കാട്ടിലും നാട്ടിലുമുള്ള ഒരേയൊരു ജന്തു ആനയാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് കാട്ടാന, നാട്ടാന എന്നു രണ്ടായി തിരിക്കുന്നത് അടിസ്ഥാനപരമായി ശരിയല്ല. രണ്ടും (സ്പീഷീസ് എന്ന അർഥത്തിൽ) ഒരേ ജാതി ആന തന്നെ. അതല്ലല്ലോ മറ്റു പക്ഷിമൃഗങ്ങളുടെ കാര്യം. ഉദാഹരണത്തിന്, കാട്ടുകോഴി വേറെ, നാട്ടുകോഴി വേറെ. നാനൂറോളം വർഷം മുൻപു ജീവിച്ചിരുന്ന തിരുമംഗലത്ത് നീലകണ്ഠൻ എന്ന മലയാളിയുടേതായി ആനക്കാര്യങ്ങളെപ്പറ്റി മാതംഗലീല എന്നൊരു സംസ്‌കൃതകാവ്യമുണ്ട്; വള്ളത്തോളിന്റെ വകയായി അതിനൊരു മലയാള പരിഭാഷയും. വള്ളത്തോളിന്റെ പരിഭാഷയുടെ അവതാരികയിൽ കെ.പി. നാരായണപ്പിഷാരടി ലിസ്റ്റ് ചെയ്യുന്ന ആനകളുടെ സവിശേഷതകളിൽ കാട്ടിലും നാട്ടിലുമുള്ള ഒരേയൊരു ജന്തു ആനയാണെന്ന കാര്യം പറയുന്നില്ല. (കൈയായി ഉപയോഗിക്കാൻ പറ്റുന്ന മൂക്ക്, വായിൽ മുളച്ചുവരുന്ന കൊമ്പ്, വീശാൻ പറ്റുന്ന ചെവികൾ, വിരലില്ലാതെയുള്ള നഖങ്ങൾ, അകത്തൊതുങ്ങിയ വൃഷണങ്ങൾ, അകത്തേക്കു തിരിഞ്ഞ നാവ്, അകത്തേക്കിറങ്ങി തുമ്പിക്കയ്യിലൂടെ പുറത്തുവരുന്ന വിയർപ്പ് എന്നിങ്ങനെ മറ്റു മൃഗങ്ങളിൽ കാണാത്ത ഏതാനും സവിശേഷതകളാണ് പിഷാരടി എടുത്തുപറയുന്നത്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർത്താൽ പേടിതോന്നുന്ന ഒരുകാര്യം കൂടിയുണ്ട്. ഇണക്കാൻ ശ്രമിച്ചും മെരുക്കാൻ ശ്രമിച്ചും കൂട്ടമായി വളർത്തി കറിവച്ചു തിന്നുമെല്ലാം മനുഷ്യൻ ഉപയോഗിക്കുന്ന വിവിധതരം പക്ഷിമൃഗാദികളിൽ ആന മാത്രമാണ് പലപ്പോഴും മനുഷ്യനു നേരെ തിരിഞ്ഞ് തത്സമയം കൊല നടപ്പാക്കുന്നതും. ആന എപ്പോഴും കാട്ടാന തന്നെയെന്നു നമ്മൾ ഓർക്കുന്നത് അപ്പോഴാണ്; അഥവാ കാട്ടാന, നാട്ടാന എന്നിങ്ങനെ രണ്ടായി തിരിക്കുന്നത് അടിസ്ഥാനപരമായി ശരിയല്ലെന്നും രണ്ടും ഒരേ ജാതി തന്നെയെന്ന് ഉറപ്പിക്കുന്നതും.

