2022ന്റെ തനിയാവർത്തനമാണ് പാക്കിസ്ഥാനിൽ. പട്ടാളവുമായി ഇടഞ്ഞ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ പുറത്താക്കാൻ തട്ടിക്കൂട്ടിയ അതേ കൂട്ടുകക്ഷി സർക്കാരുമായാണ് 2024ലും പാക്കിസ്ഥാനിൽ ഷഹബാസ് ഷെരീഫ് സർക്കാർ 2.0 ഭരണമേൽക്കാനൊരുങ്ങുന്നത്. അന്ന് ഇമ്രാ‌നെ അധികാരത്തിൽ നിന്നിറക്കാനായിരുന്നു അവിയൽ മുന്നണി രൂപവൽക്കരിച്ചതെങ്കിൽ ഇന്ന് പിടിഐയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ എന്ന വ്യത്യാസം മാത്രം... ഇമ്രാനെ മാറ്റിനിർത്തുകയെന്ന ഒറ്റക്കാര്യത്തിലൊഴികെ മറ്റെല്ലാത്തിലും ബദ്ധവൈരികളായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസും (പിഎംഎൽഎൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യുമടങ്ങിയ പുതിയ കൂട്ടുകക്ഷി സർക്കാരിൻറെ ഭാവിയെന്തായിരിക്കും? പാക്കിസ്ഥാനിലെ പുതിയ സർക്കാരിനെ കാത്തിരിക്കുന്ന ‌വെല്ലുവിളികളെന്തെല്ലാമാണ്? അയൽനാട്ടിലെ പുതിയ ഭരണകൂടത്തിന് ഇന്ത്യയോടും ഇന്ത്യയ്ക്ക് തിരിച്ചുമുള്ള മനോഭാവമെന്തായിരിക്കും?

2022ന്റെ തനിയാവർത്തനമാണ് പാക്കിസ്ഥാനിൽ. പട്ടാളവുമായി ഇടഞ്ഞ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ പുറത്താക്കാൻ തട്ടിക്കൂട്ടിയ അതേ കൂട്ടുകക്ഷി സർക്കാരുമായാണ് 2024ലും പാക്കിസ്ഥാനിൽ ഷഹബാസ് ഷെരീഫ് സർക്കാർ 2.0 ഭരണമേൽക്കാനൊരുങ്ങുന്നത്. അന്ന് ഇമ്രാ‌നെ അധികാരത്തിൽ നിന്നിറക്കാനായിരുന്നു അവിയൽ മുന്നണി രൂപവൽക്കരിച്ചതെങ്കിൽ ഇന്ന് പിടിഐയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ എന്ന വ്യത്യാസം മാത്രം... ഇമ്രാനെ മാറ്റിനിർത്തുകയെന്ന ഒറ്റക്കാര്യത്തിലൊഴികെ മറ്റെല്ലാത്തിലും ബദ്ധവൈരികളായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസും (പിഎംഎൽഎൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യുമടങ്ങിയ പുതിയ കൂട്ടുകക്ഷി സർക്കാരിൻറെ ഭാവിയെന്തായിരിക്കും? പാക്കിസ്ഥാനിലെ പുതിയ സർക്കാരിനെ കാത്തിരിക്കുന്ന ‌വെല്ലുവിളികളെന്തെല്ലാമാണ്? അയൽനാട്ടിലെ പുതിയ ഭരണകൂടത്തിന് ഇന്ത്യയോടും ഇന്ത്യയ്ക്ക് തിരിച്ചുമുള്ള മനോഭാവമെന്തായിരിക്കും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ന്റെ തനിയാവർത്തനമാണ് പാക്കിസ്ഥാനിൽ. പട്ടാളവുമായി ഇടഞ്ഞ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ പുറത്താക്കാൻ തട്ടിക്കൂട്ടിയ അതേ കൂട്ടുകക്ഷി സർക്കാരുമായാണ് 2024ലും പാക്കിസ്ഥാനിൽ ഷഹബാസ് ഷെരീഫ് സർക്കാർ 2.0 ഭരണമേൽക്കാനൊരുങ്ങുന്നത്. അന്ന് ഇമ്രാ‌നെ അധികാരത്തിൽ നിന്നിറക്കാനായിരുന്നു അവിയൽ മുന്നണി രൂപവൽക്കരിച്ചതെങ്കിൽ ഇന്ന് പിടിഐയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ എന്ന വ്യത്യാസം മാത്രം... ഇമ്രാനെ മാറ്റിനിർത്തുകയെന്ന ഒറ്റക്കാര്യത്തിലൊഴികെ മറ്റെല്ലാത്തിലും ബദ്ധവൈരികളായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസും (പിഎംഎൽഎൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി)യുമടങ്ങിയ പുതിയ കൂട്ടുകക്ഷി സർക്കാരിൻറെ ഭാവിയെന്തായിരിക്കും? പാക്കിസ്ഥാനിലെ പുതിയ സർക്കാരിനെ കാത്തിരിക്കുന്ന ‌വെല്ലുവിളികളെന്തെല്ലാമാണ്? അയൽനാട്ടിലെ പുതിയ ഭരണകൂടത്തിന് ഇന്ത്യയോടും ഇന്ത്യയ്ക്ക് തിരിച്ചുമുള്ള മനോഭാവമെന്തായിരിക്കും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ന്റെ തനിയാവർത്തനമാണ് പാക്കിസ്ഥാനിൽ ഇത്തവണയും. പട്ടാളവുമായി ഇടഞ്ഞ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ പുറത്താക്കാനായി അന്ന് തട്ടിക്കൂട്ടിയ അതേ കൂട്ടുകക്ഷി സഖ്യവുമായാണ് ഇത്തവണയും ഷഹബാസ് ഷെരീഫ് സർക്കാർ പാക്കിസ്ഥാനിൽ  ഭരണമേൽക്കാനൊരുങ്ങുന്നത്. അന്ന് ഇമ്രാ‌നെ അധികാരത്തിൽ നിന്നിറക്കാനായിരുന്നു അവിയൽ മുന്നണി രൂപവൽക്കരിച്ചതെങ്കിൽ ഇന്ന് പിടിഐയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ എന്ന വ്യത്യാസം മാത്രം... 

