ദീവാളിക്ക് സ്വെറ്ററിടാം, ഹോളിക്ക് ഊരാം: ‍ഡൽഹിയിൽ ജീവിച്ച രണ്ടു കൊല്ലത്തിനിടെ (1990-1992) പറഞ്ഞുകേട്ട നാടൻ ചൊല്ലായിരുന്നു അത്. ഒക്ടോബർ-നവംബറിൽ തണുപ്പുകാലത്തിന്റെ തുടക്കത്തിലാണല്ലോ ഉത്തരേന്ത്യക്കാരുടെ ഏറ്റവും വലിയ ആഘോഷമായ ദീപാവലിയുടെ വരവ്. അതാണ് അപ്പോൾ സ്വെറ്ററിട്ടു തുടങ്ങാം എന്നു പറയുന്നത്. അതുപോലെ തണുപ്പില്ലാതായിത്തുടങ്ങുന്ന മാർച്ചിലാണ് ഹോളിയുടെ വരവ്, അതുകൊണ്ട് അന്നു കമ്പിളിക്കുപ്പായം ഊരാമെന്ന്. അതുപോലെ ഒരു ചൊല്ല് കേരളത്തിലും ചിലേടങ്ങളിലുണ്ട്: ശിവരാത്രിപ്പിറ്റേന്നു വീശുപാള എടുക്കാമെന്ന്. ശിവരാത്രി വരുന്ന ഫെബ്രുവരി-മാർച്ചിൽത്തന്നെയാണല്ലോ നമ്മുടെ ചൂടുകാലം തുടങ്ങുന്നത്. എന്നാൽ, ഈ വർഷം ശിവരാത്രിക്കും എത്രയോ മുൻപുതന്നെ നമ്മൾ എസിയും ഫാനും ഓണാക്കിത്തുടങ്ങി. കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു, പുല്ലിന്റെ കാരിയം എന്തു ചൊൽവൂ എന്ന് വൈലോപ്പിള്ളി ചോദിച്ചപോലെ കുംഭംതന്നെ ഇങ്ങനെയാണെങ്കിൽ മീനവും മേടവും എന്തായിരിക്കും എന്നാണ് ഇപ്പോഴത്തെ പേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു രാത്രികൊണ്ട് എത്താവുന്നതുകൊണ്ടും ലക്ഷക്കണക്കിന് (12 ലക്ഷത്തിനു മുകളിൽ എന്നൊരു കണക്ക്) മലയാളികളുടെ പഠന- തൊഴിൽകേന്ദ്രമാണെന്നതിനാലും കേരളീയർക്ക് ഏറെ പ്രധാനപ്പെട്ട ബെംഗളൂരു നഗരത്തിൽനിന്നുള്ള വാർത്തകൾ ഈ പേടിയെ ആളിക്കത്തിക്കുന്നു. കൂടി വരുന്ന ചൂട്, വൈദ്യുതിക്ഷാമ ഭീഷണി എന്നിവയെക്കാളൊക്കെ വലിയ അപകടമാണ് ബെംഗളൂരു നേരിടുന്നത്: അതിരൂക്ഷമായ വെള്ളക്ഷാമം. ആവശ്യത്തിനു വെള്ളമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ആളുകൾ ഷോപ്പിങ് മാളുകളിൽ പോകുന്നു എന്നതാണ് ഇതു സംബന്ധിച്ചു വായിച്ച ഏറ്റവും ഒടുവിലത്തെ വാർത്ത.

വെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ബെംഗളൂരു നഗരത്തിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം (Photo by Idrees MOHAMMED / AFP)
ADVERTISEMENT

രാജ്യത്ത് ഏറ്റവുമധികം മഴ കിട്ടുന്ന ഇടങ്ങളിലൊന്നാണെങ്കിലും വേനൽക്കാലത്തെ വെള്ളക്ഷാമം കേരളത്തിലും പുതിയ കാര്യമല്ല. അതുപക്ഷേ, അടുത്തു കാലംവരെ ചില സ്ഥിരം പോക്കറ്റുകളിൽ ഒതുങ്ങി. എന്നാൽ, ആളുകൾ തിങ്ങിപ്പാർക്കുന്ന പട്ടണങ്ങളെയും പട്ടണപ്രാന്തങ്ങളെയും കൂടി ബാധിക്കാൻ തുടങ്ങുമ്പോൾ അതിനു ഗൗരവം വർധിക്കുന്നു. ഇക്കൊല്ലത്തെ വേനൽ ഇത്ര നേരത്തേ തന്നെ രൂക്ഷമായ സ്ഥിതിക്ക് ഇക്കൊല്ലത്തെ വെള്ളക്ഷാമവും കൂടുതൽ വ്യാപകമാകുമോ എന്നാണ് ആശങ്ക.

