‘തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലെ യുവാവ്. സർക്കാർ ജോലി’ കാലങ്ങളായി കേരളത്തിൽ വിവാഹ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വാചകമാണിത്. ഇതൊരു വിശ്വാസമാണ്. സർക്കാർ ജോലി എന്ന രണ്ടു വാക്ക്. മക്കൾക്ക് ജീവിത പങ്കാളിയെ തേടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള ഒരാളെ കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇവിടെ സുരക്ഷിതമായ ജോലി എന്നാൽ കൃത്യമായി ജീവിതകാലം മുഴുവൻ ശമ്പളവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എന്നർഥം. എന്നാൽ മാർച്ചിൽ ഈ വിശ്വാസം കേരളത്തിന് നഷ്ടമായി. ..

‘തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലെ യുവാവ്. സർക്കാർ ജോലി’ കാലങ്ങളായി കേരളത്തിൽ വിവാഹ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വാചകമാണിത്. ഇതൊരു വിശ്വാസമാണ്. സർക്കാർ ജോലി എന്ന രണ്ടു വാക്ക്. മക്കൾക്ക് ജീവിത പങ്കാളിയെ തേടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള ഒരാളെ കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇവിടെ സുരക്ഷിതമായ ജോലി എന്നാൽ കൃത്യമായി ജീവിതകാലം മുഴുവൻ ശമ്പളവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എന്നർഥം. എന്നാൽ മാർച്ചിൽ ഈ വിശ്വാസം കേരളത്തിന് നഷ്ടമായി. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലെ യുവാവ്. സർക്കാർ ജോലി’ കാലങ്ങളായി കേരളത്തിൽ വിവാഹ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വാചകമാണിത്. ഇതൊരു വിശ്വാസമാണ്. സർക്കാർ ജോലി എന്ന രണ്ടു വാക്ക്. മക്കൾക്ക് ജീവിത പങ്കാളിയെ തേടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള ഒരാളെ കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇവിടെ സുരക്ഷിതമായ ജോലി എന്നാൽ കൃത്യമായി ജീവിതകാലം മുഴുവൻ ശമ്പളവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എന്നർഥം. എന്നാൽ മാർച്ചിൽ ഈ വിശ്വാസം കേരളത്തിന് നഷ്ടമായി. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘തിരുവിതാംകൂറിലെ ഇടത്തരം കുടുംബത്തിലെ യുവാവ്. സർക്കാർ ജോലി’
കാലങ്ങളായി കേരളത്തിൽ വിവാഹ പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വാചകമാണിത്. ഇതൊരു വിശ്വാസമാണ്. സർക്കാർ ജോലി എന്ന രണ്ടു വാക്ക്.  മക്കൾക്ക് ജീവിത പങ്കാളിയെ തേടുമ്പോൾ സുരക്ഷിതമായ ജോലിയുള്ള ഒരാളെ കണ്ടെത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇവിടെ സുരക്ഷിതമായ ജോലി എന്നാൽ കൃത്യമായി ജീവിതകാലം മുഴുവൻ ശമ്പളവും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളും എന്നർഥം. എന്നാൽ മാർച്ചിൽ ഈ വിശ്വാസം കേരളത്തിന് നഷ്ടമായി. 

 ഒന്നാം തീയതി സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കേണ്ട ശമ്പളം  ആദ്യമായി മുന്നറിയിപ്പില്ലാതെ മുടങ്ങി. ഈ വിഷയത്തിൽ ചർച്ചകളും വാദങ്ങളും ഇപ്പോഴും തുടരുകയാണ്. അതേസമയം  എല്ലാ മാസവും കൃത്യമായി ലഭിക്കുന്ന ശമ്പളം ആദ്യമായി മുടങ്ങുമ്പോൾ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മനസ്സിലുണ്ടാവുന്ന ആശങ്കകൾ എന്തൊക്കെയായിരിക്കും. രഞ്ചു കെ. മാത്യു തുറന്നു പറയുന്നു. ഇത് ര‍ഞ്ചുവിന്റെ മാത്രം കാര്യമാണെന്നു കരുതേണ്ട. കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാരുടെയും അവസ്ഥ ഇതാണ്. ഇതോടൊപ്പം ഏതാനും ചോദ്യങ്ങളും ഈ സർക്കാർ ജീവനക്കാരൻ ചോദിക്കുന്നു. 

