ഗുജറാത്തിന്റെയോ കേരളത്തിന്റെയോ വികസനത്തെ കുറിച്ച് പറഞ്ഞാൽ ‘യോദ്ധ’ സിനിമയിലെ തൈപ്പറമ്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും ആകാനാണ് ചിലർക്ക് ഇഷ്ടം. ഇരുകൂട്ടരും പരസ്പരം ജയിക്കാനായി വാദിച്ചുകൊണ്ടേ ഇരിക്കും. ഉദാഹരണത്തിന് അടുത്തിടെ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ രാജ്യത്ത് ദിവസ വേതനം കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലായിരുന്നു ഗുജറാത്ത്, കേരളമാകട്ടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും. ഇക്കാര്യം പറഞ്ഞാൽ, കേരളത്തിൽ ജോലി തേടി വന്നവരിൽ ഏതെങ്കിലും ഗുജറാത്തിയെ കണ്ടിട്ടുണ്ടോ എന്നാകും മറുചോദ്യം? ഈ ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഗുജറാത്ത് മോഡൽ, കേരള മോഡൽ എന്ന് പൊതുവേ അറിയപ്പെടുന്ന രണ്ടു സംസ്ഥാനങ്ങളുടേയും സാമ്പത്തിക വികസന മാതൃകകൾ യഥാർഥത്തിൽ എന്താണ്? ഇവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ്? വിവിധ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഗുജറാത്തിലെ വികസനമല്ല കേരളത്തിലേത്!

ADVERTISEMENT

ഒരു രാജ്യം വികസിതരാജ്യമാണോ അല്ലയോ എന്ന് കണക്കാക്കുന്നതിന് ചില അളവുകോലുകളുണ്ട്. പൗരൻമാരുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസം, ആളോഹരി വരുമാനം എന്നിവ ഉപയോഗിച്ചാണ് വികസനത്തെ യുഎൻഡിപി (യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം) പ്രസിദ്ധീകരിച്ച മാനവ വികസന സൂചികയിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. കാരണം വികസനത്തെ  സൂചിപ്പിക്കുന്ന മാനദണ്ഡങ്ങളായിട്ടാണ് ഇവയെ രാജ്യാന്തര ഏജൻസികളും സർക്കാരുകളും കേന്ദ്ര ബാങ്കുകളും കാണുന്നത്. സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ പ്രതിശീർഷ വരുമാനവും മൊത്ത വരുമാനവും സൂചികകളിൽപ്പെടുത്താറുണ്ട്. ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളായ ഗുജറാത്തിന്റെയും കേരളത്തിന്റെയും കാര്യമെടുത്താൽ ഈ സൂചികകളിൽ ചില സവിശേഷതകൾ കാണാം. 

ഗുജറാത്തിൽ വഡോദരയിലെ ഗിഫ്റ്റ് സിറ്റിയിലെ ബഹുനില കെട്ടിടങ്ങൾ (File Photo: Amit Dave/REUTERS)

വികസനം എന്നതിന്റെ  അളവുകോലുകൾ ഗുജറാത്ത് മോഡലിലും കേരള മോഡലിലും വ്യത്യസ്തമാണ്. സാമ്പത്തിക സൂചകങ്ങളിൽ ഗുജറാത്ത് ഉയർന്നു നിൽക്കുമ്പോൾ സാമൂഹ്യ സൂചകങ്ങളിൽ ഒന്നാം സ്ഥാനത്ത് വരുന്നത് കേരള മോഡലാണ്. ആളോഹരി വരുമാനം കുറവാണെങ്കിലും മാനവ വികസന സൂചികയിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളേക്കാൾ ഉയർന്ന റാങ്ക് കേരളം എപ്പോഴും നിലനിർത്താറുണ്ട്. കേരളത്തിലെ സാക്ഷരതാ നിരക്ക്, ആരോഗ്യ സൗകര്യങ്ങൾ, ആയുർദൈർഘ്യം, ആൺ–പെൺ അനുപാതം, വേതനം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. എന്നാൽ ഉൽപാദനത്തിന്റെ  കാര്യത്തിലും, വരുമാനത്തിന്റെ കാര്യത്തിലും കേരളം ഗുജറാത്തിനെ അപേക്ഷിച്ച് പിന്നിലും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഉയർത്താനായി അടിസ്ഥാന വികസന പദ്ധതികൾക്ക് മുൻതൂക്കം കൊടുത്തുള്ള വികസനത്തിനാണ് ഗുജറാത്ത്  പ്രാധാന്യം കൊടുക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ ഉള്ള കട അനുപാതം, കടത്തിനുള്ള പലിശ, റവന്യു കമ്മി എന്നിവയെടുത്താൽ ഗുജറാത്തിന്റെയും കേരളത്തിന്റെയും അവസ്ഥകളിൽ വലിയ വ്യത്യാസം കാണാം.

