ക്യാംപസുകളിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടലിലാണ് കേരളം. ഒരുകാലത്ത് ക്യാംപസുകളുടെ പേടിസ്വപ്നമായിരുന്ന റാഗിങ് വീണ്ടും തലപൊക്കുകയാണോ? ക്യാംപസുകളിൽ സഹപാഠികളുടെ ആക്രമണത്തിന് ഇരയാകുന്ന വിദ്യാർഥികളുടെ മാനസികാവസ്ഥ എങ്ങനെയാണ്? ആ അനുഭവം മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനിൽ’ പങ്കു വയ്ക്കുകയാണ് നിള എസ്. പണിക്കർ. സമാന വിഷയത്തിൽ രണ്ട് വിദ്യാർഥികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ സഹപാഠിയിൽനിന്ന് കഠിനമായ ആക്രമണം നേരിടേണ്ടിവന്ന അനുഭവമാണ് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ നിള എസ്.പണിക്കരുടേത്. 2023 ഡിസംബർ 20ന് നടന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഈ മൂന്നാം വർഷ നിയമ വിദ്യാർഥിനി ഇപ്പോഴും മോചിതയായിട്ടില്ല. മാനസിക പീഡനത്തിനൊപ്പം ശക്തമായ ശാരീരിക ഉപദ്രവവും ഏൽക്കേണ്ടി വന്ന നിളയുടെ ഇരു ചെവികളുടെയും കേൾവി ശക്തിക്കും കാര്യമായ തകരാർ സംഭവിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ നടന്ന അതിക്രൂരമായ റാഗിങ്ങും തുടർന്നുണ്ടായ മരണവും കേരളം ചർച്ച ചെയ്യുമ്പോൾ നിളയ്ക്കും പറയാനുണ്ട് ചില കാര്യങ്ങൾ. ആ വാക്കുകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്യാംപസുകളിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടലിലാണ് കേരളം. ഒരുകാലത്ത് ക്യാംപസുകളുടെ പേടിസ്വപ്നമായിരുന്ന റാഗിങ് വീണ്ടും തലപൊക്കുകയാണോ? ക്യാംപസുകളിൽ സഹപാഠികളുടെ ആക്രമണത്തിന് ഇരയാകുന്ന വിദ്യാർഥികളുടെ മാനസികാവസ്ഥ എങ്ങനെയാണ്? ആ അനുഭവം മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനിൽ’ പങ്കു വയ്ക്കുകയാണ് നിള എസ്. പണിക്കർ. സമാന വിഷയത്തിൽ രണ്ട് വിദ്യാർഥികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന് എതിരെ പ്രതികരിച്ചതിന്റെ പേരിൽ സഹപാഠിയിൽനിന്ന് കഠിനമായ ആക്രമണം നേരിടേണ്ടിവന്ന അനുഭവമാണ് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ നിള എസ്.പണിക്കരുടേത്.

2023 ഡിസംബർ 20ന് നടന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഈ മൂന്നാം വർഷ നിയമ വിദ്യാർഥിനി ഇപ്പോഴും മോചിതയായിട്ടില്ല. മാനസിക പീഡനത്തിനൊപ്പം ശക്തമായ ശാരീരിക ഉപദ്രവവും ഏൽക്കേണ്ടിവന്ന നിളയുടെ ഇരു ചെവികളുടെയും കേൾവി ശക്തിക്ക് കാര്യമായ തകരാർ സംഭവിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ നടന്ന അതിക്രൂരമായ റാഗിങ്ങും തുടർന്നുണ്ടായ മരണവും കേരളം ചർച്ച ചെയ്യുമ്പോൾ നിളയ്ക്കും പറയാനുണ്ട് ചില കാര്യങ്ങൾ. ആ വാക്കുകളിലേക്ക്...

ADVERTISEMENT

ഞാൻ പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. ഇപ്പോൾ വിവിധ ആശുപത്രികളിലായി ചികിത്സതേടി അലയുന്ന ഒരു രോഗിയും. നിലവിൽ എന്റെ ഇടതു ചെവിയുടെ കേൾവിശക്തിയിൽ 60 ശതമാനത്തിലേറെ കുറവ് വന്നിട്ടുണ്ട്. വലതു ചെവിക്ക് 20 ശതമാനത്തോളവും കേൾവി ശക്തിയില്ല. ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജൻ എന്ന  സഹപാഠിയാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത്. 

