരുമിച്ചു കൂടിയാല്‍ അതില്‍ രണ്ടുപേരുടെ ജന്മദിനം ഒരേ ദിവസമാകാനുള്ള സാധ്യത 50 ശതമാനമുണ്ട്. അവര്‍ 70 ആളുണ്ടെങ്കില്‍ ഒരേപോലെ ജന്മദിനം വരാനുള്ള സാധ്യത നൂറുശതമാനമായി വര്‍ധിക്കുന്നു. ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് അസാധാരണ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നു. നിങ്ങള്‍ക്ക് നേരിട്ട് പരിചയമുള്ള ആര്‍ക്കും രണ്ടു തവണ ലോട്ടറി അടിക്കുകയോ ഒന്നിലധികം തവണ ഇടിമിന്നല്‍ ഏല്‍ക്കുകയോ ചെയ്തിട്ടുണ്ടാവില്ല. പക്ഷേ ഒരു ജില്ലയിലെ ജനസംഖ്യയില്‍ അങ്ങനെ സംഭവിച്ചിട്ടുള്ളവര്‍ ഉണ്ടാവും. സംസ്ഥാനത്തും രാജ്യത്തിനകത്തുമായി ഒട്ടേറെ പേർ കാണും.

ഗണിതശാസ്ത്രജ്ഞനായ ജോണ്‍ ലിറ്റില്‍വുഡിന്റെ പേരില്‍ അറിയപ്പെടുന്ന ‘ലിറ്റില്‍വുഡ്സ് ലോ ഓഫ് മിറക്കിള്‍സ്’ അനുസരിച്ച് ഒരു വലിയ സാംപിളില്‍ പത്ത് ലക്ഷത്തില്‍ ഒന്ന് എന്ന കണക്കില്‍ അസാധാരണത്വം പ്രകടമാകാം. ഒരു വ്യക്തി ഊര്‍ജ്വസ്വലതയോടെ ഉണര്‍ന്നിരിക്കുന്ന ഏട്ട് മണിക്കൂര്‍ സമയത്തില്‍ സെക്കൻഡില്‍ ഒന്ന് എന്ന തോതില്‍ അയാള്‍ സംഭവങ്ങള്‍ കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നു. ഒരു ദിവസം 30,000 സംഭവങ്ങള്‍. ഒരു മാസംകൊണ്ട് പത്ത് ലക്ഷം സംഭവങ്ങള്‍. അതിലൊന്ന് സാധാരണ ജീവിതത്തിലെ‍ അസാധാരണ സംഭവമായി, അദ്ഭുതമായി മാറിയേക്കാം.

വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ ഓര്‍മിക്കാറുള്ളപ്പോഴെല്ലാം അയാളുടെ ഫോണ്‍‍ വരാറില്ലെന്നുള്ള സത്യം സൗകര്യപൂര്‍വം നാം മറക്കുന്നു, ഫോണ്‍ വന്ന സന്ദർഭം മാത്രം ഓർമയിൽവച്ചു വലുതാക്കുന്നു. (Representative image by Deepak Sethi/istockphoto)

മനുഷ്യര്‍ക്ക് അദ്ഭുതങ്ങളോടും കെട്ടുകഥകളോടും പൊതുവേ വലിയ പ്രിയമാണ്. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ മനുഷ്യമനസ്സിന്റെ അടിത്തട്ടില്‍നിന്നുയരുന്ന ഈ ആര്‍ത്തി, കഥ കേട്ടും സിനിമ കണ്ടും നോവല്‍ വായിച്ചും വിഡിയോ ഗെയിം കളിച്ചും ശമിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇതേ വ്യഗ്രതയാണ് യാദൃച്ഛികതകളെ പൊലിപ്പിച്ചു കാട്ടുന്നതിന് കാരണം. വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരു സുഹൃത്തിനെ ഓര്‍മിക്കാറുള്ളപ്പോഴെല്ലാം അയാളുടെ ഫോണ്‍‍ വരാറില്ലെന്നുള്ള സത്യം സൗകര്യപൂര്‍വം നാം മറക്കുന്നു, ഫോണ്‍ വന്ന സന്ദർഭം മാത്രം ഓർമയിൽവച്ചു വലുതാക്കുന്നു. സ്വന്തം കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്ന വിവരങ്ങള്‍ മാത്രം ഓര്‍ത്തുവയ്ക്കുകയും മറിച്ചുള്ളവ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷപാതിത്വ പിഴവുകളെ ‘കണ്‍ഫര്‍മേഷന്‍ ബയാസ്’ എന്നു വിളിയ്ക്കുന്നു.

