‘‘പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മൂല്യം മുൻപെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. പ്രതിപക്ഷം എൽഐസിയെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു, എന്നാൽ ഇന്ന് ആ കമ്പനിയുടെ ഓഹരികളിന്മേൽ റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്’’ 2024 ഫെബ്രുവരി 6 ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും (എൽഐസി) മറ്റു പൊതു മേഖലാ കമ്പനികളുടെയും വൻ കുതിപ്പിന് ഈ പ്രസ്താവന കാരണമായി. എൽഐസിയുടെ മൂന്നാം പാദ റിപ്പോർട്ട് വരുന്നതിനു തൊട്ടു മുൻപായിരുന്നു മോദിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഫെബ്രുവരി ആദ്യ വാരത്തിൽ എൽഐസിയുടെ ഓഹരികൾ കുത്തനെ ഉയർന്നു. 2023 നവംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളിൽ എൽഐസി ഓഹരികൾ വൻ കുതിപ്പാണ് നടത്തിയത്. 54 ആഴ്ചയിലെ കണക്കെടുത്താൽ എൽഐസി ഓഹരി വില ഏകദേശം 530 രൂപയിൽ നിന്ന് 1175 രൂപ വരെ ഉയർന്നു. ഈ സമയത്ത് ഏകദേശം 75 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. എൽഐസി ഓഹരി വിലയുടെ അതിവേഗ കുതിപ്പ് നിക്ഷേപകരെയും വിപണി നിരീക്ഷിക്കുന്നവരെയും ഒരുപോലെ ആകർഷിച്ചു, ഇത് രാജ്യത്തെ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ ഒരു അധ്യായം അടയാളപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ഇന്‍ഷുറൻസ് മേഖലയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ കമ്പനികളിൽ ഒന്നായ എൽഐസി, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. 2022 ൽ മേയ്– ജൂലൈ മാസങ്ങളിൽ വിപണിയിൽ ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തിയ എൽഐസിയാണ് പിന്നീട് കുതിപ്പിലേക്ക് ഉയർന്നത്. സർക്കാരിനു പോലും ആശങ്കയുണ്ടായിരുന്നു, തുടക്കത്തിൽ തന്നെ ‘ആങ്കർ’ നിക്ഷേപകർ കൈവിട്ടു. എന്നാൽ 2023 മാർച്ചിൽ വൻ ഇടിവ് രേഖപ്പെടുത്തിയ എൽഐസിക്ക് പിന്നീടുള്ള മാസങ്ങൾ കുതിപ്പിന്റേതായിരുന്നു. അതൊരു ചരിത്ര കുതിപ്പായിരുന്നു. എങ്ങനെയാണ് എൽഐസി കേവലം നാല് മാസത്തിനുള്ളിൽ രക്ഷപ്പെട്ടത്? വിപണിയിൽ മുന്നേറാൻ അവരെ സഹായിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? എൽഐഎസി ഓഹരികൾ വിശ്വസിച്ച് വാങ്ങാമോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മൂല്യം മുൻപെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. പ്രതിപക്ഷം എൽഐസിയെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു, എന്നാൽ ഇന്ന് ആ കമ്പനിയുടെ ഓഹരികളിന്മേൽ റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്’’

2024 ഫെബ്രുവരി 6 ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ഓഹരി വിപണിയിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും (എൽഐസി) മറ്റു പൊതു മേഖലാ കമ്പനികളുടെയും വൻ കുതിപ്പിന് ഈ പ്രസ്താവന കാരണമായി. എൽഐസിയുടെ മൂന്നാം പാദ റിപ്പോർട്ട് വരുന്നതിനു തൊട്ടു മുൻപായിരുന്നു മോദിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇതോടെ ഫെബ്രുവരി ആദ്യ വാരത്തിൽ എൽഐസിയുടെ ഓഹരികൾ കുത്തനെ ഉയർന്നു. 2023 നവംബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളിൽ എൽഐസി ഓഹരികൾ വൻ കുതിപ്പാണ് നടത്തിയത്. 54 ആഴ്ചയിലെ കണക്കെടുത്താൽ എൽഐസി ഓഹരി വില ഏകദേശം 530 രൂപയിൽ നിന്ന് 1175 രൂപ വരെ ഉയർന്നു. ഈ സമയത്ത് ഏകദേശം 75% കുതിപ്പാണ് രേഖപ്പെടുത്തിയത്. 