ADVERTISEMENT

കാട്ടാനകളുടെ എണ്ണമൊന്നും കൂടിയിട്ടില്ല, അതുകൊണ്ടല്ല അവ കൂടുതലായി മനുഷ്യരെ ആക്രമിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണഗതിയിൽ കാട്ടിലും മറ്റും ലഭിക്കുന്ന തീറ്റയിൽനിന്നുള്ള പോഷകങ്ങൾ ലഭിക്കാൻ ആനകൾക്കു പതിനാറു മണിക്കൂർ വരെ ചവയ്‌ക്കേണ്ടി വരുമ്പോൾ വാഴ മുതലുള്ള കാർഷികവിളകൾ പത്തു മണിക്കൂറൊക്കെ ചവച്ചാൽത്തന്നെ അതു കിട്ടുന്നു തുടങ്ങിയ വിവിധ കാരണങ്ങളാണ് കാട്ടാനകളുടെ നാട്ടിറക്കത്തിനു പിന്നിലെന്ന് അവർ വിശദീകരിക്കുന്നു.

ആന-മനുഷ്യ സംഘർഷങ്ങൾക്കു പിന്നിലെ കാരണങ്ങൾ എന്തുമാകട്ടെ, കാട്ടാനകളുടെ വർധിച്ചുവരുന്ന സ്വൈരവിഹാരം തടഞ്ഞേ പറ്റൂ. 30 വർഷം മുൻപു പ്രതിവർഷം നൂറ്റൻപതോളം പേരാണ് രാജ്യത്ത് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 500നു മുകളിലായിരിക്കുന്നു. ജനസംഖ്യയും റിപ്പോർട്ടിങ്ങുകളും വർധിച്ചതാണ് ഇതിനൊരു കാരണമെങ്കിലും കാട്ടാനകൾ കാരണമുണ്ടാകുന്ന കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോൾ ഇക്കാര്യത്തിലുള്ള പോംവഴികൾ നടപ്പാക്കാൻ വൈകിക്കൂടാ.

വയനാട് വനമേഖലയിൽ നിന്നൊരു കാഴ്ച. (Photo by PTI)

കാട്ടാനകളുടെ എണ്ണം കൂടുന്നുണ്ടെന്നും കൂടുന്നില്ലെന്നും വാദങ്ങളുണ്ടെങ്കിലും നാട്ടാനകളുടെ (അല്ല, നാട്ടിലുള്ള കാട്ടാനകളുടെ) എണ്ണത്തിൽ കുറവുവരുന്നുണ്ടെന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. ആനപിടിത്തം നിയമംമൂലം നിരോധിക്കപ്പെട്ടതാണ് ഇതിന്റെ പ്രധാനകാരണം (എങ്കിലും ബിഹാറിലും മറ്റും നിയമവിരുദ്ധമായി ആനപിടിത്തം തുടരുന്നുണ്ടെന്നാണു കേൾക്കുന്നത്). 

കാട്ടാനകൾ മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്നതിനു കാരണങ്ങൾ പലതുണ്ട്. അതും നാട്ടാനകളുടെ എണ്ണം കുറയുന്നതും തമ്മിൽ ബന്ധം വല്ലതുമുണ്ടോ? ഇതിനെപ്പറ്റി ഒരു ആനമണ്ടത്തരം എഴുന്നള്ളിക്കാൻ തോന്നുന്നു. തങ്ങളുടെ കൂട്ടത്തിൽനിന്നുള്ള ഒട്ടേറെ ആനകളെ മനുഷ്യർ പിടിച്ചെടുത്തു ചങ്ങലയ്ക്കിട്ടു വളർത്തുന്നുണ്ടെന്നു കാട്ടിലെ ആനകൾ  അറിയുന്നുണ്ടാകണം. എങ്ങനെ? അതറിയില്ല. എന്നാലും ചുമ്മാ അങ്ങനെ തോന്നുന്നു. മനുഷ്യർ ആനപിടിത്തം നിർത്തിയതും കാട്ടാനകൾക്കു കൂടുതലായി നാട്ടിലിറങ്ങാൻ ധൈര്യം കൊടുക്കുന്നുണ്ടാകും.