∙ യാദൃച്ഛികതകൾക്കൊണ്ട് എന്തുപ്രയോജനം?

Representative image byTero Vesalainen/istockphoto)

ഒരാളെത്തന്നെ ഓർത്തുകൊണ്ടിരിക്കെ അയാളുടെ ഫോണ്‍ വരുന്നതും, അറിയാന്‍ വെമ്പിക്കൊണ്ടിരിക്കുന്ന വിഷയം പ്രതിപാദിക്കുന്ന പുസ്തകമോ ലേഖനമോ പൊടുന്നനെ കൈവശം വന്നുചേരുന്നതുമെല്ലാം സംശയാലുക്കള്‍ കേവലം ആകസ്മികത മാത്രം എന്ന് തള്ളിക്കളഞ്ഞാലും അനുഭവിക്കുന്ന ആളിന് അവ അപ്പാടെ മറന്നുകളയാൻ കഴിയില്ല. സങ്കീര്‍ണമായ ജീവിതപരിസരങ്ങളില്‍ സിങ്ക്രോണിസിറ്റിയുടെ സ്പര്‍ശം ഗുണപരമായ സ്വാധീനമാണ് ഉണ്ടാക്കുക. കുഴഞ്ഞുമറിഞ്ഞ ജീവിതത്തിന് പെട്ടെന്ന് ഒരു ക്രമം വരുന്നു.  കാണാച്ചരടുകളാല്‍ ബന്ധിതമായ പ്രപഞ്ചത്തില്‍ ആരും ഒറ്റയ്ക്കല്ല എന്നു തോന്നിത്തുടങ്ങുന്നു.

മാനസിക സംഘര്‍ഷങ്ങളെ ശമിപ്പിക്കുന്ന തെറപ്യൂട്ടിക് മൂല്യം സിങ്ക്രോണിസിറ്റിക്കുള്ളതായി മനഃശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്കാരങ്ങൾ യാദൃച്ഛികതയുടെ അര്‍ഥസൂചനകളെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ പരിഗണിച്ചു പോന്നിരുന്നു. ബുദ്ധമതത്തിലെ ‘പ്രതീത്യ സമുത്പാദ’ എന്ന സങ്കല്‍പം അനുസരിച്ച് എല്ലാം പരസ്പര ബന്ധിതമായിരിക്കുന്നു. 

എങ്കിലും, അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല്  യാദൃച്ഛികതകളുടെ കാര്യത്തിലും അക്ഷരംപ്രതി ശരിയാണ്. സകല കാഴ്ചയിലും കേള്‍വിയിലും അനുഭവങ്ങളിലും അതീതമായ അര്‍ഥങ്ങള്‍ മറഞ്ഞിരിക്കുന്നതായി തോന്നിത്തുടങ്ങിയാല്‍ സൂക്ഷിക്കണം. അവിടം മുതല്‍ ഒരാളുടെ കാര്യഗ്രഹണശേഷിയും ബുദ്ധിയുമെല്ലാം മങ്ങാൻ പോവുകയാണ്. ബൗദ്ധികശേഷി തളരും, സിങ്ക്രോണിസിറ്റി നല്‍കേണ്ട ജ്ഞാനത്തിന്റെ സ്ഥാനത്ത് മതിഭ്രമം നിറയും. ‘അപൊഫീനിയ’ (Apophenia) എന്ന ഈ അവസ്ഥയില്‍നിന്ന് സ്കീസോഫ്രീനിയ എന്ന ഗുരുതര മനോരോഗത്തിലേക്ക് അധികം ദൂരമില്ല !

അപ്പോഴും, ഒരു ശാസ്ത്രീയ വിശദീകരണത്തിനും യുക്തിക്കും വശപ്പെടാത്ത, അനുഭവ പരിസരത്തതുനിന്ന് എടുത്തുമാറ്റിയാല്‍ നിറം കെട്ടുപോകുന്ന, മറ്റൊരാള്‍ക്ക് ബോധ്യപ്പെടണം എന്നില്ലാത്ത യാദൃച്ഛികതകള്‍ ജീവിതപ്പാതയുടെ ഓരങ്ങളില്‍ നമ്മളെയും പ്രതീക്ഷിച്ച് പതിയിരിപ്പുണ്ടാകും.

English Summary:

Examples of extreme coincidences repeated in life and explaining the scientific reasons