ADVERTISEMENT

എൽഐസി ഓഹരി വിലയുടെ അതിവേഗ കുതിപ്പ്  നിക്ഷേപകരെയും വിപണി നിരീക്ഷിക്കുന്നവരെയും ഒരുപോലെ ആകർഷിച്ചു, ഇത് രാജ്യത്തെ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ ഒരു അധ്യായം അടയാളപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ഇന്‍ഷുറൻസ് മേഖലയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ കമ്പനികളിൽ ഒന്നായ എൽഐസി, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. 2022 ൽ മേയ്– ജൂലൈ മാസങ്ങളിൽ വിപണിയിൽ ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തിയ എൽഐസിയാണ് പിന്നീട് കുതിപ്പിലേക്ക് ഉയർന്നത്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കമ്പനിയുടെ ലിസ്‌റ്റിങ് ചടങ്ങിന് മുന്നോടിയായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പോസ്റ്റർ പ്രദർശിപ്പിച്ചപ്പോൾ. (Photo by Indranil MUKHERJEE / AFP)

സർക്കാരിനു പോലും ആശങ്കയുണ്ടായിരുന്നു, തുടക്കത്തിൽ തന്നെ ‘ആങ്കർ’ നിക്ഷേപകർ കൈവിട്ടു. എന്നാൽ 2023 മാർച്ചിൽ വൻ ഇടിവ് രേഖപ്പെടുത്തിയ എൽഐസിക്ക് പിന്നീടുള്ള മാസങ്ങൾ കുതിപ്പിന്റേതായിരുന്നു. അതൊരു ചരിത്ര കുതിപ്പായിരുന്നു. എങ്ങനെയാണ് എൽഐസി കേവലം നാല് മാസത്തിനുള്ളിൽ രക്ഷപ്പെട്ടത്? വിപണിയിൽ മുന്നേറാൻ അവരെ സഹായിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? എൽഐഎസി ഓഹരികൾ വിശ്വസിച്ച് വാങ്ങാമോ? വിശദമായി പരിശോധിക്കാം.

∙ തുടക്കം തകർച്ചയോടെ

ഇന്ത്യയിലെ 245 സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളെ ലയിപ്പിച്ച് ദേശസാൽക്കരിച്ച് 1956 സെപ്റ്റംബർ 1 നാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) സ്ഥാപിച്ചത്. തുടർന്ന് 63 വർഷങ്ങൾക്കു ശേഷം 2022 മേയിലാണ് എൽഐസിയുടെ 3.5% ഓഹരികൾ (22,13,74,920 ഓഹരികൾ) ഏകദേശം 21,000 കോടി രൂപയ്ക്ക് കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന പേരുമായി വിപണിയെ അഭിമുഖീകരിച്ച എൽഐസിയെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല ആ തുടക്കം. ആദ്യ മാസങ്ങളിൽ എൽഐസിക്ക് നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വിയർത്തു.

ഹിൻഡൻബർഗ് വിഷയം കത്തിനിൽക്കുമ്പോൾ മിക്കവരും അദാനിയുടെ ഓഹരികൾ പിൻവലിച്ചു. എന്നാൽ എൽഐസി പിൻവലിച്ചില്ല. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരും പ്രതിപക്ഷവും വൻ വാഗ്വാദങ്ങള്‍ വരെ നടന്നു. പൊതുമേഖേലാ സ്ഥാപനങ്ങളുടെ പണം അദാനി പോലെയുള്ള സ്വകാര്യ കമ്പനികളെ രക്ഷിക്കാൻ സർക്കാർ ഉപയോഗിക്കുകയാണെന്നും വിമർശനമുണ്ടായി.

ADVERTISEMENT

വൻ പ്രതീക്ഷകളുമായി സംരംഭത്തിന്റെ ഭാഗമായ ആങ്കർ നിക്ഷേപകർ പോലും എൽഐസിയുമായി ഒന്നിച്ച് പോകാൻ വിമുഖത കാണിച്ച ദിനങ്ങളായിരുന്നു അത്. വിപണിയിൽ അവതരിപ്പിക്കുന്ന ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുന്ന വൻകിട സ്ഥാപന നിക്ഷേപകരാണ് ആങ്കർ നിക്ഷേപകർ എന്നറിയപ്പെടുന്നത്. ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്തതിനു ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് വിൽപന നടത്താതെ ഓഹരികൾ കൈവശം വയ്ക്കുന്നത് ആങ്കർ നിക്ഷേപകരാണ്. വിപണിയിൽ ലിസ്റ്റ് ചെയ്ത 30 ദിവസത്തെ ലോക്ക് ഇൻ പിരീഡ് അവസാനിച്ചപ്പോൾ എൽഐസി ഓഹരികൾ 675 രൂപയെന്ന ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. ഇതോടെ ആങ്കർ നിക്ഷേപകരെല്ലാം ഓഹരികള്‍ കൈവിട്ടു, എൽഐസിക്ക് കഷ്ടകാലവും തുടങ്ങി. 

