ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പതിനഞ്ചംഗ സ്ഥാനാർഥി പട്ടികയിൽ ഒരു പൊളിറ്റ്ബ്യൂറോ അംഗമേയുള്ളൂ: എ.വിജയരാഘവൻ. പാലക്കാട്ടു നിന്നു ജനവിധി തേടുന്ന വിജയരാഘവനെ അതുകൊണ്ട് എൽഡിഎഫിന്റെ തന്നെ സ്ഥാനാർഥി സംഘത്തിന്റെ നേതാവ് എന്നു വിശേഷിപ്പിക്കാം. ഇടക്കാലത്ത് എൽഡിഎഫ് കൺവീനറായും സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറിയായും പ്രവർത്തിച്ച വിജയരാഘവൻ പിന്നീട് പിബി അംഗമായതോടെ പ്രവർത്തന കേന്ദ്രം വീണ്ടും ഡൽഹിയിലേക്കു മാറ്റി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ–സംഘടനാ കാര്യങ്ങളിൽ വിജയരാഘവൻ ഇപ്പോഴും നേതൃപരമായ പങ്കു വഹിക്കുന്നു. ജീവിതപങ്കാളി ആർ.ബിന്ദു പിണറായി മന്ത്രിസഭയിലെ അംഗമായി കേരളത്തിലാണ് എന്നതു കൊണ്ടു കൂടി കേരളവുമായി ബന്ധപ്പെട്ടു തുടരുന്നതിനിടയിലാണ് പാലക്കാട് മത്സരിക്കാനുള്ള പാർട്ടി തീരുമാനം വരുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ സ്ഥാനാർഥി ടീമിനു നേതൃത്വം നൽകുന്ന പൊളിറ്റ്ബ്യൂറോ അംഗമാണല്ലോ താങ്കൾ. എന്താണ് എൽഡിഎഫിന്റെ പ്രതീക്ഷ? ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഭരണനേട്ടങ്ങളുടെ ഗുണാംശങ്ങൾ സമ്പന്നർക്കു മാത്രം ലഭിക്കുകയും സാധാരണക്കാർ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതുമാണ് ഇപ്പോഴത്തെ ചിത്രം. മതന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി ജനിപ്പിക്കുന്ന സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നു. ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു. പാർലമെന്ററി സംവിധാനത്തിന് അകത്തു നിന്നു കൊണ്ട് എങ്ങനെ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യമാണ് ഈ തിരഞ്ഞെടുപ്പ് ഉയർത്തുന്നത്. ജനാധിപത്യത്തിനെതിരേയുളള കടന്നാക്രമണങ്ങളെ ചെറുക്കാൻ ഇടതുകക്ഷികളുടെ വർധിച്ച സാന്നിധ്യം പാ‍ർലമെന്റിൽ അനിവാര്യമാണ്. ഈ ബോധ്യം കേരളത്തിനു നല്ലതു പോലെ ഉണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾ പ്രതീക്ഷയിലാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പതിനഞ്ചംഗ സ്ഥാനാർഥി പട്ടികയിൽ ഒരു പൊളിറ്റ്ബ്യൂറോ അംഗമേയുള്ളൂ: എ.വിജയരാഘവൻ. പാലക്കാട് നിന്നു ജനവിധി തേടുന്ന വിജയരാഘവനെ അതുകൊണ്ട് എൽഡിഎഫിന്റെ തന്നെ സ്ഥാനാർഥി സംഘത്തിന്റെ നേതാവ് എന്നു വിശേഷിപ്പിക്കാം. ഇടക്കാലത്ത് എൽഡിഎഫ് കൺവീനറായും സിപിഎമ്മിന്റെ ആക്ടിങ്  സെക്രട്ടറിയായും പ്രവർത്തിച്ച വിജയരാഘവൻ പിന്നീട് പിബി അംഗമായതോടെ പ്രവർത്തന കേന്ദ്രം വീണ്ടും ഡൽഹിയിലേക്കു മാറ്റി. എന്നാൽ കേരളത്തിലെ രാഷ്ട്രീയ–സംഘടനാ കാര്യങ്ങളിൽ വിജയരാഘവൻ ഇപ്പോഴും നേതൃപരമായ പങ്കു വഹിക്കുന്നു. ജീവിതപങ്കാളി ആർ.ബിന്ദു പിണറായി മന്ത്രിസഭയിലെ അംഗമായി കേരളത്തിലാണ് എന്നതു കൊണ്ടു കൂടി കേരളവുമായി ബന്ധപ്പെട്ടു തുടരുന്നതിനിടയിലാണ് പാലക്കാട് മത്സരിക്കാനുള്ള പാർട്ടി തീരുമാനം വരുന്നത്.

