ആ 1.18 മിനിറ്റ് ഇനി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമസഭാ രേഖകളിലും മായാതെ കിടക്കും. കേരളത്തിലെ 15 നിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും കുറവു ദൈർഘ്യമുള്ള നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ. എന്നാൽ ഇതു നിയമസഭയ്ക്കോ കേരളത്തിനോ ഖ്യാതിയല്ല. സംസ്ഥാനത്തിന്റെ തലവനായ ഗവർണറും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള പോരിന്റെ ഏറ്റവും മൂർധന്യരൂപമെന്ന പേരിലാകും ചരിത്രത്തിന്റെ ഭാഗമാവുക. വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിൽക്കുന്ന ഒരു ഗവർണർ, എതിർ രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്നു പലവുരു ഉറക്കെ വിളിക്കുന്ന, ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ സന്ദർഭമാണ് നിയമസഭകളിലെ നയപ്രഖ്യാപനം. ‘എന്റെ സർക്കാർ’ എന്നാണു പ്രസംഗത്തിൽ ഗവർണർ അഭിസംബോധന ചെയ്യേണ്ടത്. സർക്കാരിന്റെ നയവും നേട്ടവും എന്റേതു കൂടിയാണെന്നും ഈ സർക്കാർ എന്റെയാണെന്നും ഗവർണർ പ്രഖ്യാപിക്കും. എന്നാൽ ഇന്നലെ അവസാന ഖണ്ഡിക മാത്രം വായിച്ചു പ്രസംഗം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ഒരുവട്ടം പോലും ‘എന്റെ സർക്കാർ’ എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശേഷിപ്പിച്ചില്ല. അദ്ദേഹം വായിച്ച അവസാന ഖണ്ഡികയിൽ ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിക്കുന്ന ഒരു വാചകം ഉണ്ടായിരുന്നുമില്ല. ജനാധിപത്യത്തിന്റെ ആ മഹത്തായ സൗന്ദര്യമാണ് ആ 78 സെക്കൻഡിൽ വീണുടഞ്ഞത്.