∙ വിദേശ നിക്ഷേപകരെല്ലാം അന്നേ കൈവിട്ടു

നോർവീജിയൻ വെൽത്ത് ഫണ്ട്, നോർജസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, സിംഗപ്പൂർ സർക്കാർ എന്നിവരായിരുന്നു എൽഐസിയുടെ ആങ്കർ നിക്ഷേപകരിൽ പ്രമുഖർ. ഇവർക്ക് പുറമെ രാജ്യത്തിനകത്തു നിന്ന് എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, എസ്ബിഐ, ഐസിഐസിഐ, കോട്ടക് മ്യൂച്വൽ ഫണ്ട് എന്നിവരും എൽഐസിയുടെ ഐപിഒയുടെ ഭാഗമായ ആങ്കർ നിക്ഷേപകരായിരുന്നു. 2022 മേയിൽ എൽഐസിയുടെ ഒരു ഓഹരിക്ക് 902 മുതൽ 949 രൂപ വരെയാണ് നിശ്ചയിച്ചിരുന്നത്. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റുചെയ്ത എൽഐസി 2023 മാർച്ച് അവസാനത്തോടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 530.05 രൂപയിലെത്തി. വിപണിയിൽ ലിസ്റ്റ് ചെയ്ത് ഒന്നര വർഷം നഷ്ടം തുടർന്നു. ഇത്രയൊക്കെ പ്രതിസന്ധികൾ നേരിട്ടിട്ടും എൽഐസി ഓഹരികൾ കുതിച്ചു, അത്യുന്നതങ്ങളിലേക്ക്. എങ്ങനെ?

എൽഐസിയുടെ മുൻ ചെയർമാൻ മംഗളം രാമസുബ്രഹ്മണ്യൻ കുമാർ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (File Photo by Indranil MUKHERJEE / AFP)

∙ അറ്റ പ്രീമിയം വരുമാനം 1.17 ലക്ഷം കോടി രൂപ

ADVERTISEMENT

മികച്ച ത്രൈമാസ ഫലങ്ങൾ തന്നെയാണ് എൽഐസിയെ രക്ഷിച്ച ഘടകങ്ങളിലൊന്ന്. പ്രത്യേകിച്ച് നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ റിപ്പോർട്ടിൽ കാര്യമായ പുരോഗതിയുടെ സൂചന നൽകുന്നുണ്ട്. മൂന്നാം പാദത്തിലെ നികുതിക്ക് ശേഷമുള്ള അറ്റാദായത്തില്‍ 49.1 ശതമാനം വര്‍ധനയാണ് എല്‍ഐസി രേഖപ്പെടുത്തിയത്. 9444.4 കോടി രൂപയാണ് മൂന്നാം പാദത്തിലെ അറ്റാദായം. സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്‍ഷുറൻസ് ഭീമന്റെ അറ്റ പ്രീമിയം വരുമാനം സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 4.7 ശതമാനം വർധിച്ച് 1.17 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളിൽ നിന്നുള്ള അറ്റവരുമാനത്തിലെ വർധനവും അറ്റ പ്രീമിയം വരുമാനത്തിലെ വളർച്ചയുമാണ് മെച്ചപ്പെട്ട പ്രകടനത്തിനു പ്രധാനമായും കാരണമായത്.

∙ അദാനിയെ രക്ഷിച്ചതും എൽഐസി?

അദാനി ഗ്രൂപ്പിലെ എൽഐസിയുടെ നിക്ഷേപം ഹിൻഡൻബർഗ് വിവാദങ്ങൾക്ക് ശേഷം താഴുകയാണുണ്ടായത്. എന്നാല്‍ വിവാദം മാറി എല്ലാം അദാനിക്ക് അനുകൂലമായതോടെ കമ്പനിയുടെ ഓഹരികൾ കുതിച്ചുയർന്നു; ഇരട്ടിയിലധികം നേട്ടമുണ്ടാക്കുകയും ചെയ്തു. ഹിൻഡൻബർഗ് വിഷയം കത്തിനിൽക്കുമ്പോൾ മിക്കവരും അദാനിയുടെ ഓഹരികൾ പിൻവലിച്ചപ്പോൾ എൽഐസി പിടിച്ചുനിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ ബിജെപി സർക്കാരും പ്രതിപക്ഷവും വൻ വാഗ്വാദങ്ങള്‍ വരെ നടത്തി. പൊതുമേഖേലാ സ്ഥാപനങ്ങളുടെ പണം അദാനിയുടേതു പോലുള്ള സ്വകാര്യ കമ്പനികളെ രക്ഷിക്കാൻ സർക്കാർ ഉപയോഗിക്കുകയാണെന്നും വിമർശനമുണ്ടായി.

ഗുരുഗ്രാമിലെ അദാനി ഗ്രൂപ്പിന്റെ കോർപറേറ്റ് കെട്ടിടത്തിനു മുന്നിൽ നിന്നുള്ള കാഴ്ച. (Photo by Sajjad HUSSAIN / AFP)

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച് ആരോപണങ്ങൾ പ്രസക്തമല്ലെന്ന് യുഎസ് ഏജൻസിയുടെ വിലയിരുത്തലിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ 20 ശതമാനം വരെ ഉയർന്നു. അന്നും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എൽഐസി തന്നെ. 2023 നവംബറിലെ റിപ്പോർട്ട് പ്രകാരം അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡിൽ 9.1 ശതമാനവും അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ 4.2 ശതമാനവും ഉൾപ്പെടെ അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിൽ എൽഐസിയുടെ നിക്ഷേപമുണ്ടായിരുന്നു.