∙ കേരളത്തിലെ സിപിഎമ്മിന്റെ സ്ഥാനാർഥി ടീമിനു നേതൃത്വം നൽകുന്ന പൊളിറ്റ്ബ്യൂറോ അംഗമാണല്ലോ താങ്കൾ. എന്താണ് എൽഡിഎഫിന്റെ  പ്രതീക്ഷ? 

ADVERTISEMENT

ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഭരണനേട്ടങ്ങളുടെ ഗുണാംശങ്ങൾ സമ്പന്നർക്കു മാത്രം ലഭിക്കുകയും സാധാരണക്കാർ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതുമാണ് ഇപ്പോഴത്തെ ചിത്രം. മതന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി ജനിപ്പിക്കുന്ന സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നു. ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു. പാർലമെന്ററി സംവിധാനത്തിന് അകത്തു നിന്നു കൊണ്ട് എങ്ങനെ ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയുമെന്ന ചോദ്യമാണ് ഈ തിരഞ്ഞെടുപ്പ് ഉയർത്തുന്നത്. ജനാധിപത്യത്തിനെതിരേയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാൻ ഇടതുകക്ഷികളുടെ വർധിച്ച സാന്നിധ്യം പാ‍ർലമെന്റിൽ അനിവാര്യമാണ്. ഈ ബോധ്യം കേരളത്തിനു നല്ലതു പോലെ ഉണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾ പ്രതീക്ഷയിലാണ്. 

എ. വിജയരാഘവൻ. (ഫയൽ ചിത്രം. മനോരമ)

∙ കഴിഞ്ഞ തവണ കേരളത്തിൽ ഉണ്ടായ വൻ തോൽവിയുടെ ആഘാതം പിന്തുടരുന്നുണ്ടോ?

ഒട്ടുമില്ല. അതിനു ശേഷം നടന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം എൽഡിഎഫിന് ലഭിച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ തുടർഭരണം സംഭവിച്ചു. 2019, ഒരു പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടിയാണ്. അത്  ആവർത്തിക്കപ്പെടില്ല.

∙ ദേശീയ രാഷ്ട്രീയ സാഹചര്യം പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അനുകൂലമാകുന്നതാണല്ലോ കേരളത്തിൽ പൊതുവേയുള്ള ചിത്രം? 

ADVERTISEMENT

കോൺഗ്രസ് ദേശീയതലത്തിലും സംസ്ഥാനങ്ങളിലും വലിയ തകർച്ചയെയാണ് നേരിടുന്നത്. മുപ്പതിലധികം നേതാക്കളാണ് ഈ അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് വിട്ടുപോയത്. ഏതു കോൺഗ്രസുകാരൻ എപ്പോഴാണ് ബിജെപിക്കാരനാകുക  എന്നറിയാൻ വയ്യാത്ത നിർഭാഗ്യകരമായ സ്ഥിതി. സംഘടനാപരമായ ദൗർബല്യങ്ങളും വ്യക്തതയില്ലാത്ത നയ സമീപനങ്ങളും കോൺഗ്രസിന്റെ വിശ്വാസ്യത ഇല്ലാതാക്കി. അവർക്ക് അനുകൂലമായി ജനങ്ങൾ ചിന്തിക്കും എന്ന പ്രതീക്ഷ ഇന്നു തെറ്റാണ്. ബിജെപിയുടെ വർഗീയ നിലപാടുകളെ പൊളിച്ചുകാട്ടുന്നതിലും ഉയർന്നു വരുന്ന രാഷ്ട്രീയ വിഷയങ്ങളിൽ അവസരോചിതമായി ഇടപെടുന്നതിലും കോൺഗ്രസിന്റെ നേതൃത്വം പരാജയപ്പെട്ടു. കോൺഗ്രസ് ശക്തിപ്പെടുകയാണെന്ന് ആരെല്ലാം അവകാശപ്പെട്ടാലും ജനം വിശ്വസിക്കില്ല.

വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവൽക്കരണത്തിനും ഗുണപരമായ മാറ്റത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് എസ്എഫ്ഐ. എവിടെയെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം എസ്എഫ്ഐ എന്ന സംഘടനയുടെ മേൽ ആരോപിക്കേണ്ട കാര്യമില്ല

∙ ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ സിപിഎമ്മിനു കഴിയില്ല, കോൺഗ്രസിനാണ് സാധിക്കുക എന്നാണല്ലോ അവരുടെ അവകാശവാദം? ഇന്ത്യാ മുന്നണിയിൽ കോൺഗ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറു ഘടകകക്ഷി മാത്രമാണ് സിപിഎം. ആ താരതമ്യം ഇവിടെ പ്രതിഫലിക്കില്ലേ?

ഇതെല്ലാം കോൺഗ്രസിന്റെ പഴയ പ്രതാപം വച്ചുള്ള വിലയിരുത്തലുകളാണ്. ഉത്തരേന്ത്യയിൽ ആകെ ഭരണമുള്ള ഹിമാചലിൽ വരെ അവരുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടു. രാജ്യസഭയിൽ ബിജെപിയുടെ മൂന്നിലൊന്ന് അംഗങ്ങളാണ് കോൺഗ്രസിന് ഉള്ളത്. ഇന്ത്യയിലെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം ശക്തിയുള്ള ഒരു പ്രാദേശിക പാർട്ടിയുടെ അവസ്ഥയാണ് യഥാർഥത്തിൽ കോൺഗ്രസിന്റേത്. ശക്തിപ്പെടുന്ന ഒരു പാർട്ടിയല്ല, പകരം ദുർബലപ്പെടുന്ന ഒന്നാണ് ഇന്നു കോൺഗ്രസ്. അവരാണ് ബിജെപിക്കു ബദൽ എന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല. ഒരുപാട് ജനാധിപത്യപാർട്ടികൾ ഒരുമിച്ച് ബിജെപിക്കെതിരെ നിലയുറപ്പിച്ചാൽ മാത്രമേ ഇന്ന് അവരെ പരാജയപ്പെടുത്താൻ കഴിയൂ. അതിന്റെ നേതൃത്വം കോൺഗ്രസിനാണെന്നു പറഞ്ഞാൽ അതിനു പൊതു സ്വീകാര്യത ഇന്നു ലഭിക്കില്ല. കോൺഗ്രസുകാർ അതുകൊണ്ട് അങ്ങനെ പറയുമെന്നു തോന്നുന്നില്ല.

കേന്ദ്ര നയങ്ങൾക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ സമ്മേളനം (ഫയൽ ചിത്രം: മനോരമ)

∙ പക്ഷേ ഇന്ത്യാ സഖ്യത്തിന്റെ അമരത്ത് കോൺഗ്രസ് നേതൃത്വമല്ലേ?

ADVERTISEMENT

ഇന്ത്യ സഖ്യം ഇന്ന് രൂപപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. അതു പൂർണതയിൽ എത്തിയിട്ടില്ല. ആ സഖ്യത്തിൽ കോൺഗ്രസും ഉണ്ട് എന്നു പറയാം. അവരാണ് അതിനു നേതൃത്വം കൊടുക്കുന്നതെന്നു ഞങ്ങൾ വിലയിരുത്തിയിട്ടില്ല. 

∙ പക്ഷേ കേരളത്തിനു പുറത്ത് സീറ്റിനു വേണ്ടി കോൺഗ്രസടക്കമുള്ള പാർട്ടികളുടെ ഔദാര്യം വേണ്ട അവസ്ഥ ഇടതുപക്ഷത്തിനില്ലേ? 

ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവർക്കും പങ്കുവഹിക്കാനുണ്ട്. പ്രാദേശിക പാർട്ടികളും കോ‍ൺഗ്രസും ഇടതുകക്ഷികളും എല്ലാം അതിന്റെ ഭാഗമാണ്. ദേശീയ കക്ഷികൾക്കൊപ്പം തന്നെ പ്രാധാന്യം പ്രാദേശിക പാർട്ടികൾക്കുണ്ട്. മതനിരപേക്ഷ–ജനാധിപത്യ ബോധമുള്ള എല്ലാവരും ഒന്നുചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ നോക്കുന്നതിന്റെ ഭാഗമായിട്ടു മാത്രമേ അത്തരം സീറ്റ് ചർച്ചകളെ കാണാൻ കഴിയൂ.

കൊടിക്കുന്നിൽ സുരേഷിനും എൻ.കെ പ്രേമചന്ദ്രനും ഒപ്പം രാഹുൽ ഗാന്ധി. (ചിത്രം. മനോരമ)

∙ രാഹുൽഗാന്ധി വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന അഭിപ്രായമുണ്ടോ? 

ഉത്തരേന്ത്യയിൽ മത്സരിച്ചാൽ രാഹുൽ ഗാന്ധി ജയിക്കില്ല. അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും പരിതാപകരമായ സ്ഥിതിയാണ് അതു വ്യക്തമാക്കുന്നത്. രാഹുലിനു പോലും സുരക്ഷിതമായ സീറ്റില്ല! ജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ വയനാട്ടിൽ വരുന്നു. എവിടെ മത്സരിക്കണം എന്നത് ആ പാർട്ടി എടുക്കേണ്ട തീരുമാനമാണ്. അതിൽ ഞങ്ങൾ അഭിപ്രായം പറയാനില്ല.

∙ എസ്എഫ്ഐ ദേശീയ അധ്യക്ഷനായിരിക്കെ ലോക്സഭാംഗമായി ജയിച്ച പാലക്കാട്ടേക്ക് തിരിച്ചു വരുമ്പോൾ ഉള്ള പ്രതീക്ഷ എന്താണ്? 

ഇടതുപക്ഷത്തിനു നല്ല അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. ചെറിയ വോട്ടിന് അപ്രതീക്ഷിത പരാജയം കഴിഞ്ഞ തവണ ഉണ്ടായെങ്കിലും അത് മുന്നണിയുടെ അടിത്തറയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ലെന്ന് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യക്തമാക്കി. സംഘടനപരമായ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി ഞാൻ നിരന്തരം ബന്ധപ്പെടുന്ന മേഖലയുമാണ് ഇത്.  

എ. വിജയരാഘവൻ വോട്ടർമാർക്കൊപ്പം. (Photo: facebook/avijayaraghavancpim)

∙ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയെ സിപിഎം സ്വാഗതം ചെയ്തല്ലോ. പാർട്ടി തെറ്റു തിരുത്തുകയാണോ?

സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല. പാർട്ടിയുടെ ഒരു രാഷ്ട്രീയ ഇടപെടലും അതിനു പിന്നിൽ ഉണ്ടായിട്ടില്ല. ബാക്കിയെല്ലാം നിയപരമാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. 

∙ ടിപി വധത്തിലെ പാർട്ടിയുടെ പങ്കാണ് രണ്ടു കോടതി വിധികളും സ്പഷ്ടമാക്കുന്നത്. പാർട്ടിക്ക് പറ്റിയ ഒരു കൈത്തെറ്റു തന്നെ അല്ലേ അത്? എന്താണ് അതു തുറന്നു സമ്മതിക്കാൻ വൈമനസ്യം?

പാർട്ടിക്ക് അങ്ങനെ ഒരു തെറ്റ് സംഭവിച്ചിട്ടില്ല. പാർട്ടി അതു ചെയ്യുകയുമില്ല. അത് അറിയുന്ന ആളാണല്ലോ ഞാൻ. ജനാധിപത്യത്തിൽ ആളുകൾക്ക് അഭിപ്രായങ്ങളും നിലപാടുകളും മാറാമല്ലോ. അതിൽ ഒരു അസഹിഷ്ണുതയും സിപിഎം കാട്ടാറില്ല. എന്നാൽ സിപിഎമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാൻ വേണ്ടി ആ തെറ്റായ സംഭവം ഉപയോഗപ്പെടുത്തുന്നുണ്ട്. 

