ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് വടകര വേദിയാകുന്നത്. കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർഥി കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരനെതിരെ സിപിഎം അവിടെ രംഗത്തിറക്കിയിരിക്കുന്നത് മുൻമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജയെ. സിറ്റിങ് സീറ്റ് നിലനിർത്തുമെന്ന ആത്മവിശ്വാസത്തോടെ മുരളി കളത്തിലിറങ്ങിക്കഴിഞ്ഞു. സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് മുരളിക്ക് ഒരു തടസ്സമല്ല. സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്ന നേതാക്കളിൽ ഒരാളായ കെ.മുരളീധരൻ വടകരയിലെയും കേരളത്തിലെയും യുഡിഎഫ് സാധ്യതകൾ വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ മുരളീധരൻ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലാണ്. എന്താണ് കോൺഗ്രസിനു പറയാനുള്ളത്? 

ADVERTISEMENT

ബിജെപിക്കെതിരെ ‘ഇന്ത്യാസഖ്യത്തിന്റെ’ മുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്നതു കോൺഗ്രസിനാണ്. സിപിഎം അവകാശപ്പെടുന്നതു പോലെ കേരളത്തിലെ ഇടതുപക്ഷം ഒരു ദേശീയ ബദൽ അല്ല. ഇതേ സിപിഎം തമിഴ്നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യത്തിലുമാണ്. കേരളത്തിൽ സിപിഎമ്മിനുള്ള ശക്തി കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഇല്ല. മത്സരിക്കാൻ സീറ്റു കിട്ടിയാൽ തന്നെ വലിയ കാര്യം. 

കെ.മുരളീധരൻ (ചിത്രം: മനോരമ)

ഇന്ത്യ മുന്നണിക്ക് കുതിക്കണമെങ്കിൽ കോൺഗ്രസ് ജയിക്കുന്ന സീറ്റുകളുടെ എണ്ണം കൂടണം. വടകര ഉൾപ്പെടെയുള്ള കേരളത്തിലെ സീറ്റുകളിൽ കോൺഗ്രസും യുഡിഎഫും ജയിച്ചു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ജനങ്ങൾക്കു നല്ല ബോധ്യമുണ്ട്. അവർ സിപിഎമ്മിനെ തഴയുകയും ബിജെപിയെ എതിർക്കുകയും ചെയ്യും. 

∙ കെ.കെ.ശൈലജയാണല്ലോ വടകരയിൽ താങ്കൾക്ക് എതിരാളി? 

എതിരാളി ആരുമാകട്ടെ, ദേശീയ രാഷ്ട്രീയത്തിനൊപ്പം വടകര വിധിയെഴുതുന്നത് കൊലപാതക രാഷ്ട്രീയത്തിന് എതിരെയാകും. ടി.പി.ചന്ദ്രശേഖരൻ കേസിൽ ഒടുവിൽ വന്ന ഹൈക്കോടതി വിധി ജനങ്ങൾക്കു മുന്നിലുണ്ട്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയെന്നു മാത്രമല്ല, രണ്ടു സിപിഎമ്മുകാരെ കൂടി ഹൈക്കോടതി പ്രതികളാക്കി. ഇതു സാധാരണ സംഭവിക്കാത്തതാണ്. കീഴ്ക്കോടതി വെറുതെ വിട്ട രണ്ടുപേരെ ഹൈക്കോടതി ശിക്ഷിച്ചതോടെ സിപിഎമ്മിന്റെ പങ്ക് കൂടുതൽ വ്യക്തമായി. 

രണ്ടു കൈകളും ഉയർത്തി എല്ലാം ശുദ്ധമാണെന്നു പിണറായി വിജയൻ പറയുന്നതു കേട്ടു. എങ്കിൽ പിന്നെ എന്ത് അന്വേഷണവും നടക്കട്ടെ എന്ന് അദ്ദേഹം കരുതിയാൽ മതിയല്ലോ. എന്തിനാണ് അന്വേഷണം തടയാൻ കോടതികളുടെ പിന്നാലെ നടക്കുന്നത്. 

