ഇന്ത്യയെന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ് കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാൽഗുഡി സർക്കീറ്റ് ബെഞ്ച് പരിഗണിച്ച 360/2024 നമ്പർ റിട്ട് ഹർ‍ജി. കാരണം, അതു കാര്യങ്ങൾ മൃഗശാലവരെ എത്തിനിൽക്കുന്നു എന്നു വ്യക്തമാക്കുന്നതും അടുത്തതെന്ത് എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. അങ്ങനെ നോക്കുമ്പോൾ വിശ്വഹിന്ദു പരിഷത്ത് നൽകിയ ഹർജി ജനോപകാരപ്രദമാണ്; പൊതുതാൽപര്യ ഹർജിയായി അതിനെ മാറ്റണമെന്ന ഹൈക്കോടതിയുടെ നിർദേശം പ്രത്യേക പരാമർശം അർഹിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രിപുരയിലെ സെപാഹിജല വന്യജീവി സങ്കേതത്തിൽനിന്നു കഴിഞ്ഞ 12നു സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിലേക്ക് എത്തിയ അക്ബർ (7), സീത (5) എന്നീ സിംഹങ്ങളാണ് അഥവാ, അവരുടെ പേരുകളാണ് ഒരു വിധത്തിൽ ഗർജനസ്വഭാവമുള്ള ഹർജിക്കു പ്രേരണയായത്. സിംഹത്തെ സീതയെന്നു വിളിക്കുന്നത് ഈശ്വരനിന്ദയും മതവികാരം വ്രണപ്പെടുത്തുന്നതും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹർജിക്കാർ വാദിച്ചു; പേരു മാറ്റാൻ നടപടി വേണമെന്നും.

(Representative image by Evgeniyqw/Shutterstock)
ADVERTISEMENT

സിംഹങ്ങൾക്ക് ഈ പേരുകളിട്ടതു ത്രിപുരയിലാണെന്നും അല്ല ബംഗാളിലാണെന്നുമുള്ള രാഷ്ട്രീയ സ്വഭാവമുള്ള തർക്കത്തിലേക്കൊന്നും കോടതി പോയില്ല. മതനിരപേക്ഷ രാജ്യത്ത് ഇത്തരത്തിൽ മൃഗങ്ങൾക്കു പേരിടുന്നതു വിവാദങ്ങൾക്കു കാരണമാകുമെന്നു ജഡ്ജി വിലയിരുത്തി. സീതയെന്ന പേരു മാത്രമായിരുന്നു ഹർജിക്കാരുടെ പ്രശ്നമെങ്കിൽ, അക്ബർ എന്ന പേരിനോടും ജഡ്ജി വിയോജിച്ചു. അക്ബർ മതനിരപേക്ഷനിലപാടും കാര്യപ്രാപ്തിയുമുള്ള മികച്ച മുഗൾ ചക്രവർത്തിയായിരുന്നു എന്നതാണ് അതിനദ്ദേഹം പറഞ്ഞ കാരണം. ഭാഗ്യമെന്നു പറയട്ടെ, ജഡ്ജിതന്നെ സിംഹങ്ങൾക്കു പുതിയ പേരുകൾ നൽകിയില്ല; പേരുകൾ മാറ്റുന്നതു ബംഗാൾ സർക്കാർ പരിഗണിക്കണമെന്നു നിർദേശിക്കുക മാത്രം ചെയ്തു.

സിംഹത്തെ സീതയെന്നു വിളിച്ചാൽ മതവികാരം വ്രണപ്പെടുമെന്നത് ഒരഭിപ്രായമാണ്. അതു മനുഷ്യർക്കോ മൃഗങ്ങൾക്കോ ശാരീരികമോ മാനസികമോ ആയ പരുക്കേൽപിക്കുന്നില്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരഭിപ്രായം പാടില്ലെന്നു പറയാൻ ആർക്കും അവകാശമില്ല. പക്ഷേ, ഒരഭിപ്രായം എന്നതിനപ്പുറത്തേക്ക് ഉയർത്തുമ്പോൾ അതിന്റെ നിരുപദ്രവ സ്വഭാവം നഷ്ടപ്പെടുന്നു. അതു നഷ്ടപ്പെടുത്തിയതു കോടതിയാണ്. പേരുകൾ മാറ്റുന്നതു പരിഗണിക്കാൻ‍ സർക്കാരിനോട് ആവശ്യപ്പെടുകയും ഹർജി പൊതുതാൽപര്യ ഗണത്തിലേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്തപ്പോഴാണ് അതു സംഭവിച്ചത്.