ടിപിക്ക് അഭിവാദ്യം അർപ്പിച്ച് ഒഞ്ചിയത്ത് സ്ഥാപിച്ചിരുന്ന ബോർഡ്. (ഫയൽ ചിത്രം. മനോരമ)

∙ പാർട്ടി എന്ന നിലയിൽ ചെയ്തിട്ടില്ല. പാർട്ടിയുടെ ഭാഗമായവർ അങ്ങനെ ചെയ്തു എന്നാണോ? 

അതെല്ലാം ആരോപണങ്ങൾ മാത്രമല്ലേ? വസ്തുതകളുടെ പിൻബലമില്ല. 

∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ വിധി പാർട്ടിക്കെതിരെ പ്രചാരണങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക സ്ഥാനാർഥിയായ താങ്കൾക്കുണ്ടോ? 

ഈ തിരഞ്ഞെടുപ്പിൽ ഇതൊന്നുമല്ല മുഖ്യ വിഷയം. ഒരു മാധ്യമപ്രവർത്തകന് ഉണ്ടാകുന്ന ജിജ്ഞാസയുടെ ഭാഗമായി ഇത്തരം ചോദ്യങ്ങൾ സ്വാഭാവികമാണ്.

∙ മന്ത്രിയെയും എംഎൽഎമാരെയും ജില്ലാ സെക്രട്ടറിമാരെയും എല്ലാം സ്ഥാനാർഥികളായി ഇത്തവണ  ഇറക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന വിമർശനത്തെ എങ്ങനെയാണ് കാണുന്നത്? ഇത് ഇടതുപക്ഷത്തിന് നിലനിൽപ്പിന്റെ പോരാട്ടമാണോ? 

ഇന്ത്യൻ പാർലമെന്റിൽ കൂടുതൽ ഇടതുപക്ഷ അംഗങ്ങൾ ഉണ്ടാകണം എന്നതു പൊതുതാൽപര്യമാണ്. സാധാരണക്കാരുടെയും ദുർബല ജനവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങൾ പാർലമെന്റിൽ ഫലപ്രദമായി ഉന്നയിക്കാൻ അവർക്കേ കഴിയൂ. ആ ഇടതുപക്ഷപ്രതിനിധികളെ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്നത് കേരളത്തിനാണ്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയാറാക്കിയത്.

സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എ. വിജയരാഘവൻ . (Photo: facebook/avijayaraghavancpim)

∙ എൽഡിഎഫ് കൺവീനറും സിപിഎമ്മിന്റെ സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്ലാമായിരുന്ന താങ്കൾ ഇവിടെ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് സെക്രട്ടറിയാകുമെന്നു വിചാരിച്ചിരുന്നവരുണ്ടല്ലോ? 

പാർട്ടി അല്ലേ ചുമതലകൾ നൽകുന്നത്. പൊളിറ്റ്ബ്യൂറോ അംഗം എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ ഉള്ളത്. കർഷകതൊഴിലാളി യൂണിയൻ ദേശീയ അധ്യക്ഷനായും പ്രവർത്തിക്കുന്നു. വിവിധ തലങ്ങളിൽ അല്ലാതെയുളള ചുമതലകളുണ്ട്. ഓരോ സന്ദർഭത്തിൽ പാർട്ടി ചില ഉത്തരവാദിത്തങ്ങളേൽപ്പിക്കുകയും അതു നിർവഹിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ശൈലി.

∙ ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് വന്ന ശേഷം ഞാൻ മുൻപു പറഞ്ഞ സംസ്ഥാനത്തെ പ്രധാന ചുമതലകൾ കയ്യാളി. അതോടെ താങ്കൾ കേരളത്തിലേക്ക് പ്രവർത്തനം മാറ്റുകയാണെന്ന സൂചനയാണ് ഉണ്ടായത്. എന്നാൽ പിബി അംഗമായതോടെ വീണ്ടും പെട്ടെന്ന് ഡൽഹിയിലേക്കു മാറി. എന്താണ് ഇതി‍ൽ സംഭവിച്ചത്?

