രാജ്യത്തെ ബാങ്കുകളിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകളിലെ കാസാ നിക്ഷേപം (CASA) ഗണ്യമായി കുറയുന്നു. ബാങ്കിങ് മേഖലയ്ക്ക് ഏറ്റവും ചെലവു കുറഞ്ഞ ഫണ്ട് ഉറപ്പാക്കുന്ന കാസയിലെ ഈ ഇടിവ് വായ്പ പലിശ കൂടുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടും. പലിശ കൂടിയതോടെ നിക്ഷേപകർ സ്ഥിരനിക്ഷേപത്തിലേയ്ക്ക് ചുവടു മാറിയതു കൊണ്ടാണ് കാസ കുറയുന്നതെന്നാണ് വിശദീകരണമെങ്കിലും ബാങ്ക് സേവിങ്സ് അക്കൗണ്ടിലെ പണം മ്യൂച്വൽ ഫണ്ടിലേയ്ക്ക് ഒഴുക്കുന്നത് സമീപ ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ബാങ്കിങ് രംഗം.

രാജ്യത്തെ ബാങ്കുകളിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകളിലെ കാസാ നിക്ഷേപം (CASA) ഗണ്യമായി കുറയുന്നു. ബാങ്കിങ് മേഖലയ്ക്ക് ഏറ്റവും ചെലവു കുറഞ്ഞ ഫണ്ട് ഉറപ്പാക്കുന്ന കാസയിലെ ഈ ഇടിവ് വായ്പ പലിശ കൂടുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടും. പലിശ കൂടിയതോടെ നിക്ഷേപകർ സ്ഥിരനിക്ഷേപത്തിലേയ്ക്ക് ചുവടു മാറിയതു കൊണ്ടാണ് കാസ കുറയുന്നതെന്നാണ് വിശദീകരണമെങ്കിലും ബാങ്ക് സേവിങ്സ് അക്കൗണ്ടിലെ പണം മ്യൂച്വൽ ഫണ്ടിലേയ്ക്ക് ഒഴുക്കുന്നത് സമീപ ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ബാങ്കിങ് രംഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ബാങ്കുകളിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകളിലെ കാസാ നിക്ഷേപം (CASA) ഗണ്യമായി കുറയുന്നു. ബാങ്കിങ് മേഖലയ്ക്ക് ഏറ്റവും ചെലവു കുറഞ്ഞ ഫണ്ട് ഉറപ്പാക്കുന്ന കാസയിലെ ഈ ഇടിവ് വായ്പ പലിശ കൂടുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടും. പലിശ കൂടിയതോടെ നിക്ഷേപകർ സ്ഥിരനിക്ഷേപത്തിലേയ്ക്ക് ചുവടു മാറിയതു കൊണ്ടാണ് കാസ കുറയുന്നതെന്നാണ് വിശദീകരണമെങ്കിലും ബാങ്ക് സേവിങ്സ് അക്കൗണ്ടിലെ പണം മ്യൂച്വൽ ഫണ്ടിലേയ്ക്ക് ഒഴുക്കുന്നത് സമീപ ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ബാങ്കിങ് രംഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ബാങ്കുകളിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകളിലെ കാസാ നിക്ഷേപം (CASA) ഗണ്യമായി കുറയുന്നു. ബാങ്കിങ് മേഖലയ്ക്ക് ഏറ്റവും ചെലവു കുറഞ്ഞ ഫണ്ട് ഉറപ്പാക്കുന്ന കാസായിലെ ഈ ഇടിവ് വായ്പ പലിശ കൂടുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടും. പലിശ കൂടിയതോടെ നിക്ഷേപകർ സ്ഥിരനിക്ഷേപത്തിലേയ്ക്ക് ചുവടു മാറിയതു കൊണ്ടാണ് കാസാ കുറയുന്നതെന്നാണ് വിശദീകരണമെങ്കിലും ബാങ്ക് സേവിങ്സ് അക്കൗണ്ടിലെ പണം മ്യൂച്വൽ ഫണ്ടിലേയ്ക്ക് ഒഴുക്കുന്നത് സമീപ ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ബാങ്കിങ് രംഗം.  