ഭരണത്തിൽ നിന്ന് ഇമ്രാനെ മാറ്റിനിർത്തുകയെന്ന ഒറ്റക്കാര്യത്തിലൊഴികെ മറ്റെല്ലാത്തിലും ബദ്ധവൈരികളായ പിഎംഎൽഎൻ എന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ്, പിപിപി എന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവ ഉൾപ്പെട്ട പുതിയ കൂട്ടുകക്ഷി സർക്കാരിന്റെ ഭാവി എന്തായിരിക്കും എന്ന ആശങ്ക ഇപ്പോഴെ ശക്തമാണ്. പാക്കിസ്ഥാനിലെ പുതിയ സർക്കാരിനെ കാത്തിരിക്കുന്ന ‌വെല്ലുവിളികളെന്തെല്ലാമാണ്? അയൽനാട്ടിലെ പുതിയ ഭരണകൂടത്തിന് ഇന്ത്യയോടും ഇന്ത്യയ്ക്ക് തിരിച്ചുമുള്ള മനോഭാവമെന്തായിരിക്കും?

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത, മത്സരിച്ച സകലരും തങ്ങളാണ് വിജയികളെന്ന് അവകാശപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പിനാണ് പാക്കിസ്ഥാൻ ഇത്തവണയും സാക്ഷ്യം വഹിച്ചത്. സർക്കാരുണ്ടാക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഒരു പാർട്ടിക്കുമുണ്ടായില്ല.