എന്നാൽ 2023 ഡിസംബർ പാദത്തിൽ എൽഐസി അദാനി പോർട്ട് ഓഹരികൾ 1.2 ശതമാനം കുറച്ച് 7.86 ശതമാനമാക്കി. ഇതിനുശേഷം അദാനി എനർജി സൊലൂഷൻസിന്റെ ഓഹരി 3.68 ശതമാനത്തിൽ നിന്ന് തുടർച്ചയായി 3 ശതമാനമായി വെട്ടിക്കുറച്ചു. ഫെബ്രുവരി 27 ലെ കണക്കുകൾ പ്രകാരം അദാനി ഓഹരികളിൽ എൽഐസിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 63,100 കോടി രൂപയാണ്. 

∙ മൂന്നാം പാദത്തിൽ വിറ്റത് 39,163 കോടിയുടെ ഓഹരികൾ; വാങ്ങിയത് 32,000 കോടിയുടേത്

നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എൽഐസിയുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം വിറ്റു. കുറഞ്ഞത് 100 മുൻനിര ലിസ്റ്റഡ് കമ്പനികളിലെങ്കിലും ഓഹരികൾ വിറ്റു എന്നാണ് റിപ്പോർട്ട്. ഇക്കാലയളവിൽ ഓഹരി വിൽപനയിലൂടെ 39,163 കോടി രൂപയുടെ റെക്കോർഡ് നേട്ടമാണ് എല്‍ഐസി നേടിയത്. വിറ്റുപോയ മിക്ക ഓഹരികളും എക്കാലത്തെയും ഉയർന്ന വില നിലവാരത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കമ്പനിയുടെ ലിസ്‌റ്റിങ് ചടങ്ങിന് മുന്നോടിയായി എൽഐസി പ്രചാരണ ബോർഡ് പ്രദർശിപ്പിച്ചപ്പോൾ. (Photo by Indranil MUKHERJEE / AFP)

ഓഹരികൾ വിൽക്കാനുള്ള എൽഐസിയുടെ തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിയുടെ ലൈഫ് ഇൻഷുറൻസ് പോളിസി ഉടമകൾക്ക് നിക്ഷേപങ്ങളിൽ മെച്ചപ്പെട്ട വരുമാനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിൻഡാൽകോ, അദാനി പോർട്ട്‌സ്, ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ് ലാബറട്ടറീസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങി കമ്പനികളുടെ ഒരു ഭാഗം ഓഹരികളാണ് വിറ്റത്.

അതേസമയം, മൂന്നാം പാദത്തിൽ ഹിന്ദുസ്ഥാൻ യുനിലിവർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവയുൾപ്പെടെ ലിസ്റ്റ് ചെയ്ത 66 കമ്പനികളുടെ 32,000 കോടി രൂപയുടെ ഓഹരികൾ എൽഐസി വാങ്ങുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധിയിലായ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ എൽഐസിയെ കേന്ദ്ര സർക്കാർ പ്രേരിപ്പിക്കുന്നുണ്ടെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു.

ഇന്ത്യയിൽ പോളിസി ആനുകൂല്യങ്ങൾക്ക് പരമാധികാര ഗാരന്റി വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയുള്ള രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിൽ എൽഐസി ഏറെ മുന്നിലാണ്.

∙ ലോകത്തിലെ നാലാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനി

കരുതല്‍ശേഖരത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയാണ് എൽഐസി. എസ് ആൻഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് 2023 ൽ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എൽഐസി മുന്‍നിരയില്‍ ഇടം പിടിച്ചത്. അലയന്‍സ് എസ്ഇ, ചൈന ലൈഫ് ഇന്‍ഷുറന്‍സ്, നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവരാണ് എല്‍ഐസിക്ക് മുൻപിലുള്ളത്. അന്നത്തെ റിപ്പോർട്ട് പ്രകാരം എല്‍ഐസിയുടെ കരുതല്‍ ശേഖരം 50,307 കോടി ഡോളറാണ്. നിപ്പോണിന്റേത് 53,680 കോടി ഡോളറും ചൈന ലൈഫ് ഇന്‍ഷുറന്‍സിന്റെത് 61,690 കോടി ഡോളറും അലയന്‍സ് എസ്ഇയുടേത് 75,020 കോടി ഡോളറുമാണ്.

∙ വിപണി മൂല്യത്തിൽ മുൻനിര കമ്പനികളെ കടത്തിവെട്ടി അ‍ഞ്ചാമത്

ഒന്നര വർഷം തകർച്ചയുടെ വൻ പ്രതിസന്ധി നേരിട്ട എൽഐസിയെ സംബന്ധിച്ചിടത്തോളം 2024 നേട്ടങ്ങളുടെ വർഷമാണ്. കഴിഞ്ഞ ആറ്‌ മാസത്തിനിടെ 68 ശതമാനവും ഒരു വർഷത്തിൽ 74 ശതമാനവും കുതിപ്പ് രേഖപ്പെടുത്തിയ എൽഐസി ഓഹരിയുടെ വിപണി മൂല്യം 7 ലക്ഷം കോടി രൂപയ്ക്ക് മുകളിലായത് നിക്ഷേപകരെ ഏറെ ആകർഷിക്കുന്നതായിരുന്നു. ആ ഒരൊറ്റ കുതിപ്പിലൂടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയേക്കാൾ മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമെന്ന സ്ഥാനവും എൽഐസി പിടിച്ചെടുത്തത് അതിവേഗത്തിലാണ്. എസ്ബിഐയുടെ വിപണി മൂല്യം 6.33 ലക്ഷം കോടി രൂപയാണ്.