∙ കാസാ കുറയുന്നു, ഗണ്യമായി 

ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023 ലെ കണക്കു പ്രകാരം ബാങ്കിങ് മേഖലയിൽ കാസാ നിക്ഷേപത്തിന്റെ വിഹിതത്തിൽ 2.7 ശതമാനം ഇടിവാണ് മുൻ വർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. മൊത്തം ബാങ്കിങ് രംഗത്ത് കാസാ നിക്ഷേപത്തിന്റെ വിഹിതം 2022 ൽ 42.8 ശതമാനമായിരുന്നത് 2023 ഡിസംബറിൽ 40.1 ശതമാനം ആയി കുറഞ്ഞു.  

Representative image. (Photo: Kanchan Narang/Shutterstock)

∙ സ്വകാര്യ ബാങ്കിൽ 40 % ത്തിലും താഴെ 

അതേസമയം, സ്വകാര്യ ബാങ്കുകളിൽ കാസായുടെ ഈ ഇടിവ് കൂടുതൽ ‍ശക്തമാണ്. പൊതുമേഖലാ ബാങ്കുകളിൽ കാസാ വിഹിതം 1.5 ശതമാനം ഇടിഞ്ഞപ്പോൾ (42ൽ നിന്ന് 40.5 % ആയി) സ്വകാര്യ ബാങ്കുകളിൽ ഇടിവ് 4.6 ശതമാനമാണ്. 2022 ഡിസംബറിലെ 44.5 % ത്തിൽ നിന്ന് 2023 ഡിസംബറിൽ 39.9 % ശതമാനം ആയി കുറഞ്ഞു.

∙ നിക്ഷേപത്തിൽ റെക്കോർഡ് വളർച്ച, പക്ഷേ  

ADVERTISEMENT

ബാങ്ക് നിക്ഷേപത്തിൽ ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയപ്പോഴാണ് കാസാ വിഹിതത്തിൽ ഇത്ര ഇടിവുണ്ടായത് എന്നതാണ് എടുത്തു പറയേണ്ട വസ്തുത. 2022–23 ആദ്യ പാദം മുതൽ തന്നെ കാസാ സമ്മർദത്തിലാണെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2022 മേയ് മുതൽ ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർന്നു തുടങ്ങിയതാണ് കാസായ്ക്ക് വെല്ലുവിളിയായത്. സേവിങ്സ് അക്കൗണ്ടിൽ നിന്നും ഉയർന്ന പലിശ ലക്ഷ്യമിട്ട് നിക്ഷേപകർ സ്ഥിരനിക്ഷേപത്തിലേയ്ക്ക്, ടേം ഡെപ്പോസിറ്റുകളിലേയ്ക്ക് പണം മാറ്റുന്നതാണ് കാരണം. 2023 ൽ ബാങ്ക് നിക്ഷേപം 13 ശതമാനം എന്ന ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത് എന്നതും ഇതിലേയ്ക്ക് തന്നെ വിരൽ ചൂണ്ടുന്നു. പലിശ നിരക്ക് ഉയരുന്ന പ്രവണതയായതിനാൽ കാസാ വീണ്ടും സമ്മർദത്തിലാകുമെന്നാണ് ധനകാര്യ വിദഗ്ധരുടെ കണക്കുകൂട്ടൽ.  

ഇന്ത്യൻ കറൻസി. (Photo: CESM I Studio/shutterstock)

∙ എന്താണ് കാസാ? എന്താണ് അതിന്റെ പ്രാധാന്യം? 

കാസാ കുറയുകയാണെങ്കിലും സ്ഥിരനിക്ഷേപം കൂടുകയാണ്. ഫലത്തിൽ നിക്ഷേപകരുടെ പണം ബാങ്കിങ് സംവിധാനത്തിൽ തന്നെ തുടരുമെന്നർഥം. എന്നിട്ടും ഈ സ്ഥിതി ബാങ്കുകളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കാരണം നിക്ഷേപകരിൽ നിന്നും ഏറ്റവും കുറഞ്ഞ ചെലവിൽ ബാങ്കുകൾക്ക് ഫണ്ട് ലഭിക്കുന്ന മാർഗമാണ് കാസാ എന്നതു തന്നെ. ബാങ്കിലെ കറന്റ് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും കൂടി ചേരുന്നതാണ് കാസാ( CASA). ബാങ്കിങ് രംഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ഒന്നാണ് കാസാ. അതായത് ഏറ്റവും ചെലവു കുറഞ്ഞ ഫണ്ട് ബാങ്കുകൾക്ക് ലഭിക്കുന്നത് കാസായിലൂടെയാണ്. കാരണം കറന്റ് അക്കൗണ്ടിലെ നിക്ഷേപത്തിനു ബാങ്കുകൾ പലിശ നൽകേണ്ടതില്ല. 