∙ എവിടെ നിൽക്കുന്നു ഗുജറാത്ത്?

വ്യവസായവൽക്കരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗുജറാത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സാമ്പത്തിക സ്ഥിരതയുള്ള അവസ്ഥയിലാണ്. ഏറ്റവും കുറഞ്ഞ  തൊഴിലില്ലായ്മയും ഗുജറാത്തിലാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള കയറ്റുമതിയിൽ 33 ശതമാനവും ഗുജറാത്തിൽനിന്നാണ്. രാസവസ്തുക്കൾ, പെട്രോകെമിക്കൽസ്, പാലും അനുബന്ധ ഉൽപന്നങ്ങളും, മരുന്ന്, സിമന്റ്, സെറാമിക്സ്, രത്നങ്ങളും വജ്രങ്ങളും ആഭരണങ്ങളും, വസ്ത്രം, എൻജിനീയറിങ് തുടങ്ങി വൈവിധ്യമാർന്ന വ്യാവസായിക മേഖലകളിൽ ഗുജറാത്ത്  മുന്നിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുംവച്ച് ഏറ്റവും ഉയർന്ന വൈദ്യുതി ഉൽപാദന ശേഷിയും ഗുജറാത്തിനാണ്. തുറമുഖങ്ങൾ വഴിയുള്ള ചരക്കു കൈമാറ്റത്തിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിട്ട് നിൽക്കുന്നു.

AS Vinod/ Manorama Online Creative
ADVERTISEMENT

പരുത്തി, നിലക്കടല, ഈന്തപ്പഴം, കരിമ്പ് തുടങ്ങിയവയെല്ലാം ഗുജറാത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. അതായത്  വ്യവസായ അഭിവൃദ്ധിയോടൊപ്പം നല്ല കാർഷിക  ഉൽപാദനവും  ഗുജറാത്തിൽ നടക്കുന്നു. ഗുജറാത്തിൽ 130 യുഎസ് എഫ്ഡിഎ (US Food and Drug Administration) അംഗീകൃത മരുന്നു നിർമാണ കേന്ദ്രങ്ങളുണ്ട്. അഹമ്മദാബാദും വഡോദരയും ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളാണ്. മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം ഉള്ളതുകൊണ്ടുതന്നെ  മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുജറാത്തിലെ സാമ്പത്തിക സ്ഥിതി പൊതുവേ മെച്ചമാണ്.

∙ കേരളത്തിന്റെ ഞെട്ടിക്കുന്ന കടം 

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല എന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാവില്ല. പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഉയരുകയാണ് കടം. അടിയന്തര തിരുത്തൽ നടപടികൾ ആവശ്യമായ, ഉയർന്ന കടബാധ്യതയുള്ള 5 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മുതൽ മുന്നറിയിപ്പ് നൽകുന്നതാണ്. കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ  2026-27 ആകുമ്പോഴേക്കും കടം-ജിഎസ്ഡിപി അനുപാതം 35% കവിയുമെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ  പറയുന്നു. കടമെടുപ്പിന്റെ  കാര്യത്തിൽ ഏറ്റവും പ്രശ്‍നം  നേരിടുന്ന സംസ്ഥാനമായും റിസർവ് ബാങ്ക് കേരളത്തെ എടുത്തു കാണിക്കുന്നുണ്ട്. മൊത്തം ചെലവിൽ റവന്യൂ ചെലവിന്റെ വിഹിതം 90% വരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്.

