കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പു പ്രചാരണതന്ത്രങ്ങൾ കാലഹരണപ്പെട്ടതും പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണെന്ന് അവർ എന്നാണ് തിരിച്ചറിയുക? എന്നാണവർ ജനങ്ങളോടു വോട്ടു ചോദിക്കാൻ മര്യാദയുള്ള മാർഗങ്ങൾ കണ്ടെത്തുക? നിലവിലുള്ള അവരുടെ തന്ത്രങ്ങളെ, ആസൂത്രണപരമായും സമൂഹമാധ്യമ സാമർഥ്യത്തോടെയും കുശാഗ്രബുദ്ധിയോടെയും കവച്ചുവയ്ക്കുന്ന കൊടുംതന്ത്രങ്ങൾ ചിലരെങ്കിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കാൻ അവർക്കു ത്രാണിയില്ലെന്നത് മറ്റൊരു ദുരന്തം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ വോട്ട് ഒരു മുന്നണിയിൽനിന്നു മാറ്റി മറ്റൊന്നിനു നൽകാൻ മലയാളിയെടുക്കുന്ന തീരുമാനം ഏതാണ്ട് പൂർണമായും സ്വന്തം നിഗമനങ്ങളിൽ അടിയുറച്ചവയാണെന്ന് ഉറപ്പിച്ചു പറയാം. 

തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതോടെ മലയാളികളുടെ ജീവിതങ്ങൾ കുറെയേറെ ദിവസങ്ങൾ രാവും പകലുമെന്ന വ്യത്യാസമില്ലാതെ നിർദയമായി കയ്യേറപ്പെടാൻ പോകുകയാണ്. മരണാസന്നരായ രോഗികൾ ശയിക്കുന്ന ആശുപത്രിയെന്നോ പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളെന്നോ പോലുമുള്ള പരിഗണനയോ സാമാന്യമര്യാദയോ കാണിക്കാത്ത പാർട്ടികളുടെ  പ്രചാരണയന്ത്രങ്ങളുടെ ഘോരഗർജനങ്ങൾ നമ്മെ ആഞ്ഞടിക്കാൻ പോകുകയാണ്. അവരുടെ ‘ശക്തിപ്രകടനങ്ങൾ’ നമ്മുടെ പാതകളെ, പൗരരുടെ ജീവന്മരണ യാത്രകളെപ്പോലും മുടക്കിക്കൊണ്ട് വിഴുങ്ങാൻ‍ പോകുകയാണ്. അവരുടെ പരസ്പര സംഘട്ടനങ്ങൾ സാമൂഹിക സമാധാനത്തെ അടിച്ചുടയ്ക്കും; രക്തച്ചൊരിച്ചിലുകൾ സമൂഹത്തെ കളങ്കപ്പെടുത്തും. ചുവരെഴുത്തുകളും പോസ്റ്ററുകളും ഫ്ലെക്സുകളും ജനജീവിത ഇടങ്ങളെ ബഹുമുഖ മലിനീകരണത്തിലാഴ്ത്തും. 

(File Photo by Gurinder Osan/AP)
ADVERTISEMENT

പൗരരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ മേലുള്ള ഈ നിർലജ്ജമായ കടന്നുകയറ്റം പാർട്ടികൾ നടത്തുന്നത് ജനാധിപത്യത്തിന്റെ പേരിലാണെന്നത് അവിശ്വസനീയമെങ്കിലും വാസ്തവമാണ്. 