ആ 1.18 മിനിറ്റ് ഇനി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമസഭാ രേഖകളിലും മായാതെ കിടക്കും. കേരളത്തിലെ 15 നിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും കുറവു ദൈർഘ്യമുള്ള നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ. എന്നാൽ ഇതു നിയമസഭയ്ക്കോ കേരളത്തിനോ ഖ്യാതിയല്ല. സംസ്ഥാനത്തിന്റെ തലവനായ ഗവർണറും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള പോരിന്റെ ഏറ്റവും മൂർധന്യരൂപമെന്ന പേരിലാകും ചരിത്രത്തിന്റെ ഭാഗമാവുക. വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിൽക്കുന്ന ഒരു ഗവർണർ, എതിർ രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്നു പലവുരു ഉറക്കെ വിളിക്കുന്ന, ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ സന്ദർഭമാണ് നിയമസഭകളിലെ നയപ്രഖ്യാപനം. ‘എന്റെ സർക്കാർ’ എന്നാണു പ്രസംഗത്തിൽ ഗവർണർ അഭിസംബോധന ചെയ്യേണ്ടത്. സർക്കാരിന്റെ നയവും നേട്ടവും എന്റേതു കൂടിയാണെന്നും ഈ സർക്കാർ എന്റെയാണെന്നും ഗവർണർ പ്രഖ്യാപിക്കും. എന്നാൽ ഇന്നലെ അവസാന ഖണ്ഡിക മാത്രം വായിച്ചു പ്രസംഗം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ഒരുവട്ടം പോലും ‘എന്റെ സർക്കാർ’ എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശേഷിപ്പിച്ചില്ല. അദ്ദേഹം വായിച്ച അവസാന ഖണ്ഡികയിൽ ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിക്കുന്ന ഒരു വാചകം ഉണ്ടായിരുന്നുമില്ല. ജനാധിപത്യത്തിന്റെ ആ മഹത്തായ സൗന്ദര്യമാണ് ആ 78 സെക്കൻഡിൽ വീണുടഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ 1.18 മിനിറ്റ് ഇനി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമസഭാ രേഖകളിലും മായാതെ കിടക്കും. കേരളത്തിലെ 15 നിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും കുറവു ദൈർഘ്യമുള്ള നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ. എന്നാൽ ഇതു നിയമസഭയ്ക്കോ കേരളത്തിനോ ഖ്യാതിയല്ല. സംസ്ഥാനത്തിന്റെ തലവനായ ഗവർണറും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള പോരിന്റെ ഏറ്റവും മൂർധന്യരൂപമെന്ന പേരിലാകും ചരിത്രത്തിന്റെ ഭാഗമാവുക. വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിൽക്കുന്ന ഒരു ഗവർണർ, എതിർ രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്നു പലവുരു ഉറക്കെ വിളിക്കുന്ന, ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ സന്ദർഭമാണ് നിയമസഭകളിലെ നയപ്രഖ്യാപനം. ‘എന്റെ സർക്കാർ’ എന്നാണു പ്രസംഗത്തിൽ ഗവർണർ അഭിസംബോധന ചെയ്യേണ്ടത്. സർക്കാരിന്റെ നയവും നേട്ടവും എന്റേതു കൂടിയാണെന്നും ഈ സർക്കാർ എന്റെയാണെന്നും ഗവർണർ പ്രഖ്യാപിക്കും. എന്നാൽ ഇന്നലെ അവസാന ഖണ്ഡിക മാത്രം വായിച്ചു പ്രസംഗം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ഒരുവട്ടം പോലും ‘എന്റെ സർക്കാർ’ എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശേഷിപ്പിച്ചില്ല. അദ്ദേഹം വായിച്ച അവസാന ഖണ്ഡികയിൽ ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിക്കുന്ന ഒരു വാചകം ഉണ്ടായിരുന്നുമില്ല. ജനാധിപത്യത്തിന്റെ ആ മഹത്തായ സൗന്ദര്യമാണ് ആ 78 സെക്കൻഡിൽ വീണുടഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ 1.18 മിനിറ്റ് ഇനി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമസഭാ രേഖകളിലും മായാതെ കിടക്കും. കേരളത്തിലെ 15 നിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും കുറവു ദൈർഘ്യമുള്ള നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ. എന്നാൽ ഇതു നിയമസഭയ്ക്കോ കേരളത്തിനോ ഖ്യാതിയല്ല. സംസ്ഥാനത്തിന്റെ തലവനായ ഗവർണറും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള പോരിന്റെ ഏറ്റവും മൂർധന്യരൂപമെന്ന പേരിലാകും ചരിത്രത്തിന്റെ ഭാഗമാവുക.

വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിൽക്കുന്ന ഒരു ഗവർണർ, എതിർ രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്നു പലവുരു ഉറക്കെ വിളിക്കുന്ന, ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ സന്ദർഭമാണ് നിയമസഭകളിലെ നയപ്രഖ്യാപനം. ‘എന്റെ സർക്കാർ’ എന്നാണു പ്രസംഗത്തിൽ ഗവർണർ അഭിസംബോധന ചെയ്യേണ്ടത്. സർക്കാരിന്റെ നയവും നേട്ടവും എന്റേതു കൂടിയാണെന്നും ഈ സർക്കാർ എന്റെയാണെന്നും ഗവർണർ പ്രഖ്യാപിക്കും.

ADVERTISEMENT

എന്നാൽ ഇന്നലെ അവസാന ഖണ്ഡിക മാത്രം വായിച്ചു പ്രസംഗം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ഒരുവട്ടം പോലും ‘എന്റെ സർക്കാർ’ എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശേഷിപ്പിച്ചില്ല. അദ്ദേഹം വായിച്ച അവസാന ഖണ്ഡികയിൽ ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിക്കുന്ന ഒരു വാചകം ഉണ്ടായിരുന്നുമില്ല. ജനാധിപത്യത്തിന്റെ ആ മഹത്തായ സൗന്ദര്യമാണ് ആ 78 സെക്കൻഡിൽ വീണുടഞ്ഞത്.