ചിത്രീകരണം : ജെയിൻ എം. ഡേവിഡ് ∙ മനോരമ

ജാർഖണ്ഡ്, കേരളം, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ സബ്‌സിഡി വർധിപ്പിച്ച ആദ്യ അഞ്ച് സംസ്ഥാനങ്ങളെന്നും 2022ലെ റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. വിപണിയിൽനിന്ന് കടമെടുത്ത് നടത്തുന്ന സൗജന്യ സാമൂഹ്യക്ഷേമ പദ്ധതികൾ സംസ്ഥാനത്തിനുണ്ടാക്കുന്ന സാമ്പത്തിക ഭാരത്തെ കുറിച്ചും ആർബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത 5 വർഷത്തിനുള്ളിൽ ഗുജറാത്തിന്റെ കട ബാധ്യത ഇനിയും കുറയുമെന്നാണ് റിസർവ് ബാങ്കിന്റെ 2022 ലെ റിപ്പോർട്ടിൽ പറയുന്നത്.  

ADVERTISEMENT

വായ്പയുടെ പലിശ നിരക്ക് എടുത്താലും ഗുജറാത്ത് കേരളത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ്. വായ്പകളിന്മേലുള്ള പലിശ നിരക്ക് സംസ്ഥാന വരുമാനത്തിന്റെ 10 ശതമാനത്തിൽ താഴെ ആയിരിക്കണം എന്നാണ് റിസർവ് ബാങ്ക് പറയുന്നത്. എന്നാൽ കേരളത്തിന്റേത് ഇത് 18 ശതമാനത്തിലാണ്. പലിശ അടച്ചു കഴിഞ്ഞാൽ വികസന പരിപാടികൾക്കായി മാറ്റിവയ്ക്കാൻ പണമില്ല എന്ന അവസ്ഥയാണ് കേരളത്തിലേത്. വരുമാനത്തിൽ കൂടുതൽ ചെലവ് ചെയ്യുന്ന അവസ്ഥയും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ റവന്യു കമ്മി കൂടുകയാണ്. ഗുജറാത്തിന് റവന്യു കമ്മി ഇല്ല.  

ഗുജറാത്തിലെ മുദ്രയിലെ അദാനി പവർ പ്ലാന്റ് (Photo by PTI)

∙ ഗുജറാത്ത് മോഡൽ ശരിക്കും ‘ട്രിക്കിൾ ഡൗൺ ഇഫക്ട്’

ഗുജറാത്ത് മോഡൽ ‘ട്രിക്കിൾ ഡൗൺ ഇഫക്ട്’ എന്ന കാര്യത്തിലാണ് നിലകൊള്ളുന്നത്. ഇതിനെ വിമർശിച്ചും അനുകൂലിച്ചതും പല വാദഗതികളുമുണ്ട്. എന്താണ് ട്രിക്കിൾ ഡൗൺ ഇഫക്ട്? അടിസ്ഥാന സൗകര്യങ്ങളും നികുതി ഇളവും മറ്റു പ്രോത്സാഹനങ്ങളും സമൂഹത്തിലെ കോർപറേറ്റുകളുടെയും ബിസിനസ് ചെയ്യുന്നവരുടെയും  കൈവശം എത്തിച്ചാൽ അതിന്റെ ഗുണഫലങ്ങൾ പതുക്കെ താഴേത്തട്ടിലേക്ക് എത്തുമെന്ന ചിന്താഗതിയാണിതിന് അടിസ്ഥാനം. അതായത് മുകൾത്തട്ടിലെ സിഇഒമാരിൽനിന്ന് തുടങ്ങി, കമ്പനി  ജോലിക്കാരിലൂടെ താഴേത്തതട്ടിലെ വീട്ടു ജോലിക്കാർ വരെയുള്ളവരിലേയ്ക്ക് സമ്പത്ത് എത്തുമെന്ന സിദ്ധാന്തം.