Photo Courtesy : Nisha Dutta/Shutterstock

ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ പൊതുമേഖല കമ്പനി (ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത) എന്ന പദവി എൽഐസി തിരിച്ചുപിടിക്കുകയായിരുന്നു. വിപണി മൂല്യത്തിൽ മുൻനിര പണമിടപാട് സ്ഥാപനങ്ങളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവരെ പിന്നിലാക്കി. എച്ച്‌യുഎൽ, ഐടിസി പോലുള്ള എഫ്എംസിജി (ഉപഭോക്തൃ ഉൽപന്ന കമ്പനികൾ) മേഖലയിലെ പ്രമുഖരെയും കീഴടക്കി എൽഐസി കുതിക്കുകയാണ്. എച്ച്‌സിഎൽ, വിപ്രോ തുടങ്ങിയ മുൻനിര ഐടി കമ്പനികളെല്ലാം എൽഐസിക്ക് പിന്നിലാണ്. നിലവിൽ എൽഐസിയുടെ വിപണി മൂലധനം നിഫ്റ്റി 50ൽ ലിസ്റ്റ് ചെയ്തിട്ടുള്ള 45 കമ്പനികളേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു.

∙ അദാനി, എസ്ബിഐ തുടങ്ങി 260 കമ്പനികളിൽ നിക്ഷേപം

എൽഐസി വിവിധ കമ്പനികളിൽ നിക്ഷേപിച്ച ഓഹരികളുടെ മൂല്യം പത്ത് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയിൽനിന്ന് 13 ലക്ഷം കോടി രൂപയായി ഉയർന്നു. വിപണിയിലെ ഓരോ ചാഞ്ചാട്ടവും പ്രയോജനപ്പെടുത്തുന്നതിനു പേരുകേട്ട എൽഐസി ഡിസംബർ പാദത്തിൽ തങ്ങളുടെ നിക്ഷേപം എക്കാലത്തെയും താഴ്ന്ന നിരക്കായ 3.64 ശതമാനത്തിലേക്ക് കുറച്ചു.

Photo Courtesy : Nisha Dutta/Shutterstock

എന്നിട്ടും, കമ്പനിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 13 ലക്ഷം കോടി രൂപയായി ഉയർത്താനായത് വലിയ നേട്ടമാണ്. ഈ റിപ്പോർട്ട് ഓഹരി വിപണിയിലും പ്രകടമായി. കുറഞ്ഞത് ഒരു ശതമാനം നിക്ഷേപമുള്ള കമ്പനികളുടെ എണ്ണം വെട്ടിക്കുറച്ചിട്ടും നിക്ഷേപിച്ച മൂല്യത്തിലെ വർധനവ് കഴിഞ്ഞ പത്ത് വർഷത്തിനിടെ നാലിരട്ടി കുതിച്ചുയർന്നു. 2013 ഡിസംബർ വരെ 318 കമ്പനികളിലാണ് എൽഐസി നിക്ഷേപം നടത്തിയിരുന്നത്, ഇത് 2023 ഡിസംബറിൽ 277 ആയി കുറഞ്ഞു. 

നിലവിൽ എൽഐസിക്ക് റിലയൻസ് ഇൻഡസ്ട്രീസിൽ 1.2 ലക്ഷം കോടി മൂല്യമുള്ള 6.2 ശതമാനം ഓഹരിയും ഐടിസിയിൽ 78,000 കോടിയിലധികം നിക്ഷേപവും ഉണ്ട്. ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ, എൽ ആൻഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലും നിക്ഷേപിച്ചിരിക്കുന്നു. എൽഐസി സൃഷ്ടിച്ച ഗണ്യമായ നിക്ഷേപങ്ങളും ലാഭവും ഓഹരി വാങ്ങുന്നവരിലും ആത്മവിശ്വാസം വർധിപ്പിച്ചു. അവ കമ്പനിയുടെ ലാഭക്ഷമത വർധിപ്പിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരിലേക്ക് എത്തിക്കാൻ കമ്പനിക്ക് സാധിച്ചു.