കാലാവസ്ഥമാറ്റത്തെ മാത്രം പഴിച്ചിരിക്കാതെ എന്തെല്ലാം ചെയ്യാനാകും എന്നാണു നോക്കേണ്ടത്. അതിനും ഭാഗ്യവശാൽ ബെംഗളൂരുവിൽനിന്നു പാഠങ്ങളുണ്ട്. ഒരിക്കൽ തടാകങ്ങളുടെ നഗരം എന്നറിയപ്പെട്ടിരുന്ന ബെംഗളൂരുവിലെ വരണ്ടു തുടങ്ങിയ 33 തടാകങ്ങൾക്കു പുതുജീവൻ നൽകിയ ആനന്ദ് മല്ലിഗവാഡ് എന്ന മെക്കാനിക്കൽ എൻജിനീയറെപ്പറ്റി മനോരമ ഓൺലൈൻ മാർച്ച് 12നു പ്രസിദ്ധീകരിച്ച വാർത്തയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഉള്ളുതണുപ്പിച്ചത്. ഫ്ലാറ്റുകളിലെ ഓരോ വീട്ടിലും ഇപ്പോൾ വെവ്വേറെ വാട്ടർമീറ്ററുകളില്ല എന്നതാണ് രാജ്യത്തെ പൊതുസ്ഥിതി. ബെംഗളൂരുവിലെ ചില സൊസൈറ്റികൾ (അപ്പാർട്മെന്റ് ഓണേഴ്‌സ് അസോസിയേഷനുകൾ) ഓരോ ഫ്ലാറ്റിലും ഫ്ലോ മീറ്റർവച്ച് അധികമായി വെള്ളം ഉപയോഗിക്കുന്നവർക്കു കൂടുതൽ ചാർജ് ഈടാക്കാൻ തുടങ്ങിയതു നല്ല മാറ്റമുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ആളുകൾ വെള്ളം പിശുക്കി ഉപയോഗിച്ചു തുടങ്ങി. കുളിമുറിയിലും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ റീസൈക്ലിങ്, റീപർപ്പസിങ് എന്നിവയും പ്രധാനമാണ്.

ബെംഗളൂരുവിലെ വറ്റിവരണ്ട ജലാശയത്തിലൂടെ നടക്കുന്ന പശു (Photo by Idrees MOHAMMED / AFP)
ADVERTISEMENT

കോവിഡിലൂടെ ശീലമായ വർക്ക് ഫ്രം ഹോമും വെള്ളക്ഷാമം കാരണം ബെംഗളൂരുവിലെ ചില സ്ഥാപനങ്ങൾ തിരിച്ചുകൊണ്ടുവന്നു എന്നും കേട്ടു. (ഊഴമിട്ട്, കുളിക്കാതെ വരുന്നവർക്കു മറ്റുള്ളവർ ചേർന്ന് പെർഫ്യൂം വാങ്ങി സമ്മാനിക്കുന്ന ഗെയിം വരെയായി എന്നു വായിച്ചതാണ് ഇതിന്റെ അങ്ങേയറ്റം). കുടിവെള്ളമുപയോഗിച്ചുള്ള കാർ വാഷിങ്, ഗാർഡനിങ്, ജലധാരകൾ, റോഡ് മെയ്ന്റനൻസ്, കൺസ്ട്രക്‌ഷൻ എന്നിവ കർണാടക വാട്ടർ സപ്ലൈ ആൻഡ് സൂവിജ് ബോർഡ് നിരോധിച്ചതും കഴിഞ്ഞയാഴ്ചത്തെ വാർത്തയായിരുന്നു.

∙ എംഎൽഎ മൂത്താണോ എംപിയാകുന്നത് ?