രാഷ്ട്രീയപാർട്ടികളുടെ ഈ അഹന്തയ്ക്കും മുഷ്ക്കിനും ഒരു മറുപുറമുണ്ട്. അത് ഒരുതരം മൗഢ്യമാണ്. ചിലപ്പോൾ അവരതു നടിക്കുകയായിരിക്കാം. കാരണം, ഒരുപക്ഷേ ഇന്ത്യയിലേറ്റവും സജീവമായ രാഷ്ട്രീയാവബോധമുള്ള മലയാളികളോടു തങ്ങളെപ്പറ്റിത്തന്നെ കൂടുതലായി അവർ എന്താണ് അവരുണ്ടാക്കുന്ന ബഹളങ്ങളിലൂടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്? മലയാളികളുമായുള്ള എഴുപതോളം വർഷങ്ങൾ‍ നീണ്ട ഇടപഴകലിനുശേഷവും രാഷ്ട്രീയപാർട്ടികൾക്ക് ഒരു അടിസ്ഥാനസത്യം മനസ്സിലായിട്ടില്ലെന്നുണ്ടോ? അതായത്, കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ആരാണെന്നും അവരുടെ ഇതഃപര്യന്തമുള്ള പരിതാപകരമായ പ്രവർത്തനചരിത്രം എന്താണെന്നും അറിയില്ലാത്ത വോട്ടവകാശികളും സാമാന്യബുദ്ധിയുള്ളവരുമായ മലയാളികൾ ചുരുക്കമാണ്. 

ADVERTISEMENT

വാഗ്ദാനലംഘനങ്ങളുടെയും ഭരണപരാജയങ്ങളുടെയും നീണ്ട ചരിത്രത്തിനു ദൃക്സാക്ഷികളും ഇരകളുംകൂടിയാണ് മലയാളികൾ. തങ്ങൾ സൃഷ്ടിക്കുന്ന പുതിയ അതിശയോക്തികളെയും വാഗ്ദാനങ്ങളെയും വിശ്വസിച്ചുകൊണ്ടാണ് അവർ വോട്ടു ചെയ്യുന്നതെന്നു പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അത് അദ്ഭുതകരമായ അന്ധതയാണ്. കാരണം, ഏതു പാർട്ടിക്കു വോട്ടുചെയ്യണം എന്ന തീരുമാനം ശരാശരി മലയാളി എന്നേ എടുത്തുകഴിഞ്ഞു. ആ തീരുമാനമെടുക്കുന്നത് ഉച്ചഭാഷിണികളുടെ അലറലിൽ മയങ്ങിയോ സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡിന്റെ വലുപ്പം കണ്ടോ പ്രകടനങ്ങളുടെ ആൾബലം നോക്കിയോ അല്ല.

Representative image by Fedorov Oleksiy/shutterstock)

ഇവയൊന്നുമില്ലെങ്കിലും മലയാളികൾ വോട്ടു ചെയ്യാനെത്തും. കാരണം, അവരുടെ കച്ചിത്തുരുമ്പാണ് തിരഞ്ഞെടുപ്പ്. വാടിപ്പോയ പ്രത്യാശകൾക്ക് ഒരവസരംകൂടി അവർ നൽകുകയാണ്; ഇത്തവണയെങ്കിലും എല്ലാം നേരെയാകുമെന്ന പ്രതീക്ഷയോടെ. ജനാധിപത്യത്തിന്റെ പേരിൽ അവർ അനുഭവിക്കുന്ന എല്ലാ രാഷ്ട്രീയ–ഭരണകൂട–നിഷ്ഠുരതകൾക്കുശേഷവും, തലമുറയിൽനിന്നു തലമുറയിലേക്കു നീളുന്ന നൈരാശ്യങ്ങൾക്കുശേഷവും, ജനാധിപത്യത്തിലുള്ള നിസ്സഹായവും അന്തിമവുമായ വിശ്വാസമാണ് (മറ്റൊരു വഴിയും ശരിയല്ലെന്ന അറിവാണ്) അവരെ പോളിങ് ബൂത്തിലെത്തിക്കുന്നത്. 

ADVERTISEMENT

തന്റെ വോട്ട് ഒരു മുന്നണിയിൽനിന്നു മാറ്റി മറ്റൊന്നിനു നൽകാൻ മലയാളിയെടുക്കുന്ന തീരുമാനം ഏതാണ്ട് പൂർണമായും സ്വന്തം നിഗമനങ്ങളിൽ അടിയുറച്ചവയാണെന്ന് ഉറപ്പിച്ചു പറയാം. പ്രസംഗം കേട്ടോ ഫ്ലെക്സ് ബോർഡിന്റെ സൗന്ദര്യം കണ്ടോ ഘോഷയാത്രയുടെ വലുപ്പം നോക്കിയോ മനം മാറുന്ന മലയാളി ഒരപൂർവ ജീവിയായിരിക്കും. 

