വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെകൂടി പ്രാണൻ പൊലിഞ്ഞതോടെ തങ്ങൾ പഠിപ്പിച്ചതൊന്നും കുഞ്ഞനുജന്മാർ പാഴാക്കിയില്ല എന്നുറപ്പാക്കി സിപിഎമ്മിലെ ഏട്ടന്മാർക്കു കൂടുതൽ തലയുയർത്തി നടക്കാം. ഉറ്റ കൂട്ടുകാരനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ തല ‘നടുറോഡിൽ പൂക്കുലപോലെ ചിതറു’മെന്നു പറഞ്ഞത് അക്ഷരംപ്രതി നടപ്പാക്കിയവരാണവർ. കൂട്ടുകാരനായ സിദ്ധാർഥനെ ഇഞ്ച ചതയ്ക്കുംപോലെ തല്ലി ഇളംമുറക്കാർ. വിവരം പുറത്തുപറഞ്ഞാൽ ‘കഴുത്തിൽ തല കാണില്ല’ എന്നു കൂടെയുള്ളവരെ വിരട്ടി. ‘തല ചിതറിക്കും’ എന്നു പറയുന്ന രാജാവിന്റെ മന്ത്രി ‘തല വെട്ടും’ എന്നേ പറയാവൂ. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കുമ്പോൾ ‘ജീവൻ രക്ഷാപ്രവർത്തനം’ എന്നു കയ്യടിച്ച പിണറായി വിജയനുണ്ടോ ചാരിതാർഥ്യത്തിനു വല്ല കുറവും. ‘ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ’ എന്ന് കണ്ണുംപൂട്ടി വിളിച്ചു പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐക്കാരായ പ്രതികൾ നാലുപേരേയുള്ളൂ എന്നാണ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആദ്യം പറഞ്ഞത്. ന്യായീകരണമാണോ നിരാശയാണോ കൂടുതലെന്നു സംശയിച്ചവരുണ്ട്. സർവകലാശാലാ യൂണിയനുകൾപോലും പൂർണമായി പിടിച്ചടക്കുന്ന സംഘടനയ്ക്ക് ഒരു നിസ്സാര പ്രതിപ്പട്ടികയിൽ പുറത്തുള്ളവർക്കുകൂടി പ്രാതിനിധ്യം കൊടുക്കേണ്ടി വന്നതു ക്ഷീണമായി. വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ‘ജനാധിപത്യവിരുദ്ധം’ എന്ന് എം.വി.ഗോവിന്ദനും പറഞ്ഞു. ഹോസ്റ്റലിൽ ഉറങ്ങിക്കിടന്നവരെപ്പോലും വിളിച്ചുകൊണ്ടുവന്ന് സിദ്ധാർഥനെ തല്ലിച്ചാണ് ‘ജനാധിപത്യ’പരമായി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കിയതെന്നോർക്കണം. വോട്ടറെ വണ്ടിയിൽ കയറ്റി ബൂത്തിൽ എത്തിക്കുന്ന അതേ ശുഷ്കാന്തി തന്നെ.

ജെ.എസ് സിദ്ധാർഥൻ ( ചിത്രം: മനോരമ)
ADVERTISEMENT

സർവകലാശാലാ ഡീൻ നല്ല മനുഷ്യനാണെന്നു രണ്ടു ദിവസം മുൻപു സർട്ടിഫിക്കറ്റ് നൽകിയ പ്രോ ചാൻസലർ കൂടിയായ മന്ത്രി ചിഞ്ചുറാണി, ഗവർണർ വാളെടുത്തതോടെ പേടിച്ചു കക്ഷിയെ തള്ളിപ്പറഞ്ഞതു പക്ഷേ, മര്യാദകേടായി. സെനറ്റ് യോഗത്തിൽ വൈസ് ചാൻസലറുടെ കസേര പിടിച്ചെടുത്താണ് കേരള സർവകലാശാലയിൽ പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഗവർണറോടു യുദ്ധം ചെയ്തത്. വെറ്ററിനറി വൈസ് ചാൻസലറുടെ സസ്പെൻഷൻ സാങ്കേതികമായെങ്കിലും സ്വയം ഏറ്റെടുക്കാൻ ചിഞ്ചുറാണി ധൈര്യം കാട്ടേണ്ടതായിരുന്നു. സിപിഎമ്മിന്റെ വീറും വാശിയും സിപിഐക്ക് ഇല്ലെന്നു പറയുന്നതു ചുമ്മാതല്ല.