ADVERTISEMENT

ടിപിയെ കൊന്ന ശക്തികളെ പരാജയപ്പെടുത്തുക വടകര കടമയായി ഏറ്റെടുക്കും. സ്ഥാനാർഥി ആരാണ് എന്നത് അവർക്കു പ്രശ്നമല്ല. ആരായാലും സിപിഎമ്മിന്റെ സ്ഥാനാർഥി ആണല്ലോ. ഞങ്ങളുടെ പാർട്ടി വിട്ട് മറ്റു പാർട്ടികളിലേയ്ക്കു പലരും പോയിട്ടുണ്ടല്ലോ. കെ.വി.തോമസ് കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിയായി. പി.എസ്.പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി. ആരോടെങ്കിലും വൈരനിര്യാതന സമീപനം കോൺഗ്രസ് എടുത്തിട്ടുണ്ടോ? ഒരു കോൺഗ്രസുകാരും ഇവർക്കാർക്കുമെതിരെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ സിപിഎം വിട്ട ചന്ദ്രശേഖരനെയോ? 51 വെട്ടുവെട്ടി കൊലപ്പെടുത്തി. ഈ വ്യത്യാസം ജനങ്ങൾക്കു ബോധ്യമുണ്ട്. 

കെ.കെ.ശൈലജ (ചിത്രം: മനോരമ)

∙ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ.ശൈലജയുടെ ട്രാക്ക് റെക്കോർഡ് താങ്കൾക്കറിയാം. മട്ടന്നൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് അവർ വിജയിച്ചത്. അങ്ങനെ ഒരു എതിരാളി വടകരയിൽ മത്സരിക്കുന്നതിന്റെ ആശങ്ക താങ്കൾക്കുണ്ടോ? 

ഒരു ആശങ്കയുമില്ല. യുഡിഎഫിനെ സംബന്ധിച്ച് വടകരയിലെ സിപിഎം സ്ഥാനാർഥി കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ആ വിപത്തിന്റെ വക്താക്കളെ ജയിക്കാൻ അനുവദിക്കരുതെന്നാണ് ഞങ്ങൾക്ക് ജനങ്ങളോടു പറയാനുള്ളത്. 

∙ എംഎൽഎ ആയ ടീച്ചറെ താങ്കളെ പോലെ ശക്തനായ ഒരു സിറ്റിങ് എംപിക്കെതിരെ നിർത്തുന്നതിന്റെ പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ? 

ADVERTISEMENT

പല സന്ദർഭങ്ങളിലും തിരഞ്ഞെടുപ്പിൽ ശൈലജ ടീച്ചറെ ബിജെപിക്കാർ സഹായിച്ചിട്ടുണ്ട്. 1996 ൽ പേരാവൂരിൽനിന്ന് അവർ ജയിച്ചത് ബിജെപി വോട്ടു കിട്ടിയാണ്. ഹമാസിനെ ഭീകര സംഘടനയായി അവർ തള്ളിപ്പറഞ്ഞതും ബിജെപിക്കാരെ സന്തോഷിപ്പിക്കാനായിരിക്കുമല്ലോ. നേമത്തെ സിറ്റിങ് സീറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നഷ്ടപ്പെട്ടത് ഞാൻ അവിടെ മത്സരിക്കാൻ നിന്നതുകൊണ്ടാണെന്ന വൈരാഗ്യം ആർഎസ്എസിന് എന്നോടു കാണും. എൽഡിഎഫ് സ്ഥാനാർഥിയാണ് അവിടെ ജയിച്ചതെങ്കിലും എന്റെ സ്ഥാനാർഥിത്വമാണ് നിർണായകമായതെന്ന വിലയിരുത്തൽ പൊതുവിൽ ഉണ്ടായിട്ടുണ്ടല്ലോ. 

കെ.മുരളീധരൻ (ഫയൽ ചിത്രം: മനോരമ)

∙ മന്ത്രിമാരും എംഎൽഎമാരും ജില്ലാ സെക്രട്ടറിമാരും നിറഞ്ഞതാണല്ലോ സിപിഎം പട്ടിക...?

മുതിർന്ന നേതാക്കളെ പലരെയും അവർ രംഗത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കാര്യമാണ് ഓർമയിൽ വരുന്നത്. ഞാൻ അടക്കമുളള ഏതാനും എംഎൽഎമാർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചല്ലോ. ജയിച്ചതു മൂലം ഞാൻ ഒഴിഞ്ഞ വട്ടിയൂർക്കാവിലും അടൂർ പ്രകാശിന്റെ കോന്നിയിലും ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ യുഡിഎഫ് തോറ്റു. അതുപോലെ സിപിഎമ്മിന്റെ എ.എം.ആരിഫ് എംഎൽഎ ഒഴിഞ്ഞ അരൂർ സീറ്റിൽ യുഡിഎഫും ജയിച്ചു.

2019 ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് ജയിച്ചെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞു. അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ ജനം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതു വ്യക്തമാക്കിയത്. എന്തായാലും ഇത്തവണ ഒരിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരില്ല. എൽഡിഎഫ് ഇറക്കുന്ന മന്ത്രിയും എംഎൽഎമാരും എല്ലാം തോൽക്കാൻ പോകുകയാണ്. ഒരു സംശയവും വേണ്ട. 