നിയമസഭാ ലൈബ്രറിയിൽ പോയി ചട്ടങ്ങളും വകുപ്പുകളും കീഴ്‍വഴക്കങ്ങളും വായിച്ചു നോക്കൂ. ഗവർണർ പ്രസംഗം വായിച്ചോ എന്ന് അപ്പോൾ ബോധ്യമാകും

സ്പീക്കർ എ.എൻ.ഷംസീർ

∙ ഒരു സെക്കൻഡ് വായിച്ചാലും മതി

ഓരോ പുതിയ നിയമസഭയെയും ഓരോ വർഷത്തെയും ആദ്യത്തെ നിയമസഭാ സമ്മേളനത്തെയും അഭിസംബോധന ചെയ്യുകയെന്ന ഗവർണറുടെ കടമ ഭരണഘടനാപരമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 176 ആണ് ഈ ഉത്തരവാദിത്തം ഗവർണർക്കു നൽകുന്നത്. ഈ സന്ദർഭമാണ് നയപ്രഖ്യാപന പ്രസംഗമായി ഉപയോഗപ്പെടുത്താറുള്ളത്. ഓരോ വർഷവും സർക്കാർ അതിന്റെ നയം സംസ്ഥാന തലവനായ ഗവർണറിലൂടെ പ്രഖ്യാപിക്കുന്നു. ഇരുകൂട്ടരും ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുന്നുവെന്നു മാത്രം. അതിനപ്പുറമുള്ള പ്രസക്തി ഇല്ലെങ്കിലും, ഈ പ്രസംഗം ഒഴിവാക്കുന്നതു ഭരണഘടനയുടെ ലംഘനമാകും.

എന്നാൽ എത്രസമയം ഗവർണർ സഭയെ അഭിസംബോധന ചെയ്യണമെന്നു ഭരണഘടനയിലോ, നിയമസഭകളുടെ ചട്ടങ്ങളിലോ ഇല്ല. പ്രസംഗം ഒരു സെക്കൻഡ് വായിച്ചാലും അഭിസംബോധനയാകും. ‘ഗവർണർ പ്രംസംഗം വായിച്ചില്ലല്ലോ’– ഇന്നലെ ഒരു ഖണ്ഡിക വായിച്ചു പ്രസംഗം നിർത്തി ഗവർണർ സഭ വിടുമ്പോൾ പ്രതിപക്ഷ ബെഞ്ചിൽനിന്നു മുസ്‍ലിം ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ സ്പീക്കറോടു വിളിച്ചു പറഞ്ഞു. പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കാനും ഷംസുദ്ദീൻ ശ്രമിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

എന്നാൽ അതിനു സ്പീക്കർ എ.എൻ.ഷംസീർ നൽകിയ മറുപടി ഇതായിരുന്നു– ‘നിയമസഭാ ലൈബ്രറിയിൽ പോയി ചട്ടങ്ങളും വകുപ്പുകളും കീഴ്‍വഴക്കങ്ങളും വായിച്ചു നോക്കൂ. ഗവർണർ പ്രസംഗം വായിച്ചോ എന്ന് അപ്പോൾ ബോധ്യമാകും’. സഭ നേരത്തേ തീർന്നതിനാൽ ആവശ്യത്തിനു സമയമുണ്ടല്ലോ എന്ന ഫലിതം പറയാനും ഷംസീർ മറന്നില്ല. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു ഗവർണർ ഇറങ്ങിപ്പോകുമ്പോൾ, കീഴ്‍വഴക്കമുള്ളതിനാൽ കാറിനു സമീപം വരെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് അപ്പോഴൊരു ചിരിയുണ്ടായിരുന്നു. ഒരു തമാശ കണ്ടതുപോലെ...

∙ അത്രയ്ക്കു തമാശയല്ല കാര്യങ്ങൾ

സർക്കാരും ഗവർണറും തമ്മിലുള്ള അകൽച്ച എത്ര വലുതാണെന്നു ജനത്തിനു തിരിച്ചറിയാൻ ഇതിലും വലിയ ഉദാഹരണം വേണ്ട. നയപ്രഖ്യാപന പ്രസംഗം നടത്താൻ വന്നേ പറ്റൂ എന്ന് ഗവർണർക്കറിയാം, എന്തെല്ലാം ചെയ്താലും ഗവർണർക്കു വരാതിരിക്കാനാകില്ലെന്നു സർക്കാരിനുമറിയാം. എത്തിയശേഷം എങ്ങനെ പ്രതിഷേധിക്കാമോ, അതിന്റെ അങ്ങേയറ്റമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നുണ്ടായത്. സ്വീകരിക്കാൻ പതിവുപോലെ മുഖ്യമന്ത്രി സഭയുടെ കവാടത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയിൽനിന്നു പൂച്ചെണ്ടു വാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മുഖത്തുപോലും നോക്കിയില്ല ഗവർണർ. അപ്പോൾതന്നെ നയം വ്യക്തമായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും റിപ്പബ്ലിക് ദിനാഘോഷത്തിനായി എത്തിയപ്പോൾ (Photo: Manorama News)

റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ നടത്തുന്ന വിരുന്നിനായി 20 ലക്ഷം രൂപ സർക്കാർ കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. എന്നിട്ടും ഗവർണർ മയപ്പെട്ടില്ല. ആ 78 സെക്കൻഡിന്റെ അമ്പരപ്പിനെ മുഖ്യമന്ത്രി ചിരിച്ചൊഴിവാക്കിയെങ്കിലും കാര്യങ്ങൾ ഇനി ഒരു വഴിക്കു പോകില്ലെന്നു വ്യക്തം. പല ബില്ലുകളും ഇപ്പോൾ ഗവർണർ പിടിച്ചുവച്ചിരിക്കുന്നു, സുപ്രീംകോടതിയിൽ ഗവർണർക്കെതിരെ സർക്കാരിന്റെ കേസ് നടക്കുന്നു. സംഘർഷം പല വഴിക്കും രൂക്ഷാമാകാനാണു സാധ്യത.

ADVERTISEMENT

അതേസമയം, ഗവർണർ–സർക്കാർ പോര് എപ്പോഴും പുറത്തുനിന്നു കണ്ടിരുന്ന പ്രതിപക്ഷം ഇത്തവണ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. സഭയെ അവഹേളിക്കുന്ന നടപടിയാണു ഗവർണറുടേതെന്ന ആരോപണമാണ് അവർ ഉയർത്തിയിരിക്കുന്നത്.

∙ 78 സെക്കൻഡ് പ്രസംഗത്തിന് 3 ദിവസത്തെ നന്ദി

മന്ത്രിസഭ തയാറാക്കി അയച്ചുകൊടുത്ത്, ഗവർണർ അംഗീകരിച്ചശേഷമാണ് സഭയിൽ എത്തി അദ്ദേഹം പ്രസംഗം വായിക്കുക. തിരുത്തൽ നിർദേശിക്കാമെന്നല്ലാതെ, പ്രസംഗം അംഗീകരിക്കാതിരിക്കാൻ ഗവർണർക്കു കഴിയില്ല. മന്ത്രിസഭ വീണ്ടും അയച്ചാൽ തിരുത്തിയാലും ഇല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ. ഇത്തവണ ഗവർണർ പ്രസംഗം മുഴുവൻ വായിക്കില്ലെന്ന കടുത്ത തീരുമാനം നേരത്തേ എടുത്തിരുന്നു. അതുകൊണ്ടുതന്നെ മുഴുവനും വായിച്ചുനോക്കാതെയാണ് അദ്ദേഹം ഒപ്പിട്ടതെന്നാണു ലഭിക്കുന്ന വിവരം.

കണ്ടു കണ്ടില്ല... കൊച്ചി കപ്പൽനിർമാണശാലയിലെ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിച്ചു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം. (ചിത്രം: മനോരമ)

61 പേജുകളിലായി 136 ഖണ്ഡികയുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അഭിസംബോധനയും അവസാനഖണ്ഡികയും മാത്രമാണ് 78 സെക്കൻഡ് സമയമെടുത്തു ഗവർണർ വായിച്ചത്. എന്നാൽ ഗവർണറുടെ ഈ ഹ്രസ്വ പ്രസംഗത്തിനു നിയമസഭ നന്ദി അറിയിച്ചു ചർച്ച നടത്തുന്നതു 3 ദിവസമാണ്. 29, 30, 31 തീയതികളിലാണു നന്ദിപ്രമേയ ചർച്ച. നന്ദി പ്രമേയം സഭാ നേതാവായ മുഖ്യമന്ത്രി വായിക്കും. അതിൻമേൽ ഇരുപക്ഷത്തുനിന്നും ചർച്ച നടക്കും. സാധാരണ നേട്ടങ്ങൾ പറയാൻ ഭരണപക്ഷവും, സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷവും ഈ സമയം ഉപയോഗിക്കുകയാണു പതിവ്. എന്നാൽ ഇത്തവണ, ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ ഗവർണർ തന്നെയാകും കേന്ദ്രബിന്ദു.