എന്നാൽ, ശക്തമായ നിയമ പോരട്ടങ്ങളിൽ കോടതിയും കോളജ് മാനേജ്മെന്റും എനിക്കൊപ്പം നിന്നതിന്റെ ആശ്വാസത്തിലാണ് ഞാനിപ്പോൾ. എന്നെ ആക്രമിച്ച ജയ്സനെ 2024 ഫെബ്രുവരി 28ന് കോളജിൽനിന്ന് പുറത്താക്കി. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ വിദ്യാർഥി അത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ  പൊലീസ് പിടിയിലായ ദിവസങ്ങളിൽതന്നെ എന്നെ ആക്രമിച്ച വിദ്യാർഥിയെയും കോളജിൽ നിന്ന് പുറത്താക്കിയത് ഇരട്ടി ആശ്വാസം നൽകുന്നു.

ADVERTISEMENT

കുറച്ച് നാളുകൾക്ക് മുൻപ്, മതിയായ ഹാജർ  ഇല്ലെന്ന പേരിൽ എനിക്ക് ഇയർ ബാക്ക് ആകേണ്ടി വന്നിരുന്നു. ഒരു അപകടം പറ്റിയതിനെത്തുടർന്ന്  എനിക്ക് കുറച്ചുകാലം കോളജിൽ പോകാൻ കഴിയാതെ വന്നതിനാലായിരുന്നു അറ്റൻഡൻസിൽ കുറവു വന്നത്. എന്നാൽ, പിന്നീടു നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ എനിക്ക് ഇയർ ബാക്ക് ഇല്ലാതെതന്നെ പഠനം തുടരാമെന്ന് കോടതി വിധി ലഭിച്ചിരുന്നു. അപ്പോഴേയ്ക്കും മാസങ്ങൾ പലതു കഴിഞ്ഞു പോയിരുന്നതിനാൽ, ഞാൻ ഇയർ ബാക്കോടുകൂടി തന്നെയാണ് പഠനം തുടർന്നത്. 

 എന്റെ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ സർവകലാശാലയിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെ ചില എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ അന്ന് സ്വാധീനിച്ചെന്നും ഞാൻ പറയാത്ത കാര്യങ്ങൾ, എന്റെ മൊഴി എന്ന തരത്തിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നുമുള്ള വിവരം പിന്നീടാണ് മനസ്സിലാക്കിയത്. അന്ന് ഉണ്ടായിരുന്ന പ്രിൻസിപ്പലിന് എതിരെ കോളജിലെ എസ്എഫ്ഐക്കാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ആയിരുന്നു എന്റെ മൊഴിയിൽ അവർ തിരിമറി നടത്തിയത്. ഇതിനെതിരെ  കോളജിനും സർവകലാശാലയ്ക്കും ഞാൻ പരാതി നൽകിയിരുന്നു. പിന്നീട് പ്രിൻസിപ്പൽ മാറുകയും മറ്റൊരു അധ്യാപിക ആ സ്ഥാനത്തേക്ക് വരികയും ചെയ്തു.

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്റ്റിലായ വാർത്തയും പത്തനംതിട്ടയിൽ നിളയെ ആക്രമിച്ച സംഭവത്തിലെ പ്രതിയായ വിദ്യാർഥിയെ കോളജിൽ നിന്ന് പുറത്താക്കിയ വാർത്തയും പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രം (29/02/2024).
ADVERTISEMENT

അന്ന് എന്റെ മൊഴിയിൽ കൃത്രിമം നടത്തിയ ജെയ്സൻ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് പിന്നീട്  അറ്റൻഡൻസ് കുറവു വന്നിട്ടും അവരെ പരീക്ഷ എഴുതാൻ അനുവദിക്കുകയും  ഇയർ ബാക്ക് ഒഴിവാക്കി നൽകുകയും ചെയ്ത നടപടിയെ ഞാൻ ചോദ്യം ചെയ്യുകയും പരാതി നൽകുകയും ചെയ്തു. എനിക്ക് നിഷേധിച്ച നീതി മറ്റു ചിലർക്ക് മാത്രമായി നൽകുന്നതിന് എതിരെ ആയിരുന്നു എന്റെ പ്രതിഷേധം. ഒരു പ്രത്യേകം വ്യക്തിയെ ലക്ഷ്യം വച്ചുള്ളതായിരുന്നില്ല.  എന്നാൽ, ജെയ്സൻ ഉൾപ്പെടെയുള്ളവർ  അതിനെ വ്യക്തി വിരോധം തീർക്കാനുള്ള പരാതി എന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിച്ചത്. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ഞാൻ  ജെയ്സനെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ അവർ തയാറായിരുന്നില്ല. ഇതിന്റെ തുടർച്ചയായാണ്  എനിക്കെതിരെ ആക്രമണം ഉണ്ടായത്.