Representative image. (Photo: RODWORKS/shutterstock)

അതായത് യാതൊരു ചെലവുമില്ലാതെ ബാങ്കുകൾക്ക് വൻതോതിൽ ഫണ്ട് ലഭിക്കുന്ന അക്കൗണ്ടുകളാണ് കറന്റ് അക്കൗണ്ട്. ഇനി സേവിങ്സ് അക്കൗണ്ട് എടുത്താലോ ബഹുഭൂരിപക്ഷം ബാങ്കുകളും മൂന്ന് അല്ലെങ്കിൽ നാലു ശതമാനം ആണ് എസ്ബി അക്കൗണ്ടുകൾക്ക് നൽകുക. അതായത് കാസാ വിഹിതം 40–45 ശതമാനമായി നിലനിർത്തുക വഴി അത്രയും ഫണ്ട് കുറഞ്ഞ ചെലവിൽ ബാങ്കിനു ലഭ്യമാകും. ഇതുപയോഗിച്ച് വായ്പ നൽകിയാൽ ബാങ്കിന് കൂടുതൽ നേട്ടം കിട്ടും.

Representative image. (Photo: WESTOCK PRODUCTIONS/shutterstock)
ADVERTISEMENT

∙ പലിശ ഒൻപത് ശതമാനത്തിലേയ്ക്ക്

ഇനി സ്ഥിരനിക്ഷേപ ഫണ്ടിന്റെ ചെലവെടുത്താലോ? നിക്ഷേപ വായ്പാ പലിശ വർധിക്കുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചു നാളായി കാണുന്നത്. പല ബാങ്കുകളും നിലവിൽ എഫ്ഡിക്ക് ഏഴു ശതമാനവും അതിലധികവും നൽകുന്നുണ്ട്. ചുരുക്കം ചിലർ എട്ടര ശതമാനവും. താമസിയാതെ നിക്ഷേപ പലിശ സ്വാഭാവികമായും ഒൻപതിലേയ്ക്ക് എത്താനാണ് സാധ്യത. ഇതനുസരിച്ച് വായ്പാ പലിശയിലും വർധനയുണ്ട്. മറുവശത്ത് ചെലവു കുറഞ്ഞ കാസാ വിഹിതം കുറയുന്നത് മൂലം വായ്പ നൽകാൻ ചെലവു കൂടിയ ഫണ്ടിനെ ഇനി കൂടുതലായി ആശ്രയിക്കേണ്ടി വരും, അതായത് മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം കാസാ ഫണ്ടിനേക്കാൾ 5 മുതൽ എട്ടു ശതമാനം വരെ കൂടുതൽ ചെലവു വരും ഇതിന്. ഫലത്തിൽ ഇതുമൂലം വായ്പാ പലിശ ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. കാസായിൽ നിന്നുള്ള ഫണ്ട് ഗണ്യമായി കുറയുകയും ചെലവു കൂടിയ സ്ഥിരനിക്ഷേപ ഫണ്ട് വർധിക്കുകയും ചെയ്താൽ ബാങ്കിന്റെ ഫണ്ട് മൊത്തം ചെലവ് കൂടും. അതു വീണ്ടും വായ്പാ പലിശ വർധനയിലാകും കലാശിക്കുക. 

Representative image. (Photo: Image Store 1977/shutterstock)

∙ ബാങ്കിലെ പണം മ്യൂച്വൽ ഫണ്ടിലേക്ക്

ഇതിനിടെയാണ് ബാങ്ക് സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും പണം മ്യൂച്വൽ ഫണ്ടിലേയ്ക്ക് പോകുന്നത് ബാങ്കുകൾക്ക് വലിയ വെല്ലുവിളിയാണെന്ന വിലയിരുത്തൽ ഫിനാൻഷ്യൽ സർവീസ് വകുപ്പ് സെക്രട്ടറി വിവേക് ജോഷി തന്നെ നടത്തിയത്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നൽകി ഇക്വിറ്റി ഫണ്ടുകൾ ജനപ്രീയമായത് കഴിഞ്ഞ കുറെ വർഷമായി ബാങ്ക് സ്ഥിരനിക്ഷേപത്തിനു വെല്ലുവിളിയാണ്. 

