കായികരംഗത്തെന്നല്ല, പൊതുരംഗത്തും അസാധാരണപ്രചാരം കൈവരിച്ച ചിത്രമാണ് നിങ്ങൾ ഇക്കാണുന്നത്. 1986ലെ ഫുട്ബോൾ വേൾഡ് കപ്പുസമയത്തെടുത്ത ചിത്രം. മറഡോണ, പെലേ, പ്ലാറ്റിനി എന്നിവരാണ് ചിത്രത്തിൽ. മൂവരും രാജ്യാന്തര ഫുട്ബോളിൽ മഹാവിജയങ്ങൾ നേടിയ പ്രതിഭാശാലികൾ. അവരുടെ ഓരോ ചലനവും ആരാധകർ താൽപര്യത്തോടെ നോക്കിയിരുന്നു. അവർ മുന്നോട്ടുവച്ച മഹിതമായ ആദർശങ്ങൾ ജനങ്ങൾ കുറെയൊക്കെ സ്വീകരിക്കുകയും ചെയ്തു. മയക്കുമരുന്നിനെതിരെ മറഡോണ പൊരുതി. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പെലേ വാദിച്ചു. അഴിമതിക്കെതിര പ്ലാറ്റിനി ശ്രദ്ധയാകർഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറഡോണ (1960–2020): എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാൾ. അർജന്റിനിയൻ ഫുട്ബോളിനു സമാനതകളില്ലാത്ത സംഭാവനകൾ നല്കി. ഫിഫയുടെ (FIFA: Federation of International Football Association) 20–ാം നൂറ്റാണ്ടിലെ കളിക്കാരൻ എന്ന അവാർഡ് പെലെയോടൊപ്പം പങ്കിട്ടു. ബാല്യത്തിൽത്തന്നെ ഫുട്ബോളിൽ അസാമാന്യപാടവം  പ്രദർശിപ്പിച്ച മറഡോണയ്ക്ക് ‘ദ് ഗോൾഡൻ ബോയ്’ എന്ന വിളിപ്പേരും കിട്ടിയിരുന്നു. പക്ഷേ ഒടുവിലെന്തായി? മയക്കുമരുന്നിനെതിരെ പൊരുതിയ മറഡോണ മയക്കുമരുന്നിന് അടിമയായി. കൊക്കെയ്ൻ കഴിച്ചതിനു ഫുട്ബോളിൽ നിന്നു 15 മാസത്തെ വിലക്കു വന്നു. മയക്കുമരുന്നുപയോഗം കാരണം 1994 വേൾഡ് കപ്പിൽനിന്നു തിരിച്ചയച്ചു. 17 വർഷത്തെ മികച്ച ഫുട്ബോൾ കരിയറിനു ദുശ്ശീലം മൂലം തിരശ്ശീല വീണു. അവസാനകാലം മദ്യവും മയക്കുമരുന്നും ജീവിതത്തിൽ പല ദുഃഖങ്ങളും വരുത്തി.

മറഡോണ, പെലെ, പ്ലാറ്റിനി എന്നിവർ. (File Photo: AP)
ADVERTISEMENT

പെലേ (1940–2022): വിശേഷണങ്ങളാവശ്യമില്ലാത്ത ഫുട്ബോളർ. ദാരിദ്ര്യത്തിൽ വളർന്ന പെലെ ചായക്കടജോലിയും ചെയ്തു. പാദങ്ങളും തലച്ചോറും കൊണ്ട് ബ്രസീലിയൻ ഫുട്ബോളിന്റെ സാമർഥ്യവും സാങ്കേതികശേഷികളും ഉയർത്തി. ലോകഫുട്ബോളിലെ അത്യുന്നതസ്ഥാനങ്ങൾ വരെ സ്വപരിശ്രമംവഴി എത്തിച്ചേർന്നു. ഐക്യരാഷ്‌ട്രസഭയുടെ ഭാഗമായ യൂണിസെഫ് ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ്. അതിനുവേണ്ടി സ്വന്തം പേരും കഴിവും പകർന്നുനൽകിയ മനുഷ്യസ്നേഹി കൂടിയായിരുന്നു പെലെ.

പക്ഷേ ഒടുവിലെന്തായി? അനീസിയാ മച്ചാഡോ എന്ന വീട്ടുജോലിക്കാരിയുമായുണ്ടായ അവിഹിതബന്ധത്തിലെ മകൾ സാന്ദ്രയെ പെലെ തള്ളിപ്പറഞ്ഞു. കോടതിവിധിയെത്തുടർന്ന് ഗത്യന്തരമില്ലാതെ ഡിഎൻഎ ടെസ്റ്റിനു വിധേയനായി. സാന്ദ്ര സ്വപുത്രിയെന്നു സമ്മതിക്കേണ്ടിവന്നു.‘ ദ് ഡോട്ടർ ദ് കിങ് ഡിഡ്നോട്ട് വാണ്ട്’ എന്ന പേരിൽ സാന്ദ്ര പുസ്തകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