∙ പ്രകോപനം തെരുവിലെ വെല്ലുവിളി

അഞ്ചുവർഷമായി ഗവർണറും സർക്കാരും നല്ല ബന്ധത്തിലല്ലെങ്കിലും ഒരുഘട്ടത്തിലും ഗവർണർ ഇത്രയും കടുപ്പിച്ചിട്ടില്ല. എന്നാൽ ഗവർണർ ബില്ലുകൾ പിടിച്ചുവച്ചതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചതോടെയാണ് ഇപ്പോഴത്തെ ഏറ്റുമുട്ടൽ ഘട്ടം തുടങ്ങുന്നത്. കേരള, കാലിക്കറ്റ് സർവകലാശാലകളുടെ സെനറ്റിലേക്കു ഗവർണർ അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ നോമിനേറ്റ് ചെയ്തതോടെ സിപിഎം എസ്എഫ്ഐയെ തെരുവിലിറക്കി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളജിനു മുന്നിൽ ഗവർണർക്കെതിരെയുള്ള കറുത്ത ബാനർ സ്ഥാപിച്ച് ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ. (ഫയൽ ചിത്രം: മനോരമ)

എസ്എഫ്ഐ തെരുവിലിറങ്ങി നേരിടുകയും ഗവർണർ കാറിൽനിന്നിറങ്ങി അവരെ നേരിടുകയും ചെയ്തതോടെ സ്ഥിതി മാറി. സർക്കാരിന്റെയും സിപിഎമ്മിന്റെയും പൂർണ പിന്തുണ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിനു ലഭിച്ചതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. ഇടതു നേതാക്കളുടെ പ്രസ്താവനകൾ വിള്ളൽ വർധിപ്പിച്ചു. ഇതിന്റെയെല്ലാം പ്രത്യാഘാതമാണ് ഇന്നലെ നിയമസഭയിൽ സംഭവിച്ചത്.

∙ ഉടക്കിയ 5 വർഷങ്ങൾ

ഇടയ്ക്കിടെ സ്നേഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും ഗവർണറും സർക്കാരും തമ്മിൽ മധുവിധുകാലമുണ്ടായിരുന്നില്ല. അദ്ദേഹം കേരളത്തിലെത്തിയ 2019 മുതൽ തന്നെ തുടങ്ങിയിരുന്നു ഏറ്റുമുട്ടൽ. പൗരത്വ ഭേദഗതി നിയമത്തെ സർക്കാരും സിപിഎമ്മും എതിർക്കുകയും ഗവർണർ അനുകൂലിക്കുകയും ചെയ്തു. കണ്ണൂർ സർവകലാശാലയിൽ സിപിഎമ്മിന്റെ സംഘാടക സമിതി സംഘടിപ്പിച്ച ചരിത്ര കോൺഗ്രസിനെത്തിയ ഗവർണർക്കെതിരെ പ്രതിഷേധമിരമ്പി. അപമാനിതനായി ഗവർണർ അവിടെനിന്നിറങ്ങി. 

സംഘർഷമുണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ടു തടഞ്ഞു. ഗവർണക്കെതിരെയുണ്ടായ അക്രമത്തിൽ സർക്കാർ എന്തെങ്കിലും അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. അന്നു ഗവർണറെടുത്ത ശപഥമാണ് ഇന്നും നിറവേറ്റുന്നത്

∙ ഓരോ തവണയും നാടകീയ നയപ്രഖ്യാപനങ്ങൾ

ആരിഫ് മുഹമ്മദ് ഖാൻ 2019ൽ കേരള ഗവർണറായശേഷം ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ നടത്തിയതു 2020ലായിരുന്നു. പൗരത്വനിയമ ഭേദഗതി സംബന്ധിച്ച സമരവും സംഘർഷവും തുടങ്ങിയ സമയമായിരുന്നു. എൽഡിഎഫ് സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന് എതിരായിരുന്നു. ഗവർണറാകട്ടെ ഭേദഗതിക്കു പൂർണമായും അനുകൂലവും. ഇതിനു പുറമേ ഗവർണറെ പ്രകോപിപ്പിച്ച മറ്റൊന്നുകൂടിയുണ്ടായിരുന്നു. 2019 അവസാനം പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് സംസ്ഥാന നിയമസഭ കേന്ദ്രത്തിന്റെ കർഷക ബില്ലുകൾക്കെതിരെ പ്രമേയം പാസാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്നു നിലപാടെടുത്ത ഗവർണർ തന്റെ അതൃപ്തി അറിയിച്ചിരുന്നു.

