കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ വീണ്ടും എതിർചേരികളിൽ ഇടം പിടിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 വർഷത്തിനു ശേഷം നേരിട്ടുള്ള കേരള കോൺഗ്രസ് പോരാട്ടത്തിനു വഴിതെളിയുകയാണ്. ഇത്തവണ കോട്ടയമാണു കേരളാ കോൺഗ്രസ് പോരിന്റെ വേദി. നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് കോട്ടയം എംപി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചമട്ടാണ്. യുഡിഎഫ് ധാരണ പ്രകാരം കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ തീരുമാനമായിട്ടുണ്ട്. അതോടെ കോട്ടയത്ത് കേരള കോൺഗ്രസ് പോരാട്ടത്തിന്റെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ വീണ്ടും എതിർചേരികളിൽ ഇടം പിടിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 വർഷത്തിനു ശേഷം നേരിട്ടുള്ള കേരള കോൺഗ്രസ് പോരാട്ടത്തിനു വഴിതെളിയുകയാണ്. ഇത്തവണ കോട്ടയമാണു കേരളാ കോൺഗ്രസ് പോരിന്റെ വേദി. നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് കോട്ടയം എംപി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചമട്ടാണ്. യുഡിഎഫ് ധാരണ പ്രകാരം കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ തീരുമാനമായിട്ടുണ്ട്. അതോടെ കോട്ടയത്ത് കേരള കോൺഗ്രസ് പോരാട്ടത്തിന്റെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. 

ടി.എം.ജേക്കബ്, കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള ( ഫയൽ ചിത്രം: മനോരമ)

44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി. 

Show more

ADVERTISEMENT

∙ ആന, കുതിര, ഒട്ടകമിറങ്ങിയ തിരഞ്ഞെടുപ്പ് 

കേരള കോൺഗ്രസിന്റെ വീറും വാശിയും പ്രകടമായ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപി ജോർജ് ജെ.മാത്യുവിനെ തന്നെയാണു മാണി വിഭാഗം മത്സരത്തിന് ഇറക്കിയത്. ജോസഫ് വിഭാഗം ജോർജ് ജോസഫ് മുണ്ടയ്ക്കലിനെയും. ജീവന്മരണ പോരാട്ടിനു മൂവാറ്റുപുഴ വേദിയായി. ഒരു ഭാഗത്ത് തിരഞ്ഞെടുപ്പിനു മേൽനോട്ടം സാക്ഷാൽ കെ.എം.മാണി തന്നെ. മറു ചേരിയിൽ പി.ജെ.ജോസഫിനൊപ്പം യുവകേസരികളായ ടി.എം.ജേക്കബും പി.സി.ജോർജും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏകോപിപ്പിച്ചു. കെ.എം.മാണിയുടെ പാലാ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. 

പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ ഒരിക്കൽ കൂടി മൽസരിക്കാൻ തയാറാണ്. എംപി എന്ന നിലയ്ക്ക് മണ്ഡലത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. നൂറു ശതമാനം എംപി ഫണ്ടും വിനിയോഗിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ട്. റബർ, റോഡ്, റെയിൽവേ വിഷയങ്ങളിലെല്ലാം ഇടപ്പെട്ട് മണ്ഡലത്തിനു വേണ്ടതെല്ലാം ചെയ്യാൻ സാധിച്ചിട്ടുണ്ട്. മണിപ്പൂർ വിഷയത്തിൽ സഭയ്ക്കൊപ്പംനിന്ന് ഇടപ്പെടാൻ ശ്രമിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ മണ്ഡലത്തിനു വേണ്ടെതെല്ലാം ചെയ്യാൻ സാധിച്ചതിനാൽ വീണ്ടും വിജയിക്കാനാകുമെന്നുതന്നെയാണ് ശുഭപ്രതീക്ഷ.

തോമസ് ചാഴികാടൻ (കോട്ടയം എംപി)

ഇരു വിഭാഗത്തിനും ജയത്തിൽ കുറഞ്ഞതൊന്നും ആലോചിക്കാൻ പോലുമാകാത്ത സ്ഥിതി. അന്ന് യുഡിഎഫ് ചേരി വളരെ ദുർബലം. കോൺഗ്രസ്(ഐ), മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്) എന്നിവർക്കൊപ്പം കുറച്ചു ചെറുപാർട്ടികൾ മാത്രം. എൽഡിഎഫ് വളരെ ശക്തം. കേരളത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പുനരൈക്യത്തിനു ശേഷം കോൺഗ്രസ് (യു), കേരള കോൺഗ്രസ്(എം) എന്നീ പാർട്ടികളും ഇടതുചേരിയിൽ. കണക്കുകളുടെ ബലത്തിൽ എൽഡിഎഫിന് ‘ഈസി വോക്കോവർ’. യുഡിഎഫിന് അനുകൂലം രാജ്യവ്യാപകമായ ഇന്ദിര തരംഗം മാത്രം. 