∙ പ്രീമിയം വിഹിതത്തിൽ താഴോട്ട്, വിപണിയിൽ ഒന്നാമത്

പ്രീമിയം നിക്ഷേപങ്ങളിൽനിന്ന് എൽഐസി ഗണ്യമായ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഇന്‍ഷുറൻസ് വിപണി വിഹിതത്തിൽ കമ്പനി താഴോട്ടാണ്. സ്വകാര്യ കമ്പനികളെല്ലാം ഇന്‍ഷുറൻസ് വിപണി വിഹിതത്തിന്റെ നല്ലൊരു ഭാഗം കയ്യടക്കി മുന്നേറുമ്പോൾതന്നെ എൽഐസി വിഹിതം ഓരോ സാമ്പത്തിക വർഷവും കുറഞ്ഞുവരികയാണ്. എൽഐസിയുടെ പ്രതിമാസ ന്യൂ ബിസിനസ് പ്രീമിയത്തിൽ (എൻബിപി) ലൈഫ് ഇൻഷുറൻസ് മേഖലയിലെ വിഹിതം 2022 സെപ്റ്റംബറിലെ 68.25 ശതമാനത്തിൽ നിന്ന് 2023 സെപ്റ്റംബറിൽ 58.50 ശതമാനമായി കുറഞ്ഞു.

എൽഐസിയുടെ പരസ്യ പോസ്റ്ററിനു മുന്നിലൂടെ പോകുന്നയാൾ. മുംബൈയിൽനിന്നുള്ള കാഴ്ച. Photo by Indranil MUKHERJEE / AFP)

എൽഐസിയുടെ ഉൽപന്നത്തിലും വിതരണത്തിലും ഉള്ള പോരായ്മകൾ കാരണമാണിതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2023 സെപ്‌റ്റംബർ വരെ എൽഐസിയുടെ എൻബിപി 92,462.62 കോടി രൂപയായിരുന്നു. ഒരു വർഷം മുൻപ് ഇതേ കാലയളവിൽ ഇത് 1.25 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ വിഹിതം 2022 സെപ്റ്റംബറിലെ 31.75 ശതമാനത്തിൽ നിന്ന് 2023 സെപ്റ്റംബറിൽ 41.50 ശതമാനമായി വർധിച്ചു. എങ്കിലും മൊത്തം വിപണി വിഹിതം നോക്കുമ്പോൾ എൽഐസി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

∙ വാല്യൂ ഓഫ് ന്യൂ ബിസിനസിലും കുതിപ്പ്

പുതിയ പ്രീമിയത്തില്‍ നിന്നുണ്ടാകുന്ന നേട്ടം കണക്കാക്കുന്ന വാല്യൂ ഓഫ് ന്യൂ ബിസിനസ് (വിഎൻബി) മാർജിൻ നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 200 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 16.6 ശതമാനമായി. ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ലാഭക്ഷമത പുതിയ ബിസിനസിന്റെ (വിഎൻബി) മൂല്യം കൊണ്ടാണ് പലപ്പോഴും അളക്കുന്നത്. ഭാവിയിൽ കമ്പനി തുടങ്ങുന്ന പുതിയ ബിസിനസിൽ നിന്ന് പ്രതീക്ഷിക്കുന്ന ലാഭത്തിന്റെ ആകെത്തുകയാണിത്. എൽഐസിയുടെ മികച്ച വിഎൻബി മാർജിനുകൾ സൂചിപ്പിക്കുന്നത് കമ്പനിയുടെ മെച്ചപ്പെട്ട ബിസിനസ് മോഡലും ലാഭക്ഷമതയും പ്രദർശിപ്പിച്ചുകൊണ്ട് പുതിയ പോളിസികളിൽ നിന്ന് ഉയർന്ന ലാഭം കമ്പനി സൃഷ്ടിക്കുന്നു എന്നതാണ്. 

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പരസ്യബോർഡ് സ്ഥാപിച്ച ബസ് ഷെൽട്ടറിനു മുന്നിലൂടെ പോകുന്നവർ‌. മുംബൈയിൽ നിന്നുള്ള കാഴ്ച. (Photo by SUJIT JAISWAL / AFP)

ഇതോടൊപ്പംതന്നെ എൽഐസി സ്ഥിരവും മികച്ചതുമായ ലാഭവും നൽകുന്നു. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 4 രൂപ അഥവാ 40 ശതമാനം ഇടക്കാല ലാഭവിഹിതം നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഇതെല്ലാം കമ്പനിയുടെ സാമ്പത്തിക സ്ഥിരതയും ഓഹരി ഉടമകൾക്ക് മികച്ച വരുമാനം കണ്ടെത്താനുള്ള വഴികളുമാണ് കാണിക്കുന്നത്. എൽഐസിയുടെ ഈ സാമ്പത്തിക ശേഷി നിക്ഷേപകരിൽ വലിയ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്.

∙ പുതിയ ഉൽപന്നങ്ങളിലേക്കുള്ള തന്ത്രപരമായ നീക്കം

നോൺ-പാർട്ടിസിപ്പേറ്റിങ് (നോൺ-പാർ) ഉൽപന്നങ്ങളിലേക്കുള്ള എൽഐസിയുടെ തന്ത്രപരമായ മാറ്റം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പോളിസി എടുക്കുന്നവർക്ക് ഉറപ്പുള്ള ആനുകൂല്യങ്ങൾ നൽകുന്നതാണിത്. അതായത് പോളിസി ആനുകൂല്യങ്ങൾ കമ്പനിയുടെ ലാഭത്തെ ആശ്രയിച്ചായിരിക്കില്ല. പോളിസി ഹോൾഡറുടെ മരണത്തിൽ അടയ്‌ക്കേണ്ട സം അഷ്വേർഡ്, അല്ലെങ്കിൽ പോളിസി മെച്യുർ ആകുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ ഇവയൊക്കെ കമ്പനിയുടെ ലാഭം പരിഗണിക്കാതെ പോളിസിയുടെ തുടക്കം മുതൽ ഉറപ്പുനൽകും.