ഡിസംബർ 20ന് ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകാൻ ക്ലാസിന് മുന്നിൽ നിൽക്കുകയായിരുന്നു. ഈ സമയം അവിടേക്ക്  വന്ന ജെയ്സൻ എന്റെ തല പിടിച്ച് ഭിത്തിയിലേക്ക് ആഞ്ഞ് ഇടിക്കുകയായിരുന്നു. ആ ഇടിയിലാണ് ചെവിക്ക് ക്ഷതം സംഭവിച്ചത്. പിന്നീട്  കൈവശം ഉണ്ടായിരുന്ന സ്റ്റീൽ വളയം ഉപയോഗിച്ച് എന്റെ മൂക്കിലും ഇടിച്ചു. അപ്പോഴേക്കും ഞാൻ ഉച്ചത്തിൽ നിലവിളിച്ചു. ശബ്ദം കേട്ടാണ് സഹപാഠികളും അധ്യാപകരും ഓടി വന്നത്. അപ്പോഴേക്കും ജെയ്സൻ മാറി നിന്നെങ്കിലും പിന്നീട് വീണ്ടും ആക്രമണം തുടരാൻ ശ്രമിച്ചു. ഒടുവിൽ മറ്റ് വിദ്യാർഥികൾ ചേർന്ന്  പിടിച്ചു മാറ്റുകയായിരുന്നു. എന്നാൽ, പിന്നെയും കോളജ് അധികൃതരുടെ മുന്നിൽവച്ച് എന്നെ ചവിട്ടാനും മർദിക്കാനും ശ്രമിച്ചു. ഒടുവിൽ മൂക്കിൽ നിന്ന് ചോര ഒഴുക്കികൊണ്ടാണ് ഞാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് പോകുന്നത്. മുഖത്ത് നല്ല രീതിയിൽ നീരു വന്നിരുന്നതിനാൽ എക്സ്-റേ എടുക്കാൻ പോലും ആദ്യം സാധിച്ചിരുന്നില്ല. മൂന്ന് ദിവസത്തോളം അവിടെ ചികിത്സയിൽ തുടർന്നു. 

ഇതിനിടയിൽ അക്രമി സംഘം ആശുപത്രിയിലെത്തിയും എന്നെ ഭീഷണിപ്പെടുത്തി. കോളജിന് പുറത്തിറങ്ങുമ്പോൾ കൊന്നുകളയും എന്നുൾപ്പെടെ ആയിരുന്നു ഭീഷണി. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് വരെ ഞാൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പൊലീസ് സംരക്ഷണത്തിലാണ് എക്സ്-റേ എടുക്കാൻ ഉൾപ്പെടെ പൊയ്‌ക്കൊണ്ടിരുന്നത്. ഇതിനിടയിൽ ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി എന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസെടുക്കാൻ തയാറായിരുന്നില്ല. 

പിന്നീട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായും ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനിടയിൽ എന്റെ കേൾവി ശക്തി വീണ്ടും കുറയാൻ തുടങ്ങിയതോടെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി എന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് പൂർണ പരിഹാരം ലഭിക്കാത്തതിനാൽ ഇപ്പോൾ കൊട്ടിയത്തെ ഇഎൻടി സ്പെഷലിസ്റ്റിന്റെ സേവനത്തിനായി കാത്തിരിക്കുകയാണ് ഞാൻ. കേൾവി ശക്തി പഴയ നിലയിലാകുമോ എന്ന് ഒരു ഉറപ്പുമില്ലാതെ...

English Summary:

Law Student's Fight for Justice After Brutal Ragging Incident Shocks Kerala