ADVERTISEMENT

സർക്കാർ ജോലി എന്ന സ്വപ്നം സ്വന്തമാക്കാൻ വർഷങ്ങൾ നീണ്ട കഠിന പരിശ്രമം ആവശ്യമാണ്. 2001ലാണ് ഞാൻ സർക്കാർ സര്‍വീസിലെത്തിയത്. സർക്കാർ ജോലിയുടെ പ്രധാന സവിശേഷത എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കിട്ടും എന്നതാണ്. എന്നാൽ ആ വിശ്വാസം ഈ മാസം എനിക്ക് ആദ്യമായി നഷ്ടമായി. 30 ദിവസം പണിയെടുത്താൽ ശമ്പളം കിട്ടില്ലെന്ന അവസ്ഥയിലൂടെ ആദ്യമായി കടന്നു പോയപ്പോൾ എനിക്കുമാത്രമല്ല കൂടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളിലാണ് സർക്കാർ ജോലി നല്‍കുന്ന സുരക്ഷിതത്വം ഒരു ചോദ്യചിഹ്നമായി മാറിയത്. ഒന്നാം തീയതി ശമ്പളം മുടങ്ങിയത് മാത്രമല്ല ഈ ആശങ്കയ്ക്ക് കാരണം, മുടങ്ങിയ ശമ്പളം എന്ന് കിട്ടും എന്ന് കൃത്യമായ ഒരു ഉത്തരം നൽകാൻ തൊഴിൽ ദാതാവായ സർക്കാരിന് കഴിഞ്ഞില്ല എന്നതും ഞങ്ങളുടെ ആശങ്ക വർധിപ്പിച്ചു. ഇതിനെക്കാളെല്ലാം വലിയ വിഷമം സാങ്കേതിക തകരാറ് മൂലമാണ് ശമ്പളം മുടങ്ങിയതെന്ന കള്ളമായിരുന്നു! വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് സംസ്ഥാനത്തിന്റെ പോക്കെന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നതെന്തിന്? 

ഞങ്ങളുടെ വിഷമം ഇതാണ്. ശമ്പളം എന്നു കിട്ടുമെന്ന്അറിയില്ല ! മന്ത്രിമാർക്കും ഐഎഎസുകാർക്കും ശമ്പളം നൽകാൻ പണമുണ്ടല്ലോ 

ശമ്പളം മുടങ്ങിയ അവസ്ഥ ആദ്യമായി ഉണ്ടായപ്പോൾ ഞാന്‍ എന്റെയും സഹപ്രവർത്തകരുടെയും കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചാണ്  ആലോചിച്ചത്. എന്റെ ഭാര്യ സ്കൂൾ അധ്യാപികയാണ്. മിക്ക സർക്കാർ ഉദ്യോഗസ്ഥരുടേയും ജീവിത പങ്കാളിയും സർക്കാർ മേഖലയിലാവും ജോലി ചെയ്യുന്നത്. കാരണം സർക്കാർ ജോലി ലഭിച്ചതിന് ശേഷം വിവാഹം കഴിക്കുന്ന മിക്കവരും അതേ മേഖലയിൽ ജോലി ചെയ്യുന്നവരെയാവും ജീവതപങ്കാളിയാക്കുക. ശമ്പളം മുടങ്ങിയപ്പോൾ ഏറ്റവും ബുദ്ധിമുട്ടുന്നവരും ഇവരാണ്. രണ്ടു പേരുടേയും വരുമാനം മുടങ്ങിയാൽ എങ്ങനെ വീട്ടുകാര്യങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസം ഇതെല്ലാം നോക്കും. ഇതിലും കഷ്ടമായിരിക്കും ഒരാൾ മാത്രം ജോലി നോക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബത്തിലെ അവസ്ഥ. ഞാന്‍ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയപ്പോഴും മുഖ്യമന്ത്രി, മന്ത്രിമാർ, ഐഎഎസ് ഉദ്യോഗസ്ഥർ ഇവർക്കെല്ലാം കൃത്യമായി ശമ്പളം നൽകി എന്ന വാർ‍ത്തകളും ശ്രദ്ധിച്ചിരുന്നു. 