ADVERTISEMENT

266 അംഗ പാർലമെന്റിൽ 134 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തിരഞ്ഞെടുപ്പ് ചിഹ്നം പോലും നഷ്ടപ്പെട്ടിട്ടും, ജയിലിൽക്കിടന്ന് പ്രചാരണം നയിച്ച ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി പിന്തുണച്ച സ്ഥാനാർഥികൾ 93 സീറ്റിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നിട്ടും ഇമ്രാനെ കടത്തിവെട്ടി സർക്കാർ രൂപീകരിക്കാൻ മുൻഗണന ലഭിച്ചത് രണ്ടാം സ്ഥാനത്തെത്തിയ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്– നവാസിന്. പാക്കിസ്ഥാൻ സൈന്യത്തിന്റെ തീരുമാനമായിരുന്നു അതിന്  പിന്നിലെ കാരണം. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ നവാസ് ഷെരീഫ് ബിലാവൽ അലി ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുമായി ചർച്ച നടത്തി സഖ്യസർക്കാരുണ്ടാക്കാൻ നവാസ് ഷെരീഫ് കളമൊരുക്കി. ഇതോടൊപ്പം ചില ചെറുപാർട്ടികളെയും ഏതാനും സ്വതന്ത്രരെയും ഒപ്പംകൂട്ടി  കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുമുണ്ട്. എന്നാൽ, പ്രതീക്ഷയ്ക്ക് വിരുദ്ധമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതും സഹോദരൻ ഷഹബാസ് ഷെരീഫിനെ അവരോധിച്ചുകൊണ്ട് നവാസ് ഷെരീഫ് ഞെട്ടിച്ചു. പിപിപി നേതാവ് ആസിഫ് അലി സർദാരി രാഷ്ട്രപതിയാകും.

ഇമ്രാൻ ഖാന്റെ ചിത്രങ്ങളുമായി പിടിഐ അനുഭാവികൾ തെരുവിലിറങ്ങിയപ്പോൾ. (Photo by Rizwan TABASSUM / AFP)

∙ പുതിയ സർക്കാര്‍ അഞ്ചുകൊല്ലം തികയ്ക്കുമോ?

ഭരണകാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയെന്ന ചരിത്രം കുറിക്കുമോ ഇനി വരുന്നയാൾ...അതോ? പാക്കിസ്ഥാനിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഉയരുന്ന ചോദ്യമാണിത്. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടായിട്ടില്ല. ഇത്തവണയും അതേ ദുർഗതി തുടരാനാണ് സാധ്യത. പിഎംഎൽഎൻ, പിപിപി എന്നിവയ്ക്കു പുറമേ മുത്താഹിദ ഖാവുമി മൂവ്മെന്റ്– പാക്കിസ്ഥാൻ (എംക്യുഎം–പി), പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–ഖ്വായിദ് (പിഎംഎൽ–ക്യു), ഇസ്തെഹ്കാമി പാക്കിസ്ഥാൻ പാർട്ടി (ഐപിപി), ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) എന്നിവരാണ് കൂട്ടുകക്ഷി സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികൾ. 2022ൽ ഇമ്രാനെ പുറത്താക്കാനായി ചേർന്ന പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) സഖ്യത്തിന്റെ തനിപ്പകർപ്പ്. 16 മാസം മാത്രമാണ് ഇടക്കാല സർക്കാർ ഭരണത്തിലിരുന്നതെങ്കിലും അതിനിടെ തന്നെ ഭിന്നതകളുടെ പൊട്ടലും ചീറ്റലും ഇടയ്ക്കിടെ പുറത്തുവന്നിരുന്നു. 

ADVERTISEMENT

പിപിപിയും പിഎംഎൽഎന്നുമായുള്ള വടംവലിയാണ് ഭിന്നതയ്ക്കുള്ള പ്രധാനകാരണം. രണ്ടു പാർട്ടികളും ഒന്നിച്ചെത്തുന്ന സഖ്യം അധികം മുന്നോട്ടുപോയിട്ടില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു. 2008ലും 2022ലും ഇരുപാർട്ടികളും സഖ്യം ചേർന്നിരുന്നെങ്കിലും മാസങ്ങൾ മാത്രമായിരുന്നു കൂട്ടുകെട്ടിന്റെ ആയുസ്സ്. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിനു പിന്നാലെ 2008ൽ നടന്ന തിരഞ്ഞെടുപ്പിൽ പിപിപി കൂടുതൽ വോട്ട് നേടുകയും പിഎംഎൽഎന്നിനൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. ആസിഫ് അലി സർദാരി തന്നെയായിരുന്നു അന്നും പ്രസിഡന്റ്. പിപിപിയുടെ യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയും.  

