ഒരിക്കൽ ബഗ്ദാദിൽ നിന്ന് ചെറിയൊരു ഭരണിപോലുള്ള വസ്തു കണ്ടെടുത്തു. നൂറ്റാണ്ടുകൾക്കു മുൻപ് നിർമിച്ചത്. ചെമ്പും ഇരുമ്പും ചേർന്ന സിലിണ്ടറാകൃതിയിലുള്ള ലോഹവസ്തുവും ആ ഭരണിയിലുണ്ടായിരുന്നു. 1936ലാണ് പുരാവസ്തുക്കൾക്കായുള്ള ഉദ്ഖനനത്തിനിടെ ഇതു കണ്ടെത്തുന്നത്. ഇതു പിന്നീട് ഇറാഖിലെ മ്യൂസിയത്തിലേക്കു മാറ്റി. ഒരു ജർമൻ ഗവേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ‘ഭരണി ബാറ്ററി’ ലോകം മുഴുവൻ പ്രശസ്തിനേടി. ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങളും ഇതേക്കുറിച്ച് ഉയർന്നു. ഇതൊരു യഥാർഥ ബാറ്ററിയാണെന്നായിരുന്നു ഏറെ പ്രചാരം നേടിയ വാദം. എന്നാൽ ഇതു സ്ഥിതീകരിക്കപ്പെട്ടില്ല. 2003ൽ യുഎസ് നടത്തിയ അധിനിവേശത്തിൽ, ഇറാഖിലെ ദേശീയ മ്യൂസിയത്തിലിരുന്ന ഈ ചരിത്രവസ്തു അപ്രത്യക്ഷമായി. ഇന്നേവരെ അതു തിരിച്ചു കിട്ടിയിട്ടുമില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽക്കുതന്നെ ബാറ്ററികൾ നിർമിക്കാനുള്ള ശ്രമം വളരെ ഊർജിതമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലക്സാൻഡ്രോ വോൾട്ടയാണ് പക്ഷേ, ആദ്യത്തെ ലക്ഷണമൊത്ത ബാറ്ററി കണ്ടെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ ബാറ്ററികളിൽ അസാധാരണമായൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ ബഗ്ദാദിൽ നിന്ന് ചെറിയൊരു ഭരണിപോലുള്ള വസ്തു കണ്ടെടുത്തു. നൂറ്റാണ്ടുകൾക്കു മുൻപ് നിർമിച്ചത്. ചെമ്പും ഇരുമ്പും ചേർന്ന സിലിണ്ടറാകൃതിയിലുള്ള ലോഹവസ്തുവും ആ ഭരണിയിലുണ്ടായിരുന്നു. 1936ലാണ് പുരാവസ്തുക്കൾക്കായുള്ള ഉദ്ഖനനത്തിനിടെ ഇതു കണ്ടെത്തുന്നത്. ഇതു പിന്നീട് ഇറാഖിലെ മ്യൂസിയത്തിലേക്കു മാറ്റി. ഒരു ജർമൻ ഗവേഷകന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ‘ഭരണി ബാറ്ററി’ ലോകം മുഴുവൻ പ്രശസ്തിനേടി. ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങളും ഇതേക്കുറിച്ച് ഉയർന്നു. ഇതൊരു യഥാർഥ ബാറ്ററിയാണെന്നായിരുന്നു ഏറെ പ്രചാരം നേടിയ വാദം. എന്നാൽ ഇതു സ്ഥിതീകരിക്കപ്പെട്ടില്ല. 2003ൽ യുഎസ് നടത്തിയ അധിനിവേശത്തിൽ, ഇറാഖിലെ ദേശീയ മ്യൂസിയത്തിലിരുന്ന ഈ ചരിത്രവസ്തു അപ്രത്യക്ഷമായി. ഇന്നേവരെ അതു തിരിച്ചു കിട്ടിയിട്ടുമില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽക്കുതന്നെ ബാറ്ററികൾ നിർമിക്കാനുള്ള ശ്രമം വളരെ ഊർജിതമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അലക്സാൻഡ്രോ വോൾട്ടയാണ് പക്ഷേ, ആദ്യത്തെ ലക്ഷണമൊത്ത ബാറ്ററി കണ്ടെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ ബാറ്ററികളിൽ അസാധാരണമായൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്!