(Representative image by PeopleImages.com - Yuri A/shutterstock)
ADVERTISEMENT

പ്ലാറ്റിനി: 1955ൽ ജനിച്ച് ഫ്രഞ്ച് ഫുട്ബോളിനു വേണ്ടി ഏറ്റവും വലിയ സംഭാവന നൽകിയ കളിക്കാരൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ  ഏഴാമത്തെ ഫുട്ബോളർ എന്ന ഫിഫാ ബഹുമതി നേടി. അഴിമതിക്കെതിരെ ആഞ്ഞടിച്ചു. മൂല്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തി. പക്ഷേ ഒടുവിലെന്തായി? യൂറോപ്യൻ ഫുട്ബോളിന്റെ തലപ്പത്തിരുന്നു ഭരണം നടത്തിയിരുന്ന പ്ലാറ്റിനിക്ക് 2015–ൽ ഫിഫാ വിലക്കേർപ്പെടുത്തി. ഫിഫയുടെ നിയന്ത്രണത്തിലുള്ള ഫുട്ബോൾ പ്രവർത്തനത്തിലൊന്നും പ്ലാറ്റിനി പങ്കെടുത്തുകൂടാ എന്ന വിലക്ക്. കാരണം അഴിമതിയും ധാർമ്മികച്യുതിയും.

സമൂഹത്തിൽ അത്യുന്നതസ്ഥാനമുള്ളവർ ജനങ്ങളുടെ പ്രതീക്ഷകൾ തകർത്ത യഥാർഥസംഭവങ്ങളുടെ ഉദാഹരണങ്ങളാണ് ഇവ മൂന്നും. പഠിക്കാൻ പല പാഠങ്ങളുമുണ്ട് ഇവയിൽ. പുറത്തു കാട്ടുന്ന ഭാവങ്ങളൊന്നും യഥാർഥമാകണമെന്നില്ല. നമ്മുടെ ധാരണ വെറും തെറ്റിദ്ധാരണ മാത്രമാകാം. ഒന്നും കാണുംപടി വിശ്വസിക്കേണ്ട. മുഖവിലക്കെടുത്തു വെട്ടിവിഴുങ്ങേണ്ട. യാഥാർഥ്യം കാലമാണു തെളിയിക്കേണ്ടത്. എല്ലാം തികഞ്ഞവരായി ആരുമില്ല. പരിപൂർണത സങ്കൽപം മാത്രം. എന്നുവച്ച് ഏതു കാര്യത്തെയും സംശയക്കണ്ണിലൂടെ നോക്കി അവിശ്വസിക്കുകയും വേണ്ട. സമചിത്തതയോടെയുള്ള സമീപനമാണ് അഭികാമ്യം.

എല്ലാവരെയും സ്നേഹിക്കുക, കുറച്ചുപേരെ മാത്രം വിശ്വസിക്കുക. ആരോടും തെറ്റ് ചെയ്യാതിരിക്കുക.

വില്യം ഷേക്സ്പിയർ.

ADVERTISEMENT

ആദ്യക്കാഴ്ചയിലുണ്ടാകുന്ന മതിപ്പ് നമ്മിൽ പല പ്രതീക്ഷകളുമുണർത്തും. പ്രതീക്ഷകളെ അനിയന്ത്രിതമാക്കേണ്ട. കാരണം, എവിടെ പ്രതീക്ഷയുണ്ടോ അവിടെ നൈരാശ്യവുമുണ്ട്. നാമെല്ലാം പല സ്വപ്നവും കാണും. സിനിമാഗാനത്തിൽ ശ്രീകുമാരൻതമ്പി എഴുതിയപോലെ, 

‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ’ 
ഇവിടെ സ്വപ്നത്തോടും പ്രതീക്ഷയോടുമൊപ്പം സ്വപ്നസാക്ഷാൽക്കാരത്തെപ്പറ്റി സംശയവുമുണ്ട്. പക്ഷേ പ്രതീക്ഷകൾ പുഷ്പിച്ചു നിൽക്കുന്നു.

ഒൻപതു മാസം എന്റെ വയറ്റിൽ ചുമന്ന്, ഞാൻ നൊന്തുപെറ്റ എന്റെ മകൻ ശൈശവത്തിലും ബാല്യത്തിലും സകലകാര്യങ്ങളിലും എന്റെ തുണ വേണ്ടിയിരുന്ന എന്റെ മകൻ, എന്റെ രക്തവും മാംസവുമായ എന്റെ മകൻ, ഞാൻ പറയുന്നതിനെതിരായി ഒരി‌ക്കലും യാതൊന്നും ചെയ്യില്ല എന്നു പ്രതീക്ഷിക്കുന്ന അമ്മ ഒരു പക്ഷേ കൊടിയ നൈരാശ്യത്തിനു തയാറെടുക്കുകയാകാം. നൂതനസാഹചര്യങ്ങൾ അവനെക്കൊണ്ടു പല രീതിയിലും പല തലങ്ങളിലും ചിന്തിപ്പിച്ചേക്കാം.  അമ്മയ്ക്കു പൊരുത്തപ്പെടാനാവാത്ത  പ്രവൃത്തികളിലേക്കു ചിന്ത നയിച്ചെന്നും വരാം. കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കേണ്ട. കേൾക്കുന്നതെല്ലാം അതേപടി സ്വീകരിക്കേണ്ട. എത്ര വലിയവരുടെ പെരുമാറ്റവും അവരുടെ യഥാർഥ സ്വഭാവം  വെളിവാക്കണമെന്നില്ല. നല്ലവരും മോശമായ സാഹചര്യങ്ങളിൽ മോശമായി പെരുമാറിയേക്കാം. അമിതപ്രതീക്ഷ ഒഴിവാക്കുന്നതാവും വിവേകത്തിന്റെ  വഴി.

English Summary:

Ulkazcha Column on Trusting People in Life