ഓരോ സന്ദർഭത്തിന്റെ പ്രത്യേകകൾ അനുസരിച്ചല്ലേ ചുമതലകളിൽ മാറ്റം വരുന്നത്. അന്ന് നിർവഹിച്ച ചുമതല ആ സമയത്തെ ആവശ്യമായിരുന്നു. പാർട്ടിയിൽ ഒരു പ്രത്യേക സ്ഥാനത്തെക്കുറിച്ചു വേവലാതിപ്പെടുന്ന രീതിയില്ല. പാർട്ടിയുടെ ആവശ്യമാണ് പ്രധാനം.

ബിന്ദു ജോലി ചെയ്താണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞു പോന്നത്. അവരുടെ അധ്വാനമാണ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോയത്. കുടുംബത്തിലെ കേന്ദ്രബിന്ദു ബിന്ദു തന്നെയാണ്.

∙ ഇപ്പോ‍ൾ വീണ്ടും മത്സരാർഥിയായി കേരളത്തിലെത്തുന്നു. പ്രവർത്തനകേന്ദ്രം എവിടെയാണ് എന്നതു സംബന്ധിച്ച് അവ്യക്തത ഉണ്ടോ? അങ്ങോട്ടും ഇങ്ങോട്ടും താങ്കളെ മാറ്റിക്കളിക്കുന്നതായി തോന്നുന്നോ? 

ഒരു അവ്യക്തയുടേയും പ്രശ്നം ഇതിൽ ഇല്ല. ഇപ്പോൾ തിരഞ്ഞെടുപ്പിൽ നിൽക്കാൻ പറഞ്ഞു. പാർലമെന്ററി പ്രവർത്തനവും പാർട്ടി പ്രവർത്തനവും സംയോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയും. അതതു കാലത്ത് പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുക എന്നതല്ലാതെ മറ്റൊന്നും ഒരു കമ്യൂണിസ്റ്റുകാരൻ ആലോചിക്കേണ്ടതില്ല. ആ ജോലി നന്നായും പാർട്ടിക്കു ഗുണകരമായും ചെയ്യുക എന്നതാണ് ഓരോ കേഡറിന്റെയും കർത്തവ്യം. ഓരോ പദവിയുടേയും മഹിമ എന്ന നിലയിൽ  ഞങ്ങൾ കണക്കാക്കാറില്ല. 

എ. വിജയരാഘവൻ. (ഫയൽ ചിത്രം. മനോരമ)

∙ മന്ത്രി ആർ. ബിന്ദുവിനെ അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ പിബി അംഗം രാഷ്ട്രീയമായി ഉപദേശിക്കാറുണ്ടോ? 

ഇല്ലില്ല. അതെല്ലാം അവരുടെ ജോലിയാണല്ലോ. കുടുംബജീവിതത്തിലും ജനാധിപത്യമുണ്ട്. സമൂഹ ജീവിതത്തിലെ ജനാധിപത്യം പോലെ തന്നെയുളള പ്രാധാന്യം അതിലും ഉണ്ട്. ബിന്ദു നല്ല വിദ്യാഭ്യാസവും പ്രവർത്തനപരിചയവും ഉള്ള പാ‍ർട്ടി കേഡറാണ്.

∙ എങ്കിലും താങ്കളോട് ചില സന്ദർഭങ്ങളിൽ അഭിപ്രായം ചോദിക്കാറുണ്ടാകുമല്ലോ?

രാഷ്ട്രീയകാര്യങ്ങളിൽ അങ്ങനെ വേണ്ടിവരാറില്ല. ഞാൻ എന്റെ ജോലിയുമായി പോകുകയാണല്ലോ. അവർ അവരുടെ ജോലിയും നിർവഹിക്കും. പാർട്ടിയുടെ പൊതുവായ നിർദേശങ്ങൾക്കനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. അല്ലാതെ കുടുംബത്തിൽ നിന്ന് അഭിപ്രായങ്ങൾ രൂപം കൊള്ളേണ്ട കാര്യമില്ല. അതുകൊണ്ട് ഉപദേശത്തിന്റെ പ്രശ്നവും വരുന്നില്ല.