വിദേശ സർവകലാശാലകളെ സർക്കാർ സർവാത്മനാ ക്ഷണിക്കുന്ന കാലത്ത് സമാധാനപൂർണമായ വിദ്യാഭ്യാസത്തിന് ഇതുപോലൊരു ഗ്ലോബൽ പരസ്യം ഭരണകക്ഷിയുടെ വിദ്യാർഥി സംഘടന വേറെ നൽകാനില്ല. റാഗ് ചെയ്യാനും തല്ലിച്ചതയ്ക്കാനും കൊന്നു കെട്ടിത്തൂക്കാനും പ്രത്യേകം ഹോസ്റ്റൽ ധാരണാപത്രത്തിൽ ഉറപ്പുനൽകാത്ത ഒരു മുതലാളിയെയും സർവകലാശാല തുടങ്ങാൻ പാർട്ടി അനുവദിക്കേണ്ടതില്ല. കുട്ടികളെ നാട്ടിൽതന്നെ പിടിച്ചുനിർത്താനാണ് സ്വകാര്യ സർവകലാശാലയെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതു വെറുതേയല്ല. തല്ലാനും കൊല്ലാനും കൈത്തരിപ്പു തീർക്കാനും ആവശ്യത്തിനു കുഞ്ഞുങ്ങൾ നാട്ടിലില്ലാതായാലെന്തു ചെയ്യും.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല (Photo Credit: Kerala Veterinary and Animal Sciences University)

സിദ്ധാർഥനെ എസ്എഫ്ഐക്കാരനാക്കി തിരുവനന്തപുരത്തു നെടുമങ്ങാട്ടെ വീടിനു മുൻപിൽ ബോർഡു വയ്ക്കാൻ പ്രസ്ഥാനം കാട്ടിയ സ്നേഹത്തിനു മുന്നിൽ കേരളം കൈ കൂപ്പേണ്ടതാണ്. അതു തിരിച്ചറിയാതെയാണ് ‘ചെന്നായക്കൂട്ടങ്ങൾ’ എന്ന് അക്കൂട്ടരെ സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞത്. കൊന്നാൽ പാപം തിന്നാൽ തീരുമെന്നു കരുതിയാവണം ശവം കൂടി ഭക്ഷിക്കുന്നതെന്നു കരുതിയാൽ തെറ്റില്ല. സ്വന്തം വംശത്തിലുള്ളവരെ കൊന്നു തിന്നുന്നവരെ ഇംഗ്ലിഷിൽ ‘കാനിബാൾസ്’ എന്നാണ് വിളിക്കുക. ‘ബ്ലഡി ക്രിമിനൽസ്’ എന്ന പഴയ ബഹുമതി മുൻകാല പ്രാബല്യത്തോടെ ‘ബ്ലഡി കാനിബാൾസ്’ എന്നു തിരുത്താൻ    ഗവർണർക്ക് എസ്എഫ് ഐ ഒരപേക്ഷ കൊടുക്കണം. തരംതാഴ്ത്തിയാൽ ചരിത്രംപോലും ക്ഷമിക്കില്ല.