2023 ഡിസംബറിൽ കുട്ടികൾക്കായുള്ള ‘അമൃത്ബാൽ’ എന്നൊരു ഉൽപന്നവും കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ഉൽപന്നങ്ങളെല്ലാം റിസ്ക് കുറയ്ക്കുകയും കമ്പനിയുടെ സാമ്പത്തികം നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ഈ തന്ത്രപരമായ മാറ്റം എൽഐസിയുടെ വരുമാനത്തിൽ കൂടുതൽ  സ്ഥിരത വരാനും ഇടയാക്കി. ഇതും നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാകുന്നു.

മുംബൈയിൽ നിന്നുള്ള കാഴ്ച. (Photo by Punit PARANJPE / AFP)

വിവേകപൂർണ്ണമായ നിക്ഷേപ തന്ത്രങ്ങൾ, ചെലവ് ചുരുക്കൽ, പ്രവർത്തനക്ഷമത എന്നിവയിൽ എൽഐസിയുടെ ശ്രദ്ധ മികവാർന്ന സാമ്പത്തിക പ്രകടനത്തിലേയ്ക്ക് നയിച്ചു. ഈ സമ്പ്രദായങ്ങൾ കമ്പനിയുടെ ദീർഘകാല സുസ്ഥിരതയും അതിന്റെ ഓഹരി ഉടമകൾക്ക് മൂല്യം നൽകുന്നത് തുടരാനുള്ള കഴിവും ഉറപ്പാക്കുന്നു.

∙ എൽഐസിയിലെ പ്രധാന മാറ്റങ്ങളും സംരംഭങ്ങളും

എൽഐസിയുടെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടം ഒറ്റപ്പെട്ട് കാണാനാകില്ല. വളർച്ച, ലാഭക്ഷമത, ഉപഭോക്തൃ സേവനങ്ങളിലെ പരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കമ്പനിക്കുള്ളിലെ വിശാലമായ പരിവർത്തനത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. 2019 മാർച്ച് മുതൽ 2023 മാർച്ച് വരെ ചെയർമാനായി പ്രവർത്തിച്ച മലയാളി എം.ആർ. കുമാർ ആണ് എൽഐസിയിലെ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. എൽഐസിയുടെ വഴിത്തിരിവിൽ നിർണായകമായ ചില പ്രധാന മാറ്റങ്ങളും സംരംഭങ്ങളും പരിശോധിക്കാം:

1. പുതിയ ഉൽപന്നങ്ങൾ: 2020 ൽ ഇന്‍ഷുറൻസ് മേഖലയിൽ സ്വകാര്യ കമ്പനികൾ പ്രവേശിച്ചപ്പോൾ എല്‍ഐസി ആശങ്കയിലായിരുന്നു. സ്വകാര്യ കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾക്ക് മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ എൽഐസി പതറുന്ന കാഴ്ചയാണ് അന്ന് കണ്ടത്. സ്വകാര്യ കമ്പനികൾ രാജ്യത്തെ ഇന്‍ഷുറൻസ് മേഖലയെ തകർക്കുമെന്ന് വരെ എൽഐസി അധികൃതർ വിമർശിച്ചു. എന്നാൽ പിൽക്കാലത്ത് ഉൽപന്നങ്ങളിലെ മാറ്റം എൽഐസിയെ ചെറിയ രീതിയിലെങ്കിലും രക്ഷിക്കാൻ കാരണമായി.

വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എൽഐസിയുടെ ഉൽപന്നങ്ങളെല്ലാം സജീവമായി വൈവിധ്യവൽക്കരിക്കാൻ തുടങ്ങി. മാർക്കറ്റ്-ലിങ്ക്ഡ് പ്ലാനുകൾ (ULIPs), ആരോഗ്യ ഇൻഷുറൻസ് ഉൽപന്നങ്ങൾ, പെൻഷൻ പ്ലാനുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങൾ കമ്പനി സമീപകാലത്ത് പുറത്തിറക്കി. ഉൽപന്ന നവീകരണത്തിലേക്കുള്ള ഈ നീക്കം എൽഐസിയെ ഓഹരി വിപണിയിലെ ആകർഷണം വിശാലമാക്കാനും പുതിയ ഉപഭോക്തൃ വിഭാഗങ്ങളെ പിടിച്ചെടുക്കാനും സഹായിച്ചു. എങ്കിലും സ്വകാര്യ കമ്പനികളുടെ പുത്തൻ ഉൽപന്നങ്ങളുമായി മൽസരിക്കാൻ എൽഐസി ഉൽപന്നങ്ങൾക്ക് ഇപ്പോഴും വേണ്ടത്ര ശേഷിയില്ലെന്നും വിമർശനമുണ്ട്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽനിന്നുള്ള ദൃശ്യം. ചിത്രം: INDRANIL MUKHERJEE / AFP