അതേസമയം, സേവിങ് അക്കൗണ്ടുകളിലെ പണവും മ്യൂച്വൽ ഫണ്ടിലേയ്ക്ക് പോകുന്ന പ്രവണത ഇനിയും ശക്തമായാൽ ബാങ്കുകൾ ഫണ്ടിനായി വിയർക്കേണ്ടി വരും എന്നതിൽ സംശയമില്ല. 

∙ ബാങ്കുകളുടെ സുവർണകാലം കഴിഞ്ഞു, റേറ്റിങ് താഴ്ത്തി  

എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക് എന്നീ വമ്പൻ ബാങ്കുകളുടെ റേറ്റിങ്ങുകൾ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് ഈയിടെ താഴ്ത്തിയതും ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. നാളുകളായി അതിശക്തമായ രീതിയിൽ വളർച്ചയും ലാഭവും നേടിയിരുന്ന എസ്ബിഐ, ഐസിഐസിഐ അടക്കമുള്ള ബാങ്കുകൾ ഇനി അതേ രീതിയിൽ വളരാനില്ലെന്ന വിലയിരുത്തലിലാണ് ഗോൾഡ്മാൻ സാക്സ്. അതാണ് റേറ്റിങ്ങുകൾ താഴ്ത്താൻ കാരണം. കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയിലെ മുൻനിര ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചാൽ കിട്ടാത്ത രീതിയിൽ വളരുകയായിരുന്നു. 

എന്നാൽ, ബാങ്കുകളിലേക്ക് വരുന്ന പണം അടുത്തകാലത്തായി കുറഞ്ഞിട്ടുണ്ടെന്നും കിട്ടാക്കടം തിരിച്ചു പിടിക്കുന്ന കാര്യത്തിൽ പ്രതിസന്ധികളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ഈ ബാങ്കുകൾക്ക് വെല്ലുവിളികളായി ഗോൾഡ്മാൻ സാക്‌സ് എടുത്തുകാണിക്കുന്നു. വായ്പ വളർച്ച മന്ദഗതിയിലാകുന്നതും പ്രശ്നമാണ്. ഇന്ത്യയിലെ വമ്പൻ ബാങ്കുകളുടെ ഗോൾഡി ലോക് പിരീഡ് അഥവാ സുവർണകാലം കഴിഞ്ഞെന്നും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലേയ്ക്ക് കടന്നു കഴിഞ്ഞുവെന്നുമാണ് വിലയിരുത്തൽ. ലാഭക്ഷമത കുറയുന്നതും വായ്പാ ചെലവ് വർധിക്കുന്നതും മൂലം ബാങ്കുകളുടെ അടിസ്ഥാന തലങ്ങൾ സമർദത്തിലാണ്.  

ഇന്ത്യൻ കറൻസി. (Photo: CESM I Studio/Tanmoythebong)

∙ നിക്ഷേപകരേയും വായ്പാ ഉപഭോക്താക്കളേയും ബാധിക്കും  

ബാങ്കിങ് രംഗം നേരിടുന്ന ഈ പ്രശ്നങ്ങൾ ഓഹരി നിക്ഷേപകരേയും ബാധിക്കും. ബാങ്കിങ് രംഗത്ത് വരാനിരിക്കുന്നത് ശക്തമായ ഹെഡ് വിൻഡ് അഥവാ എതിർകാറ്റ് ആണെന്ന മുന്നിറയിപ്പോടെ ഒരു റേറ്റിങ് ഏജൻസി എസ്ബിഐയുടേയും ഐസിഐസിയുടേയും റേറ്റിങ് ന്യൂട്രൽ ആക്കി കുറച്ചത് അതിനു ഉദാഹരണമാണ്. അതോടൊപ്പം വായ്പാ പലിശ വർധിച്ചാൽ അത് വായ്പ എടുത്തവരേയും എടുക്കാനിരിക്കുന്നവരേയും ബാധിക്കുമെന്നതിലും സംശയമില്ല.

English Summary:

Indian Banks at Crossroads: CASA Decline and the Mutual Fund Migration Dilemma