∙ മരപ്പട്ടിയെന്ന നികൃഷ്ടജീവി

ADVERTISEMENT

ക്ലിഫ് ഹൗസിലെ മരപ്പട്ടി കാരണം ജീവിതം ദുസ്സഹമായ പിണറായി വിജയന്റെ കദനകഥ കേട്ട സങ്കടത്തിലാണ് മലയാളി. വെള്ളം വച്ച ഗ്ലാസിലും ഇസ്തിരിയിട്ട വേഷത്തിലും വരെ മൂത്രമൊഴിക്കുന്നു. ‘മനുഷ്യനായിരുന്നെങ്കിൽ കാണിച്ചു കൊടുക്കാമായിരുന്നു’ എന്നു  വിജയൻ ചിന്തിച്ചുപോയാൽ തെറ്റില്ല. മാധ്യമക്കാരാണെങ്കിൽ കടക്കു പുറത്ത് എന്നു പറപ്പിക്കാം. എതിരാളിയാണെങ്കിൽ പരനാറി എന്നു വിരട്ടാം. ‘നികൃഷ്ടജീവി’ എന്നതായിരുന്നു ഏറ്റവും പറ്റിയപേര്. കലി മൂത്തപ്പോൾ ഒരു ബിഷപ്പിനെ പണ്ടേ വിളിച്ചു പോയതു പോയി. മനുഷ്യനെപ്പോലയല്ല മരപ്പട്ടി; സംരക്ഷിതവിഭാഗമാണ്. ചോദിക്കാനാളുണ്ട്. തലയ്ക്കടിച്ചാലും തല്ലിക്കൊന്നാലും ഡിവൈഎഫ്ഐക്കാരും ഗൺമാനും അടക്കം അകത്തുപോകും. മരപ്പട്ടിക്കു മൂത്രമൊഴിക്കാൻ വീടിനു വിശാലമായ മച്ചുണ്ട് എന്നതാണ് മുഖ്യമന്ത്രിയുടെ ഗതികേട്. മുഖ്യമന്ത്രി ലൈഫ് മിഷനിൽനിന്നു പണം വാങ്ങിത്തന്നിട്ടു വീടു കെട്ടാമെന്നു കരുതി ഉള്ള കൂര പൊളിച്ചിട്ട അത്താഴപ്പട്ടിണിക്കാർക്ക് ഈ ബുദ്ധിമുട്ടില്ല. അവർക്കു മരപ്പട്ടിയെ പേടിക്കാതെ വഴിയരികിൽ നീണ്ടുനിവർന്നു സുഖമായുറങ്ങാം.

ചിത്രീകരണം ∙മനോരമ

മറ്റു മന്ത്രിമന്ദിരങ്ങളിലും പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടികളുണ്ടെങ്കിലും ക്ലിഫ് ഹൗസിലേതുപോലെ പൊളിറ്റ്ബ്യൂറോ പദവി സ്വന്തം കൂട്ടത്തിൽ അവർക്കില്ലത്രേ. സർക്കാർ നൽകിയ താമ്രപത്രംകൊണ്ട് വൈക്കം മുഹമ്മദ് ബഷീർ പറമ്പിലെ കുറുക്കനെ എറി‍ഞ്ഞതായും ‘താനാണ് താമ്രപത്രംകൊണ്ട് ഏറു കിട്ടിയ ലോകത്തിലെ ആദ്യത്തെ കുറുക്കൻ’ എന്നു പിന്നീടു കക്ഷി വീമ്പിളക്കി നടന്നതായും കേട്ടിട്ടുണ്ട്. ‘താനാണ് മുഖ്യമന്ത്രിയുടെ പാത്രത്തിൽ മൂത്രമൊഴിച്ച മരപ്പട്ടി’ എന്ന ഗമയിലാണത്രേ തലസ്ഥാനത്തു ചില ജഗജില്ലികളുടെ നടപ്പ്. ഭരണം മാറിവന്നിരുന്ന കാലത്ത് കന്റോൺമെന്റ് ഹൗസിലെ മരപ്പട്ടികൾക്കും തത്തുല്യപദവിയായിരുന്നു. സാമാന്യത്തിലും ഉയരമുള്ള മച്ചാണ് ക്ലിഫ് ഹൗസിന്റേത്. മുഖ്യമന്ത്രിയുടെ ഗ്ലാസിൽ കൃത്യമായി മൂത്രമൊഴിക്കുന്നവന് അസാമാന്യ ഉന്നം ആയിരിക്കണം. നവകേരളത്തിനു വന്ന കൂറ്റൻ ‍ബസിനു മുന്നിലെത്തിയിട്ടും ഷൂ എറിഞ്ഞുകൊള്ളിക്കാൻ കഴിയാത്ത യൂത്ത് കോൺഗ്രസുകാർ കണ്ടുപഠിക്കട്ടെ.