പർവേസ് മുഷറഫ്. (File Photo: REUTERS/Mohammad Abu Omar)

1999ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച പർവേസ് മുഷറഫ് പുറത്താക്കിയ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ ചൗധരിയെ തിരികെ നിയമിക്കുന്നതിൽ സർദാരി വിമുഖത കാട്ടിയതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പിഎംഎൽഎൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 2020ൽ ആയിരുന്നു രണ്ടാം സഖ്യത്തിന്റെ ജനനം. ഇമ്രാനെ തെറിപ്പിക്കാൻ രണ്ടുപാർട്ടികളും പിഡിഎമ്മിൽ ചേർന്നെങ്കിലും തൊട്ടടുത്ത വർഷം തന്നെ പാർട്ടികൾ തമ്മിലുള്ള 'ദുർബല ബന്ധം' ചൂണ്ടിക്കാട്ടി പിപിപി സഖ്യം വിട്ടു. എന്നാൽ പുറത്തുനിന്നുള്ള പിന്തുണ തുടർന്നു. 2022ൽ പിഡിഎം ഇമ്രാൻ ഖാനെ പുറത്താക്കിയതോടെ വന്ന ഇടക്കാല സർക്കാരിൽ സഖ്യത്തിലെ അംഗമല്ലായിരുന്നിട്ടും ബിലാവൽ ഭൂട്ടോ വിദേശകാര്യമന്ത്രി ആകുകയും ചെയ്തു.

ബിലാവൽ ഭൂട്ടോ സർദാരി (Photo by Asif HASSAN / AFP)

അതേ സഖ്യമാണ് അടുത്ത 5 വർഷം ഭരണത്തിൽ തുടരുകയെന്ന ലക്ഷ്യത്തോടെ അധികാരത്തിലേറുന്നത്. എന്നാൽ ഇത്തവണ പിപിപി ഒരു ഡിമാൻഡ് മുന്നോട്ടു വച്ചിട്ടുണ്ട്. ‘മന്ത്രിസഭയിൽ ചേരാൻ താൽപര്യമില്ലെന്നും സർക്കാരിനുള്ള പിന്തുണ വിഷയാധിഷ്ഠിതമായിരിക്കുമെന്നുമാണ് ആ ഡിമാൻഡ്. ഇതോടെ ഫലത്തിൽ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്നത് ഒരു ന്യൂനപക്ഷ സർക്കാർ മാത്രമായിരിക്കും എന്ന് ഉറപ്പായി. സാമ്പത്തികരംഗം, സൈന്യവുമായുള്ള പ്രശ്നങ്ങൾ, അതിർത്തി സുരക്ഷ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ നിർണായകവും ജനങ്ങൾക്ക് അപ്രിയവുമായ തീരുമാനങ്ങള്‍ സർക്കാരിന് സമീപഭാവിയിൽത്തന്നെ കൈക്കൊള്ളേണ്ടി വരുമെന്നതിനാൽ ഇതിൽനിന്നെല്ലാം ഒഴിഞ്ഞു നിൽക്കാനാണ് പിപിപിയുടെ ശ്രമം. സ്ഥിതി വഷളാകുന്നുവെന്നു കണ്ടാൽ പിപിപി ഉടൻ തടിയൂരുമെന്നും ഉറപ്പാണ്. ഏതുനിമിഷവും പൊട്ടിവീഴാവുന്ന കനംകുറഞ്ഞ നൂലിലാണ് പാക്കിസ്ഥാൻ തങ്ങളുടെ ഭരണഭാരം കെട്ടിയേൽപ്പിക്കാനൊരുങ്ങുന്നതെന്ന് ചുരുക്കം.