2. പ്രവർത്തന കാര്യക്ഷമത: പ്രോസസ്സ് ഓട്ടമേഷൻ, ചെലവ് വെട്ടിച്ചുരുക്കൽ, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ എന്നിവയിലൂടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യങ്ങൾക്കായി ഈയിടെ എൽഐസി വൻ നിക്ഷേപമാണ് നടത്തിയത്. ഈ ശ്രമങ്ങൾ മെച്ചപ്പെട്ട വിഭവ വിനിയോഗത്തിനും സമയം ലാഭിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും  കാരണമായി. എങ്കിലും എല്‍ഐസി ഇപ്പോഴും പരമ്പരാഗത രീതികളാണ് കാര്യമായി പിന്തുടരുതെന്നും വിമർശനമുണ്ട്.

3. മെച്ചപ്പെടുത്തിയ ഉപഭോക്തൃ സേവനം: എല്ലാ ടച്ച് പോയിന്റുകളിലും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് എൽഐസി ഊന്നൽ നൽകിയിട്ടുണ്ട്. ഉപഭോക്തൃ സേവന പരിശീലനം, സാങ്കേതിക നവീകരണം, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയിൽ കമ്പനി കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സംരംഭങ്ങൾ ഉപഭോക്തൃ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും എൽഐസി ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു.

4. പുതിയ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ: ലൈഫ് ഇൻഷുറൻസ് സേവനങ്ങളും ഉൽപന്നങ്ങളും കാര്യമായി എത്തിപ്പെടാത്ത പ്രദേശങ്ങളിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും എൽഐസി ശ്രമം തുടങ്ങി. പ്രത്യേകിച്ച് ഗ്രാമങ്ങളിലും ചെറിയ നഗര പ്രദേശങ്ങളിലുമാണ് ഇപ്പോൾ എൽഐസിയുടെ പ്രധാന വിപണികൾ. ഈ വലിയ വളർച്ചാ സാധ്യതകൾ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ എൽഐസിക്ക് സാധിച്ചു. കൂടാതെ ഈ ചെറിയ വിപണികളിൽ കമ്പനിയുടെ ബിസിനസ് വ്യാപനം സജീവമായി വിപുലീകരിക്കാനും ശ്രമം നടക്കുന്നു. ഈ തന്ത്രം എൽഐസിയെ ഉപയോഗപ്പെടുത്താത്ത ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിക്കാൻ സഹായിച്ചു.

5. ഡിജിറ്റൈസേഷനും വിതരണ വിപുലീകരണവും: തുടക്കത്തിൽ എൽഐസിക്കെതിരെ ഏറ്റവും വിമർശനം നേരിട്ട ഒന്നായിരുന്നു സാങ്കേതിക സംവിധാനങ്ങളുടെ അഭാവം. ഏജന്റുമാർ വഴി വരിക്കാരെ ചേർക്കുന്ന എൽഎൽസി ഇക്കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. നേരത്തേ പോളിസികളുടെ 90 ശതമാനവും ഏജന്റുമാര്‍ മുഖേനയാണ് വില്‍ക്കപ്പെട്ടിരുന്നത്. പുതുക്കപ്പെടുന്ന പ്രീമിയത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ മുഖേനയാക്കാൻ കമ്പനിക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. എന്നാല്‍ സ്വകാര്യ കമ്പനികൾ ഇക്കാര്യത്തിൽ നേരത്തേ സമ്പൂർ‍ണ വിജയം നേടിയിരുന്നു. ഇൻഷുറൻസ് ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കി ഓൺലൈൻ സാന്നിധ്യം വർധിപ്പിക്കുന്നതിനു കമ്പനി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Photo Courtesy : Nisha Dutta/Shutterstock

പോളിസി ആനുകൂല്യങ്ങൾക്ക് പരമാധികാര ഗാരന്റി വാഗ്ദാനം ചെയ്യുന്ന, ശക്തമായ സർക്കാർ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതത്തിലും എൽഐസി മുന്നിലാണ്. അതായത് പോളിസി ഉടമകൾക്ക് വിശ്വസനീയമായി ആനുകൂല്യങ്ങൾ നൽകുന്നു. എങ്കിലും എൽഐസി ഓഹരികൾക്കും മറ്റു ഓഹരികളെ പോലെ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട് എന്നത് മറ്റൊരു വസ്തുതാണ്. ഓഹരി വില കൂടുകയോ കുറയുകയോ ചെയ്യാം, മുൻകാല പ്രകടനം ഭാവിയിൽ ആദായം ഉറപ്പുനൽകുന്നില്ലെന്ന് ചുരുക്കം. പൊതുവിപണിയിലെ സാഹചര്യങ്ങൾ ഓഹരി വിലയെ സ്വാധീനിച്ചേക്കാം, ഇത് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

(Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.)

English Summary:

Behind LIC's Spectacular Rally: Unwavering Investments, Strategic Shifts, and Government Support