∙ വാക്കു പാലിക്കാൻ വേണ്ടി 

‘ ഡിഎ മാത്രമല്ല ശമ്പളവും കിട്ടില്ല’ എന്നു രണ്ടാഴ്ച മുൻപേ തലസ്ഥാനത്ത് എം.വി.ഗോവിന്ദൻ പുസ്തകപ്രകാശനച്ചടങ്ങിൽ പറഞ്ഞതാണ്. ശമ്പളം മുടങ്ങും എന്നു മാസങ്ങൾക്കു മുൻപുതന്നെ മന്ത്രി സജി ചെറിയാനും പറഞ്ഞു. ‘കൂറ്റനാടുനിന്ന് അപ്പം വന്ദേഭാരതിൽ കൊണ്ടുപോകുന്ന’ പോലുള്ള ഒരു ഗോവിന്ദൻ തമാശയെന്നു കരുതി സർക്കാർ ജീവനക്കാരാരും ഗൗരവത്തിലെടുത്തില്ല. ‘കുന്തവും കൊടച്ചക്രവും’ പോലെ മറ്റൊരു വിവരക്കേട് എന്നേ മന്ത്രി പറഞ്ഞതും കരുതിയുള്ളൂ.

നവ കേരള സദസ്സിന്റെ വേദിയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ (Photo Credit: KNBalagopalCPIM/Facebook/)
ADVERTISEMENT

പക്ഷേ, സ്വന്തം നേതാക്കൾ പറഞ്ഞതു വെറും വാക്കാകുന്നതു ധനമന്ത്രി കെ.എൻ.ബാലഗോപാലിനു സഹിക്കാൻ പറ്റുന്ന കാര്യമല്ല. ചരിത്രത്തിലാദ്യമായി ശമ്പളം മുടക്കിക്കാണിച്ചു. ട്രഷറിയിൽ കാശില്ലാഞ്ഞൊന്നുമല്ല. ‘സൂര്യോദയ ബജറ്റ്’ ആണെന്നതിനാൽ പണത്തിനു കുറവൊന്നുമില്ല. ശമ്പളം മുടങ്ങിയാൽ ആകാശമിടിഞ്ഞു വീഴുമെന്നു കരുതിയിട്ടെന്തായി? വീരശൂര പരാക്രമികളായ ഇടതു സർവീസ് സംഘടനാ നേതാക്കൾ വാലും ചുരുട്ടി മാളത്തിലൊളിച്ചു. ഇനി ശമ്പളം കിട്ടിയെന്നുറപ്പു വരുത്തിയിട്ടേ വിഹിതം തെണ്ടിയുള്ള പിരിവിനു പുറത്തിറങ്ങൂ. 

സ്റ്റോപ് പ്രസ്

ചരിത്രമറിയാത്തവർ എസ്എഫ്ഐയിൽഉണ്ടെന്നു മന്ത്രി ശിവൻകുട്ടി.
അതുകൊണ്ടാണ് ചരിത്രം മാപ്പുനൽകില്ല എന്നു പറയുന്നത്. 

English Summary:

Siddharthan's Death: Campus Violence and Politics Take a Young Life in Kerala