ബാറ്ററി സാങ്കേതിക വിദ്യ പ്രയോഗിച്ചതാണെന്നു വിശ്വസിച്ചിരുന്ന ബഗ്‌ദാദിലെ ഭരണി (Photo from Archives)

∙ ചൈനയിലെ അദ്ഭുത ബാറ്ററി

ADVERTISEMENT

ചൈനയിൽ നിന്നു ബാറ്ററി സംബന്ധിച്ച് ഒരു വലിയ വാർത്ത അടുത്തിടെ വന്നിരുന്നു. ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഒരു ബാറ്ററി ഇവിടെ കണ്ടെത്തി. ഒരു നാണയത്തിന്റെ വലുപ്പം മാത്രമുള്ള ഈ ബാറ്ററി വികസിപ്പിച്ചത് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ പ്രവർത്തിക്കുന്ന ബീറ്റവോൾട്ട് എന്ന സ്റ്റാർട്ടപ്പാണ്. 63 ഐസോടോപ്പുകൾ അടങ്ങിയിട്ടുള്ളതാണ് ഈ ബാറ്ററി. ഒരു മൂലകത്തിന്റെ വിവിധ വകഭേദങ്ങളാണ് ഐസോടോപ്പുകൾ.

മൂന്നുവോൾട്ടിൽ 10 മൈക്രോവാട്ട് വൈദ്യുതോർജം പുറപ്പെടുവിക്കാൻ ഈ ബാറ്ററിക്കു കഴിയുമെന്ന് ഗവേഷകർ പറയുന്നു. 50 വർഷം ഇതിനു മുടക്കമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്

ബാറ്ററികൾ ഇന്നത്തെ ലോകത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. അവ ഇന്നു നിത്യജീവിതത്തിന്റെ ഭാഗമാണ്. മൊബൈൽ ഫോൺ ബാറ്ററി, ലാപ്‌ടോപ് ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി തുടങ്ങി പലതും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു. ലോകം ഉറ്റുനോക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ബാറ്ററികളെന്നു സാരം. ചൈനയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബാറ്ററിക്ക് തകരാറുകളുണ്ടാകില്ലെന്നും അതിനാൽ അറ്റകുറ്റപ്പണികൾ വേണ്ടെന്നും ഗവേഷകർ പറയുന്നു.

ചൈന വികസിപ്പിച്ചെടുത്ത ന്യൂക്ലിയർ ബാറ്ററി (Photo Arranged)

മൊബൈൽ ഫോൺ, ലാപ്‌ടോപ്, എഐ സംവിധാനങ്ങൾ, മൈക്രോപ്രോസസറുകൾ, സെൻസറുകൾ, ചെറിയ ഡ്രോണുകൾ, ചെറുറോബട്ടുകൾ തുടങ്ങി ഒരുപാട് മേഖലകളിൽ ഇതുപയോഗിക്കാനും സാധിക്കും. ഹാനികരമായ വികിരണങ്ങളില്ലാത്തതിനാൽ പേസ്‌മേക്കറുകളിലും മറ്റു മെഡിക്കൽ ഉപകരണങ്ങളിൽ പോലും ഇതുപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. പരീക്ഷണഘട്ടം കടന്ന ഈ ബാറ്ററി വൻതോതിലുള്ള ഉത്പാദനത്തിനൊരുങ്ങുകയുമാണ്. ഇതോടെ ആണവ ബാറ്ററികളെക്കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധേയമായി.

∙ എന്താണ് ആണവ ബാറ്ററികൾ?

ADVERTISEMENT

ആണവവികരണശേഷിയുള്ള ഐസോടോപ്പുകളിൽ നിന്ന് ഊർജോൽപാദനം നടത്തുന്ന ബാറ്ററികളാണ് ആണവ ബാറ്ററികൾ. ആണവ നിലയങ്ങളിൽ ചെയിൻ റിയാക്ഷൻ എന്ന പ്രവർത്തനത്താലാണ് ഊർജോത്പാദനം. ആണവ ഇന്ധന വസ്തുക്കളിലേക്ക് ന്യൂട്രോൺ കണങ്ങളുടെ ആഘാതം കൊടുത്ത് പിളർത്തി ഊർജം ഉത്പാദിപ്പിക്കുന്ന രീതിയാണ് ഇത്. എന്നാൽ ബാറ്ററികളിൽ ഈ രീതിയല്ല. വളരെ ചെലവേറിയതാണെങ്കിലും ദീ‍ർഘകാലം നീണ്ടുനിൽക്കുന്നതും സ്ഥിരതയേറിയ ഊർജം സമ്മാനിക്കുന്നതുമായ ഈ സാങ്കേതികവിദ്യ ബഹിരാകാശ പേടകങ്ങൾ മുതൽ വിദൂര ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ വരെയും ജലാന്തര നിലയങ്ങൾ മുതൽ പേസ്മേക്കറുകൾ വരെയും ഉപയോഗപ്രദമാണെന്ന് കരുതിപ്പോരുന്നു.