എ. വിജയരാഘവൻ, ഭാര്യ ആർ‍. ബിന്ദു, മകൻ ഹരികൃഷ്ണൻ. (ഫയൽ ചിത്രം. മനോരമ)

∙ മന്ത്രിയുടെ ഒരു പ്രതികരണം വലിയ ചർച്ചയായി മാറിയിരുന്നില്ലോ. അന്നു പറഞ്ഞതു പോലെ വീടിന്റെ ഭാരം മുഴുവൻ ഇപ്പോഴും തലയിൽ കൊണ്ടു നടക്കുന്നയാളാണോ അവർ? 

ഞാൻ എത്രയോ വർഷമായി മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണല്ലോ. ബിന്ദു ജോലി ചെയ്താണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞു പോന്നത്. അവരുടെ അധ്വാനമാണ് ഞങ്ങളെ മുന്നോട്ടു കൊണ്ടുപോയത്. പാർട്ടി പ്രവർത്തനത്തിനൊപ്പം ബിന്ദു ജോലി തുടർന്നത് കുടുംബത്തിനു വേണ്ടിയാണ്. കുടുംബത്തിലെ കേന്ദ്രബിന്ദു, ബിന്ദു തന്നെയാണ്. അതിന്റെ ഭാഗമായ എല്ലാ ഉത്തരവാദിത്തങ്ങളും നല്ല നിലയിലാണ് അവർ നിർവഹിക്കുന്നത്. എന്റെ പരിമിതികൾ കുടുംബത്തെ ബാധിക്കാതെ നോക്കുന്നത് അവരാണ്. 

പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു പാലക്കാട് നഗരത്തിൽ നടത്തിയ റോഡ് ഷോ. ഫയൽ ചിത്രം : മനോരമ

∙ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങളെ പാർട്ടി തള്ളിക്കളയുകയാണ്. എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ അക്കാര്യത്തിൽ? 

മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുകയും ഇല്ലാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് കുറച്ചു നാളായി കണ്ടു വരുന്നു. വസ്തുതാവിരുദ്ധമായ ആ പ്രചാരണങ്ങൾ പക്ഷേ ജനം അംഗീകരിക്കില്ല. അത് ചെറിയ പ്രായം മുതലുള്ള അദ്ദേഹത്തിന്റെ പൊതു ജീവിതം ജനങ്ങൾക്കു മുന്നിലുള്ളതുകൊണ്ടാണ്. രാഷ്ട്രീയാവശ്യത്തിനു വേണ്ടിയുള്ള ആരോപണങ്ങൾ എന്നതിൽ കവിഞ്ഞ പ്രാധാന്യം പാർട്ടി അതിനു നൽകുന്നില്ല.

എ. വിജയരാഘവൻ. ഫയൽ ചിത്രം. മനോരമ

∙ എസ്എഫ്ഐയുടെ മുൻ അധ്യക്ഷൻ എന്ന നിലയിൽ എസ്എഫ്ഐ ഉൾപ്പെട്ട സംഘർഷവാർത്തകൾ കാണുമ്പോൾ എന്താണ് തോന്നുന്നത്? പൂക്കോട് വെറ്ററിനറി വാഴ്സിറ്റിയിലെ  വിദ്യാർഥിയുടെ മരണത്തിൽ ആ സംഘടനയുടെ പ്രവർത്തകർ പ്രതിക്കൂട്ടിലാണല്ലോ? തിരുത്തേണ്ടേ?

വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവൽക്കരണത്തിനും ഗുണപരമായ മാറ്റത്തിനും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് എസ്എഫ്ഐ. എവിടെയെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം എസ്എഫ്ഐ എന്ന സംഘടനയുടെ മേൽ ആരോപിക്കേണ്ട കാര്യമില്ല. ശരി തെറ്റുകൾ വിലയിരുത്തപ്പെടണം. ഒരു തെറ്റിനോടും സംഘടന സമരസപ്പെടാനും പാടില്ല.

English Summary:

LDF Arms for Electoral Battle: A. Vijayaraghavan Spearheads Kerala's Left Movement