ADVERTISEMENT

ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ ആദ്യമായി ശമ്പളം മുടങ്ങിയപ്പോൾ ഞാനുൾപ്പടെ അംഗമായിട്ടുള്ള വിവിധ സർവീസ് സംഘടനകളും യൂണിയനുകളും പ്രതിഷേധിച്ചിരുന്നു. ഇതിൽ വലതു സംഘടനകൾ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ സംഗമങ്ങൾ നടത്തിയപ്പോള്‍ ഇടതു യൂണിയനുകളിലുള്ള  ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെതിരെയാണ് പ്രതിഷേധിച്ചത്. കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് സമയത്ത് നൽകാത്തതാണ് ശമ്പളം മുടങ്ങുന്നതിലേക്ക് എത്തിയതെന്നായിരുന്നു അവരുടെ പ്രതികരണം. ശമ്പളം ലഭിക്കാത്തത് ജീവനക്കാരിൽ അമർഷവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ടെന്നത് തീർച്ചയാണ്. 30 ദിവസം കഴിഞ്ഞാൽ അടുത്ത ദിവസം ശമ്പളം ലഭിക്കും എന്ന ഉറപ്പിൽ ബാങ്കിൽ നിന്നും വായ്പ എടുത്തും കടം വാങ്ങിയുമെല്ലാമാണ് സർക്കാർ ജീവനക്കാർ കഴിയുന്നത്. ശമ്പളം മുടങ്ങുമെന്ന് മുൻകൂട്ടി അറിയിപ്പെങ്കിലും നൽകാമായിരുന്നു. സ്വന്തം അക്കൗണ്ടിൽ എത്തിയ ശമ്പളം പിൻവലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അക്കൗണ്ട് മരവിപ്പിച്ച അവസ്ഥ എന്ത് കഷ്ടമാണ്. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സർക്കാർ ജീവനക്കാർക്ക് എല്ലാമാസവും അവർക്ക് അർഹമായ ശമ്പളത്തിന്റെ അഞ്ചിലൊന്ന് ലഭിക്കുന്നില്ല എന്ന കാര്യം കൂടി ഇവിടെ ഓർമിപ്പിക്കട്ടേ. ക്ഷാമബത്ത കുടിശിക നൽകാത്തതാണ് കാരണം. 

ADVERTISEMENT

നിലവിൽ 21 ശതമാനമാണ് കുടിശിക. ഇതോടൊപ്പം കഴിഞ്ഞ  ശമ്പള പരിഷ്കരണത്തിന്റെ കുടിശിക സർക്കാർ ജീവനക്കാർക്ക് നൽകാതെ മാറ്റി വച്ചു. മാസം പകുതി കഴിയുമ്പോൾ തന്നെ ലഭിക്കുന്ന ശമ്പളം തീരുന്ന അവസ്ഥയിലാണ്  മിക്ക സർക്കാർ ജീവനക്കാരും. അവർ പിന്നീട് അടുത്തുള്ള സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും മറ്റുമാണ് മാസം മുഴുവനുമുള്ള ചെലവ് നികത്തുന്നത്. ഗൃഹോപകരണങ്ങളടക്കം തവണവ്യവസ്ഥയിൽ വാങ്ങിയവരെയും ശമ്പളം വൈകുന്നത് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ബാങ്കിൽ നിന്നും വായ്പയെടുത്ത് വീടു നിർമിച്ചവരും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വലിയ തുക വേണ്ടവരും വർധിച്ചുവരുന്ന വീട്ടുചെലവ് നികത്താൻ ബുദ്ധിമുട്ടുന്നവരും വലിയ ആശങ്കയോടെയാണ് ഇപ്പോഴത്തെ അവസ്ഥയെ നേരിടുന്നത്. ബാങ്കുമുഖേന പെൻഷൻ വാങ്ങുന്നവരെയും ഇപ്പോഴത്തെ അവസ്ഥ കഷ്ടത്തിലാക്കിയിട്ടുണ്ട്. ഈ മാസം ശമ്പളം മുടങ്ങി വായ്പ അടവ് തെറ്റിയതോടെ മിക്കവർക്കും ബാങ്കുകളിൽ നിന്നും പണം പിടിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഫോണിലെത്തി.