ആണവ ബാറ്ററി (Representative image by: Shutterstock / hpphtns)

ചൈനയിലെ ബാറ്ററിയുടെ സംഭവം ഈയിടെയാണ് പ്രശസ്തമായതെങ്കിലും ആണവ ബാറ്ററി സാങ്കേതിക വിദ്യ പണ്ടുമുതൽ തന്നെയുണ്ട്. 1913ൽ ശാസ്ത്രജ്ഞനായ ഹെൻറി മോസ്‌ലിയാണ് ആണവ ബാറ്ററി സാങ്കേതികതയുടെ ആദ്യ ഉദാഹരണം ലോകത്തിനു മുന്നിൽ കാട്ടിയത്. അൻപതുകളിൽ റേഡിയോ കോർപറേഷൻ ഓഫ് അമേരിക്ക ചെറിയൊരു ആണവ ബാറ്ററി നിർമിച്ചു. തെർമൽ കൺവേർട്ടർ, നോൺ തെർമൽ കൺവേർട്ടർ എന്നീ രണ്ട് ഗ്രൂപ്പുകളിലായാണ് ആണവ ബാറ്ററികൾ ഉൾപ്പെടുന്നത്. ആണവ ഐസോടോപ്പുകളിൽ ശോഷണം മൂലമുണ്ടാകുന്ന താപോർജത്തെ വൈദ്യുതിയാക്കി മാറ്റിയാണ് തെർമൽ കൺവേർട്ടറുകൾ പ്രവർത്തിക്കുന്നത്. ബഹിരാകാശ പേടകങ്ങളിൽ ഉപയോഗിക്കുന്ന തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ‌ ഇതിനു നല്ലൊരു ഉദാഹരണമാണ്. നോൺ തെർമൽ ജനറേറ്ററുകൾ ആണവ വികിരണങ്ങൾ ചൂടായി മാറുന്നതിനു മുൻപ് തന്നെ ഇവയുടെ ഊർജം പിടിച്ചെടുക്കും.

∙ ‘ആയുസ്സ്’ കൂട്ടും ഹൃദയത്തിലിരുന്ന്...

ചൈനീസ് ബാറ്ററിയുടെ വാർത്ത പുറത്തുവന്നപ്പോൾ തന്നെ വൈദ്യശാസ്ത്രരംഗത്ത് അതിനു നൽകാവുന്ന സംഭാവനകളെക്കുറിച്ചായിരുന്നു ചർച്ചകളിൽ അധികവും. ഇക്കൂട്ടത്തിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് പേസ്മേക്കറുകൾ. എന്നാൽ ആണവ ബാറ്ററി സാങ്കേതികവിദ്യയിൽ പേസ്മേക്കറുകൾ നേരത്തേ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഒരു പേസ്മേക്കറായ ന്യൂമെക് എൻയു–5 മെഡ്ട്രോണിക് ആൻഡ് അൽക്കാടെൽ കമ്പനി വികസിപ്പിച്ചിരുന്നു.

(Representative image by: Shutterstock / AlexLMX)
ADVERTISEMENT

ഇത് 1970ലാണ് ഒരു വ്യക്തിയിൽ ഘടിപ്പിച്ച പേസ്മേക്കറിൽ ഉപയോഗിച്ചത്. ഒരിക്കൽ വച്ചാൽ പിന്നീട് വെളിയിൽ എടുക്കേണ്ട എന്ന പ്രയോജനമാണ് പേസ്മേക്കറിൽ ആണവ ബാറ്ററി ഉപയോഗത്തിനു ഗുണകരമായി കാണിക്കപ്പെടുന്നത്. ബീറ്റവോൾട്ടായിക് ബാറ്ററികൾ എന്ന മറ്റൊരു തരം ആണവ ബാറ്ററികളും പേസ്മേക്കറുകളിൽ ഉപയോഗിക്കാറുണ്ട്.

∙ മെംസിലും ഉപയോഗിക്കുമോ?