∙ ടി.പി.കുഞ്ഞനന്തന്റെ ജയിലിൽ വച്ചുളള മരണത്തിൽ സംശയം പ്രകടിപ്പിച്ചു കോൺഗ്രസ് രംഗത്തിറങ്ങിയല്ലോ? 

അക്കാര്യത്തിൽ അന്വേഷണം നടത്തണം. ജയിലിൽ വച്ചുള്ള മരണം ദുരൂഹമാണ്. യഥാർഥത്തിൽ ഏറിയ പങ്ക് ദിവസങ്ങളിലും അദ്ദേഹം ജയിലിനു പുറത്തായിരുന്നു. അകത്തായ സമയത്താണ് അദ്ദേഹം മരിച്ചത്. 

കെ.മുരളീധരൻ (ചിത്രം: മനോരമ)

∙ താങ്കളടക്കമുളള കോൺഗ്രസിന്റെ സിറ്റിങ് എംപിമാരിൽ എല്ലാവരും മത്സരിക്കുമോ? 

ആ സൂചനയാണ് ഇപ്പോഴുള്ളത്. പൊതുവായി ലഭിക്കുന്ന വിവരം അങ്ങനെയാണ്. ബാക്കി തീരുമാനം പാർട്ടിയുടേതാണ്. 

∙ സ്ഥാനാർഥി നിർണയവും പ്രഖ്യാപനവും ഔദ്യോഗികമായി നീണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ടോ? 

അതിൽ അപാകത ഒന്നുമില്ല. ഒടുവിൽ കിട്ടുന്ന വിവരം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻതന്നെ വൈകുമെന്നാണ്. മാർച്ച് രണ്ടാംവാരമേ പ്രഖ്യാപനത്തിനു സാധ്യതയുള്ളൂ. അതുകൊണ്ട് അനാവശ്യ തിരക്കിന്റെ കാര്യമില്ല. ഫെബ്രുവരി ഒടുവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വിചാരിച്ചാണ് മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർഥികളെ വേഗം തീരുമാനിച്ചത്. ഞങ്ങൾ സിറ്റിങ് എംപിമാരെല്ലാംതന്നെ അതതു നിയോജകമണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. 

2017ൽ ലോ അക്കാദമി സമരത്തിനു പരിഹാരം തേടി കെ.മുരളീധരൻ നിരാഹാര സമരം നടത്തിയപ്പോൾ കാണാനെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾഎന്നിവർ (ഫയൽ ചിത്രം: മനോരമ)

∙ മൂന്നാം സീറ്റിനു വേണ്ടിയുള്ള ലീഗ്– കോൺഗ്രസ് ചർച്ച നീണ്ടുപോയല്ലോ? ലീഗ് ഒറ്റയ്ക്കു മത്സരിക്കുമെന്നെല്ലാം ഉളള പ്രചാരണം വരെ ഉയർന്നല്ലോ? 

അതെല്ലാം വെറും ഊഹാപോഹങ്ങളാണ്. കോൺഗ്രസും ലീഗും തമ്മിൽ ഉള്ളത് 53 വർഷത്തെ ബന്ധമാണ്. അത് ഒരിക്കലും തകരാൻ പോകുന്നില്ല. 

∙ ലീഗിന്റെ ആവശ്യം നേരത്തേ തന്നെ സംസാരിച്ചു പരിഹരിക്കേണ്ടിയിരുന്നതായിരുന്നോ? ഇത്രയും നീട്ടിക്കൊണ്ടു പോകേണ്ട കാര്യമുണ്ടായിരുന്നോ?

ഇത്രയും നീട്ടിക്കൊണ്ടുപോകാതെ തീർക്കേണ്ടിയിരുന്നെന്ന അഭിപ്രായം പൊതുവിൽ ഉണ്ട്. എന്തായാലും ഉടൻതന്നെ പരിഹരിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. 

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കെ. മുരളീധരൻ (ചിത്രം: മനോരമ)

∙ ആറും ഏഴു സീറ്റിനുള്ള അർഹത ലീഗിനുണ്ടെന്നു താങ്കൾ പറഞ്ഞല്ലോ? അങ്ങനെയെങ്കിൽ കോൺഗ്രസ് ഒരു സിറ്റിങ് സീറ്റ് അവർക്കു വിട്ടുകൊടുക്കുകയല്ലേ വേണ്ടത്?

രണ്ടു കൂട്ടരും തമ്മിലുള്ള ചർച്ച നടക്കുകയാണല്ലോ. യോജിച്ച തീരുമാനം അവർ എടുക്കും. പുറത്തു നിന്ന് ഒരു നിർദേശം ഞാൻ പറയേണ്ട കാര്യമില്ലല്ലോ. 