ADVERTISEMENT

കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ ആനപിടിത്തം വീണ്ടും തുടങ്ങണമെന്നാണ് പറഞ്ഞുവരുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാനുള്ള അനേകം വഴികളിലൊന്നാകും അത്. മയക്കുവെടി പലപ്പോഴും മരണത്തിനു കാരണമാകുന്നു. കാടുകടത്തൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെത്തന്നെയും അപകടത്തിലാക്കുന്നു. മനുഷ്യനെക്കാൾ ഏറെ വലുപ്പവും ശക്തിയുമുള്ള ഒരു ജന്തുവിനെ പിടിച്ച് അടിമയാക്കുന്ന ആയിരക്കണക്കിനു വർഷം പഴക്കമുള്ള കലാവിദ്യ അന്യംനിന്നുപോകുമെന്ന പേടിയല്ല, കാട്ടാനകളുടെ വർധിച്ചുവരുന്ന അക്രമലീലകൾ തന്നെയാണ് ആനപിടിത്തത്തെ വീണ്ടും പരിഗണിച്ചുകൂടേ എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ പിടിക്കുന്ന ആനകളെ മാന്യമായി പരിപാലിക്കണമെന്നതു വേറെ കാര്യം. അതിനു  ശക്തമായ നിയമങ്ങളും മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും വേണം. അവ കർശനമായി നടപ്പാക്കുകയും വേണം.

അപ്പോഴും നാട്ടാനകളുടെ രൂപത്തിലും ആനകൾ നാട്ടിലുള്ള മനുഷ്യരെ കൊല്ലുമായിരിക്കും. മനുഷ്യൻ ഉപയോഗിക്കുന്ന പക്ഷിമൃഗാദികളിൽ ആനയ്ക്കു മാത്രമാണ് പലപ്പോഴും മനുഷ്യനു നേരെ തിരിഞ്ഞ് തത്സമയം കൊല നടപ്പാക്കാൻ അവസരം കിട്ടുന്നതെന്നു ദാർശനികമായി ആശ്വസിക്കുകയേ അപ്പോൾ നിവൃത്തിയുള്ളൂ.

∙ മോഡേൺ സംബന്ധങ്ങൾ

നമ്മുടെ വലിയ എഴുത്തുകാരനും റിട്ട. ഐഎഎസുകാരനുമായ എൻ.എസ്. മാധവന്റെ മകൾ മീനാക്ഷി റെഡ്ഡി മാധവന്റെ വിവാഹത്തിൽ പങ്കെടുത്തത് ഓർക്കുന്നു. ആറു വർഷം മുൻപായിരുന്നു അത്. ഇക്കഴിഞ്ഞ ദിവസമാണ് വിവാഹങ്ങളെയും ലിവ്-ഇൻ റിലേഷൻഷിപ്പുകളെയും പറ്റി മീനാക്ഷി റെഡ്ഡി മാധവൻ എഴുതിയ ലേഖനം വായിച്ചത്. ‘ഞാനും എന്റെ ജീവിതപങ്കാളിയും 12 വർഷമായി ഒരുമിച്ചാണ്. ആറു വർഷമായി വിവാഹം കഴിച്ചിട്ട്; അതിനു മുൻപുള്ള ആറു വർഷം ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു’ എന്നാണ് അവരുടെ ഇംഗ്ലിഷിലുള്ള ലേഖനം തുടങ്ങുന്നത്. അന്നു പോയി സദ്യയുണ്ണുമ്പോൾ അറിയില്ലായിരുന്നു ആറു വർഷം പരസ്പരം മനസ്സിലാക്കിയ ശേഷമായിരുന്നു അവരുടെ ആ വിവാഹമെന്ന്. അതോർക്കുമ്പോൾ ഇപ്പോൾ വീണ്ടും അവരെ ആശീർവദിക്കാൻ തോന്നുന്നു; മനുഷ്യബന്ധങ്ങളുടെ ആയുസ്സിലും ആഹ്ലാദങ്ങളിലും മറ്റുള്ളവരുടെ ആശീർവാദങ്ങൾക്ക് ഒന്നും ചെയ്യാനില്ലെങ്കിലും.

ADVERTISEMENT

‘എനിക്കതിനു മുൻപു വേറൊരു ലിവ്-ഇൻ റിലേഷൻഷിപ്പുണ്ടായിരുന്നു. ഞങ്ങൾ മൂന്നു വർഷം ഒരുമിച്ചുണ്ടായിരുന്നു. രണ്ടാൾക്കും സന്തോഷമില്ലെന്നറിഞ്ഞ് ഒടുവിൽ വേർപിരിയുകയാണുണ്ടായത്. അതങ്ങനെ പരീക്ഷിച്ചറിയാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. വിവാഹമോചനത്തിന്റെ നൂലാമാലകളിലൂടെ കടന്നുപോകുന്നതിൽനിന്ന് അതെന്നെ രക്ഷിച്ചു’ എന്നെഴുതിയാണ് അവർ ലേഖനം അവസാനിപ്പിക്കുന്നത്.