ഗുജറാത്തിലെ ഹോണ്ട സ്കൂട്ടർ ഫാക്ടറി (Photo by PTI)

ഇത് ഗുജറാത്തിൽ പൂർണമായും നടപ്പിലായില്ല എന്നാണ് ഗുജറാത്ത് മോഡലിനെ വിമർശിക്കുന്ന പലരും അഭിപ്രായപ്പെടുന്നത്. അതായതു പണക്കാരായവർ പണക്കാരായും പാവപ്പെട്ടവർ പാവപ്പെട്ടവരായും തുടരുന്നു. എന്നാൽ കേരള മോഡലിലാണെങ്കിൽ കമ്പനികളും പുതിയ വ്യവസായങ്ങളും ഒന്നും ഉണ്ടായില്ലെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതികൾ സർക്കാർ കടമെടുത്താണെങ്കിലും താഴേത്തട്ടിലേക്കെത്തിയിട്ടുണ്ട്. എന്നാൽ 0.1 ശതമാനത്തിനു പോലും പലിശ നിരക്കിൽ വായ്പകൾ വമ്പൻ കുത്തക കമ്പനികൾക്ക് നൽകി അവരെ ഗുജറാത്തിൽ പിടിച്ചു നിർത്താനായി എന്നുള്ളത് സർക്കാരിന്റെ ഒരു നേട്ടമായാണ് പലരും കാണുന്നത്. 

ജഗദിഷ് ഭഗവതി (Photo by RAVEENDRAN / AFP)

ഇതു മാത്രമല്ല പല കമ്പനികൾക്കും ബിസിനസ് തുടങ്ങാൻ ഭൂമിക്കായി 75 ശതമാനം സബ്സിഡിയാണ് ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്തത്. എങ്ങനെയും വമ്പൻ കമ്പനികളെ ഗുജറാത്തിലേയ്ക്ക് ആകർഷിക്കുക, അവർക്ക് കമ്പനി തുടങ്ങാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുക, നികുതി ഇളവുകൾ കൊടുത്ത് നിലനിർത്തുക തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഗുജറാത്തിൽ സർക്കാർ നടപ്പിലാക്കിയത്. നൂറുകണക്കിനു വ്യവസായങ്ങൾ ഗുജറാത്തിൽ തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകുകയും ഗുജറാത്ത് സമ്പദ്‌വ്യവസ്ഥയിൽ തൊഴിലില്ലായ്മ കുത്തനെ കുറയുകയും ചെയ്തു. എന്നാൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും വേതന കാര്യത്തിലും ഗുജറാത്ത് ഇനിയും മുന്നേറാനുണ്ട്. 

∙ ഇഷ്ടം ഗുജറാത്തിനോടോ കേരളത്തോടോ? 

പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജന്മാരായ അമർത്യ സെന്നും പ്രഫ. ജഗദിഷ് ഭഗവതിയും ഗുജറാത്ത്, കേരള മോഡലുകളെ സംബന്ധിച്ച അക്കാദമിക് നിരീക്ഷണങ്ങളും വാദപ്രതിവാദങ്ങളും നടത്തിയിട്ടുണ്ട്. ഗുജറാത്ത് മോഡലിൽ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് മുൻഗണന നൽകുന്നത്. വളർച്ചയും വ്യാവസായിക വികസനവും ദാരിദ്ര്യം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. ഗുജറാത്ത് മോഡലിന്റെ ശക്തമായ വക്താവാണ് പ്രഫസർ ഭഗവതി. ഗുജറാത്ത് മോഡൽ വികസനമാണ് കേരള മോഡലിനേക്കാളും നല്ലതെന്ന  അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. 

അമർത്യ സെൻ (Photo by Ashok Bhaumik/PTI )

അതേസമയം കേരള മോഡലിനെയാണ് ഒരു നല്ല വികസന മാതൃകയായി, നൊബേൽ ജേതാവ് കൂടിയായ അമർത്യ സെൻ കണ്ടിരുന്നത്. ഗുജറാത്ത് വികസന മാതൃക സാമൂഹിക മേഖലകളിലെ വികസനത്തിന് ഊന്നൽ കൊടുക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ സാമ്പത്തിക വളർച്ചയില്ലാത്ത കേരള മോഡലിനെ ഒരു മോഡൽ ആയി കണക്കാക്കാനാകില്ല എന്ന് പ്രഫസർ  ഭഗവതി വാദിക്കുന്നു. ‘‘വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ഉയർന്ന തുക ചെലവഴിക്കണമെന്ന് ഞാൻ വാദിക്കുന്നുണ്ടെങ്കിലും, അതിനർഥം ഞാൻ വളർച്ചയ്ക്ക് എതിരായിരുന്നുവെന്നല്ല’’ എന്നായിരുന്നു സെന്നിന്റെ ഇതിനോടുള്ള മറുപടി. 