ADVERTISEMENT

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുമ്പോൾ ആദ്യവും അവസാനവും നോക്കേണ്ടതു ജയസാധ്യത തന്നെ. മതം, ജാതി, ജനപ്രീതി എല്ലാം കണക്കിലെടുക്കണം. പരമാവധി അടവുനയങ്ങളും പയറ്റണം. പക്ഷേ, എംഎൽഎ ആയിരിക്കുന്നവരെ ലോക്‌സഭയിലേക്കു സ്ഥാനാർഥിയാക്കുന്നത് കുറച്ചു കടന്നകയ്യാണ്. അതുംപോരാതെ രാജ്യസഭയിൽ ദീർഘകാലാവധി ബാക്കിയുള്ളവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരുന്നു; ലോക്‌സഭാംഗത്വം തീരാൻ ധാരാളം സമയം മുന്നിൽ കിടക്കുമ്പോൾ അതു രാജിവച്ച് രാജ്യസഭാംഗമാകുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎൽഎമാർ ജയിച്ചാൽ അവർ രണ്ടിലൊരു സ്ഥാനം രാജിവയ്ക്കണം. സ്വാഭാവികമായും എംഎൽഎ സ്ഥാനമാകും രാജിവയ്ക്കുക എന്നു പ്രതീക്ഷിക്കാം. അങ്ങനെ അവരുടെ നിയമസഭാമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ വരും. അതിന്റെ ഭാരിച്ച ചെലവ് നികുതിദായകരുടെ തലയിലും വരും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഇതുപോലെ എംഎൽഎമാർ അണിനിരന്നപ്പോൾ ഇതേ പേജിൽ എൻ.എസ്.മാധവൻ ചോദിച്ച ചോദ്യം ഈ തിരഞ്ഞെടുപ്പു വേളയിൽ കുടുതൽ പ്രസക്തമാണ്: ‘രാഷ്ട്രീയ പാർട്ടികളിൽ എന്തുകൊണ്ട് എംഎൽഎമാരല്ലാത്ത സ്ഥാനാർഥികൾക്ക് ഇത്ര പഞ്ഞം വന്നു? മറനീക്കി പുറത്തുവരുന്നത് പ്രാദേശികതലത്തിൽ രാഷ്ട്രീയപാർട്ടികളുടെ നേതൃനിരയിലെ പാപ്പരത്തമാണ്. ഇതവർക്ക് ആത്മപരിശോധനയ്ക്കുകൂടിയുള്ള സമയമാണ്’– അദ്ദേഹം എഴുതി.

(File Photo by Gurinder Osan / AP Photo)

ആത്മപരിശോധനയ്ക്ക് അഞ്ചു വർഷം സമയം ഇത്തിരി അധികമാണ്. അഥവാ ഈ പാപ്പരത്തം ആത്മപരിശോധനക്കുറവുകൊണ്ട് ഉണ്ടായതല്ല. ഇത്ര ചുരുക്കം നേതാക്കളിലേക്കു നമ്മുടെ ജനാധിപത്യവും ചുരുങ്ങുന്നു എന്നാണതിനർഥം. വ്യക്തികളെക്കാൾ വലുതാണ് പാർട്ടി എന്നു പറയുന്നവരും പാർട്ടിയിലെ വലിയ വ്യക്തികളിൽ കുടുങ്ങിപ്പോകുന്ന അവസ്ഥ. പുതിയ ആളുകൾക്ക് അവസരം ലഭിക്കുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരുവശം.  ഭാര്യ-മക്കൾ-ഡമ്മി രാഷ്ട്രീയംപോലും ഇതിനെക്കാൾ ഒരു പൊടിക്ക് കൂടുതൽ ജനാധിപത്യപരമാണെന്നതാണു സത്യം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സ്ഥിതി വന്നാൽ എന്താകും ഇവരുടെ പദ്ധതി? ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ശ്രീമാൻ സെയിമിനു സെയിം അടയാളത്തിൽ വോട്ടു ചെയ്യുക. ഷെയിം സെയിം എന്നല്ലാതെ എന്തുപറയാൻ!

ലാസ്റ്റ് സീൻ (Last seen): മഴയുള്ളതുകൊണ്ട് പുഴയുടെ വിലയറിയാത്ത നാട്ടിൽ കുക്കിങ് ഗ്യാസ് പൈപ്പിലൂടെ വരുമ്പോൾ കുടിവെള്ളം ടാങ്കറിൽ വരുമെന്ന്!

English Summary:

How Bengaluru's Residents and Workplaces Combat the Looming Water Crisis