ലിവ്-ഇൻ റിലേഷൻഷിപ്പുകൾ റജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ ജയിൽശിക്ഷ തുടങ്ങിയ ചട്ടങ്ങൾ ഉൾപ്പെടുത്തി ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭ ഈയിടെ പാസാക്കിയ നിയമത്തോടുള്ള പ്രതികരണമാണ് മീനാക്ഷിയുടെ ലേഖനം. ലിവ്-ഇൻ റിലേഷൻഷിപ്പെന്നു കേൾക്കുമ്പോൾ അതൊരു അമേരിക്കൻ ഇറക്കുമതിയാണെന്നും അതു പ്രചാരത്തിലാകുന്നതോടെ ആർഷ ഭാരത സംസ്‌കാരം അപ്പടി തകർന്നു പോകുമെന്നുമൊക്കെയുള്ള പേടികളാകണം ഇത്തരം നിയമനിർമാണങ്ങളിൽ കലാശിക്കുന്നത്.

മീനാക്ഷിയെക്കാൾ ചെറുപ്പമാണ് ഞങ്ങളുടെ മകൾ രചന. അവരെല്ലാമുൾപ്പെട്ട പുതിയതലമുറ വിവാഹത്തെയും വിവാഹമോചനത്തെയും ലിവ്-ഇൻ റിലേഷൻഷിപ്പിനെയുമെല്ലാം എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്നു തീരുമാനിക്കാൻ അവരുടെ മാതാപിതാക്കളുടെ തലമുറക്കാർ ഭൂരിപക്ഷമുള്ള ഇന്നാട്ടിലെ നിയമനിർമാണസഭകൾക്ക് എന്തവകാശം?

∙ അത് ഞങ്ങളോടെ തീരും

‌കോളിൻ ഹൂവർ

ലോകമെമ്പാടുമുള്ള പുതിയ തലമുറയുടെ പ്രിയപ്പെട്ട എഴുത്തുകാരിയായ അമേരിക്കൻ നോവലിസ്റ്റ് കോളിൻ ഹൂവറുടെ It Ends With Us സിനിമയായതു ഫെബ്രുവരിയിൽ തീയറ്ററുകളിലെത്തുമെന്നു കേട്ടിരുന്നത് ജൂണിലേക്കു മാറ്റി. അവഹേളനപരമായ ബന്ധത്തിൽപ്പെട്ട (abusive relationship) ലിലി ബ്ലൂം എന്ന പെൺകുട്ടിയുടെ കഥ പറയുന്നതായതിനാൽ നോവൽ എന്ന പോലെ ചലച്ചിത്രവും വിവാദങ്ങൾക്കു തിരികൊളുത്തിക്കഴിഞ്ഞു. 18നും 29നും ഇടയ്ക്കു പ്രായമുള്ള നായികാ-നായകന്മാരുടെ കഥ പറയുന്ന ന്യു അഡൽറ്റ് (എൻഎ) ഫിക്‌ഷൻ എന്ന താരതമ്യേന പുതിയ ജനുസിലെ (genre) സൂപ്പർതാരമാണ് കോളിൻ ഹൂവർ.

ലാസ്റ്റ് സീൻ (Last seen) മൃഗങ്ങൾക്കു റേഡിയോ കോളർ, മനുഷ്യനു മൊബൈൽ കോളർ (മയക്കുവെടിവച്ച് മൃഗത്തെ കാടു മാറ്റും; ഓൾറെഡി മയങ്ങിയ മനുഷ്യമൃഗത്തിനെ ടവർ ലൊക്കേഷൻവച്ച് പിടിക്കും, കൂട്ടിൽക്കേറ്റും)

English Summary:

Human-Elephant Conflicts on the Rise: Understanding the Causes and Seeking Solutions