Representative image by Nuyts/Shutterstock)
ADVERTISEMENT

മൃഗശാലകളിലെ അന്തേവാസികൾക്കു പേരിട്ടു പരിചയമുള്ളവരോടു ചോദിച്ചു മനസ്സിലാക്കിയതിൽനിന്നു പറയാം: മനുഷ്യരെയെന്നപോലെ മൃഗത്തെയും തിരിച്ചറിയാനുള്ളതാണ് പേര്. അർഥം അറിയില്ല എന്നതു പോട്ടെ, മൃഗത്തിനതൊരു വാക്കുപോലുമല്ല, ശബ്ദം മാത്രമാണ്; തന്റെ പരിപാലകരുടെ ശബ്ദം. മൃഗങ്ങൾ‍ പരിപാലകർക്കു കുടുംബാംഗമെന്നപോലെയോ സഹജീവിയെന്നപോലെയോ പ്രിയങ്കരരാണ്. അവർ നൽകുന്ന പേരിൽ ആ വാത്സല്യമാണുള്ളത്.

അതു പറഞ്ഞുതന്നവരിൽനിന്ന് ഇങ്ങനെയൊരു കഥയും കേട്ടു: ഡൽഹിയിൽനിന്നു തിരുവനന്തപുരത്തെ മൃഗശാലയിലെത്തിയ പെൺ വെള്ളക്കടുവയുടെ പേര് ‘മലർ’ എന്നായിരുന്നു. ‘മലർ’ എന്നു നായികയ്ക്കു പേരുള്ള ‘പ്രേമം’ സിനിമ ഹിറ്റായപ്പോൾ ചിലർക്കു തോന്നി, മൃഗശാലയിലെ മലരിന്റെ ജീവിതത്തിലൊരു നായകൻ ‘ജോർജ്’ വേണ്ടേയെന്ന്. അക്കാലത്തു ഡൽഹിയിൽനിന്നു ‘ശ്രാവൺ’ എന്ന പേരുമായെത്തിയ ആൺ വെള്ളക്കടുവയുടെ പേര് ‘ജോർജ്’ എന്നു മാറ്റാൻ പലരും ആഗ്രഹിച്ചു, നടന്നില്ല. കാരണം, തോന്നുംപോലെ മാറ്റാനുള്ളതല്ല കടുവ കേട്ടുകേട്ടു പഠിച്ച പേരെന്നു മൃഗങ്ങളെക്കുറിച്ച് അറിവുള്ളവർ പറഞ്ഞു. പിന്നീട്, പേരില്ലാത്തൊരു കടുവയെ കിട്ടിയപ്പോൾ അതിനെ ‘ജോർജ്’ എന്നു വിളിച്ചു. അവനെയവർ പരിപാലിച്ചതിന്റെ സ്നേഹകഥ ഫ്രാൻസിലും മറ്റും പുസ്തകമാക്കുകയും ചെയ്തു.

ഹൈദരാബാദ് മൃഗശാലയിലെ വെള്ളക്കടുവകൾ (File Photo by Mahesh Kumar A/AP)
ADVERTISEMENT