∙ കോൺഗ്രസിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും കൂടിയാലോചനകൾ നടക്കുന്നുണ്ടോ? 

അതൊന്നും കാര്യമായി നടക്കുന്നില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സമരാഗ്നി റാലിയിൽ ആണല്ലോ. ആ തിരക്ക് കഴിഞ്ഞാൽ ഉണ്ടാകുമായിരിക്കും. 

കെ.മുരളീധരൻ, കെ.സുധാകരൻ, വി.ഡി.സതീശൻ (ചിത്രം: മനോരമ)

∙ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ എല്ലാവരും കാൺകെ ചില പൊട്ടലും ചീറ്റലും ഇടയ്ക്കിടെ നടക്കുന്നുണ്ടല്ലോ? 

തിരഞ്ഞെടുപ്പുകളിൽ ചില സൗഹൃദ മത്സരങ്ങൾ ഉണ്ടാകുമല്ലോ. അതു പോലെ കണ്ടാൽ മതി. ഗൗരവം കൊടുക്കേണ്ട കാര്യമില്ല. 

∙ മക്കൾ രാഷ്ട്രീയം, മുഖ്യമന്ത്രിയായ പിതാവിന്റെ അധികാരം ഉപയോഗിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ധാരാളം താങ്കൾക്കു കേൾക്കേണ്ടി വന്നിട്ടുണ്ടല്ലോ. പ്രത്യേകിച്ചും സിപിഎമ്മിൽനിന്ന്. ഇപ്പോൾ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതലും ആ പാളയത്തിൽ തന്നെയാണല്ലോ? 

എല്ലാം കറങ്ങിത്തിരിഞ്ഞു വരുന്നതാണ് കാലം. സ്വകാര്യ–സ്വാശ്രയ കോളജുകളുടെ കാര്യത്തിലും എന്താണ് സംഭവിച്ചത്? വിദേശസർവകലാശാലകളെ എതിർത്തവർ അതിനു പരവതാനി വിരിക്കുകയല്ലേ. സിപിഎമ്മിന്റെ കാപട്യം അനുദിനം ജനങ്ങൾക്കു ബോധ്യപ്പെടുകയാണ്. 

∙ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചോ? 

രണ്ടു കൈകളും ഉയർത്തി എല്ലാം ശുദ്ധമാണെന്നു പിണറായി വിജയൻ പറയുന്നതു കേട്ടു. എങ്കിൽ പിന്നെ എന്ത് അന്വേഷണവും നടക്കട്ടെ എന്ന് അദ്ദേഹം കരുതിയാൽ മതിയല്ലോ. എന്തിനാണ് അന്വേഷണം തടയാൻ കോടതികളുടെ പിന്നാലെ നടക്കുന്നത്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ നട്ടെല്ലു നിവർത്തി എന്തിനെയും നേരിടാൻ കഴിയണം. ഇവിടെ അങ്ങനെ ഒരു സമീപനമല്ല കാണുന്നത്. അതുകൊണ്ട് സംശയിക്കണം. 

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.മുരളീധരൻ (ഫയൽ ചിത്രം: മനോരമ)

∙ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് അവകാശവാദങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്?

ദേശീയതലത്തിലാണെങ്കിൽ മോദിയുടെ അവകാശവാദങ്ങളെല്ലാം പാളാൻ പോകുകയാണ്. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി തുടർഭരണം മോഹിച്ചു പോയ വാജ്പേയി സർക്കാരിന്റെ സ്ഥിതിയായിരിക്കും മോദി സർക്കാരിനു സംഭവിക്കുക. 400 സീറ്റെന്ന സ്വപ്നവുമായി നടക്കുന്ന അവർക്ക് അപ്രതീക്ഷിതമായ തിരിച്ചടി കിട്ടാൻ പോകുന്നു. ഇത്തവണ മോദി പ്രതിപക്ഷത്തിരിക്കും. കേരളത്തിന്റെ കാര്യത്തിലാണെങ്കിൽ ഒന്നും സംഭവിക്കില്ല. ഇപ്പോഴത്തെ പൂജ്യം അതു പോലെ തുടരും. 

∙ കഴിഞ്ഞ തവണ 19–1. ആ നേട്ടം ആവർത്തിക്കാൻ കഴിയുമോ? ആ വൻ വിജയം ഒരു ബാധ്യതയാകുമോ? 

ഇത്തവണ 20–0 ആകും സംഭവിക്കുക. കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ ബിജെപിക്കും എതിരെ കേരളം വിധിയെഴുതും. 

English Summary:

CrossFire Exclusive Interview with Congress Leader K. Muraleedharan MP