 ശമ്പളം മുടങ്ങുമെന്ന് ഒരു മുന്നറിയിപ്പെങ്കിലും തരാമായിരുന്നു. ഈ ബാങ്ക് വായ്പകൾ എങ്ങനെ അടയ്ക്കും 

സമൂഹത്തിൽ ഒരു വിഭാഗം ഞങ്ങളെ സർക്കാരിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവർ എന്നാണ് വിശേഷിപ്പിക്കുന്നത്. സർക്കാർ ‍ജീവനക്കാർക്ക് ശമ്പളം നൽകിയാണ് സർക്കാർ കടക്കെണിയിലായത് എന്ന പ്രചാരണം കുറച്ചു നാളായി ശക്തമാണ്. ഇത് സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണയുണ്ടാക്കുന്നു. സർക്കാർ ശമ്പളം കൈപ്പറ്റുന്നവരിൽ വലിയൊരു വിഭാഗം അധ്യാപകരാണ്. അവർ സമൂഹത്തിന് നല്‍കുന്ന വലിയ സേവനം മറന്നുകൊണ്ടാണ് ഇത്തരം പ്രചാരണം നടക്കുന്നത്.  ആരോഗ്യപ്രവർത്തകർ, പൊലീസ്, താഴേത്തട്ടിൽ സേവനം എത്തിക്കുന്ന ആശാവർക്കർമാർ തുടങ്ങി സർക്കാരിൽ നിന്നും വേതനം കൈപ്പറ്റുന്ന ഓരോരുത്തരും കൃത്യമായി ജോലി ചെയ്യുന്നതുകൊണ്ടാണ് സർക്കാർ സേവനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നത്. ഇത് പൊതുജനം മനസ്സിലാക്കണം. അതല്ലാതെ സർക്കാർ ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന പണം ജീവനക്കാർ കൊള്ളയടിച്ചുകൊണ്ടുപോകുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. 

ഞങ്ങളല്ല സർക്കാരിന്റെ സമ്പത്ത് കൊള്ളയടിക്കുന്നത്. കാരണം ധൂർത്തും കെടുകാര്യസ്ഥതയും

സർക്കാരിന് ഇപ്പോഴുണ്ടായ ബുദ്ധിമുട്ടുകൾ സാമ്പത്തിക മാനേജ്മെന്റ് കൃത്യമായി കൊണ്ടുപോകാൻ കഴിയാത്തതിനാലാണ്. ഇത് വലിയൊരു പരാജയമാണ്. ധൂർത്തും കെടുകാര്യസ്ഥതയും ഒപ്പം ഖജനാവിലെ വരുമാനചോർച്ചയും അവർ മനസ്സിലാക്കുന്നില്ല. നികുതി പിരിവ് കാര്യക്ഷമമാക്കണം. സ്വന്തം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാനാവാത്ത സർക്കാരിന് നാളെ സ്വകാര്യ മേഖലയിലെ ഒരു തൊഴിലുടമയോട് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുള്ള നിര്‍ദേശം എങ്ങനെ നൽകാന്‍ കഴിയും. അതിനാൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഉത്തരവാദിത്തം കാണിക്കണം. ഇപ്പോഴത്തെ ശമ്പളം മുടങ്ങിയ അവസ്ഥ ഇനിയുണ്ടാകരുതെന്ന ആഗ്രഹമാണ് ജീവനക്കാർ പങ്കുവയ്ക്കുന്നത്. ഇപ്പോൾ തന്നെ സർക്കാർ ജോലിയുടെ ആകർഷണീയതയ്ക്ക് മങ്ങലേറ്റു തുടങ്ങി. സ്വകാര്യ മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിനെക്കാളും മികച്ച പാക്കേജ് ലഭിക്കുന്നു. പിഎസ്‌സി പരീക്ഷകളിൽ അപേക്ഷിക്കാൻ ഉദ്യോഗാർഥികൾ മടികാണിക്കുന്ന കാലം കൂടിയാണ് ഇപ്പോള്‍. പല പരീക്ഷകളിലും അപേക്ഷകരുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞു വരികയാണ്. ശമ്പളം മുടങ്ങുന്ന സാഹചര്യത്തിൽ ഈ പ്രവണത വർധിക്കാൻ ഇടവരും. സർക്കാർ ജോലിയുടെ സുരക്ഷിതത്വം കുറയുന്നതാണ് കാരണം.

(കേരള എൻജിഒ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയാണ്  രെഞ്ചു കെ.മാത്യു)

( തയാറാക്കിയത് ബാലു സുധാകരൻ ) 

English Summary:

Financial Fears Unfold as Kerala Government Employees Face Delayed Salaries