അടുത്ത കാലത്ത് കോൺഗ്രസുകാർക്ക് നിനച്ചിരിക്കാതെ ഒരു ആയുധം കിട്ടിയത് ജ്ഞാനപീഠം കയറിയ കേരളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻ നായരിൽനിന്നുമായിരുന്നു. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി പറഞ്ഞ വാക്കുകളുടെ ശക്തി ഏകാധിപത്യ പ്രവണതയെ ചൊല്ലിയും അത്തരം അധികാര കേന്ദ്രങ്ങൾക്കു നേരെ വിരൽ ചൂണ്ടിയുമായിരുന്നു. നിനച്ചിരിക്കാതെ ലഭിച്ച ആ വജ്രായുധം എടുത്ത് പ്രയോഗിക്കാൻ കോൺഗ്രസിനു കഴിയേണ്ടതുമായിരുന്നു. ആദ്യ കുറച്ച് ദിവസങ്ങൾ കോൺഗ്രസുകാർ അത് പാടി നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എംടിയുടെ പ്രസംഗത്തിലെ വരികൾ പോലും മറന്നുപോയി. ടി.പത്മനാഭൻ, എം.മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോൺഗ്രസുകാർക്ക് അതിന്റെ അർഥവും വ്യാപ്തിയും അത്രയ്ക്കങ്ങ് പിടികിട്ടിയില്ലെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എംഎൽഎ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. കലയും സർഗാത്മകതയും ആയിട്ടുള്ള കൊടുക്കൽ വാങ്ങലുകളിൽനിന്ന് പിറകോട്ടു പോയതിനെ കുറിച്ച് വിമർശന ബുദ്ധിയോടെ കോൺഗ്രസ് ആത്മവിമർശനം നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ വാക്കുകൾ. കേരളം മുഴുവൻ കോൺഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന നടൻ പ്രേംനസീറിന് ഉചിതമായ സ്മാരകം ഒരുക്കാൻ പോലും കോൺഗ്രസിനായില്ലെന്നതും ഒട്ടേറെ ഉദാഹരണങ്ങളിൽ ഒന്നായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത കാലത്ത് കോൺഗ്രസുകാർക്ക് നിനച്ചിരിക്കാതെ ഒരു ആയുധം കിട്ടിയത് ജ്ഞാനപീഠം കയറിയ കേരളത്തിന്റെ അഭിമാനം എം.ടി. വാസുദേവൻ നായരിൽനിന്നുമായിരുന്നു. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി പറഞ്ഞ വാക്കുകളുടെ ശക്തി ഏകാധിപത്യ പ്രവണതയെ ചൊല്ലിയും അത്തരം അധികാര കേന്ദ്രങ്ങൾക്കു നേരെ വിരൽ ചൂണ്ടിയുമായിരുന്നു. നിനച്ചിരിക്കാതെ ലഭിച്ച ആ വജ്രായുധം എടുത്ത് പ്രയോഗിക്കാൻ കോൺഗ്രസിനു കഴിയേണ്ടതുമായിരുന്നു. ആദ്യ കുറച്ച് ദിവസങ്ങൾ കോൺഗ്രസുകാർ അത് പാടി നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എംടിയുടെ പ്രസംഗത്തിലെ വരികൾ പോലും മറന്നുപോയി. ടി.പത്മനാഭൻ, എം.മുകുന്ദൻ തുടങ്ങിയവർ നടത്തിയ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും കോൺഗ്രസുകാർക്ക് അതിന്റെ അർഥവും വ്യാപ്തിയും അത്രയ്ക്കങ്ങ് പിടികിട്ടിയില്ലെന്നു തോന്നുന്നു. 

കഴിഞ്ഞ ദിവസം കൊല്ലത്ത് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എംഎൽഎ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. കലയും സർഗാത്മകതയും ആയിട്ടുള്ള കൊടുക്കൽ വാങ്ങലുകളിൽനിന്ന് പിറകോട്ടു പോയതിനെ കുറിച്ച്  വിമർശന ബുദ്ധിയോടെ കോൺഗ്രസ് ആത്മവിമർശനം നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ വാക്കുകൾ. കേരളം മുഴുവൻ കോൺഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന നടൻ പ്രേംനസീറിന് ഉചിതമായ സ്മാരകം ഒരുക്കാൻ പോലും കോൺഗ്രസിനായില്ലെന്നതും ഒട്ടേറെ ഉദാഹരണങ്ങളിൽ ഒന്നായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

ഇനി, കോൺഗ്രസിനു കീഴിലുള്ള കലാ–സംസ്കാരിക പോഷക സംഘടനകളുടെ സ്ഥിതി നോക്കൂ. സംസ്കാര സാഹിതിക്ക് പുതിയ ഭാരവാഹികളെ തീരുമാനിച്ചിട്ട് വര്‍ഷങ്ങളായി. സംസ്കാര സാഹിതി ഈ വർഷം പുതിയ നാടകം പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതൊന്നുമായില്ല. പാർട്ടിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻസിന്റെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. പാർട്ടിയുടെ ഗവേഷണ കേന്ദ്രമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഇപ്പോൾ കേൾക്കാൻ കൂടിയില്ല. ആ സ്ഥാനത്ത്, സിപിഎമ്മിനെ കണ്ടുപഠിക്കണം. നാട്ടിലെ ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, ലൈബ്രറികൾ എന്തിന് ഫിലിം സൊസൈറ്റികളിൽ വരെ  പാർട്ടി അംഗങ്ങളും നേതാക്കളും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പാർട്ടിയുടെ ആശയപ്രചാരണത്തിനും അവർ വേദി കണ്ടെത്തുന്നു. 

ഉടയാത്ത ഖദറും വിയർക്കാത്ത ശരീരവുമായി കോൺഗ്രസുകാർ ഇമ്മട്ടു തുടർന്നാൽ കലാ–സാംസ്കാരിക മേഖലയിൽ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽനിന്നു പോലും തിരിച്ചടികൾ ഉണ്ടാവുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡിൽ. (താഴെ ക്ലിക്ക് ചെയ്തു കേൾക്കാം)

English Summary:

Congress Cultural Stagnation and CPM Cultural Expansions in Kerala