പി.സി.ജോർജ്, ടി.എം.ജേക്കബ്, കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള ( ഫയൽ ചിത്രം: മനോരമ)

ജോർജ് ജെ.മാത്യു കുതിര ചിഹ്നത്തിലും ജോർജ് ജോസഫ് ആന ചിഹ്നത്തിലും മത്സരിക്കുന്നു. അന്ന് വോട്ടു ചിതറിക്കാൻ അപരന്മാരും സജീവമായി കളത്തിലിറങ്ങി. ജോസഫ് ഗ്രൂപ്പിന്റെ ചാണക്യനായ ടി.എം.ജേക്കബ്, മാണി വിഭാഗത്തിനെ വീഴ്ത്താൻ ചിഹ്നത്തിലെ അപരനെതന്നെയിറക്കി കളിച്ചു. കുതിരയോട് ഏറെ സാമ്യമുള്ള ഒട്ടകത്തെ കളത്തിലിറക്കി. ഒട്ടക ചിഹ്നത്തിൽ മത്സരിക്കാൻ എൻ.വി.ജോർജ് എന്നൊരു സ്ഥാനാർഥിയെ കൊണ്ടുവന്നു. ഏതായാലും കുതിരയ്ക്കു പോകേണ്ട പതിനായിരത്തിലേറെ വോട്ട് ഒട്ടകം പിടിച്ചു. ആന, കുതിര, ഒട്ടക മത്സരത്തിൽ ഒട്ടകം 11,854 വോട്ട് പിടിച്ചതോടെ ജോർജ് മാത്യു 4330 വോട്ടിനു തോറ്റു. ജോസഫ് ഗ്രൂപ്പിനും യുഡിഎഫിനും ചരിത്ര വിജയം. ജോസഫ് ഗ്രൂപ്പിനു രാഷ്ട്രീയ അസ്തിത്വം നേടിക്കൊടുത്ത തിരഞ്ഞെടുപ്പായിരുന്നു അത്. 

പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ പ്രതികരിക്കാനില്ല. കോട്ടയം സ്ഥാനാർഥിയെ പാർട്ടി യോഗം ചേർന്ന് വൈകാതെതന്നെ പ്രഖ്യാപിക്കും. അതിനു ശേഷം പ്രതികരിക്കാം.

ഫ്രാന്‍സിസ് ജോര്‍ജ് (നിയുക്ത കോട്ടയം സ്ഥാനാർഥി, കേരള കോൺഗ്രസ്)

ADVERTISEMENT

കുന്നത്തുനാട് (2584), പിറവം(1972), കാഞ്ഞിരപ്പള്ളി(20), പാലാ (7156) എന്നിവടങ്ങളിൽ എൽഡിഎഫ് ലീഡ് നേടിയപ്പോൾ മൂവാറ്റുപുഴ (5266), കോതമംഗലം (7278), പൂഞ്ഞാർ(3662) നിയമസഭാ മണ്ഡലങ്ങിൽ യുഡിഎഫ് മുന്നിലെത്തി. അന്നത്തെ മൂവാറ്റുപുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ, പിറവം ഇപ്പോൾ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. 2008 ലെ പുനർനിർണയത്തിനു ശേഷം, പഴയ മൂവാറ്റുപുഴയുടെ ഭാഗമായിരുന്ന കുന്നത്തുനാട് ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി. മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഇടുക്കിയിൽ ചേർന്നു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി പത്തനംതിട്ടയിലും. 

∙ മൂന്നിൽ വിജയവുമായി കേരള കോൺഗ്രസ് 

ലോക്സഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മൂന്നു തവണ മാത്രമാണു കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിനു രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു കേരള കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. എം.എ.ജോസഫ് പീരുമേട്ടിൽനിന്ന്, വർക്കി ജോർജ് കോട്ടയത്തുനിന്ന്. കൂടാതെ ആർ.ബാലകൃഷ്ണപിള്ള മാവേലിക്കരയുടെ പ്രതിനിധിയായും ലോക്സഭയിലെത്തി. 1976 ലെ കേരള കോൺഗ്രസ് പിളർപ്പിനു ശേഷം മൂവരും കെ.എം.ജോർജിനൊപ്പം നിന്നു. 