2020ൽ ആദ്യ സഭാ സമ്മേളനം തുടങ്ങിയപ്പോൾ സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഖണ്ഡിക ചേർത്തതോടെ ഗവർണർ ഇടഞ്ഞു. ഈ ഖണ്ഡിക താൻ വായിക്കില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. വായിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. സഭയിലെത്തിയ ഗവർണർ എന്തു നിലപാടെടുക്കുമെന്ന് എല്ലാവരും സാകൂതം കാതു കൂർപ്പിച്ചിരിക്കേ, ‘മുഖ്യമന്ത്രി അഭ്യർഥിച്ചതു പ്രകാരം വായിക്കുന്നു’ എന്ന മുഖവുരയോടെ ആ ഭാഗം ഗവർണർ വായിച്ചു. എന്നാൽ തന്റെ നിലപാട് പ്രസംഗത്തിലുള്ളതല്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

2022ലെ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം വെള്ളം കുടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്ന് സ്പീക്കർ ആയിരുന്ന എം.ബി.രാജേഷ് സമീപം. (ഫയൽ ചിത്രം: മനോരമ)

രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിനോട് ഉദാര സമീപനമായിരുന്നു ഗവർണർ സ്വീകരിച്ചത്. തിരഞ്ഞെടുപ്പു വർഷമായിരുന്നതിനാലും ഇരു കൂട്ടരും തമ്മിൽ കാര്യമായ പോരില്ലാതിരുന്നതിനാലും 2021ലെ പ്രസംഗം അപ്പാടെ വായിച്ചു. അതേ വർഷം മേയിൽ പുതിയ സർക്കാർ വന്നു. പിണറായിയുടെ തുടർഭരണം. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് അതേ വർഷം തന്നെ ഗവർണർ വീണ്ടും സഭയിലെത്തി. തുടർഭരണത്തിന്റെ മോടിയിലായിരുന്നതിനാൽ കേന്ദ്രത്തിലെ മോദി സർക്കാരിനെതിരെ കാര്യമായ കേന്ദ്രവിമർശനമൊന്നും സർക്കാർ തയാറാക്കിയ പ്രസംഗത്തിലുണ്ടായിരുന്നില്ല. കേന്ദ്രവിമർശനമില്ലാതിരുന്നതോടെ ഗവർണർ കൂളായി വന്നു പ്രസംഗിച്ചു മടങ്ങി.

നിയമസഭയിൽ 2022ലെ നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂക്കൾ കൊടുത്തു സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. (ഫയൽ ചിത്രം: മനോരമ)

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് നിയമനത്തിനും പെൻഷനുമെതിരെ ഗവർണർ നിലപാടെടുത്ത സമയത്തായിരുന്നു 2022ലെ നയപ്രഖ്യാപന പ്രസംഗം. ഗവർണറുടെ സ്റ്റാഫിൽ രാഷ്ട്രീയക്കാരനെ നിയമിച്ചതിനെതിരെ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിലെഴുതിയതു ഗവർണറെ പ്രകോപിപ്പിച്ചു. ഇങ്ങനെയൊരു കീഴ്‌വഴക്കം ഇല്ലെന്നായിരുന്നു ഉത്തരവിലെ വാചകം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അയച്ചുകിട്ടിയിട്ടും അതു സ്വീകരിക്കാനും ഒപ്പിടാനും ഗവർണർ തയാറായില്ല.

ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽനിന്നു മാറ്റിയാണു സർക്കാർ മഞ്ഞുരുക്കിയത്. രാജ്ഭവൻ ആവശ്യപ്പെട്ട ഫൊട്ടോഗ്രഫർ തസ്തിക സ്ഥിരപ്പെടുത്തി നൽകുകയും ചെയ്തു

മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ച് അഭ്യർഥിച്ചപ്പോഴും വഴങ്ങിയില്ല. സർക്കാരിലെ ഒരുദ്യോഗസ്ഥൻ രാജ്ഭവന്റെ നടപടിയെ വിമർശിച്ചതിലുള്ള അരിശം വിട്ടില്ല. നിയമസഭയിൽ ഗവർണർ എത്തില്ലേ എന്നുപോലും സംശയമുണ്ടായി. ഇതോടെ ഗവർണർ അയഞ്ഞു. വരാമെന്നു സമ്മതിച്ചു. എന്നാൽ പ്രതിപക്ഷം ഉടക്കി. ലോകായുക്തയുടെ ചിറകരിയുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട സമയം കൂടിയായിരുന്നു അത്. ഇതാണു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനു സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം ഗോ ബാക്ക് വിളികളോടെയാണ് സ്വീകരിച്ചത്.

ഗോ ബാക്ക് പ്ലക്കാർഡുകൾ ഉയർത്തി. സർക്കാരും ഗവർണറുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗവർണറുടെ പ്രസംഗവേദിക്കു സമീപമെത്തിയും പ്രതിഷേധിച്ചു. രോഷാകുലനായ ഗവർണർ പ്രതിപക്ഷത്തോടു പൊട്ടിത്തെറിച്ചെങ്കിലും ഗവർണറെ പിന്തുണയ്ക്കാൻ ഭരണപക്ഷം മുതിർന്നില്ല. പൂർണമായി ഒറ്റപ്പെട്ടു ഗവർണർ സഭയിൽ പ്രസംഗം വായിച്ചു മടങ്ങി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2022ൽ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം തുടങ്ങുമ്പോൾ അതിനെതിരെ മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്കരിച്ചു പുറത്തേക്കിറങ്ങുന്ന പ്രതിപക്ഷാംഗങ്ങൾ. (ഫയൽ ചിത്രം: മനോരമ)

കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ നയങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള ഭാഗം ഉൾപ്പെടെ ഗവർണർ അന്നു വായിച്ചു. സമയമില്ലാത്തതിന്റെ പേരിൽ ചിലതു വിട്ടു കളഞ്ഞു. സമയക്കുറവിന്റെ പേരിൽ വിട്ടുകളഞ്ഞതിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുമുണ്ടായിരുന്നു. സർവകലാശാലകളുടെ കാര്യത്തിൽ ഗവർണറും സർക്കാരും ഉടക്കി നിൽക്കുന്ന സാഹചര്യമായിരുന്നതിനാൽ ഈ വിട്ടുകളയൽ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള ബിൽ നിയമസഭ പാസാക്കിയതു 2022 ഡിസംബറിലെ നിയമസഭാ സമ്മേളനത്തിലാണ്.

2023 ജനുവരിയിൽ നിയമസഭ വീണ്ടും ചേരേണ്ടിവരുമെന്നതിനാൽ, ഡിസംബറിലെ സമ്മേളനം ജനുവരിയിലേക്കു നീട്ടി ഗവർണറുടെ വരവ് ഒഴിവാക്കാനാകുമോ എന്നാണു സർക്കാർ ആദ്യം ചിന്തിച്ചത്. തനിക്കെതിരെ ബിൽ പാസാക്കിയ സാഹചര്യത്തിൽ ഗവർണറുടെ പ്രസംഗം സംബന്ധിച്ചു സർക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഗവർണർ എത്തുമെന്ന സൂചന രാജ്ഭവനിൽനിന്നു ലഭിച്ചതോടെ ഈ കടുത്ത നടപടി സർക്കാർ ഒഴിവാക്കി. പതിവുപോലെ പുതിയ വർഷത്തിൽ സഭ ചേരുകയും ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുകയും ചെയ്തു. ഇത്തവണ വലിയ ആശങ്കയ്ക്ക് ഇട നൽകാതെ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനു സമ്മതിച്ചെങ്കിലും വെറും 78 സെക്കൻഡ് മാത്രം പ്രസംഗിച്ചു സർക്കാരിനോടുള്ള അരിശം തീർത്തു.

English Summary:

The dispute between Governor Arif Mohammed Khan and the Kerala State Government is also evident in the policy speech delivered in the assembly