∙ കരകയറാനുള്ളത് പടുകുഴിയിൽനിന്ന്, കൈതമുള്ളുപോലെ ഐഎംഎഫ് വായ്പ

ADVERTISEMENT

റോക്കറ്റ് പോലെ കുതിക്കുന്ന പണപ്പെരുപ്പം, രണ്ടുമാസത്തേക്കുപോലും തികച്ചില്ലാത്ത വിദേശനിക്ഷേപം, അനുദിനം താഴേക്കു പോകുന്ന സാമ്പത്തിക വളർച്ച... തകർന്നു തരിപ്പണമായ സമ്പദ് വ്യവസ്ഥയാണ് പുതിയ പാക്കിസ്ഥാൻ സർക്കാരിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഫെബ്രുവരിയിലെ പണപ്പെരുപ്പം 28% ആണ്. 2024ലെ പ്രതീക്ഷിത ആഭ്യന്തര വളർച്ച വെറും 2% മാത്രവും. രണ്ടു കോടിയോളം യുവാക്കൾ തൊഴിൽ രഹിതർ. ഇവയെല്ലാം പരിഹരിക്കേണ്ട ചുമതല സർക്കാരിനുണ്ട്. 2023 ജൂലൈയിൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നൽകിയ 300 കോടി ഡോളറിന്റെ ധനസഹായം പാക്കിസ്ഥാൻ ഇതുവരെ പൂർണമായി കൈപ്പറ്റിയിട്ടില്ല. 

വാഷിങ്ടൻ ഡിസിയിലെ ഐഎംഎഫ് ആസ്ഥാന മന്ദിരം. (Photo by MANDEL NGAN / AFP)

അവസാനഗഡുവായ 120 കോടി ഡോളർ ലഭിക്കാൻ ഐഎംഎഫുമായി ചർച്ച നടത്തുകയെന്നതാണ് പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഐഎംഎഫ് വായ്പ പാക്കേജിന്റെ കാലാവധി മാർച്ചിൽ അവസാനിക്കാനിരിക്കേ അവരുമായി ചർച്ച നടത്തി പുതിയ സഹായ പാക്കേജ് നേടിയെടുക്കുകയെന്നതും പുതിയ സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണ്. രാജ്യത്തിനും ജനങ്ങൾക്കും അധികസാമ്പത്തിക ബാധ്യതയേൽപ്പിക്കാതെ എത്രത്തോളം വേഗത്തിൽ ഐഎംഎഫുമായി കരാറൊപ്പിടാനാകുമെന്നത് സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്.

എന്നാൽ, ഐഎംഎഫ് വായ്പ പാക്കേജ് തുടരുന്നതിനായി ജനപ്രിയമല്ലാത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന വെല്ലുവിളിയും മറുവശത്തുണ്ടാകും. ഉദാഹരണത്തിന് 75 കോടി ഡോളറിന്റെ അധിക നികുതിയേർപ്പെടുത്തുക, പലിശനിരക്ക് 22% ആയി വർധിപ്പിക്കുക തുടങ്ങിയ ഐഎംഎഫിന്റെ നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടാണ് 2023 ജൂലൈയിൽ വായ്പ പാക്കേജിൽ ഒപ്പുവച്ചത്. തുടർന്നുള്ള ഗഡുക്കൾ അനുവദിക്കാനായി വൈദ്യുതി നിരക്ക് കൂട്ടുക, ഇറക്കുമതി നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ നിർദേശങ്ങൾ വച്ചിരുന്നു.  നിലവിൽത്തന്നെ വിലക്കയറ്റവും ക്ഷാമവും കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്കുമേൽ കൂടുതൽ ഭാരമേൽപ്പിക്കുന്നത് സർക്കാരിനെതിരെ ജനരോഷമുയരാൻ സാഹചര്യമൊരുക്കും. അതേസമയം ഐഎംഎഫിന്റെ പിന്തുണയില്ലാതെ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുമാകില്ല.

∙ ഒരു വശത്ത് പിടിഐ, മറുവശത്ത് പട്ടാളം

ഇമ്രാൻ ഖാന്റെ പാർട്ടിക്ക് ജനപിന്തുണ വർധിച്ചുവരുന്നത് പിഡിഎം സർക്കാരിന്റെ തലയ്ക്കുമുകളിലുള്ള വാളായി എപ്പോഴുമുണ്ടാകും. പിടിഐയെ അപ്രസക്തരാക്കാൻ പട്ടാളത്തിന്റെ ആശീർവാദത്തോടെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇമ്രാൻ വലിയ സ്വാധീനം ചെലുത്തുന്നുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ വലിയതോതിൽ തിരിമറി നടന്നിട്ടുണ്ടെന്ന് റാവിൽപിണ്ടിയിലെ തിരഞ്ഞെടുപ്പ് കമ്മിഷണർ ലിയാഖത്ത് അലി ഛത്ത വെളിപ്പെടുത്തുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇക്കാര്യം അന്വേഷിക്കാൻ കാവൽ സർക്കാർ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കാലത്ത് പോളിങ് സ്റ്റേഷനു മുന്നിൽ റോന്ത് ചുറ്റുന്ന പാക്കിസ്ഥാൻ പട്ടാള ഉദ്യോഗസ്ഥർ. (Photo by Aamir QURESHI / AFP)

രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും സുപ്രീം കോടതിയിലെ ഉന്നത ജഡ്ജിക്കുംവരെ തിരിമറിയിൽ പങ്കുണ്ടെന്നും എഴുപതിനായിരം മുതൽ എൺപതിനായിരം വരെ ഭൂരിപക്ഷമുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാർഥികളെ തിരിമറിയിലൂടെ തോൽപ്പിച്ചെന്നും ഛത്ത പറയുന്നു. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ പിടിഐയെ പിന്തുണയ്ക്കുന്ന ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുമെന്നത് ഉറപ്പാണ്. ജനങ്ങൾക്ക് സൈന്യത്തോടുണ്ടായിരുന്ന പേടി മാറിത്തുടങ്ങിയെന്ന് ഇമ്രാന്റെ അറസ്റ്റിനെത്തുടർന്ന് പാക്കിസ്ഥാനിലുണ്ടായ  പ്രക്ഷോഭങ്ങൾ തെളിയിച്ചിരുന്നു. പട്ടാളത്തിന്റെ കോട്ടകളിലേക്കും സർക്കാർ കെട്ടിടങ്ങളിലേക്കും കടന്നുകയറിയ പ്ര‌തിഷേധക്കാർ ലഹോറിലെ പട്ടാള കമാൻഡറുടെ വസതിയിലെ മയിലിനെവരെ പിടിച്ചെടുത്തിരുന്നു. പട്ടാളത്തെയും പിണക്കാനാവില്ല പിഡിഎം സർക്കാരിന്. പിണക്കിയാൽ ഭരണക്കസേരയിൽ നിന്ന് പുറത്തേക്ക് വഴിയൊരുങ്ങുമെന്ന കാരണം കൊണ്ടുതന്നെ.

∙ പുകയുന്ന അതിർത്തികൾ

സാമ്പത്തിക പ്രതിസന്ധിക്കുപുറമേ അശാന്തമായ അതിർത്തികളും ആഭ്യന്തര ഭീകരവാദവും ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും പാക്കിസ്ഥാന് മുന്നിലുണ്ട്. കിഴക്കൻ അതിർത്തിയിൽ ഇന്ത്യയോടും പടിഞ്ഞാറൻ അതിർത്തിയിൽ ഇറാനോടുമുള്ള പ്രശ്നങ്ങൾക്കുപുറമേ വടക്കുകിഴക്ക് അഫ്ഗാനിസ്ഥാനുമായും രൂപപ്പെട്ട ഭിന്നത വലിയ സുരക്ഷാ വെല്ലുവിളിയുയർത്തുന്നുണ്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെയും ഇറാനിലെ സിസ്തർ ബലൂചിസ്ഥാന്റെയും  സ്വാതന്ത്ര്യമാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ‌തീവ്രവാദ സംഘടനകൾ ശക്തമായത് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു സംഘടനയായ ജെയ്ഷ് അൽ ആദിലിനുനേരെ പാക് ബലൂചിസ്ഥാനിലേക്ക് കടന്ന് ഇറാൻ ആക്രമണം നടത്തിയതും അതിന് പാക്കിസ്ഥാൻ തിരിച്ചടിച്ചതും രണ്ടു രാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു. 

ഇറാൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലെത്തിയതടക്കമുള്ള നയതന്ത്ര ഇടപെടലിലൂടെ പ്രശ്നം താൽക്കാലികമായി തണുപ്പിച്ചെങ്കിലും മൂലകാരണമായ ബലൂചിസ്ഥാൻ സ്വാതന്ത്ര്യവും അതാവശ്യപ്പെട്ടുള്ള ഭീകരസംഘടനകളുടെ പ്രവർത്തനവും ഇപ്പോഴും ഭീഷണിയായി തുടരുന്നു.