തങ്ങൾക്കു വോട്ടും അധികാരവും നൽകുന്നവരുടെ മനഃശാസ്ത്രം മനസ്സിലാക്കാൻ കേരളത്തിലെ പാർട്ടികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ മൗഢ്യം തന്നെയാണ് മലയാളികളെ ബുദ്ധിയില്ലാത്ത വോട്ടുയന്ത്രങ്ങളായി കാണാൻ അവരെ പ്രേരിപ്പിക്കുന്നത്. ഈ വൈകല്യത്തിൽനിന്നാണ് അവരുടെ അഹങ്കാരം ജനിക്കുന്നത്. അതിൽനിന്നാണ് കേരളത്തെ തിരഞ്ഞെടുപ്പുകാലത്ത് ശബ്ദ–ദൃശ്യ–അന്തരീക്ഷ–പരിസ്ഥിതി മലിനീകരണത്തിന്റെയും സാമൂഹിക ജീവിത കയ്യേറലുകളുടെയും നരകമാക്കിത്തീർക്കാനുള്ള ധൈര്യം ലഭിക്കുന്നത്; അവരുടെ പ്രചാരണതന്ത്രങ്ങളുടെ യാന്ത്രികമായ ആവർത്തനവും ചിന്തയുടെ പാപ്പരത്തവും മനുഷ്യാവകാശ ലംഘനങ്ങളുംകൊണ്ട് മലയാളികളെ അപമാനിക്കുന്നത്.

Representative image by hxdbzxy/shutterstock)

ഒട്ടേറെ തിരഞ്ഞെടുപ്പുകൾ പിന്നിട്ടുവെങ്കിലും കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്കു ജനദ്രോഹപരമല്ലാത്ത രീതികളുപയോഗിച്ച് തിരഞ്ഞെടുപ്പിനെ സമീപിക്കാൻ ഇനിയും കഴിയുന്നില്ല. അധികാരം എന്ന ഒറ്റ ചിന്തയ്ക്കപ്പുറത്തേക്ക് അവരുടെ തലച്ചോറുകൾ സഞ്ചരിക്കുന്നില്ല. ‘ജനാധിപത്യത്തിന്റെ ഉത്സവം’ എന്നു പുകഴ്ത്തപ്പെടുന്ന തിരഞ്ഞെടുപ്പുകൾ കൂസലില്ലാത്ത അവകാശലംഘനങ്ങളുടെ ഉത്സവമായി മാറുന്നു. 

ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളിൽ വാശിയേറിയ തിരഞ്ഞെടുപ്പു പ്രചാരണംപോലും എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന പ്രകടനപത്രികയിലും അതിൽ കൊടുത്തിരിക്കുന്ന സ്ഥാനാർഥിയുടെ പേരിലും ഒതുങ്ങുന്നതു കാണുമ്പോഴാണ് നമുക്കു നമ്മോടുതന്നെ അവജ്ഞ തോന്നുന്നത്. രാഷ്ട്രീയപാർട്ടികളുടെ എല്ലാ സ്വഭാവദൂഷ്യങ്ങളും സഹിച്ച് അവയ്ക്കും നേതാക്കൾക്കും മലയാളികൾ കേരളത്തിലെ സൂര്യനുകീഴിൽ സുഖമാർന്ന ഇടങ്ങൾ നൽകുന്നു. അതു മലയാളികളുടെ ഉറച്ച ജനാധിപത്യവിശ്വാസത്തിന്റെ ഒൗദാര്യം മാത്രമാണെന്ന സത്യം പാർട്ടികൾ എന്നു തിരിച്ചറിയും?

English Summary:

Outdated Election Strategies and Noise Pollution in Kerala Elections