സിംഹത്തിന്റെ പേരു മാറ്റുന്നതു പരിഗണിക്കൂ എന്ന ശുപാർശ കോടതിയെ സംബന്ധിച്ചു വിവാദം തീർക്കാനുള്ള എളുപ്പവഴിയാണ്. പേരിൽ നിന്ദ പതിയിരിക്കുന്നെന്ന അഭിപ്രായം അംഗീകരിച്ചതിന്റെ തുടർച്ച. ഇനി കോടതിയെ മാനിച്ചും തിരഞ്ഞെടുപ്പുകാലമെന്നതും വികാരങ്ങളും കണക്കിലെടുത്തും പെൺസിംഹത്തിനു പുതിയൊരു പേരിടാൻ മമത ബാനർജി തീരുമാനിക്കുന്നെന്നുതന്നെ വയ്ക്കുക. ആ പേരു കേട്ടഭാവം നടിക്കാൻപോലും സിംഹം തയാറാവുന്നില്ലെങ്കിൽ എന്തുചെയ്യും? കോടതിയലക്ഷ്യമാകുമെന്നു പറഞ്ഞു സിംഹത്തെ പേടിപ്പിക്കാനാവുമോ? അപ്പോൾ, പുതിയ പേരുവിളിച്ചു; കേൾക്കാൻ സിംഹം തയാറായില്ല എന്നു കോടതിയെ അറിയിക്കുകയെന്നതാവും ഇനി ബംഗാൾ സർക്കാരിനു ചെയ്യാവുന്ന മൃഗോപകാരപ്രദമായ കാര്യം.

മൃഗശാലകളിലെ മൃഗങ്ങൾക്ക് ‘ബീഫ്’ നൽകാൻ പാടില്ല, ആട്, കോഴി തുടങ്ങിയവയുടെ മാംസമേ പാടുള്ളൂ എന്ന് ഏതാനും വർഷം മുൻപ് അസം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ചിലർ ആവശ്യപ്പെട്ടതിന്റെ തുടർച്ചയായി കാണേണ്ടതാണ് മൃഗങ്ങളുടെ പേരു പരിശോധന. ഇനി, നിന്ദാസ്വഭാവമുള്ളവയാണോ പേരുകളെന്ന് ഓരോ മൃഗശാലയിലും പരിശോധന വേണമെന്ന ആവശ്യമുയരില്ലെന്ന് ആരുകണ്ടു? മൃഗങ്ങൾക്ക് എന്തൊക്കെ പേരുകൾ പാടില്ലെന്നുകൂടി നിർദേശിക്കണമെന്ന് സിലിഗുരിയിലെ ഹർജിയിൽ ആവശ്യപ്പെട്ടതിനെ അതിന്റെ സൂചനയായിത്തന്നെ കാണണം. ദൈവനാമത്തിലുള്ള വാഹനങ്ങളിൽ എന്തൊക്കെ കയറ്റാം, കയറ്റരുത് എന്നു നിർദേശിക്കാൻ ചിലർക്കു തോന്നാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Representative image by SeymsBrugger/Istock)

മൃഗശാലയിലെ സിംഹത്തിന്റെ പേരെന്ത് എന്നതാണോ രാജ്യത്തെ പ്രധാനപ്രശ്നം എന്നതു കടുത്ത പ്രായോഗികവാദികൾക്കു മാത്രമുണ്ടാകുന്ന സംശയമാണ്. അങ്ങനെയൊരു സംശയം കോടതിക്കും ആദ്യം തോന്നിയതാണ്. വാത്സല്യമാണ് പേരിനു കാരണമെന്നു വാദത്തിന്റെ ആദ്യദിവസം കോടതി പറഞ്ഞതുമാണ്. എന്നാൽ, രണ്ടാം ദിവസമായപ്പോൾ എങ്ങനെയോ അതു മാറിയെന്നു മാത്രമല്ല, പ്രശ്നത്തിനൊരു പൊതുതാൽപര്യ സ്വഭാവമുണ്ടെന്നു കോടതിക്കു തോന്നുകയും ചെയ്തു. മതരാഷ്ട്രവാദികളുടെ കരങ്ങൾ എവിടേക്കും നീളുമെന്നും അത് എന്തിലും കടന്നുചെല്ലുമെന്നുമാണ് സിലിഗുരിക്കേസ് വ്യക്തമാക്കുന്നത്. അവർക്കു സഹായകമായ നിലപാടു കോടതികളിൽനിന്നുണ്ടായാൽ പിന്നെ കൂടുതലൊന്നും പറയേണ്ടതില്ലെന്നുകൂടി മനസ്സിലാക്കിത്തരുന്നതാണ് സിംഹഹർജി.

English Summary:

Should religious names be a call for the wild? Bengal Safari Park Lion Controversy