അമർത്യ സെൻ കേരള വികസന മോഡൽ നല്ലതാണ് എന്ന് വാദിക്കുന്നുണ്ടെങ്കിലും കുറഞ്ഞ തൊഴിൽ വളർച്ച, വിദ്യാസമ്പന്നരായ യുവാക്കളുടെ വിദേശ കുടിയേറ്റം കൂടുന്നത്, സ്വകാര്യമേഖലയ്‌ക്ക് പ്രതികൂലമായ അന്തരീക്ഷം എന്നിവ കേരളത്തിന്റെ വളർച്ചയ്ക്ക് തടസ്സം ഉണ്ടാക്കുന്നുവെന്ന കാര്യം ശരിയല്ലേ? ഇതുകൊണ്ടൊക്കെത്തന്നെ കേരളത്തിന്റെ വികസന മാതൃക ഒരു നല്ല മാതൃകയല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. ഉയർന്ന വിദ്യാഭ്യാസവും മികച്ച ആയുർദൈർഘ്യവും ഉണ്ടെങ്കിലും തൊഴിലില്ലായ്മ കൂടുതലുള്ള ഒരു വ്യവസ്ഥ എങ്ങനെ ഒരു മാതൃകയാകും എന്ന് ചോദിക്കുന്നവരുമുണ്ട്. ഇനി ഈ രണ്ടു മാതൃകകളെ കൂട്ടി യോജിപ്പിച്ച് ഒരു പുതിയ മോഡൽ ഉരുത്തിരിഞ്ഞു വരുമോ? അതായത്, നല്ല സാമ്പത്തിക വളർച്ചയും ഒപ്പം സാമൂഹ്യ സൂചകങ്ങളിൽ ഉയർച്ചയും രേഖപ്പെടുത്തുന്ന ഒരു മാതൃക, അതായിരിക്കില്ലേ കൂടുതൽ നല്ലത്?

കേന്ദ്ര നയങ്ങൾക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ സമ്മേളനം (ഫയൽ ചിത്രം: മനോരമ)

∙ ഏതു മോഡൽ നിലനിൽക്കും?

പണമുണ്ടെങ്കിൽ സാമൂഹ്യ സേവന പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കാൻ സാധിക്കും. അതുകൊണ്ട്, ഗുജറാത്തിന്റെ കാര്യമെടുത്താൽ ഭാവിയിൽ കൂടുതൽ സുസ്ഥിരമായി വികസിക്കാനും വികസനം താഴേത്തട്ടിലെത്തിക്കുവാനുമുള്ള സാമ്പത്തിക ശേഷി കാണുന്നുണ്ട്. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. വരുമാനം കുറവും കൂടുതൽ വരുമാനം സൃഷ്ടിക്കാനുള്ള സാധ്യതകൾ കണ്ടെത്താതിരിക്കുകയും ചെലവ് കൂടുകയും ചെയ്യുന്നതിനാൽ കടമെടുത്ത്‌ മുന്നോട്ട് പോകുക എന്ന നയമാണ് കേരളത്തിന്റേത്.

ചുരുക്കത്തിൽ പറഞ്ഞാൽ കേരള മോഡൽ നിലനിൽക്കണമെങ്കിൽ കേരളത്തിന്റെ വരുമാനം (GSDP) വളർന്നേ തീരൂ എന്ന അവസ്ഥയാണ്. കടം കൂടി വരുന്ന ഒരു സംസ്ഥാനത്തിന്റെ അടിത്തറ ഇളകുന്ന രീതിയിലുള്ള സാമൂഹ്യക്ഷേമ പ്രവർത്തങ്ങൾ എത്ര നാൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്ന ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.

(സാമ്പത്തിക വിഷയങ്ങളിൽ ഫ്രീലാൻസ് എഴുത്തുകാരിയാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

Gujarat or Kerala: Which Development Model is Good for a Sustainable Future?