നാനോടെക്നോളജിക്കൊപ്പവും മറ്റും ഉയർന്നു കേൾക്കുന്ന ഒരു സാങ്കേതികവിദ്യയാണ് മെംസ് അഥവാ മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ്. മൈക്രോസ്കോപിക് തലത്തിൽ നിർമിക്കപ്പെടുന്ന യന്ത്രഭാഗങ്ങളും മറ്റ് ഉപകരണങ്ങളും സെൻസറുകളുമൊക്കെ ഈ സാങ്കേതികവിദ്യയിൽ ഉൾപ്പെടും. മെംസ് സംവിധാനങ്ങളിൽ ആണവ ബാറ്ററികൾ ഉപയോഗിക്കാനാകുമോയെന്ന് ഗവേഷകർ നീണ്ട നാളായി ശ്രമിക്കുന്നുണ്ട്. മൈക്രോബാറ്ററികൾ എന്നാണ് ഇവയുടെ പേര്. 

ഇത്തരം ബാറ്ററികളും സംവിധാനങ്ങളുമൊക്കെ ഇപ്പോൾ വികസന, ഗവേഷണ ഘട്ടങ്ങളിലാണ്. ഇവ യാഥാർഥ്യമായാൽ നാനോടെക്നോളജിയിൽ വലിയ കുതിച്ചുചാട്ടമായിരിക്കും സംഭവിക്കുക

∙ ഹാനികരമാണോ ഈ ബാറ്ററി?

നേരത്തേ തന്നെ പറഞ്ഞു, ആണവ വികിരണശേഷിയുള്ള ഐസോടോപ്പുകളാണ് ആണവ ബാറ്ററികളുടെ ഊർജശ്രോതസ്സ്. ഐസോടോപ്പുകളെക്കുറിച്ച് നാം സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്.ഒരേ മൂലകത്തിൽ വിവിധ പിണ്ഡസംഖ്യ വരുന്ന അവസ്ഥാവിശേഷമാണ് ഐസോടോപ്പുകൾ. ഒരു മൂലകത്തിലെ അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണമാണ് ആറ്റമിക് നമ്പർ അഥവാ അണുസംഖ്യ. ആ സംഖ്യ ഒരേ പോലെയിരിക്കുമ്പോഴും അണു കേന്ദ്രത്തിലെ പിണ്ഡസംഖ്യ ഐസോടോപ്പുകളിൽ മാറും. പ്രോട്ടോണുകളുടെ എണ്ണം ഒന്നുതന്നെയാകുമ്പോഴും ന്യൂട്രോണുകളുടെ എണ്ണം വ്യത്യാസപ്പെടുന്നതാണ് ഇതിനു കാരണം.

ചില ഐസോടോപ്പുകൾ ഹാനികരവും വിഷമയവുമാണ്. എന്നാൽ എല്ലാമങ്ങനെയല്ല. ചില ഐസോടോപ്പുകൾ കുഴപ്പങ്ങളില്ലാതെ തന്നെ സ്ഥിരതയുള്ള ഊർജപ്രസരണം നടത്തും. ട്രീഷ്യം പോലുള്ള ഐസോടോപ്പുകൾ ഉപയോഗിച്ചാണ് ആണവ ബാറ്ററി സാധ്യമാക്കുന്നത്. പ്ലൂട്ടോണിയം പോലുള്ള വസ്തുക്കൾ പേസ്മേക്കറിൽ ഉപയോഗിച്ചിരുന്നെങ്കിലും ഇവ അത്രത്തോളം വിശ്വസനീയമല്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം.

(Representative image by: Shutterstock / Blablo101)

∙ വജ്രം പോലെ ‘കണ്ണഞ്ചിപ്പിക്കുന്ന’ ബാറ്ററി

ആണവ ബാറ്ററി രംഗത്തെ ഏറ്റവും കൗതുകകരമായ ഗവേഷണം ന്യൂക്ലിയർ ഡയമണ്ട് ബാറ്ററി എന്ന രംഗത്താണ്. വജ്രം അഥവാ ഡയമണ്ടിലുള്ള കാർബൺ 14 ഐസോടോപ്പി‍ൽ നിന്നുള്ള വികിരണങ്ങളെ ഊർജമാക്കി മാറ്റാൻ ഈ ബാറ്ററി ലക്ഷ്യമിടുന്നു. താരതമ്യേന വളരെ സുരക്ഷിതമായ ഈ ബാറ്ററിയുടെ ഉപയോഗദൈർഘ്യമാണ് ഏറ്റവും സവിശേഷതയുള്ളത്. ഈ ബാറ്ററി യാഥാർഥ്യമായാൽ ഏകദേശം 5700 വർഷങ്ങൾ സ്ഥിരതയോടെ ഊർജം നൽകുമെന്ന് ഗവേഷകർ പറയുന്നു.

English Summary:

Uncharged mobile and laptop; Will the era of nuclear batteries come?