Show more

കെ.എം.ജോർജിന്റെ നിര്യാണത്തെ തുടർന്നു ആർ.ബാലകൃഷ്ണപിള്ള പാർട്ടിയുടെ ചെയർമാനായി. ബാലകൃഷ്ണപിള്ള വിഭാഗം 1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പമാണു മത്സരിച്ചത്. സിറ്റിങ് എംപിമാരായ വർക്കി ജോർജ് കോട്ടയത്തും എം.എം.ജോസഫ് ഇടുക്കിയിലും മത്സരിച്ചു. മൂന്നാമത്തെ സീറ്റിൽ കെ.എം.ജോസഫ് മൂവാറ്റുപുഴയിൽ ജനവിധി തേടി. മൂവാറ്റുപുഴ, കോട്ടയം മണ്ഡലത്തിൽ പിള്ള ഗ്രൂപ്പ് സ്ഥാനാർഥികൾക്കെതിരെ ഔദ്യോഗിക കേരള കോൺഗ്രസ് മത്സരിച്ചു. 

കെ.എം.മാണി, പി.ജെ.ജോസഫ് ( ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

കോട്ടയത്ത് സിറ്റിങ് എംപിയും പിള്ള ഗ്രൂപ്പ് സ്ഥാനാർഥിയുമായ വർക്കി ജോർജിന് എതിരെ സ്കറിയ തോമസ് മത്സരിച്ചു. മൂവാറ്റുപുഴയിൽ കെ.എം.ജോസഫിനെതിരെ ജോർജ് ജെ.മാത്യു കേരള കോൺഗ്രസ് സ്ഥാനാർഥിയായി. രണ്ടിടത്തു ജയം കേരള കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിനായിരുന്നു. കോട്ടയത്ത് സ്കറിയ തോമസ് 68,695 വോട്ടിനും മൂവാറ്റുപുഴയിൽ ജോർജ് ജെ.മാത്യു 44,820 വോട്ടിനും ജയിച്ചു. 

∙ വോട്ടു ചരിത്രം പറയുന്നത്...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എപ്പോഴും ജയം യുഡിഎഫിനൊപ്പം നിൽക്കുന്നവർക്കാണ്. അതു പോലെ ജോസഫ് – മാണി പോരാട്ടത്തിന്റെ ചരിത്രം നോക്കിയാൽ ജയമെന്നും ജോസഫ് വിഭാഗത്തിനു തന്നെ. പിന്നീടു രണ്ടു തവണ കേരള കോൺഗ്രസുകളുടെ പരോക്ഷ ഏറ്റുമുട്ടലിനു ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. 1989 ലെ തിരഞ്ഞെടുപ്പിൽ ജോസഫ്, മാണി വിഭാഗങ്ങൾ മൂവാറ്റുപുഴ സീറ്റിനായി അവകാശം ഉന്നയിച്ചു. മുന്നണി മാണി വിഭാഗത്തിനു മൂവാറ്റുപുഴയും ജോസഫ് വിഭാ‌ഗത്തിന് ഇടുക്കിയും വിട്ടുനൽകാൻ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് പി.ജെ.ജോസഫ് തന്നെ കേരള കോൺഗ്രസ് (മാണി) സ്ഥാനാർഥി പി.സി.തോമസിന് എതിരെ മത്സരിച്ചു. 

Show more

പിജെ.ജോസഫ് ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലാതെ മത്സരിച്ചതിനാൽ ഈ പോരാട്ടത്തെ കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരത്തിന്റെ ഭാഗമായി പൂർണമായി പരിഗണിക്കാൻ സാധിക്കില്ല. ജോസഫിന് 68,811 വോട്ടു മാത്രമാണു ലഭിച്ചത്. പി.സി.തോമസ് 68,811 വോട്ടിന് ഇടതു സ്വതന്ത്രൻ സി.പൗലോസിനെ തോൽപിച്ചു. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം പിന്നീട് ഇടതുമുന്നണിയുടെ ഭാഗമായി. 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പു വരെ പി.സി.തോമസ് കേരള കോൺഗ്രസ് (എം) ബാനറിലാണു മുവാറ്റുപുഴയിൽ മത്സരിച്ചത്.

പിന്നീട് മാണി ഗ്രൂപ്പുമായി പിരിഞ്ഞ് 2004ൽ സ്വന്തം പാർട്ടിയായ ഐഎഫ്ഡിപി ലേബലിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചു. അന്ന് കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാർഥിയായി. സിപിഎമ്മിലെ പി.എം.ഇസ്മയിൽ ഇടതു സ്ഥാനാർഥിയും. പി.സി.തോമസ് ഐഎഫ്ഡിപി സ്ഥാനാർഥിയായി മത്സരിച്ചതിനാൽ 2004 ലെ പോരാട്ടം കേരള കോൺഗ്രസുകളുടെ പരോക്ഷ പോരാട്ടമായി മാറി. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോസ് കെ.മാണി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട പോരാട്ടത്തിൽ 529 വോട്ടിനു പി.സി.തോമസ് ജയിച്ചു.

English Summary:

Kerala Congress Factions Revive Historic Rivalry in Kottayam After Decades