സമാനസ്ഥിതിയാണ് അഫ്ഗാൻ അതിർത്തിയിലും. 2021ൽ അഫ്ഗാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചശേഷം താലിബാനോട് കൂറുപുലർത്തുന്ന തെഹ്രീകെ താലിബാൻ പാക്കിസ്ഥാനും (ടിടിപി) പാക് മണ്ണിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. താലിബാന് തുല്യമായ കടുത്ത ഇസ്‌ലാമിക ഭരണം പാക്കിസ്ഥാനിലും വേണമെന്നാവശ്യപ്പെടുന്ന ടിടിപി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ കേന്ദ്രീകരിച്ച് നിരന്തരം ആക്രമണങ്ങൾ തുടരുന്നു. അഫ്ഗാനിൽ തടവിലായിരുന്ന ടിടിപി നേതാക്കളെ താലിബാൻ മോചിപ്പിച്ചതും ഇവരുടെ ശക്തി കൂടാൻ കാരണമായി. പാക്കിസ്ഥാനിൽ കഴിഞ്ഞിരുന്ന അഫ്ഗാൻ അഭയാർഥികളെ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതും ഇരുവശത്തുമുള്ള താലിബാനെ ചൊടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പകുതിയും ഡ്യൂറന്റ് രേഖയ്ക്കിപ്പുറം പാക്കിസ്ഥാനിലാണെന്നും ആ പ്രദേശം തിരിച്ചുപിടിച്ച് 1971ന് സമാനമായി പാക്കിസ്ഥാനെ വിഭജിക്കുമെന്നുമാണ് അഫ്ഗാനിലെ താലിബാൻ ഉപ വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റനിക്സായി പ്രഖ്യാപിച്ചത്.

നവാസ് ഷെരീഫും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും. (Photo by: STAN HONDA/ AFP)

∙ പുതിയ പാക്ക് സർക്കാർ ഇന്ത്യയ്ക്കെങ്ങനെ?

ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രിയെങ്കിലും ഭരണം നിയന്ത്രിച്ചുകൊണ്ട് പിന്നിലുണ്ടാകുക നവാസ് ഷെരീഫായിരിക്കും. ഇമ്രാനിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയോട് സൗഹാർദ സമീപനം പുലർത്തിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഭരണത്തിലിരുന്ന കാലയളവിലെല്ലാം അപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി നവാസ് ഷെരീഫ് നല്ല ബന്ധം സൂക്ഷിച്ചിരുന്നു. 1999ൽ ഡൽഹി–ലഹോർ ബസ് സർവീസ് ആരംഭിച്ചതിനു പിന്നിലും നവാസിന്റെ പരിശ്രമങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നല്ല ബന്ധം പുലർത്തുന്ന നവാസ് 2014ൽ ഒന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യയിലെത്തി. രണ്ടുതവണയാണ് നവാസിനെ സൈന്യം അധികാരത്തിൽനിന്ന് താഴെയിറക്കിയത്.  ഇന്ത്യയുമായി തുറന്ന ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നത് അതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.  

അയൽക്കാരുമായി നല്ല ബന്ധം പുലർത്താതെ ഒരു രാജ്യത്തിനും വികസിക്കാനായിട്ടില്ലെന്നാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവാസ് പറഞ്ഞത്. എന്നാൽ ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാതെ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാറ്റം വരുത്തില്ലെന്നാണ് പിഎംഎൽഎന്നിന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. അത്തരമൊരു നീക്കത്തിന് ഇന്ത്യ തയാറാവില്ലെന്നതിനാൽ ഇത്തവണ നവാസിന്റെ വരവിൽ ഇന്ത്യ–പാക് ബന്ധത്തിൽ വൻമാറ്റങ്ങൾ പ്രതീക്ഷിക്കാനാവില്ല. എങ്കിലും കടുത്ത ഇന്ത്യാ വിരോധിയായി മാറിയ ഇമ്രാൻ അധികാരത്തിലുള്ളതിനേക്കാൾ ആശ്വാസമായിരിക്കും ഇന്ത്യയ്ക്ക് നവാസ് നയിക്കുന്ന പിഡിഎം സർക്കാരിന്റെ കാലം.

English Summary:

The Shahbaz Sharif government is ready to come back to power in Pakistan